പുനർ വിവാഹം: ഭാഗം 1

punarvivaham

എഴുത്തുകാരി: ആര്യ

ഇല്ല..... കള്ളമാ ...... ഇവര്.... ഇവര് പറയുന്നതൊക്കെ കള്ളമാ.. ഒരു ഭ്രാന്തിയെ പോലെ അവൾ അലറി കരഞ്ഞു....ഞാൻ.. ഞാനൊരു തെറ്റും ചെയ്തട്ടില്ല.... സത്യം എന്താണെന്നു ഞാൻ പറയാം... ആരേലും ഒന്ന് കേൾക്കു... അച്ഛാ.... അമ്മേ.. ഏട്ടാ . ഇവരൊട് പറ ഞാൻ പറയുന്നതൊന്നു കേൾക്കാൻ .. ഞാൻ അറിയാത്ത തെറ്റുകള ഇവർ എന്റെ മേലെ ചാർത്തുന്നത്... ഒന്ന് പറ ആരേലും ...അവളുടെ പൊട്ടികരച്ചിലുകൾ ആ ഹാളിന്റെ നാല് ചുവരുകളിൽ തങ്ങി നിന്നു... മോളെ.......... അച്ഛാ... കരഞ്ഞു കൊണ്ട് നിന്ന അവളെ അയാൾ ചേർത്ത് പിടിച്ചു... തന്റെ അച്ഛനമ്മമാരുടെ മുഖത്തെ ദുഃഖം.... നിറഞ്ഞ കണ്ണുകളെ ഒളിപ്പിക്കുന്ന തന്റെ കൂടപ്പിറപ്പു...... എല്ലാരേയും നോക്കുമ്പോൾ അവളുടെ ഉള്ളിലെ സങ്കടം കൂടുകയായിരുന്നു........ മോളെ....... നീ എത്ര കരഞ്ഞു പറഞ്ഞാലും ഇവർ ആരും എന്റെ മോളെ വിശ്വസിക്കില്ല....

കാരണം നീ ഇവിടെ പറഞ്ഞതൊക്കെ സത്യമാ.. എന്നാൽ പയിസ കൊടുത്തു നിൽക്കുന്നവരുടെ കൂടെ അല്ലെ അവർ നിൽക്കു..... എന്റെ മോളു തെറ്റുകാരി അല്ലെന്നു ഞങ്ങൾക്കറിയാം... അത് മതി... നിന്നെ ഇപ്പൊ കള്ളി എന്ന് വിളിച്ചവരും നീ പറയുന്നത് കള്ളമാണെന്ന് പറയുന്നവരും വയികാതെ മാറ്റി പറയും...... മോളു വാ.. നിന്നെ ഞങ്ങള് മരണത്തിലേക്ക് തള്ളി വിടില്ല... നമുക്ക് നമ്മുടെ വീട്ടിലേക്കു പോകാം..... അവളെയും ചേർത്ത് പിടിച്ചു അവരവിടെ നിന്നും നടന്നു നീങ്ങി....... മോളെ... മോളെ............ അഹ്..... എന്താ... എന്താ...... വെപ്രാളത്തോടെ അവൾ അവരോട് ചോദിച്ചു.... അല്ല മോളെ.... കുറച്ചു നേരം കൊണ്ട് ഞാൻ മോളെ ശ്രെദ്ധിക്കുവാ... വെളിയിലേക്ക് നോക്കി ഇരിക്കുന്നെങ്കിലും മോൾടെ കണ്ണുകൾ നിറഞ്ഞൊഴുകുവാ... മോളു കരയുവാ... എന്താ മോളെ വയ്യഴിക വല്ലതും ഉണ്ടോ...... ശെരിയാണ് താൻ ഇത്രയും. നേരവും കരയുവായിരുന്നു പക്ഷെ എന്തിനു... ഇനി ഒരിക്കലും പഴയ കാര്യങ്ങൾ ഓർത്തു താൻ കരയില്ലന്ന് പറഞ്ഞതല്ലേ... പിന്നെ എന്തിനാണ് ഈ കണ്ണുകൾ നിറഞ്ഞത്... മോളെ.......... ...

