പുനർ വിവാഹം: ഭാഗം 15

punarvivaham

എഴുത്തുകാരി: ആര്യ

 ഏട്ടാ.... ഇനി ഏട്ടൻ പോയിക്കോ.. ഞങ്ങൾ വന്നില്ലേ.... ( പാറു ) കൊള്ളാം.. ഈ ചായ വാങ്ങാൻ വെളിലോട്ടു ഇറങ്ങിട്ടു തന്നെ ഒടുക്കത്തെ തണുപ്പു.. ഇനി ഞാൻ വണ്ടി ഓടിച്ചും കൂടെ പോണം അല്ലേടി... ഇപ്പൊ ഞാൻ പോയ നാളെ എന്നെ പനി പിടിച്ചു അഡ്മിറ്റ്‌ ആക്കണ്ടി വരും... എന്നിട്ട് ഞങ്ങള് വന്നപ്പോ ഈ തണുപ്പു ഇല്ലാരുന്നല്ലോ...🙄( പാറു ) എന്നിട്ടാണോ പാറുവേ നിന്റെ കൂടെ ഉള്ള ഈ കുരുപ്പു നിന്നു വിറക്കുന്നെ.... പ്രവീൺ മീനുനെ ചൂണ്ടി കാണിച്ചു..പാറു തിരിഞ്ഞു നോക്കിയപ്പോൾ കൈ രണ്ടും കൂട്ടി തിരുമ്മുന്ന മീനുവിനെയാ കണ്ടത്.. പാറു അവളെ നോക്കി കണ്ണുരുട്ടി... പ്രവീണിനെ നോക്കിയപ്പോൾ അവനിരുന്നു ചിരിക്കുന്നു... ശിവയെ നോക്കിയപ്പോ അതിന്റെ മുഖത്തു പ്രേത്യേക ഭാവങ്ങൾ ഒന്നും ഇല്ലന്ന് മനസിലായി... സിദ്ധി...... ഞാൻ ഇറങ്ങട്ടെടാ എന്നാ.....ഇല്ലങ്കിൽ എന്റെ അനിയത്തി കൊച്ചു ഇന്നെനിക്ക് സമാധാനം തരില്ല....ഞാൻ പോയിട്ട് വയികിട്ടു വരമ്.... പ്രവീൺ അവിടെ നിന്നും ഇറങ്ങി....

പാറു... എന്താ ഏട്ടാ.... മോളിങ് വന്നേ ഏട്ടൻ പറയട്ടെ മോളോട്.... അവൻ അവളേം കൂട്ടി വെളിയിലേക്ക് ഇറങ്ങി.. ശിവ ഒരു പാവമാ.. നി അവനെ ദേഷ്യം പിടിപ്പിക്കല്ല്... നിന്റെ സ്വഭാവം മറ്റാരെ കാട്ടിലും എനിക്കറിയാം.. ആരെ എങ്കിലും വഴക്കിടാൻ കിട്ടിയ നി അവരെ വെറുതെ വിടില്ലന്ന്... അതോണ്ട് തൽകാലം എന്റെ മോളു അടങ്ങി ഒതുങ്ങി ഇരിക്കണം കേട്ടല്ലോ.. അവനോടു വഴക്കിനു പോകല്ല്, ചാടി കയറി സംസാരിക്കല്ല് കേട്ടോ.... ഓ കേട്ട്.. ഏട്ടൻ പോയിട്ട് വാ...😁 ഹ്മ്മ് ..... ഞാൻ തിരിച്ചു വരുമ്പോ ഹോസ്പിറ്റലിൽ തിരിച്ചു വെക്കല്ലേ പാറു.... ഇല്ല... ഏട്ടൻ അങ്ങനാണോ എന്നെ വിചാരിച്ചു വെച്ചേക്കുന്നേ... ഞാൻ പാവല്ലേ.. ശിവേട്ടനോട് ഞാൻ ഒരു വഴക്കിനും പോകില്ല.. സത്യം....😢 ഓ നി സങ്കടപെടേണ്ട ഞാൻ വിശ്വസിച്ചു... പോരെ... പോട്ടെ എന്നാൽ.... അവൻ അവിടെ നിന്നും നടന്നു നീങ്ങി... മുറിയിലേക്ക് കയറിയ പാറു കാണുന്നത് ബെഡിൽ നിന്നു എണീക്കുന്ന ശിവയെയാ... അവൾ അവനടുത്തേക്ക് ചെന്നു..

