പുനർ വിവാഹം: ഭാഗം 13

punarvivaham

എഴുത്തുകാരി: ആര്യ

ഡി..... എന്താടി... ( മീനു ) ഇങ്ങേരെന്താടി ഒന്നും മിണ്ടാതെ ഇരിക്കുന്നെ... അമ്മ കോരി കൊടുക്കുന്നത് മുഴുവൻ കഴിക്കുന്നുണ്ടല്ലോ.. ( പാറു ) നിനക്ക് ശിവേട്ടന്റെ വായിനു നല്ലത് കേട്ടില്ലേ ഉറക്കം വരില്ല അല്ലെ.. മിണ്ടാതെ നിക്കടി.. അങ്ങേരു നോക്കുന്നു.. ( പാറു ) ഞാൻ അല്ലല്ലോ നി അല്ലേടി തുടക്കം ഇട്ടത്. ( മീനു ) പോടീ... **************** തനിക്കും ഇതുപോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.. അമ്മയുടെ കയ്യിൽ നിന്ന് ഇതുപോലെ കഴിക്കാൻ ഭാഗ്യം കിട്ടാത്ത മകൻ...അവനു അവനോടു തന്നെ പുച്ഛം തോന്നി... സ്നേഹത്തോടെ ഈ അമ്മ കോരി തരുമ്പോൾ ആഗ്രഹം തോന്നുവാ തനിക്കും ഒരു അമ്മയുണ്ടായിരുന്നെങ്കിൽ.... അമ്മേനു നാക്കെടുത്തു വിളിക്കാൻ പോലും ആരുമില്ലാത്തവൻ.. സംസാരിക്കാൻ തുടങ്ങുന്ന പ്രായത്തിനു മുന്നേ തന്നിൽ നിന്നും തട്ടി എടുത്തില്ലേ.... മോനെ.. കുറച്ചൂടെ എടുക്കട്ടെ... വിശപ്പുള്ളത് കൊണ്ടല്ലേ ഇത് മുഴുവനും കുടിച്ചത്... അവരത് ചോദിച്ചതും വിശപ്പ്‌ മാറിയട്ടു കൂടെ അവൻ ഇനിയും വേണമെന്ന് തലയാട്ടി....

അവർ വീണ്ടും കഞ്ഞിയെടുത്തു അവനു കോരി കൊടുത്തു... അവർ എണീറ്റു മാറിയപ്പോൾ ഇത്രയും നേരം താൻ പിടിച്ചു നിർത്തിയ കണ്ണീർ അവൻ പെട്ടെന്ന് തുടച്ചു മാറ്റി... ആരും കണ്ടില്ലെങ്കിലും അവനെ തന്നെ ശ്രെധിച്ചു നിന്ന പാറു ഇത് കണ്ടിരുന്നു.. ഒരു ഗ്ലാസ്സിൽ ചൂടുവെള്ളവുമായി അവളവന്റെ അടുത്തേക്ക് ചെന്നു... ദാ.. കുടിക്കു ചൂടുവെള്ളവ..ഇവിടെ കള്ളൊന്നും കിട്ടില്ല.. അല്ലാരുന്നേ ക്യു നിന്നു ഒരു കുപ്പി വാങ്ങി ഒഴിച്ചങ്ങോട്ട് തരാരുന്നു.... അവളതു പറഞ്ഞതും അവൻ ദേഷ്യം കടിച്ചമർത്തി അവളെ നോക്കി.... അവൾ നീട്ടിയ ഗ്ലാസ്സ് അവളുടെ കയ്യിൽ നിന്നും മേടിച്ചു... താനെന്തിനാ കരഞ്ഞേ.... തന്റെ കണ്ണ് നിറഞ്ഞു.. ഞാൻ കണ്ടതാ..... അവനടുത്തേക്ക് ചാഞ്ഞു നിന്നു കൊണ്ട് ആരും കേൾക്കാത്തവൾ ചോദിച്ചു.... ആര് കരഞ്ഞെന്നാടി.....

