പുലിവാൽ കല്യാണം❤️: ഭാഗം 9

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

" എടാ... നിനക്ക് അവളെക്കുറിച്ച് ഒന്നും അറിയില്ല..... അവളുടെ അമ്മയല്ല ആ സ്ത്രീ... അവർ അവളുടെ രണ്ടാനമ്മയാണ്.... പോരാഞ്ഞിട്ട്... അവരുടെ ജോലി..... അവരോരു വേശ്യ വൃത്തി നടത്തുന്ന സ്ത്രീയ..... " അവൻ പറഞ്ഞതും ഒരുന്നിടത്ത് നിന്നും ഞാൻ ചാടി എഴുന്നേറ്റു.... " ഹരി... നീ നീയെന്തൊക്കെയാ ഈ പറയുന്നേ.... " " ഞാൻ പറഞ്ഞത് സത്യമാ കാശി..... കഴിഞ്ഞ ദിവസമാ നിന്റെ കല്യാണ ഫോട്ടോ ഞാൻ അവനു അയച്ചുകൊടിത്തത്.. നീ ഞങ്ങളെ കല്യാണത്തിന് വിളിച്ചുമില്ല... കൂടാതെ ഫോട്ടോ എടുപ്പും ഒന്നും ഇല്ലായിരുന്നല്ലോ.... അതുകൊണ്ട് ഒരു കൂട്ടുകാരൻ അയച്ചുതന്ന ഫോട്ടോ ഞാൻ മാത്തനെ കാണിച്ചപ്പോൾ അവൻ അവന്റെ അമ്മയെയും കാണിച്ചു... അവളുടെ അമ്മക്ക് നിന്റെ കല്യാണിയെ അറിയാം... അവര പറഞ്ഞത് ഇതൊക്കെ...... പിന്നെ.... " " പിന്നെയെന്താ.... " " അവരോരു ദുഷ്ടയാടാ.... കല്യാണിയെ ഇതുപോലെ വിൽക്കാൻ തുണിഞപ്പോ അവൾ വീട്ടിൽ നിന്നും ഇറങ്ങി ഓടിയെന്നോ പോലീസ് സ്റ്റേഷനിൽ അവിടുത്തെ ആളുകൾ കേസ് കൊടുത്തെന്നോ മറ്റോ ഒക്കെ അവന്റെ അമ്മ പറഞ്ഞെന്ന്... കൂടുതൽ എന്തേലും അറിയാൻ വേണ്ടി ഞാൻ അവന്റെ അമ്മയോട് സംസാരിച്ചു... അവർക്കിതൊക്കെ അറിയൂ ........ " അവൻ പറഞ്ഞ് നിർത്തിയതും ഞാൻ നെഞ്ചിൽ കൈവെച്ചു.... " ഈശ്വരാ.... " " എന്താ കാശി... എന്ത്‌ പറ്റി ഏഹ്ഹ്.... " " എടാ ഞാൻ... കല്യാണിയെ... " എനിക്ക് അവനോട് എന്ത്‌ പറയണം എന്നറിയില്ലായിരുന്നു...

ആരോ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കും പോലെ... വാക്കുകൾ പുറത്തേക്ക് വരുന്നിലെ.... " പിന്നെ കാശി.. എന്തായാലും അവളെ നമ്മൾ അവളുടെ അമ്മയെ ഏൽപ്പിക്കുന്നില്ല... കുറച്ച് നാൾ കൂടി അവടെ നിക്കട്ടെ പിന്നീട് നമുക്ക് അവളെ പറഞ്ഞുമനസ്സിലാക്കി വല്ല ഹോസ്റ്റലിലോ മറ്റോ ആക്കാം എന്തെ.... " ഹരിയുടെ ചോദ്യം വീണ്ടും എന്നെ ശ്വാസം മുട്ടിക്കുന്നു... എന്ത്‌ മണ്ടത്തരമാണ് ഞാൻ കാണിച്ചത്... അത്‌ അവളുടെ അമ്മയല്ലെന്നുള്ള കാര്യം മാത്രെ എനിക്കറിയൂ.... അല്ലാതെ ഒന്നും... ഒന്നും എനിക്കറിയില്ല... അവളെ പറഞ്ഞുവിട്ടപ്പോഴും മനസ്സ് പറഞ്ഞുകൊണ്ടിരുന്നതാ അവളെ കൈവിടരുതെന്ന് എന്നിട്ടോ... എന്നിട്ട് ഞാൻ എന്താ ചെയ്തത്.... അവളെ അവർക്ക് പിച്ചിച്ചീന്താൻ വേണ്ടി വിട്ടുകൊടുത്തു......ചിന്തകൾ കാട് കയറിയതും കൈയിലിരുന്ന ഫോൺ വലിച്ചെറിഞ്ഞു.... അതൊരു ശബ്ദത്തോടുകൂടി കട്ടിലിനടിയിലേക്ക് തെറിച്ചു വീണു..

മുടിയിൽ കൈകൾ കൊരുത്തുകൊണ്ട് ഞാൻ കട്ടിലിലേക്ക് ഇരുന്നു.... എറിഞ്ഞ എറിയിൽ ഫോണിന്റെ ലൗഡ് സ്പീക്കർ ഓൺ ആയതുകൊണ്ട് ഹരി അപ്പുറത്ത് നിന്നും ഹലോ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു..... ഞാൻ ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു.... ആ സമയമൊക്കെ മനസ്സിൽ അവൾ മാത്രമായിരുന്നു... താൻ കാരണം... അവളെ ഒന്ന് കേൾക്കാൻ ഞാൻ തയ്യാറായിരുന്നെങ്കിൽ എന്ന് ആശ്ശിച്ചുപോയി....... മനസ്സിൽ പലതും കണക്ക് കൂട്ടി അവസാനം ഒരു ഉത്തരത്തിൽ എത്തി.... താലി ഊരി മാറ്റിയാലും നിയപ്രകാരം ഇപ്പോഴും അവൾ എന്റെ ഭാര്യ തന്നെയാണ്...... വിളിച്ചുകൊണ്ടു വരണം തിരികെ... അങ്ങനെ കണ്ണിൽ കണ്ടവന്മാരുടെ മുന്നിൽ പിഴപ്പിക്കാനിട്ടുകൊടുക്കില്ല ഞാൻ........ ഞാൻ കാര്യങ്ങൾ തീരുമാനിച്ച ശേഷം ഫോൺ നോക്കി... അപ്പോഴാണ് കട്ടിലിനടിയിലാണ് ഫോൺ കിടക്കുന്നതെന്ന് ഞാൻ ഓർത്തത്..... ഞാൻ കട്ടിലിൽ നിന്നുമെണീറ്റ് ഫോൺ തപ്പാൻ തുടങ്ങി.... കൈനീട്ടി ഫോൺ എടുക്കുന്നതിനിടയിലാണ് കയ്യിലെന്തോ തടഞ്ഞത്.... നോക്കുമ്പോൾ ഡയറി... അതെ കല്യാണിയുടെ ഡയറി.. അന്ന് എന്റെ കയ്യിൽ നിന്നും തറയിൽ വീണത്.... അവൾ ഇതെന്താ കൊണ്ടുപോകാഞ്ഞത്... ചിലപ്പോൾ കട്ടിലിനടിയിൽ കിടക്കുന്നത് കണ്ട് കാണില്ല.....

ഇനിയെങ്കിലും അവളെക്കുറിച് മുഴുവനും അറിയണം എന്ന് തോന്നിയതുകൊണ്ട് ഞാൻ ഡയറിയുടെ ഓരോ താളുകൾ മറിക്കാൻ തുടങ്ങി... ഒരു കാര്യം എനിക്ക് മനസ്സിലായി... സ്ഥിരമായി ഡയറി എഴുതുന്ന സ്വാവാഭാവമുള്ള ആളല്ല... ജീവിതത്തിൽ നടന്ന പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം കുറിച്ചിട്ടുള്ളു... പല പേജുകളും ബ്ലാങ്ക് ആണ്..... അവൾ എഴുതിയിട്ടുള്ള ആ ഡയറിയിലെ ആദ്യത്തെ പേജ് മുതൽ വായിക്കാൻ തുടങ്ങി... " എന്റെ പേര് കല്യാണി..... അച്ഛനും അമ്മയും ഞനും അടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു നിങ്ങളുടേത്.... സന്തോഷo മാത്രം നിറഞ്ഞിരുന്ന വീട്... എത്ര പെട്ടന്നാണ് അതൊക്കെ മറി മറിഞ്ഞത്..... അമ്മ ഒരിക്കൽ ഇരുന്ന് കരയുന്നത് കണ്ട ഞാൻ അമ്മയോട് കാര്യം ചോദിച്ചു... ഒരുപാട് പ്രാവശ്യം അമ്മ ഒഴിഞ്ഞു മാറി.... പക്ഷെ അമ്മ പറയാതെ തന്നെ അതിനുത്തരം എനിക്ക് കിട്ടി.... അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധം....... താളം തെറ്റിയ ജീവിതം അന്ന് മുതൽ തുടങ്ങി............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story