പെട്ടെന്നവൾ ഒരു സഹായത്തിനായി അവന്റെ കയ്യിൽ പിടിച്ചു.... മീനു അവളുടെ പ്രേവർത്തികൾ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. പാറു കയ്യിൽ പിടിച്ചതറിഞ്ഞ ശിവൻ.. വലതു കൈ കൊണ്ട് അവളെ പിടിച്ചൊരു തള്ളൂ കൊടുത്തു പെട്ടെന്നുള്ള തള്ളായത് കൊണ്ട് അവൾ നേരെ ബെഡിലേക്ക് വീണു.... അഹ്.... എന്തുവാടോ കാണിച്ചേ... ഇതാ പറയുന്നേ ഇന്നത്തെ കാലത്ത് ആർക്കും ഒരു സഹായോം ചെയ്യാൻ പാടില്ലെന്ന്....കണ്ടില്ലേ മാടൻ എന്നെ തള്ളി ഇട്ടു കൊല്ലാൻ നോക്കുന്നെ....😏😏😏 അതേടി കൊല്ലാൻ നോക്കിയതാ... ബെഡിലേക്ക് തെള്ളി ഇട്ടാണല്ലോ സാധാരണ എല്ലാരേം കൊല്ലുന്നേ.. അത് ഞാനും ഒന്ന് ട്രൈ ചെയ്തതാ.. പക്ഷെ ചേച്ചി ചത്തില്ലല്ലോ...😏😏 ഓഹോ.. അപ്പൊ ഞാൻ ചാകണോന്നു ആണോ തന്റെ ആഗ്രഹം... ആണേ നിനക്കെന്താടി... ദേ പെണ്ണെ ഇന്നലെ ഞാൻ മിണ്ടാതെ നിന്നെന്നു കരുതി ഇന്ന് എന്റെ മെക്കിട്ടു കയറാൻ വന്ന ഉണ്ടല്ലോ... എനിക്കറിയാം എന്റെ കാര്യങ്ങൾ ചെയ്യാൻ....

അതിനു ഒരുത്തിടേം സഹായം എനിക്ക് വേണ്ട.... അല്ലെ തന്നെ നി എന്തിനടി കോപ്പേ എന്നും ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്... നിനക്ക് നിന്റെ വീട്ടിൽ എങ്ങാനം ഇരുന്നൂടെ.. നിന്റെ തിരുമോന്ത കാണുന്നതേ എനിക്ക് ദേഷ്യം ആണ്.. അതിന്റെ കൂടെ നേരം വെളുക്കുമ്പോ ഇവിടെ വന്നു ഇരിക്കാതെ.... ഒള്ള സമാധാനം കൂടെ കളയാൻ ഓരോന്ന് കേട്ടോയെടുത്തോളും..... ശിവ അതൊക്കെ പറഞ്ഞത് പാറുവിന് നല്ല വെഷമം ആയിരുന്നു.. എന്നാൽ അവളുത് പുറമെ കാണിച്ചില്ല.... ശിവേട്ട... മതി.... ഏട്ടൻ പറഞ്ഞതിത്തിരി കൂടുതലാ... ഏട്ടന് സഹായം വേണ്ടങ്കിൽ വേണ്ട അതിനു ഇങ്ങനാണോ പറയുന്നേ... ( meenu) മീനു നി ഇതിൽ ഇടപെടേണ്ട.. കുറച്ചു നാളായി പോട്ടെ പോട്ടെന്നു കരുതുവാ...( ശിവ ) പ്രവീൺ പറഞ്ഞത് കൊണ്ട് മാത്രം ശിവയെ തിരിച്ചവൾ ഒന്നും പറഞ്ഞില്ല... ശിവ അവളെ ദേഷ്യത്തിൽ നോക്കിയട്ടു അവിടെ നിന്നു മാറി... മീനു അവളുടെ അടുത്തേക്ക് ചെന്നു..

