പുനർ വിവാഹം: ഭാഗം 12

punarvivaham

എഴുത്തുകാരി: ആര്യ

 പാറു ശിവന്റെ അടുത്തേക്ക് ചെന്നു... അവൻ കിടക്കുന്ന ബെഡിനരികിൽ ഇരിക്കുന്ന ചെയറിലേക്ക് അവളിരുന്നു..... അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഉള്ളിൽ ഒരു വിഷമം... അടുത്തിരുന്ന ടേബിളിൽ തല വെച്ച് അവൾ കിടന്നു.... മുറിയിലേക്ക് ആരോ കയറി വരുന്നത് കണ്ട് അവൾ എണീറ്റു.... Dr... ഡോക്ടർ അവളെ കണ്ടതും ഒന്ന് ചിരിച്ചു... ശിവന്റെ അടുത്തേക്ക് വന്നയാൾ...ശിവനെ നോക്കിയട്ടു അയാൾ തിരിഞ്ഞു നടന്നു... ഡോക്ടർ...അവളുടെ വിളി കേട്ടു അയാൾ നിന്നു.. എന്താ ബോധം വരാത്തത്....എന്താരുന്നു സംഭവിച്ചേ. പെട്ടെന്ന് ഇങ്ങനെ... അവൾ ചോദിച്ചു.. അവൾക്കു മുന്നിലേക്ക്‌ തിരിഞ്ഞു നിന്നു കൊണ്ട് അയാൾ വീണ്ടും ചിരിച്ചു... ഏയ്.. പേടിക്കണ്ടടോ... താൻ ഇയാളുടെ കോലം കണ്ടോ... ശെരിയായി ഫുഡ്‌ കഴിക്കറു പോലും ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസിലാകും... എന്നാൽ ഫുഡ്‌ കഴിച്ചില്ലേലും ആവശ്യത്തിന് മദ്യം ഉള്ളിൽ ചെന്നട്ടുണ്ട്... അതും നോർമൽ ഒരു വെക്തി കഴിക്കുന്നതിലും കൂടുതൽ.. കൃത്യ സമയത്തു നമ്മൾ ഫുഡ്‌ കഴിക്കാതെ ഇരുന്നാൽ എന്താ സംഭവിക്കുന്നെ അതും ഒന്നോ രണ്ടോ ദിവസം ..

തല കറങ്ങും ചിലറ്ക്കു വോമിറ്റിംഗ് ഒക്കെ ഉണ്ടാകും... ചിലപ്പോൾ മറ്റു ചിലതും... എന്നാൽ ഇവിടെ രണ്ടാഴ്ചയിൽ മേളിൽ ആയി കാണും പുള്ളി ആഹാരം കറക്ട് ആയി കഴിച്ചിട്ട്.. വിശപ്പ്‌ മാറുവാൻ എന്തെങ്കിലും അതും ഏതേലും ഒരു നേരം അതും കഴിച്ചാൽ കഴിച്ചു ഇല്ലങ്കിൽ അതും ഇല്ലാരിക്കാം... പക്ഷെ ഉള്ളിൽ ചെന്ന ആൽക്കഹോൾ അതിന്റെ അളവ് മാത്രം ഒരുപാട് കൂടുതലാ... പിന്നെ എങ്ങനെ തല കറങ്ങി വീഴാതിരിക്കും കുട്ടി... ആ മനുഷ്യൻ പറയുന്ന കാര്യങ്ങൾ കേട്ടു അവൾക്കു ദേഷ്യവും സങ്കടവും ഒരു പോലെ ശിവനോട് തോന്നി... കുട്ടി വിഷമിക്കണ്ട... കുറച്ചു കഴിയുമ്പോൾ ബോധം വരും... അപ്പോൾ ആളോട് തന്നെ ചോദിക്ക്.. നല്ലൊരു ചെറുപ്പകാരൻ എന്തിനാ അവനിങ്ങനെ കുടിച്ചു സ്വയം നശിക്കുന്നെന്നു... പിന്നെ എണീക്കുമ്പോൾ ക്ഷീണം കാണും.. എന്തെങ്കിലും ലൈറ്റ് ആയിട്ട് വല്ല കഞ്ഞിയോ മറ്റോ ചൂടോടെ കൊടുക്ക്‌... ഷീണം കുറയും..... അതും പറഞ്ഞു ആ ഡോക്ടർ അവിടെ നിന്നും പോയിരുന്നു...

