പുനർ വിവാഹം: ഭാഗം 14

punarvivaham

എഴുത്തുകാരി: ആര്യ

 ആഹാ.. തനിക്കു കറക്റ്റ് ആണല്ലോ ഡ്രെസ്സ്.. എനിക്കൊരു സംശയം ഉണ്ടായിരുന്നു കറക്റ്റ് ആകുമോ അളവെന്നു ... പിന്നെ പാറുവാ വിളിച്ചേ... നിനക്ക് കഴിക്കാൻ എടുത്തു കൊടുത്തിട്ടേ കിടത്തവൊള്ളെന്നു.... പ്രവീൺ അതും പറഞ്ഞു ചിരിച്ചിട്ടും ശിവന്റെ മുഖത്തപ്പോഴും എന്തോ സങ്കടം നിഴലടിച്ചേക്കുന്നത് അവൻ ശ്രെദ്ധിച്ചു..... സിദ്ധി..... എന്താടോ..🙂 ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ താൻ.. അതോ പാറുവിനെ കാണുന്നത് പോലെ ശത്രു ആയി കണ്ടു പറയാതെ മാറ്റി നിർത്തുമോ. ഏഹ്ഹ്.. ശിവൻ എന്താണെന്നുള്ള ഭവത്തിൽ പ്രവീണിനെ നോക്കി... സിദ്ധി.. തനിക്കു മനസ് തുറന്നൊന്നു സംസാരിച്ചൂടേടോ.. തന്റെ ഉള്ളിൽ എന്തൊക്കയോ ഉണ്ട്.. അത് കൊണ്ട് മാത്രമാ നി ഇങ്ങനെ കുടിച്ചു നശിക്കുന്നത്.... എന്ത് കോലവാണെടാ ഇത്... നിന്റെ അമ്മയും അച്ഛനും നിന്നെ ഈ കോലത്തിൽ കണ്ടാൽ സഹിക്കുമോ... ഞാൻ ഇങ്ങോട്ട് കയറി വന്നപ്പോൾ എനിക്ക് തന്നെ സംശയം തോന്നി അന്ന് എന്റെ കൂടെ ഉള്ളവരെ ഇടിചിട്ട തന്റേടത്തോടെ നിന്നു സംസാരിച്ച ആ ചെറുപ്പക്കാരൻ തന്നെയാണോ ഇതെന്ന്....

കസേരയിൽ നിന്നും എണീറ്റു മുന്നോട്ടു നടന്നു കൊണ്ട് അവൻ പറഞ്ഞു നിർത്തി ഇതെല്ലാം കേട്ടിട്ടും ഒരക്ഷരം മിണ്ടാതെ ഇരിക്കുകയായിരുന്നു ശിവ.... അവൻ തിരിഞ്ഞു നിന്നു ശിവനെ നോക്കി... ഇത്രയൊക്കെ ഞാൻ ചോദിച്ചിട്ടും നി ഒന്നും പറഞ്ഞില്ലല്ലോ സിദ്ധി.... വേണ്ട നി ഒന്നും പറയണ്ട.. ഒരു പക്ഷെ പറയാൻ വേണ്ടി ഉള്ള കാര്യങ്ങൾ ആയിരിക്കില്ല നിന്റെ ജീവിതത്തിൽ... പക്ഷെ നി ഇങ്ങനെ തോറ്റു കൊടുക്കല്ലു ആർക്കു വേണ്ടിയും... നിനക്കും ജീവിക്കണ്ടെ മറ്റുള്ളവർക്ക് വേണ്ടി തോറ്റു കൊടുക്കുവാൻ ആണെങ്കിൽ അതിനെ നിന്റെ മുന്നിൽ സമയം കാണു... അത് നി ഓർത്തോ...... അത്രയും പറഞ്ഞു കോണ്ടു പ്രവീൺ അവിടെ നിന്നു വെളിയിലേക്ക് ഇറങ്ങി പോയി.... അവൻ പോയതും ബെഡിലേക്ക് തല വെച്ച് ശിവ കിടന്നു... ഉള്ളു നീറുമ്പോൾ കുടിച്ചു നശിക്കട്ടെന്ന് കരുതി.... ആർക്കു വേണ്ടിയും മാറ്റി വെക്കാൻ ശിവന്റെ ജീവൻ എന്തിനാ എന്ന് തോന്നി... രാവും പകലും മദ്യത്തെ കൂട്ട് പിടിച്ചു...

