പുലിവാൽ കല്യാണം❤️: ഭാഗം 4

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

അവരുടെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി.. എന്തൊരു സ്ത്രീയാണിത്.... മകളുടെ ജീവിതത്തേക്കാളും വലുത് അവർക്ക് പണമാണ്.... " ചേച്ചി തന്നെ പറഞ്ഞോ.... " " മ്മ്..... ഒരു അന്പത്തിനായിരം തരുമോ..." ഞാൻ അതിന് തല കുലുക്കി സമ്മതമറിയിച്ചു.... " മ്മ്... എന്നാ ശെരി.... അവളെ എങ്ങനേലും എന്റെ അടുക്കൽ എത്തിച്ചാൽ മതി... ഞാൻ ബാക്കി നോക്കിക്കൊള്ളാം.... " അവരത് പറഞ്ഞപ്പോൾ ഞാൻ മൂളിയെങ്കിലും എന്റെ മനസ്സെന്തോ ഞാൻ തെറ്റ് ചെയുന്നു എന്ന് പറഞ്ഞുകൊണ്ടിരുന്നു.... " മ്മ്... നാളെ ഞാൻ അവളെ ഇവിടെ എത്തിക്കാം...... പക്ഷെ വീട്ടിലേക്കുള്ള വഴി അവൾക്കറിയാലോ.. ഞാൻ അവളെ കൊണ്ട് വരുമ്പോൾ അവൾക്ക് മനസ്സിലാകിലെ അവളെ വീട്ടിലേക്ക ഞാൻ കൊണ്ട് പോകുന്നെന്ന്.... " എന്റെ മനസ്സിലെ സംശയം ഞാൻ അവരോട് ചോദിച്ചു... " മോൻ പറഞ്ഞത് ശെരിയാ... ഒരു കാര്യം ചെയ്.... ഇവിടെ അടുത്തൊരു ശിവക്ഷേത്രമുണ്ട്... കുന്നിൻ മുകളിൽ.... അവിടെ എത്തിച്ചാൽ മതി... ബാക്കി ഞാൻ നോക്കിക്കോളാം.... " അവർ ഉറപ്പ് പറഞ്ഞതിൻ പ്രകാരം ഞനും ഹരിയും അവിടെ നിന്നുമിറങ്ങി... ബൈക്കിനടുത്തേക്ക് വന്നപ്പോൾ രണ്ട് പെണ്ണുങ്ങൾ ഞങ്ങളെ തന്നെ നോക്കി എന്തോ അടക്കo പറയുന്നത് ഞനും ഹരിയും ശ്രദ്ധിച്ചു... പക്ഷെ അതൊന്നും വലിയ കാര്യമാക്കാതെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു...... ♥️♥️♥️♥️♥️♥️♥️

ഹരിയെ അവന്റെ വീട്ടിലാക്കി തിരികെ വരുമ്പോഴാണ് ഉമ്മറത്ത് അമ്മയും ചേട്ടത്തിയും ഇരിക്കുന്ന കാണുന്നത്..... " എവിടെ പോയതാ കാശി... ഇങ്ങനെ കറങ്ങി നടക്കാനാണോ നിന്റെ പ്ലാൻ..... " അമ്മയുടെ ചോദ്യം കേൾക്കാത്ത മട്ടിൽ ഞാൻ അകത്തേക്ക് കയറാൻ തുടങ്ങിയതും... " എന്റെ മോൻ അവിടെയൊന്നു നിന്നെ.... ദെ ചെക്ക കല്യാണം കഴിഞ്ഞെന്ന് പറഞ്ഞ് ഇവിടെയിങ്ങനെ ഒതുങ്ങി കൂടാം എന്ന് വല്ല വിചാരവും ഉണ്ടെങ്കിൽ അതങ്ങ് മറന്നേക്ക്.. നാളെ മുതൽ കോളേജിൽ പോയി തുടങ്ങണം... കേട്ടല്ലോ..... " ഞാൻ എല്ലാം തലയാട്ടി കേട്ടു..... ആ നിമിഷങ്ങളിൽ എല്ലാം കല്യാണിയുടെ അമ്മ പറഞ്ഞാ പ്ലാൻ മാത്രമായിരുന്നു എന്റെ മനസ്സിൽ...... എന്തോ ഇന്ന് എന്നും ഇല്ലാത്ത ഒരു ഉന്മേഷവും സന്തോഷവും ഒക്കെ വന്നു നിറയുന്ന പോലെ... അപ്പോഴാണ് അവളെ കുറിച്ചൊർത്തത്... അവൾ എവിടെ പോയി..... ആ എവിടേലും പോട്ടെ... ഞാൻ മുറിയിലേക്ക് നടന്നു... ലൈറ്റ് ഇട്ട് നോക്കിയപ്പോൾ അവൾ എന്റെ ബെഡിൽ ചുരുണ്ട് കിടന്നുറങ്ങുന്നു... " ഡീ...!!!!!! " എന്റെ ആ ഒരു വിളിയിൽ തന്നെ അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു... " ആരോട് ചോദിച്ചിട്ടടി നീയെന്റെ ബെഡിൽ കിടന്നത്... ഏഹ്.... ചി.. ഇറങ്ങേടി... " ഞാൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു....

