പുലിവാൽ കല്യാണം❤️: ഭാഗം 18

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" എന്നെ ഇഷ്ടണെന്ന് അറിയാം... എനിക്ക് വേണ്ടി മനസ്സിൽ കൊണ്ട് നടക്കുന്ന കുട്ടിയെ മറക്കണ്ട... ഞനല്ലേ എവിടെയും അധികപ്പറ്റ്... പൊക്കോളാം.... " കാശിയുടെ ഫോട്ടോ ആ കയ്യിൽ വീണ്ടും മുറിക്കി പിടിച്ചുകൊണ്ടവൾ നിന്നു........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ അല്ലെ.. " ഹരിയോട് എല്ലാം പറഞ്ഞപ്പോൾ എന്തോ മനസ്സിനൊരു സമാധാനം..... " സത്യം പറയാലോ ഹരി...ആകെ പെട്ട അവസ്ഥയില ഞാൻ.... അമ്മയും ഏട്ടത്തിയും പറയുന്നത് കേട്ടാൽ തോന്നും ഞാൻ തരo കിട്ടിയാൽ അവളെ ഉപദ്രവിക്കാൻ നടക്കുവാണെന്ന്... അവളുടെ കാര്യം ആണേൽ പറയുകയും വേണ്ട.... എന്തേലും പറഞ്ഞാൽ അപ്പൊ കരയാൻ തുടങ്ങും അല്ലെങ്കിൽ ഞാൻ കാണാതെ മുങ്ങി നടക്കും.... എല്ലാം ഓർക്കും തോറും തല പെരുക്കുവാ..... " ഞാൻ തലയിൽ കൈവെച്ചുകൊണ്ട് ഹരിയെ നോക്കി.... " ഞാൻ ഒരു കാര്യം ചോദിക്കട്ടെ അളിയാ... നീ വേറൊന്നും വിചാരിക്കരുത്..... " ഞാൻ അതിനൊന്നു മൂളി... " നിനക്ക് അവളോട് യഥാർത്ഥത്തിൽ പ്രണയം തന്നെയാണോ... അതോ.... " അവന്റെ ചോദ്യം കേട്ടതും എവിടെയെക്കയോ പെരുക്കുന്ന പോലെ തോന്നി.... " പ്രണയം അല്ലാതെ പിന്നെ... ഓ നീ പറഞ്ഞ് വരുന്നതെനിക്ക് മനസ്സിലായി... എനിക്കെ പൂശാൻ മുട്ടി നിൽക്കൂവൊന്നുമല്ല.... "

ഹരിക്കും ഞാൻ പറയുന്നത് മനസ്സിലാകാത്തതിൽ എനിക്ക് നല്ല വിഷമം തോന്നി.... " ടാ... ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്.... " " നീ എങ്ങനെ ഉദ്ദേശിച്ചാലും എനിക്കൊരു കുഴപ്പവുമില്ല... നിന്നോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതി.... " എന്റെ ടെൻഷൻ മാസിലാക്കിയതുകൊണ്ടാവാം ഹരി വന്നെന്റെ തോളിൽ കൈയ്യിട്ട് എന്നോട് ചേർന്നിരുന്നു..... " sorry കാശി ..... പെട്ടെന്ന് നിനക്ക് അവളോട് പ്രണയം എന്നൊക്കെ പറഞ്ഞപ്പോൾ.... ഞാൻ പറഞ്ഞത് വിട്ട് കളയെടാ.... " " നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... എന്റെ അമ്മക്ക് പോലും എന്നെ മനസ്സിലാകുന്നില്ല.... " " ഇതിനൊരു പോംവഴിയേ ഉള്ളു... നീ അമ്മയോടും ചേട്ടത്തിയോടുമൊക്കെ പറ അവളെ നിനക്ക് ഇഷ്ടമാണ് കല്യാണം കഴിക്കണം എന്നൊക്കെ.... " ഞാൻ അവനെ ദയനീയമായി നോക്കി. " ഓഹ്... സോറി നീ ആൾറെഡി അവളെ കല്യാണം കഴിച്ചു അല്ലെ....... " ഹരി എന്നെ ഒന്ന് ഇളിച്ചു കാണിച്ചു... " ഞാൻ അവരോടൊക്കെ എന്തേലും പറയാൻ പോയാൽ രണ്ടു പേരും same ഡയലോഗ പറയുന്നേ.... കാശി അവള് പാവമാ നീ അവളെ വഴക്ക് പറയരുത്.... അല്ലാതെ ഞാൻ പറയുന്നത് കേൾക്കാൻ പോലും അവർ കൂട്ടക്കുന്നില്ല..... അല്ലെങ്കിലും ആദ്യം കല്യാണിയുടെ മനസ്സിൽ ഞാൻ ഉണ്ടോന്നറിയണം എന്നിട്ടു മതി എല്ലാം..... "

