പുലിവാൽ കല്യാണം❤️: ഭാഗം 1

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" ഇനിയിപ്പോ ഞാൻ എന്ത്‌ ചെയ്യും ഹരി... " " എന്ത്‌ ചെയ്യാൻ... കെട്ടും കഴിഞ്ഞ് പെണ്ണ് നിന്റെകൂടെ ജീവിക്കാനും വന്നു.. ഇനിയും അതും ഇതും ആലോചിച്ചിരിക്കാതെ നീയും അവളും ഒരുമിച്ച് ജീവിക്കണം അത്ര തന്നെ..... " ഒരു ദീർഘ നിശ്വാസത്തോടെ ഹരി പറഞ്ഞു.... ഇരുവർക്കും ഇടയിൽ ഒരു നിമിഷം നിശബ്ദത തളം കെട്ടി നിന്നു.. ആ നിശബ്ദതയ്ക്ക് വിരാമം ഇട്ടത് ഹരി തന്നെയായിരുന്നു.... " കാശി.... അമ്മ എന്ത്‌ പറഞ്ഞു.... " " എന്ത്‌ പറയാൻ... നിന്നിൽ നിന്നും ഞാൻ ഇത്രയെ പ്രതീക്ഷിക്കുന്നുള്ളൂ എന്നാ അമ്മ പറഞ്ഞത്... ചേട്ടത്തിയാണേൽ മുഖം തിരിച്ചു നടക്കുവാ... എല്ലാം കൂടി ഭ്രാന്ത് പിടിക്കുന്ന അവസ്ഥാ..... " " നീ അവളോട് സംസാരിച്ചോ.... "(ഹരി ) "

എനിക്ക് അവളുടെ മോന്ത കാണുമ്പോഴേ ഒന്ന് കൊടുക്കാന തോന്നുന്നേ... ശവം.... എന്നാലും ഇങ്ങനെയൊരു കേസ് കെട്ട് എന്റെ തലയിൽ വന്നു വീഴുമെന്ന് ഞാൻ വിചാരിച്ചതെ ഇല്ല ഹരി.... ശേ..... കോളേജിൽ പഠിക്കുന്ന പെണ്ണുങ്ങൾ പണത്തിനു വേണ്ടി ഇങ്ങനൊക്കെ പോകും എന്ന് ഞാൻ കേട്ടിട്ടുണ്ട്.. പക്ഷെ ആദ്യമായിട്ടാ ഇങ്ങനെ ഒരുത്തിയെ കാണുന്നത്.. അതും നമ്മുടെ കോളേജിലെ ഒരുത്തി...... അവളെ തന്നെ കെട്ടേണ്ടിയും വന്നു... ഒന്ന് ഞാൻ പറയാം ഇവളെ എന്റെ തലയിൽ ജീവിതകാലം മുഴുവൻ ചുമപ്പിക്കാനാ വീട്ടുകാരുടെ ഉദ്ദേശമെങ്കിൽ ഞാൻ വല്ലതും ചെയ്യും...... ഇവളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ചെയുന്നത് തന്നെയാ...... "(കാശി ) " ആ പെണ്ണിനെ കണ്ടിട്ട് എനിക്കങ്ങനെ ഒന്നും തോന്നുന്നില്ല കാശി... ഒരു പാവം പെണ്ണാണെന്ന തോന്നുന്നേ.... നീ അവളോടൊന്ന് സംസാരിച്ചുനോക്ക്.. അപ്പൊ അറിയാലോ എന്താ അന്ന് നടന്നതെന്ന്.... " ( ഹരി ) " ഞാൻ എന്തോ ചോദിക്കാനാ... അവൾ എല്ലാം ഇങ്ങോട്ട് വിശദീകരിച്ചു പറഞ്ഞ് തന്നല്ലോ അത്‌ മതി.........

എന്റെ മൂഡ് ഒട്ടും ശെരിയല്ല അളിയാ... നമുക്ക് നാളെ കാണാം.. ബൈ.... " ഇനിയും ഹരിയോട് സംസാരിച്ചാൽ അവൻ അവളെ മാലാഖ ആക്കും എന്ന് തോന്നിയതുകൊണ്ട് അവനോട് ബൈ പറഞ്ഞ് കാശി ഫോൺ കട്ട്‌ ആക്കി..... ശേഷം കട്ടിലിലേക്ക് മലർന്ന് കിടന്ന് കണ്ണുകൾ ഒന്നടച്ചു..... അപ്പോഴേക്കും അന്ന് നടന്ന ആ സംഭവങ്ങൾ അവന്റെ മനസ്സിൽ ഒരു മിന്നൽ പിണർ കണക്കെ ഭയപ്പെടുത്തി........ ആ ദിവസം.... എന്റെ ജീവിതം നശിപ്പിച്ച ദിവസം...... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ കോളേജിൽ ഫൈനൽ ഇയർ ആയതുകൊണ്ട് തന്നെ കുട്ടികൾ പലരും ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങിയിരുന്നു... നമുക്ക് അതിലൊന്നും ഇന്റെരെസ്റ് ഇല്ലാത്തത് കൊണ്ട് ഞനും എന്റെ കൂട്ടുകാരായ ഹരിയും മാത്തനും ഇങ്ങനെയുള്ള പരിപാടികളിൽ നിന്നും മാറി നിന്നു.... എന്നാൽ ഒരു ദിവസം ഞനും മാത്തനും ക്യാമ്പസ്‌ ഗ്രൗണ്ടിൽ സൊറ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഹരി ഓടിപ്പാഞ്ഞു വന്നു പറഞ്ഞത്...

അവന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം.... ബാച്‌ലർ party ഉണ്ട്... അതിന് എറണാകുളത്ത് പോണം എന്നൊക്കെ... ബാച്‌ലർ party എന്ന് കേട്ടതും ഞനും മാത്തനും മറ്റൊന്നും പറയാതെ തല ആട്ടി...... അങ്ങനെ വീട്ടിൽ ഇന്റർവ്യൂനു പോകുവാണെന്നു പറഞ്ഞു ഞനും അവന്മാരും കൂടി എറണാകുളത്തേക്ക് യാത്രയായി... അവിടെ ആകാശ് പലസിൽ ആയിരുന്നു party... അതുകൊണ്ട് തന്നെ റൂമും അവിടെ തന്നെയായിരുന്നു ഏർപ്പാടാക്കിയിരുന്നത്.... പാർട്ടി ഒക്കെ കഴിഞ്ഞ് ഞാൻ മുറിയിലേക്ക് വന്നു അപ്പോഴും മാത്തനും ഹരിയും അവരുടെ കുറച്ചു ഫ്രണ്ട്സിനെ കാണാൻ വേണ്ടി പോയി.. ഞാൻ മുറിയിൽ കയറി ഡോർ ചാരിയിട്ട് കട്ടിലിൽ കിടന്നതേ ഓര്മയുള്ളു.......... പെട്ടെന്ന് വെള്ളം മുഖത്ത് വീണതും ഞാൻ ചാടി പിടഞ്ഞെണീറ്റു.... നോക്കുമ്പോൾ മുറിയിൽ നിറയെ ആളുകൾ... ആളുകൾ മാത്രമല്ല... പോലീസും........ " എന്താ സാറെ...... "

ഞാൻ അടുത്ത് നിന്നിരുന്ന പോലീസ് കാരനോട് ചോദിച്ചതും അയാളെന്നെയൊന്നു രൂക്ഷമായി നോക്കി.... " ഭ.... നായെ....... എന്ത്‌ തോന്നിവാസവും കാണിക്കാമെന്ന് കരുതിയോ..... " അയാൾ പറഞ്ഞ് മുഴുവച്ചതും എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു... എനിക്കെന്തോ പെട്ടെന്ന് ദേഷ്യം വന്നു..... " സാർ.. ദേഹത്ത് നിന്ന് കൈ എടുത്തേ.... " ഞാൻ ആ പോലീസ് കാരന്റെ കൈ പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തി... അപ്പോഴേക്കും വേറെ ഒരു പോലീസ്കാരന് വന്നു എന്റെ മുഖം അടച്ചൊരു അടി പാസ്സാക്കി..... ആ അടിയുടെ ഹാങ്ങോവർ തീർന്നതും ഞാൻ ഒരു തേങ്ങി കരച്ചിൽ കെട്ട് അങ്ങോട്ടേക്ക് നോക്കി.... ഒരു പെൺകുട്ടി.... അവളുടെ ഉണ്ട കണ്ണുകൾ നിറഞ്ഞൊഴുകി കരി മുഴുവനും ഒലിച്ചിറങ്ങിയിരിക്കുന്നു.... കരഞ്ഞതുകൊണ്ടാവണം മുഖം ചുവന്നു തുടുത്തിരിക്കുന്നത്...

