പുലിവാൽ കല്യാണം❤️: ഭാഗം 30

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" ശെടാ.... എന്റെ ഭാര്യ പ്രെഗ്നന്റ് ആയതിൽ നീ എന്തിനാ ടെൻഷൻ അടിക്കുന്നെ... കല്യാണം കഴിഞ്ഞാൽ ഇതൊക്കെ സാധാരണ അല്ലെ.. പിന്നെ എനിക്ക് നിന്നോട് സംസാരിക്കാൻ time ഇല്ല.... അവൾക്ക് മസാല ദോശ വേണമെന്ന്... ഞാൻ പോയി വാങ്ങട്ടെ..... " ഒന്നും മനസിലാവാതെ ഹരി തലയാട്ടി...... കല്ലുവിനായി മസാല ദോശ വാങ്ങാൻ പോകുമ്പോൾ അവന്റെ മനസ്സ് നിറയെ ആ ദിവസമായിരുന്നു.... മനസ്സുകൊണ്ടും ശരീരം കൊണ്ടും താനും കല്ലുവും ഒന്നായ നിമിഷം..... വീട്ടിൽ ആരുമില്ലാതിരുന്ന ആാാ ദിവസത്തിലേക്ക് അവൻ ഒന്നുകൂടി നടന്നു... ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,( ആ ദിവസം ) രാവിലെ നല്ല ഉറക്കത്തിലായിരുന്ന എന്നെ വിളിച്ചുണർത്തിയത് കല്ലുവായിരുന്നു... സാദാരണ വീട്ടിൽ അമ്മയും ചേട്ടത്തിയും ഉണ്ടെങ്കിൽ അവൾ എന്റെ അടുക്കൽ അങ്ങനെ വരാറേ ഇല്ല... കാരണം ഞനും അവളും തമ്മിലുള്ള പ്രണയത്തിന്റെ കാര്യം അമ്മ അറിയരുതെന്നുള്ള അവളുടെ വാശി..... അതുകൊണ്ട് തന്നെ അമ്മയുടെയും ഏറ്റത്തോയുടെയും കണ്ണുവെട്ടിച്ചായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച.... അതൊരുതരം ത്രില്ല് തന്നെ ആയിരുന്നു...... " കാശിയേട്ടാ... എണീറ്റെ..... എണീക്കാൻ.... " അവൾ എന്റെ കാലിൽ ഒരു അടിതന്നതുംകണ്ടുകൊണ്ടിരുന്ന സ്വപ്നം പാതിയിൽ മുറിഞ്ഞു പോയ ദേഷ്യത്തോടെ ഞാൻ എണീറ്റു....

" എന്താടി...... ഇന്ന് കോളേജിൽ പോണ്ടല്ലോ... പിന്നെ എന്തിനാ നേരത്തെ വിളിച്ചേ.... " ഞാൻ ഒന്ന് ഞെളിഞ്ഞു കൊണ്ട് ചോദിച്ചതും പെണ്ണിന്റെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തു വന്നു.... " ദെ ഏട്ടാ... മാസത്തിൽ ഒരിക്കല ഏട്ടനെ ഇങ്ങനെ തനിച്ചു കിട്ടുന്നത്.... ഞാൻ വലിയ കാര്യത്തിൽ വിളിക്കാൻ വന്നപ്പോ എന്നെ വഴക്ക് പറയുവാ... ഞാൻ പോണു..... " അവൾ തിരിഞ്ഞു നടന്നു... ഉറക്ക പിച്ചിൽ അവളെന്താ പറഞ്ഞതെന്നൊന്നും എനിക്ക് പിടികിട്ടീല... ഒന്നുകൂടി ആലോചിച്ചപ്പോ മനസ്സിലായി...." ടി... അമ്മയും ഏട്ടത്തിയും ഹോസ്പിറ്റലിൽ പോയോ.... " " മ്മ്... പോയിട്ട് 2 മണിക്കൂർ ആയി.... " അവൾ നടക്കുന്നതിനടിയിൽ പറഞ്ഞു..... " മ്മ്... " ഞനൊന്ന് മൂളിയ ശേഷം ബാത്‌റൂമിലേക്ക് കയറി....... കുളിയും കഴിഞ്ഞ് താഴേക്ക് ചെന്നപ്പോൾ ടേബിളിൽ എനിക്ക് കഴിക്കാനുള്ളതെലാം എടുത്ത് വെച്ചിട്ടുണ്ടായിരുന്നു അവൾ.... " നീയും വാ... ഒരുമിച്ചു കഴിക്കാം.... " " വേണ്ട... ദോശ ഉണ്ടാക്കാൻ നേരം രുചി നോക്കിയപ്പോ രണ്ടെണ്ണം ഞാൻ തിന്നു... ഇനി വേണ്ട... " അവൾ നേരത്തെ കഴിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു നിരാശ തോന്നി.. അത്‌ മനസ്സിലാക്കിയതുകൊണ്ടാവാം അവൾ ഒരു നറു ചിരിയോടെ എന്റെ അടുത്ത് വന്നിരുന്നത്..... " അച്ചോടാ പിണക്കമാണോ.....

