പുലിവാൽ കല്യാണം❤️: ഭാഗം 16

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" എന്റെ ചെറുക്കാ നീ ഇങ്ങനെ പേടിക്കാൻ ഒന്നുമില്ല... സന്തോഷിക്കണ്ട കാര്യമാ.... " " ഹോസ്പിറ്റലിൽ പോകുന്നതിനു എന്തിനാ സന്തോഷിക്കുന്നേ... " " ടാ അവൾക്ക് വിശേഷമുണ്ട് " അത്‌ കേട്ടതും ദേഹമാസകലം തളരുമ്പോലെ തോന്നി...തൊണ്ടയാകെ വറ്റി വരണ്ടു.... " വി.. വി.. ശേഷമോ.... " എങ്ങനെയോ ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു.... " ആട... നമ്മുടെ ഇന്ദുവും വിഷ്ണുവും എത്ര കാത്തിരുന്നത ഒരു കുഞ്ഞിക്കാല് കാണാൻ... എന്തായാലും ഭഗവതി എല്ലാം സാധിച്ചു കൊടുത്തു..... " " ഏട്ടത്തിക്കണോ വിശേഷം.... " ഞാൻ ഒന്നുടെ ചോദിച്ചു..... " പിന്നല്ലാതെ... ഈ ചെക്കനെന്താ പറ്റിയത്... " അമ്മ തലക്ക് കൈവെച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.... ഭാഗ്യം.. ഒരു നിമിഷം ശ്വാസം നിലച്ചുപോയി എന്ന് തന്നെ പറയാം.. ഞാൻ കരുതി കല്യാണിയെയും കൊണ്ട പോയിരിക്കുന്നതെന്നു.... എന്തായാലും ഇതൊരു സന്തോഷ വാർത്ത തന്നെ...6 വർഷമായി അവരുടെ കല്യാണം കഴിഞ്ഞിട്ട്..... ഒരുപാട് ഡോക്ടർ മാരെയും ദൈവങ്ങളെയും കണ്ടിട്ടും ഒന്നും ആകാത്തതിനാൽ മനസ്സ് മരവിച്ച അവസ്ഥയിലായിരുന്നു ചേട്ടത്തി.......

ഇന്നെന്തായാലും നല്ലൊരു ദിവസം തന്നെ.... ആകെയൊരു സന്തോഷം...... മനസ്സിലൊരു കുളിരും വീട്ടിലാകെ സന്തോഷവും..... ഞാൻ മുറ്റത്തേക്കിറങ്ങി ചുറ്റുമൊന്നു നോക്കി... ഇതുവരെ കാണാത്ത ഒരു ഭംഗി... എല്ലാത്തിനും..... ആ ആസ്വദനത്തിനിടയിലാണ് കഴിഞ്ഞ ദിവസം ഹരി ചോദിച്ച കാര്യം ഓർമ വന്നത് ...... ...... ((( വല്ല പ്രേമ പനിയും പിടിച്ചോ ))) അവൻ ചോദിച്ചത് ഓർക്കും തോറും കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... എന്നത്തേയും പോലെ ആ പകലും കടന്നു പോയി.. ഇതിനിടക്ക് വെച്ച് പലതവണ കല്യാണിയോട് മിണ്ടാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.. അവൾ സംസാരിക്കാൻ നിന്നു തന്നില്ല എന്ന് തന്നെ പറയാം.... ഞാൻ എന്തേലും കാര്യത്തിന് വിളിച്ചാൽ ചേട്ടത്തിയാകും കേറി വരുക അല്ലെങ്കിൽ അമ്മ...... എന്തായാലും രാത്രി എങ്കിലും അവൾ മുറിയിൽ വരാതെയിരിക്കില്ലല്ലോ... അപ്പൊ ചോദിക്കാം ഇന്നലെ രാത്രി മുറിയിൽ വരാഞ്ഞതെന്താണെന്ന് അത്‌ മാത്രമല്ല വേറെ എന്തൊക്കെയോ അവളോട് പറയണമെന്നുണ്ട്.... പതിവ് പോലെ തന്നെ രാത്രി അത്താഴം കഴിഞ്ഞ് ഞാൻ അവളെ മുറിയിൽ കാത്തിരുന്നു.... പക്ഷേ അവൾ വന്നില്ല.... ഇന്നലത്തേപോലെ ഇന്നും കാര്യമറിയാതെ അവളെ കത്തിരിക്കുന്നതിൽ പ്രയോജനമില്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ താഴേക്ക് ഇറങ്ങി.....

അമ്മ സീരിയൽ കാണുന്നുണ്ട്... അവളെ അവിടെയെങ്ങും കാണാനില്ല....ഞാൻ പതിയെ അമ്മയുടെ തോളിൽ തല ചായ്ച്ചു കിടന്നു...... " എന്താടാ... നിനക്ക് ഉറങ്ങാൻ സമയമായില്ലേ...." അമ്മ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു.... " വന്നില്ല.... "( ഞാൻ ) " എന്ത്‌ ഒറക്കമോ "( അമ്മ ) " ശേ..... കല്യാണി.... " ഞാൻ കുറച്ച് നാണം അഭിനയിച്ചുകൊണ്ട് പറഞ്ഞതും അമ്മ എന്റെ ചെവിക്ക് പിടിച്ചു.... " ചെക്കന്റെ തമാശ ഇത്തിരി കൂടുന്നുണ്ട്... പോയി കിടക്കട.... " അമ്മയുടെ അടുത്ത് നിന്നുമെന്നെ മാറ്റി കൊണ്ട് അമ്മ പറഞ്ഞു..... " ഏഹ്ഹ്... തമാശയോ.... ഭാര്യയെ കാത്തിരിക്കുന്നത് തമാശയാണോ.... " ഞാൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു..... " അമ്മക്കറിയാം മോൻ എന്നെ കളിയാക്കുവാണെന്നു....നിനക്ക് അവളോട് ഒരു രീതിയിലും സ്നേഹമില്ലാഞ്ഞിട്ട് പോലും അവൾക്കൊരു ആവശ്യം വന്നപ്പോൾ എന്റെ മോൻ ഓടിച്ചെന്നില്ലേ... അമ്മക്ക് ഒരുപാട് സന്തോഷമായി.....നിന്നോടെനിക്കൊരു കാര്യം പറയാനുണ്ട്..... അത്‌...... അവൾ കുറച്ച് നാൾ കൂടി ഇവടെ നിക്കട്ടെ നീ അതിന് എതിരൊന്നും പറയരുത്.....

പാവമട ആ പെണ്ണ്...... ഇനിയും നീ അവളെ വഴക്ക് പറഞ്ഞാലോ എന്ന് വിചാരിച്ച അവളെ നിന്റെ മുന്നിലേക്ക് പോലും ഇന്ദു വിടാത്തത്..... യഥാർത്ഥ ഭാര്യ ഭർത്താക്കന്മാർ അല്ലാത്തത് കൊണ്ട് കല്യാണി ഇനി മുതൽ എന്റെ കൂടെയാ ഇനി മുതൽ കിടക്കുന്നത്..... " അമ്മയുടേ ഓരോ വാക്കും ഓരോ ഞെട്ടൽ എനിക്ക് സമ്മാനിച്ചു..... " അമ്മേ... അമ്മ മനസ്സിലാക്കിയത് പോലൊന്നും അല്ല.... എനിക്ക്..... " " മതി മോനെ... ഇനി ഈ വിഷയത്തെ കുറിച് നമ്മൾ സംസാരിക്കേണ്ട... കാരണം ആർക്കും ഓർക്കാൻ ഇഷ്ടമില്ലാത്ത കുറച്ച് നാളുകൾ ആയിരുന്നു അത്‌.... ഇനി വേണ്ട നീ പോയി കിടക്കാൻ നോക്..... " " അമ്മേ... പ്ലീസ്.... " " എനിക്കൊന്നും കേക്കണ്ട ചെക്ക... പൊയ്ക്കെ...... " അമ്മയുടെ അവസാന വാക്ക് ശാസന പോലെ എത്തിയതും ഇതൊക്കെ സ്വപ്നമായിരിക്കണേ എന്ന് ഞാൻ ഉള്ള് കൊണ്ടാഗ്രഹിച്ചു...... എന്തായാലും അവൾക്കെന്താ പറയാനുള്ളതെന്നു കൂടി അറിയണം....

അന്ന് ഹോസ്പിറ്റലിൽ വെച്ച് ഞാൻ അവളെ നോക്കിയ നോട്ടത്തിൽ എനിക്ക് അവളോട് പ്രണയമുണ്ടെന്ന് ആ മുറിയിൽ വീശിയ കാറ്റിനു പോലുമറിയാം... എന്തിനേറെ പറയുന്നു... മുറിക്കു പുറത്ത് നിന്ന ഹരിക്ക് പോലും മനസ്സിലായി... ഇവൾക്കിനി മനസ്സിലായിട്ടും ഒന്നും അറിയാത്ത പോലെ പെരുമാറുവാണോ...... എന്തായാലും അവളെ കണ്ടേ പറ്റു... മുറിയിൽ കയറി കാണുന്നത് നടക്കില്ല.... അമ്മ കൂടെ ഉണ്ടല്ലോ...... ദൈവമേ സ്വന്തം ഭാര്യയെ കാണാൻ ഇങ്ങനെ പെടപ്പാട് പെടുന്ന ലോകത്തിലെ ആദ്യത്തെ ഭർത്താവ് ഞാൻ ആയിരിക്കും..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story