അയാൾ ഇറങ്ങിയതും മീനു അവിടേക്കു വന്നു... ഡി... എണീറ്റോ ശിവേട്ടൻ... ( meenu) ഓ പിന്നെ അങ്ങേരു എണീറ്റത് തന്നെ... നി നോക്ക്.. കോലം കണ്ടോ... വെറുതെ വീണതല്ല... നല്ല ഒന്നാന്തരം കുടിയനാ.. അതോണ്ടാ ഈ കിടപ്പു കിടക്കേണ്ടി വന്നത്.. ഈ കാണുന്ന തടി ഉണ്ടന്നെ ഒള്ളു... ആഹാരം കഴിക്കാതെ പട്ടിണി കിടന്നട്ടു മൂക്ക് മുട്ടെ കുടിയും പിന്നെ ഇതൊക്കെ വന്നില്ലേലെ ഉള്ളു അത്ഭുതം... പാറു ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞതും മീനു അവളെ തന്നെ നോക്കി നിക്കുവായിരുന്നു... എന്താടി ഇങ്ങനെ നോക്കാൻ... ( പാറു ) അല്ല നി എന്തിനാ ശിവേട്ടന്റെ കാര്യയത്തിൽ ഇത്രയും പൊട്ടി തെറിക്കുന്നെ.... ( meenu) അഹ് അത് പിന്നെ ഒരു മനുഷ്യ ജീവനല്ലേ.... അതോണ്ട് പറഞ്ഞയ.. പിന്നെ നി ക്യാഷ് അടച്ചോ... ഹ്മ്മ്.. അടച്ചു.. മീനു അവളുടെ നേരെ ATM കാർഡ് നീട്ടി... നിന്റെലു ഇരുന്നോട്ടു.. ഇനി എന്തിനെലും പയിസ വേണമെങ്കിലോ... ഹ്മ്മ്.. ( meenu) മീനു നടന്നു ശിവന്റെ അടുത്തേക്ക് ചെന്നു.. അവനെ ആകെ ഒന്ന് നോക്കി.

അവൾക്കും അവന്റെ കോലം കണ്ടപ്പോൾ നല്ല വിഷമം ആയിരുന്നു.. പാറു ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്തു ഫോണും ആയി വെളിയിലേക്ക് ചെന്നു..... അവളുടെ അമ്മയുടെ നമ്പർ നോക്കി വിളിച്ചു... ഹലോ.. മോളെ.. നി എവിടാ.. വരുന്നില്ലേ...നിനക്ക് പ്രേശ്നം ഒന്നും ഇല്ലല്ലോ അല്ലെ.. അവൻ മോളെ എന്തെങ്കിലും പറഞ്ഞ നി ഒന്നും തിരിച്ചു പറയണ്ട പെട്ടെന്ന് ഇങ്ങു പോരെ... അമ്മേ.. ശിവേട്ടന് ബോധം വന്നട്ടില്ല....പിന്നെ പ്രശ്നം ഒന്നും ഇല്ല..ഞാൻ പെട്ടെന്ന് വരാം... ആളെ ഇട്ടേച് എങ്ങനാമ്മേ വരുന്നേ... മം... എന്ത് പറ്റിയതാ ആ മോനു.... അമ്മേ അത് ആഹാരം കഴിക്കാഞ്ഞോണ്ട് ഉള്ള പ്രശ്നം ആ.. ഞാൻ വന്നിട്ടു അമ്മയോട് എല്ലാം പറയാം... ഹ്മ്മ്.. ശെരി... ( അമ്മ ) അമ്മേ പിന്നെ ഞാൻ വിളിച്ചതിന്റെ കാര്യം... ശിവേട്ടന് ആഹാരം കഴിക്കാത്തൊണ്ടു ഡോക്ടർ പറഞ്ഞേക്കുന്നെ എണീക്കുമ്പോ എന്തെങ്കിലും കൊടുക്കണമെന്ന.. അമ്മ ഇത്തിരി കഞ്ഞിയും അച്ചാറും കൂടെ കൊടുത്തു വിടുവോ..

