പുനർ വിവാഹം: ഭാഗം 16

punarvivaham

എഴുത്തുകാരി: ആര്യ

 എന്നെ കാണിച്ചു കൊടുക്കല്ലേ ശിവേട്ട.. അവനെന്നെ കൊല്ലും..... അവന്റെ നെഞ്ചിലേക്ക് വീണ്ടും ചേർന്നിരുന്നവൾ... ഷർട്ടിൽ അള്ളിപിടിച്ചു അങ്ങനെ ഇരുന്നു..... വീണ്ടും കതകിലുള്ള മുട്ട് കേട്ടു.....ശിവ മീനുവിനെ നോക്കി.. അവൾക്കും എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.... ശിവേട്ട.. ആരാണെന്ന് നോക്കണ്ടേ.... ( മീനു ) നി ഡോർ തുറക്ക്... ( ശിവ ) മീനു എണീറ്റു.... മീനു തോറക്കല്ലേ...അവനായിരിക്കും.... പാറു കരഞ്ഞു കൊണ്ടേ ഇരുന്നു... ശിവ പെട്ടെന്ന് അവളെ ചേർത്ത് പിടിച്ചു... നിന്നോടല്ലേ പറഞ്ഞെ.... ആരാണെന്നു അറിയണ്ടേ വെളിയിൽ... ശിവ പാറുവിനോട് ദേഷ്യപ്പെട്ടു.... അവൾ കരച്ചിൽ നിർത്തി അവനോടു ചേർന്നിരുന്നു... മീനു.. നി എന്ത് നോക്കി നിൽക്കുവ.. തുറക്ക് .. ഡോക്ടർ വല്ലതും ആയിരിക്കും.... മീനു ഡോർ തുറന്നതും മുന്നിൽ പ്രവീൺ.... മീനുനെ നോക്കിട്ടു പ്രവീൺ ഉള്ളിലേക്ക് കടന്നു.... അവൻ നോക്കുമ്പോൾ കണ്ടത് ശിവയുടെ നെഞ്ചിലേക്ക് ചാരി ഇരിക്കുന്ന പാറുവിനെ ആയിരുന്നു.... പെട്ടെന്നവൻ അവളുടെ അടുത്തേക്ക് ചെന്നു....

മോളെ..... പേടിച്ചു വിറച്ചു ഇരുന്ന പാറു മുഖം ഉയർത്തി പുറകിലേക്ക് നോക്കി.... പ്രവീണിനെ കണ്ടതും അവൾ അവനെ കേട്ടി പിടിച്ചു കുറെ കരഞ്ഞു..... പ്രവീൺ അവളോട്‌ ഒന്നും ചോദിക്കാത്തത് ശിവയുടെ മനസ്സിൽ സംശയം തോന്നിപ്പിച്ചു.... പാറു.. എന്തിനാ നി കരയുന്നെ....വാ നമുക്ക് വീട്ടിൽ പോകാം.... പ്രവീൺ അവളെ പിടിച്ചു എണീപ്പിച്ചു.... ശിവേ... എന്താടാ.... ഞാൻ ഇവളെ വീട്ടിൽ ആക്കിട്ടു വരാം... പിന്നെ മീനുനേം ഞാൻ കൊണ്ട് പോകുവാ.. ഇനി ഇവരെ ഇവിടെ നിർത്തിയാൽ ശെരി ആകില്ലടോ..... ശിവക്ക് പ്രവീണിനോട് എന്തെക്കയോ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും തത്കാലം വേണ്ട എന്നവനു തോന്നി..... പ്രവീൺ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി.... പാറുവിന്റെ പേടി ഇതുവരെ മാറിയിട്ടില്ല... വെളിയിൽ ഇറങ്ങിയ അവൾ പേടിച്ചു ചുറ്റിനും നോക്കുന്നുണ്ട്..... മീനു ശിവനോട് യാത്രയും പറഞ്ഞു അവരുടെ കൂടെ പോയി.... *****************

