പുനർ വിവാഹം: ഭാഗം 11

punarvivaham

എഴുത്തുകാരി: ആര്യ

   മുറിയിലെ ബെഡിൽ ഇന്നലെ കുടിച്ചതിന്റെ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു അവൻ... അലസമായി കിടക്കുന്ന നീളൻ മുടികൾ കാറ്റിൽ പറന്നാടി..... ശിവേട്ട.... .. ആരോ അവനെ വിളിക്കുന്നത് പോലെ തോന്നിയതും കണ്ണുകൾ വലിച്ചു തുറന്നവൻ..ചുറ്റിനുമവൻ കണ്ണുകൾ കൊണ്ട് തേടി.. ഓ പണ്ടാരം തോന്നിയതാണോ.😡 അഹ് അല്ലെ തന്നെ ഈ ശിവനെ സ്നേഹത്തോടെ ആര് വിളിക്കാനാ.. അവന്റെ ചുണ്ടിൽ ഒരു പുച്ഛം കലർന്ന ചിരി വന്നു... ടേബിളിൽ നിന്നും എന്നോ വലിച്ചു വെച്ച സിഗരറ്റ് പാക്കിൽ നിന്നും ഒരെണ്ണം അവൻ കയ്യിലെടുത്തു... ചുണ്ടിലേക്ക് വെച്ചു കത്തിച്ചു...ബെഡിൽ നിന്നും എണീറ്റപ്പോൾ ഉരിഞ്ഞു പോകുവാൻ പാവിച്ച മുണ്ട് ഒന്ന് കൂടി കേറ്റി കെട്ടികൊണ്ട് ബാൽകണിയിലെക്ക് നടന്നു.... ഇന്നലെ കുടിച്ചതിന്റെ ക്ഷീണം അവന്റെ ശരീരം ആകെ തളർത്തിയിരുന്നു.... തല പൊട്ടിപോകുന്ന വേദന തോന്നി അവനു....അതൊന്നും അവനൊരു പ്രശ്നം അല്ലായിരുന്നു.... ഒരു ചായ കിട്ടിരുന്നെങ്കിൽ പക്ഷെ ആര് കൊണ്ട് തരാൻ..സിഗരറ്റിന്റെ അവസാന ഭാഗവും എരിഞ്ഞു തീർന്നതും അതെടുത്തുവൻ വെളിയിലെക്കേറിഞ്ഞു.. ആരെയോ ബോധിപ്പിക്കുവാൻ വേണ്ടി അച്ഛനുള്ളപ്പോ മാത്രം കയ്യിൽ ഒരു ഗ്ലാസ്സ് ചായയുമായി വരും ആ സ്ത്രീ... എന്തിനു.. ആർക്കു വേണ്ടി... അവര് പോയിട്ട് ഇത്രയും നാളായി ഇന്ന് വരെ തന്നെ പറ്റി വിളിച്ചു ചോദിക്കുവാൻ പോലും മുതിരാത്ത സ്ത്രീ...

