പുലിവാൽ കല്യാണം❤️: ഭാഗം 28

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" കണ്ട പിഴച്ചവളൊക്കെ ചവാൻ കിടക്കുന്നുണ്ടെലെ നീ പോയി കണ്ടാൽ മതി ഇവനെ കൊണ്ട് പോകണ്ട.... " " അമ്മേ..... " കാശിയുടെ ശബ്ദം കെട്ട് ജാനകിയമ്മ ഞെട്ടി...ജാനകി അമ്മക്ക് പരിചയമില്ലാത്ത കാശിയായി അവൻ ഒരു നിമിഷം കൊണ്ട് മാറി കഴിഞ്ഞിരുന്നു...... " അച്ഛൻ മരിച്ച ശേഷം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയോടെനിക്ക് ബഹുമാനം ഉണ്ട്... ഇപ്പോഴും... എന്ന് കരുതി അതെന്റെ ജീവിതം നശിപ്പിക്കാനുള്ള ലൈസെൻസ് ആയിട്ടാണ് അമ്മ കരുതിയത്.... ആ പാവത്തോട് ഇങ്ങനൊക്കെ ചെയ്യാൻ അവളെന്ത് തെറ്റാ ചെയ്തത്... എന്നെ വിവാഹം കഴിച്ചതൊ അതോ അമ്മയുടെ ആട്ടും തുപ്പുമെല്ലാം സഹിച്ചുകൊണ്ട് എന്നോടൊരാക്ഷരം പോലും പറയാതെ ഇവിടെ സന്തോഷം അഭിനയിച്ചു ജീവിച്ചതൊ..അമ്മ... അമ്മ ഇത്രക്ക് ദുഷ്ടയാണെന്ന് ഞാൻ അറിഞ്ഞില്ല.... ഈ മനസ്സ് മുഴുവൻ വിഷമാണെന്ന് ഞാൻ അറിഞ്ഞില്ല..... " " ഡാ..... " ആരാണെന്നറിയും മുന്നേ കാശിയുടെ കവിൾത്തടത്തിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു....

അവൻ കൈകൾ കവിൾത്തടത്തോട് ചേർത്ത് വെച്ചു കൊണ്ട് നോക്കി... വിഷ്ണു ചേട്ടൻ.... " നീയെന്തൊക്കെയാ നമ്മുടെ അമ്മയെ പറയുന്നേ.. അച്ഛൻ ജീവിച്ചിരുന്ന സമയത്ത് പോലും അമ്മയുടെ മനസ്സ് വേദനിപ്പിക്കുന്ന ഒന്നും അച്ഛൻ ചെയ്തിട്ടില്ല... ആ അമ്മയെയാണ് നീ ഇപ്പൊ കരയിക്കുന്നത്..... നിന്നെ ഞാൻ.... " വിഷ്ണു ഒന്നുകൂടി മുന്നോട്ടാഞ്ഞതും ഹരി വിഷ്ണുവിനെ തടഞ്ഞു നിർത്താൻ നോക്കി.... " വേണ്ട ഹരി.... ചേട്ടൻ എന്നെ എന്ത്‌ വേണേലും ചെയ്തോട്ടെ.... നീ തടയണ്ട.... " " വേണ്ട മോനെ... അമ്മക്ക് തൃപ്തി ആയി... ഇത്രയും നാൾ ഓമനിച്ചു വളർത്തിയതിനു എന്റെ മോൻ അമ്മക്ക് നല്ല സമ്മാനമാ തന്നത്.... " അത്രയും പറഞ്ഞുകൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു ജാനകി അമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങി.... " അമ്മ അവിടെ നിന്നെ..... വിഷ്ണു ഏട്ടാ.. ഏട്ടൻ പറഞ്ഞല്ലോ വളർത്തി വലുതാക്കിയ കഥയൊക്കെ.... ഞാൻ ഒന്ന് ചോദിക്കട്ടെ അമ്മ പറഞ്ഞാൽ ഏട്ടൻ ഇന്ദു ചേട്ടത്തിയെ ഒഴിവാക്കുവോ...... "