വീട്ടിലെത്തിയ പ്രവീൺ അവളെയും കൊണ്ട് വീടിനകത്തേക്ക് ചെന്നു.. ഹാളിൽ ഇരിക്കുന്ന അവളുടെ അച്ഛനും അമ്മയും സംശയത്തിൽ അവന്റെ അടുത്തേക്ക് ചെന്നു.... എന്താ പ്രവീണേ... ഇവര് രാവിലെ ഹോസ്പിറ്റലിൽ പോയതല്ലേ... പിന്നെ എന്താ ഇപ്പൊ... അല്ല നി ജോലിക്ക് പോയതല്ലേ.... ശിവയും ആയിട്ട് എന്തെങ്കിലും പ്രശ്നം...... ( അച്ഛൻ വെപ്രാളപെട്ടു അവനോട് ചോദിച്ചു...) പാറുവിനെ നോക്കിയപ്പോൾ കരഞ്ഞു തളർന്നിരുന്നു അവൾ..... അമ്മ അവളുടെ അടുത്തേക്ക് ഓടി വന്നു.. അവളോട് ഓരോന്നും ചോദിക്കുന്നുണ്ടെങ്കിലും അവളൊന്നും പറയുന്നില്ലായിരുന്നു.... അമ്മേ... കാര്യം എന്താണെന്നു ഞാൻ പറയാം... ആദ്യം ഇവളെ റൂമിൽ കൊണ്ടക്കട്ടെ... ഒന്ന് പേടിച്ചതിന്റെയാ ഇതങ്ങു മാറിക്കോളും.... പ്രവീൺ പറഞ്ഞത് കേട്ടു മീനു ഞെട്ടി... അപ്പോൾ പ്രവീണേട്ടൻ വെറുതെയല്ല ഹോസ്പിറ്റലിൽ വന്നത്....പാറു പേടിച്ചതാണന്നൊക്കെ പ്രവീണേട്ടൻ എങ്ങനറിഞ്ഞു.. ആ സമയത്തു കൃത്യമായി ഏട്ടൻ എങ്ങനെ അവിടെ വന്നു . എന്തോ കാര്യമായ കാര്യം പാറുവിനു സംഭവിച്ചു...

മീനു ഹാളിൽ തന്നെ നിന്നു... പ്രവീൺ അവളെ റൂമിൽ കൊണ്ട് കിടത്തി തിരിച്ചു വന്നു..... എന്താ മോനെ ഉണ്ടായേ... അയാൾ അവനടുത്തേക്ക് വന്നു.... അച്ഛാ.. അത്.... അവൻ ഋഷി.... അവൻ നാട്ടിൽ എത്തിയിട്ടുണ്ട്...... പ്രവീൺ പറഞ്ഞതും എല്ലാവരും ഒരു പോലെ ഞെട്ടി.... ഋഷിയോ.....( അമ്മ ) അതെ അമ്മേ.... എല്ലാം കഴിഞ്ഞെന്നു കരുതിയ നമ്മള മണ്ടന്മാർ... ഒന്നും കഴിഞ്ഞിട്ടില്ല തുടങ്ങിയിട്ടേ ഒള്ളു..... ( പ്രവീൺ ) ചേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ... ഋഷിയും പാറുവും തമ്മിൽ എന്ത് ബന്ധം ഇരുന്നിട്ട.. എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ....( മീനു ) അങ്ങനെ തന്നെയാ മീനു ഞങ്ങളെല്ലാവരും കരുതി ഇരുന്നത്.. പക്ഷെ ഇന്ന്.... എനിക്ക് ബാങ്കിൽ വെച്ച് എന്റെ ഫോണിൽ ഒരു കാൾ വന്നു.അതും അറിയാത്ത നമ്പർ .. സ്ഥിരം ഇതുപോലെ കാളുകൾ വരുന്നത് കൊണ്ട് തന്നെ ഞാൻ കാൾ എടുത്തു.... എന്നോട് സംസാരിച്ചത് അവനായിരുന്നു.. ഋഷി... നീയും പാറുവും രാവിലെ ഹോസ്പിറ്റലിനു മുന്നിൽ വന്നിറങ്ങുന്നത് അവൻ കണ്ടിരുന്നു... എന്നാൽ അവൻ ഓടി വന്നപ്പോളേക്കും നിങ്ങളെ അവൻ കണ്ടില്ല ഒരുപക്ഷെ നിങ്ങള് ലിഫ്റ്റിൽ കയറിയിരിക്കണം .