വയ്യാതെ കിടക്കുവാണെന്നൊന്നും ഞാൻ നോക്കില്ല.. ഇതെല്ലാം വലിച്ചെറിഞ്ഞിട്ട് പോകാനും എനിക്ക് മടിയില്ല.. നിന്റെ ചിലവിനാണല്ലോ ഞാൻ ഇപ്പൊ കിടക്കുന്നെ അതിന്റെ അഹങ്കാരം എടുത്തോണ്ട് എന്റെ അടുത്തേക്ക് വന്നാൽ... ഈ ശിവന്റെ കയ്യിടെ ചൂട് നി അറിയും... അവടെ ഒരു ചോദ്യം ചെയ്യൽ... അവൻ ദേഷ്യത്തിൽ മുഖം തിരിച്ചു... നിങ്ങൾക്കേ ഇതൊക്കെ വരേണ്ടത് തന്ന...അവളവിടെ നിന്നും ചവിട്ടി തുള്ളി വെളിയിലേക്ക് ഇറങ്ങി... ഹ്മ്മ്.. ഇങ്ങനേം ഉണ്ടോ അഹങ്കാരം... എന്നാലും ഇങ്ങേരു എന്തിനാ കണ്ണ് നിറച്ചേ... ആ കഞ്ഞി മതിയായിട്ടും വീണ്ടും എന്തിനാ വാങ്ങി കുടിച്ചേ... അമ്മയോട് എന്താ ദേഷ്യയോഎടാതെ ഇരുന്നേ... ഓ തല പെരുക്കുവാ.... കുറച്ചു നേരം പുറത്തേക്കു നോക്കി ഇരുന്നവൾ എന്തോ ആലോചിച്ചതു പോലെ ഫോൺ കയ്യിലെടുത്തു പ്രവീണിനെ വിളിച്ചു... ഹലോ...... ഏട്ടാ.... അഹ് പറ.. മോളെ എന്താ കാര്യം.... ഏട്ടാ.. അത്.. എനിക്കൊരു കാര്യം പറയാനുണ്ട്...

. സിദ്ധിടെ കാര്യം അല്ലെ... ഏഹ്ഹ്..🙄.. ഏട്ടൻ എങ്ങനെ അറിഞ്ഞു.... ( പാറു ) അമ്മ എന്നോടും അച്ഛനോടും വിളിച്ചു പറഞ്ഞിട്ട പോയത്... ഇപ്പൊ എന്താ കാര്യം.. നിങ്ങളു പെട്ടെന്ന് വരില്ലേ.. ഞാൻ കൂട്ടാൻ വരണോ... ഏഹ്ഹ്.... ഏട്ടാ.. അതൊന്നും അല്ല... പിന്നെ.. എന്താ നി കാര്യം പറ... ( പ്രവീൺ ) ഏട്ടാ ശിവേട്ടനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല... ആൾക്ക് അത് പോലെ വയ്യ... മിക്കവാറും രണ്ടു ദിവസം കിടക്കേണ്ടി വരും പുള്ളിക്കണേ ഫ്രണ്ട്‌സ് ഉണ്ടോ ഇല്ലിയോ ഒന്നും അറിയില്ല.. ആ ചൂടാനോട് ഞാൻ മിണ്ടിയ അപ്പൊ കടിച്ചു കീറാൻ വരും... ഞങ്ങള് പോയ ആളിവിടെ ഒറ്റക്കെ ഒള്ളു... ഏട്ടൻ ഒന്ന് വരുമോ.. നൈറ്റു കൂട്ടിരിക്കാൻ.. എന്തേലും ഒരു ആവശ്യത്തിന്... പ്ലീസ് ഏട്ടാ ഒന്ന് വായോ.... ഡി അപ്പൊ അവന്റെ ആരും ഇതുവരെ വന്നില്ലേ... എന്റെ ഏട്ടാ അതോണ്ടല്ലേ പറഞ്ഞെ... ആൾക്ക് മാറി ഇടാൻ ഡ്രസ്സ്‌ പോലും ഇല്ല.. ഇങ്ങനെ ഇട്ടേച്ചു വരാൻ തോന്നുന്നില്ല... ഏട്ടൻ പെട്ടെന്നു വാ...

