പുലിവാൽ കല്യാണം❤️: ഭാഗം 3

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

കാശി അവൾ കൊണ്ട് വന്നു വെച്ച ചായ കുടിക്കാതെ നേരെ അടുക്കളയിലേക്ക് പോയി... " അമ്മേ ചായ.. " " നിനക്ക് ചായ കല്ലുമോള് കൊണ്ടുവന്നല്ലോ... നീ കുടിച്ചില്ലേ.... " ഇടുപ്പിൽ കൈകുത്തിവെച്ചുകൊണ്ട് സംശയത്തോടെ അമ്മ ചോദിച്ചു... ആദ്യo എന്ത്‌ പറയണം എന്നാലോചിച് ഞാൻ ഒന്ന് കുഴങ്ങിയെങ്കിലും പെട്ടെന്നാണ് എനിക്ക് തലയ്ക്കുള്ളിൽ spark വന്നത്... കല്ലുമോളോ..... ആ സംശയം എന്റെ നാവിനും ഉണ്ടായിരുന്നു... ചോദിച്ചത് കുറച്ച് ഉച്ചത്തിലായിപ്പോയി 😕.. സംശയത്തിൽ നിന്ന അമ്മ പെട്ടെന്ന് കലിപ്പായി.. " സ്വന്തം ഭാര്യയുടെ പേരറിയില്ലെ.... ഇതൊന്നും അറിയാതെയാണോ..... ദെ ചെക്ക ഞാൻ എന്തേലും പറയുട്ടോ.... " ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ട് അമ്മ പിന്തിരിഞ്ഞുനടന്നു..... " അപ്പൊ അവളുടെ പേര് കല്ലു..... മ്മ്...... " ഒരുനിമിഷം കൊണ്ട് ഒരു ലക്ഷം ക എന്ന് തുടങ്ങുന്ന പേരുകൾ എന്റെ മൈൻഡിലെക്ക് വന്നെങ്കിലും അതിൽ ചേർച്ച വന്നത് കല്യാണി എന്ന പേരാണ്.... അപ്പൊ അവളുടെ പേര് കല്യാണി എന്നായിരിക്കും.. ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി...

" ശേ... ആ ചായ കുടിച്ചാൽ മതിയായിരുന്നു... അവളോടുള്ള ദേഷ്യം ചായയോട്.... മോശം മോശം... " പിന്നെ ഞാൻ അവിടെ നിന്നില്ല.. ചൂടല്പം കുറഞ്ഞാലും വേണ്ടില്ല ചായ മതി എന്നാ ഒറ്റ ഉദ്ദേശത്തോടുകൂടി മുറിയിലേക്കോടി.... അവൾ അകത്തുണ്ടെന്ന് തോന്നുന്നു എന്തോ ശബ്ദം കേൾക്കാം.... ഞാൻ കാതോർത്ത് കൊണ്ട് അവിടെ നിന്നു...... ശേ മണ്ടൻ... ഞാൻ എന്തിനാ അവൾ അകത്തുണ്ടെൽ പേടിക്കുന്നെ... കേറി പോണം... എന്റെ മുറി... എന്റെ ചായ... ഞാൻ ചാരിയിരുന്ന കതക് തള്ളി തുറന്നു .............. മുന്നിൽ കണ്ട കാഴ്ച!!!!!!!!!!! അതെന്റെ സർവനാടികളെയും തളർത്തിക്കളഞ്ഞു......... അവളുടെ അണി വയർ....... ഗോതമ്പ് നിറമുള്ള പാടത്ത് നനുത്ത രോമങ്ങൾ... അവയ്ക്ക് കറുപ്പ് നിറമില്ല... സ്വർണം തോൽക്കും നിറം... എന്റെ കണ്ണുകൾ അതിലെ അഴകൊത്ത ചുഴിയിലേക്ക് നീണ്ടു... ഒരു നിമിഷം കൊണ്ട് തന്നെ എന്റെ തൊണ്ടക്കുഴി വറ്റി വരണ്ടു.... ഇനിയും ആ കാഴ്ച ആസ്വതിച്ചാൽ പിന്നെ ഞാൻ ചിലപ്പോ ബാലൻ കെ നായർ ആകും... സോ കണ്ട്രോൾ കാശി എന്ന് സ്വയം പറഞ്ഞുകൊണ്ട് കണ്ണുകൾ പിൻവലിച്ചു..... അവളാണേൽ ഫാനിന്റെ പൊടി തൂക്കുവാണ്.... " നീയെന്തോന്നാ കാണിക്കുന്നേ.... " ഒന്നുകൂടി അവളുടെ ഇടുപ്പിൽ കണ്ണുകൾ എറിഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു....

