പുലിവാൽ കല്യാണം❤️: ഭാഗം 20

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

അവൾ എന്നെ കെട്ടിപ്പിടിച്ചു... ആ പൂപോലെയുള്ള ശരീരം എന്റെ ശരീരത്തോട് ചേർത്ത്... എന്റെ ഹൃദയ താളം കേൾക്കുമാർ അവള് നിന്നു....ആ കണ്ണുകളിൽ നിന്നും ഉതിർന്ന കണ്ണുനീർ എന്റെ ഷർട്ടിനെ മാത്രമല്ല എന്റെ ഹൃദയത്തെയും നനയിച്ചു..... " കല്ലു... പെണ്ണെ.. മതി കരഞ്ഞത്.... കുറച്ച് വിഷമിച്ചെങ്കിലും എനിക്ക് ഈ കുറുമ്പിയെ കിട്ടിയില്ലേ..... " അവളെ ഞാൻ പതിയെ എന്നിൽ നിന്നും അടർത്തി മാറ്റി..... " അല്ല... നീയൊന്നും പറഞ്ഞില്ല.... " ഞാൻ ഒരു കണ്ണിറുക്കി പറഞു... " അതിന്.. ഞാൻ... എനിക്കൊന്നും പറയാനില്ല.... ഞാൻ പോണു.... " എന്നിൽ നിന്നും എന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാനായി അവൾ കള്ള തിടുക്കം അഭിനയിച്ചുകൊണ്ട് വെളിയിലേക്ക് പോകാൻ തുടങ്ങി പക്ഷെ അവൾ അത്‌ മനസ്സിൽ കാണും മുമ്പ് ഞാൻ അത്‌ മാനത്ത് കണ്ടു.... അവൾ പ്രതീക്ഷിക്കാതെ വാതിലിനു കുറുകെ ഞാൻ നിന്നു...... " ഏട്ടാ... മാറിക്കെ എനിക്ക് പോണം.... " പറയുന്നതിന്റെ കൂടെ ഒരു പുഞ്ചിരിയൊക്കെ അവളുടെ ചുണ്ടിൽ വിരിയുന്നുണ്ട്.... എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന് കരുതിയ ജീവിതം തിരിച്ചുകിട്ടിയ സന്തോഷത്തിൽ മതിമറന്നു നിൽക്കുകയാണ് ഞാൻ..... അവളുടെ നാണം പിന്നെയും പിന്നെയും അവളിലേക്ക് ഒരു കാന്തം പോലെ എന്നെ ആകർഷിക്കുന്നു...... " നീ കാര്യം പറഞ്ഞിട്ട് പോയ മതി...... " " എന്ത്‌ കാര്യാ... " അവൾ ഇടുപ്പിൽ കൈകുത്തിവെച്ചുകൊണ്ട് എന്നെ നോക്കി.... "

ആഹാ... എന്തിനാ നീയെന്നെ ഇപ്പൊ കെട്ടിപ്പിടിച്ചത്.... " " അത്‌... അത്‌.... " എന്ത്‌ പറയണം എന്നറിയാതെ അവൾ കുഴങ്ങൊയപ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഓരോ രസങ്ങളും കണ്ണുകൊണ്ട് ഞാൻ ഒപ്പിയെടുത്തു.... " അത്‌... ആ... ഏട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ.. അതുകൊണ്ടാ ഞാൻ കെട്ടിപ്പിടിച്ചത്... ഉത്തരം കിട്ടീലെ.. ഇനി മാറിക്കെ.... " എന്നെ മറികടന്നു പോകാൻ അവളൊന്ന് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു..... " അങ്ങനെ നീ പോണ്ട..... " ഞാൻ ചോദിച്ചതിന് ഉത്തരം തരാതെ അവളെ ഞാൻ വിടില്ലെന്ന് അവൾക്ക് മനസ്സിലായി..... അവസാനം എന്റെ മുന്നിൽ അടിയറവ് പറയാൻ തന്നെ അവൾ തീരുമാനിച്ചു.... " എനിക്കെ.... ഈ കള്ളച്ചെക്കനെ ഒരുപാടിഷ്ട്ടമാ...... ഒരുപാടെന്നു വെച്ചാൽ ഒരുപാട്......... " ഇത്രയും നാളും കേൾക്കാൻ കൊതിച്ചത് അവളിൽ നിന്നും നേരിട്ട് കേട്ടതും എന്റെ കുളിയൊക്കെ എങ്ങോട്ടോ പോയി.... നാവ് പോലും പൊങ്ങുന്നില്ല...... ആകെ സ്റ്റക്ക് ആയ അവസ്ഥ...... " ഈ കൈകൾ കൊണ്ട് എന്റെ കഴുത്തിൽ താലി വീണ ആ നിമിഷം മുതൽ കാശിയേട്ടനെ ഞാൻ പ്രണയിച്ചു തുടങ്ങുവായിരുന്നു..... ഓരോ നിമിഷവും ആ സ്നേഹം കൂടിക്കൊണ്ടേ ഇരുന്നു...... " " ഞാൻ താലി ഊരിയ നിമിഷമോ.... "

