പുലിവാൽ കല്യാണം❤️: ഭാഗം 2

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

അതെങ്ങനെ ശെരിയാകും... എന്റെ മോളേ ഇവന് കെട്ടിച്ചുകൊടുക്കാൻ എനിക്കിഷ്ടമല്ല... " അവളുടെ അമ്മ ഏട്ടന് നേരെ ചീറിക്കൊണ്ട് പറഞ്ഞു...... " എനിക്ക് ഈ വിവാഹം സമ്മതമാണ്..... " അവൾ പതിയെ പറഞ്ഞതും എന്റെ പെട്ടിയിലെ അവസാനത്തെ ആണിയും തുളഞ്ഞു കേറിയ അവസ്ഥയിൽ ഞാൻ അങ്ങനെ നിന്നു..... " നീയെന്തു പറഞ്ഞെടി അഹങ്കാരി..... നിന്നെ ഇന്ന് ഞാൻ... " ആ പെണ്ണുംപിള്ള അവളുടെ നേരെ പയ്ഞ്ഞതും si അവരെ വിലക്കി.. " ഇത് നിങ്ങളുടെ വീടല്ല... പോലീസ് സ്റ്റേഷൻ ആണ്...... " അത്‌ കേട്ടതും അവരൊന്നടങ്ങി.. " ആ കുട്ടിക്ക് ഇവനെ കെട്ടാൻ സമ്മതമാണല്ലോ... പ്രായപൂർത്തി ആയ പെണ്ണാണ്..... സീ മിസ്റ്റർ വിഷ്ണു ( കാശിയുടെ ചേട്ടൻ ) കുട്ടിക്ക് നിങ്ങളുടെ കൂടെ വരാനാണ് താല്പര്യം... നിങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ.... " " ഇല്ല സാർ... ഇവരുടെ വിവാഹം നടത്താൻ പോകുവാണ് ഞങ്ങൾ..... " ഏട്ടനും ഏട്ടത്തിയും അവളെയും കൊണ്ട് കാറിൽ കയറി... എന്താണ് നടന്നതെന്നൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും ഞനും അവരുടെ ഒപ്പം കേറി വീട്ടിലേക്ക് യാത്ര തിരിച്ചു....

പോകുന്ന വഴിയിൽ ഏട്ടത്തി അവളെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്.... കള്ളി... എന്നെ മാത്രമല്ല എന്റെ വീട്ടുകാരെയും ഇവൾ പറ്റിക്കുവാ... പക്ഷെ എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ.... ഇനിയിപ്പോ എന്ത്‌ പറഞ്ഞാലും ആരും എന്നെ വിശ്വസിക്കാൻ പോകുന്നുമില്ല.... അങ്ങനെ സന്ധ്യ അടുപ്പിച്ചു ഞങ്ങൾ വീട്ടിൽ എത്തി.... അമ്മ എന്നോടൊന്നു സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല... പാവം.... അച്ഛൻ മരിച്ച ശേഷം എന്നെയും ഏട്ടനെയും വളർത്തി ഈ നിലയിലാക്കിയത് എന്റെ അമ്മയാണ്... ഇതുവരെ അമ്മക്ക് അഭിമാനിക്കാനെന്നോണം ഞാൻ ഒന്നും ചെയ്തിട്ടില്ല... എന്നാലിപ്പോ എല്ലാരുടെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ട ഗതി ഞാൻ വരുത്തി....... " ചേട്ടത്തി..... " ഏട്ടത്തിയെ ഒറ്റക്ക് കിട്ടിയപ്പോ എല്ലാം പറയാം എന്ന് കരുതി ഞാൻ വിളിച്ചു...... " ഏട്ടത്തി... ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.... ആരെക്കാളും എന്നെ ഏട്ടത്തിക്ക് അറിയില്ലേ.... ഏട്ടത്തിക്ക് അറിയാത്ത ഒരു ബന്ധവും എനിക്കില്ല.... ഇത് ചതിയാണ് ഏട്ടത്തി... അവള്.. അവള് കള്ളിയ.... " പറഞ്ഞ് തീർന്നതും കിട്ടി.... ഞാൻ ചെക്കിടത്ത് കൈവെച്ചു ഏട്ടത്തിയെ നോക്കി.... " മതി... നീ പറഞ്ഞതൊക്കെ ഞാൻ വിശ്വസിച്ചോണ്ടാ നീ ഇങ്ങനൊക്കെ ആയത്.... അവൾ എല്ലാം പറഞ്ഞു... എല്ലാം.....

