പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 4

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

അമ്മേ.. അമ്മ എന്തിനാ കല്യാണിയോട് അങ്ങനെ പറഞ്ഞത്.. പിന്നെ ഞാൻ എന്ത് പറയണം ആയിരുന്നു... ആ പാവത്തിനെ എന്തിനാ പറഞ്ഞശിപ്പിക്കുന്നത് അമ്മയ്ക്ക് എന്താ എന്നെ വിശ്വാസം ഇല്ലാത്തതു... ഞാൻ അമ്മയോട് പറഞ്ഞില്ലേ അവൾ ചതിച്ചതാണെന്നു.. അമ്മയ്ക്ക് എന്നെക്കാൾ വിശ്വാസം അവളെയും അവടെ അമ്മയെയും ആണോ... എനിക്ക് എന്റെ മോനെയാ വിശ്വാസം.. പക്ഷെ... എല്ലാരും നീ അവളോട്‌ മോശമായി പെരുമാറി എന്നല്ലേ വിചാരിച്ചേക്കുന്നേ... പിന്നെ ഞാൻ എന്ത് പറയണം ആയിരുന്നു... അമ്മേ തെറ്റുചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കരുത് എന്നാല്ലേ അമ്മ പറഞ്ഞിട്ടുള്ളത്... തെറ്റ് ചെയ്തവർ ആണ് തല താഴ്ത്തി നടക്കേണ്ടത് ഞാൻ തെറ്റ് ചെയ്തിട്ടില്ല അതോണ്ട് എനിക്ക് തലതാഴ്ത്തി നിൽക്കേണ്ട കാര്യം ഇല്ല.... ഹരി ഒരാൾക്ക് വാക്ക് കൊടുത്തിട്ടുള് എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് അവളോടൊപ്പം മാത്രം ആകും.. അല്ലാതെ ഇല്ലാത്ത കാര്യം പറഞ്ഞു പിറകെ കൂടുന്നവരെ എന്ത് ചെയ്യണം എന്ന് എനിക്ക് നന്നായി അറിയാം... അതിന് മുൻപ് എനിക്കൊരാളെ കാണണം...

അമ്മ അമ്മയുടെ വാശിയിൽ എന്റെ ജീവിതം തകർക്കരുത് അപേക്ഷ ആണ്... മോനെ എനിക്ക് കല്യാണിയെ ഇഷ്ടം ആണ് അവൾ ഈ വീട്ടിൽ നിന്റെ കൈയും പിടിച്ചു വരണമെന്ന് നിന്നെക്കാൾ മുൻപ് ആഗ്രഹിച്ചവൾ ഞാനാ... പക്ഷെ നാട്ടുകാരെ പേടിക്കണം... അവളോട്‌ ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ എന്റെ നെഞ്ച് ഞാൻ കല്ലാക്കിയ പറഞ്ഞത്.. എനിക്ക് അത്രയ്ക്ക് പ്രിയപെട്ടവൾ ആണ് കല്യാണി.... അമ്മേ ഞാൻ ഇനി അമ്മയുടെ മുന്നിൽ വരുന്നത് എന്റെ നിരപരാധിത്വം തെളിയിച്ചിട്ട് മാത്രം ആകും..... അത് പറഞ്ഞു മുണ്ട് മടക്കി കുത്തി അവൻ പുറത്തേക്കിറങ്ങി.... അവൻ റോഡിലേക്കിറങ്ങിയതും ദുരെ നിന്നും വരുന്ന കല്യാണിയെ കണ്ടു... അവളുടെ അടുത്ത് ഒരു ബുള്ളറ്റ് വന്നു നിൽക്കുന്നതും.... ബുള്ളറ്റ് വന്നു നിന്നതും അവൾ തിരിഞ്ഞു നോക്കി... മിഥുൻ.. ആഹാ മിഥുനേട്ടന്റെ മോൾ അമ്പലത്തിൽ പോയതാണോ.... അറിഞ്ഞിട്ടു നിനക്കെന്തു വേണം പലതും വേണം നീ തരുമോ.. അവൻ മീശ പിരിച്ചു വച്ചു ചോദിച്ചു.. നിനക്ക് കിട്ടിതൊന്നുo പോരെ ഹരിയേട്ടന്റെ കൈന്നു.. എന്നിട്ട് നിന്റെ ഹരിയേട്ടൻ എന്തിയെടി...