..പിന്നീട് പാറുവിനെയും നിന്നെയും നോക്കി അവനിരുന്നു...അപ്പോഴാ വീണ്ടും അവന്റെ മുന്നിലേക്ക്‌ പാറു വരുന്നത്.... പ്രവീൺ ഭിത്തിയിൽ ദേഷ്യത്തിൽ കയ്യിടിച്ചു.... ആ നാറി ഉടനെ എന്നെ കാൾ ചെയ്യ്തു.... നിന്റെ പെങ്ങൾ എന്റെ മുന്നിൽ ഉണ്ടടാ എന്നും പറഞ്ഞു..... അവൻ ഓരോനു പറയുമ്പോളും ദേഷ്യം സ്വയം നിയന്ത്രിച്ചു ഞാൻ... ബാങ്കിനടുത്തു നിന്നു ഹോസ്പിറ്റലിലേക്ക് കുറച്ചു ദൂരമെ ഉള്ളത് കൊണ്ട് തന്നെ അവനെ കയ്യിൽ കിട്ടും എന്നുള്ള വിശ്വാസത്തിൽ അവിടെ നിന്നു ഇറങ്ങി ഓടി.... ബൈക്കിൽ ഹോസ്പിറ്റലിലേക്ക് പ്രാണൻ കളഞ്ഞ വന്നത്... എന്റെ പാറുവിന് ഒന്നും പറ്റരുതെന്ന പ്രാർത്ഥനയും.... അവിടെ ഓടി വന്നപ്പോൾ റൂമിന്റെ ഡോർ അടഞ്ഞു കിടക്കുന്നു... പക്ഷെ അപ്പോളും ശിവ ഉണ്ടല്ലോ എന്ന ധൈര്യം എനിക്കുണ്ടായിരുന്നു..... അവനെന്നോട് പറഞ്ഞമ്മേ... പാറു അവന്റെ ആണെന്ന്.. സ്വന്തം ആക്കുമെന്ന് അവൻ..ദേ എന്റെ ചങ്കിൽ ജീവനുണ്ടുത്തോളം കാലം എന്റെ പെങ്ങളെ ഞാൻ നോക്കും.... അവനെ കൊന്നിട്ട് ജയിലിൽ പോകണ്ട അവസ്ഥ വന്നാലും ശെരി അവളുടെ ദേഹത്ത് ഇനി ഒരു പോറൽ പോലും ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല....

