പുലിവാൽ കല്യാണം❤️: ഭാഗം 25

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" അപ്പൊ കല്യാണിയോ.... " അവന്റെ ചോദ്യം കേട്ടതും ഹരി ജാനകി അമ്മയെ നോക്കി.... " നിനക്ക് ക്ഷീണം തോന്നുന്നുണ്ടോ.... " കാശിയുടെ ചോദ്യം ഒഴിവാക്കാണെന്ന പോലെ അവർ അവനോട് ചോദിച്ചു... " ഞാൻ ചോദിച്ചതിന് അമ്മ ഉത്തരം തന്നില്ലല്ലോ... " " അത്‌.. അവള് കാരണമല്ലേ നിനക്കിതൊക്കെ സംഭവിച്ചത്.... ദൈവത്തിന്റെ കാരുണ്യവും കാരണവന്മാർ ചെയ്ത പുണ്യവും മാത്രം കൊണ്ട നീ ഇപ്പൊ ഇങ്ങനെ എഴുനേട്ടിരിക്കുന്നത്.... കൂടുതലൊന്നും ഇങ്ങട് ചോദിക്കണ്ട... അവള് പോയി അത്ര തന്നെ.... " " പോവേ.... എവിടെ..." ഒന്നും മനസ്സിലാകാതെ കാശി ഹരിയെയും അമ്മയെയും മാറി മാറി നോക്കി... " നീ ഇത്ര ഞെട്ടാൻ എന്തിരിക്കുന്നു... എന്നും അവളെ വീട്ടിൽ നിർത്താൻ പറ്റുവോ.... എന്നായാലും പോയെ പറ്റു... കുറച്ച് നേരത്തെ അങ് പോയി അത്രയും വിചാരിച്ചാൽ മതി.... " കാശിക്ക് തലകറങ്ങും പോലെ തോന്നി..... മരണത്തോട് മല്ലടിക്കുന്ന നേരം പോലും കണ്ണുകളിൽ നിറഞ്ഞു നിന്നത് കല്ലുവിന്റെ മുഖമായിരുന്നു.... എന്തിനും ഏതിനും മുഖം വീർപ്പിക്കുന്ന കാന്താരി.......തന്റെ പ്രാണൻ... അവളെ പിരിയുന്നത് പോയിട്ട് ഒരു നേരം അവളെ കാണാതെ ഇരിക്കുമ്പോൾ തന്നെ നെഞ്ച് കൊളുത്തി വലിക്കും പോലെ.... " ഹരി... എനിക്ക് അവളെ കാണണം.... എന്തിനാ അവൾ പോയത്.... നീയെങ്കിലും ഒന്ന് പറ.... "

അവൻ ഹരിക്ക് നേരെ തിരിഞ്ഞു...കാശിയിൽ നിന്നും ഒന്നും ഹരി ഒളിച്ചു വെച്ചിട്ടില്ല.. അവനതിനു സാധിക്കുകയും ഇല്ല.... അതുകൊണ്ട് തന്നെ നടന്ന കാര്യം പാരയാൻ ഹരി തീരുമാനിച്ചു.... " കാശി.. അന്ന്... " ഹരി പറയും മുന്നേ ജാനകി അമ്മ ഇടയിൽ കയറി.... " നീ ചോദിക്കുന്ന കേട്ടാൽ തോന്നും അവളെ ഞങ്ങൾ എല്ലാരും കൂടി ഓടിച്ചതാണെന്ന്... അവളുടെ ഇഷ്ടപ്രകാരം തന്നെയാ അവള് പോയത്..... " പറഞ്ഞ് കഴിഞ്ഞതും നേരിയത്തിന്റെ തുമ്പ് കൊണ്ട് കണ്ണുകൾ തുടക്കുന്ന ജാനകി അമ്മയെ കണ്ടതും ഹരിക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.... ഇത്രയും നാൾ സ്വന്തം അമ്മയെ പോലെ തന്നെ കരുതിയിരുന്നവർ... ഇപ്പൊ അവരോട് അറപ്പ് തോന്നുന്നു...... ജാനകി അമ്മയെ തറപ്പിച്ചു നോക്കിക്കൊണ്ട് ഹരി നിന്നു... " പോകാൻ എന്തേലും കാരണം വേണ്ടേ... ചുമ്മാ... ചുമ്മാ അവൾ പോകില്ല... " " അവൾ പോയാലും പോയില്ലേലും നിനക്കെന്താ മോനെ.. അമ്മ കൂടെ ഇല്ലേ.... ഇങ്ങനെയൊരു പാമ്പിനെ ആണല്ലോ എന്റെ വീട്ടിൽ താമസിപ്പിച്ചത് എന്നോർക്കുമ്പോൾ.... അവളെ സ്വന്തം മോളേ പോലെയാ ഞാൻ സ്നേഹിച്ചത്..

