പുലിവാൽ കല്യാണം❤️: ഭാഗം 14

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

ഹരി... എനിക്ക് നീ പറയുന്നത് മനസ്സിലായില്ല... എന്റെ പെണ്ണിനേയും കൊണ്ട് ഒരുത്തൻ പോയിട്ട് രണ്ട് ദിവസമാകുന്നു.... ഇനിയും ഞാൻ മിണ്ടാതെ പാവമായിട്ടിരിക്കാനാണോ നീ പറയുന്നത് ... " " കാശി.. ഞാൻ അങ്ങനല്ല പറഞ്ഞത്.... നമുക്ക് നേരിട്ട് ഭൈരവനെ കണ്ടണ്ട... " " പിന്നെ... " " നമുക്ക് പോലീസിൽ വിവരം അറിയിക്കാം മാത്തന്റെ കസിനാ ഇവിടുത്തെ si.... നമ്മൾ ഈ പ്രശ്നത്തിൽ നേരിട്ടിറങ്ങിയാൽ കല്യാണിയോടുള്ള ദേഷ്യം അവൻ നിന്നോടും കാണിക്കും " ഹരിയുടെ സംസാരം പിന്നെയും എനിക്ക് ദേഷ്യം കൂട്ടിയതല്ലാതെ എനിക്കൊന്നും മനസ്സിലായില്ല... " നീ എന്ത്‌ തേങ്ങയ ഈ പറയുന്നത്... ആ നാ ₹&& മോൻ എന്റെ പുറകെ വന്നാൽ എനിക്ക് ₹&&% ആണ്..... ഇങ്ങനുള്ളവന്മാരൊന്നും ജീവിച്ചിരിക്കരുത്.... നീ കേറിക്കെ... " " ഞാൻ അങ്ങനല്ല കാശി പറഞ്ഞത്.. അവൻ നമ്മളെ പണിയാൻ വന്നാൽ കൊഴപ്പമില്ല... പക്ഷെ വീട്ടിൽ കേറി കളിച്ചാൽ അവരുടെയൊക്കെ സമാധാനവും സന്തോഷവും ഇല്ലാതെ ആകും... പോലീസിനെ അടിച്ചാൽ അവൻ കുറച്ച് നാൾ അകത്ത് കിടന്നോളും.... അത്‌ കല്യാണിക്കും ഒരു സമാധാനമാകും.... " അവൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നിയതുകൊണ്ട് അവൻ പോലീസിനെ വിളിച്ചപ്പോൾ ഒന്നും മിണ്ടാതെ നിന്നു....

ഞനും ഹരിയും ഭൈരവന്റെ വീട്ടിൽ എത്തിയ അതെ സമയo തന്നെ പോലീസും അവടെ എത്തി..... " എന്താ സാർ.... " പോലീസിനെ കണ്ടിട്ടുo ഒരു പതർച്ചയുമില്ലാതെ ഭൈരവൻ മുറ്റത്തേക്കിറങ്ങി ചോദിച്ചു...... അപ്പോഴേക്കും രണ്ട് പോലീസുകാർ അവനെ പിടിക്കുകയും ഞനും ഹരിയും si യും കൂടി വീടിനകത്തേക്ക് പായിഞ്ഞു...... അവടെ കണ്ട കാഴ്ച അതെന്റെ ശരീരത്തെ ആകെ പിടിച്ചു കുലുക്കി...... കാലും കൈയും കെട്ടിയിട്ടിരിക്കുന്ന കല്യാണി..... ശബ്ദമുണ്ടാക്കാതെയിരിക്കാൻ അവളുടെ വായിൽ തുണി തിരുകി വെച്ചിട്ടുണ്ട്..... എന്നെ കണ്ടതും ക്ഷീണത്താൽ അടഞ്ഞു തുടങ്ങിയ കണ്ണുകളിൽ വീണ്ടും പ്രതീക്ഷ.... ഞാൻ വേഗം ചെന്ന് അവളുടെ വായിൽ തിരുകിയ തുണി പുറത്തെടുത്തു... " കല്യാണി....ടി.... " ഞാൻ അവളെ മടിയിലേക്ക് കിടത്തിയതും എന്നെ നോക്കിക്കൊണ്ടിരുന്ന മിഴികൾ വീണ്ടും പതിയെ അടഞ്ഞു... ആ നിമിഷം എന്റെ ജീവൻ എന്നിൽ നിന്നും അകന്ന് പോകുന്ന പോലെ തോന്നി.... ഞാൻ ഉറക്കെ അലറി..... " കല്യാണി........ " " മിസ്റ്റർ കാശി.... ആംബുലൻസ് വന്നിട്ടുണ്ട്.. നമുക്ക് ആ കുട്ടിയെ ഉടനെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം.... " si പറഞ്ഞതും ഞാൻ അവളെ കൈകളിൽ കോരി എടുത്തു പുറത്തേക്കോടി... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