അന്നേ അവനെ തീർത്തേനെ ഞാൻ... നിങ്ങളൊക്കെ കാരണമാ അന്ന് ഞാൻ അവനെ വെറുതെ വിട്ടത്... മീനു ആദ്യമായി ആണ് പ്രവീണിനെ ഇങ്ങനൊരു അവസ്ഥയിൽ കാണുന്നത്... അവൾക്കു പ്രവീണിനെ ഓർത്തു വിഷമം ആയി..... **************** സമയം വീണ്ടും കടന്നു പോയി..... മീനു പാറുവിന്റെ അടുത്ത് തന്നെ ഇരുന്നു... ഇടക്കെപ്പോഴോ റൂമിലേക്ക്‌ കയറി വന്ന പ്രവീൺ പാറുവിന്റെ നേറുകിൽ തലോടികൊണ്ട് ഇരുന്നു.... അനിയത്തിയോടുള്ള പ്രവീണിന്റെ സ്നേഹം നോക്കി കാണുവായിരുന്നു മീനു.... മീനുവിന്റെ മുഖത്തേക്ക് നോക്കിയ പ്രവീൺ കണ്ടത് തന്നെത്തന്നെ നോക്കി ഇരിക്കുന്ന മീനുവിനെയാ.. ഇടക്കെപ്പോഴോ രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു..... പെട്ടെന്നു ബോധം വന്ന മീനു ഞെട്ടി തിരിഞ്ഞു.. എണീറ്റു വെളിയിലേക്ക് നടന്നു....... അയ്യോ... ഞാൻ എന്ത് പൊട്ടിയ... അങ്ങേരെ നോക്കി ഇരുന്നു... ഇനി അയാള് എന്ത് കരുതി കാണും എന്നെ പറ്റി... മണ്ടു... അവൾ തലക്കിട്ടൊന്നു കൊട്ടി... മീനു.. പുറകിൽ നിന്നുള്ള പ്രവീണിന്റെ ശബ്ദം കെട്ടവൾ തിരിഞ്ഞു നോക്കി...

അവൻ അവളുടെ അടുത്തേക്ക് വന്നു... മീനു.. നി പാറുവിന്റെ അടുത്ത് തന്നെ വേണം.. പിന്നെ ഞാൻ രാത്രി ഇവിടെ കാണില്ല.. ശിവൻ അവടെ ഒറ്റക്കല്ലേ ഒള്ളു... അവൻ ഉച്ചക്കൊന്നും കഴിച്ചും കാണില്ല .. അതോണ്ട് ഞാൻ ഇപ്പൊ പോകും.. അവളെ നോക്കിക്കോണേടി ... . പിന്നെ ഋഷി.. അവൻ ഒന്നും ചെയ്യില്ല... അതിനുള്ള തന്റേടം ഒന്നും ആ നാറിക്കില്ല ... എന്നൊക്കെ ഒറക്കം എണീക്കുമ്പോ അവളോട്‌ പറഞ്ഞു കൊടുക്കണം.. അല്ലങ്കിൽ ഇങ്ങനെ കണ്ണും മിഴിച്ചു വായും തുറന്നു നിന്നു സ്വപ്നം കാണല്ല്... അതും പറഞ്ഞു അവനവിടെ നിന്നും നടന്നു നീങ്ങി.... ഏഹ്... ഇങ്ങനെരു കാര്യമായിട്ടു പറഞ്ഞതാണോ അതോ....🙄 ***************** പാറുവിന്റെ കാര്യങ്ങൾ ഓരോന്നും ആലോചിച്ചു കൊണ്ട് റൂമിനു പുറത്തു നിൽക്കുവായിരുന്നു ശിവ.... അതെ.. ആ മോളു തന്നെയാ... ഞാൻ കണ്ടതാ ബാനു... ഏട്ടന് ഒന്ന് പോയി നോക്കിക്കൂടെ... കുറച്ചു കഴിയട്ടെ... ഇപ്പൊ അവരെല്ലാവരും കാണും മുറിയിൽ.... അവന്റെ റൂമിനു തൊട്ടടുത്തുള്ള മുറിയിൽ നിന്നും ആരുടെയോ ശബ്ദം കേട്ടുകൊണ്ട് ശിവ അങ്ങോട്ടേക്കു നടന്നു....