ഞാൻ ഇടക്ക് കേറി ചോദിച്ചു...... " ആ നിമിഷം പോലും എനിക്ക് ഏട്ടനെ വെറുക്കനായില്ല....എല്ലാം എന്റെ വിധിയെന്ന് വിശ്വസിച്ചു.... അല്ലെങ്കിലും എല്ലാം വിധി തന്നെയാണ് അല്ലെ ഏട്ടാ.... ഏട്ടനെ അന്ന് കണ്ടില്ലായിരുന്നെങ്കിൽ ഇന്നീ കല്യാണി ജീവനോടെ പോലും കാണില്ലായിരുന്നു..... എത്ര ഉപദ്രവിച്ചാലും ഏട്ടനിൽ നിന്നും അടർന്നുപോകില്ലെന്ന് തീരുമാനിച്ചിരുന്നു ഞാൻ.... പക്ഷെ... പക്ഷെ.. ഏട്ടൻ എന്നെ വെറുക്കുന്നുവെന്നറിഞ്ഞപ്പോൾ ഈ ലോകത്തുനിന്നും തന്നെ പോകാന തോന്നിയത്..... " " കല്യാണി.... മതി..... " ഞാൻ എന്റെ കൈ അവളുടെ ചുണ്ടിനു കുറുകെ വെച്ചു.... ശേഷം പതിയെ പിൻവലിച്ചു..... " എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ ഏട്ടാ..... എന്നെ... എന്നെ ഒരിക്കലും വെറുതെ മോഹിപ്പിക്കരുത്..... എന്നോട് കാണിക്കുന്ന സ്നേഹം സത്യമാണെന്നു ഞാൻ വിശ്വസിച്ചോട്ടെ..... " അവൾ എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു.... ഈ കഴിഞ്ഞ മൂന്ന് ദിവസവും പ്രസവിക്കാൻ നടക്കുന്ന പൂച്ചയെ പോലെ സമാധാനം ഇല്ലാതെ ഞാൻ നടന്ന നാളുകൾ എനിക്ക് ഓർമ വന്നു..... " എന്താ കല്യാണി നീ പറയുന്നേ.... കളിയല്ല പെണ്ണെ.... ഞാൻ ചെയ്തതെല്ലാം തെറ്റാണു...... നിന്നെ ഉപദ്രവിച്ചതും ഒരിക്കലും ഒരു പെണ്ണിനോട് പറയാൻ കൊള്ളാത്ത വാക്കുകൾ നിനക്ക് നേരെ ഉപയോഗിച്ചതും എല്ലാം എല്ലാം എന്റെ തെറ്റാണു...... ആ തെറ്റിൽ നിന്നും ഞാൻ കണ്ടെത്തിയ ശെരിയാണ് നീ... അത്‌ മനസ്സിലാക്കാൻ താമസിച്ച ഞാൻ തെറ്റും.... "