" ആ കുട്ടിക്ക് ബോധം വീണിട്ടുണ്ട്.. നിങ്ങൾക്ക് വേണമെങ്കിൽ കേറി കാണാം... " സിസ്റ്റർ വന്നു പറഞ്ഞതും കാശി മുറിയിലേക്കോടി...... കണ്ണുകൾ തുറന്ന് മറ്റെന്തോ ആലോചിച്ചുകിടക്കുന്ന കല്യാണിയുടെ അടുത്ത് വന്നവൻ അവളുടെ കയ്യിൽ പിടിച്ചു.... " കല്യാണി... " കാശി അവളുടെ നെറുകയിൽ പതിയെ തലോടി... " ഏട്ടാ.... എനിക്ക്.... " " ഒന്നും പറയണ്ട... എനിക്കെല്ലാം അറിയാം.... എല്ലാം എന്റെ തെറ്റാ.... ഞാൻ നിന്നെ എന്നിൽ നിന്നും അകറ്റാൻ നോക്കിയതുകൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്.... " കരച്ചിലിന്റെ വാക്കോളo എത്തിയ കാശി അത്‌ മറച്ചു പിടിക്കാണെന്നോണം നോട്ടം അവളിൽ നിന്നും മാറ്റി.... " ഇതെല്ലാം എന്റെ വിധിയാണ് ഏട്ടാ... ഞാൻ ഏട്ടനെ ശല്യപ്പെടുത്തണം എന്ന് വിചാരിച്ചിട്ടില്ല.... ജീവിതം നശിപ്പിക്കണമെന്നും വിചാരിച്ചിട്ടില്ല... മരണം മുന്നിൽ കാണുന്നവൻ കച്ചിത്തുമ്പ് കിട്ടിയാൽ അതിലും ഒന്ന് പിടിച്ചു നോക്കും.. അതെ ഞനും ചെയ്തുള്ളു.... മാനം നഷ്ടപ്പെടുമെന്ന് തോന്നിയ നിമിഷം എന്റെ മുന്നിൽ വേറെ വഴിയില്ലായിരുന്നു... അതാ... അതാ ഞാൻ...... എനിക്കറിയാം ഏട്ടന് എന്നെ ഭാര്യയായി കാണാൻ കഴിയില്ലെന്ന്.... എന്തായാലും അവന്റെ കയ്യിൽ നിന്നും എന്നെ രക്ഷിച്ചില്ലേ.... ഒന്നുടെ ഏട്ടനെ ഒന്ന് കാണാൻ പറ്റിയില്ലേ.. അത്‌ മതി... "

അവളുടെ കൺകോണിൽ കൂടി കണ്ണുനീർ കവിലുകളിൽ ചുംബിച്ചുകൊണ്ട് തലയിണയിൽ പോയി മറഞ്ഞു.... " ഏട്ടൻ പൊക്കോ.... കുറെ നേരമായില്ലേ വന്നിട്ട്.... അമ്മയും ഏട്ടത്തിയുമൊക്കെ തിരക്കും..... പൊക്കോ.... " കണ്ണുനീർ തുടച് എനിക്കായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ പറഞ്ഞപ്പോൾ ആ കൈകൾ ഞാൻ മുറുക്കെ പിടിച്ചു..... അവൾ കൈയിലും എന്റെ മുഖത്തും മാറി മാറി നോക്കി....... " ഞാൻ പോകാം... പക്ഷെ നീ എവിടെ പോകും.... " എന്റെ ചോദ്യത്തിന് അവളുടെ പക്കൽ ഉത്തരമില്ലെന്ന് എനിക്കറിയാമായിരുന്നു... " അത്‌.... എന്റെ വീട്ടിലേക്ക് തന്നെ... അല്ലാതെ എങ്ങോട്ടേക്ക..... തെരുവിൽ ഉറങ്ങിയാലും വീട്ടിൽ ഉറങ്ങിയാലും എന്റെ ജീവിതം ഇങ്ങനെ തന്നെ ആയിരിക്കും... എല്ലാരിൽ നിന്നും ഭയന്നോടി കാല് കഴക്കുമ്പോൾ വീഴും അത്ര തന്നെ.... " അവളെന്റെ കണ്ണിലേക് നോക്കി പറയുമ്പോൾ ഞാൻ മനസിലാക്കുകയായിരുന്നു അവൾ അനുഭവിക്കുന്ന സമ്മർദ്ദം... വേദന.... ഇനിയും ഇവളെ ആ തള്ളയുടെ കൈകളിൽ വിട്ടുകൊടുക്കാൻ പറ്റില്ല.... " തല്ക്കാലം നീ തെരുവിലും പോണ്ട നിന്റെ വീട്ടിലും പോണ്ട... നമുക്ക് നമ്മുടെ വീട്ടിൽ പോകാം... " " നമ്മുടെ വീട്ടിലേക്കോ.... " അവളുടെ മറുചോദ്യം എനിക്ക് അത്ര പിടിച്ചില്ല.... "

