പുലിവാൽ കല്യാണം❤️: ഭാഗം 27

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

എവിടുന്നോ ഒരു അശരീരി അവളുടെ കാതുകളെ തേടി എത്തിയതും.... കയ്യിൽ കരുതിയ ബ്ലേഡ് കൊണ്ടവൾ ഇടതു കൈത്തണ്ടയിൽ വരിഞ്ഞു....... കയ്യിൽ നിന്നും ഒഴുകി ഇറങ്ങുന്ന രക്തം കണ്ടുകൊണ്ടവൾ കിടന്നു.... ബോധം മറയുന്നവരെ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഹരി എല്ലാം കാശിയോട് പറഞ്ഞതും അവൻ ഞെട്ടി തരിച്ചു പോയി..... അമ്മ ഒരിക്കൽ പോലും തന്റെ മുന്നിൽ വെച്ചവളെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല... തന്നേക്കാളും ഇഷ്ടം അമ്മക്ക് അവളോടായിരുന്നു.... അതൊക്കെ.. അതൊക്കെ വെറും അഭിനമായിരുന്നോ..... കാലുകൾക്ക് ബലം നഷ്ടപ്പെടുന്നു എന്ന് തോന്നിയ നിമിഷം അവൻ കാട്ടിലിലേക്കിരുന്നു..... " കാശി... നിന്നെ മാത്രമേ ഞാൻ കുറ്റപ്പെടുത്തു... നിന്റെ അമ്മ അങ്ങനൊക്കെ പറഞ്ഞപ്പോൾ നീ അത്‌ വിശ്വസിച്ചതാണ് എനിക്ക് അത്ഭുതം... നിനക്കറിയില്ലേ അവളെ... അവൾക്ക് നിന്നെ അങ്ങനൊരു അവസ്ഥയിൽ വിട്ടിട്ട് പോകാൻ സാധിക്കും എന്ന് നീ എങ്ങനെയാട നീ കരുതിയത്....... അപ്പൊ... അപ്പൊ അത്രെ ഉള്ളായിരുന്നു നിനക്ക് അവളോടുള്ള പ്രേമം അല്ലെ..... " ദേഷ്യത്തോടെ അതിലുപരി പുച്ഛത്തോടെ തന്നെ നോക്കുന്ന ഹരിക്ക് മുന്നിൽ അവനു തല കുനിച്ചിരിക്കനെ ആയുള്ളൂ..... " നിന്നോട് ഇതൊക്കെ പറയാൻ മാത്രമ ഞാൻ വന്നത്...

ഇനിയും നിനക്കും നിന്റെ വീട്ടുകാർക്കും ചവിട്ടി തേക്കാൻ അവൾ നിന്ന് തരില്ല... അവൾക്ക്... അവൾക്കിനി നിന്നെ വേണ്ട.... നിന്നെ പോലെ ഒരുത്തനെ അവൾക്കിനി വേണ്ട.... പൊ... നിന്റെ അമ്മ നിനക്ക് നല്ല പെണ്ണിനെ കണ്ടുപിടിച്ചു തരും...നല്ല സ്ത്രീധനവും കുടുംബ പാരമ്പര്യവുമുള്ള പെണ്ണിനെ... ചെല്ല്... നിനക്ക് അവളുടെ സ്നേഹം അനുഭവിക്കാനുള്ള വിധി ഇല്ല..... " " മതി നിർത്ത്.... " കാശിയുടെ ഒച്ച ആ നാലുച്ചുവരുകളെയും ഭേദ്ധിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.... ഹരി പകച്ചു നിന്നു... " നീയെന്താ പറഞ്ഞത് ഞാൻ അവളെ സ്നേഹിച്ചിട്ടില്ലെന്നോ.... അമ്മ പറഞ്ഞതൊക്കെ വെള്ളo തൊടാതെ വിഴുങ്ങാൻ ഞാൻ അത്ര മന്ദബുദ്ധിയൊന്നുമല്ല.... എനിക്കറിയാം അവളെ ആരെക്കാളും..... " ഹരിക്ക് ഒന്നും തന്നെ മനസ്സിലായില്ല.... " അപ്പൊ നിനക്ക് അറിയാമായിരുന്നോ അമ്മയാണ് അവളെ പറഞ്ഞയച്ചതെന്ന്.... " " അമ്മയാണ് അവളെ പറഞ്ഞയച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു... പക്ഷെ അമ്മ എന്നിൽ നിന്നും എന്തൊക്കെയോ ഒളിപ്പിക്കുന്നു എന്നെനിക്ക് മനസ്സിലായി.... അവളെ തിരക്കിയപ്പോഴൊക്കെ അമ്മ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ മാത്രമായിരുന്നു നോക്കിയത്.... അന്ന് എന്താണ് നടന്നതെന്ന് ഇവിടെ ആരും തന്നെ എന്നോട് പറഞ്ഞില്ല ഹരി.......

