പുലിവാൽ കല്യാണം❤️: ഭാഗം 17

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

ദൈവമേ സ്വന്തം ഭാര്യയെ കാണാൻ ഇങ്ങനെ പെടപ്പാട് പെടുന്ന ലോകത്തിലെ ആദ്യത്തെ ഭർത്താവ് ഞാൻ ആയിരിക്കും.... അങ്ങോട്ടുമിങ്ങോട്ടും ചെരിഞ്ഞുo മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കo വന്നില്ല..... ഇടക്കെപ്പോഴോ ഒന്ന് മയങ്ങി... " കാശിയേട്ടാ....... " അവളുടെ സ്വരം കാതുകളിൽ തുളച്ചു കയറിയതും ഞാൻ കണ്ണുകൾ പെട്ടന്ന് തുറന്നു..... ചുറ്റും നോക്കി...... ചീവീടിന്റെ ശബ്ദം മാത്രം മുറിയിൽ... അപ്പൊ സ്വപ്നമായിരുന്നോ ഇതെല്ലാം..... ജഗിൽ നിന്നും കുറച്ച് വെള്ളമെടുത്ത് കുടിച്ചുകൊണ്ട് ഞാൻ വീണ്ടും കിടന്നു........ രാവിലെയും അവൾ എന്റെ കൺവെട്ടത്തുപോലും വരാതെ മാറി മാറി നടന്നപ്പോൾ നിരാശയെക്കാൾ കൂടുതൽ ദേഷ്യമാണ് എനിക്ക് തോന്നിയത്....... " ഇന്ന് ക്ലാസ്സുണ്ടോ കാശി..... " അടുക്കളയിൽ കല്യാണിയെ നോക്കി ചെന്നപ്പോൾ ചേട്ടത്തി ചോദിച്ചു.. " മ്മ്..... ഒരാഴ്ച കൂടി ക്ലാസ്സുണ്ട്.... അത്‌ കഴിഞ്ഞ് യൂണിവേഴ്സിറ്റി എക്സാം തുടങ്ങും.... "

" ഞാൻ കല്ലുവിനോടും പറഞ്ഞതാ ഇവിടിങ്ങനെ ചടഞ്ഞു കൂടി ഇരിക്കാതെ കോളേജിൽ പോകാൻ പക്ഷെ പെണ്ണിന് ഇനി പടിക്കണ്ടെന്ന്.... " സിങ്കിലേക്ക് കളഴുകാനുള്ള പാത്രങ്ങൾ എടുത്തിട്ടുകൊണ്ട് ചേട്ടത്തി പറഞ്ഞു.... " അവൾ എവിടെ... ഞാൻ സംസാരിക്കാം അവളോട്.... " അങ്ങനെയെങ്കിലും അവളെ ഒന്ന് കാണാമല്ലോ എന്ന് കരുതി.... " അവൾ മുകളിലുണ്ട്....... നിന്റെ മുറിമാത്രമല്ലേ അവിടെ തുറന്നിട്ടിരിക്കുന്നത്.. അടഞ്ഞു കിടക്കുന്ന മുട്ടിയിലൊക്കെ അപ്പടി പൊടിയ.. അത്‌ തൂത്ത് വരാൻ പോകുവാ എന്ന് പറഞ്ഞിട്ട് ആളെ കാണുന്നില്ല..... " എനിക്ക് മുഖം തരാതെ പാത്രങ്ങൾ കഴിക്കുന്നതിൽ ചേട്ടത്തി ശ്രദ്ധിച്ചു.... " മ്മ്... " ഞാൻ ഒന്ന് മൂളിക്കൊണ്ട് അവളെ കാണാനായി മുകളിലേക്ക് പോകാനായി തിരിഞ്ഞതും ചേട്ടത്തിയുടെ വിളിയെത്തി...... " നീയാ കുട്ടിയെ വഴക്കൊന്നും പറയരുത്.... ചെയ്തതൊക്കെ തെറ്റാണെന്നും പറഞ്ഞ് ഇന്നലെയും അവൾ കരച്ചിലായിരുന്നു..... "

" ഞനും മനുഷ്യൻ തന്നെയാ ചേട്ടത്തി... കാര്യമില്ലാതെ ദേഷ്യപ്പെടാൻ ഞാൻ എന്താ രക്ഷസനോ മറ്റോ ആണോ.... " ചേട്ടത്തിയെ നോക്കി പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ഞാൻ കല്യാണിയുടെ അടുത്തേക്ക് നടന്നു....... അടഞ്ഞു കിടന്ന മുറികളിലൊക്കെ നോക്കിയിട്ടും അവളെ കാണാതെ വന്നതോടെ കൂടി ഞാൻ എന്റെ റൂമിലും നോക്കാമെന്നു വിചാരിച്ചു....... വാതിൽ തുറന്നതും കാണുന്നത് കട്ടിലിൽ ഇരുന്ന് കരയുന്ന കല്യാണിയെ ആണ്... എന്നെ കണ്ടതും അവൾ വേഗം എണീറ്റ് കണ്ണുനീർ തുടച്ചുകൊണ്ട് എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടക്കാതെ മുറിക്കു വെളിയിലേക്ക് പോകാൻ തുടങ്ങി.... " നീ എങ്ങോട്ടേക്ക.... " എന്റെ ചോദ്യം കേട്ടതും വേഗത്തിൽ ചലിച്ചുകൊണ്ടിരുന്ന കാലുകൾ പെട്ടെന്ന് നിഛലമായി... തല താഴ്ത്തി നിൽക്കുന്ന അവളുടെ മുന്നിൽ ഞാൻ നിന്നു... " നിന്നോടാ ചോദിച്ചത് എങ്ങോട്ടേക്കാണെന്ന്....

" ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു..... " അടുക്കളയിലേക്ക് പോകുവാ...." പതിഞ്ഞ സ്വരത്തിലുള്ള അവളുടെ മറുപടി.... " ഇവിടെ അടുക്കളയിൽ അങ് ജീവിക്കാൻ തുടങ്ങിയോ... അതോ എന്നും അമ്മയുടെ മുറിയിൽ കഴിയുമെന്ന് വിചാരിച്ചോ..... " രണ്ട് ദിവസം എനിക്ക് അവളെ കാണാൻ കഴിയാത്ത എല്ലാ ദേഷ്യവും എന്റെ വാക്കുകളിൽ ഉണ്ടായിരുന്നു..... " ഞാൻ... ഉടനെ പൊക്കോളാം.... " വീണ്ടും പതിഞ്ഞ മറുപടി... എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടക്കാതെ തല കുമ്പിട്ട് നിൽക്കുന്ന അവളുടെ മിഴികൾ ഉരുണ്ട് കൂടുന്നത് ഞാൻ അറിഞ്ഞു.... " എവിടെ പോകാന... ഏഹ്.... നിന്നെ ഞാൻ ഇങ്ങോട്ടേക്കു കൊണ്ട് വന്നത് അടുക്കളപ്പണി ചെയ്യനോ അമ്മക്ക് കൂട്ട് കിടക്കനോ അല്ല..... " അവൾ പതിയെ എന്നെ തല ഉയർത്തി നോക്കി... അവർക്കൊന്നും മനസ്സിലായില്ല എന്ന് അവളുടെ നോട്ടത്തിൽ തന്നെ ഞാൻ മനസ്സിലാക്കി....

 " കല്യാണി... എനിക്കൊന്നും അറിയില്ലായിരുന്നു... നിന്റെ ജീവിതം എങ്ങനെയായിരുന്നെന്നോ നീ എന്റെ ജീവിതത്തിൽ കടന്നു വന്നതെന്തിനാണെന്നോ ഒന്നും... പക്ഷെ ഒരുകാര്യം മാത്രമറിയാം ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നെന്ന്..... " അത്‌ കേട്ടതും ആ ഉണ്ടക്കണ്ണുകൾ ഒന്നുകൂടി വിടർന്നു.....ചെന്നിയിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ പോലും തുടക്കാൻ മറന്നുകൊണ്ട് അവൾ എന്നെ നോക്കി..... പെട്ടെന്ന് സ്വബോധം വന്നപോലെ അവൾ എന്നിൽ നിന്നും മാറി മുറിവിട്ട് ഇറങ്ങാൻ തുടങ്ങിയതും ഞാൻ അവളുടെ കയ്യിൽ പിടിച്ച് എന്നിലേക്കടുപ്പിച്ചു... അവളുടെ ചൂട് നിശ്വാസം എന്റെ മുഖത്ത് തട്ടിയതും ഞാൻ ഒന്നൂടി അവളെ എന്നിലേക്ക് ചേർത്ത് നിർത്തി....... " എന്തിനാ കല്യാണി നീ എന്നിൽ നിന്നും ഇങ്ങനെ ഓടി ഒളിക്കുന്നത്.... ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ.. അതോ.... കാര്യം പറ.... " അവൾ എന്നിൽ നിന്നും അകന്ന് മാറി... "

എനിക്ക് ചേട്ടന്റെ ഭാര്യ ആകാനുള്ള യോഗ്യത ഒന്നുമില്ല..... മോശപ്പെട്ട ചുറ്റുപാടിൽ വളർന്ന എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ബന്ധമാണിത്..... അന്ന് എന്റെ ചെറിയമ്മ എന്നെ ആ നായിഡുവിന് വിൽക്കാൻ കൊണ്ട് വന്നപ്പോഴാണ് ചേട്ടൻ ആ മുറിയിലേക്ക് കേറുന്നത് ഞാൻ കണ്ടത്.... എന്നെ നായിഡുവിന്റെ മുറിയിലാക്കി ചെറിയമ്മ പോയപ്പോഴാണ് എന്നെ ചീത്തയാക്കാൻ കൊണ്ടുവന്നതാണെന്ന് ഞാൻ അറിയുന്നത് തന്നെ... അയാളെന്നെ കേറി പിടിച്ചപ്പോൾ രക്ഷപെടാൻ വേണ്ടിയാണു ഞാൻ ഏട്ടന്റെ മുറിയിലേക്ക് ഓടി കേറി വന്നത്.... പക്ഷെ ഞാൻ മുറിയിൽ വന്ന് ഏട്ടനോട് സംസാരിക്കും മുന്നേ അവിടെ എന്തൊക്കെയോ നടന്നു കഴിഞ്ഞിരുന്നു..... ഏട്ടനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞത് വെറുതെയല്ല.... ചേട്ടൻ അറിയാതെ തന്നെ.....'" പറഞ്ഞ് വന്ന കാര്യം പെട്ടെന്ന് നിർത്തി " ഞാൻ പോകുവാ... " അവൾ വീണ്ടും പോകാൻ തുടങ്ങി.... "

പറഞ്ഞ് തുടങ്ങിയ കാര്യങ്ങൾ മുഴുവനും പറഞ്ഞിട്ട് പോയാൽ മതി.... ഇനിയിയും നിന്റെ മനസ്സിൽ എന്താണെന്നറിയാതെ ഇങ്ങനെ നീറാൻ എനിക്ക് വയ്യ... ഞാൻ അറിയാതെ നീ എന്ത്‌ ചെയ്‌തെന്ന....... " അവൾ നിർത്തിയ ഭാഗം മുതൽ ഞാൻ ചോദിച്ചു...... " ചേട്ടനെ അന്ന് ഹോട്ടലിൽ വെച്ച് കാണും മുന്നേ ഞാൻ കോളേജിൽ വെച്ച് കണ്ടിട്ടുണ്ട്..... ഞങ്ങളുടെ കോളേജ് ചെയർമാൻ അല്ലായിരുന്നോ..... " " ഇതാണോ നീ പറയാൻ വന്നത്.... " ഞാൻ സംശയത്തോടെ ചോദിച്ചതും അവൾ തലയാട്ടി.. അവൾ മറ്റെന്തോ ആണ് പറയാൻ വന്നതെന്ന് ഉറപ്പുണ്ടായിട്ടും അവളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഞാൻ ഒന്നും മിണ്ടീല....കുറച്ച് നേരം ഞങ്ങളിൽ നിശബ്ദത തളം കെട്ടി നിന്നു..... " ചേട്ടാ ...... " " മ്മ്.... " " ഞനിനി പൊക്കോട്ടെ.... "

