പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 7

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

ഹരിയേട്ടാ.... ഹരിയെ കണ്ടതും അവൾ ഓടി അവന്റെ നെഞ്ചിലേക്ക് വീണു അവൻ അവളെ ചേർത്ത് പിടിച്ചു... ഹരി... ഞാൻ ആദിത്യൻ.. സെറ്റിയിൽ നിന്നെഴുന്നേറ്റു ആദി ഹരിയുടെ നേരെ കൈ നീട്ടി... ഒരുപാട് നന്ദിയുണ്ട്... വഴിയിൽ ഉപേഷിക്കാതെ സംരക്ഷിച്ചെന്നു.. നന്ദിയൊന്നും വേണ്ട.. ഇവൾ എന്റെ അനുജത്തി തന്നെയാണ്... അല്ലേടി കാന്താരി... അവൾ പുഞ്ചിരിച്ചു.. എന്നാ ഞങ്ങൾ ഇറങ്ങട്ടെ അത്യാവശ്യം ആയി എനിക്ക് ഒരിടം വരെ പോണം.. മോളെ ... വിളിച്ചു കൊണ്ട് ആ അമ്മ അവള്കരികിൽ എത്തി... ഞങ്ങടെ പാറുവിനെ പോലെ അല്ല പാറു തന്നെ ആയ നിന്നെ കാണുന്നേ ഇനി മുതൽ ഈ വീട്‌ നിന്റെ സ്വന്തം ആയി കാണണം.. ഇവനെ നിന്റെ സഹോദരനേയും എന്നെ അമ്മയായും കാണണം.. അവർ അവളുടെ കൈൽ പിടിച്ചു പറഞ്ഞു.. അവൾ അവരെ കെട്ടിപിടിച്ചു.. പോയിട്ട് വരാം അമ്മേ.. ശെരി മോളെ... ആദിയേട്ട... അവൻ തലകുലുക്കി..

ഹരി അവളെ ചേർത്ത് പിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി ബൈക്കിലേക്ക് കയറി...കണ്ണുകൾ കൊണ്ട് ആദിയും ഹരിയും സംസാരിച്ചു... ആദി തല കുലുക്കി... വണ്ടി കണ്ണിൽ നിന്നകന്നു പോകുന്നത് വരെ അവൻ നോക്കി നിന്നു... അവൻ കാറിലേക്ക് കയറി... ആദി നീ എവിടെ പോകുവാ.. ഞാനിപ്പോ വരാം അമ്മേ.. ഡാ എവിടെയാ പോകുന്നെന്ന് എനിക്ക് മനസിലായി... വേണ്ട മോനെ നമ്മൾ ആ നാട്ടിൽ നിന്നു നാട് വിട്ട് വന്നത് എന്തുകൊണ്ട് ആണെന്ന് മറക്കണ്ട.. അമ്മയല്ലേ അവളോട് പറഞ്ഞത് എന്നെ സഹോദരൻ ആയി കാണണം എന്ന്... എന്റെ പെങ്ങളുടെ ശരീരത്തിൽ ഒരുത്തൻ കൈവച്ച കൈയും കെട്ടി നോക്കിയിരിക്കില്ല ആദി.... പറഞ്ഞു കൊണ്ട് അവൻ വണ്ടിയെടുത്തു... കല്യാണിയെ അവളുടെ വീടിന്റെ വേലിക്കരികിൽ ഇറക്കി... അവൾ വണ്ടിയിൽ നിന്നെറങ്ങി അവന്റടുത് നിന്നു.. ഡി.. നീ ഇത്രയും പാവം ആവരുത്..