അവന്റെ മനസിലൂടെ പല ചിന്തകളും കടന്നു പോയി.. അവന്റെ മുഖത്തിപ്പോൾ ആ കലിപ്പ് മാത്രം... ജോലിക്കാരെ എല്ലാവരെയും അതിനോടകം തന്നെ പറഞ്ഞു വിട്ടിരുന്നു ശിവൻ ആരും ഇല്ലാത്തതു കൊണ്ട് വരണ്ടന്നായിരുന്നു.. എന്നിരുന്നാലും രണ്ടു ദിവസം കൂടുമ്പോ അവർ വന്നു അവിടമാകെ വൃത്തിയാക്കി ഇടുമായിരുന്നു... ***************** താഴെ ആരോ കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ് ശിവൻ റൂമിൽ നിന്നും വേളിയിലെക്കിറങ്ങിയത്... ഓ... ആരാ ഈ നേരത്ത്.... ദേഷ്യം കടിച്ചമർത്തികൊണ്ട് അവൻ മുന്നോട്ടു നടന്നു... തല കറങ്ങുന്നത് പോലെ അവനു തോന്നി... തല പൊട്ടി പോകുന്ന വേദനയും... എങ്ങനെയോ അവൻ വെളിയിലേക്ക് വന്നു... സ്റ്റെപ് ഇറങ്ങി താഴെ വന്നു വാതിൽ തുറന്നു... ഹലോ.. സർ.. ഞങ്ങൾ കുറച്ചു പ്രോഡക്ടസ് വിൽക്കുവാൻ വേണ്ടി വന്നതാണ്.. സാറിനു ഇഷ്ടമാകുമെങ്കിൽ എന്തെങ്കിലും മേടിക്കണം plz.. ശിവൻ ഡോർ തുറന്നതും തന്റെ മുന്നിൽ നിറ ചിരിയോടെ നിക്കുന്ന രണ്ട് ആൺപിള്ളേരെ ആണ് കണ്ടത്... ആരാന്നു ചോദിക്കുന്നതിനു മുന്നേ അവർ പറഞ്ഞു തുടങ്ങിയിരുന്നു.... സാർ.... ഒന്നും വേണ്ട... പൊക്കോ... അവൻ തിരിയാൻ പാവിച്ചിട്ടും അവര് പറഞ്ഞു കൊണ്ടേ ഇരുന്നു... സാർ... സാറിതു വാങ്ങിയ ഞങ്ങൾക്ക് മാർക്ക്‌ കിട്ടും.. രാവിലെ മുതലേ ഇറങ്ങിയതാ.. ആരും ഒന്നും വാങ്ങുന്നില്ല.... വെള്ളം പോലും ഇത് വരെ കുടിച്ചിട്ടില്ല... ഇവിടെ വന്നപ്പോ..

ഞങ്ങൾക്ക് തോന്നി ആരെങ്കിലും എന്തേലും വാങ്ങിക്കുമെന്ന്. അതാ സാർ.. plz.. എന്തേലും... ഓ.. ഇവിടെ വന്നപ്പോ ഇത്രേം വല്യ വീടൊക്കെ കണ്ടപ്പോ തോന്നി കാണും.. ഇവിടുള്ളവര് ഇതൊക്കെ വാങ്ങി കൂട്ടുമെന്ന്... നി ഒക്കെ പറഞ്ഞില്ലേ പച്ച വെള്ളം കുടിച്ചിട്ടില്ലെന്നു.. ഞാനും കുടിച്ചിട്ടില്ലടാ.... കാരണം എന്താനോ ഈ വല്യ വീടുണ്ടന്നെ ഓള്ളട... ഒരു തുള്ളി വെള്ളം പോലും തരാൻ ആരൂല്ല... ശിവന്റെ സംസാരം കേട്ടു അവർ മുഖത്തോട് മുഖം നോക്കി.. ഏതായാലും നിയൊക്കെ ഇത്രേം കിടന്നു അലച്ചതല്ലേ.. എന്തേലും ഒന്ന് വെച്ചിട്ട് പോ... സാർ.. എന്ന ദേ ഇതെടുത്തോ... അവനു മുന്നിലേക്ക്‌ പ്ലാസ്റ്റിക് പാത്രം. നീട്ടികൊണ്ട് ഒരാൾ പറഞ്ഞു.. വെറും 999 രൂപ മാത്രേ ഒള്ളു ചേട്ടാ..😁 ശിവൻ അവന്മാരെ നോക്കി ഒന്ന് തലയിട്ടി... അപ്പോളേക്കും അവന്മാർ ചിരിച്ചിരുന്നു... നിക്ക് ഞാൻ പോയി പയിസ എടുത്തിട്ട് വരാം... ശിവൻ റൂമിലേക്ക്‌ നടന്നു.. അവനു നടക്കുവാൻ കഴിയുന്നില്ലായിരുന്നു... ഹ്മ്മ്.. ഡാ മനുവേ.. ഈ വല്യ വീടുണ്ടായട്ടൊക്കെ എന്താടാ കാര്യം.. കണ്ടില്ലേ പുള്ളിടെ അവസ്ഥ.. അവരതും പറഞ്ഞു നിന്നപ്പോഴേക്കും ശിവൻ ഷർട്ടും എടുത്തിട്ടോണ്ട് വന്നിരുന്നു വെളിയിലേക്ക് പോകുവാൻ....