വീണ്ടും എന്തോ ചിന്തിച്ചിരുന്ന അവളെ വീണ്ടും അവർ വിളിച്ചു... അത്... അമ്മേ....... ഞാൻ വെളിലോട്ടു നോക്കി ഇരുന്നപ്പോ... കാറ്റടിച്ചു അങ്ങനെ കണ്ണ് നിറഞ്ഞതാ... എന്തോ അവള് പറഞ്ഞത് ആ സ്ത്രീക്ക് വിശ്വാസം ആയില്ലായിരുന്നു.... കൂടുതലെന്തോ അവർ ചോദിക്കാൻ വന്നതും അവളുടെ സ്റ്റോപ്പ്‌ എത്താറായത് കൊണ്ട് അവൾ എണീറ്റു... അടുത്തിരുന്ന സ്ത്രിയെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ മുന്നോട്ടു നടന്നു....മുന്നിൽ കണ്ട സ്റ്റോപ്പിൽ ഇറങ്ങി അവൾ നടക്കാൻ തുടങ്ങി കുറച്ചു മുന്നോട്ടു നടന്നതും ഒരു വണ്ടി കയറി വരാൻ പാകത്തിൽ ഒരു ചെറിയ വഴി വന്നു ആ വഴി നേരെ ചെന്നു നിന്നത് അവളുടെ വീട്ടു മുറ്റത്തേക്കായിരുന്നു... പാറുവേ....... ഇന്നെന്താ താമസിച്ചേ..... ഒന്നും പറയണ്ട ചേച്ചി ലാബിനു ഇറങ്ങാൻ നേരം തന്നെ ആള് വന്നു.. പിന്നെ തിരിച്ചു അയക്കാൻ പറ്റില്ലല്ലോ... അവിടുന്ന് ഇറങ്ങിയപ്പോ ഞാൻ വരുന്ന ബസ് പോയട്ടു 5 മിനിറ്റോളം ആയി.... പിന്നെ വന്ന ബസിൽ ചാടി കയറി... ഇയ്യോ... സംസാരിച്ചു നിക്കാൻ സമയമില്ല... ഞാൻ പോട്ടെ.. ഇല്ലേ നമ്മുടെ മാതാശ്രി ടെൻഷൻ അടിച്ചു ഒരു വഴിക്കാകും.... അതും പറഞ്ഞു അവളോടി.... അമ്മേ.. ..... എന്റെ പെണ്ണെ നീ ഇങ്ങനെ കാറി കൂവണ്ട..

ഞാൻ ഇവിടെ തന്നെ ഉണ്ട്..... അതൊക്കെ അറിയം എന്നാലും എന്നും ഈ കൂവൽ എന്നും ഉള്ളതാണെന്ന് അമ്മക്കറിയില്ലേ.......😁.. ഇതെന്തോന്ന് അടുക്കളേല് കാര്യമായ എന്തോ പണി ആണല്ലോ.... ആ... കൊള്ളാം.. നീ അല്ലെ കൊച്ചേ രാവിലെ പറഞ്ഞിട്ട് പോയെ വയിക്കിട്ടത്തേക്ക് ചപ്പാത്തി മതി എന്ന്... എന്നട്ടിപ്പോ ചോദിക്കുന്നോ...... ഓ... ഞാൻ അങ്ങ് മറന്നു പോയി... എന്തായാലും അമ്മ ഉണ്ടാക്കി വെക്കു ഞാൻ കുളിച്ചിട്ടേ ഓടി വരാം.... എന്തെ.... എന്നിട്ട് എന്റെ വക കറി ഉണ്ടാക്കാം പോരെ..... അതൊന്നും വേണ്ട നീ പെട്ടെന്ന് പോയി കുളിക്കു കറി ഒക്കെ ഞാൻ ഇപ്പോൾ ഉണ്ടാക്കി വെച്ചു.... ഇനി ദേ ഇതൊന്നു ചുട്ടെടുത്ത മാത്രം മതി... അത് എനിക്ക് ചെയ്യാവുന്നതേ ഒള്ളു നീ പോയെ.. ഓ..ഞാൻ ഒന്നും പറയുന്നില്ലേ... ഞാൻ പോവാ... അവൾ മുറിയിലേക്കോടി.... കുളിച്ചിട്ടു ഇടാൻ ഉള്ള ഡ്രെസ്സുമായി ബാത്‌റൂമിലേക്ക് കയറി.... ഷവറിൽ നിന്നും ഒഴുകി ഇറങ്ങുന്ന തണുത്ത വെള്ളം അവളുടെ മുടിയിഴകളെ തഴുകി ഇറങ്ങുന്നതിനനുസരിച്ചു അവളുടെ കണ്ണുകളിൽ നിന്നും ചുടുകണ്ണീർ പൊഴിയുകയായിരുന്നു......