തന്റെ ഭാര്യയോട് സംസാരിച്ചു തിരിഞ്ഞ ആ വൃദ്ധൻ കാണുന്നത് വാതിക്കൽ ദേഷ്യത്തോടെ തങ്ങളെ നോക്കുന്ന ശിവനെയാ..... അയാൾ അവനടുത്തേക്കു നടന്നു.... എന്താ മോനെ.... നിങ്ങള് ആരുടെ കാര്യമാ ഇപ്പൊ പറഞ്ഞു കൊണ്ട് നിന്നെ..😡 ആരുടെ.. ഞങ്ങള് ഒന്നും പറഞ്ഞില്ല... നിങ്ങള് ആരുടെ കാര്യമാ പറഞ്ഞെ.. അവൻ ശബ്ദം ഉയർത്തി വീണ്ടും ചോദിച്ചു.... പറയാം മോനെ.... മോന്റെ റൂമിൽ ഉള്ള ആ കുട്ടി ഇല്ലേ അവളെ പറ്റിയ ഏട്ടൻ പറഞ്ഞത്... പെട്ടെന്ന സ്ത്രീ എണീറ്റു പറഞ്ഞു.... അവളുടെ എന്ത് കാര്യം.. ഏഹ്ഹ് 😡 മോനെ... ആ മോളു വരുമ്പോളും പോകുമ്പോളും റൂമിനു പുറത്തു നില്കുമ്പോളും ഒക്കെ ഞങ്ങളെ കാണുമ്പോൾ ചിരിച്ചു കാണിക്കും.... പക്ഷെ ഈ രണ്ടു ദിവസത്തിൽ ഒരിക്കൽ പോലും മിണ്ടിയിട്ടില്ല.... ആരും അല്ലാത്ത ആ കുഞ്ഞിന്റെ സ്നേഹം.. ഞങ്ങൾക്കവളെ വല്യ കാര്യമായിരുന്നു .. തമ്മിൽ മിണ്ടി ഇല്ലങ്കിലും...ഇന്ന് ഞാൻ മെഡിക്കൽ സ്റ്റോറിന്റെ അടുത്ത് നിൽക്കുവായിരുന്നു... മോളങ്ങോട്ടു വരുന്നത് കണ്ടു.... മോളു എന്നെ കണ്ടോ എന്നൊന്നും അറിയില്ല.... .

പെട്ടെന്നു ആ മോളു തിരിഞ്ഞതും ആരെയോ ചെന്നിടിച്ചു....അയാൾ ആ മോളോട് എന്തോ പറഞ്ഞു.. ആ കൊച്ചിന്റെ മുഖം മാറുന്നത് ഞാൻ ശ്രെധിച്ചു... ഒരു ചെറുപ്പക്കാരനാ വന്നിടിച്ചേ... എന്തെങ്കിലും വഴക്ക് പറയുന്നതാകും എന്ന് കരുതി ഞാൻ അങ്ങോട്ടേക്ക് നടന്നതും ആ കൊച്ചു പേടിച്ചു തിരിഞ്ഞോടി... പോകുന്നവഴിയിൽ ആരെയൊക്കയോ തട്ടി വീഴാനും പോയി.. ഞാൻ നോക്കുമ്പോ അവനും പുറകെ ഓടുന്നതാ കണ്ടത്...എനിക്കാകെ പേടിയായി... മോൻ കണ്ടോ ഈ വയ്യാത്ത കാലും കൊണ്ട് ഞാൻ എങ്ങനാ അവന്റെ പുറകെ ഓടുന്നത്.. എന്നിട്ടും പെട്ടെന്ന് ഞാൻ നടന്നു വന്നു... ലിഫ്റ്റിനടുത്തു എത്തി അത് ഓപ്പൺ ആയതും ഞാൻ മുൻപേ കണ്ട ആ ചെറുക്കൻ... ഒരു പത്തു മുപ്പതു വയസേ കാണു.. പക്ഷെ ഒരു ക്രൂരത നിറഞ്ഞ ഭാവം ആയിരുന്നു അവന്റെ... ഞാൻ ഇവിടെ വന്നപ്പോൾ... ബാനു പറഞ്ഞു മോളു മുറിയിലേക്ക് പോകുന്നത് കണ്ടെന്നു.. അതാ ഞാൻ... അയാൾ അതും പറഞ്ഞു തല താഴ്ത്തി.... ഹ്മ്മ്... ശെരി... നിങ്ങളു പേടിക്കണ്ട.. അവൾക്കൊന്നും ഇല്ല.. അവനവിടെ നിന്നും മുറിയിലേക്ക് നടന്നു....

ആരായിരിക്കും അവൻ.... അവളെന്തിനാ കൊല്ലും മാന്തും എന്നൊക്കെ പറഞ്ഞു കരഞ്ഞേ.. അതിനും വേണ്ടി അവളുടെ ജീവിതത്തിൽ എന്താ ഉണ്ടായേ...... മുറിയിൽ വന്നിട്ടും ഓരോന്നും ആലോചിച്ചു കൊണ്ടേ ഇരുന്നു ..... പ്രവീണു റൂമിലേക്ക്‌ പെട്ടെന്ന് കയറി വന്നു.. ശിവയെ കണ്ടതും പ്രവീൺ ചിരിക്കാൻ ശ്രെമിച്ചു.... എന്താടോ... ഇത്ര ഗൗരവത്തിൽ...... ( പ്രവീൺ ) ഏയ്.. അവൾക്കു എങ്ങനുണ്ട്.... ( ശിവ ) അഹ് അത് പിന്നെ.. കൊറവുണ്ട്... പെട്ടെന്ന് എന്തോ കണ്ടു പേടിച്ചതാ.. പ്രവീൺ പെട്ടെന്ന് വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.... എന്തിനാ പ്രവീണേ ഇങ്ങനെ നിന്നു കള്ളം പറയുന്നേ.... ആരാ അവൻ... അല്ല നി എന്തിനാ ആ ടൈം ഇങ്ങോട്ട് വന്നത്... ഇതിലൊക്കെ എന്തോ കാര്യങ്ങൾ ഉണ്ട്... പറ... അവനാരാ..... ശിവയുടെ ദേഷ്യം കണ്ടു പ്രവീൺ അവനടുത്തു കിടന്ന കസേരയിലേക്കിരുന്നു...കുപ്പിയിലിരുന്ന വെള്ളമെടുത്തു കുടിച്ചു... ശിവ പ്രവീൺ പറയാൻ പോകുന്ന കാര്യം എന്താണെന്നു അറിയാൻ വേണ്ടി ബെഡിൽ ചെന്നിരുന്നു..... നി ഇപ്പൊ കാണുന്ന തന്റെടിയാടാ പാറുവിൽ നിന്നു ഒരുപാട് മാറ്റങ്ങൾ ഉള്ള പെണ്ണായിരുന്നു പാർവ്വതി....

തന്റെടമോ നാല് ആളുകളുടെ മുന്നിൽ ചെന്നു നിന്നു സംസാരിക്കാനോ ഒന്നും അവൾക്കറിയില്ലാരുന്നു.. വീട്ടിൽ എന്നോട് വഴക്കിടും. ഞാനും അവളും കൂടെ എപ്പോളും എന്തിനെങ്കിലും ഒക്കെ തല്ലാരിക്കും.. എന്നാലും എനിക്കൊരുപാട് ഇഷ്ടമായിരുന്നു.... ഇടക്കെപ്പോഴോ വീട്ടുകാരുടെ നിർബന്ധം അവളുടെ നാളു നോക്കിച്ചു... അപ്പൊ അയാള് പറഞ്ഞു പത്തൊന്പത് വയസ്സിനുള്ളിൽ കുട്ടീടെ കല്യാണം നടക്കണമെന്നു... എല്ലാരേം പോലെ ഞാൻ പ്രീതികരിച്ചു... കൊച്ചു പിള്ളേരുടെ സ്വഭാവം ആണെടാ അവളുടെ.... എനിക്കെന്നും അവളെന്റെ കുഞ്ഞനുജത്തിയതിയ..... ഞാൻ ഒരുപാട് പറഞ്ഞു നോക്കി .. ഇപ്പൊ നടന്നില്ലേ മുപ്പതു വയസു കഴിഞ്ഞേ പറ്റുന്നു അയാള് പറഞ്ഞു..... അവളോട്‌ ഈ കാര്യം ഞാൻ പറഞ്ഞു ..... ഏട്ടനെന്തൊക്കയ ഈ പറയുന്നേ... കല്യാണം എനിക്കിപ്പോ വേണ്ട.. എന്തൊക്കെ വന്നാലും ശെരി ഞാൻ സമ്മതിക്കില്ല... എനിക്ക് നിങ്ങളെ ആരേം വിട്ടിട്ടു എങ്ങും പോകണ്ട.... പറ്റുന്ന കാലത്തോളം ഇവിടെ നിന്നമതി..... എന്റെ മോളു ഇങ്ങു വന്നേ ഏട്ടൻ പറയട്ടെ ..

