പുനർ വിവാഹം: ഭാഗം 17

punarvivaham

എഴുത്തുകാരി: ആര്യ

പാറുവേ.....ഏട്ടൻ തെറ്റായ തീരുമാനം എടുത്തെന്നു മോൾക്ക്‌ തോന്നുന്നുണ്ടോ... ഏയ്... എന്താ ഏട്ടാ...നിങ്ങളുടെ ഒക്കെ ഇഷ്ടല്ലേ എന്റേം ഇഷ്ടം.... അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു വീട്ടിലേക്കു ഭാര്യ ആയി ചെന്നു കേറുക എന്നൊക്കെ കേട്ടപ്പോൾ വല്ലാത്തൊരു പേടി... പിന്നെ നിങ്ങളെ ഒക്കെ വിട്ടു.... അവളുടെ കണ്ണുകൾ നിറഞ്ഞതും പ്രവീൺ അവളെ ചേർത്ത് പിടിച്ചു.... ഏയ്.. എന്താ മോളെ ദൂരെ എങ്ങും അല്ലല്ലോ... ഇവിടെ അടുത്ത് എന്റെ കണ്മുന്നിൽ തന്നെ ഇല്ലേ നി..... ഇപ്പൊ ഉള്ള നിന്റെ ഈ പരാതി ഒക്കെ അവൻ നിന്നെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ മാറിക്കോളും... പിന്നെ ഇങ്ങോട്ട് വരുന്നില്ല എന്നും പറഞ്ഞായിരിക്കും..... ഞാൻ അങ്ങനെ ഏട്ടനേം നിങ്ങളെ ഒക്കെ മറന്നിട്ടു എങ്ങും പോകില്ല.... കൊച്ചു പിള്ളേരെ പോലെ അവൾ ചിണുങ്ങി..... പിറ്റേന്ന് നേരം വെളുത്തതും ഋഷിയുടെ വീട്ടിൽ നിന്നും അവരുടെ അച്ഛനും അമ്മയും വന്നു....

പാറുവിന്റെ വീട്ടുകാരെല്ലാവരും സന്തോഷത്തോടെ അവരെ അകത്തേക്ക് വിളിച്ചിരുത്തി.... അല്ല മോൻ എന്നത്തേക്ക് വരും ഒന്നും പറഞ്ഞില്ലല്ലോ.... ( പാറുവിന്റെ അച്ഛൻ ) ജോലി അല്ലയോ... അവനിങ്ങു വരും... നിന്നു തിരിയാൻ സമയം. ഇല്ല.... പിന്നെ ഞങ്ങളിപ്പോ വന്നത്... അന്ന് ഇതൊക്കെ പറയാൻ അങ്ങ് മറന്നു പോയി.. അഹ് ഇനി ഇപ്പൊ സമയം ഉണ്ടല്ലോ.... ( അവർ ) അല്ല... എന്താ കാര്യം... ( പ്രവീൺ ) കൊച്ചിന് കാർ മതി... എടുത്തടിച്ചത് പോലെ ആയിരുന്നു അവരുടെ മറുപടി.... കാറോ... ഇപ്പൊ എന്തിനു കാർ.. ( പ്രവീൺ ദേഷ്യത്തിൽ ചോദിച്ചതും അച്ഛനും അമ്മയും കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു...) മോനെ ഞങ്ങള് മുതിർന്നവർ സംസാരിക്കുന്നിടത്തു മോന്റെ അഭിപ്രായം ഞങ്ങള് ചോദിച്ചില്ല....കല്യാണം കഴിയുന്നത്തോടെ ചടങ്ങുകൾ തീരുന്നില്ലല്ലോ..... വീണ്ടും ഇല്ലേ... അടുക്കള കാണലിനു വരുമ്പോ പെണ്ണിന് എന്ത് കോണ്ടു വരുമെന്ന് ഞങ്ങള് ആലോചിച്ചപ്പോ ഒരു വണ്ടി ആയാൽ കൊള്ളാമെന്നു കരുതി....

അവൻ വരുമ്പോ രണ്ടാൾക്കും കൂടെ എവിടെ എങ്കിലും കറങ്ങാനും പോകാമെല്ലോ.... ( അവർ ) അല്ല.. കാറിലെ പോകുള്ളൂ എന്ന് ഉണ്ടോ.. ഏഹ്ഹ്... നിങ്ങള് എന്ത് കൊണ്ട് ഇതൊക്കെ നേരുത്തേ പറഞ്ഞില്ല.. നിഛയവും കഴിഞ്ഞു കല്യാണം വിളിയും പൂർത്തിആയി നിങ്ങള്ക്ക് എന്തും ആകാമെന്നാണോ.... ഇത്രയും ദിവസം നിങ്ങള്ക്ക് സമയം ഉണ്ടായിരുന്നു... ഇതോക്കെ പറയാനും എടുക്കാനും...ഇപ്പോളാണോ എല്ലാം ഓർമ വന്നത്... അവിടുന്നും ഇവിടുന്നുമൊക്കെ കടം മേടിച്ച ഈ കല്യാണം നടത്തുന്നത് പോലും.. പെട്ടെന്നുള്ള കല്യാണം ആയതു കൊണ്ട് ഞങ്ങളുടെ അത്രേം പയിസ ഇല്ലാരുന്നു... എന്നിട്ടും ഈ കല്യാണത്തോടെ അവൾക്കൊരു കുറവും വരരുതെന്നു കരുതിയ ഓടി നടന്നു ഓരോന്നും അടുപ്പിച്ചത്... എന്നിട്ടിപ്പോ നിങ്ങള് ഓരോ കാര്യങ്ങൾ പെട്ടന്നു വേണമെന്ന് പറഞ്ഞാൽ എങ്ങനാ...