നിനക്കറിയില്ലേ പാറു ശിവേട്ടന്റെ കാര്യം പിന്നെ നി എന്തിനാ ഒരു വഴക്കിനായി അങ്ങോട്ട്‌ കേറി ചെന്നത്.. അതോണ്ടല്ലേ ഇത്ര ഒക്കെ കേട്ടതും.... ഇതൊക്കെ ഒരു രസല്ലേ.... പാറു ചെറു ചിരിയോടെ അവിടെ നിന്നും എണീറ്റു വെളിയിലേക്ക് നടന്നു... ഫ്രഷ് ആയി ശിവ വെളിയിൽ ഇറങ്ങിയപ്പോൾ പാറുനെ അവിടൊന്നും കണ്ടതെ ഇല്ല... പറഞ്ഞത് കൂടി പോയെന്നു അവനും തോന്നി... അപ്പോളേക്കും പാറുവും തിരിച്ചു വന്നിരുന്നു.. അവളുടെ പിറകിലായി ഡോക്ടർ ഉം നേഴ്സ് ഉം ഉണ്ടായിരുന്നു.. ശിവയെ കണ്ടതും അയാൾ ഒന്ന് ചിരിച്ചു .ഇപ്പൊ എങ്ങനുണ്ടടോ...( ഡോക്ടർ ) കുറവുണ്ട്.. ഡോക്ടർ.... ( ശിവ ) ഹ്മ്മ്... തനിക്കു വിക്കുണ്ടോ.. ഇല്ല ഡോക്ടർ..😁( ശിവ ) ഹ്മ്മ്.. ആട്ടെ തനിക്ക് എത്ര വയസുണ്ട്... ഇരുപത്തേഴ് ... അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... ഹ്മ്മ്..27 വയസു..ഒരു 70 വയസു വരെ എങ്കിലും ജീവിക്കണോന്നു ആഗ്രഹമില്ലെടോ.. അതോ പത്തു നാപ്പത് വയസ്സിലെ അങ്ങ് പോകണം എന്നാണോ..

ഏഹ്ഹ്..അല്ല തന്റെ മദ്യപാനം ഇങ്ങനെ മുന്നോട്ട് കൊണ്ട് പൊയാൽ അതിനും മുന്നേ അങ്ങ് പോകാം.. ഡോക്ടർ അത് ചോദിച്ചതും പാറു ചിരി അടക്കി നിന്നു.... ശിവ അത് കണ്ടിരുന്നു... എടൊ.. എന്റെ മകന്റെ പ്രായമേ തനിക്കുള്ളു... തന്നെ ഇവിടെ കൊണ്ടുവന്നപ്പോൾ മുതൽ എനിക്ക് അവനെയാ ഓർമ വന്നത്... ഒരു ഡോക്ടറും ഇങ്ങനൊക്കെ ചോദിക്കില്ല പക്ഷെ എനിക്ക് ചോദിക്കണം എന്ന് തോന്നി... തന്നെ ഇവിടെ കൊണ്ട് വന്നപ്പോലുള്ള തന്റെ അവസ്ഥ എന്താണെന്നറിയണെ.. ദേ ഈ നിൽക്കുന്ന കുട്ടിയോട് ചോദിച്ച മതി... നഗരത്തിലെ തന്നെ നല്ലൊരു ബിസിനസ്മാന്റെ മകൻ കുടിച്ചു നശിക്കുന്നു... അയ്യോ ഡോക്ടർ.. ഞാൻ അങ്ങനെ എന്നും മദ്യപിക്കാറില്ല... പിന്നെ ഈ രണ്ടാഴ്ച... ഈ രണ്ടാഴ്ച ഒരുമിച്ചു അങ്ങ് കഴിച്ചു അല്ലെ...ഡോക്ടർ ചിരിച്ചു കൊണ്ട് ചോദിച്ചു... ഡോ.... താൻ ഇനി ഇങ്ങോട്ട് ഇങ്ങനൊരു അവസ്ഥയിൽ വന്നേക്കരുത്.. കേട്ടല്ലോ...