അവരോടു മേടിച്ച സാധനം എടുതു അകത്തു വെച്ചു....2000 രൂപ എടുത്തവൻ അവർക്കു കൊടുത്തു... ബാക്കി ശിവനു നേരെ അവർ നീട്ടി.... വെച്ചോടാ.. അത്... നിയൊക്കെ വെള്ളം കുടിച്ചില്ലന്നല്ലേ പറഞ്ഞെ..വെച്ചോ അത്.. അവരിൽ ഒരുത്തന്റെ തോളിൽ തട്ടിക്കൊണ്ടവൻ പറഞ്ഞു... അവരുടെ കണ്ണ് നിറഞ്ഞത് പോലെ അവനു തോന്നി.. അവർ എടുത്ത സാധനങ്ങൾ ബാഗിലെക്ക് വെക്കുമ്പോൾ ശിവൻ വീടിന്റെ കതകു പൂട്ടി വെളിയിലേക്കിറങ്ങി.... എന്നാൽ അവന്റെ മനസ് പോയ വേഗം ശരീരത്തിന് ഇല്ലായിരുന്നു.... വണ്ടിയിൽ കേറി ഇരുന്ന ശിവൻ അതിന്റെ മുന്നിലേക്ക്‌ തന്നെ ചാഞ്ഞിരുന്നു...സാധനങ്ങളും എടുത്തു തിരിഞ്ഞ അവർ കാണുന്നത് കാറിൽ ഇരിക്കുന്ന ശിവനെയാ... അവർ അവനടുത്തേക്ക് ചെന്നു... ചേട്ടാ ഞങ്ങള് പോകുവാ.. അവരത് പറഞ്ഞിട്ടും അവൻ തല ഉയർത്തി നോക്കിയില്ല.. അവർക്കെന്തോ സംശയം തോന്നിയിരുന്നു...അവരിൽ ഒരാൾ അവനെ തട്ടി വിളിച്ചു എന്നാൽ പ്രീതികരണം ഇല്ലായിരുന്നു... അവർ കാറിന്റെ ഡോർ തുറന്നു അവനെ പിടിച്ചു നേരെ ഇരുത്തി... എടാ പുള്ളിക്ക് വയ്യെന്ന തോന്നുന്നേ..മയങ്ങി വീണതാ.. ഇവിടണേ ആരും ഇല്ല.. എങ്ങനാടാ... എന്തായാലും ഇവിടെ ഇങ്ങനെ ഇട്ടേച് പോകാൻ എനിക്ക് പറ്റില്ല.. കാറിന്റെ കീ ഉണ്ട്.. നി കേറൂ ഞാൻ വണ്ടിയെടുക്കാം ബാക്കി ഒക്കെ വരുന്നിടത്തു വെച്ചു കാണാം.. അവരവനെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അടുത്ത സീറ്റിലേക്കു പിടിച്ചിരുത്തി.. വേഗം അവർ വണ്ടിയെടുത്തു....