വീണ്ടും അവളാ ചോദ്യം ആവർത്തിച്ചതും ഞാൻ അവളുടെ മുന്നിൽ നിന്നും മാറി.... " ഞാൻ അടുക്കാൻ നോക്കും തോറും നീ അകന്നു പോകാൻ നോക്കുവാണോ.... " അവളെ നോക്കാതെ ഞാൻ ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവിടെ നിന്നു..... " എനിക്ക് നിന്നെ ഇഷ്ടമാണ് പെണ്ണെ... സിനിമയിൽ പറയുന്നപോലൊന്നും പറയാൻ എനിക്കറിയില്ല.... പക്ഷെ ഒരുകാര്യമറിയാം... എന്റെ ആദ്യ പ്രണയം അത്‌ നീയാണ്... അവസാനത്തെതും.... " ഉള്ളിൽ നിന്നും വന്ന വാക്കുകൾ ......അത്‌ പറയുമ്പോൾ എന്റെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നിയെങ്കിലും അതിന്റെ ഭവമാറ്റം മുഖത്ത് വരാതിരിക്കാൻ ഞാൻ ശ്രമിച്ചു.... പക്ഷെ കണ്ണുകളെ പറ്റിക്കാൻ എനിക്കായില്ല.... അത്‌ തുളുമ്പും എന്നാ അവസ്ഥയിൽ ഞാൻ മുറിയിൽ നിന്നും വെളിയിലിറങ്ങി........

എന്റെ പുറകെ കല്യാണിയും ഉണ്ടായിരുന്നു..... പെട്ടെന്നാണ് അങ്ങോട്ടേക്ക് ചേട്ടത്തി വന്നത്... ചേട്ടത്തിയെ മൈൻഡ് ചെയ്യാതെ ഞാൻ താഴേക്ക് പോയി.... " എന്ത്‌ പറ്റി കല്ലു... അവൻ നിന്നെ വീണ്ടും വഴക്ക് പറഞ്ഞോ.... " അവൾ ഇല്ല എന്നാ അർത്ഥത്തിൽ തലകുലുക്കി.... " പിന്നെയെന്തിനാ നീ കരഞ്ഞത്.... മ്മ്...നിന്നെ എനിക്കറിഞുടെ....അവനങ്ങനാ ദേഷ്യം വന്നാൽവായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയും.... പക്ഷെ പാവമാ..... അയ്യോ മറന്നു..... ജാൻവി വിളിച്ചിരുന്നു.... " ജനവിയുടെ പേര് കേട്ടതും അവളുടെ മുഖം ഒന്നുകൂടി ഇരുണ്ടു..... " happy ന്യൂസ്‌ ആണ്... നിനക്ക് ആ ജോലി ശെരിയാക്കി എന്നാ പറഞ്ഞത്... അടുത്ത ആഴ്ച പോകണം.... തരക്കേടില്ലാത്ത ശമ്പളവുമുണ്ട്..... നിനക്ക് ആരെയും പേടിക്കാതെ അവിടെ നിക്കാം.... " ചേട്ടത്തി അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞ്... " ഞാൻ... പോണം... അല്ലെ ചേട്ടത്തി.... "

ഇന്ദുവിന്റെ ചിരി പെട്ടെന്ന് മായ്ഞ്ഞു..... " ഞങ്ങൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാ കല്ലു... നീ എന്നും ഇവിടെ ഉണ്ടാകണം എന്ന് തന്നെയാ ആഗ്രഹവും... പക്ഷെ .... നീ ഇവിടെ ഉണ്ടെങ്കിൽ നമ്മുടെ കാശിക്ക് മറ്റൊരു വിവാഹം ഉണ്ടാകുവോ... പോരാഞ്ഞിട്ട് അന്ന് അവൻ നിന്നോട് പറഞ്ഞതല്ലേ അവനു മറ്റൊരു കുട്ടിയെ ഇഷ്ടമാണെന്നും നീ മാറിക്കൊടുക്കണം എന്നൊക്കെ....... ഇഷ്ടമില്ലാത്തിടത്ത് നീ നിന്നാൽ നിനക്കൊരിക്കലും സന്തോഷം ഉണ്ടാവില്ല മോളേ.... നീ പൊക്കോ..... " ഏട്ടത്തി പറഞ്ഞുകൊണ്ട് തിരികെ നടന്നപ്പോൾ അവൾ കയ്യിൽ ചുരുട്ടി ഒളിപ്പിച്ച ഫോട്ടോയിലേക്ക് ഒന്നൂടി നോക്കി...... " എന്നെ ഇഷ്ടണെന്ന് അറിയാം... എനിക്ക് വേണ്ടി മനസ്സിൽ കൊണ്ട് നടക്കുന്ന കുട്ടിയെ മറക്കണ്ട... ഞനല്ലേ എവിടെയും അധികപ്പറ്റ്... പൊക്കോളാം.... "........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story