പുലിവാൽ കല്യാണം❤️: ഭാഗം 24

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" നാശം.... വന്നു കയറിയ അന്നുമുതൽ എന്റെ മോന്റെ സമാധാനം നഷ്ടപ്പെട്ടു.... " കാശിയുടെ അമ്മ കല്യാണിയെ നോക്കി പറഞ്ഞു....എന്നാൽ അവളുടെ മുഖത്ത് യാതൊരു വിധ ഭവമാറ്റവും ഹരി കണ്ടില്ല പക്ഷെ ഹരിക്കത് വലിയൊരു ഷോക്ക് ആയിരുന്നു..... തൊട്ട് മുൻപുള്ള ദിവസങ്ങളിൽ പോലും കാശിയുടെ അമ്മ അവളെ സ്വന്തം മകളെപ്പോലെ തന്നെയായിരുന്നു നോക്കിയൊരുന്നത് എന്നാൽ........ " നീ ആരെ കാണിക്കാൻ വേണ്ടിയാ ഈ കരയുന്നത്... എന്റെ കുഞ്ഞിനെ എല്ലാരും വിഷമിപ്പിച്ചു... എല്ലാം നീ കാരണമാ.. എന്റെ കുഞ്ഞ് മരിക്കാൻ കിടക്കുന്നത് പോലും നീ കാരണമാ.... " " അമ്മേ.... " അവരുടെ ശാപവർഷത്തിനിടയിൽ ഹരി കയറി ഇടപെട്ടു.... " അമ്മ എന്തൊക്കെയാ ഈ പറയുന്നത്.... കാശി... അവൻ ഇപ്പോഴും കണ്ണ് പോലും തുറക്കാതെ മരണത്തിനും ജീവിതത്തിനും ഇടയിൽ കുടുങ്ങി കിടക്കുവാ... ആദ്യം അവനൊന്നു രക്ഷപെട്ടോട്ടെ.....എന്നിട്ടാവാം.... " ബാക്കി ഒന്നും പറയാതെ അവൻ മാറി നിന്നിടത്തേക്ക് തന്നെ പോയി......... " കാശിയുടെ കൂടെ വന്നവരുണ്ടോ.... " പുറത്തേക്ക് വന്ന നഴ്സ് വിളിച്ചു ചോദിച്ചതും എല്ലാരും അവരുടെ അടുത്തേക്ക് നടന്നു..... " ഡോക്ടർ മുറിയിലുണ്ട്... ആരേലും ഒരാൾ അദ്ദേഹത്തെ പോയി കാണാൻ പറഞ്ഞു.... " അത്രയും പറഞ്ഞുകൊണ്ട് നേഴ്സ് icu വിന്റെ വാതിൽ തുറന്ന് അകത്തേക്ക് പോയി.... " നിങ്ങൾ ഇവിടെ നിക്ക് ഞാൻ പോയി സംസാരിച്ചിട്ട് വരാം.... " ഹരി എല്ലാരേയും നോക്കി പറഞ്ഞപ്പോൾ അതിന് സമ്മതമെന്നപോലെ ആരും മിണ്ടാതെ നിന്നു...

