പുലിവാൽ കല്യാണം❤️: ഭാഗം 32

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

അവൾ എന്നെ നിർബന്ധിച്ചു മുറിയിൽ നിന്നും പുറത്തേക്ക് വിട്ടു...... എന്തായാലും എല്ലാം കലങ്ങി തെളിയാൻ പോണു എന്നാ ആശ്വാസത്തിൽ ഞാൻ വാതിൽ തുറന്നു... പുറത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്ന ആളെ കണ്ടതും എന്റെ സർവ്വ നാഡി ഞരമ്പുകളും കോപം കൊണ്ട് വിറച്ചു... " ഭൈരവൻ... " എന്റെ തൊണ്ടകുഴിയിൽ നിന്നും അറപ്പോടെ അവന്റെ പേര് ഞാൻ ഉച്ചരിച്ചു... " അപ്പൊ നീ എന്നെ മറന്നില്ല അല്ലെ.... " ഇടതൂർന്ന കറുത്ത മീശ ഒന്നുകൂടി പിരിച്ചുവെച്ചുകൊണ്ടവൻ ഒന്ന് ചിരിച്ചു... " അങ്ങനെ അങ് മറക്കാൻ പറ്റുവോ നിന്നെ.... ഇവിടെ... ഇവിടെ കുറിച്ചിട്ടിട്ടുണ്ട് എല്ലാം... " ഞാൻ എന്റെ നെഞ്ചിൽ ചൂണ്ടുവിരൽ അമർത്തി.. " മ്മ്... ചോരത്തിളപ്പ്.. അതും ഈ ചെറിയ പ്രായത്തിൽ അത്ര നല്ലതിനല്ല മോനെ.... ഞാൻ കുറച്ചു ദിവസം ഒളിവിലായിരുന്നു... നീ ചത്തോ ജീവിച്ചോ എന്നൊന്നും അറിയാത്തതുകൊണ്ട്... പിന്നെയാ അറിയുന്നേ പോലീസിനോട് പോലും നീ ആരാ കുത്തിയതെന്ന് അറിയില്ല എന്ന് പറഞ്ഞാ കാര്യം... പിന്നെ ഒളിച്ചു താമടിക്കണ്ടല്ലോ... അതാ വീണ്ടും എത്തിയത്..... നിന്നെ തേടിയല്ല... അവളെ തേടിയ ഞാൻ വന്നത്.... എന്റെ സ്വന്തമായിരുന്ന അവളെ എന്റെ കയ്യിൽ നിന്നും നീ തട്ടി പറിച്ചതാ.... തിരിച്ചു തന്നാൽ നിനക്കും കൊള്ളാം എനിക്കും കൊള്ളാം... അല്ലെങ്കിൽ.... ഇനിയും ഒരു ഭാഗ്യം നിന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് നീ പ്രതീക്ഷിക്കണ്ട.... ചത്തെന്ന് ബോധ്യം വന്നിട്ടേ പോകു..... " ഭൈരവന്റെ ഭീഷണി... എന്നാൽ കാശി ഒട്ടും പതറാതെ ഇരുന്നത് ഭൈരവനെ ഒന്നുകൂടി ചൊടിപ്പിച്ചു......

" എന്താടാ.... നിനക്ക് മനസ്സിലായില്ല... നിന്നെ കൊല്ലും ഞാൻ..... " അത്‌ കേട്ടതും കാശി ഒന്ന് ചിരിച്ചു.... " എടാ ഊളെ.... അന്ന് ഒറ്റക്ക് ഒറ്റക്ക് നോക്കാം എന്ന് പറഞ്ഞാ നീ എന്നെ വിളിച്ചത്... എന്നിട്ട് നീ വന്നതോ നിന്നെ പോലെ കുറച്ച് ചാവാലി പട്ടികളെയും കൊണ്ട്.... " " ടാ... " " അലറാതെ നിക്കെടാ.... ഞനെ ഒറ്റ തന്തക്ക് ഉണ്ടായവന.. അതുകൊണ്ട് തന്നെ എനിക്ക് എവിടെ പോകാനും ഏതവനെ നേരിടാനും ചങ്കുറപ്പുണ്ട്.. പക്ഷെ നിന്നെപ്പോലെ പല തന്ത കൊണം കാണിക്കുന്നവന്മാർക്ക് വാക്ക് പറഞ്ഞാ പാലിക്കാനും അറിയില്ല ധൈര്യവും ഇല്ല.... നിനക്കൊക്കെ ഈ മീശയും താടിയും എങ്ങനെ വന്നെന്ന ഞാൻ ആലോചിക്കുന്നെ... വേറൊന്നും കൊണ്ടല്ല പെണ്ണുങ്ങൾക്ക് സാദാരണ ഇങ്ങനെ ഉണ്ടാവാറില്ല... നീ എന്തായാലും ഇവിടെത്തന്നെ നല്ലൊരു ഡോക്ടറെ കാണിക്ക്.... " കാശി ഭൈരവന് നേരെ ചീറി..... " എന്നാൽ നമുക്ക് ഒന്നുടെ നേരിൽ കണ്ടാലോ.... " ഭൈരവൻ കാശിയോട് ചോദിച്ചു.. " അത്‌ ചോദിക്കേണ്ട കാര്യം ഉണ്ടോ.. കാണണം പക്ഷെ അന്ന് നീ പറഞ്ഞപോലെ അല്ല... ആണുങ്ങളോട് നേരിട്ട് മുട്ടനാ എനിക്ക് ഇഷ്ടം.. പക്ഷെ നിന്നെപ്പോലെ ആണും പെണ്ണും കെട്ടവന്മാരോട് അങ്ങനെ നിന്നാൽ അതിന്റെ നാണക്കേട് എനിക്കാ.. അതുകൊണ്ട് ഞാൻ വരും നിന്നെ തേടി അതികം വൈകാതെ.... " " കാണാം.... " റൂമിലേക്ക് ഒന്ന് കണ്ണുകൾ പായിച്ചുകൊണ്ട് അയാൾ അവിടെനിന്നും ഇറങ്ങി പോയി..... കാശി തിരികെ മുറിയിലേക്കും... " എന്താ അമ്മയെ കണ്ടോ.... "

