പുലിവാൽ കല്യാണം❤️: ഭാഗം 29

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

അവൻ കണ്ണുകൾ തുടച്ചുകൊണ്ട് എണീറ്റു... അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് അവളെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവൻ മുറിവിട്ട് പുറത്തേക്കിറങ്ങി... പുറത്ത് നിരത്തിയിട്ടിരുന്ന കസേരകളിൽ ഒന്നിൽ ഹരിയും അമ്മയും ഇരിപ്പുണ്ടായിരുന്നു.... അവൻ അവരുടെ അടുത്തേക്ക് നടന്നു... കാശിയുടെ മുഖം കണ്ടതും അവർക്ക് മനസ്സിലായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്... ഹരി കാര്യം തിരക്കിയപ്പോൾ അവൻ മുറിയിൽ നടന്നതെല്ലാം അവനോട്‌ പറഞ്ഞ് " കാശി... ടാ.. നീ വിഷമിക്കണ്ട... അവളിപ്പോ നിന്നോടിങ്ങനെ പെരുമാറാൻ കാരണം ഞനടാ... ഞാനാ അവളോട് എല്ലാം പറഞ്ഞത്... എല്ലാം എന്റെ തെറ്റിദ്ധാരണകൾ ആയിരുന്നു... ഞാൻ സംസാരിക്കാം അവളോട്.... എല്ലാം ഓക്കേ ആകും..... " ഹരി ദൃതിയിൽ എണീറ്റ് നടക്കാൻ തുടങ്ങിയതും കാശി അവന്റെ കയ്യിൽ കേറി പിടിച്ചു.... " വേണ്ടടാ... അവൾക്കിപ്പോ റസ്റ്റ്‌ ആവശ്യമാണ്... എന്നെ കണ്ടാൽ വെറുതെ ടെൻഷൻ ആകും..... ഞാൻ പോകുവാ... എന്തേലും ആവശ്യമുണ്ടെൽ എന്നെ വിളിച്ച മതി..... പിന്നെ നീ കാരണം അല്ല അവൾ എന്നോട് മിണ്ടാതെ ഇരിക്കുന്നത്... ഇതിനെല്ലാം കാരണം എന്റെ അമ്മയാണ്.... അവളില്ലാത്ത ആ വീട്ടിൽ ഞാൻ ഇനി ഉണ്ടാകില്ല ഹരി.... " കാശി ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി... " നീ എങ്ങോട്ടേക്ക..... " ഹരി ചോദിച്ചതിന് അവൻ ഒരു പുഞ്ചിരി ആയിരുന്നു സമ്മാനമായി നൽകിയത്...

ആ മനോഹരമായ ചിരി സമ്മാനിക്കുമ്പോഴും അവന്റെ കണ്ണുകൾ തുളുമ്പത്തിരിക്കാൻ അവൻ പാടുപെടുന്നത് ഹരിയും അമ്മയും നോക്കി നിന്നു.... " എന്നാൽ ശെരി... ഇറങ്ങട്ടെടാ... ഒന്നും അവളോട് പറയണ്ട..... " ഹരിയും അമ്മയും പോകരുതെന്ന് അവനോട് ഒരുപാട് പ്രാവശ്യം പറഞ്ഞുവെങ്കിലും അവൻ ഒന്നും സമ്മതിച്ചില്ലെന്ന് മാത്രമല്ല ഒരുവാക്ക് പോലും പറയാൻ കൂട്ടാക്കിയില്ല..... " നിങ്ങളല്ലേ കല്യാണിയുടെ കൂടെ വന്നവർ... ഇവിടെ ഇരിക്കുവാണോ ഡോക്ടർ തിരക്കുന്നുണ്ട്...... " അൽപ്പo ഈർഷയോടെ പറഞ്ഞുകൊണ്ട് നേഴ്സ് അവരിൽ നിന്നും നടന്നകന്നു..... " കാശി വന്നേ.... " കാശിയും ഹരിയും നഴ്സിന്റെ പുറകെ പോയപ്പോൾ ഹരിയുടെ അമ്മ റൂമിലേക്ക് പോയി..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " ഇരിക്കു........ " കയ്യിലിരിക്കുന്ന റിപ്പോർട്ടിലേക്ക് തന്നെ നോക്കിക്കൊണ്ട് ഡോക്ടർ പറഞ്ഞു..... ഹരിയും കാശിയും ഡോക്ടർക്ക് മുന്നിൽ ഇട്ടിരുന്ന കസേരകളിൽ ഇരുന്നു..... " നിങ്ങളിൽ ആരാണ് കല്യാണിയുടെ ഹസ്ബൻഡ് " അവർ സംശയത്തോടെ ഇരുവരെയും മാറി മാറി നോക്കി... " ഞനാണ് ഡോക്ടർ... എന്ത്‌ പറ്റി അവൾക്ക്.... " " സീ മിസ്റ്റർ...? " " കാശി... " " യെസ്... നോക്കു കാശി... ആ കുട്ടി നല്ല വീക്ക് ആണ്... ഈ സമയത്ത് നല്ലപോലെ ശ്രദ്ധിക്കേണ്ടതല്ലേ....... " " അത്‌... ഡോക്ടർ... എനിക്കൊന്നും മനസ്സിലായില്ല.... " കാശിയും ഹരിയും പരസ്പരം നോക്കി.... " വൈഫ്‌ ന്റെ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ ആകാം......... ആ കുട്ടി വെള്ളം തീരെ കുടിക്കാറില്ല....... ലോ പ്രഷർ ആണ്......

