പുലിവാൽ കല്യാണം❤️: ഭാഗം 26

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

 " അവനെ എനിക്ക് നന്നായിട്ടറിയാം.. അതുകൊണ്ടാ പോവണ്ടന്ന് പറഞ്ഞത്... അവനു.. അവനു നിന്നെ കാണണ്ട കല്ലു.... " ഹരി പറഞ്ഞതും അവൾ തറഞ്ഞു നിന്നു.. " എന്താ... എന്താ ഹരിയേട്ടൻ പറഞ്ഞത്... എന്നെ കാണണ്ടന്നോ... അങ്ങനെ പറഞ്ഞോ കാശിയെട്ടൻ... പറഞ്ഞോന്ന്.... " " മ്മ്.... അവനു അമ്മ പറയുന്നത് വിശ്വസിക്കാനാ ഇഷ്ടം.... " കല്ലു തറയിലേക്ക് ഊർന്നിരുന്നു... ഇത്രയും നാൾ അനാഥ ആയിരുന്നു.... ആരെക്കെയോ ഉണ്ടെന്ന് തോന്നിയത് കാശിയേട്ടൻ തന്റെ ജീവിതത്തിൽ വന്ന ശേഷമാണ്... എന്നാൽ ഇപ്പൊ... അദ്ദേഹം തന്നെ പറയുന്നു തന്നെ വേണ്ടെന്ന്..... " കല്ലു... നീ വിഷമിക്കണ്ട.... ഞാൻ അവനോട് എല്ലാം പരഞ്ഞു മനസിലാക്കാം... ജാനകി അമ്മ അവനോട് പറഞ്ഞത് നീ അവനെ ഉപേക്ഷിച്ചു പോയി എന്നാ... അമ്മ പറഞ്ഞതുകൊണ്ടവൻ വിശ്വസിച്ചതാവും..." ഹരിയുടെ ആശ്വാസ വാക്കുകൾ ഒന്നും ഭലം കണ്ടില്ലെന്ന് മാത്രമല്ല അവൾ മറ്റേതോ ലോകത്തായിരുന്നു... ഒരുപക്ഷെ അവർ ഒരുമിച്ചു സന്തോഷിച്ച ആ നല്ല ദിനങ്ങളെ പറ്റി ആയിരിക്കും... സ്നേഹിക്കാൻ ആരുമില്ലാത്ത അനാഥപ്പെണ്ണിനെ പ്രാണനെപ്പോലെ സ്നേഹിച്ച ആ നിമിഷങ്ങൾ.... ഹരി കല്ലുവിനെ കുലുക്കി വിളിച്ചു.... " ങേ...... "

അവളൊന്ന് ഞെട്ടി " ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ.... " ആവളതിനൊന്ന് മൂളി.... " എന്നാൽ പറ ഞാൻ എന്താ ഇപ്പൊ പറഞ്ഞത്... " " അത്‌..... എനിക്കറിയില്ല.... ഹരിയും അവൾക്കൊപ്പം തറയിലേക്കിരുന്നു... " കല്ലു... ഇതിലും വലിയ ദുഖങ്ങളിൽ നിന്നും കര കേറി വന്നവളല്ലേ നീ... നിന്റെ സ്ഥനത്ത് വേറെ ആരായിരുന്നേലും എന്തിനേറെ ഈ ഞാൻ ആയിരുന്നേൽ പോലും ജീവിതം എന്നെ അവസാനിപ്പിച്ചേനെ... പക്ഷെ നീ എല്ലാത്തിനോടും പൊരുതി നിന്നു.... ആ നീയാണോ ഇപ്പൊ തളർന്നിരിക്കുന്നത്.... " " സ്വന്തം പ്രാണനെക്കാൾ ഏറെ സ്നേഹിച്ചുപോയി.... ആരൊക്കെയോ എനിക്കുണ്ടെന്നു തോന്നിപ്പോയി... സാരമില്ല ഏട്ടാ... എനിക്ക് വിഷമമൊന്നുമില്ല....... അമ്മ എന്നെക്കുറിച്ച് അങ്ങനൊക്കെ പറഞ്ഞത് കാശിയേട്ടൻ വിശ്വസിച്ചെങ്കിൽ അതിനർത്ഥം ഏട്ടന് എന്നെ വിശ്വാസം ഇല്ലന്നല്ലേ..... പ്രണയത്തിന്റെ അടിത്തറപോലും വിശ്വാസമല്ലേ....അതില്ലെങ്കിൽ വേണ്ട... എനിക്കും കാണണ്ട...... കാണണ്ട..... " യാതൊരു ഭവമാറ്റവും അവളുടെ മുഖത്തില്ല... എന്തിനേറെ പറയുന്നു ഒന്ന് കരയുന്നപോലുമില്ല...... എന്തൊക്കെയോ പിറുപിറുക്കുന്ന കല്ലുവിനെ കണ്ടതും ഹരിക്ക് പേടി തോന്നി.... ഒരുപാട് അനുഭവിച്ചവളാണ്....

