പുലിവാൽ കല്യാണം❤️: ഭാഗം 22

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" ഞാൻ പറഞ്ഞില്ലേ എനിക്ക് തനിച്ചു കിടക്കാൻ പേടി ആണെന്ന്.... നല്ല മഴക്കോളും കാറ്റുമുണ്ട്... ഇനി കറന്റ്‌ എങ്ങാനും പോയാൽ.... അതുകൊണ്ട് ഞാൻ ഇവിട കിടക്കുന്നെ.... " ചിരിച്ചുകൊണ്ട് ഞാൻ ഒന്ന് ഒതുങ്ങി കിടന്നതും അവൾ കട്ടിലിൽ കിടന്നു..... " കല്ലു..... " എനിക്കെതിരെ തിരിഞ്ഞു കിടക്കുന്ന അവളുടെ മുടികളിൽ വിരലോടിച്ചു കൊണ്ട് ഞാൻ വിളിച്ചതും അവളൊന്ന് ചിണുങ്ങി....... കുറച്ചൂടെ അവളോട് ഞാൻ ചേർന്ന് കിടന്നതും.... " മ്മ്... എന്താ ഉദ്ദേശം.... " കട്ടിയുള്ള പുരികകൊടികളിൽ ഒരെണ്ണം ഉയർത്തിക്കൊണ്ട് അവൾ എന്നെ നോക്കി..... " മുച്ചും.... " ഒന്നുമില്ലെന്ന അർത്ഥത്തിൽ ഞാൻ തോളനക്കി...... " മ്മ്..... ഏട്ടാ... എനിക്കൊരു ആഗ്രഹമുണ്ട്..... " ((( ദൈവമേ പെണ്ണുങ്ങളുടെ ആഗ്രഹങ്ങളൊക്കെ ആസ്ഥാനത്ത് കൊള്ളുന്ന ആഗ്രഹമായിരിക്കും... ഇനി ഇവളെന്താണോ പറയാൻ പോകുന്നത്....))) " കാശിയേട്ട.... എന്താ ആലോചിക്കുന്നെ.... " എനിക്ക് അഭിമുഖമായി കിടന്നുകൊണ്ട് അവൾ ചോദിച്ചു.... " നീ പറയെടി പെണ്ണെ... നിന്റെ ഏത് ആഗ്രഹവും ഞാൻ സാധിച്ചു തരും... അതുപോലെ തിരിച്ചും വേണം..... " അവൾ സംശയത്തോടെ എന്നെ നോക്കി.... " എന്നാ ഏട്ടന്റെ ആഗ്രഹം പറ..... " " അത്‌ പറയാനുള്ളതല്ല പെണ്ണെ... പ്രവർത്തിക്കാനുള്ളതാ...... " ഞാൻ ഒരു കണ്ണിറുക്കി പറഞ്ഞതും അവൾ എന്റെകയ്യിൽ പതിയെ അടിച്ചു.....

" എനിക്ക്.... അച്ഛനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്..... " അവളുടെ ആഗ്രഹം കേട്ടതും കാശിയുടെ മുഖം വലിഞ്ഞു മുറുകി... അവളിൽ നിന്നും മാറി അവൻ കിടന്നു.... " ഏട്ടാ... ഞാൻ... " അവൻ ഒരു കൈ ഉയർത്തി വേണ്ട എന്ന് ആംഗ്യം കാണിച്ചു..... " നിന്റെ ജീവിതം നശിക്കാൻ കാരണക്കാരൻ നിന്റെ അച്ഛനാണ്..... അയാളാണ് എല്ലാത്തിനും തുടക്കം കുറിച്ചത്... നിന്റെ ചെറിയമ്മ നിന്നെ ഉപദ്രവിച്ചപ്പോഴൊക്കെ ഒന്ന് എതിർത്തൊരുന്നുവെങ്കിൽ എന്റെ പെണ്ണിന്റെ ജീവിതം ഇങ്ങനെ ഭയത്തിന്റെ നിഴലിൽ ആകില്ലായിരുന്നു..... " ഒരു നെടുവീർപ്പോടെ അവൻ പറഞ്ഞു നിർത്തിയതും അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു...... " അച്ഛൻ എന്നോട് ഉപദ്രവം ഒന്നും ചെയ്തിട്ടില്ല ഏട്ടാ..... " " അറിയാം... പക്ഷെ അച്ഛന്റെ കടമയൊന്നും തന്നെ ചെയ്തില്ല.....നിനക്കെങ്ങനെ തോന്നി അച്ഛനെ കാണാൻ... നിന്റെ അമ്മേ ചതിച്ചില്ലെ അയാൾ... ആ കുടുംബo മുടിയാൻ തന്നെ കാരണം അങ്ങേരാണ്... " കല്യാണിയുടെ അച്ഛനോടുള്ള എല്ലാ ദേഷ്യവും ആ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞു....... " വേണ്ട... എനിക്ക് കാണണ്ട... പോരെ.... " " അങ്ങനല്ല കല്ലു... ഞാൻ എന്റെ മനസ്സിലുള്ള കാര്യമാണ് പറഞ്ഞത്..... നീ അയാളെ കാണുന്നതിൽ എനിക്ക് കൊഴപ്പമില്ല...

