പുനർ വിവാഹം: ഭാഗം 10

punarvivaham

എഴുത്തുകാരി: ആര്യ

  ഡി.. ഞാൻ ഒന്ന് ചോദിച്ചോട്ടെ... ( പാറു ) എന്ത്.. മീനു അവളെ സംശയത്തോടെ നോക്കി.. അങ്ങേരെന്താടി ഇങ്ങനെ കാട്ടു പോത്തിന്റെ കൂട്ട്... ആരോടും ഒരു മനുഷ്യപറ്റില്ല... എല്ലാരോടും കടിച്ചു കീറാൻ ചെല്ലുവ ... അങ്ങേർക്കു എന്തേലും പ്രശ്നം ഉണ്ടോ... കാമുകി ഇട്ടേച് പോയതൊന്നും ആരിക്കില്ല....വേറെ എന്തേലും... ഉണ്ടോ.. ഏഹ് അവളുടെ സംശയം കേട്ട് മീനു ഒന്ന് ചിരിച്ചു.. അല്ല പെണ്ണെ നിനക്ക് അങ്ങേരെ ഇഷ്ടല്ല പിന്നെ നീ എന്തിനാ ശിവേട്ടനെ പറ്റി അറിയുന്നേ... എന്തെല്ലാം കാര്യങ്ങളുണ്ട് മിണ്ടാൻ. തൽകാലം നമുക്ക് അത് സംസാരിക്കാം.... മീനു അവളുടെ കയ്യും പിടിച്ചു അവിടുന്ന് നീങ്ങിയിരിന്നു ... വീട്ടിലേക്കു കയറി ചെന്ന പാറു കാണുന്നത് മുറ്റത് കിടക്കുന്ന കുറെ ചെരുപ്പുകളാണ്.. മീനുട്ടി.. നിക്ക്... എന്താടി... ഇവിടെ ആരൊക്കയോ വന്നിട്ടുണ്ട്... ആര്..🙄 അതെനിക്കങ്ങനെ അറിയാനാ.. നീ ആ കിടക്കുന്ന ചെരുപ്പുകൾ കണ്ടോ....( പാറു ) ഏതു.. അയ്യേ അത് നമ്മുടെ അല്ലെ....😁( meenu)

എടി പൊട്ടി അതല്ല.. നോക്ക് മറ്റേത്... ആ കിടക്കുന്ന വൃത്തികെട്ട ചെരുപ്പ് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ..🤔( പാറു ) വേറെ ആരുടെയ നിന്റെ വിഷ്ണു ചേട്ടന്റെ തന്ന... ഞാൻ അങ്ങേരെ ഒരിക്ക വായി നോക്കിയപ്പോൾ കണ്ടതാ..😁( meenu) ഓ ചെരുപ്പ് പോലും വെറുതെ വിടല്ലടി....ഡി അങ്ങേരു എന്തിനാവും വന്നേ... ആ എനിക്കെങ്ങനെ അറിയാന.. വാ ചോയിച്ചു നോക്കാം... മീനുവും അവളും വീട്ടിലേക്കു കയറി... ഹാളിലേക്ക് കാലെടുത്തു വെച്ചതും.. അഹ് മോളു വന്നല്ലോ.. ( achan) അച്ഛനതു പറഞ്ഞതും അവിടെ ഇരുന്നവരെ മാന്യമായി ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു ...വിഷ്ണു ആളാകെ മാറി ഇപ്പൊ കാണാനൊക്കെ കൊള്ളാം.. നേരത്തെ ഒരു ഗുണ്ട ലുക്ക്‌ ഉണ്ടായിരുന്നോ എന്നൊരു സംശയം...(.ആത്മ ) മോളു ഇങ്ങു വന്നേ ....