എന്തായാലും അവളുടെ ദേഹത്ത് ഇടാൻ ഉള്ള പൊന്ന് അത് പറഞ്ഞതിലും കൂടുതൽ ഞങ്ങൾ ഇട്ടിരിക്കും..അതും പറ്റില്ലങ്കിൽ നിങ്ങള് പറ ഇവിടെ വെച്ചു എല്ലാം നിർത്താം... നിച്ഛയം കഴിഞ്ഞ എത്രപേർ കല്യാണത്തിൽ നിന്നു ഒഴിയുന്നു... അങ്ങനാണെ അതിനും സമ്മതവാ... പ്രവീൺ ദേഷ്യത്തിൽ അവിടെ നിന്നും ഇറങ്ങി പോയി.... എടുത്തടിച്ചതുപോലെ ഉള്ള അവന്റ മറുപടി കേട്ടതും അവരുടെ മുഖം വിളറി വെളുത്തു...പറഞ്ഞത് അബദ്ധം ആയി പോയെന്നു അവർക്കു മനസിലായി...... അയ്യോ.. മോൻ ദേഷ്യത്തിൽ ആണല്ലോ... ( അവർ ) അത് പിന്നെ.. നിങ്ങള് ഇപ്പൊ ഇതൊക്കെ വന്നു പറഞ്ഞപ്പോൾ അവനൊരു സങ്കടം... അത് കൊണ്ട്.. ( അച്ഛൻ ) ഋഷി ഇതൊന്നും അറിഞ്ഞട്ടില്ല... കേട്ടോ... പിന്നെ ഞങ്ങള് പറഞ്ഞന്നേ ഒള്ളു.. നിങ്ങള്ക്ക് ഇഷ്ടമുണ്ടങ്കിൽ തന്നാൽ മതിയാടോ.. ( അവർ ) വീണ്ടും വിഷയം മാറ്റി പല കാര്യങ്ങൾ അവർ സംസാരിച്ചു.... മുറിക്കകത്തു നിന്നുള്ള അവളുടെ കരച്ചിൽ ആരും കേൾക്കാതെ പോയി.....പ്രവീൺ പറഞ്ഞതൊക്കെയും വീണ്ടും വീണ്ടും അവളുടെ മനസ്സിൽ കേട്ടുകൊണ്ടേ ഇരുന്നു..... ******************

ഈ കല്യാണം വേണ്ടാരുന്നച്ചേ.... കഴിക്കാൻ എല്ലാവരുമായി ഇരുന്നപ്പോഴാണ്‌ പ്രവീൺ ആ കാര്യം എല്ലാവരുമൊടായി പറഞ്ഞത്....കഴിച്ചു കൊണ്ടിരുന്ന പാറു പെട്ടെന്ന് തല ഉയർത്തി നോക്കി..... തല താഴ്ത്തി ഇരിക്കുന്ന പ്രവീണിനെ കണ്ടതും അവൾക്കു മനസിലായി ഇന്നത്തെ കാര്യം അവനു ഒരുപാട് വെഷമം ഉണ്ടാക്കിയെന്നു.... പാറു കയ്യെടുത്തു അവന്റെ കയ്യിൽ വെച്ചു... ഏട്ടാ... അവനവളെ നോക്കി... എന്തിനാ ഏട്ടൻ വേഷമിക്കുന്നെ..... ദേ നോക്ക്... ഏട്ടൻ പേടിക്കണ്ട.. എല്ലാവരേം പോലെ തന്നെ അവരും ആഗ്രഹിച്ചു മകൻ കെട്ടികൊണ്ട് വരുന്ന പെണ്ണ് കൂടെ വരുമ്പോ ഇതൊക്കെ കൊണ്ട് വരണോന്നു അത്രേ ഒള്ളു... പിന്നെ ഋഷി അല്ലല്ലോ ഇതൊക്കെ പറഞ്ഞത്.... അവരല്ലേ.... ഏട്ടൻ വിഷമിക്കണ്ട...എനിക്ക് കാറോ ബൈക്കോ ഒന്നും വേണ്ട.... ഏട്ടൻ ആഹാരം കഴിക്കു.... എന്നാലും അവന്റെ മനസു ശാന്തം അല്ലായിരുന്നു.. കല്യാണത്തിന് വെറും മൂന്ന് ദിവസം ബാക്കി നിൽക്കെ.. അവൻ എത്തിയെന്ന ഫോൺ കാൾ വന്നു...