മുഖത്ത് നിന്നും പതിയെ കണ്ണുകൾ അവളുടെ ഉടലിലേക്ക് പയ്ഞ്ഞതും ഞാൻ ഒന്ന് ഞെട്ടി..... ദൈവമേ...... അവളുടെ ചുരിദാർ എല്ലാം കീറി പറഞ്ഞിരിക്കുന്നു.... കവിളിൽ അടികൊണ്ട പാടുമുണ്ട്... നഗ്നത മറക്കാണെന്നോണം അവൾ മാറിനു കുറുകെ കൈകൾ പിണച്ചുവെച്ചു എന്നെ തന്നെ നോക്കി കരയുകയാണ്....... " ഈശ്വരാ ബോധമില്ലാതെ ഞാൻ എന്തേലും ചെയ്തോ.... " ..... എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു....... " പറ കുട്ടി... ഇവൻ നിന്നെ എന്താ ചെയ്തത്.... " എന്നെ അവളുടെ അടുത്തേക്ക് കൊണ്ട് പോയ പോലീസ് അവളോട് ചോദിച്ചു.... ഞാൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.. (വേറെയൊന്നും കൊണ്ടല്ല.. അവൾ എന്താ പറയാൻ പോകുന്നതെന്നറിയാൻ.... പെണ്ണുങ്ങൾ പറയുന്നതാണല്ലോ ഇന്നത്തെ കാലത്ത് സത്യം.... അറിയാതൊരു പെണ്ണിന്റെ പുറത്തിടിച്ചാൽത്തന്നെ പീഡനം എന്നും പറഞ്ഞ് ജയിലിൽ അടക്കുന്ന നാടാണല്ലോ ഇത്.......)...

അവൾ മുഖം കുനിച്ചു തന്നെ നിൽക്കുകയാണ്... " കുട്ടി പേടിക്കണ്ട... പറയു... " അയാൾ ഒന്നൂടി നിർബന്ധിച്ചതും... അവൾ എന്നെ നോക്കി.... " ഞാനും ഏട്ടനും.... ഞങ്ങൾ പ്രണയത്തിലാണ്.. ഏട്ടൻ വിളിച്ചിട്ട ഞാൻ വന്നത്... പക്ഷെ.. ഇങ്ങനൊക്കെ ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല.... " പറഞ്ഞ് തീർന്നതും അവൾ പൊട്ടിക്കരഞ്ഞു... അപ്പോഴും ഒരു പൊട്ടനെ പോലെ ആരാണി ചേട്ടൻ എന്ന് മനസ്സിലാവാതെ നിൽക്കുവാണ് ഞാൻ... " പ്രേമിക്കുന്ന പെണ്ണിനെ പീഡിപ്പിക്കാൻ നോക്കുന്നോടാ നാറി... " അടുത്ത അടിയും എന്റെ ചെക്കിടത്ത് വീണപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കുന്നത്.... അവൾ പറഞ്ഞ ചേട്ടൻ ഞാൻ ആണെന്ന്..... എനിക്ക് അവളെ അറിയില്ലെന്ന് പറയാനോക്കെ ഞാൻ നോക്കി പക്ഷെ അവരാരും വിശ്വസിച്ചില്ല... ഹരിയെയും മാത്തനെയും കണ്ടതുമില്ല......