അവിടെ ഇരുന്ന സ്ത്രീ എന്നെ വിളിച്ചതും ഞാൻ അങ്ങോട്ടേക്ക് ചെന്നു.. അവരെന്റെ തലയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകി..... എന്റെ മോന്റെ സെലെക്ഷൻ അല്ലേലും സൂപ്പറാ.... അവരത് പറഞ്ഞതും ഞാനും മീനുവും ഒന്ന് ഞെട്ടി... ഞങ്ങൾ മാത്രം ഞെട്ടിയ മതിയോ.. ഇവരൊക്കെ എന്താ ഞെട്ടത്തെ...( ആത്മ ) ഏട്ടാ ഏട്ടനെന്താ ഞെട്ടത്തെ.... അടുത്തിരുന്ന പ്രവീണിനോട് ആവൾ ചോയിച്ചു.. എപ്പളും എപ്പളും ഞെട്ടാൻ എനിക്ക് പറ്റില്ലല്ലോ 😁 ദുഷ്ട....😡 എന്താ ചേട്ടനും അനിയത്തിയും തമ്മിൽ ഒരു സംസാരം.. ഏയ് ഒന്നുല്ല.. നിങ്ങളെ എല്ലാരേം കണ്ടെന്റെ ഒരു വെപ്രാളം അവൾക്കു.. ( പ്രവീൺ ) അപ്പോളേക്കും ഒരു ട്രെയിൽ ജ്യൂസുമായി പാറുവിന്റെ അമ്മ അങ്ങോട്ടേക്ക് വന്നു.... അമ്മ ജ്യൂസ് വെച്ചു മാറി നിന്നതും മീനു അമ്മേടെ അടുത്തേക്ക് ചെന്നു...

അപ്പൊ.. എല്ലാരും കൂടെ ആലോചിച്ചിട്ട് ഒരു തീരുമാനം പറ... ( പ്രവീണിന്റെ അച്ഛൻ ) മോളെ.. ആ സ്ത്രീ എന്നെ വിളിച്ചു.. മോൾക്ക് എന്നെ ഓർമ ഉണ്ടോ... ഞാൻ ഇല്ലന്ന് ഉള്ള ഭാവത്തിൽ അവരെ നോക്കി... മോളെ ഞാൻ കാണുന്നത് അന്ന് ബസിൽ വെച്ച... മോളു വെളിലേക്ക് നോക്കി ഇരുന്നു കരഞ്ഞപ്പോൾ ഞാൻ ചോദിച്ചില്ലേ.. അന്ന് മോളൊന്നും പറയാതെ എണീറ്റു പോയി...ഇന്ന് ഇപ്പോ മോളെ കണ്ടപ്പോ എനിക്ക് ഒരു പാട് സന്തോഷം ആയി... എന്റെ മോനു മോളു ചേരും.. എതിര് പറയല്ലേ മോളെ.. അമ്മക്ക് മോളെ അത്രയ്ക്ക് ഇഷ്ടായോണ്ട.... കുറച്ചു നേരം സംസാരിച്ചിട്ട് അവരവിടെ നിന്നും ഇറങ്ങി...അവർ പോയെന്നു ഉറപ്പായതും ഞാൻ അച്ഛന്റേം ഏട്ടന്റേം അടുത്തേക്കു ചെന്നു... ഏട്ടാ... ഏട്ടൻ നാളെ.. പറ്റുമെങ്കിൽ ഇന്ന് തന്നെ അയാളെ പോയി കാണണം എനിക്ക് ഈ വിവാഹത്തിന് ഇഷ്ടല്ല..

