പുലിവാൽ കല്യാണം❤️: ഭാഗം 19

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

എങ്ങനെയെങ്കിലും നാളെ ആയാൽ മതിയെന്നോർത്ത് ഞാൻ അക്ഷമാനായി കാത്തിരുന്നു.... " കാശിയേട്ട ... അതെ.... " ആരോ കുലുക്കി വിളിച്ചതും ഞാൻ എണീറ്റു.. കണ്ണുതുറന്നുനോക്കുമ്പോ മുന്നിൽ നിൽക്കുന്നു എന്റെ പ്രേമ ഭാജ്യം....... ഞാൻ അവളെ തന്നെ ഇമവെട്ടാതെ നോക്കി..... ചുരിദാർ ആണ് വേഷം... ഈറനയ മുടി പൊക്കി തോർത്ത് ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ട്..... കണ്ണുകൾ കരയിൽ പിടിച്ചിട്ട മീനിനെ പോലെ പിടയുന്നുണ്ട്...തണുപ്പുകൊണ്ടാണോ അതോ എന്നെ പേടിച്ചിട്ടാണോ എന്നറിയില്ല ആ ചുണ്ടുകൾ വിറകൊള്ളുന്നുണ്ട്....... " ഏട്ടാ.... " ഒന്നൂടി അവൾ വിളിച്ചതും ഞാൻ സൗന്ദര്യ ആസ്വാദനം നിർത്തി.... " മ്മ്... എന്താ.... " ഒന്ന് ഞെളിഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു.... " സമയം 9 കഴിഞ്ഞു... കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട്... " ഞാൻ അതിനൊന്നു തലകുലുക്കി തിരികെ ഉറക്കത്തിലേക്ക് പോയി.... "" മോനെ ഞങ്ങൾ നാളെ രാവിലെ പോകും... """"" അമ്മ പറഞ്ഞത് കാതുകളിൽ മുഴങ്ങിയതും ഞാൻ ചാടി എണീറ്റു..... വീട്ടിലെ എല്ലാരും ചേട്ടത്തിയുടെ വീട്ടിലെ ഉത്സവത്തിന് പോയേക്കുവല്ലേ അപ്പൊ ഞനും അവളും മാത്രം.... ഇയ്യ.... " എനിക്ക് ഒന്ന് തുള്ളിചാടാൻ തോന്നി.... കുളി കഴിഞ്ഞ് താഴെ വന്നതും അവളെ കണ്ടില്ല... ആദ്യം കഴിച്ചിട്ടാകാം സംസാരമൊക്കെ...

കുറെ നേരമായി വയറു കിടന്ന് തന്തക് വിളിക്കുന്നു.... " ഇഡ്ഡലി വേണോ.... " പുറകിൽ നിന്നും നേരത്ത ശബ്ദം... " വേണ്ടാതൊന്നും തരുന്നില്ലല്ലോ... " ഞാൻ അർഥം വെച്ചു പറഞ്ഞു... എന്നാൽ അവളുടെ അനക്കമൊന്നും കേൾക്കാത്തതുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി.... പെണ്ണ് കരയുവാണ്.... നല്ല ചുവന്ന കാന്താരി പോലെ മുഖമാകെ ചുവന്നു തുടുത്തിരിക്കുന്നു..... ഓടി ചെന്ന് കെട്ടി പിടിക്കാനാണ് തോന്നിയത്... പക്ഷെ വേണ്ട.. സന്ദർഭം ശെരിയല്ല.... " എനിക്ക് കാശിയേട്ടനോടൊരു കാര്യം പറയണ്ടായിരുന്നു.... " ഞാൻ സംശയത്തോടെ അവളെ നോക്കി.... " എന്നും ഇവിടെ നിക്കാൻ സാധിക്കില്ലല്ലോ.. ചേട്ടത്തിയുടെ കൂട്ടുകാരി ഒരു ജോലി തരപ്പെടുത്തിയിട്ടുണ്ട്.. അങ് തമിഴ് നാട്ടിൽ... ഈ ആഴ്ച തന്നെ പോണം..... " അവൾ എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു... നെഞ്ചിൽ എന്തോ ഭാരം കെട്ടിവെച്ച പോലെ.. അവൾ എന്നിൽ നിന്നും അകലുന്നത് ചിന്തിക്കനെ വയ്യ.... " ഞാൻ പൊക്കോട്ടെ.... " വീണ്ടുമവൾ..... " പൊക്കോ...... " എന്റെ മറുപടി കേട്ടതും അവൾ വീണ്ടും വിങ്ങി പൊട്ടി... "