ആ ഫോൺ കാൾ അത് മാത്രമാ ഇടക്കൊക്കെ എന്നെ ഇങ്ങനൊരു ഭ്രാന്തൻ ആക്കി മാറ്റുന്നത്.... മറ്റുള്ളവരോട് ദേഷ്യപെടാൻ അല്ലാതെ ഒന്ന് ചിരിക്കുവാനോ സ്നേഹത്തോടെ സംസാരിക്കുവാനോ എനിക്കറിയില്ല... അവന്റെ കണ്ണിൽ നിന്നും ഒഴികി ഇറങ്ങുന്ന കണ്ണുനീരിൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടായിരുന്നു... ***************** പുറത്തേക്കു ഇറങ്ങിയ പ്രവീൺ ഫോൺ എടുത്തു പാറുവിനെ വിളിച്ചു.. ഹലോ മോളെ... ഹലോ.. പാറു ഇല്ല.. നിന്നോടാരാടി കോപ്പേ ഫോൺ എടുക്കാൻ പറഞ്ഞെ.... ഓഹോ എന്റെ ഫോണിൽ വിളിച്ചിട്ട് എന്നെ ചോദ്യം ചെയ്യുന്നോ മിസ്റ്റർ..😡 അവളതു പറഞ്ഞതും അവൻ ഫോണിൽ നോക്കി.. ഓ ഈ കാലിത്തിടെ നമ്പർ ആയിരുന്നോ..പാറു ഇങ്ങോട്ട് വിളിച്ച നമ്പറിൽ തന്നെ തിരിച്ചു വിളിച്ചതാ അതിനിടക്ക് ഇവളുടെ ആണോ എന്ന് നോക്കാൻ ഞാൻ സേവ് ചെയ്തട്ടും ഇല്ലായിരുന്നു.ഈ നമ്പർ . ( ആത്മ ) ഹലോ.. അനക്കവില്ലല്ലോ.. ചത്തോ ..

( meenu) ചത്തത് നിന്റെ.. ദേ പെണ്ണെ എന്നെ കൊണ്ട് നി പറപ്പിക്കല്ലു ഫോൺ നി പാറുന്റെലു കൊടുത്തേ... മര്യാദക്ക് പറയാങ്കിൽ മാത്രം കൊടുക്കാം... ( മീനു ) അഹ് ഇത്രയൊക്കെ മര്യാദയെ എനിക്കറിയൂ.. നി ഫോൺ പാറൂന്റെ കയ്യിൽ കൊടുക്കടി...😡 ഓ.. ഇത് ഭയങ്കര ശല്യണല്ലോ... പാറു.. ഇന്നാ ഫോൺ.... ആരാടി... വേറെ ആരാ നിന്റെ ചോട്ടൻ.. ചോട്ടാനോ.. അതെന്ത്.... ( പാറു ) ഹലോ.. മോളെ... അഹ് പറ ഏട്ടാ.... മോളെ ഞാൻ അവനോടു ചോദിച്ചു പക്ഷെ അവനൊന്നും മിണ്ടുന്നില്ല.... അവനെന്താക്കയോ പ്രോബ്ലെംസ് ഉണ്ട്.... സത്യം പറയാലോ ഏട്ടാ.. ഞാൻ പേടിച്ച ഇരുന്നേ..അന്ന് ആ പ്രശ്നം കഴിഞ്ഞതിൽ പിന്നെ ഞാൻ ശിവേട്ടനെ കണ്ടട്ടില്ല... അത് കഴിഞ്ഞു കണ്ടപ്പോൾ ഇതേ കോലം തന്നെ ആയിരുന്നു.. അന്ന് മുതൽ ഒരു പേടി ആയിരുന്നു ഇനി ഞാൻ കാരണം ആണോ ആളിങ്ങനെ ആയതെന്നു.... ഏയ് അതൊന്നും ആയിരിക്കില്ല മോളെ..അവനു മറ്റെന്തക്കയോ പ്രേശ്നങ്ങളാ.. അഹ് വഴിയേ കണ്ടു പിടിക്കാം...

