പുലിവാൽ കല്യാണം❤️: ഭാഗം 5

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" ഹരി.... നമ്മുടെ പ്ലാൻ ഒക്കെ ചീറ്റി എന്നാ തോന്നുന്നത് " ഹരിയും ഞനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഞാൻ പറഞ്ഞു.. " അതെന്തോ പറ്റി... അവൾ വരില്ലെന്ന് പറഞ്ഞോ... "(ഹരി ) " മ്മ്... അവൾക്ക് നല്ല സുഖമില്ല... അതാ.... " ഞാൻ നിരാശയോടെ പറഞ്ഞു... " അതിനവൾക്കെന്താ അസുഖം.... "( ഹരി ) " ആ.. അറിയില്ല... വയ്യ അത്ര തന്നെ... " അവൾക്ക് പീരിയഡ്സ് ആണെന്ന് അവനോട് പറയണ്ട കാര്യമില്ലല്ലോ.... എനിക്ക് അവളെ ഇഷ്ടമൊന്നുമല്ലെങ്കിലും ബന്ധം പറഞ്ഞ് വരുമ്പോൾ ഭാര്യ ആണല്ലോ.... " എന്നാലും പെട്ടെന്നെന്ത അസുഖം... " ഹരി ഒന്നൂടി ചോദിച്ചതും എനിക്ക് ദേഷ്യം വന്നു... " ഗർഭം... എന്തെ... "( ഞാൻ..) " അളിയാ... പൊളിച്ചു... congrats "( ഹരി ) " ഹരി ഞാൻ കുറച്ച് ഡീസന്റ് ആകാം എന്ന് വിചാരിച്ചിരിക്കുവാ.. നീ എന്നെ കൊണ്ട് മറ്റേ വർത്തമാനം പറയിക്കരുത്.. പ്ലീസ് " ഞാൻ അപേക്ഷ എന്നപോലെ പറഞ്ഞതും അപ്പുറത്തെ സൈഡിൽ നിന്നും അവന്റെ അടക്കി പിടിച്ച ചിരി എനിക്ക് കേൾക്കാമായിരുന്നു...... " നിർത്തെടാ നാറി.... ഇനി പറ..... നമ്മുടെ പ്ലാൻ എന്താ... " ( ഞാൻ )

" നീ അവളെ നിർബന്തിച്ചാൽ അവൾക്കും നിന്റെ വീട്ടുകാർക്കും എന്തേലും ഡൌട്ട് തോന്നും അതുകൊണ്ട് നീയൊന്ന് ക്ഷെമിക് നമുക്ക് എല്ലാം ഒക്കെ ആക്കാമെടാ..... അവളുടെ വല്ലായ്മ ഒക്കെ മാറട്ടെ..... പിന്നെ ആ ചേച്ചിയെ വിളിച്ചു പറഞ്ഞേക്ക് അവളെ കൊണ്ട് വരുന്നില്ലെന്ന്.... " ഹരി പറഞ്ഞതൊക്കെ ഞാൻ മൂളിക്കേട്ടു...... അവന്റെ ഫോൺ കട്ട്‌ ചെയ്ത് ഞാൻ തിരികെ മുറിയിലേക്ക് പോയപ്പോ അവളെ കട്ടിലിൽ കണ്ടില്ല... " വയ്യെന്നൊക്കെ പറഞ്ഞിട്ട്... ഇവളിതെവിടെ പോയി... " മുറിയിൽ നോക്കിയിട്ട് കാണാഞ്ഞത് കൊണ്ട് ഞാൻ നേരെ ബാൽക്കണിയിലേക്ക് പോയി..... ബാൽക്കനിയിൽ രണ്ട് കസേരയും ഒരു ടേബിളും കിടപ്പുണ്ട്.... അതിലെ ഒരു കസേരയിൽ കാലുകൾ ഒതുക്കി വെച്ച് ഇരിക്കുകയാണവൾ.... എന്റെ ജീവിതം തുലച്ചവളാണെങ്കിലും പെണ്ണിന് മൊഞ്ച് അൽപ്പം കൂടുതൽ തന്നെയാണ്..... പെട്ടെന്നാണ് ഞാൻ അത്‌ ശ്രദ്ധിച്ചത്... അവൾ എന്തോ എഴുതുകയാണ്...... ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു... എന്നെ കണ്ടതും കല്യാണി എഴുതിക്കൊണ്ടിരുന്ന ബുക്ക്‌ എടുത്ത് പുറകിലേക്ക് ഒളിപ്പിച്ചു.... " നീയിവിടെ എന്ത്‌ ചെയുവാ... " ശബ്ദത്തിൽ അൽപ്പം പോലും മയമില്ലാതെ ഞാൻ ചോദിച്ചു... " ഒന്നുമില്ല... കാറ്റു കൊള്ളാൻ... " അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറി പോയി....