അല്ലങ്കിൽ തന്നെ സത്യങ്ങൾ ഒക്കെ അറിയുമ്പോൾ അവർ തന്നെ പിന്മാറിക്കോളും...ഒരിക്കൽ ഒരാളുടെ താലി എന്റെ കഴുത്തിൽ വീണതാ... ഇനി സത്യങ്ങൾ അറിഞ്ഞാലും ഞാൻ സമൂഹത്തിന്റെ മുന്നിൽ ഒരുത്തന്റെ ഭാര്യ ആയവളാ..... വിഷ്ണു ചേട്ടനോട് ഞാൻ ആദ്യമേ പറഞ്ഞതാ എനിക്ക് താല്പര്യം ഇല്ലന്ന് ...അയാളോട് ആരാ പറഞ്ഞെ... എല്ലാരേം കൂട്ടികൊണ്ട് ഇങ്ങോട്ട് വരാൻ... ഓരോ വാക്കുകൾ പറയുമ്പോളും അവൾ പൊട്ടി തെറിക്കുകയായിരുന്നു... കരഞ്ഞു കൊണ്ട് അവളവിടെ നിന്നും ഒടി മറഞ്ഞു... മോനെ അവള് പറഞ്ഞത് സത്യല്ലേ.... എല്ലാം അറിയുമ്പോൾ അവര് തന്നെ വേണ്ടന്ന് വെക്കും.... നീ വിഷ്ണുനെ പോയി കണ്ട് എല്ലാം തുറന്നു പറ... അവരിവിടെ വന്നിരുന്നപ്പോ എനിക്കൊന്നും പറയാൻ തോന്നി ഇല്ലടാ... ഞാൻ എങ്ങനാടാ... പറയുന്നേ... അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അച്ഛാ... എനിക്ക് തോന്നുന്നില്ല വിഷ്ണു അവളെ വേണ്ടന്ന് വെക്കുമെന്ന്....

ഞാൻ ഒരിക്കലും എന്റെ അനിയത്തിക്ക് ഇഷ്ടല്ലങ്കിൽ ഈ കല്യാണത്തിന് സമ്മതിക്കില്ല അച്ഛാ... അവൾക്കു പല നല്ല ആലോജനകളും വന്നു എന്നാൽ ഒന്നും അവൾക്കു വേണ്ടാന്നു പറഞ്ഞു ഒഴിഞ്ഞു മാറി... അവളുടെ ഇഷ്ടം എന്താന്ന് വെച്ച നടക്കട്ടെന്ന് കരുതി... ഒരിക്കൽ നമ്മുടെ എല്ലാവരുടെയും ആഗ്രഹങ്ങൾക്ക് വേണ്ടി മറ്റൊരുതന്റെ മുന്നിൽ അവൾ തല കുനിച്ചു കൊടുത്തു.. എന്നിട്ട് ജീവനോടെ കിട്ടിയതു തന്നെ ആരോ ചെയ്ത പുണ്യം കൊണ്ടാ... ഇനി ഒന്നിനും ആരും അവളെ നിർബന്തിക്കേണ്ട..... പ്രവീൺ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് വെളിയിലേക്കിറങ്ങി... ഇത് കണ്ട് നിന്ന മറ്റുള്ളവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.. ഹാളിൽ നിന്നും എല്ലാവരും പോയപ്പോൾ മീനു പ്രവീൺ പോയടുത്തേക്ക് ചെന്നു... ഡോ ..... വിഷമിച്ചു നിന്ന പ്രവീൺ അവളുടെ വിളി കേട്ടതും തല ഉയർത്തി നോക്കി.... എന്താടി.... താനെന്തിനാ മോങ്ങിക്കൊണ്ട് ഇങ്ങോട്ട് ഓടിയെ... ( meenu) നിന്റെ നാക്കു വെറുതെ ഇരിക്കില്ലേ..