എന്നാ ശെരി മോളെ .. കിടക്കാറായില്ലേ... ഗുഡ്‌നൈറ്... ഗുഡ്‌നൈറ് ഏട്ടാ... **************** മീനുട്ടി... നാളെ നേരുത്തേ നമുക്ക് പോകണം... എവിടെ 🙄... അത് ഹോസ്പിറ്റലിൽ..... എന്തിനു നിന്റെ ചേട്ടൻ ഉണ്ടല്ലോ... അതുകൊണ്ടല്ല... ഏട്ടന് രാവിലെ ജോലിക്ക് പോണ്ടതല്ലേ.. ഇനി വീട്ടിൽ വരണം റെഡി ആകണം... അതുകൊണ്ട് നേരത്തെ പോണം... ഒരു ആറു മണി ആകുമ്പോൾ..ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്... തലയിലേക്ക് പുതപ്പു മൂടികൊണ്ട് കിടന്ന മീനു ആ പുതപ്പു വലിച്ചു മാറ്റി... ആറുമാണിയോ......🙄 ആറുമാണി അല്ലടി ആറുമണി... മര്യാദക്ക് കിടന്നു ഉറങ്ങു പെണ്ണെ... പാറു തിരിഞ്ഞു കിടന്നു... പാറുവേ.. നിനക്കെന്താടി പറ്റിയെ..... ( മീനു ) എന്ത് പറ്റാൻ..🙄( പാറു ) അല്ല ശിവേട്ടന്റെ കാര്യത്തിൽ നിനക്ക് എന്താ ഇത്ര താല്പര്യം.... അതോ.. ഡി അങ്ങേരോട് വഴക്കിട്ടു ഇരിക്കാൻ ഒരു പ്രേത്യേക സുഖ.. നിനക്ക് പറഞ്ഞ മനസിലാവില്ല... ( പാറു ) അഹ്.. വഴക്കിട്ടു ഒടുക്കം രണ്ടൂടെ പ്രേമത്തിൽ ആകുവോ...

( meenu) ചാൻസ് ഇല്ല മോളെ.. ആ സാധനത്തിനെ ജീവിതകാലം മുഴുവൻ ചുമക്കാൻ എനിക്ക് പറ്റില്ല.. ഞാൻ ഇങ്ങനെ സിംഗിൾ ആയി നടക്കുന്നത് നിനക്ക് ഇഷ്ടകുന്നില്ല അല്ലെ... ( പാറു ) എന്നാലും.. ( meenu) ഒരെന്നാലും ഇല്ല.. ഉറങ്ങു പെണ്ണെ.. ഇനി ഇവിടെ കിടന്നു മിണ്ടിയ ഞാൻ ഏട്ടന്റെ റൂമിൽ പോയി കിടക്കും നി ഇവിടെ ഒറ്റയ്ക്ക് കിടക്കേണ്ട അവസ്ഥ വരും ഓർത്തോ.... ഓ ഞാൻ ഒന്നും മിണ്ടുന്നില്ലേ... **************** പിറ്റേന്ന് നേരം വെളുത്തതും.... മീനുവേ... ഡി എണീക്കടി..... പാറുവിന്റെ വിളി കേട്ടവൾ കണ്ണും തിരുമ്മി എണീറ്റു.. കണ്ണുതുറന്നതും മുന്നിൽ കുളിച്ചൊരുങ്ങി തന്നെ ദേഷ്യത്തോടെ നോക്കുന്ന പാറുവിനെയാ... എന്താടി നി ഇങ്ങനെ നോക്കുന്നെ..🙄 നിന്നോട് ഞാൻ പറഞ്ഞതല്ലേ നേരുത്തേ എണീക്കാണോന്നു... ഞാൻ കരുതി കുളിച്ചിട്ടു വരുമ്പോലെങ്കിലും നി ഉണർന്നു ഇരിക്കുമെന്ന്.. പക്ഷെ വന്നു നോക്കിയപ്പോ പൊത്ത് പോലെ കിടന്നു ഉറങ്ങുന്നു...😡

