പുലിവാൽ കല്യാണം❤️: ഭാഗം 6

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" ഏട്ടൻ അത്‌ വായിച്ചോ... " പെട്ടെന്ന് അവളുടെ ശബ്ദം കാതിൽ തുളഞ്ഞു കയറിയതും എന്റെ കയ്യിൽ നിന്നും ഡയറി താഴെ വീണു....എന്ത്‌ പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.. " അത്‌.... ചുമ്മാ..." ഞാൻ വാക്കുകൾക്ക് വേണ്ടി തപ്പി തടയുന്നത് കണ്ടപ്പോൾ അവൾ കിടന്നിടത്തു നിന്നും എണീറ്റു....... " എനിക്കറിയാം ഏട്ടന് എന്നെക്കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന്... കൂടാതെ....... കൂടാതെ എന്നെ ഇഷ്ടമല്ലെന്നും..... " അത്‌ പറഞ്ഞപ്പോൾ അവൾ ഒന്ന് വിതുമ്പിയ പോലെ തോന്നി.... " ഏട്ടൻ എന്നോട് ക്ഷെമിക്കണം.. എനിക്ക് വേറെ വഴിയൊന്നുമില്ലായിരുന്നു അതാ...... " അവൾ എന്നോട് സംസാരിക്കാൻ തയ്യാറായ ഈ നിമിഷത്തെ പാഴക്കാൻ എനിക്ക് തോന്നിയില്ല... എന്റെ മനസ്സിലെ ചോദ്യങ്ങൾക്കെല്ലാം ഇവളെക്കൊണ്ട് ഉത്തരം പറയിക്കാൻ ഞാൻ അപ്പോഴേക്കും തീരുമാനിച്ചിരുന്നു..... " നിന്റെ ഒരു ക്ഷമ പറച്ചിലിൽ തീരാവുന്ന പ്രശ്നങ്ങൾ ആണോ നീ ഉണ്ടാക്കി വെച്ചിരിക്കുന്നത്... ഏഹ്.. " അവളൊന്നും മിണ്ടാതെ തലകുനിച്ചു നിന്ന് കരയുകയാണ്... ഇത്രക്ക് കണ്ണീർ വരാൻ ഇവളെന്താ കണ്ണീർ നിറഞ്ഞ ടാങ്കുമായിട്ടാണോ നടക്കുന്നത്...

ഞാൻ എന്നോട് തന്നെ ചോദിച്ചു.... " നീ ഇനി കരയുന്നത് കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല.... എന്താ നിന്റെ പ്രശ്നം.... " അവളുടെ ഉള്ളറിയാൻ വേണ്ടി ഞാൻ ചോദിച്ചു... " ഒന്നുമില്ല ഏട്ടാ..... " ഒറ്റ വാക്കിൽ ഉത്തരം തന്നിട്ട് പിന്നെയും അവൾ മുഖം കുനിച്ചു നിന്നു... അപ്പോഴേക്കും ഉള്ളം കാലിൽ നിന്നും ദേഷ്യമിരച് എന്റെ മൂക്കിൻ തുമ്പിൽ എത്തി....ആ ദേഷ്യം എന്റെ വാക്കുകളിലും പടർന്നു.... " നിന്ന് മോങ്ങാൻ അല്ല ഞാൻ പറഞ്ഞത്... എന്തായിരുന്നു നിന്റെ ഉദ്ദേശം എന്നെനിക്കറിയണം... ഞാൻ എങ്ങനെ നിന്റെ കാമുകനായി.... എങ്ങനെ നീ എന്റെ മുറിയിൽ വന്നു......... ഒരു ദക്ഷണ്യവും ഇല്ലാതെ എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത്.... എന്റെ അമ്മ എത്രത്തോളം കരഞ്ഞുവെന്ന് നിനക്കറിയാമോ... എല്ലാം നീ കാരണമാണ്... വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ഞാൻ തലകുനിക്കാൻ കാരണം നീയാണ്..... പറ.... ഇന്നത്തോടെ എല്ലാം അറിഞ്ഞിട്ട് മതി ഇനി മുന്നോട്ടുള്ള കാര്യങ്ങൾ.... " മനസ്സിൽ വന്നത് മുഴുവനും ഞാൻ അവളുടെ മുഖത്തെക്ക് നോക്കി പറഞ്ഞു..അവളുടെ ഉണ്ടാക്കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.....അവൾ അനങ്ങുന്നില്ല... കണ്ണുകളിലെ കണ്ണുനീർ പ്രവാഹവും ഇടയ്ക്കിടെ ഉള്ള തേങ്ങലും മാത്രമാണ് അവൾക്ക് ജീവനുണെന്ന് മനസിലാക്കിത്തരുന്നത്......