ഞാൻ വീട്ടിൽ പോയി ഫ്രഷ് ആയിട്ട് പെട്ടെന്ന് വരാം.. ഞാൻ വന്നിട്ട് നിങ്ങള് ഇറങ്ങിയ മതി... ഹ്മ്മ്.. ശെരി... അവളതു പറഞ്ഞു ഫോൺ വെച്ചു.... മുറിയിലേക്ക് ചെന്നപ്പോൾ വാതിലിനടുത്തേക്ക് നോക്കി ഇരിക്കുന്ന ശിവേട്ടനെയാ കണ്ടത്... അമ്മ എടുത്തു വെച്ച പാത്രം ഒക്കെയും കവറിലേക്ക് വെക്കുവാ.. മീനു അമ്മടെ കൂടെ ഉണ്ട്....ശിവേട്ടന്റെ കണ്ണുകളിലേക്ക് നോക്കും തോറും തന്റെ ഹൃദയം ഇടിക്കുവാൻ തുടങ്ങിയിരുന്നു... അല്ലേലും എന്റെ ഹൃദയം ആണെന്ന് പറയനെ കൊള്ളു കണ്ടില്ലേ അങ്ങേരെ കാണുമ്പോ കാന്തം തുരുമ്പിൽ ആകർഷിക്കുന്നത് #📙 നോവൽ പോലെ അങ്ങോട്ടേക്ക് ചാടാൻ വെമ്പി നിക്കുന്ന ഹൃദയത്തെ.... ഈ മരയോന്തു എന്നെ തന്നെ എന്തിനാ ഇങ്ങനെ നോക്കുന്നെ... എങ്ങനെ നോക്കാതിരിക്കും പട്ടി ചന്തക്കു പോയത് പോലെ ഉള്ള എന്റെ കോലം കണ്ടാൽ ഏതു പിച്ചക്കാരി വരെ നോക്കി ഇല്ലങ്കിലേ അത്ഭുതം ഉള്ളു ...... ഇവിടുന്നു ഇറങ്ങിട്ടു വേണം പഴേ ശിവൻ ആകുവാൻ... അമ്മേ....

( പാറു ) പോകണ്ടേ നമുക്ക്..... അവളതു ചോദിച്ചതു അമ്മയോടാണെങ്കിലും കണ്ണുകൾ എന്തോ ആലോചിച്ചിരിക്കുന്ന ശിവന്റെ മുഖത്തേക്കായിരുന്നു..... പാറു മോനെ ഇട്ടേച്ചു എങ്ങനാ... ആരെങ്കിലും കൂട്ടിനു.. മോന്റെ ഫ്രണ്ട്സിനെ ആരേലും വിളിച്ചായിരുന്നേ ഈ രാത്രിയിലേക്ക്.... ( അമ്മ ) സ്വന്തം എന്ന് പറയാൻ ആരുമില്ലാത്തവന് എവിടുന്നാ കൂട്ടുകാരു.. ( ആത്മ )( സിദ്ധി ) ശിവേട്ട... ആരേലും ഒന്ന് വിളിക്കുമോ... ഇന്നത്തേക്ക്.. ഇല്ലങ്കിൽ ഞാൻ നിക്കാം.... ( മീനു ) ഏയ്.. ആരും നിക്കണ്ട.. ഞാൻ ഫ്രണ്ടിനെ വിളിച്ചോളാം... നിങ്ങളു പൊക്കോ... ഇത്രയൊക്കെ ചെയ്യ്തു തന്നതിന് നന്ദി..അവൻ അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു... അഹ്.. എന്നാ വിളി.. ഞങ്ങള് അവര് വന്നിട്ട് പൊക്കോളാം.... പാറു കൈ രണ്ടും കേട്ടി അവനു മുന്നിൽ വന്നു നിന്നു.... ഇവളിന്ന് എന്റെ വായിന് കേൾക്കാതെ പോകുന്ന ലക്ഷണം ഇല്ലെന്ന തോന്നുന്നേ......😡.. ഞാൻ വിളിച്ചോളാം നിങ്ങള് പൊക്കോളാൻ പറഞ്ഞില്ലേ....😡