ഡി നേരം വെളുത്തു പോലും ഇല്ലല്ലോ ഇത്ര നേരുത്തേ പോയട്ടെന്തിനാടി.... എനിക്കാണേൽ ഉറക്കം വരുവാ... ദേ മീനു നി എണീറ്റില്ലേ നിന്റെ ഈ പാട്ട തലേലോട്ട് ഞാൻ വെള്ളം കൊണ്ട് ഒഴിക്കും.. നി ലാബിൽ പോകുമ്പോളും ഈ സമയത്തു എണീക്കുന്നതല്ലേ... ഓ നി വഴക്കിടണ്ട ഞാൻ എണീറ്റു.... മീനു കുളിച്ചു റെഡി ആയി വന്നപ്പോഴേക്കും പാറു താഴേക്കു പോയിരുന്നു... കൊള്ളാം.. പോയോ അവള്.. എന്താ അവളുടെ ഉള്ളിൽ... ശിവേട്ടനോട് എന്തെങ്കിലും ഇഷ്ടോ മറ്റോ.. അതിനു വഴി ഇല്ല.. അങ്ങനെ എന്തേലും ഉണ്ടായിരുന്നെങ്കിൽ അവളെന്നോട് പറഞ്ഞേനെ... അങ്ങനെ ഒരു ഇഷ്ടം ഉണ്ടായാൽ തന്നെ ആ പാവത്തിന് വീണ്ടും അതൊരു സങ്കടം ആകും.. ശിവേട്ടൻ ഒരു പെണ്ണിനേയും സ്നേഹിച്ചട്ടില്ല എല്ലാവരോടും ഒരു തരം വെറുപ്പാ... അങ്ങനെ ഒരു ഇഷ്ടം പാറുന് ശിവേട്ടനോട് തോന്നിയാലും ഒരിക്കലും ശിവേട്ടന് പാറുനോട് തോന്നില്ല.. എന്താ ഇപ്പൊ ചെയുക.. ഈശ്വരാ അവളുടെ മനസ്സിൽ അങ്ങനൊരു ആഗ്രഹം ഉണ്ടാവല്ലേ....

അമ്മേ.. കൊണ്ട് പോകാൻ ഉള്ളതൊക്കെ എടുത്തു വെച്ചോ... എല്ലാം എടുത്തു വെച്ച്.. ഉച്ചക്കത്തേക്ക് നിയോ അല്ലങ്കിൽ മീനുനെയോ പറഞ്ഞു വിട്ടമതി.. അമ്മ എല്ലാം ഉണ്ടാക്കി വെച്ചേക്കാം പോരെ..... അമ്മേ... എന്താടി.. അമ്മക്കറിയാലോ ഞാൻ അമ്മയെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി ആ കാണുന്നെ... ഞാൻ അമ്മയോട് ഒരു കാര്യം ചോദിച്ചോട്ടെ... എന്താമോളെ... അമ്മേ.. ഞാൻ ശിവേട്ടനോട് പെരുമാറുന്നത് രീതി വേറെ എന്തെങ്കിലും ആയി തോന്നുന്നുണ്ടോ അമ്മക്ക്... അമ്മേടെ മോളെ അമ്മക്ക് എന്നും വിശ്വാസാ.. ഇപ്പൊ എന്താ ഉണ്ടായേ.. ഇത് ചോദിക്കാൻ മാത്രം.. മീനുട്ടി.. ഇന്നലെ ചോദിക്കുവാ എനിക്ക് ശിവേട്ടനോട് എന്തെങ്കിലും ഉണ്ടോന്നു... എന്നിട്ട്..... ( അമ്മ ) ഉണ്ടായാൽ അല്ലെ ഉണ്ടന്ന് പറയാൻ പറ്റു.. പക്ഷെ ആൾക്ക് എന്താ പറ്റിയതെന്നു അറിയാൻ ഒരു തിടുക്കം... അത് കൊണ്ടുള്ള പ്രശ്നം.... അഹ് എന്തായാലും പോയിട്ടുവാ.. മോനെ കൊണ്ട് ഇത് മുഴുവൻ കഴിപ്പിക്കണേ...