കോളേജിൽ നിന്നും നേരെ ഞാൻ വീട്ടിലേക്ക് പോയി..... ഇന്നെന്തായാലും അവളുടെ മനസ്സിൽ ഞാൻ ഉണ്ടോന്നറിഞ്ഞേ പറ്റു..... അമ്മയും ചേട്ടത്തിയും അവളുടെ അടുത്ത് നിന്നും മാറുന്ന നിമിഷം നോക്കി ഞാൻ ഇരുന്നു... ഇരുന്നിരുന്നു വേരുറച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.... " കാശി.... ടാ... എണീക്ക് ചെക്ക.. സന്ധ്യ സമയത്ത അവന്റെയൊരു ഉറക്കം.... " എന്റെ ബാക്കിൽ ഒരു അടി വീണതും ഞാൻ ഞെട്ടി എണീറ്റു.... " എന്താമ്മേ..... " " എന്താണെന്നോ... സന്ധ്യനേരത്ത് ഇങ്ങനെ കിടന്നുറങ്ങിയാൽ ലക്ഷ്മി ദേവി കേറിവരില്ല.... " " ഓ.. അല്ലെങ്കിലേ എനിക്ക് ദൈവ വിശ്വാസമൊക്ക നഷ്ടപ്പെട്ടു.... " ഞാൻ പതിയെ പറഞ്ഞതാണേലും അമ്മ കേട്ടെന്ന് തോന്നുന്നു എന്നെ രൂക്ഷമായിട്ടൊന്നു നോക്കി...... " നീ കുടിച്ചിട്ടുണ്ടോ കാശി.... " ആ ചോദ്യം കേട്ടൊന്നു ഞാൻ ഞെട്ടി..... " ശെടാ സന്ധ്യ നേരത്ത് ഒന്ന് മയങ്ങി പോയി.. അതിനാണോ അമ്മ ഇങ്ങനെ ചോദ്യം ചെയ്യുന്നേ.... ഞാൻ ഇനി ഉറങ്ങില്ല പോരെ.... " ഞാൻ ഹാളിലെ ദിവനിൽ നിന്നും എണീറ്റു... " ഓഹ്.. ഞാൻ വന്ന കാര്യം മറന്നു .... കാശി... ഒന്ന് നിന്നെ .... "

ഞാൻ നിന്നതും അമ്മ എന്റെ അടുക്കലേക്ക് വന്നു.. " ടാ... നാളെ ഇന്ദുന്റെ കുടുംബ ക്ഷേത്രത്തിൽ കൊടികേറുവാ അവളും വിഷ്ണുവും പൊന്നുണ്ട്.... ആ പെണ്ണിന് ഡോക്ടർ ബെഡ് റസ്റ്റ്‌ പറഞ്ഞിരിക്കുവാ.. എന്ത്‌ ചെയ്യാനാ അവളുടെ മുത്തശ്ശിക്ക് ഒരേ നിർബന്ധം ഈ സമയം അമ്പലത്തിൽ പോകുന്നത് കുഞ്ഞിന് നല്ലതാണെന്നൊക്കെ... അതുകൊണ്ട് അവൾക്ക് പോയെ പറ്റു..... വിഷ്ണുന്റെ കൂടെ തന്നെ വിടാനൊരു പേടി...... അതുകൊണ്ട്.... " അമ്മ ഒന്ന് പറഞ്ഞു നിർത്തി...ദൈവമേ ഇനി ഞാൻ കൂടെ പോകേണ്ടിവരുമോ... " എനിക്കൊന്നും വയ്യ... ഞാൻ പോകില്ല.... " ഞാൻ ഉടനെ പറഞ്ഞു... " അതിന് നിന്നോടരേലും പറഞ്ഞോ കൂടെ പോകാൻ... ഞാൻ പോയാലോ എന്നാ.... പക്ഷെ പോയാൽ അന്ന് വരാൻ പറ്റില്ല.... നിന്നെ തനിച്ചാക്കി എങ്ങനാ ഞാൻ പോകുന്നെ.... " അമ്മ സങ്കടത്തോടെ എന്നെ നോക്കി... പക്ഷെ എന്റെ മനസ്സിൽ ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടി.... "

അത്‌ കൊഴപ്പമില്ലമേ ഞാൻ കടയിൽ നിന്നും വാങ്ങാം.... അയ്യോ.. നാളെ ഞായർ അല്ലെ... അപ്പൊ എങ്ങനെയാ ഞാൻ ഫുടൊക്കെ കഴിക്കുന്നേ.... " എന്റെ മനസ്സിൽ തെളിഞ്ഞ പ്ലാനിന്റെ ആദ്യ കരുക്കൾ ഞാൻ നീക്കി തുടങ്ങി... " ഇതിപ്പോ ഇന്ദുന്റെ കൂടെ പോയെ പറ്റു ..... ഒരു കാര്യം ചെയാം... കല്യാണിയെ ഇവിടെ ആക്കാം.. അപ്പൊ അവള് കഴിക്കാൻ ഉണ്ടാക്കും... പക്ഷെ നീ അവളെ വഴക്ക് പറയുവോ പഴകാര്യങ്ങൾ പറയുവോ മറ്റോ ചെയ്താൽ.. നോക്കിക്കോ....." അമ്മ എനിക്ക് നേരെ ഭീഷണി പോലെ പറഞ്ഞു..... അങ്ങനെ പ്ലാൻ വിജയിച്ചു .... ഇത്ര പെട്ടെന്ന് അവളെ അമ്മ ഇവിടെ നിര്ത്തും എന്ന് ഞാൻ വിചാരിച്ചില്ല...... " ഞാൻ അങ്ങനൊന്നും ചെയ്യില്ലമേ..... " " മ്മ്മ്... എന്നാൽ കൊള്ളാം... " അമ്മ തിരികെ അടുക്കളയിലേക്ക് പോയി... ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴും ഇത് തന്നെയായിരുന്നു ചർച്ച വിഷയം.... കല്യാണി അമ്മ പറയുന്നതിനൊക്കെ തല ആട്ടിയതും എങ്ങനെയെങ്കിലും നാളെ ആയാൽ മതിയെന്നോർത്ത് ഞാൻ അക്ഷമാനായി കാത്തിരുന്നു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story