പുനർ വിവാഹം: ഭാഗം 18

punarvivaham

എഴുത്തുകാരി: ആര്യ

 ടാ... നിന്നോട് പറഞ്ഞതല്ലേ ഇത്രേം ആക്രാന്തം കാണിക്കരുതെന്നു...... അവളു നിനക്ക് തന്നെ ഉള്ളതല്ലേ....കേറി ചെന്നപ്പോളെ ഓടി അവളുടെ മുറിയിൽ കേറിയേക്കുന്നു... ദേ തള്ളേ മിണ്ടിപ്പോകരുത് നിങ്ങൾ.... നിങ്ങള് കാരണമാ.. ഇല്ലാരുന്നേ എന്നെ ഞാൻ നാട്ടിലേക്ക് വന്നേനെ...ഇത്രയും നാളും അവളോട് മിണ്ടാനോ എന്തിനെങ്കിലും നിങ്ങള് സമ്മതിച്ചോ..( ഋഷി ) നി നാട്ടിൽ വന്നിട്ട് എന്ത് ചെയ്യാനാ... ഏഹ്ഹ്. ഇങ്ങോട്ട് നി വരാഞ്ഞത് കൊണ്ടാ ഈ കല്യാണം നടക്കുന്നത് പോലും നിന്റെ സ്വഭാവം ആരേലും അറിഞ്ഞ ഈ വിവാഹം നടക്കില്ലെന്നുള്ളത് സത്യമല്ലെ..പിന്നെ അവളെ വിളിക്കുവോ പറയുകയോ ചെയ്തിരുന്നെങ്കിൽ അന്ന് തന്നെ ഇത് മുടങ്ങിയേനെ... ഇവിടേം വരെ അവരൊന്നും അറിയാതെ എല്ലാം ആക്കി തീർത്ഥതാ ഞങ്ങൾ... ( പെങ്ങൾ ) ഓഹോ.. ചുമ്മാതൊന്നും അല്ലല്ലോ... ഇതിന്റെ പേരിൽ നീയും നിന്റെ തള്ളയും എന്റെ കയ്യിൽ നിന്നു കുറെ മേടിച്ചെടുത്തതല്ലേ.....

അഹ്.. അത് പിന്നെ അനിയനാണെന്നു കരുതി എല്ലാം വെറുതെ അങ്ങ് ചെയ്യ്തു തരാൻ പറ്റുമോ... ( പെങ്ങൾ ) ദേ തള്ളേ... നിങ്ങളോടും മോളോടും ഞാൻ ഒന്നു പറഞ്ഞേക്കാം. കല്യാണം കഴിഞ്ഞു അവളൊന്നും അറിയാൻ പാടില്ല... അതും പറഞ്ഞു അവൻ അവിടെ നിന്നും പോയിരുന്നു... ***************** കല്യാണം..... അതെ നാളെ എന്റെ കല്യാണമാ... ആരൊക്കയോ വരൂവേം പൊകുവേം ഒക്കെ ചെയ്യുന്നു.. എനിക്കാകെ വീർപ്പു മുട്ടുവാ. അറക്കാൻ കൊടുക്കുന്ന ആടിന്റെ കൂട്ട്.... അതിനിടയിൽ അമ്മ എന്നെ കൊണ്ട് അകത്തെ മുറിയിൽ ഇരുത്തി കുറച്ചു കഴിഞ്ഞപ്പോ അവിടേക്കു ഒരു സ്ത്രീ വന്നു എന്റെ നോട്ടം കണ്ടാകണം അവര് ചെറു ചിരിയോടെ പറഞ്ഞു.. മോളെ ഒരുക്കാൻ വന്നതാ... ആളുകൾ ഒക്കെ വരുമ്പോൾ സുന്ദരി കുട്ടി ആയിട്ട് വേണ്ടേ ചെന്നു നിക്കാൻ..കൊണ്ട് വന്ന ബാഗിൽ നിന്നും കുറെ സാധനങ്ങൾ എടുത്തു വെളിയിൽ വെച്ചു .. പിന്നീട് അതിൽ ഓരോന്നും എടുത്തു മുