പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 8

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

ദിപരാധനാ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു..... മുറ്റത്തു തമ്പിയുടെ ബെൻസ് കാർ കിടപ്പുണ്ടായിരുന്നു... അവൾ നെഞ്ചിൽ കൈ വച്ചു.. ന്റെ കൃഷ്ണ കാത്തോണേ... ധൈര്യത്തോടെ വീടിനകത്തേക്ക് കടന്നു.. ഉമ്മറത്തു തമ്പിയും ഭാര്യയും മിഥുനും ഉണ്ടായിരുന്നു... അവളെ കണ്ടതും മിഥുന്റെ കണ്ണുകൾ ഇരയെ കിട്ടിയ വേട്ടമൃഗത്തെപോലെ കുറുകി... കല്യാണിയെ പറ്റി ചോദിച്ചേ ഉള്ളു... അമ്പലത്തിൽ പോയിരുന്നോ മോള്... അവൾ അവർക്ക് മറുപടി നൽകാതെ അടുക്കളയിലേക്ക് ചെന്നു.. അമ്മയും മകളും ചിരിച്ചു വർത്തമാനം പറയുകയായിരുന്നു... കല്യാണിയെ കണ്ടതും നന്ദനയുടെ മുഖം മാറി... കേട്ടോ അമ്മേ ചിലർക്കൊക്കെ ഒരു വിചാരം ഉണ്ട് നന്ദന വിചാരിച്ചാൽ ഒന്നുo നടക്കില്ലെന്നു... നന്ദു നീ കല്ലുനെ പറ്റിയാണോ പറയുന്നേ അവൾ നിന്റെ നന്മ മാത്രമേ കാണു.. പൊതുവായി പറഞ്ഞതാ അമ്മേ... നീ ഈ പായസം അവർക്ക് കൊണ്ട് പോയി കൊടുക്ക് കല്യാണിയുടെ അടുത്ത് നന്ദിനി പറഞ്ഞു.. ദേ അമ്മേ എന്നെകൊണ്ട് ഒന്നുo പറയിക്കണ്ട... പോയവർ വന്നു സ്വന്തം സാധനങ്ങൾ എടുക്കുക പോവുക...

അല്ലാതെ ഇവിടെ ആരും സംബന്ധം കൂടാൻ നിൽക്കണ്ട.. നീ ആരോടാടി പറയുന്നേ ഈ സ്ഥലവും വീടും എനിക്കൂടി അവകാശപ്പെട്ടത് ആണ് അല്ലാതെ നിന്റെ സ്വന്തം അല്ല... ഞാൻ ഇഷ്ടം ഉള്ളപ്പോൾ വരും നിൽക്കും പോകും അതെന്റെ ഇഷ്ടം... നീ ചോദ്യം ചെയ്യാൻ വരണ്ട കേട്ടോടി.. കല്യാണിയെ പിടിച്ചു പിറകിലേക്ക് തള്ളി നന്ദന.. മിഥുന്റെ നെഞ്ചിൽ ചെന്നിടിച്ചു നിന്നു.. അവൻ അവളെ വീഴാതെ ചേർത്ത് പിടിച്ചു.. വിടെടാ... അവൾ കുതറി മാറി... ഡീ ചേച്ചി... ഇവനെ നീ വിശ്വസിച്ച നിനക്ക് നഷ്ടം മാത്രമേ സംഭവിക്കൂ... ഇവനെ പോലെ ഒരു തെമ്മാടിയെ ഞാൻ കണ്ടിട്ടില്ല... ഒറ്റ മകനായ ഇവനെക്കൊണ്ട്‌ നിന്നെ കെട്ടിച്ചത് എന്തേലും ലാഭം കണ്ടിട്ട് തന്നെയാവും തമ്പി.. പൈസയോട് ആർത്തിയുള്ള അയാൾ ഒരിക്കലും നമ്മളെപ്പോലെ ഉള്ളവരിൽ നിന്നു ഒരു ബന്ധം ഉണ്ടാക്കില്ല... ചവാൻ പോയ എനിക്ക് ഒരു ജീവിതം തന്ന മനുഷ്യനെ പറ്റിയ ദ്രോഹി നീ പറയുന്നേ... നന്ദുട്ടി... അവൾ പറയട്ടെ.. സങ്കടം കാരണം പറയുന്നേ അല്ലെ... അവൾ നിന്റെ അനിയത്തി അല്ലെ നീ ഒന്നും പറയല്ലേ അവളെ... കണ്ടോടി ആ മനുഷ്യന്റെ നല്ല മനസ്...