ചിരിച്ചു കൊണ്ടായാൾ അവന്റെ കവിളിൽ തലോടി... അവനെ പരിശോധിച്ച ശേഷം ഒരു മരുന്നിനു കൂടെ എഴുതി പാർവതിയുടെ കയ്യിലേക്ക് കൊടുത്തു... ഇത് മേടിച്ചു ഇപ്പൊ ഒരെണ്ണം കൊടുക്കുക... ( നേഴ്സ് ) അവൾ തലയാട്ടി.... പറഞ്ഞതൊക്കെ ശിവക്ക് മനസിയല്ലോ അല്ലെ... അതും പറഞ്ഞു കൊണ്ട് അവരവിടെ നിന്നും പോയി... അവരു പോയി കഴിഞ്ഞതും പാറു വെളിയിലേക്ക് പോകുവാൻ തിരിഞ്ഞു.... പാർവ്വതി...😡 ശിവ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.... അവളെ ഭീതിയിലേക്ക് ചേർത്ത് നിർത്തി.... ആരോട് പറഞ്ഞിട്ടടി അവരേം വിളിച്ചോണ്ട് ഇങ്ങോട്ട് വന്നത്... എനിക്കരുടേം ഒരു ഉപദേശവും വേണ്ട... ഈ ശിവനെ ആരും മാറ്റാനും നോക്കണ്ട... ഞാൻ ഇങ്ങനാ ... കേട്ടോടി.. നിന്നെ പോലൊരുത്തി നന്നാക്കാൻ നോക്കിയാൽ ഞാൻ നന്നാകുമെന്നുള്ള തോനൽ ഉണ്ടങ്കിൽ എന്റെ മോളു അത് വേരോടെ പിഴുതു എറിഞ്ഞേക്ക്.... അവനവളിൽ നിന്നും മാറി നിന്നു.... ശിവേട്ട.. നിങ്ങളൊന്നു നിന്നെ...

നിങ്ങളെ നന്നാക്കിയട്ടു എനിക്കൊന്നും നേടാൻ ഇല്ല... പിന്നെ ഇങ്ങനങ്ങോട്ട് തുടരാൻ ആണ് ഭാവമെങ്കിൽ ഭാര്യയും മക്കളും ഒന്നും ഇല്ലാതെ ഒറ്റക്കുള്ള ജീവിതം തന്നെ ആയിരിക്കും നല്ലതും.. എന്തിനാ ഒരു പെണ്ണിന്റെ ശാപം കൂടെ നിങ്ങളുടെ തലേ വന്നു വീഴുന്നേ.... നോക്കാൻ കഴിവുള്ളവനെ കുഞ്ഞും കുട്ടികളും ഒക്കെ ആയിട്ട് നല്ല ഒരു ജീവിതം സ്വപ്നം കാണാൻ പോലും കഴിയു... അവൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു.. പാറു മുഖം ദേഷ്യത്തിൽ തിരിച്ചു... നി എന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നത്.. നിന്നോട് ഞാൻ ഇതിനെ പറ്റി വല്ലതും സംസാരിച്ചോ... ഏഹ്ഹ്..😡.. പറയടി നിന്റെ നാക്കു ഇറങ്ങി പോയോ... പറയാണോന്നു തോന്നി അതോണ്ട് പറഞ്ഞു....അവനെ നോക്കാതെ തന്നെ അവൾ പറഞ്ഞു നിർത്തി.... മീനു..... ഞാൻ പോയി മരുന്നു വാങ്ങിക്കൊണ്ടു വരാം.ഇല്ലങ്കിൽ ഇവിടെ നിന്നു വല്ല ഭ്രാന്തും കൂടെ പിടിക്കും ... ശിവ എന്തെങ്കിലും ചോദിക്കുമെന്ന് കരുതി അവളതും വാങ്ങി പെട്ടെന്ന് തന്നെ റൂമിനു പുറത്തിറങ്ങി...

കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ടവൾ വെളിയിലേക്ക് നടന്നു നീങ്ങി..... എന്തിനായിരിക്കും അവളങ്ങനൊക്കെ പറഞ്ഞെ... ( shivan) വെളിയിലേക്ക് ഇറങ്ങിയ പാറു മെഡിക്കൽസ്റ്റോറിലേക്ക് നടന്നു.. അവിടെ നിന്ന സ്ത്രീയുടെ കയ്യിൽ മരുന്നിനുള്ള ചീട്ടു കൊടുത്തു അവർ അതിലുള്ള മരുന്നെടുത്തു അവളുടെ കയ്യിലേക്ക് കൊടുത്തു... പയിസയും കൊടുത്തു പാറു തിരിഞ്ഞതും അവളാരെയോ പോയി ഇടിച്ചു.... ഓ സോറി..... അതും പറഞ്ഞവൾ അയാളുടെ മുഖത്തേക്ക് നോക്കി... തന്നെ നോക്കി ക്രൂരമായി ചിരിക്കുന്ന അയാളെ കണ്ടതും അവൾ രണ്ടടി പുറകോട്ടു നീങ്ങി...അയാളെ നോക്കുംതോറും അവളുടെ കണ്ണുകളിൽ ഭയം ആയിരുന്നു ദേഹം വിറക്കുവാൻ തുടങ്ങി.... തിരിഞ്ഞവൾ ഓടി.. ഇടയ്ക്കു ആരെയൊക്കയോ തട്ടിയവൾ വീഴുവാൻ പോയി... ലിഫ്റ്റിൽ വന്നു കയറിയതും അവൾ ശ്വാസം നേരെ എടുത്തു... കണ്ണുകൾ തുറന്നു മുന്നിലേക്ക്‌ നോക്കിയതും അവൾ ഞെട്ടി പുറകിലേക്ക് നോക്കി...

ലിഫ്റ്റിലെ മിററിൽ അവൾ അയാളെ കണ്ടു.. തന്റെ പുറകിൽ നിന്നു ക്രൂരമായി ചിരിക്കുന്ന അയാളെ..... എന്താ... എന്താ തനിക്കു വേണ്ടെ..... ( paru ) എനിക്ക് വേണ്ടത് എന്താണെന്നു നിനക്കറിയില്ലായിരുന്നോ പാർവ്വതി... താടിയിൽ ഉഴിഞ്ഞു കൊണ്ടവൻ അവളെ മൊത്തത്തിൽ നോക്കി... നി അങ്ങ് കാണാൻ സുന്ദരി ആയല്ലോടി.... അതെങ്ങനാ നമ്മുടെ കല്യാണം കഴിഞ്ഞു പിന്നീട് ഡിവോഴ്സിനു വേണ്ടി നമ്മളെ വിളിച്ചപ്പോഴല്ലേ നിന്നെ ഞാൻ കാണുന്നത് പോലും.. പിന്നെ എങ്ങനാ അല്ലെ... അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി... പാറു പേടിച്ചു പിറകിലേക്ക് മാറാൻ തുടങ്ങി... നി എന്തിനാ പാറു എന്നെ കാണുമ്പോൾ ഈ പേടിക്കുന്നത് നിന്നെ ഞാൻ ഒന്നും ചെയ്യില്ല പെണ്ണെ... നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാ... ഒരിക്കൽ കൂടെ കല്യാണം കഴിക്കുന്നതിൽ തെറ്റൊന്നും ഇല്ല....

എന്റെ പ്രാണനിൽ അലിഞ്ഞു പോയവളാ നി.... ഒരു ഭ്രാന്തനെ പോലെ അവൻ സംസാരിച്ചു കൊണ്ടേ ഇരുന്നു.... എനിക്കു പേടിയ നിങ്ങളെ എന്നെ ഉപദ്രവിക്കല്ല്.. പ്ലീസ്.. പേടിയോ... എന്നിട്ടാണോടി എനിക്കു വേണ്ടി കോടതിയിൽ എന്നെ പറ്റി ഉള്ള സത്യം വിളിച്ചു കൂവിയത്.... ദേ നോക്ക് പാറു... ഞാൻ ഇപ്പൊ നല്ലവനാ... നിന്നെ എനിക്ക് വേണം പാറു..... എനിക്കു തന്നെ ഇഷ്ടല്ല....😡അവൾ കിട്ടിയ ധൈര്യത്തിൽ ദേഷ്യത്തിൽ പറഞ്ഞു.... ഡി...😡😡😡 അവൻ കയ്യും കൊണ്ട് അവളുടെ കഴുത്തിനടുത്തേക്ക് ചെന്നതും അവൾ പിറകിലേക്ക് നീങ്ങി... പെട്ടെന്ന് ലിഫ്റ്റ് ഓപ്പൺ ആയതും അവൾ ഇറങ്ങി ഓടി... പാറു.. നിക്കടി.....😡അവനും അവൾക്കു പിന്നാലെ പാഞ്ഞു.... എന്നാൽ ഇടക്കെപ്പോഴോ അവളെ കാണാതെ ആയി.. പാറു.. നി എവിടെയായാലും.. എത്ര കൊല്ലങ്ങൾ കഴിഞ്ഞാലും നി എന്റേയാ... വിടില്ലടി ഞാൻ നിന്നെ.. കൊല്ലാനും മടിക്കില്ല.... മറഞ്ഞു നിന്ന പാറു അവൻ തിരിച്ചു ലിഫ്റ്റിൽ കയറുന്നതു കണ്ടതും അവളോടി മുകളിലത്തെ നിലയിലേക്ക് ചെന്നു.... ശിവ കിടക്കുന്ന റൂം എത്തിയതും റൂമിലേക്ക്‌ കയറി ഡോർ ക്ലോസ് ചെയ്യ്തു....

പെട്ടെന്നുള്ള പാറുവിന്റെ പ്രേവര്തിയിൽ ശിവയും മീനുവും ഒന്ന് പേടിച്ചു..... ഇവളെന്താ ഓടി വന്നത്... വിറക്കുന്നുണ്ടല്ലോ... അഹ് വഴിയേ പോയ ഏതേലും പട്ടിയെ കല്ലെടുത്തു എറിഞ്ഞു കാണും അത് കടിക്കാൻ ഓടിച്ചു കാണും.. അവൻ ചിരി അടക്കി പിടിച്ചു... ഒന്നിനേം വെറുതെ വിടുന്ന സ്വഭാവം ഇല്ലല്ലോ... അവനവളിൽ നിന്നും മുഖം തിരിച്ചു ഇരുന്നു... എന്നാൽ മീനു ഓടി അവളുടെ അടുത്തേക്ക് വന്നു.... പാറു...എന്താടി.. എന്താ നി വിറക്കുവാണല്ലോ... എന്താടി പറ്റിയെ.... പാറു ഒന്നും മിണ്ടാതെ കതകിൽ ചാരി അങ്ങനെ തറയിലേക്ക് ഊർന്നു ഇരുന്നു.... അവൾക്കു മീനുനൊട് ഒന്നും പറയുവാൻ കഴിയുന്നില്ലായിരുന്നു.... പാറു... ഡാ എന്താ പറ്റിയെ....ഡി.എന്തെങ്കിലും സംസാരിക്കു പാറു... മീനു അവളെ കുലുക്കി വിളിച്ചു എന്നാൽ മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു... കണ്ണുകൾ അടച്ചു കാലുകളിലേക്ക് മുഖം പൊത്തി അവളെങ്ങനെ ഇരുന്നു.... ശിവേട്ട... പാറു ഒന്നും മിണ്ടുന്നില്ല ശിവേട്ട....