ഓ ഞങ്ങള് പോയാലെ അവരൊക്കെ വരാത്തൊള്ളോ..... എന്തിനാ ശിവേട്ട ഈ അഭിനയം.. വരാൻ ആരെങ്കിലും ഫ്രണ്ട്സ് ഉണ്ടായിരുന്നെ ഇതിനോടകം തന്നെ ശിവേട്ടൻ അവരെ വിളിച്ചു എത്തിച്ചേനെ.....( പാറു അത് പറഞ്ഞതും ശിവാനുൾപ്പെടെ എല്ലാവരും അവളെ തന്നെ നോക്കി ) അമ്മേ.. ഞാൻ ഏട്ടനെ വിളിച്ചിട്ടുണ്ട്.. ഏട്ടൻ വരാനും പറഞ്ഞിട്ടുണ്ട്.. പിന്നെ ഏട്ടൻ വന്നു കഴിഞ്ഞിട്ട് നമുക്ക് പോകാം...എല്ലാവരും അതിനു സമ്മതിക്കുവേം ചെയ്യ്തു..എല്ലാവരും ഓരോ സ്ഥലത്തു ഇരുന്നപ്പോൾ മീനു അവനടുത്തു ചെന്നിരുന്നു.... ചേട്ടാ.... അവളുടെ ആ വിളിയിൽ എന്താണെന്നുള്ള ഭാവത്തിൽ ശിവൻ മീനൂനെ നോക്കി.... ശിവേട്ടൻ എന്താ ലക്ഷ്മി ചേച്ചിയെ കാണാൻ വരത്തെ.... എനിക്കരേം കാണാമെന്നു തോന്നിയട്ടില്ല...😡 അവളൊന്നു ചിരിച്ചു... ചേട്ടന് എന്തിനാ ഇത്ര ദേഷ്യം.. ചേച്ചി പാവല്ലേ.. കുഞ്ഞാവ വരാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ എല്ലാരും ഓരോ ആഗ്രഹങ്ങളു പറയില്ലേ..

നല്ല ഫുഡ്‌ വേണം, മാങ്ങാ വേണം, ഐസ്ക്രീം വേണം എന്നൊക്കെ.. എന്നാൽ ചേച്ചി പറഞ്ഞത് എന്റെ ശിവേട്ടനെ എനിക്കൊന്നു കാണാൻ തോന്നുവാ ജിത്തേട്ടന്നാ.എന്ന് ... അന്ന് ചേച്ചി അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു തള്ളി... നിന്റെ കലിപ്പൻ ചേട്ടൻ നിന്നെ കാണാൻ വന്നത് തന്നെ എന്ന് പറഞ്ഞിട്ട് എല്ലാരും ചിരിച്ചു..പക്ഷെ ചേച്ചി ചിരിച്ചില്ല പകരം കുറെ കരഞ്ഞു... അന്നൊക്കെ എനിക്ക് ശിവേട്ടനോട് ഒരു പാട് ദേഷ്യം തോന്നി.. ഇത്രയൊക്കെ സ്നേഹിക്കുന്നവരെ എന്തിനാ ശിവേട്ടൻ മാറ്റി നിർത്തിയിരിക്കുന്നത്.. ശിവേട്ടന് ആഗ്രഹമില്ലേ ചേച്ചിയെ കാണണം എന്നൊക്കെ... ഒന്ന് വിളിച്ച ഓടി വരും..വിളിച്ചൂടെ എപ്പോഴെങ്കിലും..... മീനു കണ്ണ് നിറച്ചു കൊണ്ട് അവനോടു ചോദിച്ചിട്ടും പുച്ഛം കലർന്ന ചിരിയാലേ മുഖം തിരിക്കാനെ അവനു കഴിഞ്ഞുള്ളു... ഇത് കണ്ടു കൊണ്ടാണ് പാറു അവിടെ ഇരുന്നത്... മീനുവേ...

ഈ രക്തബന്ധങ്ങൾ എന്താണന്നൊക്കെ അത് മനസിലാക്കാൻ കഴിവുള്ളവരോട് പറഞ്ഞിട്ടേ കാര്യം ഉള്ളു... ഒരു അനിയത്തീടെ സ്നേഹം അനുഭവിച്ചു തീർക്കാനൊക്കെ യോഗം വേണം... പാറു അത് പറഞ്ഞതും ശിവൻ ദേഷ്യം കൊണ്ട് കണ്ണുകൾ ഇറുക്കെ അടച്ചു കയ്യ് ചുരുട്ടി പിടിച്ചു.... പാറുവിന്റെ ഫോണിൽ ആരോ വിളിച്ചപ്പോൾ അവളവിടെ നിന്നും എണീറ്റു പോയി .. തിരിച്ചു റൂമിലേക്ക്‌ കയറി വന്ന പാറുവിന്റെ പുറകിലായി പ്രവീണും ഉണ്ടായിരുന്നു... ശിവൻ അവനെ നോക്കിയതും പ്രവീൺ ചിരിച്ചു കാണിച്ചു.. ഓ എല്ലാം കൂടെ കിട്ടിയ അവസരം മുതലക്കാൻ വന്നതാണോ... വയ്യാതായി പോയി.. ഇവിടുന്നു ഇറങ്ങിയിട്ടു ഈ ശിവൻ ആരാണെന്നു പാർവ്വതി നി അറിയും....... പ്രവീൺ ചിരിച്ചു കൊണ്ട് അവനടുത്തേക്ക് വന്നിരുന്നു... എൻങ്ങനൊണ്ടടോ.. ഇപ്പൊ.....( പ്രവീൺ ) കുറവുണ്ട്.. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... പ്രവീൺ അവനെ ആകെ ഒന്ന് നോക്കി.. അന്ന് തന്റെ മുന്നിൽ വന്നു നിന്ന ശിവനെ അല്ല ഇത്.. അവന്റെ കണ്ണില് പ്രതികാരം അല്ല മറ്റെന്തോ അവസ്ഥ... അവനെന്തിനാണ് ഇങ്ങനെ നശിക്കുന്നത്... ആരോടുള്ള വാശിയാണ്......