നിനക്കറിയില്ല ഇയാളെ ആട്ടിന്തോലിട്ട ചെന്നായ ആണ് ഇയാൾ.. ഒരിക്കൽ നിനക്കത് മനസിലാകും അന്ന് ഞാൻ പറഞ്ഞതോർത് നീ ഒരുപാട് ദുഖിക്കും ചേച്ചി... കല്ലു.. മതി.. വീട്ടിൽ വന്നവരെ അപമാനിച്ചു വിടല്ലേ.. ഒന്നുമില്ലേലും അവൾ നിന്റെ ചേച്ചി അല്ലെ... നന്ദിനി പറഞ്ഞു.. കൊച്ചേച്ചി ഇങ്ങു വാ... തനു അവളുടെ കൈൽ പിടിച്ചു വലിച്ചു മുറിയിൽ കയറ്റി വാതിലടച്ചു... ചേച്ചി ഒന്നും പറയണ്ട... പറയാനുള്ളത് കൊച്ചേച്ചി പറഞ്ഞു ഇനി വരുന്നത് വലിയേച്ചി അനുഭവിക്കട്ടെ... ചേച്ചിക് എന്തോ വലിയ ദുരന്തം വരാനിരിക്കുവാ... മോളെ അങ്ങനെ ഒന്നും പറയല്ലേ.. അവൾ നമ്മുടെ ചേച്ചിയല്ലേ നല്ല ബുദ്ധി തോന്നാൻ നമുക്ക് പ്രാത്ഥിക്കാം.. ചേച്ചി എന്താ നമുക്ക് മാത്രം ഇങ്ങനെ ദുരിതം മാറാതെ നിക്കുന്നെ.. നമുക്ക് മാത്രം അല്ല മോളെ നമ്മളെപ്പോലെ ഒരുപാട് പേരുണ്ട് ഈ ലോകത്ത്.. പലരും ഒരു നേരത്തേ ആഹാരം പോലും കിട്ടാതെ മരിക്കുന്നു.. ചെളിവെള്ളം കുടിച്ചു വിശപ്പടക്കുന്നു.. അതൊക്കെ വച്ചു നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവതികൾ ആണ്.... അതെ ചേച്ചി... എനിക്ക് എന്റെ ചേച്ചിയെ കിട്ടിയില്ലേ അതിലും വലിയ ഭാഗ്യം ഒന്നും എനിക്ക് വേണ്ട..

എനിക്ക് അമ്മയായി അച്ഛനായി ചേച്ചിയായി ഒക്കെ എന്റെ കൊച്ചേച്ചി മാത്രം മതി... കൊച്ചേച്ചിയെപ്പോലെ ചേചിയുള്ള എന്നെ പോലുള്ള അനിയത്തിമാർ ഒക്കെ ഭാഗ്യം ചെയ്തവരാ.... എന്റെ പൊന്നു ചേച്ചി ആണ്.. തനു കല്യാണിയെ മുറുകെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു... കതകിൽ മുട്ട് കേട്ടു കല്യാണി വാതിൽ തുറന്നു... മിഥുൻ.. കല്ലുമോളെന്താ ചേട്ടൻ വന്നപ്പോ വാതിലടച്ചിരിക്കുന്നെ.. ചേട്ടന് വിഷമം ആയി കേട്ടോ.. . നീ എന്ത് കരുത്തിടാ ചേച്ചിയിലുടെ എന്നിലേക്കു എത്താനൊ.. നീയാരാടി ഭൂലോക രംഭയോ... എന്താടി നീ ഈ മിഥുനെ കുറിച് കരുതീത് നിന്റെ മറ്റവൻ വന്നു വിരട്ടിയാൽ വിരളുന്നവൻ ആണെന്നോ... അന്ന് മിഥുൻ പത്തിമടക്കിയത് ചിലത് മനസ്സിൽ കണ്ടോണ്ട് തന്നെയാടി... ഒരു പെണ്ണിനെ ഈ മിഥുൻ മോഹിച്ചിട്ടുണ്ടെങ്കിൽ അത് എന്ത് വിലകൊടുത്തും ഞാൻ സ്വന്തമാക്കിയിരിക്കും.... അതിനുള്ള തുറുപ്പു ചീട്ട് ആടി നിന്റെ ചേച്ചി.. നിന്റെ മോഹം നടക്കുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ടടാ...