ഞാൻ അവൾക്കൊപ്പം കയറി പോയില്ലെങ്കിലും എന്റെ കണ്ണുകൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു.... ഞാൻ റൂമിൽ ഇല്ല എന്നുറപ്പ് വരുത്തിക്കൊണ്ട് അവൾ അത്‌ അവളുടെ തുണികൾ അടുക്കി വെച്ചിരിക്കുന്നയിടത്ത് ഒതുക്കി വെച്ച ശേഷം എന്നത്തേയും പോലെ തന്നെ തറയിൽ കിടന്നു.... ഇവളെന്തിനാ ഞാൻ വന്നപ്പോൾ ആ ബുക്ക്‌ മാറ്റി വെച്ചത്.... അതിൽ എന്തേലും ഇല്ലാതെ അവൾ ഒരിക്കലും ഇത് ചെയ്യില്ല... എന്റെ മനസ്സ് എന്തൊക്കെയോ എന്നോട് പറഞ്ഞകൊണ്ടിരുന്നു... ഒടുക്കം ഞാൻ ഒരു ഉത്തരത്തിൽ എത്തി... ഡയറി... അവളുടെ ഡയറി ആയിരിക്കും.... എന്റെ മനസ്സിൽ ഒരു കുളിർക്കാറ്റ് വീശും പോലെ തോന്നി പക്ഷെ നെഞ്ച് പട പടാ മിടിക്കുന്നു..... അത്‌ ഡയറി ആണെങ്കിൽ അതിൽ കാണില്ലേ അന്ന് ഹോട്ടലിൽ നടന്ന സംഭവങ്ങൾ മുഴുവനും.... ആ ഡയറി കയ്യിൽ കിട്ടിയാൽ പിന്നെ എനിക്ക് എല്ലാരേയും വിശ്വസിപ്പിക്കാൻ കഴിയും ഇവളെ എനിക്ക് അറിയുക പോലുമില്ലെന്ന്.... ഞാൻ കുറച്ചതികം നേരം ബാൽക്കനിയിൽ തന്നെയിരുന്നു... അവളൊന്ന് നല്ല ഉറക്കമായാ ശേഷം മുറിയിൽ നിന്നും ഡയറി എടുക്കാo എന്ന് കരുതി ഞാൻ സമയo മുന്നോട്ട് നീക്കിക്കൊണ്ടിരുന്നു... ഏകദേശo 11 മണിയൊക്കെ കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു...unknown നമ്പർ ആയിരുന്നു...

" ഹലോ... " " ഞാൻ ലീല ആണ്... " അപ്പുറത്ത് നിന്നും ഒരു പെണ്ണിന്റെ ശബ്ദം... " ആരാ " ഞാൻ ഒന്നൂടി ചോദിച്ചു... " കല്യാണിയുടെ അമ്മയാണ്.. മനസ്സിലായില്ലേ.. " " ആഹാ ചേച്ചി ആയിരുന്നോ.. എന്താ ചേച്ചി.... " " നാളെ അവളെ കൊണ്ട് വരില്ലേ... " അവർ ആദിയോടെ ചോദിച്ചു... " അവൾക്ക് വയ്യ ചേച്ചി.... അമ്പലത്തിൽ കേറാൻ പാടില്ല.. അതുകൊണ്ട് കുറച്ചൂടെ കഴിയട്ടെ..... " " ശേ.... എന്നാലൊരു കാര്യം ചെയ് മോനെ.... നിങ്ങളുടെ കോളേജിന്റെ പുറകിലുള്ള പഴയ ഒരു കെട്ടിടമില്ലേ.. അവിടെ കൊണ്ട് വന്നാലും മതി... ഞാൻ വന്നു കൂട്ടിക്കൊണ്ട് പൊയ്ക്കോളം.... എന്റെ മോളേ കാണാൻ എനിക്ക് കൊതിയായിട്ട് വയ്യ മോനെ... എനിക്ക് ആകെ അവളെ ഉള്ളു.... " അവർ വിതുമ്പി.... പാവം സ്ത്രീ മകളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഇതൊന്നും ഇവൾ അറിയുന്നില്ലല്ലോ.. അറിയാത്ത ഒരുത്തനെ കെട്ടി സുഖമായി ജീവിക്കുന്നു... ധൈര്യം സമ്മതിക്കണം..... ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് ഈർഷയോടെ മുറിയിലേക്ക് കണ്ണുകൾ പായിച്ചു.... " ചേച്ചി.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ... " " മോൻ ചോദിക്ക്.... " " അവൾ അന്നെന്തിനാ ഹോട്ടലിൽ വന്നത്.... " " അത്‌... അത്‌... അതെനിക്കറിയില്ല മോനെ... അവളുടെ കൂട്ട് കെട്ട് ഒന്നും ശെരിയല്ല... സ്വന്തം മോള് പിഴച്ചു നടക്കുവാണെന്ന് എങ്ങനെയാ ഒരമ്മക്ക് പറയാൻ കഴിയുക....

