പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 5

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

രാമേട്ടാ... പാലിന്റെ ക്യാഷ് കിട്ടിയില്ല കേട്ടോ... അയ്യോ എന്റെ മോളെ നിന്റെ കൈൽ തരണം എന്ന് പറഞ്ഞു നന്ദനയുടെ കൈൽ ഈ മാസത്തെ പൈസ കൊടുത്തരുന്നല്ലോ... ആ കൊച്ചു തന്നില്ലേ.. മറന്നു പോയി രാമേട്ട... അവൾ പെട്ടന്ന് പറഞ്ഞു.. ചേച്ചിക്കൊന്നു പറയാരുന്നു അവൾ മനസ്സിൽ ആലോചിച്ചു... ആ മോളെ പറയാൻ മറന്നു... നമ്മുടെ തെക്കേലെ വീട്ടിൽ പുതിയ താമസക്കാർ വന്നിട്ടുണ്ട് ഇവിടെ വന്നിട്ട് പാല് ചോദിച്ചു ഞാൻ മോളോട് പറഞ്ഞു എന്നും പാല് തരാൻ ഏർപ്പാടാക്കാം എന്ന് പറഞ്ഞിരുന്നു... അയ്യോ രാമേട്ട ഇപ്പൊ തന്നെ പാല് കുറവാ.. അരലിറ്റർ മതി മോളെ ഒരു പയ്യനും അമ്മയും മാത്രമേ ഉള്ളു.. ശെരി രാമേട്ട നോക്കട്ടെ... ചോദിക്കണം എന്ന് കരുതിത ഹരികുഞ്ഞും നന്ദനയും തമ്മിൽ എന്താ മോളെ.. നാട്ടുകാർ ഓരോന്ന് പറയുന്നു സത്യാവസ്ഥ അറിയാതെ അറ്റവും മൂലയും കിട്ടിയ മതിയല്ലോ അവറ്റകൾക്ക് .. അതൊന്നും ഇല്ല രാമേട്ട ചില തെറ്റിധരണ അത്രേ ഉള്ളു...ശെരി രാമേട്ടാ സമയം പോയി.. മോളെ നാളത്തെ കാര്യം മറക്കല്ലേ... ഇല്ല... അവൾ അമ്പലത്തിൽ പോയിട്ട് വീട്ടിൽ എത്തിയപ്പോൾ...

ഹരിയും ടീച്ചറമ്മയും ശാഖകാരും ഒക്കെ ഉണ്ടായിരുന്നു... അവളെ കണ്ടതും എല്ലാവരും അവളെ നോക്കി... കല്യാണി എത്തിയല്ലോ.. അപ്പോ ഇനി കാര്യത്തിലേക്ക് കടക്കാം... ശാഖ പ്രെസിഡെന്റ് പറഞ്ഞു.. കുട്ടി കൂടി വന്നിട്ട് സംസാരിക്കു എന്നാ ഹരി പറഞ്ഞത്.... ഹരിക്ക് എന്താ പറയാനുള്ളത്... പറയാനല്ല ബാലൻ ചേട്ടാ ഉള്ളത് കാണിക്കാനാണ്.. ഇത് പറഞ്ഞുകൊണ്ട് അവൻ അവന്റെ ലാപ് എടുത്തു ഇന്നലെ പേൻ ക്യാമെറയിൽ റെക്കോർഡ് ചെയ്തത് എല്ലാവരെയും കാണിച്ചു... നന്ദനയുടെ മുഖം ചോര വാർന്ന പോലെ ആയിരുന്നു... എല്ലാവരുടെയും മുഖത്ത് അമ്പരപ്പൂ മാത്രം... നന്ദിനി പെട്ടന്ന് നന്ദനയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു... ആരും അത് പ്രതിഷിചില്ല... കല്യാണിയെയും തനു വിനെയും. അവളുടെ മുന്നിലേക്ക് നീക്കി നിർത്തി... ഇവരേക്കാൾ നിന്നെ അല്ലേടി ഞാൻ സ്നേഹിച്ചത്.. ഈ വീടിനുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഇവളെപോലും നിന്നെക്കാൾ കൂടുതൽ ഞാൻ സ്നേഹിച്ചിട്ടില്ല... എന്നിട്ടും നീ ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് ഒരിക്കലും നിന്റെ അമ്മ വിചാരിച്ചില്ല..