അവളിൽ ടെൻഷൻ കൂടി.... ഇന്ന് വരെ താൻ നേരിട്ട് കണ്ടട്ടു കൂടെ ഇല്ലാതൊരാൾ... ഉള്ളിൽ ഒരുതരം പേടി ആയി ആയിരുന്നു.... ഏട്ടനെ ചുറ്റി പറ്റി നിന്നപ്പോൾ ഏട്ടന് കാര്യം മനസിലായി.... മുറ്റത്തു ഇടാനുള്ള കസേരകൾ അടുക്കി വെക്കുന്ന തിരക്കിലും മറ്റുമായിരുന്നു ഏട്ടൻ... എന്റെ മോളെ.. നി അകത്തെങ്ങാനം പോയി ഇരി.. ഉള്ള വെയിലും കൊണ്ട് കറത്തു പോയ കല്യാണത്തിന് ഒരുങ്ങുമ്പോ വേറെ ആരെയോ പോലെ ആകും... ചെല്ല് നി... അവളേ അവനവിടെ നിന്നും ഓടിച്ചു വിട്ടു..... മുറിയിൽ കയറി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... വെപ്രാളം കേറീട്ടു.... സാധാരണ എല്ലാവർക്കും ടെൻഷൻ ഉണ്ടാകാറുണ്ട്.. പക്ഷെ അതിനുപരി എന്തോ പേടി.. ഒരു ആപത്തു വരുന്നത് പോലെ... ഹലോ..... പെട്ടെന്ന് പിറകിൽ നിന്നും ആരോ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി... അതെ.. അങ്ങേരു .. ഞാൻ ഫോട്ടോയിൽ കണ്ട അയാൾ....🙄 എന്താടോ താൻ ഇങ്ങനെ തുറിച്ചു നോക്കുന്നത്.... ഏയ് ഒന്നുല്ല... അവളൊന്ന്‌ ചിരിക്കാൻ ശ്രെമിച്ചു...

. ഫോട്ടോയിൽ കണ്ടതിലും സുന്ദരി ആണല്ലോ നി...അവന്റെ താടിയിൽ തഴുകികൊണ്ടവൻ പറഞ്ഞു.... അവനതു പറഞ്ഞതും ഉള്ളിൽ ദേഷ്യം കുമിഞ്ഞു കൂടിയെങ്കിലും അവളതു പുറമെ കാട്ടിയില്ല... വീണ്ടുമവൻ അവളോട്‌ ഏന്തോക്കയോ ചോധിക്കാൻ വന്നതും.. അഹ്.. അളിയോ... നേരെ ഇങ്ങോട്ടേക്കു പോനോ.... പ്രവീൺ പുറകിൽ വന്നു വിളിച്ചതും ഋഷിക്കു നല്ല ദേഷ്യം ആയി... അവൻ ഉളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി തിരിഞ്ഞു നിന്നു പ്രവീണിനെ ചിരിച്ചു കാണിച്ചു.... അത് പിന്നെ... പാർവ്വതി എവിടാണെന്ന് തിരക്കിയപ്പോൾ അമ്മ പറഞ്ഞു മുറിയിലുണ്ടന്ന്.... അഹ്.. അതൊക്കെ നിക്കട്ടെ... അളിയൻ വന്നേ... കുടിക്കാനൊക്കെ ഉള്ളത് അമ്മ ദേ എടുത്തു വെച്ചിട്ടുണ്ട്.... പ്രവീൺ അവനെയും പിടിച്ചു കൊണ്ട് ഇറങ്ങി....

പ്രവീണേ...എന്നെ അളിയന്നു വിളിക്കണ്ട ഋഷി അങ്ങനെ വിളിച്ചോ... ഋഷിയുടെ എടുത്തടിച്ചത് പോലെ ഉള്ള മറുപടി വന്നതും പ്രവീണിന്റെ മുഖം വല്ലാതായി...അവനെന്നാൽ ചെറു ചിരിയോടെ ഋഷിയേം കൂട്ടി അവിടെ നിന്നും പോയി.... എന്റെ ഈശോര കണ്ടിട്ട് തന്നെ ഒരു ഗുണ്ട ലുക്ക്‌... എങ്ങനെ ഞാൻ ഇതിനെ സ്നേഹിക്കും...( പാറു )) ഋഷിയുടെ കണ്ണുകൾ പല വെട്ടം പാറുവിനെ തേടി വന്നു.. അവളവന്റെ മുന്നിൽ നിന്നും കഴിവതും മാറി നില്ക്കുവാൻ നോക്കി....... എല്ലാവരുടെയും കൂടെ കഴിക്കാൻ ഇരുന്നപ്പോളും പാറു പ്രവീണിന്റെ അടുത്ത് നിന്നു മാറിയാതെ ഇല്ല.... ഋഷിക്കതു ദേഷ്യം ഒന്ന് കൂടെ കൂട്ടി... ഇറങ്ങാൻ നേരം അവളോട്‌ എന്തെങ്കിലും ഒന്ന് മിണ്ടണം എന്നുണ്ടായിരുന്നെങ്കിലും അവനതിനു സാധിച്ചില്ല...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story