പുലിവാൽ കല്യാണം❤️: ഭാഗം 21

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" കല്ലു... " "മ്മ് " " ഇതൊക്കെ ചെറിയ സ്വപ്നം... നമുക്ക് കുറച്ചു വലിയ സ്വപ്നങ്ങൾ കാണാൻ പഠിചാലോ... " ഞാൻ അവളിലേക്ക് ചേർന്നു നിന്നതും എന്റെ ചുണ്ടിൽ വിരിഞ്ഞ വികടൻ ചിരി കണ്ടുകൊണ്ട് അവൾ പുറകിലേക്ക് നടന്നു.....ഞാൻ എന്ത്‌ ചെയ്യാൻ പോകുവാണെന്നറിയാതെ പകച്ചു നിൽക്കുകയാണ് എന്റെ പെണ്ണ്......... ഞാൻ മീശയൊന്ന് പിരിച്ചു വെച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി....... " വേണ്ടാട്ടോ... മാറിക്കെ..... " എന്നെ യാതൊരു വിധത്തിലും തടയാതെ നാണിച്ചുകൊണ്ടവൾ പറഞ്ഞു..... " ഇതൊക്കെ വേണ്ടന്ന് പറയാമോ... മോശം.... " അവളുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ പറഞു......... അവളെ ഒന്ന് മൂപ്പിക്കുക.. അത്‌ മാത്രമാണ് എന്റെ ഉദ്ദേശം കൂടെ എന്റെ പെണ്ണിന്റെ നാണം ആസ്വദിക്കണം..... " ദെ... എനിക്ക് പേടിയാ....പേടിച്ചാൽ കരച്ചില് വരും.... " അവളൊന്ന് ചിണുങ്ങിയതും എനിക്കെന്തോ പാവം തോന്നി......അവളുടെ മുന്നിൽ നിന്നും ഞാൻ മാറി..... " ഇനി കരയല്ലേ പൊന്നെ..... " ഒന്ന് കളിയായി പറഞ്ഞതും മഞ്ചാടി കിലുങ്ങും പോലൊന്നു ചിരിച്ചുകൊണ്ട് അവൾ ഓടി മായിഞ്ഞു... അപ്പോഴും ഒന്ന് തിരിഞ്ഞു നോക്കാൻ അവൾ മറന്നില്ല........ വിക്കറ്റ് കിട്ടിയ ശ്രീ ശാന്തിനെ പോലെ ഞാൻ കട്ടിലിൽ കിടന്ന് പലതും കാട്ടിക്കൂട്ടി...

ആ നിമിഷം ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാൻ.. അത്‌ ഞാനായിരുന്നു... സന്തോഷപ്രകടനങ്ങൾ കഴിഞ്ഞ് താഴേക്ക് ചെല്ലുമ്പോൾ കാണുന്നത് എന്റെ പ്രിയതമ കറിക്ക് അറിയുന്നു.... ഒന്ന് സഹായിക്കാം എന്ന മനസ്സോടെ ഞാൻ അവളുടെ അടുക്കലേക്ക് ചെന്നു..... " എന്താണ് പെണ്ണെ.... ആഹാ പൊളിച്ചല്ലോ... ചിക്കൻ... " " മ്മ്... " ഒരു മൂളലിൽ എനിക്കുത്തരം തന്ന അവളെ ഞാൻ എനിക്ക് നേരെ പിടിച്ച് നിർത്തി.... " എന്താണ് ഭാര്യേ മുഖം വാടി ഇരിക്കുന്നല്ലോ.... " " അത്‌... ഏട്ടാ.... എനിക്ക് പേടി തോന്നുവാ.... നമ്മുടെ കാര്യം അമ്മയൊക്കെ അറിഞ്ഞാൽ..... " " അറിഞ്ഞാൽ എന്താ.... " ഞാൻ സംശയത്തോടെ അവളെ നോക്കി... " വേണ്ട ഏട്ടാ.. ആരും ഇപ്പൊ ഒന്നും അറിയണ്ട... ഏട്ടൻ എന്നോട് നിന്നപോലെ നിന്നാൽ മതി.... " അത്രയും പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നിന്നു..... അഴിഞ്ഞുലഞ്ഞ കാർകൂന്തൽ ഒരു വശത്തേക്ക് മാറ്റി എന്റെ മുഖം ഞാൻ അവിടെ ചേർത്തു..... " കല്ലു.... അമ്മയൊക്കെ അറിഞ്ഞാൽ സന്തോഷിക്കും... അവർക്കൊക്കെ നിന്നെ എന്നെക്കാളും ഇഷ്ടമാ..... അല്ലെങ്കിൽ തന്നെ വഴിയേ പോണ പെണ്ണിനെ അല്ലല്ലോ ഞാൻ ഇപ്പൊ താലി കെട്ടിയത്... എന്റെ സ്വന്തം ഭാര്യേ അല്ലെ..... " അവൾ നിശബ്ദത പാലിച്ചു നിന്നു.... " അഥവാ നീ വിചാരിക്കുന്ന പോലെ അവർക്ക് നമ്മുടെ കാര്യം ഇഷ്ടമല്ലെങ്കിൽ എന്താ കുഴപ്പം.... ആർക്ക് വേണ്ടിയും നിന്നെ എന്നിൽ നിന്നും പറിച്ചു മാറ്റാൻ ഞാൻ തയ്യാറല്ല..... അങ്ങനെ ഉണ്ടാവണമെങ്കിൽ...

