പുലിവാൽ കല്യാണം❤️: ഭാഗം 31

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" എന്റെ പെണ്ണെ ഇങ്ങനെ ചമ്മാൻ എന്തിരിക്കുന്നു... ഞാൻ കാണാത്തതൊന്നുമല്ലല്ലോ..... " ഞാൻ ഒരു കണ്ണിറുക്കി പറഞ്ഞതും കൈ തണ്ടയിൽ തന്നെ അവൾ അടിച്ചു.... വേദനിച്ചില്ലെങ്കിലും ഞാൻ വേദന അഭിനയിച്ചു..... " ടി... എന്റെ കൈ....." " വൃത്തികേട് പറഞോണ്ടല്ലേ..... " അവൾ എന്റെ കയ്യിൽ തലോടി...... പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്... കല്ലു വേഗം ഫോൺ എടുത്തു " ഇന്ദു ഏട്ടത്തി കാളിങ്... " " ഹെലോ..... ആഹ്ഹ് ഞാൻ അടുക്കളയില ഏട്ടത്തി... ഒന്നും വേണ്ട... ശെരി.... " അവൾ ഫോൺ കട്ട്‌ ചെയ്ത് എന്നെ നോക്കി.... " ഏട്ടത്തിയ.... കവലയിൽ എത്തിയെന്ന്... എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ വിളിച്ചത...... " എനിക്കെന്തോ ആ സമയമo ഏട്ടത്തിയോട് ദേഷ്യം തോന്നി..... ഒന്ന് സംസാരിക്കാൻ തുടങ്ങുവായിരുന്നു... അപ്പോഴാ ഏട്ടത്തിയുടെ ഒരു വിളി..... എന്റെ മനസ്സിലെ അസ്വസ്ഥത മുഖത്തും പ്രകടമായി....... " ഏട്ടാ.... ഏട്ടൻ ഏട്ടന്റെ റൂമിൽ പൊക്കോ..... " അവൾ അതും പറഞ്ഞുകൊണ്ട് എണീറ്റു....

" ഓഹ്... ഏട്ടത്തി കണ്ടാൽ മോശമാകും അല്ലെ.... എന്റെ വിധി... സ്വന്തം ഭാര്യയോട് സംസാരിക്കാൻ പോലും വീട്ടുകാരുടെ സമ്മതം വേണം.... " ഞാൻ മുറുമുറുത്തു " അതൊക്കെ എന്നെ വേണ്ടെന്ന് പറയുമ്പോൾ ചിന്തിക്കണമായിരുന്നു... ഈൗ . " അവൾ മുഴുവൻ പല്ലും പുറത്ത് കാണിച്ചുകൊണ്ട് എന്നെ ഒന്ന് ഇളിച്ചു കാണിച്ചു... " മ്മ്... ഞാൻ അതിൽ ഖേതിക്കുന്നു...... " ഞാൻ കുറച്ചു സങ്കടം മുഖത്ത് വാരി പൂശി..... പെട്ടെന്നാണ് മുറ്റത്ത് ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്..... കല്ലു വേഗം ബാത്‌റൂമിലേക്ക് ഓടി കയറി.... ഞാൻ താഴേക്കു പോയി.... " എന്താടാ വാതിൽ തുറക്കാൻ താമസം... " അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കിയ ശേഷം അകത്തേക്ക് പോയി.... " നീ ഇന്ന് വെളിയിലൊന്നും പോയില്ലെ... " ഏട്ടത്തിയുടെ ചോദ്യത്തിനു ഇല്ല എന്ന് മാത്രം മറുപടി കൊടുത്തു....

" ദെ ഇതൊക്കെ തുടച്ചു കളയെടാ.... ഇങ്ങനെ എന്തേലും കുരുത്തക്കേട് കാട്ടും എന്ന് കരുതിയ കവല എത്തിയപ്പോൾ ഞാൻ വിളിച്ചത്... അത്‌ പോലും മനസ്സിലാകാത്ത മണ്ടൻ..... " ഏട്ടത്തി എന്റെ നെറ്റിയിൽ പറ്റിയിരുന്ന കുങ്കുമം തുടച്ചുകൊണ്ട് പറഞ്ഞ്.... അപ്പോഴാണ് ഏട്ടത്തിയുടെ ഫോൺ വിളിക്കു പിന്നിലെ ഐഡിയ എനിക്ക് മനസ്സിലായത്.... ഏട്ടത്തി കുങ്കുമം തുടച്ചു കഴിഞ്ഞപ്പോഴും ഏട്ടത്തിയെ നോക്കാൻ ചളിപ്പ് തോന്നിയത് കൊണ്ട് ഞാൻ മുറിയിലേക്ക് പോകാൻ തുടങ്ങി.... " കാശി..... ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... " ഞാൻ ഏട്ടത്തിയെ സംശയത്തോടെ നോക്കി.... " നിനക്ക് അവളെ ഒരുപാടിഷ്ട്ടമാ....? " " മ്മ്... ജീകാനേക്കാളെറേ.... " അത്‌ പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു... എന്റെ പ്രണയത്തിന്റെ ആഴം ഏട്ടത്തിയും മനസ്സിലാക്കി.... " കല്ലു പറഞ്ഞതുകൊണ്ടാ ഏട്ടത്തി ഞാൻ അമ്മയോടും ഏട്ടത്തിയോടും ഇത് പറയാഞ്ഞത്.... ഏട്ടത്തിക്ക് വേറെ ഒന്നും തോന്നരുത്...