നി വന്ന അന്ന് തോട്ടു മനുഷ്യന് സമാധാനം ഇല്ലല്ലോ... എങ്കിൽ തനിക്കു പോകൂടെ.. ( meenu ) ആർക്കു... ( praveen) ഞാൻ ഇവിടെ നിക്കുന്നത് തനിക്കു പ്രശ്നം ആണേ തനിക്കു പോകൂടെ..😏😏 ഡി.. നി വേറെ ആമ്പിള്ളേരുടെ അടുത്ത് വഴക്കിനു ചെല്ലുന്ന പോലെ എന്റെ അടുത്ത് വന്ന ഒണ്ടല്ലോ... എന്റെ കൈ നിന്റെ മോന്തക്ക് പതിയും കേറി പോടീ അവിടുന്ന്... പ്രവീൺ അത് പറഞ്ഞതും മീനു ദേഷ്യത്തിൽ അവിടെ നിന്നു പോയി.... അവള് പോയതും അവന്റെ ചുണ്ട് ഒരു ചിരി വന്നു തുടങ്ങി.. **************** റോഡിൽ നിൽക്കുന്ന ശിവനെ കണ്ടതും വിഷ്ണു ബൈക്കു സൈഡ് ചേർത്ത് നിർത്തി അതിൽ നിന്നും ഇറങ്ങി... ശിവേട്ട.... മാറ്റാരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് തിരിഞ്ഞു നിന്ന അവൻ വിഷ്ണുന്റെ വിളി കേട്ടതും തിരിഞ്ഞു നോക്കി... എന്താടാ.... ദേഷ്യം കലർന്ന ഭാവത്തിൽ അവനോട് ചോദിച്ചു... ശിവേട്ട ....എന്റെ കല്യാണ ഏതാണ്ട് ഉറപ്പിച്ചു...പെണ്ണിനെ ശിവേട്ടന് അറിയുന്ന കുട്ടിയ... പേര് പാർവ്വതി.....

ഇവിടെ അടുത്ത് തന്നെയാ വീട്.... . നി ആരേലും പോയി കെട്ടട.. അതിനു ഞാൻ എന്ത് വേണമെന്ന.... നല്ല ചോദ്യം..... Da.. ശിവ സിദ്ധി..... ഇത്രയും നാളും നി അവളോട്‌ ഓരോന്നും കാണിച്ചു കൂട്ടുമ്പോൾ ഞാൻ മിണ്ടാതെ നടന്നതെന്തു കൊണ്ടാണെന്നു അറിയുമോ... അവളിൽ എനിക്കൊരു അധികാരം ഇല്ലാഞ്ഞതോണ്ട് മാത്ര... ഇപ്പൊ അവളെന്റെയാ.. ഇനി നി അവളോട് എന്തെങ്കിലും പ്രേതികാരത്തിനു ചെന്ന.... ചെന്നാൽ.. ചെന്ന നി എന്തൊടുക്കുമെടാ.. ഏഹ്ഹ്.. കിട്ടിയതൊന്നും പോരെ നിനക്ക്.. ഏഹ്ഹ്... ഇനി വേണോ.. ശിവൻ ചോദിച്ചതും വിഷ്ണു ഒന്ന് അടങ്ങി...ദേ നോക്ക്.. ശിവ.. എനിക്കിഷ്ടല്ല നി അവളോട്‌ പെരുമാറുന്ന രീതി... വയികാതെ കല്യാണോം കാണും.... നിന്റെ വഴിലേക്ക് അവൾ വരില്ല.. നി അവളെ ഉപദ്രവിക്കാനും ചെല്ലരുത്.. അത് പറഞ്ഞു വിഷ്ണു അവിടെ നിന്നും പോയിരുന്നു... വിഷ്ണു അവളെ കല്യാണം കഴിക്കാൻ പോകുവാണെന്നു പറഞ്ഞതു മുതൽ സിദ്ധിയുടെ മനസിന്‌ എന്തോ ഭാരം പോലെ തോന്നി... അവൻ അവിടെ നിന്നും പോയിരുന്നു... ****************