ഒന്ന് വായോ... മീനു കരയാൻ തുടങ്ങി.... പാറുവിന്റെ മനസിലൂടെ പല ചിന്തകളും കടന്നു പോയി.. അവളനുഭവിച്ചതൊക്കെ സ്‌ക്രീനിൽ തെളിയുന്നത് പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു....തലമുടി പിടിച്ചു വലിക്കുവാൻ തുടങ്ങിയതും ശിവക്കു എന്തോ സംശയം തോന്നി അവൻ അവളുടെ അടുത്തേക്ക് ഓടി വന്നു... ശിവേട്ട.. എനിക്ക് പേടി ആകുവ... എന്റെ പാറു... മീനു കരയാൻ തുടങ്ങി.... അവനവളുടെ അടുത്തേക്ക് ചെന്നു മുട്ട് കുത്തി ഇരുന്നു.... പതിയെ അവളുടെ മുഖം പിടിച്ചുയർത്തുവാൻ നോക്കി... എന്നാൽ അവൾ അങ്ങനെ ഇരുന്നു... അവളുടെ വിറയൽ കണ്ണുകളിൽ നിന്നും തോരാതെ ഒഴുകുന്ന കണ്ണുനീർ... തല മുടിയിൽ പിടിച്ചവൾ ശക്തിയായി വലിച്ചു... പാർവ്വതി.. നി എന്തുവാ ഈ കാണിക്കുന്നേ... എണീറ്റെ നി... ശിവൻ അലറി പറഞ്ഞു

എന്നാൽ അതൊന്നും കേൾക്കാൻ പറ്റുന്ന മാനസികാവസ്ഥ അല്ലായിരുന്നു അവൾക്കു.... ഡി നിന്നോടല്ലേ പറഞ്ഞെ എണീക്കാൻ... പാറു.... അവർ രണ്ട് പേരും അവളെ വിളിച്ചിട്ടും പാറു തല ഉയർത്തി നോക്കിയില്ല.. അവളുടെ ആ പ്രേവര്തിയിൽ ശിവക്ക് സംശയം തോന്നി.... പെട്ടെന്ന് ആരോ ഡോറിൽ മുട്ടി.. ശബ്ദം കെട്ടതും പേടിച്ചവൾ തല ഉയർത്തി... വാതിലിനടുത്തു നിന്നവൾ നീങ്ങി.... തുറക്കല്ലേ.... മീനു കതക്... അയളാ.... എന്നെ കൊല്ലും.... വീണ്ടും കതകിൽ മുട്ട് കേട്ടുകൊണ്ടേ ഇരുന്നു.... പെട്ടെന്നവൾ ശിവയുടെ അടുത്തേക്ക് നീങ്ങി... അവന്റെ ഷർട്ടിൽ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു..... അവനെന്നെ കൊല്ലും ശിവേട്ട... എന്നോടൊള്ള ദേഷ്യത്തിന്റെ പുറത്ത് എന്നെ കാണിച്ചു കൊടുക്കല്ലേ.... ഡോറിൽ ഉള്ള മുട്ട് കേൾക്കിന്നതിനു അനുസരിച്ചു പേടിച്ചവൾ അവനെ അള്ളിപിടിച്ചു അങ്ങനെ ഇരുന്നു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story