ഞാൻ ഇതുവരെ ഒന്നും ഏട്ടത്തിയിൽ നിന്നും ഒളിപ്പിച്ചിട്ടില്ലല്ലോ..... പക്ഷെ ഇത് മറച്ചു വെക്കേണ്ടി വന്ന്... സോറി.... " " എന്തിനാ കാശി സോറി ഒക്കെ പറയുന്നത്... ഒരുകണക്കിന് കല്ലു പറഞ്ഞതുതന്നെയാണ് ശെരി..... ഈ കാര്യം നമുക്കിടയിൽ തന്നെ നിന്നാൽ മതി... പ്രത്യേകിച്ച് അമ്മ അറിയണ്ട.... " " അതെന്താ ..... " എന്റെ മനസ്സിൽ നുരഞ്ഞു പൊന്തിയ സംശയം ഞാൻ ഏട്ടത്തിയോട് ചോദിച്ചു.... " അതിപ്പോ നീ അറിയേണ്ട... അറിയേണ്ട സമയo ആകുമ്പോൾ അറിഞ്ഞാൽ മതി...... " ഏട്ടത്തി പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ തല ആട്ടി.... " നീ ഊരി മാറ്റിയ താലി അവളുടെ കഴുത്തിൽ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു.... എന്തായാലും നീ സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാ ഞങ്ങൾക്കിഷ്ടം.... " ഏട്ടത്തി എന്റെ കവിളിൽ തലോടി...............

( വർത്തമാന കാലം.... ) കടയിൽ നിന്നും കല്ലുവിനുള്ള മസാല ദോശയും മറ്റു ചില ആവശ്യ സാധനങ്ങളും വാങ്ങി ഞാൻ മുറിയതിലേക്കെത്തി.... നടത്തത്തിൽ മുഴുവൻ ഏട്ടത്തി പറഞ്ഞാ കാര്യങ്ങൾ ആയിരുന്നു... " ഒന്നും അമ്മ അറിയരുത്.... " ഏട്ടത്തി അന്നങ്ങനെ പറഞ്ഞതിനുള്ള കാര്യം എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.... എന്റെ മുന്നിൽ ചിരിച്ചു നിൽക്കുമ്പോഴും അമ്മയുടെ കുത്തുവാക്കുകൾ കല്ലുവിനെ എത്രത്തോളം വേദനിപ്പിച്ചുകാണും.... ഇനി ഒരിക്കലും ആ കണ്ണുകൾ നിറയാൻ സമ്മതിക്കില്ല എന്നാ ഉറച്ച തീരുമാനം എടുത്തു കൊണ്ട് ഞാൻ മുറിയുടെ വാതിൽ തുറന്നു..... അകത്തിരിക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി.... " അമ്മ... " ഞാൻ കേറി വന്നത് കണ്ടുകൊണ്ട് അമ്മ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു.... " മോനെ.. അമ്മയോട് ഷെമിക്കെടാ.... അമ്മക്ക് ഒരു തെറ്റ് പറ്റിപ്പോയി..... ഷെമിക്ക് മോനെ..... "

അമ്മ കരയുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നിയെങ്കിലും കല്ലുവിനോട് ചെയ്ത ക്രൂരത മനസ്സിൽ നിറഞ്ഞു നിന്നത് കാരണം ഞാൻ അമ്മേ ശ്രദ്ധിക്കാതെ കല്ലുവിനടുത്തേക്ക് വന്നിരുന്നു.... എന്റെ അവഗണന സഹിക്ക വയ്യാതെ അമ്മ തേങ്ങി കരഞ്ഞുകൊണ്ട് മുറിയിൽ നിന്നും പുറത്തേക്ക് പോയി..... " എന്താ ഏട്ടാ ഇതൊക്കെ..... അമ്മ ചെയ്തതിനൊക്കെ എന്നോട് എത്ര തവണ മാപ്പ് പറഞ്ഞെന്നറിയുവോ... പാവം... പോയി മിണ്ട് ഏട്ടാ..... പൊ.... " അവൾ എന്നെ നിർബന്ധിച്ചു മുറിയിൽ നിന്നും പുറത്തേക്ക് വിട്ടു...... എന്തായാലും എല്ലാം കലങ്ങി തെളിയാൻ പോണു എന്നാ ആശ്വാസത്തിൽ ഞാൻ വാതിൽ തുറന്നു... പുറത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്ന ആളെ കണ്ടതും എന്റെ സർവ്വ നാഡി ഞരമ്പുകളും കോപം കൊണ്ട് വിറച്ചു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story