കല്യാണിയുടെ ചോദ്യം വന്നപ്പോഴാണ് ഭൈരവന്റെ ആലോചനകൾക്ക് കാശി വിരാമം ഇട്ടത്... " എന്താ... " " അമ്മയെ കണ്ടോന്ന്.... " " ഇല്ല... " അവൾക്ക് മുഖം കൊടുക്കാതെ ഉത്തരം പറഞ്ഞ്... " എന്താ ഏട്ടാ.. എന്ത്‌ പറ്റി.... " " ഒന്നുമില്ല കല്ലു... ഞാൻ ചുമ്മാ ഓരോന്നോർത്തതാ... നീ കുറെ നേരമായില്ലേ ഇരുന്ന് സംസാരിക്കുന്നു.... കുറച്ചു നേരം കിടന്ന് റസ്റ്റ്‌ എടുക്ക്.... " കാശി അവളുടെ അടുത്ത് നിന്നും എണീറ്റു... " ഏട്ടൻ എങ്ങോട്ടേക്ക.... സത്യം പറഞ്ഞാൽ ഇവിടെ കിടന്ന് ബോർ അടിക്കുവാ... നമുക്ക് വീട്ടിലേക്ക് പോകാം ഏട്ടാ.... എന്നാ എന്നെ ഡിസ്ചാർജ് ചെയ്യുന്നേ.... " " ഞാൻ ഡോക്ടറോട് ചോദിക്കാം എന്നത്തേക്ക് ഡിസ്ചാർജ് തരുമെന്ന്... എന്തായാലും അതുവരെ എന്റെ മോള് റസ്റ്റ്‌ എടുക്ക്.....പിന്നെ ദെ ഇതൊക്കെ എടുത്ത് കഴിക്ക്.... നിനക്ക് വേണ്ടേലും നമ്മുടെ കുഞ്ഞുവാവക്ക് വേണം..... " ടേബിളിൽ ഇരുന്ന ഫ്രുട്ട്സ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തിട്ട് അവൻ അമ്മയുടെ അടുത്തേക്ക് പോയി..... " അമ്മേ.... അമ്മ എന്താ ഇവിടെ വന്നു നിൽക്കുന്നെ..... " വെയിറ്റ്ങ് ഏരിയയിൽ ഇരിക്കുന്ന ജാനകി അമ്മയുടെ അടുത്ത് കാശി വന്നിരുന്നു.... അവർ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് കാശിയെ നോക്കി.... " അമ്മ ഒരു തെറ്റ് ചെയ്തുപോയി മോനെ... അമ്മയോട് നിനക്ക് ക്ഷേമിക്കാൻ പറ്റില്ലേ....

നിനക്കറിയുമോ നീയും നിന്റെ ചേട്ടനും കുഞ്ഞിലേ മുതലേ വലിയ കുറുമ്പന്മാർ ആയിരുന്നു..... അമ്മ നിങ്ങളോടൊക്കെ കള്ള ദേഷ്യം അഭിനയിക്കുമായിരുന്നെങ്കിലും ഒന്ന് വേദനിപ്പിച്ചു അടിക്കപോലും ചെയ്തിട്ടില്ല.... നിങ്ങളുടെ തെറ്റൊക്കെ അമ്മ ഒരു മുത്തം കൊണ്ട് ക്ഷേമിച്ചിരുന്നു... എന്നാൽ നിങ്ങൾക്കൊക്കെ എന്നെക്കാളും അറിവ് വന്നപ്പോൾ എന്റെ തെറ്റുകൾ ക്ഷേമിക്കാൻ പോലും കഴിയുന്നില്ല അല്ലെ..... " " അമ്മേ... എന്തിനാ ഇങ്ങനൊക്കെ പറയുന്നേ... അമ്മക്ക് ഒരു തെറ്റ് പറ്റിയെന്നുള്ളത് സത്യം തന്നെ എന്ന് കരുതി അമ്മയോട് ക്ഷെമിക്കൻ മാത്രം വലിയ ആളൊന്നും ആയിട്ടില്ല ഞാൻ....... എനിക്ക് അമ്മയോട് പിണക്കം ഉണ്ടായിരുന്നു... പക്ഷെ ഇപ്പൊ എന്റെ മനസ്സിൽ അതൊന്നും ഇല്ല ജാനകി കുട്ടി.... " കാശി അമ്മയുടെ താടിയിൽ പിടിച്ച് കുലുക്കി.... " പൊ ചെക്കാ... ആളുകൾ നോക്കുന്നു... " ജാനകി അമ്മ ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.... " കാണട്ടെ.. എന്നിട്ട് എല്ലാരും അസൂയപ്പെടട്ടെ ..... " " മോള് തനിച്ചല്ലേ മുറിയിൽ നമുക്ക് അങ്ങോട്ട് പോകാം... " ജാനകിയമ്മ കാശിയുടെ കയ്യും പിടിച്ച് കല്ലുവിനടുത്തേക്ക് നടന്നു..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story