പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 6

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

അവൾ സ്കൂട്ടി മുറ്റത്തു വച്ചിട്ട് ഓടി അകത്തേക്ക് ചെന്ന്.. എന്താ അമ്മേ എന്താ പറ്റിയത്... മോളെ അവളെ കാണുന്നില്ല... എനിക്കറിയില്ല എന്റെ കുഞ്ഞു നാണക്കേട് കാരണം എന്തെങ്കിലും ചെയ്തോ എന്ന്... നിനക്ക് എങ്കിലും ഹരിയോട് പറയാരുന്നു എല്ലാവരുടെയും മുന്നിൽ വച്ചു അവളെ കുറ്റക്കാരി ആക്കരുതെന്നു.. ധാ കിടക്കുന്നു.. ഇപ്പൊ കുറ്റം മുഴുവൻ കൊച്ചേച്ചിയുടെ തലയിൽ ആയോ... വല്ലിയേച്ചി കാണിച്ച തെമ്മാടിത്തരത്തിനു കൊച്ചേച്ചി ഹരിയേട്ടന്റെ കാല് പിടിക്കണം എന്നായിരുന്നോ അമ്മ പറഞ്ഞു വരുന്നത്.. തനു നീ മിണ്ടാതിരി.. കല്യാണി ശ്വസനയോടെ പറഞ്ഞു ഞാൻ മിണ്ടുന്നില്ല... അമ്മ പറയുന്നതും കേട്ടോണ്ട് ഇവിടെ ഇരുന്നോ... വല്ലിയേച്ചി സുഗമായി ഇരിക്കാൻ ഇവിടെലും പോയി കാണും... ഇനി കത്ത് വല്ലോം മുറിയിൽ ഉണ്ടോന്ന് നോക്ക്... അത് ശെരിയാ... കല്യാണി ഓടി നന്ദനയുടെ മുറി തുറന്നു ... അവളുടെ ബുക്കിനടിയിൽ ഒരു പേപ്പർ മടക്കി വെച്ചിട്ടുണ്ടായിരുന്നു... കല്യാണി പേപ്പർ തുറന്നു നോക്കി.. അമ്മയ്ക്ക്.... ഇന്നുവരെ നുള്ളി നോവിക്കാത്ത അമ്മയും എന്നെ തള്ളി പറഞ്ഞു...

എന്നെ വേണ്ടാത്ത ഈ വീട്ടിൽ ഞാൻ നിൽക്കില്ല ഇനി.. എന്നെ ജീവനെ പോലെ ഒരാൾ സ്നേഹിക്കുന്നു എന്ന് പറഞ്ഞു.. അയാളുടെ കൂടെ പോകുവാണ് ഞാൻ അത് മറ്റാരും അല്ലാ മിഥുൻ ആണ്.. ഇനി എന്നെ അനേഷിക്കണ്ട... ദയവ് ചെയ്തു എന്റെ പിറകെ വരരുത് എന്ന് കല്യാണിയോട് പറയണം... ആ പേപ്പർ കൈൽ ഇരുന്ന് വിറച്ചു കല്യാണിയുടെ.. ചേച്ചിയോട് ഇഷ്ടം ഉണ്ടായിട്ടല്ല മിഥുൻ അവളെ കൊണ്ട് പോയിരിക്കുന്നത് എന്ന് മറ്റു ആരെക്കാളും തനിക് നന്നായി അറിയാം... അവൻ ഈ വീട്ടിലേക്ക് വന്നാൽ ആ നിമിഷം തനുവിനെയും കൊണ്ട് ഈ വീടിന്റെ പടിയിറങ്ങും ഞാൻ.. ഇങ്ങ താ ചേച്ചി നോക്കട്ടെ.. അത് വായിച്ചിട്ട് നന്ദിനിയോട് തനു പറഞ്ഞു അമ്മേടെ മോൾ ഒളിച്ചോടി പോയതാ... ആ മിഥുന്റെ കൂടെ.. ഇവൾ ഞങ്ങടെ ചേച്ചി തന്നെയാണോ.. മിഥുന്റെ കൂടെയോ... അവർ അമ്പരപ്പിൽ തനുവിനെ നോക്കി... കണക്കറ്റ് സ്വത്തിനുടമ ആയ മിഥുന്റെ കൂടെയാണ് മകൾ പോയതെന്നറിഞ്ഞ അവർ മനസാൽ സന്തോഷിച്ചു... നിമിഷ നേരം കൊണ്ട് ആ വാർത്ത ആ ഭാഗം മുഴുവൻ പടർന്നു..