നീന്നെ പേടിച്ചു നിന്റെ ഇങ്കിതങ്ങൾക്ക് വഴങ്ങുന്ന പെണ്ണുങ്ങളെ നീ കണ്ടിട്ടുണ്ടാകും പക്ഷെ ഈ കല്യാണിയെ നീ ആ കുട്ടത്തിൽ പെടുത്തരുത്... മിഥുൻ മറുപടി പറയാൻ വന്നപ്പോളേക്കും നന്ദന വന്നു അവന്റെ കൈൽ പിടിച്ചു.. വാ മിഥുനേട്ടാ.. നമുക്ക് പോകാം ഇനി ഇവിടെ നിന്ന ഞാൻ വല്ലോം പറഞ്ഞു വാഴക്കാകും... വരുവാടി ചക്കരെ... അവൻ അവളുടെ വയറിൽ ചുറ്റി ചേർത്തുപിടിച്ചു നടന്നു.. പുച്ഛം ഭാവത്തിൽ നന്ദ കല്യാണിയെ നോക്കിയിട്ട് അവനൊപ്പം നടന്നു... അവർ പോയതും നന്ദിനി കല്യാണിയോട് പറഞ്ഞു.. അവടെ ഭാഗ്യമാണ്.. എന്ത് സ്നേഹമ അവർക്ക് എന്റെ കുട്ടിയോട്.. അതമ്മയുടെ തോന്നൽ മാത്രം ആണ്.. പറഞ്ഞിട്ട് അവൾ തനുവിനരുകിലേക്ക് പോയി... പിറ്റേന്ന് രാവിലെ പാലുമായി അവൾ തെക്കേലെ വീട്ടിൽ എത്തിയപ്പോൾ ആ അമ്മ മുറ്റമടിക്കുവായിരുന്നു... അമ്മ കുട്ടി മുറ്റമടിയാണോ... ആഹാ കല്ലുമോൾ എത്തിയോ.. ധാ അമ്മേ പാൽ.. ചൂല് ഇങ്ങോടുക് ഞാൻ ബാക്കി ചെയ്യാം.. വേണ്ട മോളെ കഴിഞ്ഞു... എവിടെ ആദിയേട്ടൻ.. എണീറ്റിട്ടില്ല മുറിയിൽ ഉണ്ടാവും.. ഞാൻ മോൾക് ചായ എടുക്കാം..

