പുലിവാൽ കല്യാണം❤️: ഭാഗം 11

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

അവൻ പറയുന്നത് കേട്ടതും ദേഷ്യം കൊണ്ടു ഞാൻ മുഷ്ടി ചുരുട്ടി.... " ഹരി നിനക്ക് വയ്യെങ്കിൽ പറഞ്ഞാൽ മതി... അവള്.. അവളെന്റെ ഭാര്യയാ... ആരൊക്കെ വെറുത്താലും എന്തൊക്കെ പറഞ്ഞാലും ഞാൻ കാണും അവൾക്കൊപ്പം... എന്തിനും... " എന്റെ തീരുമാനo ഉറച്ചതായിരുന്നു... " കാശി മറ്റുള്ളവരുടെ കാര്യം അവിടെ നിക്കട്ടെ... നിനക്ക് കഴിയുവോ അവളെ സ്നേഹിക്കാൻ.... " അത്‌ കേട്ടതും കാശി ഒന്ന് പുഞ്ചിരിച്ചു...... "ചിലപ്പോ ഒരു കാമുകിയായി കാണാൻ എനിക്ക് കഴിയില്ലായിരിക്കും.... പക്ഷെ... കാമുകിയെക്കാൾ എത്രയോ വലിയ പദവി അലങ്കരിക്കുന്നതാണ് ഭാര്യ..... അവളെന്റെ ഭാര്യയാണ് സ്നേഹം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും അവൾക്ക് സംരക്ഷണം കൊടുക്കുക എന്നതാണ് ഒരു ഭർത്താവിന്റെ കടമ....."

" അളിയാ കാശി... ഇപ്പൊ എനിക്ക് നിന്നോട് ചെറിയ ഒരു റെസ്‌പെക്ട് ഒക്കെ തോന്നുന്നുണ്ട്.... 😁.... നീ പൊളിക്ക് മുത്തേ.. ഞാൻ കാണും എന്തിനും... നമുക്ക് നേരെ ചെന്ന് ആ തള്ളയ്ക്ക് രണ്ട് കൊടുത്ത് നിന്റെ പെണ്ണിനേയും കൊണ്ടു വരാം... വാ.... " ഹരിയും കാശിയും കൂടി കല്യാണിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.........അടച്ചിട്ടിരിക്കുന്ന വാതിലിനു മുന്നിൽ ചെന്ന് കാശി കതകിൽ കൊട്ടി...... " ചേച്ചി..... " അവന്റെ ഒരു വിളിയിൽ തന്നെ ലീല കതക് തുറന്നു... " മ്മ്... എന്താ.. എന്താ നിങ്ങൾ ഇവിടെ... " അവരുടെ സംസാരത്തിനിടയിൽ അവർ നല്ലപോലെ ഭയപ്പെടുന്നു എന്ന് കാശ്ശിക്ക് തോന്നി... കൂടാതെ ചെന്നിയിൽ കൂടി ഒഴുകിയിറങ്ങുന്ന വിയർപ്പ് മാത്രം മതിയായിരുന്നു അവരുടെ ഭയത്തെ എടുത്ത് കാണിക്കാൻ.....

" എനിക്ക് കല്യാണിയെ കാണണം.... അവളെ വിളിച്ചേ.... " അവരോട് സംസാരിക്കുന്നതിനിടയിൽ കാശിയുടെ കണ്ണുകൾ അവളെ തിരഞ്ഞെന്ന പോലെ അകത്തേക്ക് പാളി.... " അവള്... അവളിവിടെ ഇല്ല.... " "ഇല്ലേ... എവിടെ... എവിടെ പോയി...." അവരുടെ മറുപടി കേട്ടതും എന്തോ ഒരു പേടി അവനെ വന്നു പൊതിഞ്ഞു...... " അതൊക്കെ നിങ്ങൾ എന്തിനാ തിരക്കുന്നത്.... അവൾ നിന്റെ വീട്ടിൽ താമസിച്ചിരുന്ന വരെയേ അവളും നീയും തമ്മിൽ ബന്ധമുള്ളൂ... എന്ന് നീ അവളെ ഇവിടെ കൊണ്ടാക്കിയോ അതോടുകൂടി അവൾ പഴയ കല്യാണിയായി..... " അവരുടെ സംസാരം കേൾക്കും തോറും കാശി അവന്റെ മുഷ്ടി ദേഷ്യം കൊണ്ടു ചുരുട്ടി പിടിച്ചു... " പഴയ കല്യാണിയോ.... എന്നുവെച്ചാൽ... ഓ.. എനിക്ക് മനസ്സിലായി..