അത്‌ നിനക്കും അറിയാവുന്നതല്ലേ..... നിനക്ക് ആക്‌സിഡന്റ് പറ്റിയ ശേഷം ഡോക്ടർ നിന്റെ ജീവന് യാതൊരു വിധ ഉറപ്പും തരാൻ പറ്റില്ലെന്ന് പറഞ്ഞതും അവൾ ഇവിടെ നിന്നും പോകാൻ തുടങ്ങി.... അമ്മ തടയാൻ നോക്കി... പക്ഷെ.... അവൾക്കെന്തോ ജോലി തരപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞവൾ പോയി....... " കള്ളം പറയുമ്പോൾ ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന ജാനകി അമ്മയെ ഹരി തടയാൻ നിന്നില്ല..... അവൻ കേട്ടതാണ് കല്ലു ഇടക്ക് പറയുന്നുണ്ടായിരുന്നു അവളെ കണ്ടാൽ കാശി എണീക്കും എന്ന്.. അതിനർത്ഥം കാശിയും കല്യാണിയും തമ്മിൽ പ്രണയം ഉണ്ടെന്ന് തന്നെയാണ്..... അവർക്ക് പറയാൻ പറ്റുന്ന മുഴുവൻ കള്ളങ്ങളും അവർ പറഞ്ഞാലും കാശി അത്‌ വിശ്വസിക്കില്ലെന്ന് ഹരിക്ക് അറിയാമായിരുന്നു.. അതുകൊണ്ട് തന്നെ സത്യങ്ങൾ വിളിച്ചു പറയണം എന്ന് ഹരി കരുതി എന്നാൽ ഹരിയെ ഞെട്ടിച്ചത് കാശി ആയിരുന്നു..... " അവള്... അവള് പോണേൽ പോട്ടെ അമ്മേ.... ഞാൻ മരിച്ചാൽ അവൾക്ക് ലാഭം ഒന്നുമില്ലല്ലോ.... പകരം ആ ജോലിക്ക് പോയാൽ അവളുടെ ജീവിതം രക്ഷപെടും... പോട്ടെ... പോയി ജീവിക്കട്ടെ... എനിക്ക്... എനിക്ക് അമ്മ മാത്രം മതി..... " ഇനിയും അവിടെ നിന്നാൽ തല മറന്ന് എന്തേലും ചെയ്യും എന്ന് കരുതി ഹരി ആരോടും പറയാതെ മുറിക്കു പുറത്തേക്കിറങ്ങി...