" ഈശ്വരാ... ഇതെല്ലാം സ്വപ്നമായിരിക്കരുതെ.... " അവളുടെ കണ്ണുകളിൽ സംശയത്തിന്റെ നേരിയ നിഴലുകൾ..... ഇതിലും കൂടുതൽ അവളെ വിശ്വസിപ്പിക്കാൻ എന്ത്‌ ചെയ്യും എന്നാ ആലോചന ചെന്ന് നിന്നത് എന്റെ അലമാരയിൽ ഞാൻ സൂക്ഷിച്ചു വെച്ചിരുന്ന താലിയിലേക്കാണ്..... അവളിൽ നിന്നും പിടിച്ച് വാങ്ങിയ താലി... ഞാൻ അവളെ മറികടന്നു അലമാരയിൽ നിന്നും താലി എടുത്തു...... ഇടതു കയ്യിൽ താലി പിടിച്ചു വലതുകൈ അവളുടെ കയ്യിലും പിടിച്ചുകൊണ്ടു നേരെ പൂജമുറിയിലേക്ക് പോയി......... " ദേവിയുടെ തിരു സന്നിതിയിൽ തെളിഞ്ഞ ദീപങ്ങളെയും മന്ത്രങ്ങളെയും സാക്ഷിയായി ഞാൻ വെറുപ്പ് കൊണ്ട് കെട്ടിയ താലിയണിത്....... ഇന്നെന്റെ മനസ്സിൽ അലതല്ലുന്ന പ്രണയമാണ് നിന്നോട് അതുകൊണ്ട് തന്നെ ദീപങ്ങൾ നല്കാത്ത ശോഭയിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഈ കള്ള കണ്ണനെ ശശിയാക്കി ഞാൻ നിന്റെ കഴുത്തിൽ ഇതണിയൻ പോകുവ..... " അവളുടെ കഴുത്തിൽ മൂന്ന് കെട്ടുകൾ ഇട്ടുകൊണ്ട് ഞാൻ അവളെ നോക്കിയതും കണ്ണുകൾ കൂപ്പിക്കൊണ്ട് എന്റെ നല്ലപാതി അത്‌ ഏറ്റു വാങ്ങി....... " ഇത്രയും മതിയേട്ടാ....... ഞാൻ ജീവിതത്തിൽ ഇതുവരെ അനുഭവിച്ച കാര്യങ്ങൾ മുഴുവനും മറക്കാൻ...... " ഞാൻ കെട്ടിയ താലി ഇരുകൈകൾ കൊണ്ടും കണ്ണുകളോട് ചേർത്തു അവൾ.......

" മതി പെണ്ണെ... കരഞ്ഞു കരഞ് ഇനി ആ കണ്ണിൽ ആവശ്യത്തിന് പോലും കണ്ണീരു കാണില്ല.... മാത്രമല്ല.... നിന്റെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന ഓരോ കണ്ണുനീർ തുള്ളികളും എന്റെ പരാജയമായിരിക്കും... അതുകൊണ്ട് ഇനി ഈ പരിപാടി വേണ്ട..... " അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞതും ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ എന്റെ മാറിലേക്ക് പറ്റിച്ചേർന്നു....... " ഓരോന്നോർക്കുമ്പോൾ സഹിക്കില്ല ഏട്ടാ.... പലപ്പോഴും സ്വപ്നത്തിൽ പോലും പേടിപ്പിക്കുന്ന കാര്യങ്ങളാ........ " " മ്മ്..... പേടിക്കുന്ന സ്വപ്നം കാണാതിരിക്കാൻ ഒരു വഴിയുണ്ട്..... " " എന്ത്‌.... " അവൾ ചോദിച്ചതും എന്റെ ചുണ്ടുകൾ പഞ്ഞിപോലുള്ള ആ കവിൾ തടത്തിൽ പതിഞ്ഞു....... ആ അനുഭൂതി എന്റെ ശരീരമാശകലം പടരും മുന്നേ എന്നെ ഞെട്ടി ച്ചുകൊണ്ട് ആ ചുവന്ന ചാമ്പക്ക ഇതളുകളിൽ എന്റെ കവിളിലും പതിഞ്ഞു......

ഇതുവരെ അനുഭവിക്കാത്ത ഒരു വികാരം എന്നിൽ ഉടലെടുക്കും പോലെ...... അവൾ ഇങ്ങനെയൊരു നീക്കം നടത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...... ആ ലഹരി എന്റെ ശിരസ്സിൽ നിന്നും ഇറങ്ങൊയതും ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു..... " ഇനി എന്റെ പെണ്ണ് സ്വപ്നം കണ്ട് പേടിക്കുവോ.... " അവൾ ഇല്ലെന്ന അർത്ഥത്തിൽ തലകുലുക്കി..... " അപ്പൊ ഇനി എന്താ സ്വപ്നം കാണുക.... " എന്റെ ചോദ്യങ്ങൾക്ക് അവസാനമില്ലായിരുന്നു... വെറുതെ അവളെ ഒന്ന് വട്ടു പിടിപ്പിക്കാൻ..... " ദെ ഇത്.... " ആ ചുണ്ടുകൾ വീണ്ടും എന്റെ കവിൾ തടത്തിൽ പതിഞ്ഞു.... " കല്ലു... " "മ്മ് " " ഇതൊക്കെ ചെറിയ സ്വപ്നം... നമുക്ക് കുറച്ചു വലിയ സ്വപ്നങ്ങൾ കാണാൻ പഠിചാലോ... " ഞാൻ അവളിലേക്ക് ചേർന്നു നിന്നതും എന്റെ ചുണ്ടിൽ വിരിഞ്ഞ വികടൻ ചിരി കണ്ടുകൊണ്ട് അവൾ പുറകിലേക്ക് നടന്നു................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story