((( ഒരു ബിസിനസ്‌ മീറ്റിംഗ് നായി പോയ വിഷ്ണു കാര്യമറിഞ്ഞു ഹോസ്പിറ്റലിൽ തിരിച്ചെത്തി....))) " അമ്മേ... എന്താ.. എന്താ ഉണ്ടായത്..... " വിഷ്ണുവിന്റെ വാക്കുകളിൽ സ്വന്തം സഹോദരനെക്കുറിച്ചുള്ള ആവലാതി നിറഞ്ഞു നിന്നു... " എന്താ ആരും മിണ്ടാതെ.... " വിഷ്ണു ദേഷ്യത്തോടെ ഇന്ദുവിന് നേരെ തിരിഞ്ഞു.... " എന്താ ഉണ്ടായത് ഇന്ദു... അവനെങ്ങനെയാ... ആരാ ഇത് ചെയ്തത്..... " " ഒന്നും അറിയില്ല ഏട്ടാ..... നമ്മുടെ കാശി.... " പറഞ്ഞ് മുഴുവക്കാതെ അവൾ കരഞ്ഞുകൊണ്ട് അവന്റെ മാറിലേക്ക് വീണു.... " എന്റെ കുട്ടിയെ ഇത്രയും നാൾ ഒരാപത്തിലും ചാടാതെ ഞാൻ നോക്കിയിരുന്നു.... ഒരു കാര്യവും അവൻ എന്നോട് മറച്ചട്ടില്ല.... ഇപ്പൊ... ഇപ്പൊ അവൻ..... " വിഷ്ണു ഇന്ദുവിനെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു ആ നേരം അവന്റെ മിഴികളുo പെയ്തുകൊണ്ടിരുന്നു....... " മോനെ... ഇവളാ ഇവളാ എല്ലാത്തിനും കാരണം.... " ജാനകി അമ്മ ( കാശിയുടെ അമ്മ ) കല്യാണിക്ക് നേരെ കൈചൂണ്ടി..... " അമ്മേ അവളെങ്ങനെ കാരണമാകനാ... അമ്മ മിണ്ടാതെ ഇരുന്നേ.... " വിഷ്ണു ഒരു ശാസന പോലെ പറഞ്ഞു.... " ഞാൻ സത്യമാ മോനെ പറഞ്ഞത്... അവൻ വീട്ടിൽ നിന്നും പോകുന്നതിന് മുമ്പേ ആരോടോ ഫോണിൽ സംസാരിച്ചിരുന്നു... അതും ദേഷ്യപ്പെട്ട്.... അതിനിടയിൽ ഇവളുടെ പേര് പറയുന്നത് ഞാൻ കേട്ടതാ... "

ആ അമ്മയുടെ കണ്ണുകളിൽ കല്യാണിയോടുള്ള പക എറിയുകയായിരുന്നു...... എന്നാൽ കല്യാണി ഒന്നും മിണ്ടാതെ മുഖo കുനിച്ചിരുന്ന് പറയുകയായിരുന്നു..... " ദൈവമേ ആർക്കും വേണ്ടാത്ത ഈ അനാഥയുടെ ജീവൻ എടുത്തോ.. എന്നിട്ടെന്റെ കാശിയേട്ടനെ തിരിച്ചു താ..... " അവൾ കൈകൾ തമ്മിൽ ഞെരിച്ചു കരഞ്ഞുകൊണ്ടേ ഇരുന്നു......... " അമ്മേ.... " ഹരി വിളിച്ചതും പ്രതീക്ഷയോടെ എല്ലാരും അവനെ നോക്കി...... " അമ്മേ പേടിക്കാനൊന്നുമില്ല... ഓപ്പറേഷൻ കഴിഞ്ഞു... കുഴപ്പമൊന്നുമില്ല..... സെടഷൻ കൊടുത്തതുകൊണ്ട് ഉറക്കമാണ്..... രണ്ട് ദിവസം കൂടി കഴിഞ്ഞേ റൂമിലേക്ക് കൊണ്ട് വരു..... " ഹരി പറഞ്ഞത് കെട്ട് എല്ലാരുടെയും മുഖത്ത് ആശ്വാസം..... " എനിക്കൊന്ന് കേറി കാണാൻ പറ്റുവോ.... " വിറച്ചുകൊണ്ട് കല്ലു ഹരിയയോട് ചോദിച്ചു.... " അത്‌.. ഡോക്ടറോട്... " ഹരി പറഞ്ഞ് മുഴുവിക്കും മുന്നേ ജാനകി അമ്മ ഇടയിൽ കേറി.... " വേണ്ട.... എന്റെ മോനെ നീ കാണണ്ട..... " " അമ്മേ... ഞനൊന്ന് കണ്ടോട്ടെ... എനിക്ക് വേറെ ആരുമില്ലാമ്മേ..... ഹരിയേട്ടാ എന്നെ ഒന്ന് കാണിക്കാൻ പറ... എന്നെ കണ്ടാൽ കാശിയേട്ടൻ എണീക്കും.... ഒന്ന് പറ... എനിക്കൊന്ന് കാണണം.... " " ചി.. മാറി നിൽക്കേടി.... " ജാനകി അമ്മയുടെ പ്രതീക്ഷിക്കാതെയുള്ള തള്ളലിൽ കല്ലു പുറകിലേക്ക് വീണു.... " കല്യാണി....!!!"