ഞാൻ മീനുനെ അങ്ങോട്ട്‌ വിടാം... അതിനെന്താ പാറു.. നി മീനുനെ ഇങ്ങോട്ട് പറഞ്ഞു വിട് അമ്മ എല്ലാം എടുത്തു വെച്ചേക്കാം.... അവളാ കാൾ കട്ടാക്കി...റൂമിലേക്ക്‌ ചെന്നു മീനുനോട് കാര്യം പറഞ്ഞു... അവളെ വീട്ടിലേക്കു വിട്ടു.... പോകുന്നെനു മുന്നേ ഒരു നൂറു വെട്ടമെങ്കിലും അവൾ പറഞ്ഞു കാണും ശിവേട്ടനെ നോക്കിക്കോണെടി എന്ന്... വീണ്ടും അയാളുടെ അടുത്ത് പോയി ഇരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ കൈ അനങ്ങുന്നത് കണ്ടപ്പോൾ മനസിലായായി ബോധം വന്നെന്നു... ഇനി കണ്ടാമൃകം കടിച്ചു കീറാൻ വരുവോ... ആവോ 🙄🙄 കണ്ണുകൾ വലിച്ചു തുറന്നപ്പോൾ മുകളിൽ കറങ്ങിക്കൊണ്ട് നിൽക്കുന്ന ഫാൻ.. ഈശ്വരാ ഞാൻ ഇതെവിടെ... തലക്കാണേ വല്ലാത്ത ഒരു ഭാരം... എന്താ ഇത്.... കയ്യിൽ എന്തോ ഉള്ളത് പോലെ തോന്നി..

നോക്കിയപ്പോൾ ഡ്രിപ് കുത്തി ഇട്ടേക്കുവാ... തൊട്ടടുത്തു ആരോ നിൽക്കുന്നത് പോലെ തോന്നിയപ്പോൾ കണ്ണുകൾ അങ്ങോട്ടേക്ക് ചലിച്ചു.... ആ മുഖം വെക്തമായി കണ്ണിൽ പതിഞ്ഞതും ദേഷ്യം ആണ് തോന്നിയത്.. പ്രീതികരിക്കണം എന്ന് ഉള്ളിൽ ഉണ്ടെങ്കിലും വെളിയിലോട്ടു ഒന്നും പറയാൻ പറ്റിയ അവസ്ഥയിൽ എത്തിയിരുന്നില്ല....വീണ്ടുമവൻ കണ്ണുകൾ അടച്ചു അതെ കിടപ്പു തന്നെ കിടന്നു... ഓ ബോധം വന്നോ... ഇനി ഡോക്ടറിനോട് ചെന്നു പറയണോ... അവള് ഓരോന്നും ആലോചിച്ചു നിന്നപ്പോളേക്കും ഒരു നേഴ്സ് അങ്ങോട്ടേക്ക് വന്നിരുന്നു.. അവർ അവനെ നോക്കി... ബോധം വന്നാരുന്നോ.. ആ നേഴ്സ് അവളോടായി ചോദിച്ചതും ശബ്ദം കേട്ടു ശിവൻ കണ്ണ് തുറന്നു. അത് കണ്ടതും അവർ ശിവന്റെ കയ്യിലെ പ്ലാസ്റ്റിക് ട്യൂബ് മാറ്റിയിരുന്നു.... ബാത്‌റൂമിലോ വല്ലതും പോകണേ പോകാം.... അടുത്ത ബോട്ടിൽ എടുക്കുമ്പോ അത് തീരതെ പിന്നിതു ഊരാൻ പറ്റില്ല...പിന്നെ അത് ബുദ്ധിമുട്ടാകും....