" ഞാൻ... പൊടി.. അതാ.... " അവൾ മടിച്ചു മടിച്ചു പറഞ്ഞു... " പൊടിയല്ലേ... സാരമില്ല അവിടെ ഇരുന്നോട്ടെ.. നിന്റെ മനസ്സിന്റെ അത്ര അഴുക്കൊന്നും ഫാനിനു കാണില്ല... അതുകൊണ്ട് മോള് അത്‌ അവിടെ വെച്ചേക്ക്... തൂത്തും തുടച്ചും ഇവിടെയങ് കൂടാം എന്ന് വല്ല വിചാരവും ഉണ്ടേൽ അതങ്ങ് കളഞ്ഞേക്ക്.....6 മാസം...6 മാസത്തിനുള്ളിൽ എനിക്ക് ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് ഇവിടെ നിന്നും ഇറങ്ങിക്കോണം... നാശം.... " അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... പതിയെ കട്ടിലിൽ നിന്നും ഇറങ്ങി അവൾ മുറിക്കു പുറത്തേക്ക് പോയി... ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അവിടിരുന്ന തണുത്ത ചായ കുടിച് പുറത്തേക്കിറങ്ങി... ഹരിയെ ഒന്ന് കാണണം... മനസ്സിനെന്തോ ഒരു വല്ലായ്മ..... " കാശി.... ഇതൊന്നും കാര്യമാക്കാതെ... അവൾ അന്ന് എന്തിനാ ആ ഹോട്ടലിൽ വന്നതെന്ന് നീ അവളോട് ചോദിക്കെടാ... അപ്പൊ പിന്നെ പ്രശ്നം നമുക്ക് മനസ്സിലാക്കാമല്ലോ... " ഹരി എന്റെ തോളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു തീർന്നതും ഞാൻ ആ കൈ തട്ടി മാറ്റി... " അന്ന് നീയും മാത്തനും എന്റെകൂടെ ഉണ്ടായിരുന്നേൽ ഇന്ന് ഈ വള്ളി കേസ് എന്റെ തലയിൽ ആകില്ലായിരുന്നു..... " ഞാൻ അൽപ്പം നിരാശയോടെ പറഞ്ഞു... " ടാ കാശി.. ഞാൻ പറഞ്ഞില്ലേ അന്ന് നടന്ന കാര്യങ്ങളൊക്കെ... ഞാനും മാത്തനും പെട്ടെന്ന് തിരികെ വരാം എന്ന് കരുതിയ അന്ന് പാർട്ടിക്കിടയിൽ നിന്നും മുങ്ങിയത്... അവിടെ കൂട്ടുകാരെ കണ്ടതും ഒരു രണ്ട് ലാർജ് കൂടി വീശി..

പിന്നെ ഞങ്ങൾ കണ്ണ് തുറന്നത് പിറ്റേന്ന് ഉച്ചക്ക.... " "മ്മ്... അല്ലെങ്കിലും ആ നാശം എന്റെ തലയിൽ ആവണം എന്നായിരിക്കും വിധി... പറഞ്ഞിട്ടൊന്നും കാര്യമില്ല.... ഇനി എങ്ങനെ അവളെ ഇറക്കിവിടും......."(കാശി ) " ടാ.. ഞാൻ ഒരു ഐഡിയ പറയട്ടെ.... " ഹരി ആവേശത്തോടെ പറഞ്ഞതും ഞാൻ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.. " അന്ന് നിന്റെ കല്യാണത്തിന് അവളുടെ വീട്ടുകാർ ആരെങ്കിലും വന്നോ.... "(ഹരി ) " ഇല്ല... ഞാൻ ആകെ അവളുടെ അമ്മേ മാത്രെ കണ്ടിട്ടുള്ളു..... ഒരു ഹിടുംബി തള്ള... "(കാശി..) " നമുക്ക് അവളുടെ വീട് വരെയൊന്ന് പോയാലോ "(ഹരി ) " എന്തിന്..... "(കാശി ) " എടാ മണ്ട നീയല്ലേ പറഞ്ഞത് അവളുടെ അമ്മ പോലീസ് സ്റ്റേഷനിൽ വെച്ച് ഈ കല്യാണത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞെന്ന്.... "(ഹരി ) " എന്റെ പൊന്ന് ഹരി എനിക്കൊന്നും മനസ്സിലാകുന്നില്ല... എന്താ നിന്റെ മനസ്സിലുള്ള പ്ലാൻ എന്ന് പറ.... "(കാശി ) " അളിയാ... നീ പറഞ്ഞത് വെച്ച് നോക്കുമ്പോ അവളുടെ അമ്മക്ക് നിന്നെക്കൊണ്ട് അവളെ കെട്ടിക്കുന്നത് ഇഷ്ടമല്ലായിരുന്നു... നിനക്കും അവളെ ഇഷ്ടമല്ല... so നമ്മൾ അവളുടെ അമ്മയെ കാണാൻ പോണം എന്നിട്ടു പറയണം നിനക്ക് വേറെ ഒരു പെണ്ണുമായി ബന്ധം ഉണ്ടെന്നും ഇവൾ റൂമിൽ വന്നത് എന്തിനാണെന്ന് അറിയില്ലെന്നും...

അവളെ വിളിച്ചുകൊണ്ടു പോയില്ലെങ്കിൽ ഞാൻ എന്റെ കാമുകിയുമായി ഒളിച്ചോടുമെന്നുമൊക്കെ... അപ്പൊ എന്തായാലും നിന്റെ വീട്ടുകാരോട് വഴക്കുണ്ടാക്കിയെങ്കിലും അവളുടെ അമ്മ അവളെ വിളിച്ചുകൊണ്ടു പൊക്കോളും...... പക്ഷെ..... " ഹരി ഒരു " പക്ഷെ " പറഞ്ഞവസാനിച്ചതും കാശി അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു.. " ഇത്രയൊക്കെ ചെയ്ത് അവൾ വീട്ടിൽ നിന്നും പോയാലും നീ കല്യാണം കഴിച്ചത് നാട്ടുകാർക്കൊക്കെ അറിയാവുന്ന കാര്യമല്ലേ.... "(ഹരി ) " ഓ... നാട്ടുകാര്.. തേങ്ങ... അവന്മാരുടെ കാര്യം ആരുനോക്കുന്നു... എനിക്ക് തോന്നിയപോലെയെ ഞാൻ ജീവിക്കു...... നീ അതുകൊണ്ട് നാട്ടുകാരുടെ കാര്യം വിട്... നീ പറഞ്ഞാ ഐഡിയ വർക്ക്‌ ഔട്ട്‌ ആകുമോ അളിയാ... " ഞാൻ പ്രതീക്ഷയോടെ അവനെ നോക്കി... " ആകുമെന്ന തോന്നുന്നേ... ഒന്നെങ്കിൽ അവള് വീട്ടിൽ നിന്നും പോകും... അല്ലെങ്കിൽ നിന്നെ വീട്ടീന്ന് പുറത്താക്കും.. എന്തേലുമൊന്ന് നടക്കാതിരിക്കില്ല.... " അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുവെങ്കിലും ഞാൻ അത്‌ കേട്ടു.... " എന്നാൽ ഇപ്പൊ തന്നെ പോയേക്കാം.. നീ വണ്ടിയിൽ കേറ്... "