നീ ഇത്രക്ക് വൃത്തികെട്ടവൻ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... പ്രേമിക്കുന്ന പെണ്ണിനെ... എങ്ങനെ തോന്നി നിനക്ക്... ഞങ്ങളോട് പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കില്ലായിരുന്നോ ഈ വിവാഹത്തിനു..... അല്ലാതെ അവളെ വിളിച്ചുകൊണ്ടു അവൻ പോയിരിക്കുന്നു ഹോട്ടൽ മുറിയിൽ. എന്നിട്ട് ആവശ്യo കഴിഞ്ഞപ്പോൾ അവൾ കള്ളിയായി അല്ലെ ...... എല്ലാരോടും പറഞ്ഞിരിക്കുന്നത് നീ വിളിച്ചിറക്കിക്കൊണ്ട് വന്നെന്ന....അങ്ങനെ തന്നെ പറഞ്ഞാൽ മതി ആര് ചോദിച്ചാലും... നാളെ ചിറക്കൽ അമ്പലത്തിൽ വെച്ച കെട്ട്...... നീ പോയി കിടക്കാൻ നോക്ക്.... അവൾ ഇന്ന് എന്റെ കൂടെയ കിടക്കുന്നെ..... " ഏട്ടത്തി പോയതും ഞാൻ ശൂന്യമായത് പോലെ തോന്നി എനിക്ക്....അവളുടെ പേര് പോലും അറിയില്ല എനിക്ക്....... പിന്നെ എന്തിനാ അവൾ ഈ കള്ള കഥയൊക്കെ പറഞ്ഞ് കല്യാണത്തിന് സമ്മതിച്ചത്.... ആലോചിച്ചപ്പോൾ വട്ട് പിടിക്കുന്ന അവസ്ഥാ....... പിറ്റേന്ന് രാവിലെ കുറച്ച് ബന്ധുക്കാരുടെയും നാട്ടുകാരുടെയും അകംമ്പടിയോടെ ഞാൻ അവളെ താലി ചാർത്തി.. ഹരിയും മാത്തനും എന്നെ കുറെ വിളിച്ചെങ്കിലും അവരോട് സംസാരിക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു.... എന്തോ എല്ലാരോടും ഒരു വെറുപ്പ്......

അവൾ കൈകൾ കൂപ്പി എന്റെ താലി സ്വീക്ക്രിക്കുമ്പോൾ അവളുടെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു... ആ സമയo ഞാനും ഒരു കാര്യം തീരുമാനിച്ചു.. അവളുടെ കണ്ണുനീർ തോരാൻ ഞാൻ ഈ ജന്മം അനുവദിക്കില്ലെന്ന്.... എന്റേയീ കൈകളിൽ കിടന്ന് പിടയണം അവൾ... പിടഞ്ഞു തീരണം..... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ കല്യാണം നടന്നതും ഹോട്ടൽ മുറിയിൽ നടന്നതും എല്ലാം ഓർത്ത് കണ്ണുകൾ അടച്ചു കിടന്ന ഞാൻ ഒരു കൊല്സിന്റെ ശബ്ദം കെട്ട് പതിയെ കണ്ണ് തുറന്നു..... കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി അവൾ എന്റെ മുന്നിൽ വന്നു നിൽക്കുന്നു.... നാശം..... അവളെ കണ്ടതും എന്റെ നിയന്ത്രണo വിടുമെന്ന് തോന്നിയത് കൊണ്ട് ഞാൻ കട്ടിലിൽ നിന്നും എണീറ്റു എന്റെ മൊബൈലിൽ തൊണ്ടിക്കൊണ്ടിരുന്നു.... " എ... ഏട്ടാ.... ഞാൻ... എന്നോട്..... " അവൾ എന്തോ പറയാൻ വന്നതും എന്റെ നിയന്ത്രണത്തിന്റെ സീമകളെല്ലാം പൊട്ടിതെറിക്കുന്ന പോലെ തോന്നി എനിക്ക്.... " ചി... നിർത്തേടി... ആരാ നിന്റെ ചേട്ടൻ... ഏഹ്ഹ്..... ഞാൻ ഒരു താലി കഴുത്തിൽ കെട്ടിയെന്ന് കരുതി ഭാര്യ കളിക്കാൻ വന്നാലുണ്ടല്ലോ.... പിഴച്ചവളെ...... എന്റെ സ്വപ്‌നങ്ങൾ എല്ലാo തകർത്തിട്ട്....... ചി നിന്നെ കാണുമ്പോൾ അറപ്പ് തോന്നുന്നു എനിക്ക്.... " വാക്കുകൾ എന്റെ നാവിൽ നിന്നും ഇടതടവില്ലാതെ പുറത്തു വന്നുകൊണ്ടിരുന്നു....