അനന്തന്റെ മകൾ നന്ദന തമ്പിയുടെ മകൻ മിഥുന്റെ കൂടെ ഒളിച്ചോടി.. കല്യാണിക്ക് ഉള്ള സമാധാനം കൂടി നഷ്ടമായി.. അവൾ പെട്ടന്ന് റെഡിയായി.... ചേച്ചി ഒളിച്ചോടി പോയി എന്ന് പറഞ്ഞു വീടിനകത്തു കതകടച്ചു ഇരുന്നാൽ ശെരിയാവില്ല.. പോയവർ പോയി ഇനി അത് പറഞ്ഞു ഇരിക്കുന്നേ എന്തിനാ... ഇന്നലെയും ഷോപ്പിൽ പോയില്ല... ഇന്നുകൂടി ചെന്നില്ലേൽ.. ജോലിയുടെ കാര്യം ഗോവിന്ദ... അവൾ ഓടി സ്കൂട്ടിയിൽ കയറി.. സ്റ്റാർട്ട്‌ ചെയ്യാൻ നോക്കിയിട്ട് സ്റ്റാർട്ട്‌ ആവുന്നില്ല... അവൾക് ദേഷ്യവും സങ്കടവും വന്നു.. പെട്ടന്ന് വണ്ടിയിൽ നിന്നിറങ്ങി ബസ് സ്റ്റാൻഡിലേക്ക് ഓടി.. ബസ് പിടിച്ചു ഷോപ്പിൽ ചെന്നപ്പോൾ സമയം താമസിച്ചിരുന്നു... ആകാശിന്റെ മുന്നിൽ നിന്നപ്പോൾ അവൾ പേടിച്ചിരുന്നു.. ഇനി സർ ന്റെ വായിലിരിക്കുന്ന മുഴുവൻ കിട്ടും.. കല്യാണി താമസിച്ചു വരല്ലെന്നു തന്നോട് പല പ്രാവശ്യം ഞാൻ പറഞ്ഞു.. സാറിനോട് എന്റെ റെക്കമെന്റാഷനിലാ ഇന്നും താനിവിടെ വർക്ക്‌ ചെയുന്നത്.. കഴിഞ്ഞ തവണ ഞാൻ പറഞ്ഞു ലാസ്റ്റ് വാണിംഗ് ആണെന്ന്.. ഇനി തന്റെ സേവനം ഈ ഷോപ്പിൽ ആവശ്യമില്ല..