അമ്മ ഹോസ്പിറ്റലിൽ വേച്ച അങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാൻ മനസ്സില്ല മനസ്സോടെ അത്‌ അംഗീകരിക്കനെ എനിക്ക് കഴുവായിരുന്നുള്ളു.... ആരുടേയും സഹായമില്ലാതെ ഒന്ന് നിക്കാൻ പോലും ആവാത്ത ഞാൻ എന്ത്‌ ചെയ്യാനാടാ...... അമ്മ പറഞ്ഞതൊക്കെ കള്ളമാണെന്ന് എനിക്ക് നേരത്തെ തന്നെ മനസ്സിലായത.. നിന്നോട് പോലും ഞാൻ എത്ര പ്രാവശ്യം അവളെ കുറിച് ചോദിച്ചു... അപ്പോഴൊക്കെ നീയും എന്നിൽ നിന്നും ഒഴിഞ്ഞു മാറുകയല്ലേ ചെയ്തത്....ജീവച്ഛവം പോലെ ഈ കഴിഞ്ഞ നാളുകൾ വരെ കിടന്ന ഞാൻ എന്ത്‌ ചെയ്യണമായിരുന്നു... പറ... എങ്ങനെ ഞാൻ അവളെ അന്വേഷിക്കണമായിരുന്നു..... " മനസ്സിലുള്ള വിഷമം മുഴുവൻ അണപ്പൊട്ടി ഒഴുകി....... മുഖം പൊത്തി കരയുന്ന കാശിയോട് എന്ത്‌ പറയണം എന്നറിയാതെ ഹരി കുഴങ്ങി.... അവൻ കല്ലുവിനെ കണ്ടുപിടിക്കാനായി പല തവണ സഹായം ചോദിച്ചപ്പോഴും താൻ അതിൽ നിന്നും ഒഴിഞ്ഞു മാറി... മറ്റൊന്നും കൊണ്ടല്ല... അവൾ പോണേൽ പോട്ടെ എന്ന് കാശി പറഞ്ഞതുകൊണ്ട് മാത്രമാണ്... ഒന്ന് നടക്കാൻ പോലും കഴിയാതെ കിടന്നാവൻ അവളെ തനിയെ കണ്ടുപിടിക്കട്ടെ എന്ന് കരുതിയ താൻ വെറുമൊരു വിഡ്ഢി മാത്രമാണെന്ന് ഹരിക്ക് തോന്നി.... " എടാ ഞാൻ..... "

" വേണ്ട ഹരി... എന്നെ ചിരിച്ചുകൊണ്ട് ചതിച്ച കൂട്ടത്തിൽ ഇപ്പൊ നീയും പെടും...... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... കല്ലു..... അവൾ... അവൾ എവിടെയാണെന്ന് നിനക്കറിയാമോ.... അറിയാമെങ്കിൽ ഒന്ന് പറഞ്ഞ് താടാ ഒന്ന് കണ്ടാൽ മതി എനിക്കവളെ....... " " എടാ അവൾ...... അവൾ എന്റെ" ഹരി പറഞ്ഞുകഴിയും മുന്നേ അവന്റെ ഫോൺ ശബ്ധിച്ചു... " എന്താ അമ്മേ...... ഏഹ്ഹ്.... എന്താ നടന്നത്..... അമ്മ എവിടെപ്പോയി കിടന്നത....സിറ്റി ഹോസ്പിറ്റലിലോ.... അആഹ്ഹ ഞങ്ങൾ വരാം...... " ഹരി പരിഭ്രമത്തോടെ പറഞ്ഞ് ഫോൺ വെച്ച ശേഷം ചെന്നിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് വേഗത്തിൽ തുടച്ചു..... " എന്താടാ... അമ്മക്ക് എന്ത്‌ പറ്റി..... " കാശി ആകുലതയോടെ ചോദിച്ചു.... " കാശി... നമുക്ക്.. നമുക്ക് ഒരിടം വരെ പോയാലോ..... " കരയാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ഹരി കാശിയോട് ചോദിച്ചു..... " എവിടെയാ..... കല്ലുവിനെ കാണാനാണോ..... " അവന്റെ കണ്ണുകൾ സന്തോഷത്തോടെ തുടങ്ങുന്നത് കണ്ടപ്പോൾ കാശി പൊട്ടിക്കരഞ്ഞു പോയി..... " എന്താടാ.... കാര്യം പറ..... " കാശി ഹരിയുടെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു ......

" അവൾ ആത്മഹത്യക്ക് ശ്രമിച്ചെന്നു..... " ഹരിയുടെ കോളറിൽ പിടിച്ച കാശിയുടെ കൈകൾ ഊർന്നു വീണു...... " ട.... ഹരി.... " " വാടാ.... " അവർ രണ്ടുപേരും ഹോസ്പിറ്റലിൽ പോകാനായി ഇറങ്ങിയതും മുറിക്കു മുന്നിൽ ജാനകി അമ്മ.... അകത്ത് പറഞ്ഞതൊക്കെ കേട്ടെന്ന് ആ മുഖം കണ്ടാൽ മനസ്സിലാകും..... " മ്മ്... എങ്ങോട്ടാ നീ ഇവനെയും കൊണ്ട്.... " പരുക്കൻ ശബ്ദത്തിൽ ഹരിയോടാണ് ചോദ്യം... " അമ്മേ കല്ലു... അവൾ ഹോസ്പിറ്റലില... ഞങൾ അങ്ങോട്ട് പോകുവാ....." ഹരി ദൃതിയിൽ മറുപടി പറഞ്ഞു.... " കണ്ട പിഴച്ചവളൊക്കെ ചവാൻ കിടക്കുന്നുണ്ടെലെ നീ പോയി കണ്ടാൽ മതി ഇവനെ കൊണ്ട് പോകണ്ട.... " " അമ്മേ..... " കാശിയുടെ ശബ്ദം കെട്ട് ജാനകിയമ്മ ഞെട്ടി.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story