വിഷ്ണു എന്ത്‌ പറയണം എന്നറിയാതെ ഒരു നിമിഷം നിന്നു.... " പറ ഏട്ടാ.... ഇന്ദു ഏട്ടത്തിയെ ഏട്ടൻ ഉപേക്ഷിക്കുവോ നമ്മുടെ അമ്മ പറഞ്ഞാൽ.... " " അതെങ്ങനെ കഴിയും അവൾ.. അവളെന്റെ ഭാര്യ അല്ലെ.... " " മ്മ്.. അതെ ഇന്ദു ഏട്ടത്തി ഏട്ടന്റെ ഭാര്യയാ... അപ്പൊ...കല്യാണിയോ അവളാരാ എന്റെ..... അവളും എന്റെ ഭാര്യ തന്നെയല്ലേ.... " " അതെ... പക്ഷെ നിങ്ങൾ തമ്മിൽ വഴക്കായിരുന്നില്ലേ..... " " സത്യമാ.. ഞങ്ങൾ തമ്മിൽ വഴക്കായിരുന്നു... ഏട്ടനും ഏട്ടത്തിയും തമ്മിൽ വഴക്കുണ്ടായിട്ടില്ലേ.... അടി ഉണ്ടായിട്ടില്ലെ... ഏട്ടൻ ഏട്ടത്തിയെ തല്ലുന്നതും ഞാൻ കണ്ടിട്ടുണ്ട്..... എന്നും പറഞ്ഞ് അമ്മ പറഞ്ഞാൽ കൊണ്ടുപോയി കളയുവോ ഇല്ല... അപ്പോ ഞാൻ അവളെ ഉപേക്ഷിക്കാണം എന്ന് പറഞ്ഞത് എന്ത്‌ അർഥത്തില... " ദേഷ്യം കൊണ്ട് വിറക്കുന്ന അവനെ നോക്കി തല കുനിച്ചു നിൽക്കാനേ വിഷ്ണുവിനായുള്ളൂ.. "

നിങ്ങളെല്ലാരും കൂടിയല്ലേ അവളെ എന്നിൽ നിന്നും പറിച്ചു മാറ്റിയത്...... അവളിപ്പോ ഹോസ്പിറ്റലിൽ ആണ്... എനിക്ക് പോയി കാണണം അവളെ.... " കാശി അമ്മക്ക് നേരെ തിരിഞ്ഞു... " അമ്മ പേടിക്കണ്ട... അവളെ വിളിച്ചുകൊണ്ടു ഞാൻ ഇങ്ങോട്ട് വരില്ല ഇനി..... ഞങ്ങൾ കാരണം അമ്മയുടെ മാനം പോകില്ല.... ഞങ്ങൾ നിങ്ങളുടെ ആരുടേയും കൺവെട്ടത്ത് പോലും വരാതെ നോക്കിക്കൊള്ളാം.... ഇനി കാശി ഈ പടി ചവിട്ടില്ല....... ഇന്നത്തോടെ തീർന്നു ബന്ധവും സ്വന്തവും എല്ലാം.... " കാശി അവസാനമായി എല്ലാരേയും ഒന്ന് നോക്കി... അവന്റെ ആ നോട്ടത്തിൽ താൻ ഇപ്പൊ ദാഹിച്ചുപോകും എന്ന് പോലും തോന്നിപ്പോയി ജാനകി അമ്മക്ക്.... " മോനെ.. അമ്മക്ക് തെറ്റുപറ്റി... നിക്കെടാ... പോവല്ലേ... അമ്മ മോന്റെ നല്ലതിന് വേണ്ടി അല്ലെ.... " " അറിയാം അമ്മേ ഇനിയും ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്താലോ...

അതുകൊണ്ട പോകുന്നെ.... " അവന്റെ പുറകെ കരഞ്ഞുകൊണ്ട് ജാനകി അമ്മ ചെന്നെങ്കിലും ഒരു നോട്ടം പോലും തനിക്ക് നൽകാതെ പോയ കാശിയെ നോക്കി അങ്ങനെ നിൽക്കാൻ മാത്രമേ ആ അമ്മക്ക് സാധിച്ചുള്ളൂ.... " എല്ലാം കഴിഞ്ഞു... തൃപ്തി ആയില്ലേ അമ്മക്ക്.... " വിഷ്ണുവും കൂടി അത്‌ പറഞ്ഞപ്പോൾ അവർ ചെവി രണ്ടും പൊത്തിപിടിച്ചു നിലത്തേക്ക് ഊർന്നിരുന്നു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " അമ്മേ..... എന്താ.. എന്താ എന്റെ കല്ലുവിന് പറ്റിയെ..... " കാശി ഹോസ്പിറ്റലിൽ ചെന്നപ്പോൾ തന്നെ ഫർമസിക്ക് മുന്നിൽ നിക്കുന്ന ഹരിയുടെ അമ്മയെ കണ്ടു.. " കുഴപ്പമൊന്നുമില്ല മോനെ... അവൾക്കിപ്പോ ഒന്നുമില്ല.... അവളെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്... തക്ക സമയത്ത് ഞാൻ കണ്ടതുകൊണ്ട് ഒന്നും സംഭവിച്ചില്ല....." അമ്മ പറയുന്നത് കെട്ട് അവന്റെ മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു..... " അമ്മേ... അമ്മ കാശിയെയും കൂട്ടി അവളുടെ അടുത്തേക്ക് ചെല്ല്.... ഞാൻ മരുന്നൊക്കെ വാങ്ങിക്കോളാം.... " ഹരി പറഞ്ഞതിന് തലയാട്ടിക്കൊണ്ട് അമ്മ കാശിയെയും വിളിച്ചുകൊണ്ടു മുറിയിലേക്ക് പോയി....