അവൾ വയറ്റിൽ ഒരു കൈ അമർത്തി പിടിച്ചുകൊണ്ടു മറ്റേ കൈ കൊണ്ട് ബെഡിൽ താങ്ങി പതിയെ എണീറ്റു.... വയറ്റിലെ കൈ ഒന്നുടെ അമർത്തിപിടിച്ചുകൊണ്ട് മുറിക്കു വെളിയിലേക്ക് നടക്കാൻ തുടങ്ങി..... " എങ്ങോട്ടാ.... " ഞാൻ ചോദിച്ചതും അവൾ അവിടെ നിന്നു.... " നീ കിടന്ന വിരിയിൽ ഞാൻ കിടന്നാലേ എനിക്ക് വല്ല അസുഖവും വരും... അതോണ്ട് മോള് പോയി അതൊക്കെ ഒന്ന് മാറ്റി വിരിക്ക്.... " അവൾ തലകുലുക്കിക്കൊണ്ട് ബെഡിൽ കിടന്ന വിരി എടുത്ത് മാറ്റി പുതിയ വിരി വിരിക്കാൻ തുടങ്ങിയതും.......... ദെ കിടക്കുന്നു...... അവൾ പെട്ടെന്ന് വീണപ്പോൾ ഞാൻ പേടിച്ചു പോയി...... ഞാൻ വേഗം അവളുടെ അടുത്തെത്തി അവളെ എന്റെ മടിയിൽ കിടത്തി കവിളിൽ ഒന്ന് തട്ടി..... " ടി... എണീക്ക്... എണീക്കാൻ.... " അവൾ കണ്ണുകൾ തുറക്കുന്നില്ല... എന്റെ പേടിയുടെ വ്യാപ്തി കൂടി...... " അമ്മേ...... ചേട്ടത്തി... വേഗം വാ.... " ഞാൻ ഉറക്കെ വിളിച്ചു.... ഒരുപ്രാവശ്യം കൂടി വിളിച്ചതും അവർ ഓടി വന്നു... " എന്താടാ എന്ത്‌ പറ്റി... അയ്യോ മോൾക്കെന്ത് പറ്റി... " അമ്മ പെട്ടെന്ന് അവളുടെ അടുത്തിരുന്നു... " ഇന്ദു... ( ചേട്ടത്തി ) ആ വെള്ളമിങ്ങെടുത്തേ... " കേൾക്കേണ്ട താമസം ഏട്ടത്തി ജെഗിൽ ഇരുന്ന വെള്ളo അവളുടെ മുഖത്തോഴിച്ചു...... അവൾ ഒന്ന് ഞെട്ടി പതിയെ കണ്ണ് തുറന്നു....

" എന്താ മോളേ... എന്ത്‌ പറ്റി.... " അവളെ ഒന്നുടെ നേരെ ഇരുത്തിക്കൊണ്ട് അവളുടെ മുഖത്തെ വെള്ളം തുടച്ചുകൊണ്ട് അമ്മ ചോദിച്ചു..... " പെ... ട്ടെന്ന്... ത.. ല... കറങ്ങി... " അവൾ കുഴഞ്ഞു കുഴഞ്ഞു പറഞ്ഞു.... " കല്ലുനോട് കിടന്ന് റസ്റ്റ്‌ എടുക്കാനല്ലേ ഞാൻ പറഞ്ഞത്.... " ഏട്ടത്തി ദേഷ്യത്തോടെ ചോദിച്ചു..... " ഞനൊന്ന് കിടക്ക വിരിക്കാൻ തുടങ്ങിയതാ ഏട്ടത്തി.... " "മോള് കിടക്കയൊന്നും വിരിക്കേണ്ട റസ്റ്റ്‌ എടുക്ക്...." അമ്മയും ഏട്ടത്തിയും അവളെ കട്ടിലിൽ കിടത്തിയിട്ട് താഴേക്ക് പോയി... പൊട്ടൻ ആട്ടം കണ്ടപോലെ ഇവിടെയിപ്പോ എന്താ നടന്നത് എന്നാ ഭാവത്തിൽ ഞാൻ നിന്നു... അമ്മയും ഏട്ടത്തിയും പോയ ശേഷം അവൾ പതുക്കെ ബെഡിൽ നിന്നും എണീറ്റ് നിലത്തു കിടന്നു......... " നിനക്ക് എന്താ വയ്യേ.... "( ഞാൻ ) " കുഴപ്പമൊന്നുമില്ല.... "( കല്യാണി ) " പിന്നെ എന്തിനാ തലച്ചുറ്റി വീണത്...... പനിയാണോ... "(ഞാൻ ) " എനിക്ക് വയ്യ...... " അവളുടെ ശബ്ദം നന്നേ തളർന്നിരുന്നു.... " മ്മ്... പിന്നെ.. എനിക്കൊരു കാര്യം പറയാനുണ്ട്... " ശബ്ദത്തിൽ കുറച്ച് മയവും മുഖത്ത് കുറച്ച് ഭവ്യതയും വരുത്തി ഞാൻ പറഞ്ഞു.. അവൾ എന്നെ തന്നെ ഉറ്റു നോക്കി..... " നാളെ നമുക്കൊന്ന് അമ്പലത്തിൽ പോയാലോ..... ഇവിടെയൊരു ശിവന്റെ അമ്പലമുണ്ട്... കുന്നിൻ മുകളിൽ..... എന്തെ...? "