അവർ അതും പറഞ്ഞു അവിടെ നിന്നും പോയി.. അവൾ അവനെ ഒന്ന് നോക്കി... ശിവനു എണീറ്റു നടക്കുവാൻ പറ്റുമോ എന്ന സംശയം ആയിരുന്നു അവൾക്കു... പതിയെ അവൻ ഒരു കൈ കുത്തികൊണ്ട് ബെഡിൽ നിന്നും എണീറ്റത്തും വീണ്ടും വീഴാൻ പോയി.... എന്നാൽ അവൾ പിടിക്കാൻ ആഞ്ഞതും അവനവളെ ദേഷ്യത്തോടെ നോക്കി.. വന്നത് പോലെ അവൾ നീങ്ങി നിന്നു... ഇത്ര ഒക്കെ ആയട്ടും അഹങ്കാരത്തിനു കൊറവൊന്നും ഇല്ലല്ലോ.. ( ആത്മ )( പാറു ) അവൻ പതിയെ ബെഡിൽ നിന്നും എണീറ്റു ഭിത്തിയിൽ ചാരി നിന്നു .. നിന്റെ സഹയൊന്നും ഈ ശിവനു വേണ്ടടി.... നിന്നെ ആരാടി ഇങ്ങോട്ട് കൊണ്ട് വന്നേ..😡. ഓ.. എണീറ്റു നേരെ നിക്കാൻ പോലും വയ്യ.. എന്നിട്ടും നാക്കിനൊരു കൊഴപ്പോം ഇല്ല.. ഇതൊണ്ടോക്കെയാണല്ലോ.... എന്നെ കൊണ്ട് ഒന്നും പറയാതിരിക്കുന്നതാ നല്ലത്...( പാറു ) പറയടി... നി പറ....😡 അവൾ ബാഗിൽ നിന്നും അവന്റെ ഫോണും കാറിന്റെ കീ ഉം എടുത്തു ടേബിളിൽ വെച്ച്..

അവൻ അവളെയും അതിലേക്കും സംശയത്തോടെ നോക്കി.. ഞാൻ അല്ല നിങ്ങളെ ഇവിടെ എത്തിച്ചേ... ഇന്ന് രാവിലെ വിട്ടിൽ രണ്ടു പേര് വന്നില്ലേ... അവരാ... ഇന്നലെ രാത്രി നിങ്ങളു എന്നെ വിളിച്ച നമ്പർ കണ്ടിട്ടാകണം അവർ എന്നെയ വിളിച്ചു പറഞ്ഞെ.. ഇവിടെ ഞാനും മീനുവും കൂടെ വന്നപ്പോ അവര് തന്നതാ കൂടെ ദേ അവരുടെ നമ്പറും തന്നിട്ടാ പോയത്...പിന്നെ ശ്രീജിത്ത്‌ ഏട്ടൻ ഇവിടെ ഇല്ലാത്തത് കൊണ്ടാ വിളിച്ചു പറയാഞ്ഞത്... എല്ലാം അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ അവന്റെ മുഖം ശാന്തമായി... അതെ എന്തലോചിച്ചു നിക്കുവാ.. ആ നേഴ്സ് ഇപ്പൊ വരും.. പോയിട്ട് വാ ദോ അതാ ബാത്റൂം..ആ മുഖം ഒന്ന് കഴുകു.. ആ പ്രാന്തൻ കോലം ഒന്ന് പോട്ടെ......അവളതു പറഞ്ഞതും അവനു ദേഷ്യം അടക്കുവാൻ കഴിഞ്ഞില്ല.... ഇതിന്റെ നാക്കിനു അടക്കോം ഇല്ലല്ലോ..😡അവൻ പിറുപിറുത്തു സംസാരിച്ചു കൊണ്ട് വീണ്ടും മുന്നിലേക്കു നടന്നു.. ഭിത്തിയിൽ പിടിച്ചു...