പക്ഷെ ഇനിയും നീ അങ്ങോട്ടേക്ക് പോണ്ട... വേണ്ടവർ ഇവിടെ വന്നു കണ്ടോളും... " " അച്ഛൻ കിടപ്പിലല്ലേ.... " അവളിടെ മനസ്സിൽ നുരഞ്ഞു പൊന്തിയ ആധി അവനു മുന്നിൽ തുറന്നു കാട്ടി..... " കല്ലു... എനിക്ക് എന്റേതായ ചില തീരുമാനങ്ങൾ ഉണ്ട്..... നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും... പക്ഷെ നിന്നെ ദ്രോഹിച്ചവർ എന്നും എന്റെ ശത്രു തന്നെയാണ്... അത്‌ നീയെന്നല്ല ദൈവo പോലും വിചാരിച്ചാൽ മാറ്റാൻ കഴിയില്ല... നമുക്ക് ഈ വിഷയം വിടാം എന്നിട്ട്..... " " എന്നിട്ട്.... " അവൾ പുഞ്ചിരി തൂകി.... " എന്നിട്ട് കെട്ടിപിടിച്ചുറങ്ങാം.... " " അയ്യടാ... മനസ്സിലിരുപ്പ് കണ്ടില്ലേ... " അവൾ എന്നെ ഒന്ന് ആക്കിക്കൊണ്ട് രണ്ട് തലയിണ എടുത്ത് ഞങ്ങളുടെ ഇടയിൽ വെച്ചു.... " ഇതെന്താ ചൈന വന്മതിലോ.... " ഞാൻ തലയിണയിലേക്ക് വിരൽ ചൂണ്ടി.... " അതെ.. അങ്ങനെ തന്നെ കരുതിക്കോ..... ഒന്നാമതെ വീട്ടിൽ ഞനും ഏട്ടനും മാത്രമേ ഉള്ളു... പുറത്താണേൽ മഴയും തണുപ്പും.... ഇതിനിടയിൽ കെട്ടിപ്പിടിക്കാൻ വന്നേക്കുന്നു... മനസ്സിലിരുപ്പ് എനിക്കറിയാം.... " അത്രയും പറഞ്ഞുകൊണ്ട് അവൾ ലൈറ്റ് അണച്ചു... (((( ശെടാ..... ഒന്ന് കെട്ടിപ്പിടിക്കട്ടെ എന്നല്ലേ ചോദിച്ചോളൂ..... ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറഞ്ഞ് ഇവളെന്നെ പീഡന വീരാനക്കും.....))))

അവളെ നോക്കി കിടന്നെപ്പോഴോ ഞനും ഉറങ്ങി..........കാളിംഗ് ബെൽ കേട്ടാണ് ഞാൻ ഉറക്കംഎണീക്കുന്നത്... നോക്കുമ്പോൾ അവൾ എന്റെ അടുത്തില്ല......... വാതിൽ തുറന്നത് കല്ലുവാണ്..... " ആ അമ്മേ... നിങ്ങൾ രാവിലെ തിരിച്ചോ..... " അവൾ ഏട്ടത്തിയെയും അമ്മയെയും നോക്കി ചോദിച്ചു..... " മ്മ്.... അവിടെ നിന്ന ഒരു സമാധാനവും ഇണ്ടാവില്ല കുട്ടി.. എനിക്ക് മാത്രമല്ല ദെ ഇവൾക്കും.... നിങ്ങളെ രണ്ടാളെയും തന്നെ നിർത്തീട്ട് പോയതല്ലേ..... നിങ്ങൾ വഴക്ക് വല്ലതും ഉണ്ടായോ...... അവൻ നിന്നെ വഴക്ക് എന്തേലും പറഞ്ഞോ.... " അമ്മ കല്ലുവിനോട് ചോദിക്കുന്ന കേട്ടാണ് കാശി സ്റ്റെപ്പിറങ്ങി വന്നത്.... " ഇന്നലെ ഒന്നും തിന്നാൻ ഇല്ലാത്തോണ്ട് ഞാൻ അവളെ പിടിച്ച് തിന്നു...... " അലസമായ ഒരു മറുപടി പറഞ്ഞുകൊണ്ട് അവൻ സിറ്റ് ഔട്ട്‌ ലേക്ക് പോയി..... " ഈ ചെക്കൻ ഇങ്ങനെയാ... " അമ്മ തലക്ക് കൈകൊടുത്ത് പറഞ്ഞുകൊണ്ട് മുട്ടിയിലേക്ക് പോയി.....

" ഞനും ഒന്ന് കിടക്കട്ടെ മോളേ... നല്ല ക്ഷീണമുണ്ട്...... " വിഷ്ണു ചേട്ടനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ചേട്ടത്തിയും മുറിയിലേക്ക് പോയി.... കൂടെ ഏട്ടനും...... പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് കാശിയുടെ മൊബൈലിലേക്ക് ഒരു ഫോൺ കാൾ വരുന്നത്...... " ഹെലോ ആരാ.... " മറുപടി ഒന്നും കിട്ടാത്തതുകൊണ്ട് അവൻ ഒന്നുകൂടി ചോദിച്ചു... " ഹെലോ.. കേൾക്കാമോ.... ആരാണ്.... " " എന്താ മോനെ കാശി സുഖാണോ.... നിന്റെ ഭാര്യക്കോ..... " ആ ശബ്ദം എവിടെയോ കേട്ടപോലെ.... " സുഖത്തിന്റെ കാര്യം അവിടെ നിക്കട്ടെ... നീ ആര.... " കാശി അൽപ്പം ശബ്ദം കടുപ്പിച്ചു തന്നെ ചോദിച്ചു..... " നിനക്ക് എന്നെ അറിയുന്നതിനേക്കാൾ കൂടുതൽ നിന്റെ ഭാര്യക്ക് എന്നെ അറിയാം.... ഹ ഹ ഹ..... " അയാളുടെ വാക്കുകൾ കേൾക്കും തോറും കാശിക്ക് ദേഷ്യം ഇരച്ചു കയറിക്കൊണ്ടിരുന്നു..................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story