ഹരിയെയും കൂട്ടി ഞാൻ അവളുടെ വീട് തപ്പി പോയി...... പോലീസ് സ്റ്റേഷനിൽ ഒപ്പിടുമ്പോഴും മാര്യേജ് രജിസ്റ്ററിൽ ഒപ്പിടുമ്പോഴും അവളുടെ അഡ്രെസ്സ് ശ്രദ്ധിച്ചതുകൊണ്ട് അധികമൊന്നും തിരക്കേണ്ടി വന്നില്ല... അവളുടെ വീട് കണ്ടുപിടിച്ചു....... " അളിയാ.. ഇതാണോ വീട്... ഇതെന്താ ഇങ്ങനെ... " ഹരി അവളുടെ വീട് കണ്ട് എന്നോട് ചോദിച്ചെങ്കിലും എന്റെ മനസ്സിലും അതെ സംശയമായിരുന്നു..... ഒരു കുഞ്ഞു വീട്.... വെട്ട് കല്ല് കൊണ്ട് കെട്ടിയതാണെന്ന് തോന്നുന്നു... സിമെന്റ് ഒന്നും തേച്ചിട്ടില്ല.... ഓടിട്ടാ വീടാണേലും ചോർച്ച കൊണ്ടാവാം താർപ്പ വലിച്ചു ഓടിന് മുകളിൽ ഇട്ടിട്ടുണ്ട്... മഴപെയ്ത് മുറ്റം നിറയെ ചളിയും വീടിനടുത്തു തന്നെ ഒരാട്ടിൻ കൂടും..... ചളിയുടെയും ആട്ടിൻ കൂടിന്റെയും എല്ലാം മനം മടുപ്പിക്കുന്ന ഗന്ധം........ ഞാൻ പതിയെ ചൂണ്ടു വിരൽ കൊണ്ട് മൂക്കിൻ തുമ്പിൽ ഒന്ന് ഉരച്ചു...... " വാടാ.... " ഞാൻ ഹരിയെയും വിളിച്ചുകൊണ്ടു വീട്ടിലേക്ക് നടന്നു.... മുറ്റത്തു നിന്നുകൊണ്ട് വിളിച്ചു.... " ഇവിടെ ആരുമില്ലേ.... "(ഹരി ) " ആരാ ഈ നേരം.... നാശം... " ഉറക്കെ അകത്തു നിന്നും ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി അവളുടെ അമ്മയാണെന്നു... ആ വാക്കുകളിൽ തന്നെ അവരുടെ സ്വഭാവം എങ്ങനെയുണ്ടെന്നു വിളിച്ചോതുന്നുണ്ടായിരുന്നു.. അൽപ്പ നേരത്തിനു ശേഷം അവർ ഉമ്മറത്തേക്കിറങ്ങി വന്നു....

ആ വീട് പോലെത്തന്നെ ആയിരുന്നു അവരുടെ വേഷവും... നിറയെ അഴുക്കും നിറം മങ്ങിയതുമായുള്ള ഒരു വേഷം......" നീ........ " എന്നെ കണ്ടതും അവർ ഭദ്ര കാളി ആയി മാറുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു....... " ചേച്ചി... ഞങ്ങൾ വന്നത്... " ഹരി പറഞ്ഞ് അവസാനിപ്പിക്കും മുന്നേ അവർ ഇടക്ക് കയറി... " ഒന്നും മിണ്ടണ്ട... ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്... നീ കാരണമാ ഞാനിപ്പോ കണ്ണുനീർ കുടിക്കുന്നത്.... എന്റെ മോളേ നീ എന്തൊക്കെയോ പറഞ്ഞ് ധരിപ്പിച്ചു അവളെ നിന്റെ പക്ഷത്താക്കിയില്ലേ..... മതി... എന്റെ ശാപം എന്നും നിന്റെ തലയ്ക്ക് മേലെ കാണും... നീ നോക്കിക്കോ... " ഞങ്ങളെ ഒന്നും പറയാൻ സമ്മതിക്കാതെ അവർ ഇടിച്ചു കയറി എന്നെ ശപിച്ചുകൊണ്ടേ ഇരുന്നു...... " ചേച്ചി.... (അമ്മേ എന്ന് വിളിക്കാൻ എന്തോ എനിക്ക് തോന്നിയില്ല...)... ചേച്ചി.. ഞാൻ ഒരു സത്യം പറയട്ടെ... ഞനും നിങ്ങടെ മോളും തമ്മിൽ ഒരു ബന്ധവും ഇല്ല.... " അത്‌ കേട്ടതും അവരുടെ മുഖത്ത് എന്തോ ആശ്ചര്യം വന്നു നിറഞ്ഞപോലെ... ഞാൻ തുടർന്നു.... " അന്നത്തെ ദിവസം എന്താണ് നടന്നതെന്നു പോലും എനിക്കറിയില്ല... ഞാൻ എണീറ്റപ്പോഴാണ് ആ പെണ്ണിനെ കാണുന്നത് തന്നെ... അവളാണ് എന്നെ കല്യാണം കഴിക്കാൻ വേണ്ടി എന്തൊക്കെയോ നുണകൾ പറഞ്ഞ് എന്റെ വീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ചത്.....