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരുന്നു... എന്തിനാ ഞാൻ കരയുന്നെ...... അറിയില്ല.... ഈ ദിവസം തന്റെ ജീവിതം മാറ്റി മറിച്ച ആ നശിച്ച ദിവസം... അവൾ കൈ ഭിത്തിയിൽ ആഞ്ഞിടിച്ചു..... ഇല്ല....... നീ.... നീ അനുഭവിക്കും...... എന്റെ ജീവിതം തകർത്തെറിഞ്ഞതിനു........ എന്റെ ആഗ്രഹങ്ങൾ നല്ല ഒരു കുടുംബ ജീവിതം എല്ലാം തകർത്തെറിഞ്ഞ നീ അനുഭവിക്കും.. ഇതിനു കൂട്ട് നിന്നവർ ഓരോരുത്തരായി....... ഇശോരന്റെ കോടതിയിൽ നിന്നെ പോലെ ഉള്ള പെണ്ണിന്റെ ജീവിതം തകർത്തെറിയുന്ന മാന്യതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്ന ഓരോരുത്തർക്കും വിധി എഴുതിയട്ടുണ്ട് നീയും... അതിൽ പെടും.... എന്റെ അച്ഛൻ അമ്മ കൂടപ്പിറപ്പു അവരുടെ കണ്ണിരു... എല്ലാത്തിനും.. എല്ലാത്തിനും.... നീ അനുഭവിക്കും.... പെയ്യതോഴിയുന്ന കണ്ണീരിന് പോലും അവനെ ചുട്ടു കൊല്ലുവാൻ കഴിയുന്നതായിരുന്നു.....എത്ര നേരം അവളെങ്ങനെ നിന്നന്നറിയില്ല... പുറത്തുനിന്നും അവളുടെ അമ്മേടെ വിളി കേട്ടപ്പോൾ ആണ് അവൾ സ്വാബോധം വീണ്ടെടുത്തത്..... പെട്ടെന്ന് തന്നെ കുളിച്ചിട്ടവൾ ഇറങ്ങി....... അപ്പോഴേക്കും അവൾക്കു കഴിക്കാൻ ഉള്ളതും എടുത്തു വെച്ചിരുന്നു.... അതും എന്തോ കഴിച്ചെന്നു ഉറപ്പു വരുത്തി അവൾ എണീറ്റു നടന്നു.... കൊള്ളാം... നീ ഇത് കഴിച്ചില്ലേ പാറുവേ...ഇത് മൊത്തം കൊഴച്ചിട്ടേച് നീ അങ്ങ് എണീറ്റു പോയോ..... വിശപ്പില്ല അമ്മേ....

നല്ല തലവേദന ഞാനൊന്നു കിടക്കട്ടെ..... അതും പറഞ്ഞവൾ മുറിയിലേക്ക് പോയി..... അതിരാവിലെ തന്നെ എണീക്കുന്നത് കൊണ്ട് രാത്രി അവൾ നേരത്തെ തന്നെ കിടക്കുമായിരുന്നു......എന്നാൽ ഇന്ന് മനസിനേറ്റ മാറിവ് കരിഞ്ഞുണങ്ങുന്നതിനു മുൻപേ അയാളെ വീണ്ടും കണ്ടു........ അതും ഈ ദിവസം തന്നെ....... മൂന്നാമത്തെ വിവാഹ വാർഷികം അവളുടെ മുഖത്തിപ്പോൾ പുച്ഛം കലർന്ന ചിരി ആയിരുന്നു......കുറച്ചു നേരം എന്തോ ആലോചിച്ചു കിടന്ന അവൾ മയക്കത്തിലേക്കു വീണു..... ഞാൻ ആരാണെന്നും എന്താണെന്നും ഒന്നും പറഞ്ഞില്ല അല്ലെ.... ഞാൻ പാർവതി നിങ്ങള് പാറുന്നു വിളിച്ചോട്ടോ..... നിങ്ങള് കരുതുന്ന പോലെ ഞാനൊരു കരഞ്ഞൂരാല്ലാട്ടോ.... ഇന്നെന്തിനാ കരഞ്ഞതെന്നു മനസിലായി കാണുമല്ലോ അല്ലെ... മൂന്നാമത്തെ വിവാഹ വാർഷികം എന്നൊക്കെ പറയുമ്പോ നിങ്ങള് കരുതുന്നുണ്ടാകും എനിക്ക് നല്ല പ്രായം ആയെന്നു... ഇല്ലന്നെ 22 വയസേ ഉള്ളു...😜