അയ്യോ വേണ്ടമ്മേ സമയം ഇല്ല.. ഒരു ചായ കുടിക്കാനുള്ള സമയം ഒക്കെ കാണും.. അവൾ പുഞ്ചിരിച്ചു.. അവൾ ആദിയുടെ മുറിയുടെ കതക് തുറന്നു നോക്കി.. അവൻ മൂടിപ്പുതച്ചു നല്ല ഉറക്കം ആണ്.. അവൾ ചുറ്റും നോക്കി ഒരു ചിത്രം ക്യാൻവാസിൽ പകർത്തിയിട്ടുണ്ട്.. തന്റെ ചിത്രം ആണ് വരച്ചിരിക്കുന്നത്.. അടിയിൽ.. എന്റെ അനിയത്തി കുട്ടിക്ക് എന്ന് എഴുതിയിട്ടുണ്ട്.. അവളുടെ കണ്ണുകൾ നിറഞ്ഞു.. തന്റെ ആരുമല്ല എന്നിട്ടും അനിയത്തി ആയി കാണുന്നു... സ്വന്തം ചേച്ചി അന്യയെപോലെ പെരുമാറുന്നു...... പെട്ടന്ന് അവൾക് ഒരു കുസൃതി തോന്നി... പെയിന്റ് എടുത്ത് അവനൊരു പൊട്ടുകുത്തി കവിളിൽ ഒരു കുത്തും.. കണ്ണുകൾ നീട്ടി വരച്ചു.. തലമുടി പിടിച്ചു റബ്ബർ ബാൻഡ് ഇട്ട് കെട്ടിവെച്ചു.. പെട്ടന്ന് അവൻ ഒന്ന് തിരിഞ്ഞു കിടന്നു.. അവൾ പുറത്തേക്ക് ഓടി.. അപ്പോളേക്കും അമ്മ ചായയും ഇലയടയുമായി വന്നിരുന്നു.. മോളെ ഇത് കഴിക്ക്.. ആഹാ ഇലയടയോ കുറെ ആയി കഴിച്ചിട്ട് അവൾ അത് വായിലേക്ക് വച്ചപ്പോൾ അവൻ ഉണർന്നെഴുനേറ് വന്നു... ആരും കൊണ്ട് പോവില്ല പതുക്കെ കഴിക്ക് പെണ്ണെ...

അവനെ കണ്ടതും അമ്മയും കല്യാണിയും ചിരിക്കാൻ തുടങ്ങി.. നിങ്ങൾക് എന്തുപറ്റി... എന്നെ കണ്ടിട്ട് കോമഡി ആയി തോന്നുന്നോ.. നീ ആദ്യം പോയി കണ്ണാടിയിൽ നോക്കെടാ ചെറുക്കാ... അവൻ കണ്ണാടിയിൽ നോക്കാൻ പോയ സമയം.. അമ്മേ ഞാൻ പോകുവാ ഇനി ഇവിടെ നിന്ന ശെരിയാവില്ല... സ്വന്തം മുഖം കണ്ണാടിയിൽ കണ്ടതും അവൻ ഞെട്ടിപ്പോയി... എടി കാന്താരി നിന്നെ ഞാൻ.. അവൻ അവളുടെ അടുത്തേക് വന്നു.. അവൾ പുറത്തേക്ക് ഓടി.. അമ്മേ ഞാൻ പിന്നെ വരവേ.. നിക്കെടി അവിടെ... സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ അവൻ അവള്കരികിലെത്തി അവനെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് അവൾ വണ്ടിയെടുത്തു.. നിന്നെ ഞാൻ എടുത്തോളാം കേട്ടോടി കാന്താരി... അവനും അമ്മയും ഒരുപോലെ ചിരിച്ചു.. അവൻ അകത്തേക്ക് കയറി പോയി... ഒരുപാട് നാളുകൾക്കു ശേഷം എന്റെ മോന്റെ മുഖത്ത് ആ പഴയ സന്തോഷം തിരികെ വന്നു... ദൈവമേ എന്നും ഇങ്ങനെ തന്നെ എന്റെ കുട്ടി സന്തോഷത്തോടെ ഇരിക്കണേ... മുറിയിൽ കയറി കട്ടിലിലേക്ക് ഇരുന്നു പെട്ടെന്ന് ഫോൺ അലാറം അടിച്ചു ഓഫ്‌ ചെയ്തപ്പോൾ സ്‌ക്രീനിൽ ഒരു പെൺകുട്ടിയുടെ ചിത്രം തെളിഞ്ഞു... അവൻ ഫോൺ എടുത്ത് സ്‌ക്രീനിൽ ചുണ്ടുകൾ അമർത്തി...അവന്റെ കണ്ണുകൾ നിറഞ്ഞു എന്റെ മൃദു...... ❤️❤️❤️.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story