വഴിയിൽ കണ്ട ആളുകളോട് തിരിക്കി അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ചെന്നു... അവനെ ഹോസ്പിറ്റലിൽ ലേക്ക് കയറ്റിയത്തും അവർ വെളിയിൽ നിന്നു.. അവിടെ നിന്ന നേഴ്സ് അവന്റെ ഫോണും മറ്റും വെളിയിൽ നിക്കുന്നവരുടെ കയ്യിൽ കൊടുത്തു... ഡാ.. ഇത് പുള്ളിടെ ഫോൺ ആ... ആരെയെങ്കിലും വിളിച്ചാലോ.. എന്നിട്ട് ഈ ഹോസ്പിറ്റലിൽ ഉണ്ടെന്നു പറയാം... ഇത്രേം വലിയ ഹോസ്പിറ്റലിൽ അടക്കാൻ നമ്മുടേല് പയിസയും ഇല്ലല്ലോടാ... ശെരിയാ.. നമ്മുടെ കയ്യില് ഉള്ളതൊക്കെ ഞുള്ളി പെറുക്കിയാലും ഇവിടെ അടക്കാൻ പറ്റില്ല... ഇത്രേം വലിയ വീട്ടിലൊക്കെ താമസിക്കുന്ന ആളെ എങ്ങനാടാ ഗവമെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നെ അതാ ഞാൻ ഇങ്ങോട്ട് വണ്ടി വിട്ടേ.. പക്ഷെ..... നി ഫോൺ ലോക്ക് ആണോന്നു നോക്ക് എന്നിട്ട് ആരേലും വിളിച്ചു പറ... അവർ ഫോൺ ഓൺ ആക്കി.... ഡാ ലോക്ക് അല്ല.. ആരെയാ വിളിക്കണ്ടേ... ഡാ കാൾ ലിസ്റ്റിൽ നോക്ക് പുള്ളി ആരേലും വിളിച്ചിട്ടുണ്ടോന്നു എന്നിട്ട് അതിൽ കാൾ കൊടുക്ക്‌... അവര് ആദ്യം കണ്ട നമ്പറിൽ കാൾ കൊടുത്തു... അവസാനമായി ഇന്നലെ രാത്രിൽ അവൻ വിളിച്ചതും പാറുവിനെ ആയിരുന്നു... *****************

അമ്മയെ സഹായിക്കുവായിരുന്നു പാറു...അപ്പോളാണ് അടുത്തിരുന്ന ഫോൺ ബെല്ലടിച്ചത്... ആരായിരിക്കും.. അവൾ ഒടി വന്നു ഫോൺ എടുത്തു നോക്കി... അയ്യോ കാട്ടുപോത്ത്.. എന്തിനാണാവോ ഇപ്പൊ ഈ വിളി...🙄 നി എന്നതാ കൊച്ചേ ഈ ആലോചിച്ചു നിക്കുന്നെ ഫോൺ കയ്യിൽ വെച്ചോണ്ട്.. ഒന്നേ അത് എടുക്കു അല്ലെ കട്ട്‌ ആക്കു.. ( അമ്മ ) ഏഹ്.. അഹ്.... അവൾ പെട്ടെന്നു ആ കാൾ എടുത്തു. ഹലോ... ഹലോ.. ഈ നമ്പർ ഉള്ള ആളുടെ ആരേലും ആണോ.... ഏഹ്ഹ്.. ഇതാരാ... എന്താ ഇങ്ങനെ ചോദിക്കുന്നെ 🙄...... ഹലോ.. എന്തെങ്കിലും ഒന്ന് പറ... ആണോ.. അതെ... ഇത് ആരാ സംസാരിക്കുന്നെ.... ഇത് ശിവേട്ടന്റെ നമ്പർ അല്ലെ.. നിങ്ങളാര... ചേച്ചി.. പുള്ളിടെ പേര് ഒന്നും ഞങ്ങൾക്കറിയില്ല... പക്ഷെ ഇന്ന്.. അവര് നടന്നതൊക്കെ അവളോട്‌ പറഞ്ഞു... ചേച്ചി ഞങ്ങള് ചേട്ടന്റെ അവസ്ഥ കണ്ടത് കൊണ്ടാ പെട്ടെന്ന് കൊണ്ട് വന്നത്.. ഇവിടെ പുള്ളിടെ ആരും ഇല്ല.. ചേച്ചി പെട്ടെന്നു ഇങ്ങോട്ട് വരുമോ... ഞങ്ങൾക്ക് പോകാതെ പറ്റില്ല... പിന്നെ ഇവിടെ അടയിക്കാൻ ഞങ്ങളുടെല് പയിസയും ഇല്ല... ഒന്ന് വരുവോ ചേച്ചി... അഹ് വരാം നിങ്ങള് ഹോസ്പിറ്റൽ ഏതാണെന്നു പറ... അവർ അവൾക്കു പറഞ്ഞു കൊടുത്തു.... ഒരു അഞ്ചു മിനിറ്റു ഞങ്ങള് ദേ എത്തി.... അവൾ ഫോൺ കട്ടാക്കി.... മീനു.. മീനു... ഒന്ന് വന്നേ നി...പാറുവിന്റെ വിളി കെട്ടവൾ താഴേക്കു വന്നു.. എന്തുവാ പാറു പ്രശ്നം... (amma) അത് അമ്മേ ശിവേട്ടൻ... എന്താടി.. ശിവേട്ടന്..