അവളെയും വിളിച്ചു കൊണ്ടവാൻ മാറി നിന്നു .. ഡി പൊട്ടി... പെണ്ണുകാണാൻ ആരേലും വരുവാണെങ്കിൽ നി അവനെയും കൊണ്ട് മാറി നിന്നു എനിക്ക് നിന്നെ ഇഷ്ടല്ലമല്ല എന്ന് മാത്രം പറഞ്ഞാൽ മതി... വേറെ ഒന്നും നി ചെയ്യണ്ട... പോരെ...വേറെ ഏതു ഏട്ടന്മാർ പറഞ്ഞു തരുമെടി സ്വന്തം അനിയത്തീടെ കല്യാണം മുടക്കാൻ ഇത് പോലെ ഉള്ള വഴികൾ....😁 അവൾ മനസില്ലമനസോടെ തല ആട്ടി.... വീട്ടിലെ പ്രായം ചെന്നവർക്കായിരുന്നു ഇങ്ങനുള്ള കാര്യങ്ങളിൽ കൂടുതൽ വിശ്വാസം.. പാറുവിന്റെ അച്ഛനും അമ്മയും പറഞ്ഞു നോക്കിയെങ്കിലും അവർ സമ്മതിച്ചില്ല... പിന്നീട് അങ്ങോട്ട് കേട്ടറിഞ്ഞു ഓരോരുത്തരും അവളെ കാണാൻ വന്നു... ചെറുക്കന് ഇഷ്ടയെങ്കിലും ഒറ്റയ്ക്ക് സംസാരിക്കാൻ കിട്ടുന്ന സമയത്തു അവരുടെ മുഖത്തു നോക്കി എനിക്ക് ചേട്ടനെ ഇഷ്ടായില്ലെന്നു അവൾ പറഞ്ഞു........ അങ്ങനെ ദിവസങ്ങൾ കടന്നു പോയി.. അടുത്ത ഒരു റിലേറ്റീവ് വഴി വീണ്ടും അവൾക്കൊരു ആലോചന വന്നു.... അന്ന് അയാളുടെ അച്ഛനും അമ്മയും മാത്രം അവളെ കാണാൻ വേണ്ടി വന്നു... പുതുതായി അവിടേക്കു താമസം മാറി വന്നതായിരുന്നു... അവരെ പറ്റി എല്ലാവരും നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു... കൂടുതൽ ആളുകൾക്കും അവരെ അറിയില്ലായിരുന്നു....