മാത്രമല്ല എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ്... അവളെ അല്ലാതെ വേറെ ഒരു പെണ്ണിനെ എന്റെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ പോലും എനിക്ക് കഴിയില്ല....... ചേച്ചി എങ്ങനെയെങ്കിലും അവളെ ഇങ്ങോട്ട് വിളിച്ചോണ്ട് വരണം..... ഡിവോഴ്സ് നടക്കും വരെ അവൾ ഇവിടെ നിൽക്കട്ടെ... കൂടാതെ ചേച്ചി അന്ന് സ്റ്റേഷനിൽ വെച്ച് ചോദിച്ച നഷ്ടപരിഹാരം ഞാൻ തരാം... എന്തെ...? " എങ്ങനെയെക്കയോ ധൈര്യം സംഭരിച്ചു ഞാൻ മനസ്സിലുള്ളതും ഹരി പറഞ്ഞ കള്ളങ്ങളും വെച്ചങ് കാച്ചി.. അവരുടെ മുഖമാണെങ്കിൽ സന്തോഷം കൊണ്ട് പൂത്തുലഞ്ഞു നിൽക്കുവാണ്..... " വാ മക്കളെ... അകത്തിരുന്ന് സംസാരിക്കാം.... " അവർ ഞങ്ങളെ അകത്തേക്ക് വിളിച്ചു.... മകൾക്ക് ഡിവോഴ്സ് കൊടുക്കാം എന്ന് പറഞ്ഞാ മരുമകന് ആരും കൊടുക്കാത്ത സ്വീകരണം ആണ് എനിക്ക് കിട്ടിയത്... ഞാൻ ഹരിയെ ഒന്ന് നോക്കി... അവനും അത്ഭുതത്തോടെ എന്നെ നോക്കുവായിരുന്നു... ഒരു ആട്ടാണ് ഞങ്ങൾ രണ്ടും പ്രതീക്ഷിച്ചത്.... " ഇരിക്ക് മക്കളെ.... അല്ല മോൻ നഷ്ട പരിഹാരത്തെ കുറിച് പറഞ്ഞല്ലോ... എത്ര തരും.... " അവരുടെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി.. എന്തൊരു സ്ത്രീയാണിത്.... മകളുടെ ജീവിതത്തേക്കാളും വലുത് അവർക്ക് പണമാണ്.... " ചേച്ചി തന്നെ പറഞ്ഞോ.... " " മ്മ്..... ഒരു അന്പത്തിനായിരം തരുമോ..." ഞാൻ അതിന് തല കുലുക്കി സമ്മതമറിയിച്ചു.... " മ്മ്... എന്നാ ശെരി.... അവളെ എങ്ങനേലും എന്റെ അടുക്കൽ എത്തിച്ചാൽ മതി... ഞാൻ ബാക്കി നോക്കിക്കൊള്ളാം.... " അവരത് പറഞ്ഞപ്പോൾ ഞാൻ മൂളിയെങ്കിലും എന്റെ മനസ്സെന്തോ ഞാൻ തെറ്റ് ചെയുന്നു എന്ന് പറഞ്ഞുകൊണ്ടിരുന്നു...................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story