പുലിവാൽ കല്യാണം❤️: ഭാഗം 10

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

എന്റെ പേര് കല്യാണി..... അച്ഛനും അമ്മയും ഞനും അടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു ഞങ്ങളുടേത്.... സന്തോഷo മാത്രം നിറഞ്ഞിരുന്ന വീട്... എത്ര പെട്ടന്നാണ് അതൊക്കെ മറി മറിഞ്ഞത്..... അമ്മ ഒരിക്കൽ ഇരുന്ന് കരയുന്നത് കണ്ട ഞാൻ അമ്മയോട് കാര്യം ചോദിച്ചു... ഒരുപാട് പ്രാവശ്യം അമ്മ ഒഴിഞ്ഞു മാറി.... പക്ഷെ അമ്മ പറയാതെ തന്നെ അതിനുത്തരം എനിക്ക് കിട്ടി.... അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധം....... താളം തെറ്റിയ ജീവിതം അന്ന് മുതൽ തുടങ്ങി....അമ്മയുടെ കണ്ണീരും അച്ഛന്റെ കുടിയും മാത്രമായിരുന്നു വീട്ടിലെ കാഴ്ച....... എന്തോ പറഞ്ഞ് അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടായ ദിവസമാണ് ഞാൻ അച്ഛന്റെ യഥാർത്ഥ മുഖം എന്താണെന്നറിയുന്നത്.... അമ്മയെ അടിക്കുന്ന അച്ഛൻ എനിക്കൊരു അന്യനായിരുന്നു..... അടിയും ബഹളവുമൊക്കെ ഉണ്ടെങ്കിലും അപ്പോഴും അമ്മക്ക് അച്ഛനെ ജീവനായിരുന്നു.....7 ആം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ വന്ന ഞാൻ കാണുന്നത് ഉത്തരത്തിൽ തുങ്ങിയാടുന്ന എന്റെ അമ്മയെയാണ്..... ഒരിക്കലും എന്റെ കണ്ണുകളിൽ നിന്നും മായാത്ത ചിത്രം... അമ്മയുടെ ശവമടക്കിനു പോലും പൊട്ടിച്ചിരിച്ചുകൊണ്ട് പാതി ബോധത്തോടെ നിൽക്കുന്ന അച്ചനെ കണ്ടതും ആദ്യമായി അയാളെ ഞാൻ വെറുത്തു.....

അധികനാൾ മുന്നോട്ട് പോയില്ല.... അമ്മയുടെ പതിനാറു കഴിയും മുന്നേ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് കൊണ്ടുവന്നു.... ലീല...... എന്റെ അമ്മക്ക് പകരക്കാരിയായി അച്ഛൻ കണ്ടെത്തിയ ആള്........ ആദ്യമൊക്കെ എന്നോട് സ്നേഹമായിരുന്നു അവർക്ക് പിന്നീടത് എന്നോടുള്ള ദേഷ്യമായി... കുറ്റമൊന്നും ചെയ്തില്ലെങ്കിലും വഴക്കും അടിയും.... ജോലി ചെയ്യാൻ രാവിലെ ഞാൻ എഴുനേൽക്കുന്നില്ല എന്നും പറഞ്ഞ് എന്റെ മുറി അടുക്കളയിലോട്ട് മാറ്റി എന്റെ ചെറിയമ്മ.... വിധി എന്ന് സ്വയം പഴിച്ചു.... പല രാത്രികളിലും പട്ടിണി കിടന്നിട്ടുണ്ട്.... വെള്ളം പോലും കുടിക്കാതെ..... അമ്മൂമ്മ പറയാറുള്ള കഥയിലെ നായികയെ പോലെ എന്നെ രക്ഷിക്കാൻ ഒരു രാജകുമാരൻ വരുമെന്ന് ഞനും പ്രതീക്ഷിച്ചു.... അച്ഛന്റെ കുടി കൂടി കൂടി വന്നതും പല അസുഖങ്ങളുടെയും പിടിയിലായ അച്ഛന് കിടക്കയിൽ തന്നെ കിടക്കണമെന്ന് ഡോക്ടമാർ വിധി എഴുതി..... അങ്ങനെ ഞാൻ മാത്രം അനുഭവിച്ചുകൊണ്ടിരുന്ന വിശപ്പ് ചെറിയമ്മയും അച്ഛനും അറിഞ്ഞു തുടങി.... പഠിത്തം നിർത്തി ജോലിക്ക് പോകാൻ ചെറിയമ്മ ഉപദേശിച്ചപ്പോൾ 10 കഴിഞ്ഞ് പഠിത്തം നിർത്തി പല കടകളിലും ജോലിക്ക് നിന്നു... കിട്ടുന്ന ശമ്പളം ചെറിയമ്മയുടെ കയ്യിലാണ് കൊടുത്തിരുന്നത്...