ആർക്കും ഒരു ദോഷവും ചെയ്യാതെ ഈ ഹരിയെ പോലും നിന്റെ വാക്ക് കേട്ടു ഞാൻ അവിശ്വസിച്ചല്ലോടി ദ്രോഹി... ഒരു പെണ്ണും വെറുതെ പോലും പറയില്ല അവളുടെ മാനം നഷ്ടപ്പെട്ടെന്ന് അതവൾക് എന്തിനേക്കാളും വലുതാണ്..... അവർ അവളെ തലങ്ങും വിലങ്ങും അടിച്ചു.. അപ്പോ ഞങ്ങൾ ഇറങ്ങുവാ... സ്വന്തം മോളെ ഇനിയെങ്കിലും നേർ വഴിക്ക് നടത്തു നന്ദിനി ഇല്ലേൽ ബാക്കി രണ്ട് പെൺകുട്ടികൾ ക്കു കൂടി മാനക്കേട് ആവും... പറഞ്ഞു കൊണ്ട് ശാഖയിലുള്ളവർ ഇറങ്ങി പോയി.. സോറി ഹരി മോനെ... ഒരു നിമിഷം എങ്കിലും മോനെ തെറ്റിധരിച്ചതിൽ സോറി... നിന്നിൽ നിന്ന് ഇത്രയും പ്രേതിഷിച്ചില്ല... നന്ദനയുടെ മുന്നിൽ ചെന്ന് അത്രയും പറഞ്ഞിട്ട് ടീച്ചർ ഇറങ്ങി പോയി.. മോനെ... നന്ദിനി ഹരിയുടെ മുന്നിൽ കൈകൂപ്പി.. എന്റെ മോളു ചെയ്ത തെറ്റിന് മാപ്പ്.. നിങ്ങൾ ഒറ്റഒരുത്തി ആണ് ഇവളെ ഇങ്ങനെ ആക്കിയത്.. ഓർമ്മയ്ക്ക് പത്തു മക്കൾ ഉണ്ടേലും അവരെല്ലാം അവർക്ക് ഒരുപോലെ ആണ്.. അല്ലാതെ പത്തുപേരെയും പത്തയി കാണുന്നവരെ അമ്മ എന്നല്ല വിളിക്കേണ്ടത്... ഇത് ഞാൻ ഷെമിച്ചു..

എന്താണെന്നറിയാമോ ദേ ഇവൾക്ക് വേണ്ടി... കല്യാണിയെ ചൂണ്ടി അവൻ പറഞ്ഞു.. . കല്യാണി ഞാനിറങ്ങുവാ... പറഞ്ഞിട്ട് അവൻ ഇറങ്ങി പോയി.. ചേച്ചി.. ചേച്ചിയിൽ നിന്ന് ഞാൻ ഇത് പ്രേതിഷിച്ചില്ല... കല്യാണി പറഞ്ഞു.. ഞാൻ പിന്നെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത നിനക്ക് ഹരിയെപോലെ ഒരുത്തനെ കിട്ടാൻ പ്രാർത്ഥിക്കണം ആയിരുന്നോ... ചേച്ചി... വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം... ചേച്ചി പറയുന്നത് ഒക്കെ കേട്ടുനിൽക്കുന്നത് പ്രതികരണ ശേഷി ഇല്ലാഞ്ഞിട്ടല്ല... എന്റെ ചേച്ചിയെ അമ്മയെപ്പോലെ കാണുന്നത്കൊണ്ട... ഓരോ സ്ഥലത്ത് ചേച്ചി അനിയത്തിമാരെ കൊണ്ട് നടക്കുന്നത് കാണുമ്പോൾ കൊതിയ എന്റെ ചേച്ചി എന്താ ഇങ്ങനെ എന്നോർത്ത്... അത് എന്റെ തനുവിന് തോന്നാതിരിക്കാനാ എന്റെ മോളെ പോലെ ഇവളെ ഞാൻ കൊണ്ട് നടക്കുന്നെ... തനുവിനെ നെഞ്ചോട് ചേർത്തവൾ.. ചേച്ചി... തനു അവളെ കെട്ടിപിടിച്ചു... അമ്മയ്ക്ക് ഇപ്പൊ തൃപ്തി ആയില്ലേ.. ഒരുപാട് തലയിൽ കേറ്റി വച്ചു നടക്കുവല്ലായിരുന്നോ.. അനുഭവിച്ചോ... അമ്മയും മോളും കൂടി... നാണക്കേട് കാരണം പുറത്തിറങ്ങി നടക്കാൻ പറ്റുമോ ഇനി...