ഉപ്രദ്രവിക്കാൻ വരുന്നവരെ ചങ്കുറ്റത്തോടെ നേരിടണം അത് ചേച്ചി ആയാലും അമ്മ ആയാലും.. എനിക്കറിയാം നിന്നെ എങ്ങനെ നേരെയാക്കി എടുക്കണം എന്ന്... അവൻ അവളുടെ കൈ പിടിച്ചു.. ധൈര്യം കൈവിടാതെ ഇരിക്കണം... അവൾ തലകുലുക്കി.. എനിക്ക് ഒരിടം വരെ പോണം വൈകുന്നേരം അമ്പലത്തിൽ കാണാം... ജോലി പോയ കാര്യം തത്കാലം വീട്ടിൽ പറയണ്ട... നിന്റെ ചേച്ചിയോ അവനോ വന്ന.. ധൈര്യത്തോടെ നിൽക്കണം.. കേട്ടോ.. മം... എന്ന പൊയ്ക്കോ.. ഹരിയേട്ടാ... വഴക്കിനു ഒന്നും പോവരുത്.. ഇല്ലെടി പെണ്ണെ... നീ പൊയ്ക്കോ... . അവൾ കയറി പോയി.. അവൻ ബൈക്ക് എടുത്തു.. കലുങ്കിൽ അരികിൽ എത്തിയപ്പോൾ ആദിയുടെ കാർ അവിടെ ഉണ്ടായിരുന്നു.. ബൈക്ക് കലുങ്കിന്റെ അടുത്ത് വച്ചു ഹരി കാറിലേക്ക് കയറി... എന്നാ പോവാം അല്ലെ... ആദി ചോദിച്ചു പോയേക്കാം... ആദി വണ്ടിയെടുത്തു... ഗോപിക വസ്ത്രാലയം... ഷോപ്പിനു മുന്നിൽ വണ്ടി നിർത്തി... രണ്ടു പേരും അകത്തേക്കു കയറി... ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന കുട്ടിയോട് ചോദിച്ചു.. നിങ്ങടെ മുതലാളി ഇല്ലേ.. ഉണ്ട്... . ഒന്ന് കാണാൻ പറ്റുമോ...

ഞാൻ ഒന്ന് വിളിച്ചു ചോദിക്കട്ടെ സർ.. ചോദ്യവും പറച്ചിലും ഒന്നും വേണ്ട മോളെ മുതലാളിക്ക് ഞങ്ങൾ വേണ്ടപ്പെട്ടവർ ആണ്... പറഞ്ഞു കൊണ്ട് അവർ മുകളിലേക്ക് പോയി ക്യാബിൻ വലിച്ചു തുറന്നു... അയാൾ ഫോൺ ചെയ്യുകയായിരുന്നു.. ഹേ.. നിങ്ങൾ ആരാ... ആരാ നിങ്ങളെ ഇങ്ങോട്ട് കയറ്റിവിട്ടെ... സെക്യൂരിറ്റി.... സെക്യൂരിറ്റി ഒക്കെ വരും സാറെ... സാറിവിടെ ഇരിക്ക്.. ഹരി അയാളെ ചെയറിലേക്ക് പിടിച്ചിരുത്തി.. സാറിന്.. കൂടെ കിടത്താൻ കാണാൻ കൊള്ളാവുന്ന പെൺമ്പിള്ളാരെ വേണം അല്ലെ സാറേ... അങ്ങനെ അല്ല ഹരി... സാറിന് ബ്ലാക്ക് മെയിൽ ചെയ്യാനാ ഇഷ്ടം... ജോലിവേണേ സാറിന്റെ കൂടെ അഡ്ജസ്റ്റ് മെന്റ് നു തയാറാവണം എന്ന്... അങ്ങനെ ആണേൽ ചോദിക്കുന്നത് എന്തും സാർ തരും അല്ലെ സാറെ... അങ്ങനെ ആണോ സാറെ... അയാളുടെ കണ്ണട ഊരിമാറ്റികൊണ്ട് ഹരി ചോദിച്ചു.. . നിങ്ങൾ ആരാ... സെക്യൂരിറ്റി... അയാൾ ചാടി എണീക്കാൻ നോക്കി... ഇരിക്കടാ നായെ അവിടെ... പറഞ്ഞു കൊണ്ട് ആദി അയാളെ ചെയറിലേക് തള്ളി.. അയാൾ ചെയറിൽ നിന്ന് തെറിച്ചു താഴേക്കു വീണു...