നിന്റെ ചേച്ചി കൊതികൊണ്ട് പോയോ... അവൾക്കു ആ ഐഡിയ പറഞ്ഞു കൊടുത്തത് ഞാനാ... എന്തിനുവേണ്ടി ആണെന്നോ നിന്നെ എനിക്ക് നേടാൻ... കെട്ടിക്കൊണ്ട് പോയി കെട്ടിയോൾ അക്കാനല്ല വെപ്പാട്ടി ആക്കാൻ എന്റെ ആഗ്രഹം സാധിച്ചു തന്നാൽ നിനക്ക് ഞാൻ എന്തും തരും... വല്ലാതെ മോഹിപ്പിക്കുനേടി നീ എന്നെ.... നായെ... അവൾ അവനെ അടിക്കാനായി കൈ ഉയർത്തി.... പിടക്കത്തേടി..... മിഥുൻ ഒരു കാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിരിക്കും... അതിനു വിലങ്ങുതടി ഹരി ആയിരുന്നു അവനെ പുഷ്പം പോലെ ഒഴിവാക്കിത് ഒഴിവാക്കിത് കണ്ടില്ലേ.. ഓഹോ.... ഒഴിവാക്കി അല്ലെ.. അങ്ങനെ ഒന്നും ഒഴിവായി പോകുന്നവൻ അല്ലടാ ഈ ഹരി... ഹരി അവന്റെ കോളറിൽ പിടിച്ചു... മിഥുൻ കൈ തട്ടി മാറ്റി... ബുള്ളറ്റിൽ കയറി... Da കോപ്പേ ഇനി നീ ഇവളുടെ പിറകെ വന്നാൽ തമ്പി ചത്തുകിടക്കുമ്പോൾ കർമം ചെയ്യാൻ നീ ഉണ്ടാവില്ല... ഹരീന്ദ്രനാ പറയുന്നേ.. മിഥുൻ ഹരിയെ നോക്കിയിട്ട് ബുള്ളറ്റ് എടുത്തു പോയി... നിന്റെ വായിലേന്താടി പഴമാണോ... അല്ലെങ്കിൽ ഉരുളയ്ക്കുപ്പേരി പോലെ മറുപടി വരുന്നതാണല്ലോ ആ തിരുവായിന്നു...

അവൾ മറുപടി പറയാതെ.. മുന്നോട്ട് നടന്നതും ഹരി അവളുടെ കൈൽ പിടിച്ചു.. . ഹരിയേട്ടാ വിട് എനിക്ക് പോണം... വിടാനല്ല ഹരി നിന്റെ കൈൽ പിടിച്ചത്... ഹരിയേട്ടൻ ഇനി എന്റെ ചേച്ചിയുടെ ഭർത്താവ് ആകാൻ പോകുന്ന ആളാണ്... എന്റെ കൂടെ മിണ്ടാൻ വരണ്ട.. ട്ടോ.... കരണം പുകച്ചു ഒരു അടിയായിരുന്നു അവന്റെ മറുപടി... നീയാരാടി..വിശുദ്ധ കല്യാണി ആണോ നിനക്ക് അവകാശപ്പെട്ടത് മറ്റൊരാൾ കൊടുക്കാൻ... അവൾ കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി... ഞാൻ തെറ്റുചെയ്യില്ലന്നു നിനക്ക് വിശ്വാസം ഉണ്ടോ... മം... അവൾ തലകുലുക്കി... വാ തുറന്നു പറയടി... വിശ്വാസം ആണ് ആരെക്കാളും... നിനക്ക് ഞാൻ ഒരു വാക്ക് തന്നിട്ടുണ്ട് മരണം വരെ കാവലായി നിന്റെ കൂടെ ഞാനുണ്ടാകും എന്ന്... അത് മാറ്റണമെങ്കിൽ ഹരി മരിക്കണം.. എടി പോത്തേ നിന്റെ ചേച്ചിയും നിന്റെ അമ്മയും കൂടി നിന്നെ മുതലെടുക്കുവാ അത് മനസിലാക്കാനുള്ള ഒരു ചെറിയ ബുദ്ധി പോലും നിനക്കില്ലേ... നീ എനിക്ക് നാളെ ഒരു ദിവസം സമയം താ സത്യം എന്താണെന്നു ഞാൻ തെളിയിക്കാം....