രണ്ടുപേരും കൂടി എന്താണെന്നു തീരുമാനിക്ക്.. വാ മോളെ... തനുവിന്റെ കൈൽ പിടിച്ചു കൊണ്ട് മുറിയിൽ കയറി വാതിലടച്ചു അവൾ.. എന്നിട്ട് ഫോൺ ഷോപ്പിലേക് വിളിച്ചു ഷോപ്പിൽ നിന്ന് ലീവ് എടുത്തു.. ചേച്ചി... നന്ദച്ചി എന്തെങ്കിലും അവിവേകം കാണിക്കുമോ.. ഇല്ല മോളെ അത്രയ്ക്കു ധൈര്യം ഒന്നും നമ്മുടെ ചേച്ചികില്ല.. ഒന്നുങ്കിൽ ഇതോടു കൂടി അവൾ നന്നാവും... നമ്മുടെ അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ ചേച്ചി ഇങ്ങനെ ഒന്നും ആവില്ലായിരുന്നു... എനിക്ക് പേടിയാവുവ ചേച്ചി.. ചേച്ചിടെ വായാടിക്ക് പേടിയോ... എന്തിന്.. നിന്റെ ഈ ചേച്ചി ഉളിടത്തോളം എന്റെ തന്കുട്ടിക്ക് പേടിക്കാതെ നടക്കാം കേട്ടോ.. അവളെ പിടിച്ചു മടിയിലേക്കു കിടത്തി... മോളുറങ്ങിക്കോ കുറച്ചു നേരം.. ഡി.. നീ എന്ത് തീരുമാനിച്ചു... വിജയനെ വിളിച്ചു നിന്നെ കൊണ്ടുപോകാൻ പറയുവാ ഞാൻ.. നിങ്ങൾ എന്ത് വേണേലും ചെയ്.. എന്റെ കാര്യം ഞാൻ തിരുമാനിച്ചോളാം വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോയവളെ നോക്കി കണ്ണീർ വർക്കാനേ ആ അമ്മയ്ക്ക് കഴിഞ്ഞോളു... പിറ്റേന്ന് രാവിലെ 4നു എഴുന്നേറ്റു കിണറ്റുകരയിലേക്ക് നടന്നു...

ചീവീടുകൾ ഉച്ചത്തിൽ കരയുന്നുണ്ട്... കുളി കഴിഞ്ഞു അടുക്കളയിൽ ജോലി ഒക്കെ ഒരുവിധം തീർത്തപ്പോൾ കറവകരൻ വന്നു... പാലുമായി അവൾ തെക്കേലെ വീട്ടിലേക്ക് പോയി വണ്ടി മുറ്റത്തു വച്ചു പാത്രവും എടുത്ത് മുറ്റത്തേക്കു ചെന്ന്... ബെൽ അടിച്ചപ്പോൾ ഒരമ്മ വന്നു വാതിൽ തുറന്നു... ആരാ.. അമ്മേ രാമേട്ടൻ പറഞ്ഞു ഇവിടെ പാല് തരാൻ.. ഇങ്ങു താ മോളെ ഒഴിച്ചിട്ടു പാത്രം തരാം.. മോൾ കയറി ഇരിക്ക്.. അയ്യോ വേണ്ടമ്മേ ഇരിക്കുന്നില്ല പോണം സമയം ഇല്ല.. ആ അമ്മ പാത്രവുമായി അകത്തേക്ക് പോയി.. അവൾ അകത്തേക്കു കയറി ചുറ്റും നോക്കി.. നല്ല വൃത്തിയായി അടുക്കി വച്ചിരിക്കുന്നു സാധനങ്ങൾ ഒക്കെ... പെട്ടന്ന് അവളുടെ പിന്നിൽ കൈ ഞൊട്ട കേട്ടു അവൾ തിരിഞ്ഞു നോക്കി... ആരാ... കള്ളി ആണോ രാവിലെ മോഷ്ടിക്കാൻ ഇറങ്ങിതാണോ.. കള്ളി നിങ്ങടെ... അവൾ ദേഷ്യത്തോടെ പറയാൻ വന്നത് വിഴുങ്ങി.. നിങ്ങളാര... എന്റെ വീട്ടിൽ വന്നിട്ട് ഞാൻ ആരാണെന്നോ.. ഓ അവൾ ചുണ്ട് കൊട്ടി... എന്താടി പുച്ഛം.. ദേ എടി പോടീ എന്നൊന്നും എന്നെ വിളിക്കല്ലേ.. മോനെ നീ വന്നോ...