നമ്മളെ 19 വയസിൽ കെട്ടിച്ചു വിട്ടെന് ഒരു കാരണം...... ജാതകവാശാൽ 20 വയസ്സിനുള്ളിൽ കുട്ടീടെ കല്യാണം നടന്നിരിക്കണം അത് കഴിഞ്ഞ പിന്നെ രാജയോഗ എന്ന് അന്ന് അങ്ങേരു പറഞ്ഞപ്പോ ഞാൻ ഓർത്തില്ല ഇത് പോലെ രാജയോഗം ആയിരിക്കുമെന്ന്... പിന്നെ അങ്ങോട്ട്‌ കല്യാണ ആലോചനകളുടെ തിരക്കായിരുന്നു അങ്ങേനെയാണ് ഒന്നിൽ ഒറച്ചു നിന്നത്... അഹ് അതൊക്കെ വഴിയേ പറയാം.... പിന്നെ നിങ്ങള് സ്വീകരിച്ച ഗായുവിനെ പോലെ തന്നെ ഒരു കുറുമ്പിയാട്ടോ....... അച്ഛൻ... ഹരി... അമ്മ ദിവ്യ... പിന്നെ എന്റെ ഏട്ടൻ പ്രവീൺ..... ഒരു കൊച്ചു കുടുംബം...... അപ്പൊ ശെരി ഞാൻ പോവാ ബാക്കി വിശേഷങ്ങൾ ഒക്കെ വഴിയേ പറയാം...😁 ***************** ച്ചി....... നിർത്തടി..... പെണ്ണുങ്ങളെ തെറി ഞാൻ ഇന്ന് വരെ വിളിച്ചട്ടില്ല... മോളെ മായേ... നീ എന്നെ കൊണ്ട് വിളിപ്പിക്കല്ലേ.... നീ ഉദ്ദേശിക്കുന്ന സ്ഥലം അല്ല ഇത്.. മോളു മോൾക് പറ്റിയ സ്ഥലത്തു പോയി കളിക്ക്....

ഈ ശിവസിദ്ധിടെ അടുത്ത് ആ നമ്പർ എടുക്കണ്ട...... നിന്റെ ആണുംപെണ്ണും കേട്ട ഭർത്താവെന്നു പറഞ്ഞു നടക്കുന്ന ഒരുത്തൻ ഒണ്ടല്ലോ അവന്റെ കയ്യിലോട്ടു ഫോൺ കൊടുക്കടി ഇതിനുള്ള മറുപടി ആ നാറിക്ക് ഇട്ടു ഞാൻ കൊടുക്കാം..... കൊടുക്കടി ഫോൺ.... ഒരു അലർച്ചയായിരുന്നു അത്........ സിദ്ധി...... നിനക്കുള്ള പണി അത് ഞാൻ തന്നിരിക്കും..... അവൻ കൂടുതൽ പറയുന്നതിന് മുന്നേ തന്നെ ആ കാൾ കട്ടായിരുന്നു...... ആ.... അവൻ മുന്നിൽ കണ്ട സാധനങ്ങൾ എല്ലാം തട്ടി തെറിപ്പിച്ചു....... ഇടക്കെപ്പോളോ ഗ്ലാസ്സു കൊണ്ട് ഉള്ള എന്തിലോ അവന്റെ കൈ കൊണ്ട്... കയ്യിൽ നിന്നും ചോരവാർന്നിട്ടും അവനതു ശ്രെദ്ധിച്ചില്ല... കണ്ണുകളച്ചു ചെയറിൽ വന്നിരുന്നപ്പോൾ ആരോ ഒരു പെൺകുട്ടി അവന്റെ അടുത്തേക്ക് ഓടി വന്നു... സാർ... എന്താ.. സാർ.. ബഹളം കേട്ടത്..... ചോദിച്ചട്ടും അവന്റെ ഭാഗത്തൂന് മറുപടി ഇല്ലായിരുന്നു... അപ്പോളാണ് അവന്റെ കയ്യ് മുറിഞ്ഞിരിക്കുന്നത് അവൾ കാണുന്നത്.... അയ്യോ.. സാർ ചോര..... അവളവന്റെ അടുത്തേക്ക് ഓടി... അവന്റെ കയ്യി പിടിച്ചതും... കത്തിജോലിക്കുന്ന കണ്ണുകളുമായി തന്നെ നോക്കുന്ന ശിവനെ ആയിരുന്നു.... ആ നോട്ടത്തിന്റെ അർത്ഥം അവൾക്ക് മനസിലായിരുന്നു.... വെപ്രാളത്തോടെ ആണെങ്കിലും താൻ ചെയ്യ്തത് തെറ്റായിരുന്നു.. സോറി... സാർ.. ഞാൻ.. ഞാൻ പെട്ടെന്ന് കയ്യിൽ ചോര കണ്ടപ്പോൾ... സോറി.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... ഇറങ്ങി പോടീ ഇവിടുന്നു...... പതിയെ അവനതു പറഞ്ഞലും ഒരു ഭീക്ഷണിയുടെ സ്വരം ആയിരുന്നു അതിൽ..... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവളവിടെ നിന്നും ഓടി......അവള് പോയ വഴിക്കോട്ടു പോലും അവൻ നോക്കാതെ വീണ്ടും അതെ ഇരുപ്പു തുടർന്നു.... **----**************