ഇങ്ങനെ പോകുവാണേൽ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് നല്ല വളർച്ച ഉണ്ടാകില്ല..... " ഡോക്ടർ കാശിയെ നോക്കി കണ്ണുരുട്ടി....... " വയറ്റിൽ കിടക്കുന്ന കുഞ്ഞോ.... " കാശി എടുത്ത് ചോദിച്ചതും ഡോക്ടർ അവനെ സംശയത്തോടെ നോക്കി..... " അല്ല നിങ്ങൾക്കറിയില്ലേ... നിങ്ങളുടെ wife പ്രെഗ്നന്റ് ആണ്.... " കേട്ടത് വിശ്വസിക്കാനാവാതെ കാശി കസേരയിൽ നിന്നും ചാടി എണീറ്റു പുറത്തേക്കിറങ്ങി... എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഹരിയും അവന്റെ ഒപ്പം ഇറങ്ങി..... " കാശി.... എന്താ ഇതൊക്കെ..... " ഹരി ചോദിച്ചതിനൊന്നും മറുപടി പറയാതെ അവൻ വളരെ വേഗം കല്ലുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു....... " എന്താ മോനെ.... " മിരിയിലേക്ക് പൊടുന്നനെ കേറി വരുന്ന കാശിയെ കണ്ടതും അമ്മ ചോദിച്ചു.... എന്നാൽ അമ്മയുടെ ചോദ്യം അപ്പാടെ നിരാകരിച്ചുകൊണ്ടാവൻ കല്ലുവിന് നേരെ തിരിഞ്ഞു...... " ആ ഡോക്ടർ... പ... പറഞ്ഞത്.... സത്യമാണോ..... " അവൾക്ക് ഒന്നും മനസ്സിലാവാത്തതിനാൽ കാശിയെ കണ്ണുമിഴിച് നോക്കുവായിരുന്നു കല്ലു....... " സത്യമാണോ.... നീ പ്രെഗ്നന്റ് ആണെന്നുള്ള കാര്യം സത്യമാണോന്ന്.... " അവന്റെ ഒച്ച അൽപ്പം പൊങ്ങിയപ്പോൾ അവൾ തലകുലുക്കി.... " മ്മ്മ്.... നീ ഈ കൈമുറിക്കുന്ന സമയത്ത് നിനക്കറിമായിരുന്നോ ഇത്...... "

അവൾ അതിനും തലകുലുക്കിയത് കണ്ട് ഹരിയും അമ്മയും ഒരുപോലെ ഞെട്ടി..... " അപ്പൊ... അപ്പൊ നമ്മുടെ കുഞ്ഞിനെക്കാളും വലുത് നിനക്ക് നിന്റെ വാശി ആയിരുന്നു അല്ലെ.... ഇത്ര ക്രൂര ആകാൻ നിനക്ക് എങ്ങനെ കഴിഞ്ഞു കല്ലു....... " മുറിയിലാകെ നിശബ്ദത തളം കെട്ടി..... " മതി കല്ലു..... നിന്നെ മാത്രം മതിയെന്ന് പറഞ്ഞു എന്റെ അമ്മെപ്പോലും ഉപേക്ഷിച്ച ഞാൻ ഇങ്ങോട്ടേക്കു വന്നത്... ഇപ്പോൾ നീ... നീ എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കി അല്ലെ...... ഒരു തെറ്റും ചെയ്യാത്ത എന്നെ ഇനിയും ശിഷിക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല... ഇനി... ഇനി നിന്റെ കണ്മുന്നിൽ പോലും ഞാൻ വരില്ല....... " കാശി അവളോട് പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കല്യാണി ഓടി വന്നവന്റെ കയ്യിൽ പിടിച്ചു.... " ഏട്ടാ... എനിക്ക് ആ സമയം മറ്റ് വഴികളൊന്നും തോന്നിയില്ല... അതുകൊണ്ടാ...ഏട്ടൻ ഡിസ്ചാർജ് ആയി വരുന്ന സമയത്ത് പറയാം എന്ന് കരുതിയതാ... അപ്പോഴാ അറിഞ്ഞത് ഏട്ടന് എന്നെ വേണ്ടെന്ന്... അപ്പോഴത്തെ പൊട്ടാ ബുദ്ധിക്ക് തോന്നിപ്പോയി അങ്ങനെയൊക്കെ ചെയ്യാൻ..... എന്നെ ഏട്ടൻ ഉപേക്ഷിച്ചുപോയാൽ നമ്മുടെ കുഞ്ഞും ഞാൻ അനുഭവിച്ചപോലെയൊക്കെ നരകിക്കേണ്ടി വരില്ലേ... അവളും ആരോരുമില്ലാതെ അലഞ്ഞു തിരിയല്ലേ.... എന്നെ പോലെ എല്ലാർക്കും ശല്യമായി മാറില്ലേ... അങ്ങനെയൊക്കെ ആലോചിച്ചപ്പോ വേറെ... വേറെ വഴിയൊന്നും തോന്നിയില്ല..... എന്നെയും നമ്മുടെ കുഞ്ഞിനേയും വിട്ട് ഏട്ടന് പോകാൻ ആകുവോ... പോയാലും ഞാൻ വിടില്ല.... പോകല്ലേ ഏട്ടാ..... എനിക്ക് ഇനിയും വയ്യ ഏട്ടനെ പിരിയാൻ... പോകല്ലേ....... " അവൾ കരഞ്ഞുകൊണ്ട് അവന്റെ കാലിക്കലേക്ക് ഊർന്ന് വീണു..... "