( meenu) ശിവേട്ടന് വയ്യാതെ ബോധം ഇല്ലാതെ ഹോസ്പിറ്റലിൽ കൊണ്ടോയി... അവിടെ വന്ന രണ്ട് പേര് പുള്ളിയെ കണ്ടു അങ്ങനെ കൊണ്ടോയത.. നിന്നോട് ഞാൻ എല്ലാം പറയാം.. നമുക്കിപ്പോ പോയെ പറ്റു.. ഒറ്റക്കാണെന്ന അവര് പറഞ്ഞത്... പാറു പറഞ്ഞു നിർത്തിയതും മീനൂന് വിഷമം ആയി... പക്ഷെ പാറു.. നിന്നെ അവനു കാണുന്നതേ ദേഷ്യല്ലേ.. അന്നത്തെ പോലെ... ( അമ്മ ) അമ്മ ഒന്ന് കൊണ്ടും പേടിക്കണ്ട... അന്ന് അങ്ങനെ ഒക്കെ പറ്റി പോയി.. ഏട്ടനും അതിന്റെ പേരിൽ അടിക്കാനൊക്കെ ചെന്നില്ലേ.. വയ്യാതെ കിടക്കുന്ന.. ഒരാളോട് എങ്ങനാമ്മേ ദേഷ്യം കാണിക്കുന്നേ.. പെട്ടെന്ന് വരാം കാര്യം എന്താണെന്നു അറിഞ്ഞിട്ടു.. അവര് ഉടനെ തന്നെ അവിടെ നിന്നും ഇറങ്ങിയിരുന്നു.... പോകുന്ന വഴിക്കു രണ്ടു പേരും ഒന്നും മിണ്ടിയില്ല... ഇടക്കു വഴിയിൽ വെച്ച് പാറു വണ്ടി നിർത്തി.. എന്താടി.. നിർത്തിയെ വേഗം പോ... മീനു വെപ്രാളത്തോടെ പറഞ്ഞു... ഡി.. ശ്രീജിത്ത്‌ ഏട്ടനെ വിളിച്ചു പറയുന്നില്ലേ... ഡി.. ഏട്ടൻ ഇന്നലെ ചെന്നൈക്കു പോയി... ശിവേട്ടന്റെ ഷോപ്പിന്റെ കാര്യത്തിന് വേണ്ടി.. ഒരാഴ്ച കഴിഞ്ഞേ വരാൻ പറ്റു... ഏട്ടത്തിയോട് എങ്ങനാ പറയുന്നേ. ഏട്ടത്തി പ്രെഗ്നന്റ് ആ ഈ കാര്യം ഞാൻ വിളിച്ചു പറഞ്ഞ ടെൻഷൻ കൂടും...