ഇങ്ങനെ ദേഷ്യത്തോടെ സംസാരിച്ചാൽ ഒന്നും നടക്കില്ലെന്നു എനിക്ക് മനസ്സിലായി... അതുകൊണ്ട് തന്നെ ഞാൻ ട്രാക്ക് മട്ടിപ്പിടിക്കാൻ തീരുമാനിച്ചു..... " നിനക്കറിയാമോ... നീ കരണം ഞാൻ സ്വപ്നം കണ്ട ജീവിതം ഇല്ലാതെ ആയി... ഞനും ഒരു കുട്ടിയുമായി സ്നേഹത്തിലായിരുന്നു.... അനു... അതാ അവളുടെ പേര്... മൂന്ന് വർഷമായി ഞാൻ ആരും കാണാത്ത മയിൽ‌പീലി പോലെ മനസ്സിൽ ഒളിപ്പിച്ച പ്രണയം..... അവൾക്കും എന്നെ ഇഷ്ടമാണെന്നറിഞ്ഞപ്പോൾ എല്ലാം നേടിയതുപോലെ തോന്നി എനിക്ക്... ഞങ്ങൾ ഒരുമിച്ച് സ്വപ്നം കണ്ടു.... എന്റെ പ്രണയിരുന്നു അവൾ.... പക്ഷെ അതെല്ലാം തകർത്തുകൊണ്ടാണ് നീ ഞങ്ങളുടെ ഇടയിലേക്ക് കയറി വന്നത്..... " ഒരുപാട് കള്ളങ്ങളും കൂടെ കുറച്ച് സെന്റിമെന്റ്സും കൂടി ആയപ്പോൾ അവൾ ഒന്നും മിണ്ടാതെ ദയനീയമായി എന്നെ നോക്കി..... " നിന്നെ വിവാഹം ചെയ്തത് അവൾ അറിഞ്ഞ നിമിഷം മുതൽ എന്നെ കാണാനോ സംസാരിക്കാനോ അവൾ കൂട്ടാക്കുന്നില്ല.... എനിക്ക് അവളെയല്ലാതെ മറ്റൊരു പെണ്ണിനെ എന്റെ ഭാര്യയുടെ സ്ഥാനത് കാണാൻ പോലും കഴിയില്ല..... " ഞാൻ പറഞ്ഞ് നിർത്തിയതും അവളുടെ കണ്ണുനീർ ഒന്ന് തോർന്നു.... മുഖത്തുനിന്നും ചോര വാർന്ന പോലെ..... അവൾ ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു......

" ഞാൻ... പൊ... പോക്കോളാം... " " നീ പോകുന്നോ ഇല്ലയോ.. അതല്ല ഞാൻ ചോദിച്ചത്.... അന്ന് നടന്നതെന്താണെന്ന് എനിക്ക് അറിയണം... നിന്റെ ജീവിതം നന്നാവാൻ വേണ്ടി നീ നശിപ്പിച്ചത് എന്റെ ജീവിതമാ.... ഒന്നെങ്കിൽ ഇന്ന് എല്ലാം എന്നോട് പറയണം അല്ലെങ്കിൽ.... " ഞാൻ ഒന്ന് നിർത്തി അവളെ നോക്കി.... " അല്ലെങ്കിൽ നീ നിന്റെ വീട്ടിൽ പോണം... " വീടെന്ന് പറഞ്ഞതും അവളുടെ മുഖം ഭയം കൊണ്ട് മൂടുന്നത് ഞാൻ ശ്രദ്ധിച്ചു... " എന്താ നിന്റെ തീരുമാനം.. നിന്റെ അമ്മേ ഞാൻ കണ്ടിരുന്നു.. അവർക്ക് നിന്നോട് എന്ത്‌ സ്നേഹമാണെന്നറിയാമോ..... നിന്നെക്കുറിച്ചു ഓർത്ത് കരയാത്ത ഒരു രാത്രി പോലും പാവത്തിനില്ല.. അവരും നീ കാരണം വിഷമിക്കുന്നു... ഞനും. ...... എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെങ്കിൽ നീ... നീ ഇവിടെ നിന്ന് പോയെ പറ്റു..... " എങ്ങനെയോ ഞാൻ പറഞ്ഞപ്പിച്ചു..... അവളിൽ നിന്നും ഒരു പൊട്ടിക്കരച്ചിലാണ് പ്രതീക്ഷിച്ചത് പക്ഷെ അവൾ ഒന്ന് പുഞ്ചിരിക്കുകയാണ് ചെയ്തത്.... " നാളെ തന്നെ ഞാൻ പൊക്കോളാം.. ഞാൻ കാരണം ഏട്ടൻ വിഷമിക്കണ്ട...

ഏട്ടനും അനുവും സന്തോഷത്തോടെ ജീവിച്ചോ... ഞാൻ... ഞാൻ നാളെ തന്നെ പൊക്കോളാം... കുറച്ച് ദിവസം കൊണ്ട് തന്നെ ജീവിതത്തിൽ കിട്ടേണ്ട മുഴുവൻ സന്തോഷവും എനിക്ക് ഇവിടുന്ന് കിട്ടി... എന്റെ നഷ്ടപ്പെട്ട അമ്മയുടെ സ്നേഹം ഞാൻ അനുഭവിച്ചത് ഇവിടുത്തെ അമ്മയിൽ നിന്ന... എനിക്ക് ഏറ്റവും സുരക്ഷിതത്വം നൽകിയ സ്നേഹം നൽകിയ ഈ വീടിനെ ഞാൻ ഒരിക്കലും കണ്ണീരിൽ താഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല... എന്നെ വെറുക്കല്ലേ.. ഞാൻ പൊക്കോളാം.... " അവളൊരു നിസ്സായതയോടെ പറഞ്ഞുകൊണ്ട് തറയിൽ കിടന്നു..... എനിക്ക് പിന്നെ അവരോടൊന്നും സംസാരിക്കാൻ തോന്നിയില്ല... ഞാൻ അറിയാത്ത അല്ലെങ്കിൽ എന്നിൽ നിന്നും മറക്കുന്ന എന്തൊക്കെയോ അവളുടെ മനസ്സിലുണ്ട്... പക്ഷെ അവൾ തന്നെ പോകുകയാന്ന് പറയുമ്പോൾ പിന്നെ മറ്റൊന്നും ആലോചിക്കേണ്ട കാര്യം എനിക്കില്ല.... അവൾ പോകണം.. എന്നാലേ നഷ്ടപ്പെട്ട എന്റെ ജീവിതം പൂർത്തി ആകു.... ഞാൻ പതിയെ മുറിക്കു വെളിയിലിറങ്ങി.... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി.... " ചേട്ടത്തി..... "................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story