എന്താ അത്‌ നമ്മുടെ വീടല്ലേ... നിന്റെ.. നിന്റെ കഴുത്തിൽ താലി കെട്ടിയവന്റെ വീടുണ്ടല്ലോ ആ വീട് തന്നെയാ ഞാൻ ഉദ്ദേശിച്ചത്..... " ആ മുഖത്ത് സന്തോഷം തിരയടിച്ചു... പക്ഷെ പെട്ടെന്ന് തന്നെ കാറ്റുകൊണ്ട് ഒളിക്കുന്ന കാർമേഘത്തെ ആ സന്തോഷവും എങ്ങോ ഓടി ഒളിച്ചു.. " എന്ത്‌ പറ്റി കല്യാണി... " " ഞാൻ അവിടെ വന്നാൽ.. അമ്മയ്ക്കും ഏട്ടത്തിക്കുമൊന്നും ഇഷ്ടവില്ല കാശിയേട്ട... ആരുമില്ലാത്ത എനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിയത് അവിടെ വന്നതിനു ശേഷമാ... അവരെന്നെ മോശമായി ഒന്ന് നോക്കിയാൽ പോലും എനിക്ക് സഹിക്കാൻ കഴിയില്ല.... ഏട്ടൻ പേടിക്കണ്ട... എനിക്കിനി ഇങ്ങനെയൊന്നും സംഭവിക്കില്ല..... " " വീട്ടിലുള്ളവരെ കുറിച്ചാലോചിച് നീ ടെൻഷൻ അടിക്കണ്ട..... കുറച്ച് മുമ്പ് ഞാൻ ചേട്ടത്തിയെയും അമ്മയെയും ഫോണിൽ വിളിച്ചു നടന്നതൊക്കെ പറഞ്ഞു..... നീ അന്ന് രക്ഷപെടാൻ വേണ്ടിയാണു എന്നെ കല്യാണം കഴിച്ചതെന്നും ഒക്കെ പറഞ്ഞ്... അവർക്കൊക്കെ എല്ലാം മനസ്സിലായി... അവരിങ്ങോട്ട് വരാനിരുന്നതാ... ഞനാ പറഞ്ഞത് കുഴപ്പമൊന്നുമില്ല ഞങ്ങൾ അങ് എത്തിക്കൊള്ളാം എന്ന്..... " അത്‌ കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.... എന്നാൽ അപ്പോഴും ആ കണ്ണുകളിൽ നീർതിളക്കം ഉണ്ടായിരുന്നു......

" ഏട്ടാ... അന്ന്... അന്ന് നമ്മൾ ആദ്യമായി കണ്ട ദിവസം എന്താ നടന്നതെന്ന് അറിയോ.. അന്ന് ഞാൻ..... " അവളെ പറയാൻ ഞാൻ സമ്മതിച്ചില്ല... " വേണ്ട പെണ്ണെ... എനിക്ക് ഇപ്പൊ അറിയണ്ട.... അറിയണം അതിനുള്ള സമയമല്ല ഇത്..... നീ കിടക്.. കുറച്ചു കഴിഞ്ഞ് പോകാമെന്ന ഡോക്ടർ പറഞ്ഞത്.... " ഞാൻ അവളുടെ കയ്യിൽ നിന്നും പിടിവിട്ട് മുറിക്ക് വെളിയിലിറങ്ങിയതും ഒരു വെടക്ക് ചിരിയുമായി ഹരി നിക്കുന്നു..... " എന്താടാ..... " ഞാൻ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.. അതിനവൻ തോളൊന്ന് കുലുക്കി കണ്ണടച്ചുകൊണ്ട് ഒന്നുമില്ലന്ന് കാണിച്ചു.. എന്നാലും ആ ചിരി അപ്പോഴുമുണ്ടായിരുന്നു... " എന്താടാ... " ഞാൻ ഒന്നുടെ കടുപ്പിച്ചു ചോദിച്ചതും അവൻ എന്റെ അടുക്കലേക്ക് വന്നു... " അളിയാ... ഇവിടെ ആകെ ഒരു പ്രേമത്തിന്റെ മണം... നിനക്ക് തോന്നുന്നുണ്ടോ.... " .....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story