ഈ വീട്ടിൽ വന്നതുമുതൽ സ്വന്തം പെങ്ങളായി കണ്ടവൾ.... എന്തായാലും എല്ലാം കാശിയോട് പറയണം..... സ്വന്തം ഭാര്യ പോയി എന്ന് അമ്മ പറഞ്ഞാ ഒറ്റ വക്കിൽ അത്‌ വിശ്വസിച്ച കാശിയോട് ഹരിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി....... " കല്ലു.....മോളേ... നീ... നീയൊന്ന് കരയുകയെങ്കിലും ചെയ്...... എനിക്ക് പറ്റുന്നില്ല നിന്നെ ഇങ്ങനെ കാണാൻ.... " കല്ലു ഒന്ന് ചിരിച്ചു.... " ഇനി ഞാൻ കരയില്ല.... ആർക്കും തോൽപ്പിക്കാൻ നിന്നുകൊടുക്കയുമില്ല..... " കല്ലു ഇരുന്നിടത്ത് നിന്നും എണീറ്റു കൂടെ ഹരിയും.... " എനിക്കെന്തോ ഒരു ക്ഷീണം പോലെ... ഞാൻ കുറച്ചു നേരം കിടക്കട്ടെ..... " അവൾ മുറിയിലേക്ക് പോകുന്നത് നോക്കി ഹരി നിന്നു.......... ❤️❤️❤️❤️ " ഇപ്പൊ നടക്കുമ്പോൾ വേദന തോന്നുന്നുണ്ടോ.... " " ഇല്ലമേ.... " കാശി അമ്മക്ക് മറുപടി കൊടുത്തുകൊണ്ട് മുറിയിലേക്ക് കയറി... ശരീരത്തിനല്ല.. മനസ്സിനാണ് വേദന..... ഒന്നും വേണ്ട... പോകുന്നതിന് മുമ്പ് അവൾക്കൊന്ന് കണ്ടൂടായിരുന്നോ എന്നെ..... യാത്ര പറയാനെങ്കിലും..... അങ്ങനെ വന്നിരുന്നേൽ അവളെ എങ്ങും പോകാൻ താൻ വിടില്ലായിരുന്നു..... ഇനിയുള്ള ജീവിതം ആളില്ലാതെ മുന്നോട്ടെങ്ങനെ കൊണ്ടുപോകും ഞാൻ.... വേണ്ടായിരുന്നു... ആ ഭൈരവന്റെ കുത്തിൽ മരിച്ചു പോയാൽ മതിയായിരുന്നു...