ഇപ്പൊ എന്താഡി ചെയ്യുന്നേ.... മീനു നി വിഷമിക്കാതെ എന്തേലും വഴി കാണും.. അവർ വണ്ടി മുന്നോട്ടെടുത്തു..... ഹോസ്പിറ്റലിലേക്ക് കയറി ചെന്ന പാറു.. ശിവന്റെ ഫോണിലേക്കു വിളിച്ചു... അവര് ഫോൺ എടുത്തതും പാറുഅവരെവിടെ ആണെന്നും ഒക്കെ ചോദിച്ചു..റൂം നമ്പർ സഹിതം അവർ പറഞ്ഞു കൊടുത്തു.. പാറു മീനുനേം കൊണ്ട് അങ്ങോട്ടേക്ക് ചെന്നു..... സ്റ്റെപ് കയറി മോളിൽ ചെന്നതും പാറു അവരെ കണ്ടു അവരുടെ അടുത്തേക്ക് ചെന്നു.. നിങ്ങളല്ലേ വിളിച്ചേ...( പാറു ) അതെ ചേച്ചി..... ശിവേട്ടൻ.. ( meenu) ചേട്ടനെ ഡ്രിപ് ഇട്ടു കിടത്തിയേക്കുവാ.. ബോധം വന്നട്ടില്ല.. റൂമിലേക്ക്‌ മാറ്റി... പക്ഷെ അവരിപ്പോ പറഞ്ഞേക്കുന്നത് ക്യാഷ് അടക്കനാ.. ഞങ്ങളുടെല്..... അവരതു പറഞ്ഞതും പാറുവിനു കാര്യം മനസിലായി.. ഏയ് അതൊന്നും സാരമില്ല.. വയ്യാത്തൊരാളെ ഒന്നും നോക്കാതെ നിങ്ങള് കൊണ്ട് വന്നില്ലേ അത് തന്നെ ധാരാളം.... ഒരിക്കലും ഈ ഉപകാരം മറക്കില്ല... ( പാറു) ചേച്ചി എന്ന ഞങ്ങള് പൊക്കോട്ടെ.. ഇപ്പോ തന്നെ സമയം പോയി.. ഹ്മ്മ്.. അവളൊന്നു ചിരിച്ചു... അവർ ചെറിയൊരു പേപ്പർ അവളുടെ കയ്യിലേക്ക് കൊടുത്തു... ഇതിൽ ഞങ്ങളുടെ നമ്പർ ആ.. ഇപ്പോളിലും ചേട്ടൻ തിരക്കുവാണെങ്കിൽ കൊടുക്കണം... ഹ്മ്മ്... ശെരി.... അവരവിടെ നിന്നും നടന്നു പോകുന്നതും നോക്കി അവള് നിന്നു... മീനുട്ടി... പയിസ അടക്കണ്ടേ.... വേണം.. പക്ഷെ ഇപ്പൊ എവിടുന്നാടി.... ഏട്ടനോട് വിളിച്ചു പറഞ്ഞ അക്കൗണ്ടിൽ ഇട്ടു തരും..

ഏയ് അതൊന്നും വേണ്ട.. ഏട്ടൻ ഒരു യാത്ര പോയതല്ലേ.. വെറുതെ എന്തിനാ ടെൻഷൻ അടിപ്പിക്കുന്നെ.... ( പാറു ) പിന്നെ എന്താടി നമ്മളിപ്പോ ചെയ്യുന്നേ... ( meenu) നി വന്നേ.. ആദ്യം എത്രാണെന്നു ചോദിക്കാം...( പാറു ) പാറു മീനുവിനേം കൊണ്ട് താഴേക്കു ചെന്നു.. അവിടെ ചെന്നു തിരക്കിയപ്പോൾ പതിനായിരം ഉടനെ അടക്കണമെന്ന് പറഞ്ഞു... മീനു.. ദേ എന്റെ ATM കാർഡ് ആ... ഞാൻ ലാബിൽ നിന്നപ്പോ കിട്ടിയതൊക്കെ ഞാൻ എടുക്കാറില്ലാരുന്നല്ലോ അങ്ങനെ... നി പോയി തല്കാലത്തേക്ക് എടുക്കു... ഡി പക്ഷെ.... നിന്റെ വീട്ടില് വഴക്ക് പറയില്ലേ... എന്റെ മീനു.. അവരൊന്നും പറയില്ല.. പിന്നെ ഞാൻ ഈ പയിസ പലിശയും ചേർത്ത് അങ്ങേർടെന്നു വാങ്ങിക്കോളാം എന്റെ മോളിപ്പോ പോയി എടുത്തിട്ട് വാ... മീനുനെ അവളവിടെ നിന്നും പറഞ്ഞു വിട്ടിട്ടു പാറു ശിവന്റടുത്തേക്ക് പോയി... ശിവനെ റൂമിലേക്ക്‌ മാറ്റിയത് കൊണ്ട് തന്നെ അവൾ റൂമിലേക്ക് കയറി... വാടി തളർന്നു കിടക്കുന്ന അവനെ കണ്ടതും അവളുടെ മനസ്സിൽ ഒരു വിങ്ങലായി.... അവനടുത്തേക്ക് നടക്കും തോറും നെഞ്ചിടിക്കാൻ തുടങ്ങിയിരുന്നു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story