അയാളെ പൊക്കി കഴുത്തിനു കുത്തിപ്പിടിച്ചു ഹരി... അയാൾ നിലവിളിക്കാൻ ശ്രെമിച്ചു... ആകാശ് ഓടി വന്നു... നിങ്ങളൊക്കെ ആരാ ... എന്താ ഈ കാണിക്കുന്നേ.. മാറിനിക്കട... ആദി അവനെ പിടിച്ചു വച്ചു.. കൂടെ കിടക്കാൻ വിളിക്കുന്നേനു മുൻപ് ആ പെണ്ണിന് ഉശിരുള്ള ആങ്ങളയും ജീവനെപോലെ സ്നേഹിക്കുന്ന ആണൊരുത്തനും ഉണ്ടെന്നു തിരക്കണം ആയിരുന്നു... നീ എന്റെ പെണ്ണിന് വിലയിടുന്നോ.... ഈ കൈകൊണ്ട് അവളുടെ ശരീരത്തിൽ നീ കൈ വച്ചത് ഈ കൈ ഞാൻ ഇങ്ങെടുക്കുവാ.. ഹരി അയാളുടെ കൈ പിടിച്ചോടിച്ചു... അയാളെ കണക്കിന് പെരുമാറി... ഇനി ഒരു പെണ്ണിനോട് മോശമായി പെരുമാറുന്നെന്നു മുൻപ് ഇതോർക്കണം നീ... നിന്റെ മുതലാളിക്ക് കുറച്ചു ബോൺവിറ്റ കലക്കി കൊടുക്കു.. ആകാശിനോട് പറഞ്ഞിട്ട്. ഹരിയും ആദിയും പുറത്തേക്കിറങ്ങി.. ഏയ്യ് ഒന്ന് നിൽക്ക്... ആകാശ് ഓടിവന്നു... അയാൾക് രണ്ടു അടിടെ ആവശ്യം ഉണ്ടായിരുന്നു anyway താങ്ക്സ്.. അവനെ നോക്കി പുച്ഛിച്ചു ചിരിച്ചിട്ട് ആദി വണ്ടിയെടുത്തു... അവൾ അടുക്കളയിൽ ചെന്നപ്പോൾ അമ്മ പായസം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു...

വളരെ സന്തോഷവതി ആയിരുന്നു അവർ... അമ്മ എന്തിനാ ഇപ്പോ പായസം ഉണ്ടാക്കുന്നെ.. മോളെ നന്ദു വിളിച്ചിരുന്നു അവർ രജിസ്റ്റർ മാര്യേജ് ചെയ്തെന്നു തമ്പി അവളെ മരുമോളായി സ്വീകരിച്ചു.. എന്റെ കുട്ടീടെ ഭാഗ്യം... അവർ രണ്ടുപേരും വൈകിട്ട് ഇങ്ങോട്ട് വരുന്നുണ്ട് അവടെ സിർട്ടിഫിക്കറ്റ് ഡ്രസ്സ്‌ ഒക്കെ എടുക്കാനായി.. അമ്മയ്ക്ക് എങ്ങിനെ തോന്നുന്നു അവളോട് ഷെമിക്കാൻ.. അച്ഛൻ ഉണ്ടാക്കി വച്ച പേര് അവളായി നശിപ്പിച്ചു എന്നിട്ടും അമ്മയ്ക്ക് അവളെ വീട്ടിലേക്ക് കയറ്റി സല്കരിക്കാൻ എങ്ങനെ മനസ് വരുന്നു.. അവളും എന്റെ മോളാ .. മക്കൾ തെറ്റ് ചെയ്ത അമ്മമാർ ഷെമിക്കണം.. നീ ഹരിയുമായി അടുപ്പത്തിൽ അല്ലെ ഞാൻ അറിഞ്ഞിട്ടും നിന്നോട് ചോദിച്ചിട്ടില്ലല്ലോ കാരണം നിന്നെ എനിക്ക് എന്റെ ബാക്കി രണ്ട് മക്കളെക്കൾ വിശ്വാസം ആണ്.. ഹരി നല്ലവനാ.. അതും ഒരു കാരണം ആണ്.. അവളെ വരുന്നത് ഇവിടെ താമസിക്കാൻ അല്ല..