" അവർ വീണ്ടും വിതുമ്പി.... പാവം ആ അമ്മ... എനിക്ക് കല്യാണിയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി...... " മോൻ അവളെ നാളെ കൊണ്ട് വരില്ലേ.... മോന്റെ ജീവിതം അവൾ തകർക്കുകയെ ഉള്ളു.... മോനെങ്കിലുo അവളുടെ പക്കൽ നിന്നും രക്ഷപെടു... നാളെ വൈകിട്ട് 6 മണിക്ക് ഞാൻ അവിടെയെത്തും.... അവളെ കൊണ്ട് പോകാൻ... " ഞാൻ അവർ പറഞ്ഞതിനൊന്ന് മൂളിയ ശേഷം ഫോൺ കട്ട്‌ ആക്കി..... അവൾ ഉറങ്ങിയെന്നുള്ളത് ഉറപ്പാണ്... ഞാൻ ഒരു പൂച്ച നടക്കുന്ന പോലെ പമ്മി ചെന്ന് അവൾ വെച്ചിടത്തുനിന്നും ഡയറി എടുത്തു..... ആദ്യം തുറന്നപ്പോൾ തന്നെ അതിലൊരു ഫോട്ടോ ഉണ്ടായിരുന്നു... ഞാൻ അത്‌ കയ്യിലെടുത്തു... ബ്ലാക്ക് nd വൈറ്റ് ഫോട്ടോ ആണ്... പക്ഷെ അതിലെ സ്ത്രീയെ കണ്ടാൽ കല്യാണിയെ പോലെ തന്നെ .. ആരായിരിക്കും ഇവർ.... ഞാൻ ഒന്ന് ആലോചിച്ച ശേഷം ഫോട്ടോ തിരികെ വെച്ച് അടുത്ത പേജ് മറിച്ചു.....

" എന്നെ കൂടെ കൊണ്ടുപോകയിരുന്നില്ലേ അമ്മേ.... ഞാൻ ഇവിടെ ഉരുകി തീരുകയാ... ഞനും വരട്ടെ നിങ്ങളുടെ ലോകത്തേക്ക്..... " ആ വരികളിലൂടെ ഞാൻ ഒന്ന് വിരലോടിച്ചു..... അക്ഷരങ്ങളിലെ മഷി പടർന്നിരിക്കുന്നു..... ഇതെഴുതിയപ്പോൾ വീണ കണ്ണീർ തുള്ളികൾ മായ്ച്ചതാകും.... " അപ്പൊ... അപ്പൊ.. ആ ലീല എന്ന് പറയുന്നവർ ഇവളുടെ അമ്മയല്ലേ.... പിന്നെ എന്തിനാ അവർ ഇവളെ വേണെന്ന് പറയുന്നത്.... " ഞാൻ ഡയറി അടച്ചു വെച്ച് നെറ്റി അമർത്തി തുടച്ചു... ഞാൻ അവളെയൊന്ന് നോക്കി... കണ്ണുനീർ കവിലുകളിൽ ഉണങ്ങിപ്പിടിച്ചിരിക്കുന്നു..... ഞാൻ നാളെ ഇവളെ അവരെ ഏൽപ്പിച്ചാൽ ഇവൾക്കെന്തികിലും സംഭവിക്കുമോ...... അതോ ഇവൾ ഇതിലെഴുത്തിയിരിക്കുന്നത് എന്നെ കാണിക്കാൻ വേണ്ടിയാണോ..... ഇവരിൽ ആരിലാണ് സത്യം എന്നറിയാൻ എന്താ ഒരു വഴി...... " ഏട്ടൻ അത്‌ വായിച്ചോ... " പെട്ടെന്ന് അവളുടെ ശബ്ദം കാതിൽ തുളഞ്ഞു കയറിയതും എന്റെ കയ്യിൽ നിന്നും ഡയറി താഴെ വീണു........................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story