സാരമില്ല ഇന്ന് നമുക്കൊരുമിച്ചു കുറെ സംസാരിക്കാമല്ലോ.... " അവൾ എന്റെ താടിയിൽ പിടിച്ച് കുലുക്കി.... " ഓഹ്... സംസാരിക്കാൻ... അമ്മയൊക്കെ ഇപ്പൊ വരും... ഒന്നിച്ചിരുന്നു കഴിക്കാം എന്നെകിലും വിചാരിച്ചതാ.... " കഴിച്ചു കഴിഞ്ഞ് കൈ കഴികികൊണ്ട് ഞാൻ പറഞ്ഞതും അവൾ പുറകിലൂടെ വന്നെന്നെ കെട്ടി പിടിച്ച്.... " അവരൊക്കെ ഉച്ച കഴിയും വരാൻ... " " അതെന്താ... " " ഏട്ടത്തിക്ക് fluid കുറവായതുകൊണ്ട് ഡ്രിപ്പ് ഇടണമെന്ന്.... ആ drippidan ഒരുപാട് സമയമെടുക്കും..... " അവൾ എന്നിൽ നിന്നുമകന്നുമാറി പക്ഷെ അമ്മയൊക്കെ വരാൻ താമസിക്കുമെന്ന സന്തോഷo കൊണ്ട് ഞാൻ അവളെ ഇറുക്കെ പുണർന്നു....... അവളോട് കൂടെ കുറച്ചു നേരം ഇരിക്കാമല്ലോ...... അതോർത്തപ്പോൾ കെട്ടിപ്പിടുത്തത്തിന്റെ ഇറുക്കം അൽപ്പം കൂടി..... " മതി മതി... ഏട്ടൻ മാറിക്കെ..... " അവൾ പതിയെ എന്നെ അവളിൽ നിന്നും അടർത്തി മാറ്റി... " ശെടാ... ഒന്ന് കെട്ടിപിടിച്ചെന്നും പറഞ്ഞ് എന്ത്‌ സംഭവിക്കാന.... " എന്റെ മനസ്സിൽ വന്ന സംശയം അവളോട് തന്നെ ചോദിച്ചു.... " മ്മ്.... ഇങ്ങനെ കെട്ടിപിടിച്ചാലേ വേണ്ടാത്തത് തോന്നും..... " " വേണ്ടാത്തതോ... അതെന്തോന്ന്.... " ഞാൻ അവളെ നോക്കി..... " എന്റെ വായിൽ നിന്നും കേൾക്കാനല്ലേ ഞാൻ പറയുല..... " അവൾ എന്റെ അടുത്ത് നിന്നും ഓടി മാറാൻ ഒരു ശ്രമം നടത്തിയെങ്കിലും അവളുടെ ഇടതു കയ്യിൽ ആ സമയo കൊണ്ട് തന്നെ ഞാൻ പിടി മുറുക്കിയിരുന്നു.... " ഏട്ടാ... വിട്ടേ.... ഞാൻ പറഞ്ഞിട്ടില്ലേ.... ഇതൊന്നും വേണ്ടെന്ന്....... "