എന്നാൽ അതിൽ നിന്നും ഒരു രൂപപോലും ചെറിയമ്മ എനിക്ക് തന്നില്ല.... കീറിപ്പറിഞ്ഞ തുണികൾ പിന്നെയും പിന്നെയും തുന്നുമ്പോഴും പിന്നുകൾ കുത്തി മറക്കുമ്പോഴും എന്നെങ്കിലും എന്റെ ജീവിതം മാറുമെന്ന് ഞാൻ വിചാരിച്ചു.... പക്ഷെ..... അന്നൊരു ദിവസം..... മഴയും കൂടെ ഇരുട്ടും..... എന്തോ ശരീരത്തിൽ കൂടി ഇഴയുന്ന പോലെ തോന്നി..... പെട്ടെന്ന് കുടഞ്ഞെണീറ്റതും അടുത്ത് ഒരാൾ ഇരിക്കുന്നു..... അയാളെ തള്ളി മാറ്റി മുറി തുറക്കാൻ നോക്കിയപ്പോൾ അത്‌ പുറത്ത് നിന്നും പൂട്ടിയേക്കുവാണെന്നു മനസ്സിലായി..... അയാളുടെ ശക്തമായ കരവലയത്തിൽപ്പെട്ട് നിലവിളിച്ചപ്പോൾ ആരൊക്കെയോ ഓടി കൂടി വന്നു എന്റെ മാനം രക്ഷിക്കാൻ........ എന്റെ രണ്ടാനമ്മയുടെ സഹായത്തോടെയാണ് അയാൾ വന്നതെന്നറിഞ്ഞ നിമിഷം മുതൽ ഇരുട്ടിനെ പേടിച്ചു തുടങ്ങി..... പല രാത്രിയിലും അടക്കിപിടിച്ചുള്ള സംസാരവും ശീൽക്കര ശബ്ദങ്ങളും ചെറിയമ്മയുടെ മുറിയിൽ നിന്നും കേൾക്കുമ്പോഴും കൈയിൽ കരുതിയിരുന്നോ ചെറിയ കത്തി ഒന്നുടെ കയ്യിൽ പിടിച്ചു ഞാൻ നേരം വെളുക്കാനായി കാത്തിരുന്നു ഞാൻ..... " കല്യാണി അവളുടെ ജീവിതം ഡയറിയിൽ പകർത്തിയത് വായിച്ചതും എന്റെ നാഡി ഞരമ്പുകൾ വരെ മരവിച്ചു പോയി....

ഇത്ര ചെറുപ്രായത്തിൽ തന്നെ സ്വന്തം പ്രാണനെക്കാൾ മാനത്തെ മുറുകെ പിടിച്ചവളോട് ബഹുമാനം തോന്നിപ്പോയി... ഇതൊന്നും അറിയാതെയാണ് ഞാൻ ആദ്യരാത്രിയിൽ അവളോട് മോശമായി സംസാരിച്ചത്...... ശരീരികമായി വേദനിപ്പിച്ചവരുടെ കൂടെ തന്നെയായിരിക്കും മാനസികമായി ദ്രോഹിച്ചവരുടെയും സ്ഥാനം.... അവളുടെ ചെറിയമ്മ അവളോട് ചെയ്ത പോലെയുള്ള ദ്രോഹമാണ് ഞനും അവളോട് ചെയ്തത്....... ഞാൻ പെട്ടെന്ന് താളുകൾ മരിക്കാൻ തുടങ്ങി.... എന്റെ ജീവിതത്തിലേക്ക് അവൾ വരാൻ കാരണമായാ ആ ദിവസത്തെയാണ് ഞാൻ അന്വേഷിച്ചത്.... ഒടുക്കം ഞാൻ കണ്ടെത്തി.......... " എന്നോട് ഒരുപാട് ദ്രോഹം അച്ഛൻ ചെയ്തിട്ടുണ്ടെങ്കിലും വയ്യാത്ത ഒരു അവസ്ഥയിൽ ഞാൻ അച്ഛനോടൊപ്പം തന്നെ നിൽക്കണം എന്ന് തോന്നുന്നു..... ചെറിയമ്മ ആരോടോ കുറച്ച് പണം കടം ചോദിച്ചിട്ടുണ്ട്.... അച്ഛനൊരു ഓപ്പറേഷൻ നടത്തിയാൽ കുറച്ചുകൂടി ആരോഗ്യം തിരിച്ചു പിടിക്കാമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് ഞനും ചെറിയമ്മയും പണം അന്വേഷിക്കാൻ തുടങ്ങിയിരുന്നു..... എനിക്കാരോടും കടം ചോദിക്കാനില്ലാതിരുന്നു... കയ്യിൽ കരുതിയിരുന്ന കുടുക്ക പൊട്ടിച്ചപ്പോൾ ആകെ 300 രൂപയും കുറച്ചു ചില്ലറയുമാണ് കിട്ടിയത്....