ഹരിയേട്ടാ സ്നേഹിച്ച ആളെ ചേച്ചിക്ക് വിട്ടുകൊടുക്കാൻ മാത്രം പരിശുദ്ധ മനസ്സ് ഒന്നുമല്ല എന്റെ ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും എനിക്ക് കിട്ടിയിട്ടില്ല അതുകൊണ്ട് ഇപ്പൊ ഒന്നും ആഗ്രഹിക്കറും ഇല്ല... പക്ഷെ ധാ ഈ നെഞ്ചിൽ എന്റെ ഹരിയേട്ടൻ മാത്രമേ ഉള്ളു.. ഇനി ആര് പറഞ്ഞാലും എടുത്തു കളയില്ല എന്റെ ഹൃദയത്തിൽ നിന്നും... നീ വാ സമയം നേരം ഇരുട്ടി... അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടു നടന്നു.. പെട്ടന്ന് അവൾ അവനെ ഇറുമ്പടക്കം കെട്ടിപിടിച്ചു.. ഹരിയേട്ടാ എന്നെ ഒറ്റയ്ക്ക് ആക്കല്ലേ.. ഇല്ല... അതിന് ഹരിയുടെ ശരീരത്തിന്റെ ചലനം നിൽക്കണം... എന്റെ പ്രാണൻ ആണ് നീ... വിട്ടുകളയാനല്ല ചേർത്ത് പിടിക്കാന സ്നേഹിച്ചത്... നിന്റെ ചേച്ചിക്കുള്ളത് അത് ഞാൻ കൊടുത്തോളം... അവൻ അവളെ വീടിനു താഴെ കൊണ്ടാക്കി.. തിരിഞ്ഞു നോക്കി അവൾ വീട്ടിലേക്ക് കയറി പോയി... മഴ പെയ്തു തോർന്ന പോലെ ആയിരുന്നു രണ്ടുപേരുടെയും മനസ്സ് അവൻ ഫോൺ എടുത്തു നന്ദനയുടെ നമ്പർ ഡയൽ ചെയ്തു.. ഹലോ... നന്ദന ഞാനാ ഹരി... മനസിലായി ഹരിയേട്ടാ...

എനിക്ക് നിന്നോട് ഒന്നു സംസാരിക്കണം കല്യാണം നടക്കില്ലെന്നു പറയാൻ ആണേൽ... എനിക്ക് സംസാരിക്കാൻ താല്പര്യമില്ല ഏയ്യ് അതല്ലെടി... കല്യാണിയേക്കാളും എന്തുകൊണ്ടും എനിക്ക് ചേരുക നീ തന്നെയാ... അത് അമ്മ എന്നെ പറഞ്ഞു മനസിലാക്കി.. കല്യാണം നടക്കും... നീ പുറത്തേക്കു വാ ഞാൻ ഇവിടെയുണ്ട്... ധാ വരുന്നു ഹരിയേട്ടാ... അവൾ പുറത്തേക്കു ഓടിയിറങ്ങി... വേലിക്കരികിൽ നിൽക്കുന്ന ഹരിയേട്ടാ മുറ്റത്തെ ലൈറ്റ് വെട്ടത്തിൽ അവൾ കണ്ടു... അവൾ വരുന്നതിനു മുൻപ് അവൻ പെൻക്യാമെറ പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന... അവൻ പഞ്ചാര സംസാരത്തിൽ അവളിൽ നിന്നും ഇന്നുണ്ടായ കാര്യങ്ങളുടെ സത്യാവസ്ഥ പറയിച്ചു... ഞാൻ നിന്നെയെ കേട്ടു കേട്ടോടി മോളെ.. എന്ന് പറഞ്ഞു അവൻ അവളുടെ കരം ഗ്രഹിച്ചു... നാളെ രാവിലെ കാണാം എന്ന് പറഞ്ഞി അവളുടെ കവിളിൽ തട്ടിയിട്ട് അവൻ വീട്ടിലേക്ക് നടന്നു... കല്യാണത്തിന് ഹരി സമ്മതിച്ച സന്തോഷത്തിൽ അവൾ അകത്തേക്കും................... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story