അവളുടെ സാധനങ്ങൾ എടുത്തോണ്ട് അവൾ പൊയ്ക്കോളും.. നിങ്ങൾ ഒക്കെ എന്താണെന്ന് വച്ച ചെയ്തോ ആരും എന്നോട് അഭിപ്രായം ചോദിക്കണ്ട... ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവൾ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു... എന്തിനാ ദൈവമേ സങ്കടങ്ങൾ ഇങ്ങനെ തോരാ മഴപോലെ തരുന്നേ... എന്റെ അച്ഛൻ ജീവനോടെ ഉണ്ടോ മരിച്ചോ എന്നുപോലും അറിയാതെ അഞ്ചു വർഷമായി ജീവിക്കുന്നു.. അച്ഛൻ കുടെയുണ്ടായിരുനെങ്കിൽ.. ഈ സങ്കടങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടാവില്ലായിരുന്നു.. ചേച്ചി ഇത്രയും സ്വാർത്ഥ ആവില്ലായിരുന്നു... ഇനിയും ഇങ്ങനെ എല്ലാർക്കും വേണ്ടി ജീവിച്ചു മരിക്കാനാണോ എന്റെ വിധി... തനുവിനെ പഠിപ്പിക്കണം അതിനു ഞാൻ ആദ്യം സ്വന്തം കാലിൽ നില്കാൻ പ്രാപ്ത്ത ആവണം... ഹരിയേട്ടനോട് പറഞ്ഞു തുടർന്ന് പഠിക്കണം... അതിനുമുൻപ് എവിടേലും ചെറിയ ഒരു ജോലി നോക്കണം... മണികുട്ടിയുടെ കരച്ചിലാണ് അവളെ ഓർമയിൽ നിന്നുണർത്തിയത്... മകൾ വരുന്ന തിരക്കിൽ പുല്ല് ചെത്താൻ അമ്മ മറന്നുവെന്നു തോന്നുന്നു..

അവൾ കതക് തുറന്നു തൊഴുത്തിലേക്ക് ചെന്ന് കുറച്ചു കച്ചി വാരി ഇട്ടു കൊടുത്തിട്ട് അരിവാ എടുത്തുകൊണ്ടു പറമ്പിലേക്കിറങ്ങി.. ഫുൾ കാടുകയറി കിടക്കുവാണ്.. കൃഷ്ണേട്ടന്റെ പറമ്പാണ് പുള്ളി ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.. അവൾ പെട്ടന്ന് കുറച്ചു പുല്ലു ചെത്തിയെടുത്തു.. പിറകിൽ ഒരു ശബ്ദം കേട്ടു അവൾ പേടിച്ചു തിരിഞ്ഞു നോക്കി.. ഹരി... . ഹരിയേട്ടാ പേടിപ്പിച്ചു കളഞ്ഞല്ലോ... ഞാൻ ഇവിടെ ഉണ്ടെന്നു എങ്ങിനെ അറിഞ്ഞു.. നീ ഇങ്ങോട്ട് വരുന്നത് ഞാൻ കണ്ടിരുന്നു.. ഹരിയേട്ടൻ എവിടെ പോയതാ... അതൊക്കെ പറയാം നീ ഇവിടെ വന്നിരിക്ക്.. അവൻ മാവിൻ ചുവട്ടിലേക്കിരുന്നു കൊണ്ട് പറഞ്ഞു.. അവൾ അവനരുകിൽ ഇരുന്നു... കല്ലുസെ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ നീ... എന്താ ഹരിയേട്ടാ... നീ പറ കേൾക്കുമോ... മം കേൾക്കും മരിക്കാൻ പറഞ്ഞാൽ അതും... അവൻ അവളുടെ വാ പൊത്തി മരിക്കാനല്ല നിന്നെ സ്നേഹിച്ചത് ജീവിക്കണം ഒരുമിച്ചു എന്റെ ശ്വാസം നിലയ്ക്കും വരെ.. എന്താ എന്നോട് ഹരിയേട്ടന് പറയാൻ ഉള്ളത് എന്നോട് എന്തെങ്കിലും പറയാൻ ഒരു മുഖവുരയുടെ ആവശ്യം ഉണ്ടോ...