കാശി അവനെ വിളിച്ചെങ്കിലും ഹരി മൈൻഡ് ചെയ്തില്ല.... ❤️❤️❤️❤️❤️❤️❤️❤️ ( ഒരാഴച്ചക്ക് ശേഷം ) " ഏട്ടാ... ഇന്നല്ലേ കാശിയേട്ടൻ ഡിസ്ചാർജ് ആകുന്നത്.... " ഹരി അതിനൊന്നു മൂളി.... അന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി എങ്ങോട്ട് പോകണം എന്നറിയാതെ പകച്ചു നിന്ന കല്യാണിയെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നത് ഹരിയാണ്.... അവന്റെ അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അവർ രണ്ടു കയ്യും നീട്ടി അവളെ സ്വീകരിച്ചു.... " ഏട്ടാ... എനിക്ക്.. എനിക്ക് കാശിയേട്ടനെ ഒന്ന് കാണാമായിരുന്നു..... എന്നെ കാണാണ്ട് പാവം ഒരുപാട് വിഷമിക്കുന്നുണ്ടാവും...... അന്ന് ഒന്നും പറയാനല്ലേ അവിടുന്ന് ഇറങ്ങി വന്നത്....." അത്‌ കെട്ട് ഹരി ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു... " കല്ലു നീ തിരികെ പോയാൽ അവനെ ജാനകി അമ്മ കാണിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടോ.... " ഹരിയുടെ ചോദ്യം കേട്ടതും അവളുടെ മുഖം ഒന്ന് വാടി.. എന്നാൽ അതിന്റെ അവസാനം അവളിൽ മനോഹരമായ ഒരു ചിരി വിടർന്നു..... " അന്ന് കാശിയേട്ടൻ ഇല്ലായിരുന്നല്ലോ... ഇപ്പൊ അമ്മ എന്ത്‌ പറഞ്ഞാലും കാശിയേട്ടൻ എന്റെ ഒപ്പമേ നിക്കു.. പിന്നെ അമ്മയും പാവമൊക്കെ തന്നെയാ.... വീട്ടിലെ കാര്യങ്ങളൊക്കെ അറിഞ്ഞ ശേഷമാ അമ്മ എന്നോടിങ്ങനെയൊക്കെ പറയാൻ തുടങ്ങിയത്.... " " നീ എന്ത്‌ കൊണ്ട് അത്‌ അവനോട് പറഞ്ഞില്ല.... പറഞ്ഞിരുന്നെങ്കിൽ.... " " അതിനിപ്പോ എന്താ സംഭവിച്ചത്.... അമ്മ പറയുന്നു ഞാൻ കാരണമാ ഏട്ടന് അങ്ങനൊക്കെ സംഭവിച്ചതെന്ന്... എനിക്കൊന്നും അറിയില്ല ഹരിയേട്ടാ...

പിന്നെ എനിക്ക് സങ്കടമൊന്നുമില്ലാട്ടോ കാശിയേട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടല്ലേ അമ്മ അങ്ങനൊക്കെ പറഞ്ഞെ... കാശിയേട്ടൻ പറഞ്ഞാൽ അമ്മ കേൾക്കും..... " പ്രതീക്ഷയോടെയുള്ള പെണ്ണിന്റെ വാക്ക്... ഹരിക്ക് എന്ത്‌ പറയണം എന്നറിയില്ലായിരുന്നു.... അന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ ശേഷം പല തവണ അവനെ കാശിയെ വിളിച്ചു സംസാരിച്ചെങ്കിലും അവൻ അവന്റെ അമ്മ പറഞ്ഞതിൽ അടിയുറച്ചു വിശ്വസിച്ചതുകൊണ്ട് കൂടുതൽ ഒന്നും പറയാൻ ഹരി കൂട്ടാക്കിയിരൂന്നില്ല.... " ഹരിയേട്ടാ... എന്താ ആലോചിക്കുന്നെ.... " " ഒന്നുമില്ല... " " അപ്പൊ ഇന്ന് തന്നെ പോകാം അല്ലെ... ഞാൻ പോയി റെഡി ആകട്ടെ... " അവൾ പുറം തിരിഞ്ഞ് നടന്നു.... " കല്ലു.... " " മ്മ്.. എന്താ ഏട്ടാ... " " നമുക്ക് പോണ്ട കല്ലു... " ഹരി പറയുന്നത് അവൾക്ക് മനസ്സിലായില്ല.... " അതെന്താ.... " " അവൻ.. അവൻ ചിലപ്പോ നിന്നെ കാണണ്ടന്ന് പറഞ്ഞാലോ.... " അവൾ ഒരുനിമിഷം അവൻ പറഞ്ഞതലോചിച്ചു ശേഷം പൊട്ടി ചിരിച്ചു.... " ഈ ഹരിയേട്ടനിതെന്ത് പറ്റി.... സ്വന്തം കൂട്ടുകാരനെ ഇത്ര സംശയമാ... മോശം.... " അവൾ മൂക്കത്തു വിരൽ വെച്ചുകൊണ്ട് അവനെ കളിയാക്കി.... " അവനെ എനിക്ക് നന്നായിട്ടറിയാം.. അതുകൊണ്ടാ പോവണ്ടന്ന് പറഞ്ഞത്... അവനു.. അവനു നിന്നെ കാണണ്ട കല്ലു.... " ഹരി പറഞ്ഞതും അവൾ തറഞ്ഞു നിന്നു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story