പ്രവീണിന് ശിവനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല.. എല്ലാവരും പോയിട്ട് ചോദിക്കാം എന്ന് കരുതി.... പാറു പ്രവീണിനോട് ഓരോന്നും ചോദിക്കുന്നതും പറയുന്നതും ചിരിച്ചു വരത്താനം പറയുന്നതുമൊക്കെ ശിവൻ നോക്കി കാണുകയായിരുന്നു... തന്റെ അടുത്ത് ഇത്രയും നേരം നിന്ന പാർവ്വതിയിൽ നിന്നും അവൾക്കു ഒരുപാട് മാറ്റം വന്നത് പോലെ... ഇതാണോ ഇവള് പറഞ്ഞ സഹോദര്യസ്നേഹം..... പ്രവീണിനടുത്തുള്ള അവളുടെ സ്നേഹം അവന്റെ കരുതൽ എല്ലാം ശിവൻ ശ്രെദ്ധിക്കുകയായിരുന്നു... ഇടയ്ക്കു ഉള്ള രണ്ടിന്റെയും മുട്ടൻ വഴക്ക്.. ഹോസ്പിറ്റലിൽ ആണെന്ന് പോലും ഓർക്കാതാ രണ്ടുടെ ചെറിയ കാര്യങ്ങൾ പറഞ്ഞു അടി ഇടുന്നത്... ഇവറ്റകൾ രണ്ടും എപ്പോഴും അടിയമോനെ... ആരെങ്കിലും ഇടയ്ക്കു കയറിയാൽ ചോദിക്കും ഞാനും എന്റെ ഏട്ടനും തമ്മിലുള്ള വഴക്ക് ഞങ്ങൾ തമ്മിൽ തീർത്തോള പുറത്തൂന് ആരും വരണ്ടാന്നു... ആദ്യം ഒക്കെ പേടി ആരുന്നു ..

ഇപ്പോ രണ്ടുടെ എന്താണ് വെച്ചാ തീർക്കട്ടെന്ന് കരുതും... ശിവൻ അവരെ ശ്രെദ്ധിക്കുന്നത് കണ്ടിട്ടകണം പാറുവിന്റെ അമ്മ പറഞ്ഞതും... മുട്ടൻ വാക്ക് തർക്കം നടക്കുമ്പോൾ ഞാൻ നോക്കുന്നതൊന്നും അവൾ കാണുന്നു കൂടെ ഇല്ല... അത്രയ്ക്ക് ഉണ്ട്.. കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി കൊണ്ട് അവനടുത്തു ചെന്നിരിക്കുന്ന അവള് ചിരിക്കുമ്പോൾ മാത്രം വലതു കവിളിൽ മാത്രം കാണുന്ന നുണക്കുഴി... ഇന്നാണ് ശെരിക്കും ഈ രക്ഷസിയെ ശ്രെദ്ധിക്കുന്നത് തന്നെ... കാണാനൊക്കെ കൊള്ളാം.. പക്ഷെ നാക്കു.. അത് മാത്രം സഹിക്കാൻ പറ്റില്ല . കവിതകളല്ലേ കൊഴിഞ്ഞു വീഴുന്നത് ആ വായിൽ നിന്നു... അതോർത്തപ്പോൾ അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു... അഹ്.... സമയം പോയി.. ചെല്ല് ചെല്ല് മതി ഇവിടെ ഇരുന്നത്... അച്ഛൻ വരാറായി... i ഏട്ടൻ അത് പറഞ്ഞതും എനിക്കെന്തോ പോലെ.. ഇവിടുന്നു പോകുവാൻ തോന്നുന്നില്ല...( ആത്മ )( പാറു ) അമ്മേ എങ്ങനാ നിങ്ങള് പോകുന്നെ...