മരണ വേദനയെക്കാൾ എത്രയോ അധികം വേദനയാണ് ഇപ്പൊ താൻ അനുഭവിക്കുന്നത്.... അവൻ നിറഞ്ഞ കണ്ണുകൾ മുറുകേ അടച്ചു..... " കാശി.... " ഹരിയുടെ ശബ്ദം കേട്ടതും കാശി പതിയെ നടന്നു വാതിൽ തുറന്നു... " ഇപ്പൊ എങ്ങനെയുണ്ട് നിനക്ക്.... " ഒട്ടും ആത്മാർത്ഥ ഇല്ലാത്ത അവന്റെ ചോദ്യം കെട്ട് കാശി അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.... " നീയെന്താ എന്നെ കാണാൻ ഹോസ്പിറ്റലിൽ പിന്നെ വരാഞ്ഞത്... വിളിച്ചാലും ഉടനെ ഫോൺ വെക്കും... നിനക്ക് എന്താ പറ്റിയത്.... " കാശി അവനെ തന്നെ സൂക്ഷിച്ചു നോക്കി... എന്നാൽ ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകൾ മാത്രം മതിയായിരുന്നു ഹരി ദേഷ്യത്തിലാണെന്ന് കാശിക്ക് മനസ്സിലായത്... ഒന്നും മിണ്ടാതെ നിൽക്കുന്ന ഹരിയെ കാശി സംശയത്തോടെ നോക്കി.... " എന്താ ഹരി.. എന്താ പ്രശ്നം.... " " പ്രശ്നമോ.... എന്ത്‌ പ്രശ്നം... നിനക്ക് ഒരു പ്രശ്നവും ഇല്ലല്ലോ കാശി.... നീ ആരെയും മനസ്സിലാക്കുന്നില്ല... നിന്റെ കൂട്ടുകാരനാണ് എന്ന് പറയാൻ പോലും എനിക്ക് നാണം തോന്നുന്നു..... " " ഹരി വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.. പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ പറ്റില്ല.... " " ഓഹ്... അപ്പൊ നിനക്കറിയാമല്ലെ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ കഴിയില്ലെന്ന്... ഞനൊന്ന് ചോദിക്കട്ടെ.... എവിടെ നിന്റെ ഭാര്യ..... "

ഹരിയുടെ ചോദ്യം കെട്ട് കാശി തല കുനിച്ചു നിന്നു... " ചോദിച്ചത് കേട്ടില്ലേ... അവളെവിടെന്ന്.... " " എനിക്കറിയില്ല.... അവള് പോയി... എന്നോടൊരു വാക്ക് പോലും പറയാതെ... ജീവനെക്കാളെറേ ഞാൻ അവളെ സ്നേഹിച്ചതാടാ.... പക്ഷെ അവൾ അത്‌ മനസ്സിലാക്കിയില്ല...." " അവളല്ല മനസ്സിലാക്കാഞ്ഞത്... നീയാ കാശി നീയാ അവളെ മനസ്സിലാക്കാഞ്ഞത്... നിനക്ക് ഈ വീട്ടിൽ നാശക്കുന്നതെന്താണെന്ന് പോലും അറിയില്ല.... " " നീ എന്തൊക്കെയാ പറയുന്നത്..... " " പറയാം... അതിനാ.. അതിന് മാത്രമ ഞാൻ വന്നത്.... " ഹരി നടന്നതൊക്കെ കാശിയോട് പറഞ്ഞു...... ❤️❤️❤️❤️❤️❤️❤️❤️❤️❤️ ((( ഇതേ സമയം..)))) " ഒരുപാട് നാൾ കൊതിക്കുന്നതാ അമ്മേ ഒന്ന് കാണാൻ... ഇന്ന് ഞനും അങ്ങോട്ടേക്ക് വരുവാ........ ആരും അമ്മേടെ മോളേ ഇഷ്ടപ്പെടുന്നില്ലമേ..... ആരും... ആർക്കും വേണ്ട എന്നെ... എനിക്കിനി അമ്മ മാത്രം മതി..... ഇവിടെ ഇനി ഞാൻ നിക്കുന്നില്ല..... " അവൾ കയ്യിൽ തല താങ്ങി കരഞ്ഞു... " മോളേ... മോളേ ആർക്കു വേണ്ടെങ്കിലും അമ്മക്ക് വേണം.... അമ്മയുടെ അടുത്ത് വാ... വേഗം... വേഗം..... " എവിടുന്നോ ഒരു അശരീരി അവളുടെ കാതുകളെ തേടി എത്തിയതും.... കയ്യിൽ കരുതിയ ബ്ലേഡ് കൊണ്ടവൾ ഇടതു കൈത്തണ്ടയിൽ വരിഞ്ഞു....... കയ്യിൽ നിന്നും ഒഴുകി ഇറങ്ങുന്ന രക്തം കണ്ടുകൊണ്ടവൾ കിടന്നു.... ബോധം മറയുന്നവരെ...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story