പുലിവാൽ കല്യാണം❤️: ഭാഗം 8

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

കൈകൾ ഒക്കെ വിറക്കുന്നു.... അതൊന്നും വകവെക്കാതെ ഞാൻ കെട്ടിയതാലി അവളുടെ കഴുത്തിൽ നിന്നും അതെ കൈകൾ കൊണ്ട് തന്നെ ഊരി........ " ഇപ്പൊ... ഇപ്പൊ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലാതെയായി അല്ലെ ഏട്ടാ.... " വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ ചോദിച്ചതും ഞാൻ ഒന്നും മിണ്ടാതെ നിന്നു..... " എ.. എന്നെ കൊണ്ടാക്കുന്നില്ലേ... ഞാൻ റെഡി ആയി നിൽക്കുവാ.... " " മ്മ്... ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ.... " അതികം വൈകാതെ തന്നെ ഞനും അവളും കൂടി അവളുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി......മുറ്റത്തേക്കിറങ്ങിയ അവൾ തിരിഞ്ഞ് അമ്മയെയും ഏട്ടത്തിയെയും ഒന്ന് നോക്കി...... " സമയം വൈകിക്കാതെ അതിനെ കൊണ്ട് ചെന്ന് ആക്കാൻ നോക്ക്.... നീ എന്ത്‌ കാണുവാ ഇന്ദു അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട് വന്നേ... " അമ്മ ചേട്ടത്തിയെയും വിളിച്ചുകൊണ്ടു അകത്തേക്ക് പോയി... എന്തോ ആ സമയത്തെ അവരുടെ പെരുമാറ്റം എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു..... ഇതുവരെ ചിരിച്ചും സ്നേഹിച്ചും സംസാരിച്ചുകൊണ്ടിരുന്നവർ പെട്ടെന്ന് മുഖം കറുപ്പിക്കുമ്പോൾ അവരെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും അത്‌ താങ്ങാൻ ആകില്ല.... " കല്യാണി..... " അമ്മയും ചേട്ടത്തിയും കേറി പോകുന്നത് നോക്കിക്കൊണ്ട് നിന്ന അവളെ ഞാൻ വിളിച്ചു.....

അതിന് മറുപടിയെന്നോണം അവൾ എനിക്ക് നേരെ തിരിഞ്ഞു... " പോകാം.. " അവൾ അതിനൊന്നു തലകുലുക്കിയ ശേഷം കാറിൽ കയറി.. ഞനും..... മുന്നോട്ടുള്ള യാത്രയിൽ അവൾ ഒന്നും മിണ്ടിയില്ല.... കരഞ്ഞില്ല...മുന്നോട്ടേക്ക് നോക്കിക്കൊണ്ടിരുന്നു.... ഞാൻ കാർ പതിയെ സൈഡിലേക്ക് ഒതുക്കി നിർത്തി... അപ്പോഴും അവളുടെ കണ്ണുകൾ ദൂരെ എന്തോ കണ്ടുപിക്കാണെന്നോണം പിടഞ്ഞു കൊണ്ടേ ഇരുന്നു.......... " കല്യാണി.... i know.. നിനക്ക് വിഷമം തോന്നുന്ന നിമിഷങ്ങൾ ആയിരിക്കും ഇതൊക്കെ .... പക്ഷെ നമ്മൾ ഇതിനെയൊക്കെ അതിജീവിക്കാൻ പഠിക്കണം.....ജീവിതം ഒന്നല്ലേയുള്ളു അതിങ്ങനെ കരഞ്ഞു തീർക്കേണ്ടതല്ല.... നിന്റെ മനസ്സിൽ ഞാൻ ചിലപ്പോൾ നീജനായിരിക്കും പക്ഷെ എന്റെ മനസ്സാക്ഷിക്ക് മുന്നിൽ ഇതാണ് ശെരി... നിന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ നിനക്ക് കണ്ടെത്താൻ സാധിക്കും.... " ഞാൻ പറഞ്ഞ് കഴിഞ്ഞതും അവളൊന്ന് ചിരിച്ചു.... " ഞാൻ വല്ല ആത്മഹത്യയും ചെയ്യുമെന്ന് കരുതിയാണോ ഏട്ടൻ ഇങ്ങനൊക്കെ മോട്ടിവേഷൻ തരുന്നത്.... അങ്ങനൊന്നും തളരില്ല കല്യാണി.... അങ്ങനെ തളരുന്നവൾ ആയിരുന്നേൽ ഇന്ന് ഈ ഭൂമിയിൽ ഞാൻ ഉണ്ടാവില്ലായിരുന്നു.... പിന്നെ ജീവിതം.... എല്ലാർക്കും ജീവിതത്തെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരിക്കും....