ദെ... നിന്നെ സ്നേഹിക്കുന്ന ഈ ഹൃദയം നിൽക്കണം... മനസ്സിലായോ എന്റെ കാന്താരിക്ക്.... " അവൾ തല കുലുക്കിക്കൊണ്ട് എനിക്ക് അഭിമുഖമായി നിന്നു...... " എന്റെ മനസ്സിലുള്ളതൊക്കെ ഞാൻ നിന്നോട് പറഞ്ഞുകഴിഞ്ഞതാ കല്ലു... പക്ഷെ നീ ഇപ്പോഴും എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നുണ്ട്...... അതെന്താണെന്ന് ഞാൻ ചോദിച്ചാലും നീ ഒഴിഞ്ഞുമാറുമെന്നെനിക്കറിയാം........ നിനക്ക് തോന്നുമ്പോൾ നീ എന്നോട് പറഞ്ഞൽ മതി..... " " അത്‌.. ഏട്ടാ.... " " വേണ്ടടോ... കുഴപ്പമില്ല..... " അവളെ ഞാൻ എന്നോടല്പം ചേർത്തു.... " കാശിയേട്ട.... അപ്പൊ പറഞ്ഞപോലെ.... നമുക്ക് അമ്മയോടൊക്കെ എല്ലാ കാര്യങ്ങളും സംസാരിച്ച ശേഷം നമ്മുടെ കാര്യം പറഞ്ഞാൽ മതിട്ടോ.... വേറൊന്നും കൊണ്ടല്ല... എനിക്ക് എനിക്ക് ചെറിയൊരു പേടി.... പിന്നെ.... " " പിന്നെ...? " " പിന്നെയൊന്നിമില്ല.... പോക്കേ... ഇവിടെ പിടിപ്പത് ജോലിയുണ്ട്....... സംസാരിച്ചുനിന്നാൽ ഉച്ചക്ക് ഒന്നും കഴിക്കാൻ കാണില്ല..... " അവൾ എന്റെ വയറിൽ ഒന്ന് പിച്ചി... " ആഹ്ഹ്... അമ്മേ.... " ഞാൻ വേദന കൊണ്ട് വിളിച്ചുപോയി..... അവൾ എന്നിൽ നിന്നും ഒളിപ്പിക്കുന്നത് എന്ത്‌ തന്നെയായാലും ഞാൻ അതിനെക്കുറിച്ചൊർത്ത്‌ വിഷമിക്കുന്നില്ല... കാരണം പ്രണയം തീർത്ത മായ ലോകത്തായിരുന്നു ഞാൻ.....

ഉച്ച ഊണും അത്‌ കഴിഞ്ഞുള്ള സിനിമ കാണലും കളിയും ചിരിയും എല്ലാം കഴിഞ്ഞപ്പോൾ രാത്രിയായി..... അത്താഴം കഴിച്ച ശേഷം ഞാൻ ടീവി ഓൺ ആക്കി...... കുറച്ചു കഴിഞ്ഞപ്പോഴേക്കും അടുക്കള പണിയൊക്കെ കഴിഞ്ഞ് അവളും എത്തി..... എല്ലാ സ്വാതന്ത്ര്യത്തോടെ കൂടിയും അവൾ എന്നോട് ചേർന്നിരുന്നു....... " അതെ.. ഉറങ്ങണ്ടേ... സമയം എത്ര ആയിന്ന.... " ടീവി ആസ്വദിച്ചു കാണുന്ന കല്ലുവിനെ തോണ്ടി ഞാൻ പറഞ്ഞു.... " എന്നാ ഏട്ടൻ പോയി കിടന്നോ... " അവൾ എണീറ്റു ടീവി ഓഫ്‌ ആക്കി... " പോയി കിടക്കനോ... നീ വരുന്നില്ലേ... 😁" " ഞാൻ അമ്മേടെ മുറിയില കിടക്കുന്നെ.... " എന്നെ ഒന്ന് കളിപ്പിക്കാൻ വേണ്ടിയാണു അവൾ പറയുന്നതെന്ന് എനിക്ക് മനസ്സിലായി കാരണം അവൾക്ക് ഇരുട്ട് ഭയങ്കര പേടിയാണ് പിന്നെ ഒറ്റക്ക് കിടക്കാനും..... കുറച്ച് മുന്നേ വെറുതെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവൾ പറഞ്ഞതാണ്.... " എന്നാ ശെരി.... " ഞാൻ അവളെ ഒന്ന് നോക്കാതെ ഒരു ഗുഡ് നൈറ്റും പറഞ്ഞു മുറിയിൽ കേറി കിടന്നു..... അതികം വൈകാതെ തന്നെ പാതസരത്തിന്റെ ശബ്ദo അടുത്തെത്തിയതും ഞാൻ കണ്ണ് തുറന്നു... " മ്മ്.. എന്താണ് ഭാണ്ഡകേട്ടുമായി... " കയ്യിൽ ഇരിക്കുന്ന തലയിണയിലേക്ക് നോട്ടം അറിഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു.... " ഞാൻ പറഞ്ഞില്ലേ എനിക്ക് തനിച്ചു കിടക്കാൻ പേടി ആണെന്ന്.... നല്ല മഴക്കോളും കാറ്റുമുണ്ട്... ഇനി കറന്റ്‌ എങ്ങാനും പോയാൽ.... അതുകൊണ്ട് ഞാൻ ഇവിട കിടക്കുന്നെ.... " ചിരിച്ചുകൊണ്ട് ഞാൻ ഒന്ന് ഒതുങ്ങി കിടന്നതും അവൾ കട്ടിലിൽ കിടന്നു..................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story