അതായത് നിങ്ങളുടെ വീട്ടുജോലികൾ എല്ലാം ചെയുന്ന വേലക്കാരി... ആരോരുമില്ലാത്തവൾ... അതുപോലെ തന്നെ പണത്തിനാവശ്യം വരുമ്പോഴൊക്കെ നിങ്ങൾക്ക് ചില ചെന്നായ്ക്കളുടെ മുന്നിൽ കാഴ്ചവെക്കാനുള്ളൊരു വസ്തു അല്ലെ..... കാശിയുടെ സംസാരം കേട്ടതും ലീലയുടെ മുഖം വലിഞ്ഞു മുറുകി..... " നിന്നോടൊക്കെ എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകാന ഞാൻ പറഞ്ഞത്... ഇല്ലെങ്കിൽ.... " " ഇല്ലെങ്കിൽ.... " " ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും... " ലീല ഒരു ഭീഷണി പോലെ പറഞ്ഞു... എം " നിങ്ങൾ വിളിക്കണ്ട... ഞങ്ങൾ തന്നെ വിളിച്ചോളാം... " ഹരി അവന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു... അവർ പെട്ടെന്ന് ഹരിയുടെ അടുത്തേക്ക് ഓടി വന്നു മൊബൈൽ തട്ടി പറിക്കാൻ നോക്കി...

പക്ഷെ അവർ പരാജയപ്പെട്ടതും അപേക്ഷയുടെ സ്വരം തെളിഞ്ഞു... " എനിക്കറിയില്ല അവൾ എവിടെ പോയെന്ന്... നീ അവളെ ഇവിടെ കൊണ്ടു വന്ന ദിവസം തന്നെ അവളെ കാണാതായി...... " " കാണാതായോ... നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.... "(ഹരി ) " ഞാൻ സത്യമാണ് പറയുന്നത്... " ലീല ഞങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു... അവരുടെ കണ്ണീർ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല കരണം ഇതിനു മുമ്പും ഇവർ പല കള്ളങ്ങളും പറഞു ഇതുപോലെ കരഞ്ഞിട്ടുണ്ട്.... " ദെ തള്ളേ... സത്യം പറ... എന്റെ ഭാര്യ എവിടെ..... " എന്റെ ചോദ്യത്തിനു അവർ ആദ്യം പറഞ്ഞാ അതെ ഉത്തരം തന്നെ പറഞു.....പിന്നെയും പിടിച്ചു നിൽക്കാനായില്ല എനിക്ക് ഞാൻ അവരുടെ എതിർപ്പൊന്നും വകവെക്കാതെ തന്നെ അകത്തേക്ക് കയറി....

ആകെ രണ്ട് മുറികളുള്ള ആ വീട്ടിൽ അതികം തിരയേണ്ടി വന്നില്ല..... എന്നാൽമറ്റൊരാളെ കാണാൻ കഴിഞ്ഞു... അവളുടെ അച്ഛനെ..... ആകെ വൃത്തിഹീനമായ മുറിയിൽ തുണികൾ കൂട്ടി ഇട്ടിരിക്കുന്ന ഒരു കട്ടിലിൽ കണ്ണുകൾ തുറന്നു കിടക്കുന്നു...... " ആരാ.... " നന്നേ ക്ഷീണിച്ച സ്വരം.... പക്ഷെ എനിക്ക് അത്‌ കണ്ട് വിഷമമൊന്നും തോന്നിയില്ല... ഈ അവസ്ഥ അത്‌ അയാൾ അർഹിക്കുന്നുണ്ട്.... " ഞാൻ കല്യാണിയുടെ ഭർത്താവാണ്... അവളെ കൊണ്ടു പോകാൻ വന്നതാ... എവിടെ അവൾ.... "

കല്യാണയുടെ ഭർത്താവെന്ന് കേൾക്കുമ്പോൾ ആ ലീലയെ പോലെത്തന്നെ മുഖം ചുളിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി.... അയാളുടെ കൺകോണിൽ ഒരു നീർത്തിളക്കം ശ്രദ്ധയിൽ പെട്ടതും അയാൾ കരയുകയാണെന്ന് മനസ്സിലായി..... " മോനെ... എങ്ങനെയെങ്കിലും എന്റെ കുട്ടിയെ രക്ഷിക്കണം.... " തളർന്ന ശരീരത്തിൽ നിന്നും തളർച്ച ബാധിച്ച വാക്കുകൾ.. " അവൾ.. അവൾ എവിടെ പോയന്ന് പറ.... " " അത്‌... അന്ന് നീ കല്ലുമോളെ ഇവിടെ കൊണ്ടുവന്നാക്കിയ ദിവസം... അവൻ... അവൻ വന്നിരുന്നു..... " " ആര്..."........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story