വലതു കയ്യിലെ നഖം കടിച്ചുകൊണ്ട് നാണിക്കുന്ന പെണ്ണിനെ കണ്ടതും അവളിലുള്ള പിടി പതിയെ അയഞ്ഞു....... ആദ്യമായി അവളോട് ഇതുവരെ തോന്നാത്തൊരുന്ന ഒരു വികാരം എന്നിൽ ഉടലെടുത്തതുകൊണ്ടാവാം അവൾ ഓടി മുറിയിൽ കയറിയപ്പോൾ അവളുടെ പുറകെ പോകാൻ എന്നെ പ്രേരിപ്പിച്ചതും....മുറിയിൽ കയറിയതും എനിക്ക് എതിരെ പുറം തിരിഞ്ഞു നിൽക്കുന്ന അവളുടെ മുടിയിഴകൾ ഒരുവശത്തേക്ക് മാറ്റിക്കൊണ്ട് അവളുടെ കഴുത്തിൽ നനുത്ത ചുമ്പനം നൽകിയപ്പോൾ അവളിൽ നിന്നും ഉണ്ടായ ഒരൂ ശീൽക്കാരം മാത്രം മതിയായിരുന്നു അവൾ എനിക്ക് വേണ്ടി എന്തിനും ഒരുക്കമാണെന്ന് മനസ്സിലാക്കി തരാൻ...... അവളെ കൊണ്ട് കട്ടിലിലേക്ക് മറിയുമ്പോഴും.... അവളിൽ നിന്നും എന്റെ ലക്ഷ്യത്തെ മറയാക്കിയിരുന്ന വസ്ത്രങ്ങൾ ഞാൻ അടർത്തി മാറ്റുമ്പോഴും അവളുടെ കരതലം എന്റെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു... അവളുടെ ശരീരത്തിലെ ഓരോ അണുവും മുത്തി ഉണർത്തുമ്പോൾ അവളിലെ ഭാര്യ എന്നെ ഇരു കയ്യ്കളുo കൊണ്ട് സ്വീകരിച്ചു..... അവളോടുള്ള പ്രണയം ഒരു മഴയായി അവളിലേക്ക് പെയ്തിരക്കിയപ്പോഴും നിറഞ്ഞൊഴുകിയ കണ്ണീർ തുള്ളികളെ ഞാൻ ചുംബിക്കുമ്പോഴും ഞാൻ അറിഞ്ഞു അവൾക്ക് എന്നോടുള്ള പ്രണയം....... ഒടുവിൽ തളർന്നു അവളുടെ മാറിൽ അഭയം പ്രാപിക്കുമ്പോഴും അവളുടെ വിരലുകൾ എന്റെ മൂർത്താവിൽ തഴുകിക്കൊണ്ടിരുന്നു............

അൽപ്പ സമയത്തെ ഉറക്കത്തിനു ശേഷം ആദ്യം എണീറ്റത് ഞാൻ ആയിരുന്നു... പുതച്ചുകിടന്നുറങ്ങുന്ന അവളെ നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം ഞാൻ പതിയെ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു..... എന്റെ സ്പർശം അരിഞ്ഞതും അടഞ്ഞ താമര മിഴികൾ പതിയെ തുറന്നവൾ എന്നെ നോക്കി.... ഞാൻ ഭിത്തിയിലേക്ക് ചാരി ഇരുന്നു...... " എന്തൊരു ഉറക്കമാ കല്ലു നേരം എത്ര ആയിന്നറിയോ... അമ്മയൊക്കെ ഇപ്പൊ വരും..... " കേട്ട പാതി അവൾ ചാടി എണീറ്റു... എണീറ്റ ശേഷമാണു അവൾ സ്വയം ഒന്ന് നോക്കിയ ശേഷം പുതപ് കൊണ്ട് ദേഹം മറച്ചു..... ഞാൻ അത്‌ നോക്കിയൊന്ന് ചിരിച്ചു..... " എന്താ നോക്കണേ... വൃത്തികെട്ട മനുഷ്യൻ.... " കള്ള പരിഭവം നടിച്ച അവളുടെ അടുത്തേക്ക് ഞാൻ ചേർന്നിരുന്നു.... " എന്റെ പെണ്ണെ ഇങ്ങനെ ചമ്മാൻ എന്തിരിക്കുന്നു... ഞാൻ കാണാത്തതൊന്നുമല്ലല്ലോ..... " ഞാൻ ഒരു കണ്ണിറുക്കി പറഞ്ഞതും കൈ തണ്ടയിൽ തന്നെ അവൾ അടിച്ചു.... വേദനിച്ചില്ലെങ്കിലും ഞാൻ വേദന അഭിനയിച്ചു..... " ടി... എന്റെ കൈ....." " വൃത്തികേട് പറഞോണ്ടല്ലേ..... " അവൾ എന്റെ കയ്യിൽ തലോടി...... പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story