എന്നാൽ അപ്പോളേക്കും അവൻ തളർന്നിരുന്നു... അടുത്തത് വെക്കാൻ ആഞ്ഞതും പിറകിലേക്ക് വീഴുവൻ പോയിരുന്നു... എന്നാൽ എന്തിലോ ഞാൻ ഇറുക്കെ പിടിച്ചിരുന്നു... കണ്ണ് വലിച്ചു തുറന്നപ്പോൾ തന്നെ താങ്ങി പിടിച്ചിരിക്കുന്ന അവളെയാണ് കണ്ടത്... എന്റെ കൈ എവിടെ ആണെന്ന് നോക്കിയതും തലയിൽ ഇടിയും മിന്നലും ഒരുപോലെ വെട്ടിയ അവസ്ഥയായിരുന്നു.... ഇനി ഇവള് അടുത്ത വഴക്കിനു വരുവോ ദെയിവമേ... ഇതിലും ഭേതം ഞാൻ താഴെ വീഴുന്നതായിരുന്നു.. വീഴാൻ പോയപ്പോ ചെന്നു പിടിച്ചത് അവളുടെ ഇടുപ്പിന് വട്ടം പിടിച്ചു.... അവളെന്നാൽ അവനെ താങ്ങി പിടിച്ചിരിക്കുന്നത് കൊണ്ട് അത് ശ്രെദ്ധിച്ചില്ല... അഹങ്കാരം ആദ്യമേ കോറയ്ക്കു. ഞാൻ വന്നു പിടിച്ചില്ലായിരുന്നേ ഇപ്പൊ തറേ കിടന്നേനെ...

ശിവേട്ടന് നടക്കാൻ പറ്റില്ലെന്നു അറിഞ്ഞത് കൊണ്ടാ വന്നു പിടിച്ചത്... എന്നാ എന്നെ നോക്കി ദഹിപ്പിക്കുവല്ലാരുന്നോ... ഇപ്പൊ കാണരുന്നു... നടക്കു... അവള് പറഞ്ഞപ്പോളാണ് എനിക്ക് ബോധം വന്നത്.. മുന്നോട്ടു അവള് ശ്രെധിച്ചു കൊണ്ട് പോയി.. ബാത്‌റൂമിലേക്ക് കയറ്റി... തിരിച്ചു ഇറങ്ങിയപ്പോളും അവൾ വെളിയിൽ ഉണ്ടായിരുന്നു.... വെളിയിൽ വന്നതും അവളവനെ പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു... അഹ് കൊള്ളാം...( പാറു ) ഞാൻ ഇനി എന്തെന്നുള്ള രീതിയിൽ അവളെ നോക്കി.... മുഖം കഴുകിട്ടു തുടച്ചില്ലേ... മുണ്ടിന്റെ തുമ്പു എടുത്തു തുടച്ചൂടാരുന്നോ... അവൻ തുടക്കാൻ കൈ ഉയർത്തിയപ്പോളേക്കും അവൾ ഷാളിന്റെ തുമ്പെടുത്തു അവന്റെ മുഖം തുടച്ചു കൊടുത്തു... അവളുടെ ആ പ്രേവർത്തിയിൽ അവൻ അവളെ ഒന്ന് നോക്കി.... പിന്നെ വീണ്ടും അവനെ താങ്ങി പിടിച്ചു ബെഡിൽ കൊണ്ട് ഇരുത്തി..... കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് അങ്ങോട്ടേക്ക് വന്നിരുന്നു...

അവൻ വീണ്ടും കണ്ണുകളടച്ചു അതെ കിടപ്പു തന്നെ കിടന്നു.... വീണ്ടും മുറിയിൽ ആരുടെയോ ശബ്ദം കേട്ടതും അവൻ കണ്ണ് തുറന്നു നോക്കി... എന്നാൽ ഡോറിനടുത്തു പാറു നിൽപ്പുണ്ടായിരുന്നു അവളുടെ മുന്നിൽ ആരൊക്കയോ ഉണ്ടായിരുന്നു... മുറിയിലേക്ക് കയറാതെ അവർ വെളിയിൽ മറഞ്ഞു നിൽക്കുന്നുണ്ട് ആരാണെന്നു കാണാനും പറ്റുന്നില്ല... അവൻ പതിയെ എണീറ്റു ചാരി ഇരുന്നു.. *****************മീനുനെ കാണാത്തതു കൊണ്ട് വിളിച്ചു നോക്കാം എന്ന് കരുതി.. അപ്പോള അയാൾ കണ്ണടച്ച് കിടക്കുന്നത് കണ്ടത്.. ഇനി ഇവിടെ നിന്നു കാൾ ചെയ്ത അതൊരു പ്രശ്നം ആകേണ്ടന്നു കരുതി വെളിയിലേക്കു ഇറങ്ങിയതും മീനുവും അമ്മയും കൂടെ വരുന്നത് കണ്ടു.... അമ്മയോ...🙄 അമ്മേ.. അമ്മ എന്താ വന്നേ...