സമയത്ത് ജോലിക് കേറുന്നവർ മതിന്ന സാറിന്റെ തീരുമാനം.. ഞാൻ കുറെ പറഞ്ഞു നോക്കി പക്ഷെ.... താൻ എന്തായാലും സാറിനെ ഒന്ന് പോയി കാണു പുള്ളി വന്നിട്ടുണ്ട് ക്യാബിനിൽ ഉണ്ട്.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഇനിയും പരീക്ഷിക്കുവാണോ ദൈവമേ നീ... അവൾ സ്റ്റെപ് കയറി ക്യാബിനു മുന്നിലെത്തി.. ധൈര്യത്തോടെ.. ഡോർ തുറന്നു.. May i comin sir.... Oo.. yes.. yes കണ്ണട പൊക്കി അവളെ ഒന്ന് നോക്കി.. താൻ... ഞാൻ ഇവിടെ വർക്ക്‌ ചെയുന്നത് ആണ്.. കല്യാണി... Oo yes.... ആകാശ് റിക്വസ്റ്റ് ചെയ്ത കക്ഷി... കല്യാണിക് എന്താ വേണ്ടത് സർ... സാറിന്റെ അച്ഛൻ ആണ് എന്നെ ഇവിടെ ജോലിക്കെടുത്തത്... ലേറ്റ് ആയി ആണ് കുറച്ചു ദിവസം ആയി വരുന്നത്... വീട്ടിൽ കുറച്ചു പ്രോബ്ലെംസ് സർ അതാ ലേറ്റ് ആയി വരുന്നത് Ok... ഇപ്പൊ ഞാൻ എന്ത് വേണം എന്നാ mis കല്യാണി പറയുന്നത്.. . സാർ.. ജോലിയിൽ നിന്ന് എന്നെ പറഞ്ഞു വിടരുത്.. ഇനി ലേറ്റ് ആവാതെ കൃത്യ സമയത്ത് തന്നെ ഞാൻ എത്തിക്കോളാം... ഈ ശമ്പളം കൊണ്ട എന്റെ വീട് കഴിഞ്ഞു പോകുന്നത്..

അവൾ വിങ്ങി കരഞ്ഞു അയാൾ അവളെ ആപാദചൂഡം നോക്കി..... യൂണിഫോം സാരീ ആണ് വേഷമെങ്കിലും വടിവൊത്ത ശരീരം.. വെളുത്തു കൊലുന്നനെ ഒരു പെണ്ണ്.. അയാൾ മുന്നോട്ട് വന്നു അവളുടെ തോളിൽ കൈ വച്ചു... അവൾ ഞെട്ടി അയാളെ നോക്കി പിറകിലേക് മാറി.. അയാളുടെ കൈ തട്ടി മാറ്റി.. . അയാൾ അവൾക് നേരെ മുഖം കൊണ്ട് വന്നു... ഒരു അഡ്ജസ്റ്റ് മെന്റിൽ ആണേൽ നമുക്ക് ആലോചിക്കാം.. തനിക് ഇഷ്ടം ഉള്ള ടൈമിൽ വന്ന മതി താൻ... പിന്നെയും കൈ അവളുടെ തോളിൽ വച്ചു കൊണ്ട് ഒരു വല്ലാത്ത ഭാവത്തിൽ അയാൾ ചോദിച്ചു... അവൾ അയാളുടെ കൈ തട്ടി മാറ്റി അയാളുടെ കവിളിൽ ആഞ്ഞടിച്ചു.. നീ എന്താടാ കരുതിയെ സെയിൽസ് ഗേൾസ് എല്ലാം മടികുത്തു അഴിക്കുന്നവർ ആണെന്നോ.. ഗതികേട് കൊണ്ട ഈ ജോലിക് വരുന്നത്.. നിങ്ങടെ ഒക്കെ വായിലിരിക്കുന്നതും വരുന്ന കസ്റ്റമേഴ്സിന്റെ വായിലിരിക്കുനേയും കേട്ട് ഇവിടെ പിടിച്ചു നിൽക്കുന്നത്... നിന്നെ ഈ ഷോപ്പിലുള്ളവരുടെ മുന്നിലിട്ട് നാണം കെടുത്താത്തത് ധൈര്യം ഇല്ലാഞ്ഞിട്ടല്ല...