ഡീ എന്താടി പറ്റിയെ... നീ എന്തിനാടി കരഞ്ഞേ..... നിന്നെ ആരേലും എന്തേലും പറഞ്ഞോ... ഏഹ്... സ്വാതി... നിന്നോടാ ചോദിക്കുന്നെ എന്താ കാര്യം... എന്താണെന്ന് വെച്ച പറ പെണ്ണെ...... എടി അത് ഞാൻ..... അവൾ അവിടെ നടന്നതെല്ലാം തന്റെ കൂട്ടുകാരിയോട് പറഞ്ഞു... എന്റെ കൃഷ്ണ.... നീ എന്തുവാ പെണ്ണെ ഈ പറയുന്നേ ആ കാട്ടുപോത്തിന്റെ മുന്നിലേക്ക്‌ നീ അല്ലാതെ ആരേലും കയറി ചെല്ലുമ്പോമോ.... അയാളു നിന്നെ അടിക്കാതെ വിട്ടത് ആരുടെയോ ഭാഗ്യം...... എടി ഇങ്ങേരു ഇത്രക്ക് ദേഷ്യകാരൻ ആണെന്ന് enikkengane അറിയാനാ... ഞാൻ വന്നട്ടു രണ്ട് ദിവസം അല്ലെ ആയുള്ളൂ.. എനിക്കെങ്ങനെ അറിയാന...... ഞാൻ. വന്ന രണ്ട് ദിവസവും അയാള് ആരോടും ദേഷ്യപ്പെടുന്നത് കണ്ടട്ടില്ല.... പൊന്നു മോളെ നീ വന്നട്ടു രണ്ട് ദിവസം അല്ലെ ആയൊള്ളു.... ആ രണ്ട് ദിവസം കൊണ്ട് നിനക്ക് ജോലി കളഞ്ഞു പോകണം എങ്കിൽ ഇനിം നിനക്കു അയാളുടെ മുന്നിൽ ചെന്നു ചാടാം... അതുവല്ല ഇവിടെ തുടരണം എന്നാണേൽ ഈശോരനെ ഓർത്തു പോയി ചാടല്ല് അപേക്ഷയാണ്......

എന്ന നീ നിന്റെ ജോലി നോക്ക് നമ്മള് ഇവിടെ മിണ്ടികൊണ്ട് നിൽക്കുന്നത് അങ്ങേരു കണ്ടാൽ എന്റെ ഉള്ള ജോലി കൂടെ പോകും..... വീണ്ടും അവർ തന്റെ ജോലി തുടർന്നു... ഇയാള്.... ഇയാളെന്താ ഇങ്ങനെ ....... എല്ലാരും പറയും ഇയാൾ ചൂടാനാണെന്ന് എന്നാൽ തനിന്നു അത് നേരിട്ട് കണ്ടു..... ഡാമേജ് വന്ന ഒന്ന് രണ്ട് ഡ്രസ്സ്‌ കണ്ടപ്പോ അതും കൊണ്ട് മോളിലേക്ക് പോയതാ അവിടെയാണ് അയാളുടെ ക്യാബിൻ...പുറത്തു നിന്നും എന്തക്കായോ പൊട്ടുന്ന ശബ്ദം കേട്ടാണ് ഓടി ചെന്നത്.. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം... കിട്ടി ബോധിച്ചു അത്ര തന്നെ... അഹ് അഞ്ചു പറഞ്ഞപോലെ ജോലിന്നു പിരിച്ചു വിടാതെ ഇരുന്ന മതിയാരുന്നു..... (തുടരും )

Share this story