സീരിയസ് ആയി പ... പറഞ്ഞതാ.... " കരയുന്നതിനിടയിൽ വിക്കി വിക്കി അവൾ ചോദിച്ചപ്പോ എനിക്ക് ഭൂമി മുഴുവൻ കറങ്ങുന്ന പോലെ തോന്നി.... ശരീരത്തിന് ഭരമില്ലാത്ത പോലെ....... ആകെ വട്ട് പിടിക്കുന്ന അവസ്ഥ..... " നീ എന്തിനാ ഇപ്പൊ കരയുന്നെ... നിന്നോട് പൊക്കോളാൻ ഞാൻ പറഞ്ഞില്ലേ..... " ഞനും അവളും കുറച്ചു നേരം മിണ്ടാതെ നിന്നു.... " കല്യാണി..... ഇങ്ങോട്ട് നോക്കിക്കേ.... " താഴ്ന്നിരുന്ന അവളുടെ കണ്ണുകൾ എന്റെ കണ്ണുകലേക്ക് നോക്കി.... " എനിക്ക് നിന്നെ ഇഷ്ടമാണ്... ജീവനേക്കാൾ... ഒരുപാടൊരുപാട് ഞാൻ നിന്നെ സ്നേഹിക്കുന്നു... എനിക്ക് നിന്നോട് ആ സ്നേഹം തോന്നിയതിൽ ഒരു കുറ്റബോധവും തോന്നുന്നില്ല... കാരണം ഞാൻ സ്നേഹിക്കുന്നത് എന്റെ ഭാര്യയെ ആണ്... ഞാൻ താലി കെട്ടിയ എന്റെ പെണ്ണിനെ... ശെരിയാ ആദ്യം എനിക്ക് നിന്നോട് വെറുപ്പാട്ടിരുന്നു.... അത്‌ വേറൊന്നും കൊണ്ടല്ല.... എല്ലാരുടെയും മുന്നിൽ എന്നെ നാണം കെടുത്തിയതിനു... എന്റെ സമ്മതം പോലും ചോദിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു .....

ആ വെറുപ്പ് കൊണ്ട് മാത്രമാണ് നിന്റെ കഴുത്തിൽ കെട്ടിയ താലി ഞാൻ ഊരി മാറ്റിയത്...... എന്റെ ഭാഗത്ത് നിന്നും നോക്കിയൽ ഞാൻ ചെയ്തത് ശെരി തന്നെയാണ്.... എല്ലാം ഞാൻ ഇവിടെയുള്ളവരോട് പറഞ്ഞതാ.. അവരാരും എന്റെ വാക്ക് കേട്ടില്ല... അവസാനം എല്ലാം എല്ലാരും അറിഞ്ഞപ്പോൾ... എപ്പോ മുതല നിന്നെ സ്നേഹിച്ചു തുടങ്ങിയതെന്നറിയില്ല.... നീയെന്നു വെച്ചാൽ ഭ്രാന്തണ് എനിക്കിപ്പോ.... പക്ഷെ ആ കാര്യം ഇവിടെ പറയാമെന്നു കരുതിയിട്ടും പഴപോലെ തന്നെ ആരും എന്റെ വാക്ക് കേൾക്കാൻ നിക്കുന്നില്ല...... നീ പോലും.... ഇപ്പൊ നിനക്ക് എന്നിൽ നിന്നും അകലണം അല്ലെ... കൊഴപ്പമില്ല... നിന്റെ ആഗ്രഹങ്ങളും സന്തോഷങ്ങളും നടക്കട്ടെ...... എന്നാ പോണ്ടാതെന്ന് പറഞ്ഞാൽ മതി... ഞാൻ കൊണ്ടാക്കാം... " ഞാൻ ഭക്ഷണം കഴിപ്പ് പാതിയിൽ ഉപേക്ഷിച്ചു അവളിൽ നിന്നും നടന്നകന്നു.... പെട്ടെന്നാണ് മറ്റൊരു കാര്യം ഓർത്തത്..... " പിന്നെ..... ഡിവോഴ്സ് കിട്ടണമെങ്കിൽ 6 മാസം എങ്കിലും ആകും..... എവിടെ പോയാലും അത്രയും നാൾ നീ എന്റെ ഭാര്യ തന്നെയായിരിക്കും.....