ഒരു വലിയ മനുഷ്യന്റെ വിയർപ്പാണ് ഈ ഷോപ്പ്... ആ മനുഷ്യനോടുള്ള ആദരവ് ഒന്നുകൊണ്ടു മാത്രം ആണ്... ഇനി ഈ സ്വഭാവം നീ ആരോടേലും കാണിച്ച... കൈ ചൂണ്ടി.. അത്രയും പറഞ്ഞു കവിൾ പൊത്തി പകയോടെ നിൽക്കുന്നവന്റെ മുന്നിൽ നിന്നു ഓടി ഡോർ തുറന്നു പുറത്തേക്കിറങ്ങി.. അവൾക് പിറകെ ഓടിവന്നവന്റെ മുന്നിൽ ഡോർ വലിച്ചടച്ചു... ആകാശ് താഴെ നില്പുണ്ടായിരുന്നു.. കല്യാണി എന്ത് പറഞ്ഞു സാർ... അയാളോട് കൂടെ കിടക്കാൻ... കൂട്ടികൊടുക്കുന്നതിനു ആകാശ് സാറിന് എന്ത് കിട്ടും... അനാവശ്യം പറയല്ലേ കല്യാണി ഞാൻ ഒന്നും അറിഞ്ഞതല്ലാ.. അവൾ കണ്ണുകൾ അമർത്തി തുടച്ചു ഷോപ്പിൽ നിന്നിറങ്ങി... ഇനി എന്ത് എന്നാ ചോദ്യചിഹ്നം അവളുടെ മുന്നിൽ അവശേഷിച്ചുതനുവിന്റെ പഠനം .. വീട്ടിലെ കാര്യം... ചിട്ടി... അമ്മയെടുത്ത ലോണ്കൾ... അങ്ങനെ ഒരുപാട് കാര്യങ്ങൾ അവളുടെ മുന്നിൽ തെളിഞ്ഞു... ഒരു ജോലി ഇനി കണ്ടു പിടിക്കണം... ഇത്രയും നാൾ ആരെയും ആശ്രയിക്കാതെ കഴിഞ്ഞു ഇനിയും ആരെയും ആശ്രയിക്കാൻ ഇടവരരുത്.....

അവൾ ബസിൽ കേറി സ്റ്റോപ്പിൽ വന്നിറങ്ങി ആ ചെമ്മൺ പാതയിലൂടെ നടക്കുമ്പോൾ അവളുടെ മനസ്സിൽ എന്തെക്കെയോ ചിന്തകൾ ആയിരുന്നു... പെട്ടന്ന് ഒരു വണ്ടിയുടെ ഹോണ് കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.. എടി... കാന്താരി നീ രാവിലെ പറഞ്ഞിട്ടാണോ വീട്ടിൽ നിന്നിറങ്ങിയത്... അവൻ ഡോർ തുറന്നു അവളുടെ മുന്നിൽ നിന്ന്കൊണ്ട് ചോദിച്ചു.. അവൾ പകപ്പോടെ അവനെ നോക്കി റോഡിനു നടുക്ക് നിൽക്കുന്ന തന്റെ മുന്നിലാണ് കാർ നിൽക്കുന്നത്.. അത്.. ഞാൻ .. ശ്രെധിച്ചില്ല.. സോറി.. രാവിലെ തന്നോട് തർക്കുത്തരം പറഞ്ഞു പോയവൾ തന്നെയാണോ വാക്കുകൾക്ക് വേണ്ടി പരത്തുന്നത് എന്നവൻ ശങ്കിച്ച്... ഏയ്യ് കാന്താരി നിന്നെ... തിരിഞ്ഞു നടന്ന അവൾക്കു മുന്നിൽ കൈ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു . നീ ഇപ്പൊ അവിടുന്ന് അല്ലെ ഇങ്ങോട്ട് വന്നത്.. പിന്നെയും അങ്ങോട്ട്‌ ആണോ പോകുന്നെ... സോറി.. അതിന് നീ എന്തിനാ എന്നോട് സോറി പറയുന്നേ... എന്താ പറ്റിയത് എന്തെങ്കിലും പ്രശ്നം ഉണ്ടോ... നീ വാ വീട്ടിൽ ഞാൻ കൊണ്ടാകാം വഴി പറഞ്ഞു തന്ന മതി.. മുന്നോട്ട് നടക്കാൻ തുടങ്ങിയവളുടെ കൈൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.. .

