പുലിവാൽ കല്യാണം❤️: ഭാഗം 23

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" സുഖത്തിന്റെ കാര്യം അവിടെ നിക്കട്ടെ... നീ ആര.... " കാശി അൽപ്പം ശബ്ദം കടുപ്പിച്ചു തന്നെ ചോദിച്ചു..... " നിനക്ക് എന്നെ അറിയുന്നതിനേക്കാൾ കൂടുതൽ നിന്റെ ഭാര്യക്ക് എന്നെ അറിയാം.... ഹ ഹ ഹ..... " അയാളുടെ വാക്കുകൾ കേൾക്കും തോറും കാശിക്ക് ദേഷ്യം ഇരച്ചു കയറിക്കൊണ്ടിരുന്നു.... അവൻ ഫോണും കൊണ്ട് മുറ്റത്തേക്കിറങ്ങി.... " എടാ നാറി... ഫോണിൽ കൂടി കിടന്ന് കൊരക്കാതെ കാര്യം പറയാമെങ്കിൽ പറ... " " ദേഷ്യപ്പെടല്ലേ കാശിക്കുട്ടാ...നിനക്കെന്നെ മനസ്സിലായില്ല അല്ലെ.. കഷ്ടം... എന്നാൽ ഞാൻ തന്നെ പറയാം.. ഭൈരവൻ... " ആ പേര് കേട്ടതും കാശി തരിച്ചു നിന്നു... " ഭൈരവൻ....? " " അതെ.. അപ്പൊ നിനക്കെന്നെ ഓർമ ഉണ്ട് അല്ലെ.... " " നീയെന്തിനാ ഇപ്പൊ വിളിച്ചത്....'" കാശി കടപ്പല്ല് കടിച്ചു ഞെരിച്ചുകൊണ്ട് ചോദിച്ചു... " എന്താണെന്നോ അത്‌ കൊള്ളാം.... മോനെ ഞാൻ ഒരു കഥ പറയട്ടെ.... ഒരു പാവം പയ്യൻ ഉണ്ടായിരുന്നു അവന്റെ പേര് ഭൈരവൻ എന്നായിരുന്നു..... ഏത് പെണ്ണിനെ ഇഷ്ടപ്പെട്ടാലും അവളെ അടുത്ത ദിവസം തന്നെ തന്റെ കിടക്കയിൽ കൊണ്ട് വരാൻ അവനു കഴിവുണ്ടായൊരുന്നു.... അങ്ങനെ കാമതേരിൽ അവൻ പറന്നുയർന്നപ്പോഴാണ് അവളെ കാണുന്നത്... കല്യാണിയെ..... " കാശി അവന്റെ മുഷ്ടി ചുരുട്ടി പിടിച്ച്... " ആ പാവം പയ്യൻ അവളെയും ആഗ്രഹിച്ചു....

പക്ഷെ എത്രയൊക്കെ നോക്കിയിട്ടും ഒരു രീതിയിലും അവൾ വഴങ്ങിയില്ല.... സ്വന്തം ചേച്ചി അവളുടെ ചെറിയമ്മ ആയതുകൊണ്ട് ചേച്ചി സമ്മതിച്ചു അവളെ എനിക്ക് തരാൻ... ഒരു ദിവസം രാത്രി അവൾ ഉറങ്ങി കഴിഞ്ഞ് ഞാൻ അവളുടെ മുറിയിൽ കയറി... എന്റെ പൊന്നെ ആ കിടത്തം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു... അവളുടെ ഉയർന്നു നിൽക്കുന്ന..... " " ടാ... നാ.***മോനെ.... നീ എന്താണ് പറയുന്നതെന്ന് ഓർത്ത് വെച്ചോ... ഇതിനൊക്കെ ചേർത്ത് ഞാൻ നിനക്ക് തരുന്നുണ്ട്..... " കോപം കൊണ്ട് കാശി വിറച്ചു.... അവന്റെ കണ്ണുകൾ അസ്തമയ സൂര്യന്റെ നിറമായി മാറി..... മുഖത്തെ ഞരമ്പ്പെല്ലാം തെളിഞ്ഞു വന്നു.... " നീ ചൂടാവാതെ.... ഇത്രയും നാളും കൂടെ ഉണ്ടായിരുന്നിട്ടും നീ അവളെ ഒന്ന് ഉപ്പ് പോലും നോക്കിയിട്ടില്ല എന്നാണല്ലോ ഞാൻ കേട്ടത്... എന്താ കാര്യം..... " പരിഹാസം നിറഞ ഭൈരവന്റെ സ്വരം... " എടൊ ഊളെ.... നി ഒരു ധൈര്യം ഉള്ള ആണായിരുന്നെങ്കിൽ ഫോണിൽ കൂടിയല്ല നേരിട്ട് വന്ന് സംസാരിക്കണം അല്ലാതെ ഭീരുവിനെ പോലെ........ പിന്നെ എന്റെ ഭാര്യയെ ഉപ്പ് നോക്കിയോ ഇല്ലയോ എന്ന് നീ അറിയേണ്ട കാര്യമില്ല...... പെങ്ങളെ കൂട്ടിക്കൊണ്ടുത്ത കാശുകൊണ്ട് തിന്ന് ചീർത്ത നിനക്ക് ധൈര്യം പോയിട്ട് ആണത്തം പോലും കാണില്ല......