എന്നാ പറയട്ടെ... മം... നിന്നെ ഇപ്പൊ വേണേലും കെട്ടിക്കൊണ്ട് പോകാം എനിക്ക്.. പക്ഷെ അതിനുമുൻപ് നീ പഠിക്കണം നല്ലോരു ജോലിവാങ്ങി അധിഷേപിച്ചവരെക്കാൾ ഉയരത്തിൽ എത്തണം...അത് ആരുടെയും സഹായമില്ലാതെ നല്ലപോലെ പഠിക്കണം.. നീ എന്റെ ഭാര്യ അയാൾ ആ വാശി നിനക്ക് ഉണ്ടാവില്ല കുട്ടികളും വീടും ഒക്കെ ആയി അതിലേക്ക് മാറും... . എന്റെ ഒരു വാശിയ മോളെ... നീ സാധിച്ചു തരില്ലേ.. ഞാൻ ഹരിയേട്ടനോട് പറയാൻ ഇരിക്കുവായിരുന്നു... എന്റെ മനസ് അറിഞ്ഞപോലെ ആണ് ഹരിയേട്ടൻ ഇപ്പൊ പറഞ്ഞത്.. നിനക്ക് പഠിക്കാൻ എന്ത് സ്വകാര്യം വേണേലും ഞാൻ ചെയ്തു തരാം.. നീ നല്ലപോലെ പഠിക്കണം.. നിന്റെ വീട്ടുകാർക്ക് വേണ്ടി ഉഴിഞ്ഞു വയ്ക്കാനുള്ളതല്ല നിന്റെ ജീവിതം... മനസ്സിലായോ പറയുന്നേ.. മം.. അവൾ തലയാട്ടി.. ആദി ഡിഗ്രിക്ക് ജോയിൻ ചെയ്യാനുള്ള പേപ്പേഴ്സ് ഒക്കെ ആയി വരും.. ഫിൽ ചെയ്തു കൊടുക്കണം..

മം... ഒരു ചെറിയ ജോലി.. ആ കാര്യം നമ്മുടെ രാധികയോട് പറഞ്ഞിട്ടുണ്ട് അവൾ ശെരിയാക്കിത്തരും... ജോലിക്കിടയിലും പഠിക്കാൻ എന്റെ പെണ്ണിന് കഴിയില്ലേ.. ഹരിയേട്ടൻ ആഗ്രഹിക്കുന്നപോലെ ഞാൻ എത്തും ഇത് കല്യാണിയുടെ വാക്ക് ആണ്.. ഇനി കരയാതെ... പാവം ആയി നടക്കാതെ പ്രീതികരിക്കേണ്ടെടുത്തു പ്രേതികരിക്കണം കേട്ടോ.. തൊട്ടാവാടി കല്യാണിയിൽ നിന്നു ഒരു ഉയർത്തെഴുനേൽപ് ആണ് ഇനി നിനക്ക് വേണ്ടത്.. അവൾ മിഴികൾ ഉയർത്തി അവനെ നോക്കി... അവളുടെ കണ്ണുകളിൽ പുതിയ ഒരു തിളക്കം അവനു കാണാൻ സാധിച്ചു... വീട്ടിലേക്ക് പൊയ്ക്കോ.. അമ്പലത്തിൽ പോകണ്ടേ നിനക്ക്.. ഹരിയേട്ടൻ ഉണ്ടാവില്ലേ.. അമ്പലത്തിൽ കാണാം.. അവൾ എഴുന്നേറ്റു അവനും.. അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story