അതുകൊണ്ട് തന്നെ ഞനും ചെറിയമ്മയും എറണാകുളത്തുള്ള ആ ആളെ കാണാൻ പോകുവാണ് ഇന്ന്..... " അപ്പൊ..... അവര് അവളെ ചതിച്ചാണ് അന്ന് ഞങ്ങൾ താമസിച്ച ഹോട്ടലിൽ അവളെ കൊണ്ടുവന്നത്.... പിന്നെയും ഞാൻ താളുകൾ മറിച്ചു.. അതെല്ലാം ശൂന്യമായിരുന്നു........ ഇനിയും താമസിച്ചാൽ ശെരിയാകില്ല... എങ്ങനെയും അവളെ രക്ഷപ്പെടുത്തണം..... ഞാൻ വേഗം വീട്ടിൽ നിന്നും പുറത്തിറങ്ങി... അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട്... അതൊന്നും കേട്ട ഭാവം പോലും നടിക്കാതെ ഞാൻ നിക്കും എടുത്ത് ഹരിയുടെ വീട്ടിലേക്ക് വിട്ടു....... ഞാൻ ഡയറിയിൽ വായിച്ച കാര്യവും അവളെ വീട്ടിൽ കൊണ്ടാക്കിയ കാര്യവും എല്ലാം കേട്ടതും അവനെ ഞെട്ടിത്തരിച്ചു നിൽക്കുവാണ്..... " കാശി... എന്താ ഇപ്പൊ നീ ചെയ്യാൻ പോണത്.... " " ഞാൻ പോയി അവളെ വിളിച്ചോണ്ട് വരാൻ പോകുവാ... ഇനി അവളെ ഒരു നിമിഷം പോലും അവിടെ നിർത്താൻ പറ്റില്ല.......

" ഹരി എന്നെ ഒന്ന് നോക്കി...... " എടാ.... ഇതിപ്പോ ഇനി അവളെ വിളിച്ചുകൊണ്ടു വന്നാൽ തന്നെ നിന്റെ വീട്ടിലുള്ളവർ അവളെ അവിടെ കെറ്റുമോ... കേറ്റിയാലും അവളെ അവർക്ക് സ്നേഹിക്കാൻ കഴിയുവോ... എന്തിനേറെ പറയുന്നു... നിനക്ക് അവളെ സ്നേഹിക്കാൻ പറ്റുമോ...... നമുക്ക് അവളെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം .... നമുക്ക് നേരിട്ട് അവളുടെ വീട്ടിൽ പോകണ്ട കാശി... പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ അവര് നോക്കിക്കോളും കാര്യങ്ങളൊക്കെ.... " അവൻ പറയുന്നത് കേട്ടതും ദേഷ്യം കൊണ്ടു ഞാൻ മുഷ്ടി ചുരുട്ടി.... " ഹരി നിനക്ക് വയ്യെങ്കിൽ പറഞ്ഞാൽ മതി... അവള്.. അവളെന്റെ ഭാര്യയാ... ആരൊക്കെ വെറുത്താലും എന്തൊക്കെ പറഞ്ഞാലും ഞാൻ കാണും അവൾക്കൊപ്പം... എന്തിനും... "..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story