ഞാൻ പറഞ്ഞില്ലേ പെട്ടെന്നു വരാന്... ( പാറു ) ഡി..... ആ കൊച്ചൻ ഇവിടെ കിടക്കുമ്പോ ഒന്ന് വന്നു കാണാതെ ഇരിക്കുന്നത് എങ്ങനാ.. അതിന്റെ കാര്യം മീനു പറഞ്ഞപ്പോ ഒരു വിഷമം... ( അമ്മ ) എന്ത്..🙄 അല്ല അതിന്റെ അച്ഛനും അമ്മയും ഇവിടെ ഇല്ലല്ലോ.. അതിനെ ഇപ്പൊ നോക്കാൻ ആണേ ആരൂല്ല.. നമ്മുടെ പ്രവീണിന്റെ കൂട്ടല്ലേ മോളെ ആ കൊച്ചനും... ഒന്ന് കണ്ടച്ചു പോകാന്നു കരുതി.. അല്ലേലും അമ്മക്കു.. ഈ സഹതാപം ഇത്തിരി കൂടുതലാ... ( പാറു ) ഡി.. ആ കൊച്ചൻ മീനുന്റെ നാത്തൂന്റെ ചേട്ടൻ ആണെന്നും അല്ലെ പറഞ്ഞെ... നമ്മള് ആ ഒരു കരുണ എങ്കിലും അതിനോട് കാണിക്കണം...അതും പറഞ്ഞു അവർ അകത്തേക്ക് കയറി.. അവരെ തന്നെ നോക്കി ഇരിക്കുവായിരുന്നു അവൻ... അവനടുത്തേക്ക് പാറുവിന്റെ അമ്മ ചെന്നു... അവരവനെ നോക്കി ചിരിച്ചു... മോനു അമ്മയെ മനസ്സിലായോ.... അവൻ ആരാണെന്നു ആലോചിച്ചു... പാറുവിന്റെ അമ്മ..( ആത്മ ). അവൻ പാറുവിനെ നോക്കി...

പാറുനെ നോക്കണ്ട.. അവളുടെ അമ്മയാ.. അവർ ചെറു ചിരിയോടെ പറഞ്ഞു... അത് കേട്ടതും ശിവന്റെ മുന്നിലേക്ക്‌ അന്ന് നടന്ന സംഭവങ്ങളൊക്കെയും തെളിഞ്ഞു വന്നു... അവൻ പാറുവിനോട് ചെയ്യ്തത്.. പെട്ടെന്നവൻ അവരിൽ നിന്നും മുഖം മാറ്റി... മീനു അവളുടെ കയ്യിലിരുന്ന കവറുകൾ എല്ലാം ആ ചെറിയ ടേബിളിൽ വെച്ചു.. പാറു ഒരു പ്ലേറ്റിൽ കുറച്ചു കഞ്ഞിഎടുത്തു... മറ്റു പത്രങ്ങൾ തുറന്നപ്പോൾ അതിൽ പയറു തോരനും ചമ്മന്തിയും പപ്പടവും അച്ചാറും ഉണ്ടായിരുന്നു... അമ്മേ.. ഇത്രേം ഉണ്ടാക്കിയോ... ( പാറു ) പിന്നെ പച്ച കഞ്ഞി മാത്രം എങ്ങനാടി അതിനു കൊടുക്കുന്നെ... ( അമ്മ അത് പറഞ്ഞതും ഒന്ന് ഇളിച്ചു കാണിച്ചു അവൾ 😁) വേണ്ടായിരുന്നു.. വെറുതെ അയാളുടെ മുന്നിൽ നാണം കെട്ട്.. 😁( പാറു ) അവർ എല്ലാം കൂടെ എടുത്തു അവനടുത്തെടുക്കു ചെന്നു.... ശിവേട്ട.. മീനു അവനെ വിളിച്ചതും അവൻ അവളെ നോക്കി... ശിവേട്ട.. ഡോക്ടർ പറഞ്ഞാരുന്നു. എണീക്കുമ്പോ കഞ്ഞിയോ മറ്റോ കുടിക്കണമെന്ന്..