അങ്ങനെ എല്ലാരുടെയും മുന്നിൽ ഞനൊരു പീഡന വീരനായി മാറി...... " സ്റ്റേഷനിൽ പോയി ബാക്കി നോക്കാം.... " അതും പറഞ്ഞ് പോലീസ് എന്നെയും അവളെയും സ്റ്റേഷനിൽ കൊണ്ട് പോയി... അവിടെ വെച്ച് അവർ എന്റെ വീട്ടിലെ നമ്പർ വാങ്ങി... അവളുടെ വീട്ടിലെയും...... എന്ത്‌ ചെയ്യണം എന്നറിയാതെ വിരലിലെ നഖം കടിച്ചുകൊണ്ട് ഞാൻ അവളെ നോക്കി..... അവൾ ഒരു ഭാവ വ്യതാസവും ഇല്ലാതെ ഇരിക്കുവാണ്... ഓടിച്ചെന്ന് മോന്ത പിടിച്ചു തറയിൽ ഒരക്കാനാ എനിക്ക് തോന്നിയത്... അതികം വൈകാതെ തന്നെ എന്റെ ഏട്ടനും ചേട്ടത്തിയും വന്നു...... ഏട്ടൻ എന്നെയൊന്നു രൂക്ഷമായി നോക്കിയിട്ട് si യെ കാണാൻ കയറി.. ഞന് ഏട്ടത്തിയെ ഒന്ന് നോക്കി.... എനിക്ക് മുഖം പോലും തരാതെ ഏട്ടനൊപ്പം കയറി പോകുന്ന ഏട്ടത്തി പതിയെ സാരിയുടെ തലപ്പിൽ കണ്ണുകൾ തുറക്കുന്നത് ഞാൻ കണ്ടു........ അതികം വൈകാതെ തന്നെ മറ്റൊരു സ്ത്രീയും വന്നു... അവളെ ഒന്ന് നോക്കിയ ശേഷം അവരും si യുടെ മുറിയിലേക്ക് പോയി....

ഞങ്ങൾ ഒന്നും മിണ്ടാതെ വെളിയിൽ ഇരുന്നു... കുറച്ച് കഴിഞ്ഞതും ഞങ്ങളെ si അകത്തേക്ക് വിളിച്ചു........ " കാശിനാഥ.... നിങ്ങളുടെ കാര്യം ഞാൻ കേസ് ആകുന്നില്ല... കാരണം നിങ്ങൾ പ്രണയത്തിൽ ആണെന്ന് ഇവൾ പറഞ്ഞതുകൊണ്ട് മാത്രമാണ്..... " ഞാൻ അവളെ ഒന്ന് കലിപ്പിച്ചു നോക്കി... "പിന്നെ ഈ കുട്ടിയുടെ അമ്മ പറയുന്നത് കേസ് ഒതുക്കം എന്നാണ്.... പക്ഷെ നഷ്ടപരിഹാരം വേണം എന്നാ പറയുന്നത്...." (si ) "എന്തിനാ സാർ നഷ്ടപരിഹാരം... ഇവർ പ്രണയത്തിൽ ആയോണ്ടും ഇങ്ങനെ നടക്കാൻ പാടില്ലാത്ത ഒന്ന് നടന്നതുകൊണ്ടും ഈ പെൺകുട്ടിയെ ഇവന് ഉടനെ വിവാഹം കഴിച്ചു കൊടുക്കുന്നതാണ് നല്ലതെന്ന എനിക്ക് തോന്നുന്നത്.. ഒന്നും ഇല്ലേലും നാണക്കേട് മറുമല്ലോ.."

യേട്ടൻ പറഞ്ഞത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി... എനിക്കിവളെ അറിയില്ലെന്ന് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ പറഞ്ഞില്ല... കാരണം പ്രണയം ആണെന്ന് കരുതിയ കേസ് ഒതുക്കുന്നത് അല്ലെങ്കിൽ ഞാൻ അകത്ത് പോകും...... ഇതിപ്പോ കൈച്ചിട്ട് ഇറക്കാനും വയ്യ മതുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥാ....... " അതെങ്ങനെ ശെരിയാകും... എന്റെ മോളേ ഇവന് കെട്ടിച്ചുകൊടുക്കാൻ എനിക്കിഷ്ടമല്ല... " അവളുടെ അമ്മ ഏട്ടന് നേരെ ചീറിക്കൊണ്ട് പറഞ്ഞു...... " എനിക്ക് ഈ വിവാഹം സമ്മതമാണ്..... " അവൾ പതിയെ പറഞ്ഞതും എന്റെ പെട്ടിയിലെ അവസാനത്തെ ആണിയും തുളഞ്ഞു കേറിയ അവസ്ഥയിൽ ഞാൻ അങ്ങനെ നിന്നു..... ( തുടരും )

Share this story