നീ നേരിട്ട് വാടാ അപ്പൊ നമുക്ക് കൂടുതൽ സംസാരിക്കാം എന്തെ...... " " ശെരി.... നിന്റെ ആഗ്രഹo സാധിക്കട്ടെ....ഒറ്റക്കോറ്റക്ക് നേരിടാം... ഈ കളിയിൽ ഞനും നീയും മാത്രം.... കൂടുതൽ നീട്ടണ്ട... ഇന്ന് തന്നെ ആകട്ടെ... സ്ഥലം ഞാൻ ഇപ്പൊ തന്നെ msg ചെയ്തേക്കാം..... " ഭൈരവന്റെ വെല്ലുവിളി കാശിയും സമ്മതിച്ചു.... " എങ്ങോട്ടേക്ക..... " മുറിയിലേക്ക് കയറി വന്ന കല്യാണി ചോദിച്ചപ്പോൾ ഹരിയെ കാണണം എന്ന് പറഞ്ഞവൻ പുറത്തേക്ക് പോയി.... ഇപ്പൊ അവന്റെ മനസ്സിൽ ഭൈരവൻ മാത്രമേ ഉള്ളു.... ഭൈരവൻ മെസ്സേജ് അയച്ച സ്ഥലത്തേക്കവൻ പോയി.... സിറ്റിയിൽ നിന്നും അൽപ്പം ഉള്ളിലേക്കുള്ള ഒറു പ്രദേശം.... ചുറ്റും വീടുകളോ ആൾക്കാരോ ഒന്നും തന്നെ കാണാനില്ല...... " വന്നോ എന്റെ സ്നേഹിതൻ.... " തൊട്ട് പുറകിൽ നിന്നും ശബ്ദം കേട്ടതും കാശി പെട്ടെന്ന് തിരിഞ്ഞു.... " പേടിക്കണ്ട... ഞാൻ നിന്നെ ഒന്നും ചെയ്യില്ല.... നിന്നെ കൊല്ലാനോ അടിക്കാനോ ഒന്നും ഉദ്ദേശവുമില്ല.... നീ വിചാരിച്ചാൽ നിന്റെ ദേഹത്ത് ഒരു പോറലു പോലും വീഴാതെ ഞാൻ മാറിത്തരും പക്ഷെ... ഒരു ദിവസം അത്രേം മതി.. അവളെ... അവളെ എനിക്ക് വേണം.... " " എന്ത്‌ പറഞ്ഞെടാ.... " കാശി അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ച്... " എന്റെ പെണ്ണിന്റെ നിഴൽവട്ടത്ത് പോലും നീ ഇനി വരരുത്... "