രാത്രിയിൽ ഫോണിൽ തൊണ്ടികൊണ്ട് ഇരുന്ന പാറുവിന്റെ ഫോണിലേക്കു ആരുടെയോ കാൾ വന്നു.... പുതിയ സിം ആയതു കൊണ്ട് നമ്പർ ആരുടേം കയ്യിലില്ല... ഇതിപ്പോ ആരാ.... മീനു... എന്താടി.... നി എന്റെ നമ്പർ ആർക്കേലും കൊടുത്തോ.. ഇല്ല... അഹ് ഡി ഏട്ടൻ ചോദിച്ചാര്ന്നു എന്നെ വിളിച്ച കിട്ടില്ലേ പേടിക്കണ്ടന്ന് കരുതി ഇങ്ങോട്ട് വരാൻ നേരം.. അപ്പൊ കൊടുത്തു....വേറെ ആർക്കും കൊടുത്തിട്ടില്ല.... അവൾ കാൾ എടുക്കാഞ്ഞതും അത് കട്ടായി... തിരിച്ചു വിളിക്കണോ വേണ്ടയോ എന്ന് സംശയിച്ചു ഇരുന്നപ്പോൾ വീണ്ടും കാൾ വന്നു.... അവൾ പെട്ടെന്ന് തന്നെ എടുത്തു... ഹലോ.. പറഞ്ഞു കഴിഞ്ഞതും...( പാറു ) എവിടെ പോയി കിടക്കുവരുന്നടി..... ആരേലും അത്യാവശ്യത്തിനു വിളിക്കുമ്പോ പോലും കാൾ എടുക്കില്ലെടി നി... അല്ലാത്തപ്പോ അതിലും തോണ്ടി നടക്കുന്നത് കാണാം ആവശ്യത്തിന് വിളിക്കുമ്പോ എടുക്കില്ല . അവന്റെ ശബ്ദം ഉറച്ചതായിരുന്നു... ആരാ ഇത്... നിന്റെ അപ്പുപ്പൻ....

ആരാടാ നി.. പാതിരാത്രി വിളിച്ചു എന്റെ അപ്പൂപ്പന് പറയുന്നോടാ...( paru) ഫോണിൽ തൊണ്ടികൊണ്ട് ഇരുന്ന മീനു പാറുവിന്റെ ശബ്ദം കേട്ടു അങ്ങോട്ട്‌ നോക്കി... പാറുവേ.. ആരാടി... അറിയില്ലാടി... ഏതോ ഒരുത്തൻ എന്റെ അപ്പൂപ്പന് പറയുന്നു... വെരുതേ വിടുവോ ഞാൻ... മീനുനോഡായി അത് പറഞ്ഞെങ്കിലും മറുതലക്കൽ ath കേട്ടിരുന്നു... എന്തെടുക്കും നി ഏഹ്ഹ്.... പെട്ടെന്ന് മീനു അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു... ഹലോ... ആരാ ഇത്.. നിന്നോടരടി സംസാരിക്കാൻ പറഞ്ഞെ.. ഞാൻ അവളെ അല്ലെ വിളിചെ... ആരെ വിളിച്ചാലും താൻ എന്തിനാ ദേഷ്യപെടുന്നേ... ആദ്യം ആരാ ഇതെന്ന് പറ... കുറച്ചു നേരം ആളൊന്നും മിണ്ടില്ല...പിന്നീട് ഡി.. ഞാനാ ശിവസിദ്ധി... നി ഫോൺ പാറുന്റെലു കൊട്..... സ്പീക്കർ ഓൺ ആരുന്നത് കൊണ്ട് ശിവൻ അത് പറഞ്ഞതും പാറുവും മീനുവും ഒരുപോലെ ഞെട്ടി...... ശിവേട്ടന് നമ്പർ എങ്ങനെ കിട്ടി.... ( meenu) നിന്റെ ചേട്ടൻ വഴി.... നി ഫോൺ അവളുടെല് കൊടുക്കടി.....