അയാളുടെ അച്ഛനും അമ്മയും മാത്രം അവളെ കാണാൻ വന്നത് കൊണ്ട് തന്നെ അവളുടെ അഭിപ്രായം ആരോടും അവൾക്കു പറയാൻ പറ്റിയില്ല.... പാർവ്വതിയെ അറിയാവുന്നതു കൊണ്ട് തന്നെ പ്രവീൺ ഈ കല്യാണം വേണ്ടാന്ന് തറപ്പിച്ചു പറഞ്ഞു... എന്നാൽ പിറ്റേന്ന് മുതൽ അവര് വീണ്ടും വരാൻ തുടങ്ങി..... പാറുവിന്റെ ഫോട്ടോ കണ്ടു മകന് ഇഷ്ടമായെന്നും മോളെ ഞങ്ങൾക്കെല്ലാവര്ക്കും ഒരുപാട് ഇഷ്ടമായെന്നൊക്കെ അവര് കുറെ പറഞ്ഞു.... മകൻ നാട്ടിലില്ല വിദേശത്തു ആണെന്നും...അവരോടു എത്ര പറഞ്ഞിട്ടും കേട്ടില്ല... ഒടുക്കം അവര് ദിവസോം വരാൻ തുടങ്ങി..... വീട്ടിലെ പ്രായം ആയവരെ ഒക്കെ കയ്യിലെടുത്തെന്നു വേണേൽ പറയാം.... ചെറുക്കന്റെ ഫോട്ടോയും പിന്നെ നമ്മുടെ പെങ്ങൾ നല്ല ഒരു ഇടത്തേക്കാണല്ലോ കയറി ചെല്ലുന്നതു എന്ന സമാധാനവും അതിനുപരി വീടിനു അടുത്ത് തന്നെ ആയിരുന്നു അവര് താമസം തുടങ്ങിയതും... എന്റെ പെങ്ങളെന്നും എന്റെ കണ്മുന്നിൽ ഉണ്ടാകും എന്നായപ്പോൾ വീട്ടുകാരുടെ ഇഷ്ടം കൂടി... ഈ ബന്ധം മുന്നോട്ടു കൊണ്ട് പോകുവാൻ അവർ തീരുമാനിച്ചു...

. ഒരു ഏട്ടൻ ആയ എന്നോടവൾ കുറെ പറഞ്ഞതാ ഈ വിവാഹം വേണ്ടന്ന്.... പക്ഷെ...എല്ലാ സഹോദരങ്ങളും അവരുടെ അനിയത്തിമാരുടെ കാര്യത്തിൽ എടുക്കാറുള്ള തീരുമാനം പോലെ ഞാനും എടുത്തു... നല്ല ഒരിടത്തു നല്ല ഒരാളുടെ കൂടെ അവൾ ജീവിക്കണം എന്ന തീരുമാനം.... അവളെ പറഞ്ഞു ഞാൻ മനസിലാക്കി.... ആദ്യമൊക്കെ എതിർപ്പ് പ്രേകടിപ്പിച്ചെങ്കിലും ഞങ്ങളുടെ ഒക്കെ ഇഷ്ടത്തിന് അവൾ സമ്മതം മൂളി........ അയാൾ അവളെ വിളിക്കാറില്ലായിരുന്നു... അവൾക്കും അതിനോടൊന്നും താല്പര്യം ഇല്ലന്ന് വേണേൽ പറയാം... അവരുടെ നിഛയത്തിന് അവൻ നാട്ടിൽ വരുമെന്ന് കരുതി... ജോലി തിരക്ക് മൂലം വരാൻ കഴിയില്ലെന്നുള്ള മറുപടിയും വന്നു... പാറുന് അതൊരു ആശ്വാസം ആയിരുന്നു... നിച്ഛയം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ കല്യാണത്തിനു ഡേറ്റ് ഉം എടുത്തു.... എല്ലാവരുടെയും സന്തോഷത്തിൽ അവളും പങ്കു ചേർന്ന്.. ഇനി അയാളാണ് തന്റെ ഭാവി ഭർത്താവ് എന്നവൾ തീരുമാനിച്ചു.... ദിവസങ്ങൾ കടന്നു പോയി.... ഓരോ ദിവസവും തള്ളി നീക്കുന്നവൾക്ക് ഇപ്പൊ ഉള്ള ദിവസങ്ങളൊക്കെയും ഓടി പോകുന്നത് പോലെ തോന്നി.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story