(പ്രവീൺ ) ഓ രാവിലെ വണ്ടി എടുത്തില്ല.. അപ്പോളത്തെ ഓട്ടത്തിൽ മീനുന്റെ വണ്ടിയ എടുത്തേ.... അമ്മ വരുമെന്നും കരുതിയില്ല.. ഇനി ഓട്ടോ വിളിച്ചു പോകാം... മീനു നി അങ്ങ് വന്നേക്കില്ലേ വണ്ടിയെല്...പാറു പറഞ്ഞു നിർത്തി അവൾ തലയാട്ടി....... മീനു... ശിവൻ വിളിച്ചതും എല്ലാരും അവനെ നോക്കി... ശിവൻ കയ്യെത്തി ടേബിളിൽ നിന്നും കാറിന്റെ കീ എടുത്തു.... മീനു.. നിനക്ക് കാർ ഓടിക്കാൻ അറിയില്ലേ... നീയും പിന്നെ.... അമ്മയും ഇതില് പൊക്കോ... പുറത്തു കാണും കാർ... അവിടെ ഇട്ടേട്ടും കാര്യമില്ലല്ലോ... ഞാൻ ഇവിടുന്നു ഇറങ്ങുമ്പോ കൊണ്ട് വന്ന മതി... ആ കീ അവൾക്കു നേരെ നീട്ടി... പക്ഷെ... ശിവേട്ട... അവൾ അത് വാങ്ങാതെ മടിച്ചു നിന്നു.... നിന്നോട് ഇത് പിടിക്കാനല്ലേ പറഞ്ഞെ... ഈ സന്ധ്യക്കു ഇനി ഓട്ടോ വിളിച്ചു പോകണ്ട... ശിവൻ ദേഷ്യപ്പെട്ടതും അവൾ അവന്റെന് ആ കീ വാങ്ങി. കാട്ടാളന്റെ സ്വഭാവത്തിൽ കുറച്ചൊക്കെ മാറ്റം വന്നെന്ന തോന്നുന്നേ...🙄... ഇനി എപ്പോഴാണോ പഴയ രീതിലേക്കു ചേഞ്ച്‌ ചെയ്യുന്നേ... ഒന്നും പറയാൻ പറ്റില്ല... മറ്റെന്തിലും വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കാൻ കൊള്ളില്ല.. ഓന്ത്‌ പോലും ഇങ്ങനെ മാറില്ല ...

( പാറു ) പറുവേ.. നി പോകുന്നില്ലേ... ഏഹ്.. എന്താ ഏട്ടാ... ( പാറു ) കൊള്ളാം.. എടി പൊട്ടി അമ്മയും മീനുവും പോയി.. നി ചെല്ല്.. അവൾ ശിവനെ നോക്കി.. എന്നാൽ മുഖം തിരിച്ചിരിക്കുന്ന അവൻ അവളെ നോക്കിയത് കൂടെ ഇല്ല.. അവൾ അവിടെ നിന്നും വെളിയിലേക്ക് പോയി... എല്ലാവരും പോയപ്പോൾ മുറിയിലാകെ ഒരു ശൂന്യത..... അവനോർത്തു ...... പ്രവീൺ എണീറ്റു ചെന്നു കൊണ്ട് വന്ന കവറുകളിൽ നിന്നും ഒരു കവർ എടുത്തു അവനടുത്തേക്ക് വന്നു... സിദ്ധി.... പ്രവീൺ വിളിച്ചതും സിദ്ധി അവനെ നോക്കി.... ധാ... എന്താഡോ... ഇത്.... തനിക്കു ഇടാൻ ഞാൻ കുറച്ചു ഡ്രസ്സ്‌ മേടിച്ചു... ഹ്മ്മ്.. സഹതാപം ആരിക്കും ഇല്ലേ....പെങ്ങളോട് പ്രതികാരം തീർക്കാൻ നടക്കുന്നവനോടുള്ള സഹതാപം.... പുച്ഛം കലർന്ന ചിരിയാലേ അവൻ ചോദിച്ചു.... എന്താടോ.. ഞാൻ അതൊന്നും ഉദ്ദേശിച്ചട്ടു പോലും ഇല്ല... പാറു വിളിച്ചപ്പോ പറഞ്ഞു തനിക്കു മാറ്റി ഉടുക്കാൻ ഡ്രസ്സ്‌ പോലും ആരും കൊണ്ട് വന്നില്ലന്ന്...