അവളാണെങ്കിൽ ഒന്നും മിണ്ടാതെ കയ്യിലെ പാൽ ഗ്ലാസ്‌ ഇരു കൈകളും കൊണ്ട് മുറുകെ പിടിച്ചു തല കുനിച്ചുനിന്ന് കരയുകയാണ്..... " ശ്.... മിണ്ടിപ്പോകരുത്.... നിന്റെ ഒച്ച ഈ മുറിക്കു പുറത്ത് കേട്ടാൽ ഉണ്ടല്ലോ....... അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ..... " അവൾ എന്നെ നോക്കി..... ഞാൻ അവളുടെ ശരീരത്തിൽ ഒന്ന് കണ്ണുകൾ ഓടിച്ചു... അവൾ കാണാൻ വേണ്ടി... " നിനക്കെത്രയാ റേറ്റ്..... ദിവസക്കൂലിയാണോ അതോ മണിക്കൂറാണോ.... " ചോദിച്ചതെ എനിക്കോർമ്മയുള്ളൂ കയ്യിലെ പാൽ ഗ്ലാസ്‌ തറയിൽ വീണതും അവളുടെ കൈ എന്റെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു... അതോടെ എന്റെ പിടിയാകെ വിട്ടു.... ഞാൻ അവളുടെ മുടിക്കുത്തിൽ കയറി പിടിച്ചു... ഞങ്ങൾ മുകളിലത്തെ നിലയിൽ ആയതുകൊണ്ടും ഏട്ടനും അമ്മയൊക്കെ താഴുത്തെ മുറികളിൽ ആയതിനാലും അവളുടെ ഒച്ച പെട്ടെന്നൊന്നും അവർ കേൾക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു...... " ടി പന്ന പൂ₹%%**#%.. നീയെന്നെ തല്ലി അല്ലേടി... " അവൾ എന്റെ കയ്യിൽ നിന്നും വഴുതി മാറാൻ നോക്കിയെങ്കിലും ഞാൻ മുറിയിലെ പിടുത്തം ഒന്നുടെ മുറുക്കി....... " നിന്റെ മരണം എന്റെ കൈകൊണ്ടാ.... എന്നെയും എന്റെ വീട്ടുകാരെയും പറ്റിച്ചു ഒരുപാട് കാലം ജീവിക്കാമെന്ന് നീ കരുതണ്ട.... "

അവളെ തള്ളി തറയിലെക്കെറിഞ്ഞുകൊണ്ട് ഞാൻ കട്ടിലിൽ കയറി കിടന്നു... അവൾ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുവാണ്... ആ കരച്ചിൽ കേക്കും തൊറും എനിക്ക് സന്തോഷം തോന്നി..... " പിന്നെ.... ഇവിടെ നടക്കുന്ന കാര്യം ആരോടെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ....... പറഞ്ഞാലും കാര്യം ഉണ്ടാകില്ല... അവർക്ക് നിന്നെക്കാളും വലുത് ഞാൻ തന്നെയാ.... " ഒരു ഭീഷണി പോലെ പറഞ്ഞതും അവളുടെ കരച്ചിൽ ഒന്നൂടി ശക്തി ആർജിച്ചു... പിന്നെ അവളെ മൈൻഡ് ചെയ്യാൻ ഞാൻ പോയില്ല.... അല്ലെങ്കിലും കണ്ടവളുമാരെ ഞാൻ എന്തിന് മൈൻഡ് ചെയ്യണം....... രാവിലെ ഞാൻ മുറിയിൽ നോക്കിയപ്പോൾ അവളെ കണ്ടില്ല... താഴേക്ക് പോയിക്കാനും നാശം.......... ഞാൻ ബാത്‌റൂമിലേക്ക് പോയി.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " മോളേ... മോൾക്ക് അവനോട് ദേഷ്യം ഒന്നും തോന്നരുത്... അവൻ ഒരു പാവമാണ്..... അച്ഛൻ ഇല്ലാതെ വളർത്തിയതാ.... പക്ഷെ നിന്നോട് ഇങ്ങനൊക്കെ ചെയ്യുമെന്ന്...... " നേരിയതിന്റെ തുമ്പകൊണ്ട് ആ അമ്മ കണ്ണുകൾ തുടച്ചു...... " അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ അമ്മേ...

ഇനി നന്നായി ജീവിക്കണം നിങ്ങൾ രണ്ടും.. അത്രയേ ഞങ്ങൾക്ക് വേണ്ടു... " ഏട്ടത്തി പറഞ്ഞതും അവൾ മ്ലാനമായ മുഖത്തോടെ ഒന്ന് തല കുലുക്കി..... " ഇന്നാ ഈ ചായ കൊണ്ട് കൊടുക്ക്.... " അമ്മ അവൾക്ക് നേരെ ചായ നീട്ടിക്കൊണ്ട് പറഞ്ഞു..... അവൾ അതും വാങ്ങി മുറിയിൽ കേറിയപ്പോൾ കാശി കുളിച്ചിറങ്ങിയതേ ഉണ്ടായിരുന്നുള്ളു.... ഒരു ടവൽ മാത്രം ഉടുത്ത് കണ്ണാടി നോക്കിക്കൊണ്ടിരിക്കുവായിരുന്നു കാശി.... " ചായ.... " അവളുടെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു.... " ഓ.. അപ്പൊ ഇവിടെ തന്നെ ഇനിയുള്ള കാലം ജീവിക്കാൻ തന്നെ പ്ലാൻ അല്ലെ...... നീ കാണുന്ന ആണുങ്ങളെ പോലെയല്ല ഞാൻ... അവളുടെ ഒരു ചായ.... കൊണ്ട് പൊ.... എനിക്ക് നിന്നെ അറപ്പാ... നീ തൊടുന്നതിൽ പോലും വിഷമുണ്ടാകും..... " അവസാനത്തെ വാക്ക് കാശി കുറച്ച് കടുപ്പിച്ചു തന്നെയാണ് പറഞ്ഞത്... കൈയിൽ കരുതിയിരുന്ന ചായ ടേബിളിൽ വച് അവൾ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി...................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story