പുലിവാൽ കല്യാണം❤️: ഭാഗം 15

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

 എന്താടാ... " ഞാൻ ഒന്നുടെ കടുപ്പിച്ചു ചോദിച്ചതും അവൻ എന്റെ അടുക്കലേക്ക് വന്നു... " അളിയാ... ഇവിടെ ആകെ ഒരു പ്രേമത്തിന്റെ മണം... നിനക്ക് തോന്നുന്നുണ്ടോ.... " അവൻ എന്നെ ആക്കിയതാണെന്ന് എനിക്ക് മനസ്സിലായെങ്കിലും ഞാൻ അവനോട് ചൂടാവാൻ നിന്നില്ല... എന്തോ മനസ്സാകെ ഒരു കുളിര്.... ഇതുവരെ അനുഭവിക്കാത്ത ഒരു അനുഭൂതി... ഡിസ്ചാർജ് ചെയ്ത് ഞനും കല്യാണിയും ഒരുമിച്ച് വീട്ടിലേക്ക് തിരിച്ചു ഹരി അവന്റെ വീട്ടിലേക്കുo...... " അമ്മേ.. എന്നോട് ക്ഷെമിക്കണം... " അമ്മയെ കണ്ടതും പൊട്ടികരഞ്ഞുകൊണ്ട് അവൾ അമ്മയെ കെട്ടിപിടിച്ചു... " നിങ്ങളല്ലേ മോളേ ക്ഷമ ചോദിക്കണ്ടത്.... ഞനും ഇന്ദുവും ഒന്നൂടി ആലോചിച്ചുരുന്നേൽ നിനക്ക് ഈ ഗതി വരില്ലായിരുന്നല്ലോ.... കാശി എന്നെ കാര്യം അറിയിച്ചപ്പോൾ നിന്നെ പരഞ്ഞുവിടാൻ തോന്നിയ ആ നിമിഷത്തെ ഒരുപാട് ശപിച്ചു ഞാൻ.... മോൾക്ക് ഞങ്ങളോട് വെറുപ്പൊന്നും തോന്നരുത്.... " അമ്മ അവളുടെ നെറുകയിൽ മുത്തം വെച്ചുകൊണ്ട് പറഞ്ഞ്.. " കല്ലു..... നിന്നോട് അന്ന് അങ്ങനൊക്കെ പറഞ്ഞത് എനിക്ക് കാശിയെ അത്ര ഇഷ്ടയുണ്ട... എന്റെ മോനെ പോലെ തന്നെയാ എനിക്ക് അവൻ... പെട്ടെന്ന് എല്ലാം കേട്ടപ്പോൾ... " ഏട്ടത്തി അവളുടെ കൈകൾ പിടിച്ചു... " മതി മതി.. ഇനി അതിനെക്കുറിച്ചൊന്നും പറയണ്ട... കഴിഞ്ഞത് കഴിഞ്ഞു.... മോളേ അകത്തേക്ക് കൊണ്ട് പൊ ഇന്ദു... "

അമ്മ ഏട്ടത്തിയെ നോക്കി പറഞ്ഞതും ഏട്ടത്തി അവളെ സന്തോഷത്തോടെ അകത്തേക്ക് കൊണ്ട് പോയി..... ഞനും അതെല്ലാം കണ്ട് സന്തോഷത്തോടെ നിന്നു... " കാശി... എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..... " അമ്മ എന്താ പറയുന്നതെന്ന് അറിയാൻ ഞാൻ അമ്മേ തന്നെ നോക്കി നിന്നു.... " നീ അന്ന് എന്നോട് പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ... അവളെ അറിയില്ലെന്ന് പറഞ്ഞതും നിനക്ക് അവളോട് ഒന്നും ഇല്ലെന്ന് പറഞ്ഞതും എല്ലാം.... " ഇപ്പൊ ഈ ചോദ്യം എന്നോടെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല അതുകൊണ്ട് തന്നെ അമ്മ ചോദിച ചോദ്യത്തിന് അതെ എന്ന് തലകുലുക്കി.... " നീയും നിങ്ങളോട് ക്ഷെമിക്കണം മോനെ... നിന്റെ സ്വരം ഒന്ന് മാറിയാൽ പോലും ഈ അമ്മ കണ്ടുപിടിക്കും... പക്ഷെ അമ്മക്ക് പോലും മനസ്സിലായില്ല എന്റെ മോൻ ഉള്ളു നീറി ജീവിക്കുകയാണെന്നു.... മക്കള് അമ്മയോട് ക്ഷമിക്കില്ലേ...." കണ്ണുകൾ നിരഞ്ഞുകൊണ്ട് അമ്മ ചോദിച്ചപ്പോ ഞാൻ അമ്മയെ കെട്ടിപിടിച്ചു... " അയ്യേ... അമ്മക്കുട്ടി കരയുവാനോ... എല്ലാം ശരിയായില്ലേ... പിന്നെന്താ..... " ഞാൻ അമ്മയിൽ നിന്നും അടർന്നു മാറിക്കൊണ്ട് ചോദിച്ചു..... " ഒന്നുല്ല ചെക്ക... നീ പോയി കുളിച്ചിട്ട് വായോ... " അമ്മ അകത്തേക്ക് പോയതും ഞാൻ നേരെ മുറിയിലേക്ക് വിട്ടു.... മറ്റൊന്നിനുമല്ല ഒന്ന് കുളിക്കണം പിന്നെ... പിന്നെ അവളെ കണ്ടോന്ന് സംസാരിക്കണം...