എന്നെ വിട്... അവൾ കുതറി..എന്നെ ദ്രോഹിച്ച മതി ആയില്ലേ.. പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു അവൾ മുന്നോട്ട് നടന്നു... അവൾ പറഞ്ഞത് മനസിലാവാതെ അമ്പരന്നു നിൽക്കുകയായിരുന്നു അവൻ... പെട്ടന്ന് അവൾ കുഴഞ്ഞു റോഡിലേക്ക് വീണു... അവൻ ഓടി വന്നു കൈകളിൽ അവളെ കോരിയെടുത്തു കാറിലേക്ക് കിടത്തി... വണ്ടി ഓടിച്ചു പോയി... അമ്മേ... എന്ന് വിളിച്ചു.. കാറിൽനിന്നവളെ കോരിയെടുത്തു സെറ്റിയിലേക്ക് കിടത്തി.. വീഴ്ചയിൽ നെറ്റിപൊട്ടി ചോര പൊടിയുന്നുണ്ടായിരുന്നു... മരുന്ന് പുരട്ടി ബാൻഡേജ് ഒട്ടിച്ചു.. എന്തുപറ്റിതാ മോനെ.. അറിയില്ല അമ്മേ.. ഞാൻ ടൗണിലേക് പോയപ്പോൾ വണ്ടിടെ മുന്നിൽ ചാടി... ഭാഗ്യത്തിന് ബ്രേക്ക് ചവിട്ടിയൊണ്ട് ഒന്നും പറ്റിയില്ല വീട്ടിൽ കൊണ്ടാകാം എന്ന് പറഞ്ഞപ്പോൾ കുറെ ദേഷ്യപ്പെട്ടു മുന്നോട്ട് നടന്നു ഒരു സൗണ്ട് കേട്ടു നോക്കിയപ്പോൾ ധാ റോഡിൽ കിടക്കുന്നു...

എന്തെകിലും പ്രശ്നം കാണും... അമ്മ കുറച്ചു വെള്ളം എടുത്തിട്ട് വാ.. മുഖത്ത് കുടയാം ഉണർന്നില്ലേ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. അവർ അകത്തു പോയി വെള്ളവുമായി വന്നു അവളുടെ മുഖത്തേക്ക് കുടഞ്ഞു... പതിയെ കണ്ണുകൾ തുറന്നു അവൾ ചുറ്റും നോക്കി പെട്ടന്ന് ചാടിയെണീറ്റു.. അവിടെ കിടന്നോ മോളെ.. അവൾ സെറ്റിയിലിരുന്നു രണ്ടുപേരെയും നോക്കി... ഞാൻ ഇവിടെ... പതിയെ അവൾ നടന്നത് ഓർത്തെടുക്കാൻ ശ്രെമിച്ചു മോൾ ഒന്നും ഓർക്കണ്ട ഈ വെള്ളം കുടിക്ക്.. അവൾ വെള്ളം വാങ്ങി കുടിച്ചു.... ഞങ്ങളെ നിനക്ക് രാവിലെ പാൽ കൊണ്ട് തന്ന പരിചയം അല്ലെ ഉള്ളു.. ഞാൻ ആദിത്യൻ.. ഇതെന്റെ അമ്മ ദേവകി..ഞാൻ ബാങ്കിൽ മാനേജർ ആയി ജോലി ചെയ്യുവാന്... ട്രാൻസ്ഫർ ആയ ഇങ്ങിട് വന്നത് ഞങ്ങൾക്കിടയിൽ ഒരാൾ കൂടി ഉണ്ടായിരുന്നു പാർവതി.. എന്റെ അമ്മാവന്റെ മകൾ... ഞങ്ങളുടെ പാറു... നിന്നെ ഇന്ന് കണ്ടപ്പോൾ ഞങ്ങള്ക്ക് അവളെയ ഓർമ വന്നത്... ഒരു ആക്‌സിഡന്റിൽ പാറു ഞങ്ങളെ വിട്ട് പോയി.. മോൾടെ പ്രശ്നം എന്താണെന്നു എനിക്കറിയില്ല പക്ഷെ നിനക്ക് എന്തെക്കെയോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു...