ഓ ശെരി.... അതും പറഞ്ഞവൾ അവിടെ നിന്നും വെളിയിലേക്ക് വന്നു... അപ്പോളേക്കും മീനുവും ഒരുങ്ങി താഴേക്കു വന്നിരുന്നു.... **************** കുറച്ചു ദിവസം കൊണ്ട് ഉറക്കം ഇല്ലാഞ്ഞതിനാലാവം ക്ഷീണമൊക്കെ മാറി...കണ്ണ് തുറന്നു നോക്കിയപ്പോൾ പ്രവീൺ എണീറ്റിരുന്നു മുറിയിൽ അവനില്ലായിരുന്നു .... കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നിരുന്നു..പുറത്തു നിന്നും കയറി വന്ന അവന്റെലു ഫ്ലാസ്കും ഉണ്ടായിരുന്നു..... ഗുഡ്മോർണിംഗ്... ( പ്രവീൺ ) മോർണിംഗ്.. താൻ ഇതെവിടെ പോയതാ. ഈ രാവിലെ...ചെറു ചിരിയാലേ സിദ്ധി അവനോട് ചോദിച്ചു... ഞാൻ എണീറ്റപ്പോ താൻ നല്ല ഉറക്കം... വിളിച്ചു എണീപ്പിക്കാൻ തോന്നിയില്ല.. ഉറങ്ങിക്കോട്ടെന്ന് കരുതി... പിന്നെ എണീക്കുമ്പോ തന്നെ ചായ കുടിക്കുന്ന പതിവ് ഉണ്ട്.. പിന്നെ ഒന്നും നോക്കില്ല ഫ്ലാസ്ക്കും എടുത്തങ്ങിറങ്ങി... അപ്പോളല്ലേ മനസിലായത് നടക്കാൻ പോലും പറ്റുന്നില്ല അത്രയ്ക്ക് തണുപ്പാ പുറത്തു...

നേരെ ചെന്ന ഉടനെ ഞാൻ ഒരു ചൂട് ചായ വാങ്ങി കുടിച്ചു.. ഇല്ലാരുന്നേ വിറച്ചു വിറച്ചു ചത്തേനെ ഞാൻ... അത് പറഞ്ഞു പ്രവീൺ ചിരിച്ചതും കൂടെ സിദ്ധിയും ചിരിച്ചു... രണ്ടു പേരുടെയും ചിരി കണ്ടോണ്ടാണ് പാറുവും മീനുവും അങ്ങോട്ടേക്ക് വന്നത്... സിദ്ധി ഇങ്ങനെ ചിരിക്കുന്നത് അവൾ ആദ്യമായി കാണുന്നത് കൊണ്ട് തന്നെ അതിന്റെ ഒരു ഷോക്കിൽ ആയിരുന്നു അവൾ... പെട്ടെന്ന് പാറുവിനെ കണ്ടതും ശിവ ചിരി നിർത്തി... വാതിലിനടുത്തേക്ക് ദേഷ്യത്തിൽ അവൻ നോക്കുന്നത് കണ്ടു പ്രവീണും അങ്ങോട്ടേക്ക് നോക്കിയപ്പോളാ അവരെ രണ്ടാളെയും പ്രവീൺ കണ്ടത്... ഏഹ്ഹ്... നിങ്ങളെന്താടി ഈ കൊച്ചു വെളുപ്പാൻ കാലത്ത്...🙄( പ്രവീൺ ) അത് പിന്നെ.. ഏട്ടന് ജോലി ഉള്ളതല്ലേ.. ഇനി വീട്ടിൽ പോണം ഫ്രഷ് ആകണം... അതൊക്കെ കൊണ്ടാ..... അല്ലാതെ ശിവേട്ടനെ കാണാൻ അല്ല.. മീനു പിറുപിറുത്തു കൊണ്ട് അങ്ങോട്ടേക്ക് കയറി.. എന്നാൽ പാറു ഇത് കേട്ടിരുന്നു.. അവളുടെ കയ്യിൽ ഒരു പിച്ചും കൊടുത്തു അവളും അങ്ങോട്ടേക്ക് ചെന്നു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story