മുറിയിൽ വന്നപ്പോൾ അവളെ കാണാത്തതുകൊണ്ട് എനിക്ക് മനസ്സിലായി അവൾ അമ്മയുടെയും ചേട്ടത്തിയുടെയും അടുത്താണെന്നു... ഞാൻ നേരെ കേറി ഒരു കുളി പാസ്സാക്കി രാത്രി അത്താഴത്തിനായി താഴെ വന്നു....... അവളും ഉണ്ടായിരുന്നു അവിടെ പക്ഷെ അവളുടെ മുഖത്ത് സന്തോഷമൊന്നുമില്ല..... ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടെങ്കിലും എന്റെ നോട്ടം അവളിൽ എത്തും മുന്നേ അവൾ എന്നിലുള്ള അവളുടെ നോട്ടം പിൻവലിച്ചു കൊണ്ടിരുന്നു... എന്തായാലും മുറിയിൽ വരുമ്പോൾ സംസാരിക്കാം എന്ന് കരുതി അവൾക്ക് വേണ്ടി ഞാൻ കഴിച്ചയുടൻ തന്നെ മുറിയിലേക്ക് വിട്ടു.... മണിക്കൂറുകൾ കടന്നു പോക്കൊണ്ടിരുന്നു... അവളെ മാത്രം കണ്ടില്ല.... ബോർ അടിച്ചു തുടങ്ങിയപ്പോൾ ഫോൺ എടുത്തു തൊണ്ടിക്കൊണ്ടിരുന്നു.... അതും മടുത്തു... " സമയമില്ല 1 മണി... ഇവളെന്താ ഇതുവരെ വരാത്തത്... " ഞാൻ മനസ്സിലോർത്ത് കൊണ്ട് മുറിക്കു വെളിയിലേക്കിറങ്ങി... വീടാകെ ഇരുട്ട്... എല്ലാരും ഉറങ്ങിയെന്നു തോന്നുന്നു....

ഇനി അവളെ കാണാൻ വേണ്ടി രാത്രി നടന്നാൽ അമ്മയ്ക്കും ചേട്ടത്തിക്കും കളിയാക്കാൻ മറ്റൊന്നും വേണ്ട... അതുകൊണ്ട് തിരികെ മുറിയിൽ ചെന്ന് കിടക്കാൻ ഞാൻ തീരുമാനിച്ചു... അവളെ ആദ്യം കണ്ടതുമുതൽ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ മനസ്സിൽ ഓർത്തുകൊണ്ട് കിടന്ന് എപ്പോഴോ ഉറങ്ങി...... രാവിലെ എണീക്കുമ്പോൾ തറയിൽ ചുരുണ്ടു കൂടി അവൾ കിസാക്കുമായിരിക്കുമെന്ന് വെറുതെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു... എന്നാൽ അതും നടന്നില്ല...... ഞാൻ ഒരു കുളിയൊക്കെ പാസ്സാക്കിയ ശേഷം താഴേക്ക് പോയി.. അവളെ അവിടെയെങ്ങും കാണാനില്ല.... " ചേട്ടത്തി... " ഞാൻ ഉറക്കെ വിളിച്ചു... അവൾ എവിടെയാണെന്നറിയാൻ വേണ്ടിയാണു വിളിച്ചത്.. പക്ഷെ ചേട്ടത്തിയെയും കാണാനില്ല... അടുക്കളയുടെ സൈഡിൽ നിന്ന് വിറക് കീറുന്ന അമ്മയെ കണ്ടതും ഞാൻ തിരക്കി.. " ചേട്ടത്തി എവിടെ അമ്മേ... " കല്യാണി എവിടെയാണെന്ന് എങ്ങനാ ഡയറക്റ്റ് കേറി അങ് ചോദിക്കുന്നത്... " അവളും ചേട്ടനും കല്യാണിയും കൂടി ഹോസ്പിറ്റലിൽ പോയി... " " ഹോസ്പിറ്റലിലോ.. എന്താ.. എന്ത്‌ പറ്റി... ഞാൻ വെപ്രാളത്തോടെ ചോദിച്ചു... " എന്റെ ചെറുക്കാ നീ ഇങ്ങനെ പേടിക്കാൻ ഒന്നുമില്ല... സന്തോഷിക്കണ്ട കാര്യമാ.... " " ഹോസ്പിറ്റലിൽ പോകുന്നതിനു എന്തിനാ സന്തോഷിക്കുന്നേ... " " ടാ അവൾക്ക് വിശേഷമുണ്ട് " അത്‌ കേട്ടതും ദേഹമാസകലം തളരുമ്പോലെ തോന്നി.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story