ഞാൻ എന്റെ പ്ലാൻ പ്രകാരം കരുക്കൾ നീക്കി..... " അത്‌.... എനിക്ക്.... ഞാൻ വരുന്നില്ല... " അവളുടെ മറുപടി കേട്ടതും എന്റെ കണ്ണുകൾ കുറുകി... എവിടെ നിന്നോ എന്നിൽ ദേഷ്യം ഇരഞ്ഞു കയറി വന്നു.... അവൾക്ക് വയ്യ എന്നോ തല കറങ്ങി വീണെന്നോ ഒന്നും ഞാൻ ആലോചിച്ചില്ല...... " അതെന്താ നിനക്ക് വന്നാൽ... മര്യാദക്ക് ഞാൻ പറയുന്നത് അങ് കേട്ടാൽ മതി... ഞനും നീയും നാളെ അമ്പലത്തിൽ പോകും...കേട്ടല്ലോ... " ഞാൻ ഒന്നൂടി പറഞ്ഞ് തിരിഞ്ഞു നടന്നു.... " അതെ... എനിക്ക്.... എനിക്ക് പീരിഡ്സ് ആണ്... അതുകൊണ്ടാ വരുന്നില്ലെന്ന് പരഞ്ഞത്..... " അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.... ഞാൻ ഒന്നും മിണ്ടാതെ മുറിക്കു വെളിയിൽ ഇറങ്ങി.... ശേ... ആദ്യത്തെ പ്ലാൻ തന്നെ തെറ്റും എന്നാ തോന്നുന്നേ.... ഇനിയിപ്പോ എന്താ ചെയുക..... മനസ്സിൽ ഓരോന്ന് കയറി വന്നുകൊണ്ടേയിരുന്നു..... പെട്ടെന്നാണ് ഓർത്തത്... അവൾക്ക് വയറു വേദനയോ നടുവേദനയോ ഒക്കെ കാണുമായിരിക്കും...

എന്തൊക്കെ ദേഷ്യമുണ്ടെന്ന് പറഞ്ഞാലും വയ്യാതെയിരിക്കുമ്പോൾ അവളോട് ഇങ്ങനെ ഒക്കെ ചെയുന്നത് ശെരിയല്ല...... ഞാൻ റൂമിലേക്ക് തിരിച്ചു കയറി... അപ്പോഴും വയറിൽ ഇറുക്കെ പിടിച്ചുകൊണ്ടവൾ കിടക്കുകയായിരുന്നു.... " വേണെങ്കിൽ കട്ടിലിൽ കിടന്നോ... ഞാൻ തറയിൽ കിടന്നോളാം.... " " വേണ്ട... കുഴപ്പമില്ല.... " അവളുടെ പതിഞ്ഞ ശബ്ദത്തിൽ മറുപടി വന്നു.... " കേറി കിടക്കാനാ പറഞ്ഞത്.... " ഞാൻ ശബ്ദം ഒന്നുകൂടി കടുപ്പിച്ചപ്പോൾ അവൾ കട്ടിലിൽ കയറി കിടന്നു.... " വല്ല പെയിൻ കില്ലരങ്ങാനും വേണോ... " എന്റെ ചോദ്യം കെട്ട് അവൾ എന്നെ അത്ഭുതത്തോടെ നോക്കിയിരിക്കുവാണ്... " വേണെങ്കിൽ പറ... ഏട്ടത്തിയുടെ കയ്യിൽ കാണും.... " " വേണ്ട... ഞാൻ ഈ സമയത്ത് അങ്ങനൊന്നും കഴിക്കാറില്ല.... " ഞാൻ അതിനൊന്നു മൂളിയ ശേഷം ലൈറ്റ് അണച്ചു മുറിക്കു പുറത്തേക്കിറങ്ങി...... കാശി വെളിയിൽ പോയതും കല്യാണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... അവൻ അവളെ ഒരു കടലിനഴത്തോളം വെറുക്കുകയാണെന്നറിയാതെ.....................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story