മം.. കൊടുക്കാം.. മീനു പാറുനെ കണ്ണ് കാണിച്ചു എന്നാൽ... പാറു സംസാരിക്കില്ലന്ന് കണ്ണടച്ച് കാണിച്ചു.. ഡി.. കഷ്ട്ടോണ്ട്.. സംസാരിക്കു ... എന്തുവാ കാര്യം എന്നറിയാം.. മീനു പതിയെ അവളോട്‌ പറഞ്ഞു.. അവൾ ഫോൺ മേടിച്ചു... ഹലോ.... എന്താ... എന്തിനാ വിളിച്ചേ.... അത്.. നി.. നിന്റെം വിഷ്ണുന്റേം കല്യാണം ഉറപ്പിച്ചോ... അഹ്... ഒറപ്പിച്ചു എന്തെ...... ഡി... അത് ശെരിയല്ല... നിനക്ക് പറ്റിയ ചെറുക്കൻ അല്ല അവൻ..... അത് വിട്ടേക്ക്..... അത് തനാണോ തീരുമാനിക്കുന്നെ... ഞാൻ അങ്ങേരെ തന്നെ കെട്ടും.... ഉടനെ കല്യണം കാണും... തന്റെ ശല്യം ഉണ്ടാവല്ല് ഇനി.... അവൾ വാ പൊത്തി ചിരിച്ചു.... നിന്നോട് കെട്ടണ്ട എന്ന് പറഞ്ഞ വേണ്ട... ( shivan) താൻ ആരെയാ പേടിപ്പിക്കുന്നെ.... ഏഹ്ഹ്.... njan അങ്ങേരെ തന്നെ കെട്ടും.. ഇനി അതെന്റെ വാശിയ... പിന്നെ എന്റെ കാര്യം എനിക്കറിയാമ് നോക്കാൻ താൻ ഇടപെടേണ്ട... അവനൊന്നും മിണ്ടില്ല...

നിങ്ങള് എന്നോട് പ്രീതികാരം തീർക്കാൻ നടക്കുവല്ലേ എനിക്കു നല്ലൊരു ജീവിതം കിട്ടിയ നിങ്ങള്ക്ക് ഇഷ്ടാകില്ലല്ലോ.. അതിനു വേണ്ടി ആരിക്കും.. ശിവന്റെ ദേഷ്യം ഇത്രയും നേരം കടിച്ചമർത്തി നിന്നു കൊണ്ടായിരിന്നു അവളോട് അവൻ സംസാരിച്ചത്.. എന്നാൽ അവളുടെ വായിൽ നിന്നും അങ്ങനെ കേട്ടതും അവന്റെ ദേഷ്യം മുഴുവൻ വെളിയിൽ വന്നിരുന്നു... ച്ചി നിർത്തടി... നി പറഞ്ഞത് ശെരിയാ... നിന്റെ ജീവിതം സന്തോഷത്തോടെ പോകുന്നത് എനിക്കിഷ്ടല്ല.. അതിനു വേണ്ടി തന്നെയാ... വിഷ്ണു.. മാന്യനാ.. നിനക്ക് അവൻ ചേരും... അതും പറഞ്ഞവൻ ആ കാൾ കട്ടാക്കിയിരുന്നു.... ഈ ശിവേട്ടൻ എന്താടി ഇങ്ങനെ.. ( meenu) ഇത്രയും കാര്യമായി സംസാരിച്ചപ്പോ ഞാൻ കരുതി ഇങ്ങേരു നന്നായിന്നു... പക്ഷെ ഇത്രേം കലിയും വെച്ചിട്ടാണ് എന്ന് ഇപ്പോള മനസിലായത്.. അതും പറഞ്ഞു പാറു കണ്ണുകളടച്ചു കിടന്നു... അതെ സമയം കയ്യിലിരുന്ന കുപ്പിയിലെ ബാക്കി വന്ന മദ്യം കൂടെ വായിലേക്ക് ഒഴിച്ച് കൊണ്ട് അവൻ ബെഡിലേക്ക് ചെന്നു വീണു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story