പ്രശ്നം എന്തെണെങ്കിലും മോൾക് ഞങ്ങളോട് പറയാം അമ്മയായും സഹോദരൻ ആയും ഫ്രണ്ട് ആയും ഒക്കെ നിനക്ക് ഞങ്ങളെ കാണാം... അവൾ അവനെ നോക്കി പുഞ്ചിരിച്ചു... പെട്ടന്ന് അവളുടെ ഫോൺ ബെല്ലടിച്ചു... ഹരിയേട്ടൻ കാളിംഗ്... അവൾ ആദിയെ നോക്കി.. അവൻ ഫോൺ എടുത്ത് ഓൺ ആക്കി.. ഹലോ... ഹലോ കല്യാണിയുടെ ഫോൺ ആണല്ലോ ഇയാളെ ആരാ . ഞാൻ ആദ്യതിൻ.. തെക്കേലെ വീട്ടിലെ പുതിയ വാടകക്കാർ ആണ്... കല്യാണി ഇവിടെയുണ്ട്.. റോഡിൽ ഒന്ന് വീണു ഞാൻ കണ്ട് ഇങ്ങോട്ട് കൊണ്ട് വന്നു അയ്യോ.. അവൾക് കുഴപ്പം ഒന്നും ഇല്ലല്ലോ... താൻ പേടിക്കണ്ട കുഴപ്പം ഒന്നുമില്ല.. Ok ഞാൻ ഇപ്പൊ തന്നെ വരാം.. അവൻ കാൾ കട്ട്‌ ചെയ്തു.. അവളെ നോക്കി.. ഹരിയേട്ടൻ ആരാ... അത്... അവൾ തല താഴ്ത്തി.. അവളുടെ മുഖഭാവത്തിൽ നിന്ന് അവനു മനസിലായി ഹരി അവളുടെ ആരോ ആണെന്ന്.. ആയാളുടെ പേടിയും വെപ്രാളവും കേട്ടു ചോദിച്ചതാ...

ഹരിയേട്ടൻ എന്റെ ടീച്ചറമ്മയുടെ മകനാണ് അതിലുപരി എന്റെ എല്ലാം ആണ്... കല്യാണി ഇപ്പോളും പറഞ്ഞില്ല എന്താ പ്രശ്നം എന്ന്... അവൾക് അവരെ വിശ്വസിക്കാമെന്നു തോന്നി... മിഥുൻ ശല്യം ചെയ്തതും ചേച്ചി അവനൊപ്പം പോയതും ഇന്ന് ഷോപ്പിൽ നടന്നതും ജോലി നഷ്ടപെട്ടതുമൊക്കെ ഒരു വിങ്ങലോടെ അവൾ പറഞ്ഞു.. പറഞ്ഞു തീർന്നപ്പോൾ പൊട്ടി കരഞ്ഞുപോയി ആ പാവം പെണ്ണ്... ആദി അവളെ ചേർത്ത് പിടിച്ചു.. അവന്റെ മുഖം ദേഷ്യതാൽ മുറുകിയിരുന്നു വാതിക്കൽ എല്ലാം കേട്ടുകൊണ്ട് ഹരിയും ഉണ്ടായിരുന്നു അവന്റെ മുഖമാകെ ചുവന്നിരുന്നു.... ഇനി ആർക്കും നോവിക്കാൻ അവളെ വിട്ടുകൊടുക്കില്ല എന്ന് അവന്റെ മുഖഭാവത്തിൽ നിന്നു വ്യക്തമായിരുന്നു.. അവളോട് ഇന്ന് കാണിച്ചതിന് ഷോപ്പ് ഉടമയെ കൊല്ലാനുള്ള ദേഷ്യവും....------ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story