അത്‌ ബുദ്ധിമുട്ടാണെന്നറിയാം.... പക്ഷെ ആ ബുദ്ധിമുട്ട് കുറച്ച് നാൾ ക്ഷമിച്ചേ പറ്റു..... " പിന്നെയൊന്നും പറയാൻ തോന്നിയില്ല... കൈകഴുകി വേഗം മുറിയിലെത്തി..... ഒന്ന് ഉറക്കെ പൊട്ടിക്കരയാൻ തോന്നി..... അങ്ങനൊന്നും തോറ്റുകൊടുക്കില്ലെന്ന് തലച്ചോറ് പറയുന്നേണ്ടെങ്കിലും കണ്ണുകൾ എന്നെ തോൽപ്പിച്ചുകൊണ്ടിരുന്നു......... പുറകിൽ കൊലുസിന്റെ ശബ്ദം കേട്ടതും അത്‌ കല്യാണി ആണെന്ന് മനസ്സിലായി.... ഇനിയും അവളോടൊന്നും പറയാനില്ലാത്തതുകൊണ്ട് ഞാൻ അങ്ങോട്ടേക്ക് നോക്കിയില്ല..... " കാശിയേട്ട.... " " പ്ലീസ് കല്യാണി.... വേണ്ട.... ഇനിയും നമ്മൾ തമ്മിൽ സംസാരിക്കാൻ ഒന്നമില്ലെന്ന എനിക്ക് തോന്നുന്നത്... ഞാൻ കുറച്ചു നേരം വെറുതെ ഇരുന്നോട്ടെ ..... " ഞാൻ അവളെ നോക്കാതെ തന്നെ പറഞ്ഞു..... പെട്ടന്ന് ഡോർ അടയുന്ന ശബ്ദം കേട്ടു..... എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... നഷ്ടബോധം കൊണ്ടുള്ള പുഞ്ചിരി..... എന്നാൽ തണുത്ത കരതലങ്ങൾ എന്റെ തോളിൽ അമർന്നതും ഞാൻ തിരിഞ്ഞു നോക്കി...... " ഏട്ടാ... എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു കാര്യം അറിഞ്ഞേ പറ്റു..... "

ഞാൻ അതിന് തലയാട്ടി.... " കാശിയെട്ടൻ ഇന്നലെ പറഞ്ഞു ഞനാണ് ഏട്ടന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം എന്ന്.... " " ഞാൻ സത്യമാണ് പറഞ്ഞത്.... നിന്നോട് തോന്നിയ വികാരങ്ങൾ ഇതുവരെ മറ്റൊരു പെണ്ണിനോടും എനിക്ക് തോന്നിയിട്ടില്ല..... നിന്നോടുള്ള വാത്സല്യം മറ്റൊരു പെണ്ണിനോടും തോന്നിയിട്ടില്ല..... നിന്നെ കാണുമ്പോൾ ഞാൻ അനുഭവിക്കുന്ന.. പറഞ്ഞറിയിക്കാൻ കഴിയാത്ത ആ അനുഭൂതി.. അത്‌.. അത്‌ മറ്റൊരു പെണ്ണിൽ നിന്നും എനിക്ക് കിട്ടീട്ടില്ല...... " " സത്യമാണോ..... " " എനിക്ക് നിന്നോട് നുണ പറയേണ്ടതില്ലല്ലോ..... " ഞാൻ അവളുടെ മുഖത്തെക്ക് നോക്കിയതും സന്തോഷവും വിഷമവും സമ്മിശ്ര മായ മുഖഭാവം...... " പക്ഷെ.. ഏട്ടൻ അന്ന് പറഞ്ഞത് ചേട്ടന് വേറെ ഒരു പെണ്ണിനെ ഇഷ്ടമാണെന്നൊക്കെയാണല്ലോ..... " ഞാൻ ഒന്ന് ചിരിച്ചു.... " അന്ന് നിന്നെ ഒഴിവാക്കാൻ എനിക്ക് തോന്നിയപ്പോൾ ഹരി പറഞ്ഞു തന്ന ഐഡിയ ആണ് അത്‌.... " " അപ്പൊ കള്ളമായിരുന്നോ... " " മ്മ്.... " ഞാൻ മൂളി കഴിയുന്നതിനു മുന്നേ അവൾ എന്നെ കെട്ടിപ്പിടിച്ചു... ആ പൂപോലെയുള്ള ശരീരം എന്റെ ശരീരത്തോട് ചേർത്ത്... എന്റെ ഹൃദയ താളം കേൾക്കുമാർ അവള് നിന്നു.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story