ഹരി വേഗം വന്നു അവളെ പിടിച്ചെണീപ്പിച്ചു.... " ഏട്ടാ.... എനിക്ക്... കാണണം.... എന്നിട്ട് ഞാൻ പൊക്കോളാം.... അമ്മേ.. ഞാൻ പൊക്കോളാം... ഒന്ന് കണ്ടോട്ടെ അമ്മേ.... പ്ലീസ്.... " അവൾ അമ്മയുടെ കൽക്കലേക്ക് വീണു കരഞ്ഞു.. എന്നിട്ടും ആ അമ്മയിൽ ഒരു ഭവമാറ്റവും ഉണ്ടായില്ല...... " അമ്മേ... " " മതി കല്യാണി... നീ.. നീ ഇനി ഇവിടെ നിക്കണ്ട.... എല്ലാർക്കും നീ ശാപമാ... അവന്റെ ജീവിതം നശിപ്പിച്ചവൾ.... പൊക്കോ... പൊ ഇവിടുന്ന്.... " ജാനകി അമ്മയോടും കല്ലുവിനെ ഇത്രയൊക്കെ പറഞ്ഞിട്ടും ഇടപെടാതെ ഇരുന്ന വിഷ്ണുവിനോടും ഇന്ദുവിനോടും ഉള്ള എല്ലാ ദേഷ്യവും അവൻ കല്ലുവിനോട് തീർത്തു.... " മ്മ്.... " ഹരി പറഞ്ഞതിന് ഒന്ന് തലയാട്ടി അവൾ അവടെ നിന്നും നടന്നകന്നതും ജാനകി അമ്മ സമാധാനത്തോടെ നെഞ്ചത്ത് കൈ വെച്ചു..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ (( മൂന്ന് ദിവസം അതിവേഗത്തിൽ കടന്നു പോയി... ഇന്ന് കാശിയെ മുറിയിലേക്ക് മാറ്റും.... ഇന്ദുവിനു തലകറക്കവും ക്ഷീണവും കാരണം ഇന്ദുവും വിഷ്ണുവും ഇടക്കിടക്ക് ഹോസ്പിറ്റലിൽ വന്നുപോയിയിരുന്നു.... അമ്മയും ഹരിയും ഹോസ്പിറ്റലിൽ തന്നെ നിന്നു........ റൂമിൽ കൊണ്ട് വരുമ്പോഴും കാശിക്ക് ബോധമില്ലയൊരുന്നു..... " ഹ... രി..... " കാശിയുടെ ശബ്ദം കേട്ടതും ഉറക്കത്തിൽ നിന്നും ഹരി ചാടി എണീറ്റു... " കാശി.. ടാ.... "

ഹരിയുടെ കണ്ണുകൾ നിറഞ്ഞു.... " എല്ലാരും.... എ.. വി.. ടെയ... " " വേണ്ടടാ ഇപ്പൊ ഒന്നും നീ സംസാരിക്കേണ്ട.... എല്ലാരും ഇവിടെയുണ്ട്.... " " എനിക്ക്... " " നീ ഉറങ്ങിക്കെ കാശി.... നേരം വെളുക്കാൻ ഇനിയും സമയമുണ്ട്.... നാളെ സംസാരിക്കാം... " കാശിയെ മിണ്ടാൻ അനുവദിക്കാതെ ഹരി തടഞ്ഞു... ഇനിയും എതിർത്തിട്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് കാശിയും ഇറക്കത്തിലേക്ക് വീണു..... ❤️❤️❤️❤️❤️ " മതിയമ്മേ... ഒന്നാമതെ എനിക്ക് ഈ കഞ്ഞി ഇഷ്ടമല്ല... രുചി ഇല്ലാത്ത സാധനം... " കാശി കഞ്ഞിയിലേക്ക് നോക്കി പറഞ്ഞു... " ഇതുടി മതി.... " ഒരു സ്പൂൺ കഞ്ഞി കൂടി അവനു കൊടുത്തുകൊണ്ട് ജാനകി അമ്മ പാത്രം തിരികെ വെച്ചു.... " എല്ലാരും എവിടെ അമ്മേ.... " ചോദ്യത്തിൽ എല്ലാരും എന്ന് പറഞ്ഞുവെങ്കിലും അവന്റെ കണ്ണുകൾ കല്യാണിയെ തേടി.... " ഇന്ദുവും വിഷ്ണുവും അവിടുന്ന് തിരിചിട്ടുണ്ട്...." " അപ്പൊ കല്യാണിയോ.... " അവന്റെ ചോദ്യം കേട്ടതും ഹരി ജാനകി അമ്മയെ നോക്കി.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story