ആ അമ്മ പാത്രവുമായി ഇറങ്ങി വന്നു ആരാ അമ്മേ ഈ കാന്താരി.. പാലുമായി വന്നതാ മോനെ ഓ പാൽ കാരി ആയിരുന്നോ... വെള്ളം ചേർത്തിട്ടുണ്ടോന്നു നോക്കമ്മേ.. അങ്ങനെ വെള്ളം ചേർത്ത് ഈ കല്യാണി ആർക്കും പാൽ കൊടുത്തിട്ടില്ല.. വെള്ളം ചേർത്തെന്നു തോന്നിയ എന്റെ കൈന്നു നാളെ മുതൽ പാൽ വാങ്ങേണ്ട... അവൻ ചുമ്മ വഴക്കടിക്കുനെയാ മോളെ.. നാളെ പാല് തരാതിരിക്കല്ലേ.. ശരി അമ്മേ... അവനെ ദേഷ്യത്തിൽ നോക്കി പാത്രവുമായി വണ്ടിയിൽ കയറി പോയി.. കുറുമ്പി...അല്ലെ അമ്മേ.. അതെ മോനെ... നമ്മുടെ പാറുനെ ഓർത്തു പോയി ആ അമ്മ കണ്ണുകൾ സാരീ തലപ്പാൽ തുടച്ചു.. ഞാനുമതെ അമ്മേ.. എന്റെ പാറുവിനെ പോലെ തന്നെ.. നിറഞ്ഞു വന്ന കണ്ണുകൾ അമ്മ കാണാതെ മറച്ചു അവൻ അകത്തേക്ക് കയറി പോയി.. പെട്ടന്ന് ഫോൺ ബെല്ലടിച്ചു വണ്ടി നിർത്തി അവൾ ഫോൺ എടുത്തു.. മോളെ... അമ്മയുടെ നിലവിളി ശബ്ദം അവളുടെ കാതിൽ വന്നു എന്താ അമ്മേ... നന്ദുവിനെ കാണുന്നില്ല മോളെ... മോൾ പെട്ടന്ന് വാ.. ധാ വരുന്നമേ ചേച്ചി അവിടെ എവിടേലും ഉണ്ടാവും അമ്മ നോക്ക് ഞാൻ ധാ എത്തി... അവൾ ഫോൺ കട്ട്‌ ചെയ്തു.. ചേച്ചി എവിടെ പോയി ------ തുടരും....

കാത്തിരുന്ന എല്ലാവർക്കും സ്നേഹം... പ്രിയപ്പെട്ടവൾ എഴുതുമ്പോൾ ഇത്രയും സ്‌പോർട് പ്രേതിഷിച്ചില്ല എല്ലാവരോടും സ്നേഹം മാത്രം... ഉണ്ണി മുകുന്ദന്റെ കാരക്ടർ എത്തി കേട്ടോ... ഇതൊഴുതുമ്പോൾ എന്റെ ചേച്ചി മാത്രം ആയിരുന്നു മനസ്സിൽ... അമ്മയുടെ കരുതലുള്ള എന്റെ കുടപിറപ്പ്... എന്റെ ചേച്ചി എനിക്ക് അമ്മയാണ് ❤️❤️😍😘😘😘ചേച്ചി ഇഷ്ടം ❤️❤️❤️❤️❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story