" ഇതാ മുറി... മോൻ അകത്തേക്ക് പൊക്കോ... നിങ്ങൾക്ക് സംസാരിക്കാൻ ഒരുപാട് കാണും.. അമ്മ കുറച്ച് കഞ്ഞി വാങ്ങിക്കൊണ്ട് വരട്ടെ.... " അമ്മ തിരികെ പോയതും കാശി മുറിക്കുള്ളിലേക്ക് കയറി... അവന്റെ ഹൃദയം പടപടന്ന് മിടിക്കാൻ തുടങ്ങി... അവൾക്ക് തന്നോട് ദേഷ്യമായിരിക്കുവോ... ചിലപ്പോ ആട്ടി പുറത്താക്കുമായിരിക്കും...ഇനി എന്നെ അടിച്ചാൽ പോലും ഞാൻ അത്‌ വാങ്ങിക്കും... സന്തോഷത്തോടെ... എന്നിട്ട് പറയണം... നമ്മുക്കിടയിൽ ഇനി ആരുമില്ലെന്ന്.... മനസ്സിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടവൻ കല്ലുവിനടുത്തേക്ക് നടന്നു....... ഉറക്കമാണ് അവൾ....കല്ലുവിനടുത്തേക്ക് നടക്കും തോറും അവന്റെ മിഴികൾ പെയ്യാൻ തുടങ്ങിയിരുന്നു....... അവളുടെ കയ്യിൽ ഒരു ചുംബനം നൽകിയപ്പോൾ ഒരു തുള്ളി കണ്ണുനീർ ആ കൈകളിൽ പതിച്ചു ചിതറി.... പതിയെ കണ്ണുകൾ തുറന്നു........ " കല്ലു.... മോളേ.... " അവനെ കണ്ടതും കല്യാണി മുഖം വെട്ടിച്ചു മാറ്റി.. "കല്ലു.... എനിക്കറിയാം എല്ലാരും കൂടി നിന്നെ..."

" മതി ഏട്ടാ... നിർത്ത്...ആര് എന്ത്‌ പറഞ്ഞാലും ഞാൻ സഹിക്കും... ഏട്ടന്റെ വീട്ടിൽ വെച് അമ്മ എന്നെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചപ്പോഴും ഞാൻ തളർന്നില്ല... കാരണം ഏട്ടൻ മാത്രം മതിയായിരുന്നു എനിക്ക്... എന്റെ ലോകം തന്നെ ഏട്ടൻ മാത്രമായിരുന്നു... അവസാനം ഏട്ടനും എന്നെ വേണ്ടാതായി എന്ന് അറിഞ്ഞപ്പോൾ.... " പറഞ്ഞ് കഴിഞ്ഞതും അതൊരു പൊട്ടിക്കരച്ചിലായി മാറി..... അവളുടെ കരച്ചിൽ കണ്ടതും കാശിക്ക് ഹൃദയത്തിൽ സൂചികൊണ്ട് കൊളുത്തി വലിക്കും പോലെ തോന്നി.... "കല്ലു... ഞാൻ... ഞാൻ നിന്നെ വേണ്ടന്ന് പറയുവോടി...... ആ അവസ്ഥയിൽ നീ പൊക്കോട്ടെ എന്ന് പറയനെ എനിക്ക് കഴിയുമായിരുന്നുള്ളൂ..... കിടപ്പിലായി പോയില്ലേ ഞാൻ.....

ഒന്ന് എണീറ്റപ്പോ തിരഞ്ഞു വരാൻ നോക്കിയതാ ഞാൻ... പക്ഷെ അപ്പോഴും എല്ലാരും എന്നിൽ നിന്നും എല്ലാം മറച്ചുവെക്കുവായിരുന്നു...... എനിക്കറിയാം നിനക്ക് എന്നോട് ക്ഷേമിക്കാൻ ആവില്ലെന്ന്.... എന്നെ... എന്നെ വെറുക്കാതിരുന്നാൽ മതി കല്ലു..... അത്‌ മാത്രം മതി എനിക്ക്....." അവൻ കണ്ണുകൾ തുടച്ചുകൊണ്ട് എണീറ്റു... അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് അവളെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവൻ മുറിവിട്ട് പുറത്തേക്കിറങ്ങി...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story