" അതെനിക്ക് പറ്റില്ലല്ലോ മോനെ.... ഇവൻ എന്നെ രക്ഷസനക്കും.... " പറഞ്ഞ് കഴിഞ്ഞതും ഭൈരവന്റെ കൈകൾ കോളറിൽ പഠിച്ചിരുന്ന ആദിയുടെ കൈകളെ ശക്തമായി പിടിച്ച് മാറ്റി.... കൂടാതെ അവന്റെ വയറ്റിൽ ആഞ്ഞു ചവിട്ടി.... കാശി കുറച്ച് പുറകിലേക്ക് തെറിച്ചെങ്കിലും വീഴാതെ അവൻ പിടിച്ച് നിന്നു..... എന്നാൽ പിന്നീട് നടന്നതൊന്നും ഭൈരവന് സ്വപ്നത്തിൽ പോലും വിചാരിക്കാത്തതായിരുന്നു.... പിന്നിലേക്ക് തെറിച്ച കാശി അതെ സ്പീഡിൽ തന്നെ വന്നുകൊണ്ട് ഭൈരവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... ആ ചവിട്ടിൽ അയാൾ പിന്നിലേക്ക് മറിഞ്ഞു വീണു... വീണുകിടക്കുന്ന ഭൈരവന്റെ മുകളിൽ കയറി ഇരുന്നുകൊണ്ടവൻ ഭൈരവന്റെ മുഖത്ത് ആഞ്ഞടിച്ചു..... പെട്ടെന്നാണ് പിറകിൽ നിന്നും ഒരടി അവന്റെ തലയ്ക്കു കിട്ടിയത്.... കാശി ഉടനെ തല മുറുകെ പിടിച്ച് തിരിഞ്ഞു നോക്കി..... കൈയ്യിൽ വടിയും കത്തിയുമായി 7,8 പേര് നിൽക്കുന്നു.. കാശി എണീക്കാൻ നോക്കിയെങ്കിലും കണ്ണുകൾ അടയുന്നപോലെ തോന്നി.....വേച്ച് വേച്ച് അവൻ മുന്നോട്ട് നടക്കാനാഞ്ഞതും വേറെ ഒരുത്തൻ കത്തിയുമായി ഓടി വന്നു..... കാശി അവന്റെ കൈ ശക്തമായി പിടിച്ച് തിരിച്ചെങ്കിലും അപ്പോഴേക്കും പുറകിൽ നിന്നും ആരോ അവന്റെ നട്ടെല്ലിലൂടെ കത്തികയറ്റി.....

അവൻ തിരിഞ്ഞു നോക്കിയതും കണ്ടു രക്തം പുരണ്ട ആ കത്തി ആവോളം കണ്ടസ്വാതിക്കുന്ന ഭൈരവനെ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എല്ലാരും icu വിന്റെ മുന്നിൽ നിൽക്കുകയാണ്..... വിവരം അറിഞ്ഞു ഹരിയും എത്തിയിട്ടുണ്ട്.... icu വിന്റെ മുന്നിലെ ബെഞ്ചിൽ ഇന്ദുവിന്റെ തോളിലേക്ക് ചായ്ഞ്ഞു കിടന്നുകൊണ്ട് അമ്മ തേങ്ങി കരയുന്നുണ്ട്... ഏട്ടത്തിയും കരയുകയാണ്..... ഹരി അവരെ എന്ത്‌ പറഞ്ഞശ്വസിപ്പിക്കണം എന്നറിയാതെ കുഴങ്ങി... അവന്റെ കണ്ണുകൾ നേരെ ചെന്ന് നിന്നത് കല്യാണിയിൽ ആയിരുന്നു..... icu വിന്റെ ഡോറിലൂടെ അകത്തേക്ക് നോക്കിക്കൊണ്ട് നിൽക്കുന്നു അവൾ..... പാറി പറന്ന മുടിയും കണ്ണീര് വറ്റിയ കണ്ണുകളുമായി നിൽക്കുന്ന അവളെ കണ്ടപ്പോൾ അവനു ഉള്ളിൽ എന്തോ കുത്തി വലിക്കും പോലെ തോന്നി.... " കല്യാണി നീ അവിടെച്ചെന്നിരുന്നേ... " ഹരി അവളെ അമ്മയുടെ അടുത്ത് പോയിരിക്കാൻ നിർബന്ദിച്ചു... ആദ്യമൊക്കെ അവൾ അതിന് കൂട്ടാക്കിലെങ്കിലും പിന്നീട് ഒന്നും മിണ്ടാതെ ബെഞ്ചിന്റെ അറ്റത്തേക്ക് മാറി അവൾ ഇരുന്നു... ചെന്നിയിൽ നിന്നും കണ്ണുനീർ ഒഴുകി മാറിലേക്കെത്തോറ്റപ്പോഴും അവൾ അത്‌ തുടച്ചു മാറ്റിയില്ല.... കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിക്കുന്ന അവളെ ഹരി നോക്കിക്കൊണ്ടിരുന്നു...... " നാശം.... വന്നു കയറിയ അന്നുമുതൽ എന്റെ മോന്റെ സമാധാനം നഷ്ടപ്പെട്ടു.... " കാശിയുടെ അമ്മ കല്യാണിയെ നോക്കി പറഞ്ഞു................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story