എന്താ കുട്ടി ഈ കാണിക്കുന്നേ... നിങ്ങൾ തമ്മിലുള്ള വഴക്കിനിടയിൽ ഈ കുഞ്ഞെന്ത് ചെയ്തു.... കാശി.... ഈ സമയത്ത് ഇങ്ങനെ കരയുന്നതും ടെൻഷൻ അടിക്കുന്നതും നിന്റെ ഭാര്യക്കും കുഞ്ഞിനും നല്ലതല്ല... ഇനി ഇവരൊന്നും നിനക്ക് വലുതല്ലെങ്കിൽ വഴക്കോ അടിയോ എന്താന്ന് വെച്ച ചെയ്തോ..... " ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ഹരിയുടെ അമ്മ അവളെ പിടിച്ച് എഴുനേൽപ്പിച്ചു... ആ സമയവും കല്ലുവിന്റെ ചുണ്ടുകൾ പോകല്ലേ എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു..... അവൾ കരയുന്നത് കണ്ട് ഇനിയും പിടിച്ച് നിൽക്കാൻ കഴിയാത്തതിനാൽ കാശി അവളെ വാരി പുണർന്നു... അവൾ തിരികെയും..... ഹരിയും അമ്മയും ആകെ അന്തളിച്ചു നിൽക്കുകയാണ്.... എന്താണ് നടക്കുന്നതെന്നറിയാതെ ഹരി അവരെ തന്നെ നോക്കൂ നിന്നു.... " നീ എന്ത്‌ കാണാനാ ഈ വായ പൊളിച്ചു നിൽക്കുന്നത്.... പോടാ വെളിയിലേക്ക്..... " അമ്മ ഹരിയുടെ ചെവിക്ക് പിടിച്ചതും എരിവ് വലിച്ചുകൊണ്ട് അവൻ അമ്മയോടൊപ്പം പുറത്തിറങ്ങി.... തമ്മിൽ തമ്മിൽ ആശ്വസിപ്പിക്കലോക്കെ കഴിഞ്ഞ് കാശി ഒരു നറു പുഞ്ചിരിയോടെ ഹരിയുടെ അടിത്തേക്ക് വന്നു.....

" ട... നാറി... നീയല്ലേ പറഞ്ഞത് അവളും നീയും തമ്മിൽ പ്രേമo മാത്രെ ഉള്ളുന്നു.... ഇപ്പൊ എന്താടാ ഇതൊക്കെ... അവൾ പ്രെഗ്നന്റ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോ തന്നെ എന്റെ ശ്വാസം നിലച്ചു... അതിന്റെ കൂടെ നിന്റെ നടത്തo കണ്ടപ്പോൾ ശവപ്പെട്ടിയിൽ കിടന്ന അവസ്ഥ ആയി... സത്യം പറയെടാ.... നിങ്ങൾ തമ്മിൽ..... " " ശെടാ.... എന്റെ ഭാര്യ പ്രെഗ്നന്റ് ആയതിൽ നീ എന്തിനാ ടെൻഷൻ അടിക്കുന്നെ... കല്യാണം കഴിഞ്ഞാൽ ഇതൊക്കെ സാധാരണ അല്ലെ.. പിന്നെ എനിക്ക് നിന്നോട് സംസാരിക്കാൻ time ഇല്ല.... അവൾക്ക് മസാല ദോശ വേണമെന്ന്... ഞാൻ പോയി വാങ്ങട്ടെ..... " ഒന്നും മനസിലാവാതെ ഹരി തലയാട്ടി...... കല്ലുവിനായി മസാല ദോശ വാങ്ങാൻ പോകുമ്പോൾ അവന്റെ മനസ്സ് നിറയെ ആ ദിവസമായിരുന്നു.... മനസ്സുകൊണ്ടും ശരീരം കൊണ്ടും താനും കല്ലുവും ഒന്നായ നിമിഷം..... വീട്ടിൽ ആരുമില്ലാതിരുന്ന ആാാ ദിവസത്തിലേക്ക് അവൻ ഒന്നുകൂടി നടന്നു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story