എനിക്ക് അത്‌ ചെയ്യണം ഇത് ചെയ്യണം അങ്ങനെ ജീവിക്കണം എന്നൊക്കെ.... പക്ഷെ എന്റെ സ്വപ്നം എന്താണെന്നറിയുവോ ഏട്ടന്........ " പെട്ടെന്ന് ഫോൺ അടിച്ചതും അവൾ സംസാരം നിർത്തി..... " ഹെലോ... അമ്മേ..... മ്മ്മ്.....അറിയാം...... ഇല്ല...... ശെരിയെന്ന.... " അമ്മയുടെ വലിയ വലിയ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം നൽകിക്കൊണ്ട് ഞാൻ ഫോൺ വെച്ചു.... " അമ്മയായിരുന്നോ... " " മ്മ്..... അല്ല എന്താ തന്റെ സ്വപ്നം.... " ഞാൻ അവളെത്തന്നെ നോക്കി " മറ്റൊന്നുമല്ല.... ഒരിക്കൽ.. ഒരിക്കൽ മാത്രം എനിക്ക് എന്റെ അമ്മയെ ഒന്ന് കാണണം... ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ട്.... അമ്മ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ആ സമയത്ത് അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങണം........ ഏറ്റവും safe ആയ സ്ഥലം..... ഉറങ്ങി മതിയായില്ലെങ്കിൽ അമ്മയുടെ കൂടെ പോകണം.... സമാധാനമായി ഉറങ്ങണം... " അവൾ കണ്ണുകൾ മെല്ലെ അടച്ചു... " നീയെന്തൊക്കെയാ ഈ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ..... " അവൾ ഒന്നും മിണ്ടീല.... " നമുക്ക് പോകാം ഏട്ടാ.... " അവളുടെ വീടെത്തും വരെ ഞങ്ങൾ ഒന്നും പിന്നെ സംസാരിച്ചില്ല..... അവളുടെ അമ്മേ വിളിച്ചു പറഞ്ഞതുമില്ല അവളെ ഏൽപ്പിക്കാൻ ഞാൻ വരുന്നു എന്ന കാര്യം.... കാർ വീട്ടിൽ വന്നു നിന്നതും അവളുടെ മുഖം ഭയത്താൽ ഇരുളുന്ന പോലെ തോന്നിയെനിക്ക്.....

പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ അവളിൽ നിന്നും കണ്ണുകൾ മാറ്റി ഞാൻ ഫോണിൽ നോക്കി.... ഹരി കാളിങ്...... ഞാൻ ഫോൺ എടുത്തില്ല... എന്തോ ആരോടും സംസാരിക്കാൻ തോന്നിയില്ല അത്ര തന്നെ... അവൻ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഫോൺ സൈലന്റ് ആക്കി...... " ആഹാ... മക്കളെ... നിങ്ങൾ എന്താ ഇവിടെ.... മോളേ.... നീയെന്നെ മറന്നോ മോളേ...... അമ്മ ഇപ്പൊ ജീവിക്കുന്നത് തന്നെ നിന്നെ ഒന്ന് കാണണം എന്ന് വിചാരിച്ച......മോൾക്ക് ഇപ്പോഴെങ്കിലും തോന്നിയല്ലോ... " അവയുടെ സ്നേഹപ്രകടനങ്ങൾ അവളെ വീർപ്പുമുട്ടിക്കും പോലെ തോന്നി എനിക്ക്... അതുകൊണ്ടാവും ഒരു നിസ്സഹായതയോടെ അവളെന്നെ നോക്കിയത്.... പരസ്പരം കാണുകൾ ഉടക്കിയതും മനസ്സിലായി ഇപ്പോഴും ആ കണ്ണുകൾ എന്നോട് " വേണ്ട " എന്ന് മന്ത്രിക്കും പോലെ... അവളെ ആർക്കും വിട്ടുകൊടുക്കരുത് എന്ന് പറയും പോലെ..... എന്നാൽ കണ്ണുകൾ കൊണ്ടുള്ള ആ സംസാരം അതികം നീളാൻ അവളുടെ അമ്മ സമ്മതിച്ചില്ല.... " മോൻ കേറുന്നോ... അതോ.... " ആ വിളിയിൽ തന്നെയുണ്ടായൊരുന്നു വേഗം പൊ എന്നുള്ള ആക്രോഷം...... " ഇല്ല... ഞാൻ ഇറങ്ങുവാ...... " അവളെ നോക്കിയാണ് ഞാൻ പറഞ്ഞത്.... അവൾ അതിനൊന്നു തലകുലുക്കി..... ഞാൻ കാറിൽ കയറിയപ്പോഴും എനിക്കറിയാമായിരുന്നു എന്റെ ഒരു വിളിക്ക് വേണ്ടി ഇപ്പോഴും അവൾ കാതോർക്കുന്നുണ്ടെന്ന്.... പക്ഷെ മനസ്സ് പറയുന്നത് കേൾക്കാൻ ഞാൻ തയ്യാറായില്ല........ ഞാൻ തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു.....

" മോനെ... നീ അമ്മയോട് ക്ഷെമിക്കണം... അമ്മ ഒന്നുമറിഞ്ഞില്ല..... നിനക്ക്.... " " എനിക്ക് കുറച്ച് നേരം കിടക്കണം.... ഞാൻ പിന്നെ സംസാരിക്കാം അമ്മയോട്... " ഞാൻ നേരെ മുറിയിലേക്ക് വന്നു... അവൾ ഒതുക്കി വച്ചിരിക്കുന്ന ബുക്കുകളും മുറിയിലെ ഓരോ വസ്തുവും എന്നെ അലോസരപ്പെടുത്തുo പോലെ......മുറിയിലെ മുക്കിലും മൂലയിലും അവളുടെ ഓർമ മാത്രം..... ഇല്ല... ഞാൻ അവളെ പ്രണയിക്കുന്നില്ല..... ഞാൻ എന്നോട് തന്നെ ഉറക്കെ പറഞ്ഞു കണ്ണുകൾ അടച്ചതും ഹരി വിളിച്ചത് ഓർമ വന്നു... അവളെ വീട്ടിൽ കൊണ്ട് വിട്ടതൊന്നും അവനറിയില്ല...... ഞാൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു....7 മിസ്സ്‌ കാൾ..... " ഹെലോ ഹരി.. എന്താടാ.... " " നീയിത് എവിടെ പണ്ടാരമടങ്ങിയിരിന്നതാ.... " " നീ കാര്യം പറ.... " " എടാ കാശി.. കാര്യങ്ങൾ നമ്മൾ വിചാരിച്ചപോലെയൊന്നുമല്ല..... ആ സ്ത്രീ അവളുടെ അമ്മയല്ലേടാ.... " അവൻ എന്തോ വലിയ കാര്യം കണ്ടുപിടിച്ച പോലെ പറഞ്ഞു... " മ്മ്.. എനിക്കറിയാം... " " അതെങ്ങനെ നിനക്കറിയാം... "( ഹരി ) " ഞാൻ അവളുടെ ഡയറിയിൽ കണ്ടു.... " " അത്രെ കണ്ടുള്ളൂ.... നിനക്ക് അവരെ കുറിച്ച് വല്ലതും അറിയാമോ... നമ്മുടെ മാത്തനില്ലേ അവന്റെ മമ്മിയുടെ വീട് കല്യാണിയുടെ വീടിനടുത്താണെന്ന്...... " ഹരി പറയുന്നത് ഞാൻ ചുമ്മാ മൂളി കേട്ടു.....

കാരണം ഇനി എന്ത്‌ തന്നെയായാലും ഞാൻ അവളെ പോയി കാണാനോ കൂട്ടിക്കൊണ്ട് വരാനോ പോണില്ല..... " എടാ പിന്നെ.. " " മതി ഹരി.... ഇനി കല്യാണി എന്നൊരാൾ നമുക്കിടയിൽ വേണ്ട... സംസാരത്തിൽ പോലും... അവള് പോയി.... " " പോയോ.... എവിടെ.. എവിടെ പോയി.. "( ഹരി ) " അത്‌... അവളുടെ കാര്യമൊക്കെ ഇവിടെ എല്ലാരും അറിഞ്ഞു... അമ്മയും ഏട്ടത്തിയും അവളെ അവളുടെ വീട്ടിലാക്കാൻ പറഞ്ഞു... അതോണ്ട് ഞാൻ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി.... "( ഞാൻ പറഞ്ഞ് നിർത്തി.... അപ്പുറത്ത് നിന്നും നിശബ്ദത...." " ഹരി... ട.... " " നീഎന്ത് പരിപാടിയാടാ ഈ കാണിച്ചത്.... ശേ... ഇപ്പൊ ഇപ്പൊ എന്ത്‌ ചെയ്യും... " ഹരി ടെൻഷൻ ആകാൻ തുടങ്ങി.... " ഹരി കൂൾ.. നീയെന്തിനാ ടെൻഷൻ അടിക്കുന്നത്.... " " എടാ... നിനക്ക് അവളെക്കുറിച്ച് ഒന്നും അറിയില്ല..... അവളുടെ അമ്മയല്ല ആ സ്ത്രീ... അവർ അവളുടെ രണ്ടാനമ്മയാണ്.... പോരാഞ്ഞിട്ട്... അവരുടെ ജോലി..... അവരോരു വേശ്യ വൃത്തി നടത്തുന്ന സ്ത്രീയ..... ".............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story