ധാ പിടിക്ക് എന്നിട്ട് മാറ്.. എനിക്ക് വേണ്ട... പ്രവീണിന് പോകാം.. ഞാൻ ഒറ്റയ്ക്ക് നിന്നോളം.... എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടുന്നത് എനിക്കിഷ്ടല്ല... അതിനു ഇതൊക്കെ ബുദ്ധിമുട്ടാണെന്നു എനിക്കു തോന്നുന്നില്ല....സിദ്ധി എല്ലാരേം പോലെ നി എന്നെ ശത്രു ആയി കാണാതെ നല്ല ഒരു ഫ്രണ്ട് ആയി കാണു... കുറച്ചു നേരം അവരൊന്നും മിണ്ടിയില്ല... ഇടയ്ക്കു നേരുത്തേ നേഴ്സ് വന്നു കയ്യിലെ പ്ലാസ്റ്റിക് ട്യൂബ് മാറ്റിയിരുന്നു..... പ്രവീണേ..... എന്താടോ.... എനിക്ക്.. എനിക്ക് ഒന്ന് കുളിക്കണമെടോ... അവനതു പറഞ്ഞതും പ്രവീൺ ചിരിച്ചു.. അതിനെന്താ.. പനി ഒന്നും അല്ലല്ലോ... വാ നിന്നെ ബാത്‌റൂമിൽ കൊണ്ടാക്കാം... പ്രവീൺ അവനെ പിടിച്ചു ബാത്‌റൂമിലേക്ക് എത്തിച്ചു... സോപ്പ്പും തോർത്തും അവന്റെ കയ്യിലേക്ക് കൊടുത്തപ്പോൾ ശിവൻ ഞെട്ടി പ്രവീണിനെ നോക്കി... എന്താഡോ നോക്കുന്നെ... ഞാൻ നിനക്ക് വേണ്ടുന്നതൊക്കെ വാങ്ങിട്ട വന്നേ....

പ്രവീൺ അത് പറഞ്ഞതും അന്നേദ്യമായി അവൻ ഒന്ന് ചിരിക്കുവാൻ ശ്രെമിച്ചു.. വെള്ളം തലയിലേക്ക് ഒഴിച്ചപ്പോൾ തലയിലെ ഭാരം കുറയുന്നത് പോലെ അവനു തോന്നി... ഇന്നലത്തെ കുടിച്ചതിന്റെ ക്ഷീണം അവനിൽ നിന്നും പോകുന്നതായി അവനു തോന്നി.. കുളിച്ചു കഴിഞ്ഞു പ്രവീൺ വാങ്ങിയ ഡ്രസ്സിലേക്ക് അവനൊന്നു നോക്കി... തനിക്കാരും ഇന്ന് വരെ ഒന്നും ചെയ്യ്തു തന്നട്ടില്ല.. എന്നാൽ തനിക്കു ആരുമല്ലാത്തവർ ഇന്ന് തന്റെ കാര്യങ്ങളൊക്കെ ചെയ്യ്തു തരുന്നു.... ആ ഡ്രെസ്സും ഇട്ടുകൊണ്ട് വെളിയിലേക്ക് വന്നപ്പോൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് കയറി വരുന്ന പ്രവീണിനെ കണ്ടു... പെട്ടെന്നവൻ അടുത്തേക്ക് വന്നു.. തന്നെ പിടിച്ചു ബെഡിൽ കൊണ്ട് ഇരുത്തി... ഹലോ.. മോളെ.. ഏട്ടൻ ഫോൺ വെക്കുവാ.. ശെരിയെന്ന... അവൻ കാൾ കട്ടാക്കി.. ഒഴിഞ്ഞ കസേരയിലേക്ക് വന്നിരുന്നു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story