പറുന്റമ്മ എല്ലാം ഉണ്ടാക്കികൊണ്ട് വന്നതാ.. ഇത്തിരി കുടിക്കു.. എനിക്ക്.. എനിക്ക് വേണ്ട... അവൻ സൗമ്യമായി പറഞ്ഞു.... അഹ്.. കൊള്ളാം... നിനക്ക് വേണ്ടിട്ടല്ലേ ഞാൻ ഇത് ഉണ്ടാക്കികൊണ്ട് വന്നേ.. എന്നിട്ടിപ്പോ വേണ്ടാന്ന് പറഞ്ഞ എങ്ങനാ മോനെ.. പാറു നി അത് കൊടുത്തേ... മോൻ അത് കുടിക്കും... അവളവന്റെ അടുത്തേക്ക് പത്രവുമായി ചെന്നു... എന്നാൽ വാങ്ങാതെ ഇരിക്കുന്ന ശിവനെ കണ്ടതും അവൾക്കു ദേഷ്യം വന്നു.... ശിവേട്ട 😡.. ഇത് പിടിക്കുന്നുണ്ടോ.... അവളുടെ വിളിയിൽ അവനും ദേഷ്യം വന്നെങ്കിലും അവനതു പുറമെ കാണിക്കാതെ അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങാനായി കൈ പൊക്കിയതും അവനു കഴിയുന്നില്ലായിരുന്നു... പാറു.. അതിന്റെ കയ്യിൽ ഡ്രിപ് ഇട്ടേക്കുന്നൊണ്ട്.. പിടിച്ചു കുടിക്കാൻ പറ്റില്ല..

നി അതിങ് കൊണ്ട് വാ... അവരത് പറഞ്ഞതും ശിവൻ ഞെട്ടി പാറുവിന്റെ അമ്മയെ നോക്കി.. അവൻ നോക്കുമ്പോൾ പാറുവിന്റെ കയ്യിൽ നിന്നും പത്രം വാങ്ങി തന്റടുത്തു വന്നിരിക്കുന്ന ആ അമ്മയേയ.. മകളെ ഇത്രയും താൻ ദ്രോഹിച്ചിട്ടും തനിക്കു വയ്യാന്നു അറിഞ്ഞു ഒടി വന്ന ആ സ്ത്രിയോട് അവനു എന്തോ ആത്മബന്ധം തോന്നി.... അവർ സ്പൂണിൽ കഞ്ഞിയെടുത്തു അവനു നേരെ നീട്ടി... എന്നാൽ അവനതു വാങ്ങി കഴിക്കുവാൻ തോന്നിയില്ല... വാ തുറക്ക് മോനെ... മോന്റെ അമ്മേടെ സ്ഥാനത്തു കണ്ടാമതി.. ഇതൊരു കുറച്ചിലായി കാണണ്ട... മക്കൾക്ക്‌ വയ്യാതെ വരുമ്പോൾ അമ്മമാർ വാരി തരില്ലേ അത് പോലെ... മോന്റെ അമ്മയാ വരി തരുന്നേ എന്ന് കരുതിക്കോ...

അവർ അത് പറഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. എന്നാൽ ആരും കാണാതെ ആ കണ്ണീരിനെ ഒളിപ്പിക്കുവാനും അവൻ പഠിച്ചിരുന്നു.. അവൻ വാ തുറന്നതും അവർ സന്തോഷത്തോടെ അവനു വരി കൊടുത്തു.. താൻ ഇത്രയും നാളും കഴിച്ച ആഹാരത്തിൽ നിന്നും ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു.. എന്തോ രുചി.. ഒരു പക്ഷെ ഇതിൽ സ്നേഹം ഉള്ളത് കൊണ്ടവാം തനിക്കങ്ങനെ തോന്നുന്നേ....( ശിവൻ ) അവർ ഓരോ വെട്ടം അവനു വരി കൊടുക്കുമ്പോളും അവൻ അവരെ തന്നെ നോക്കി ഇരുന്നു.. എന്നാൽ ശിവൻ മിണ്ടാതെ ഇരുന്നു ആഹാരം കഴിക്കുന്നത്‌ കണ്ട് അതിശയത്തിൽ നോക്കുവായിരുന്നു പാറുവും മീനുവും...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story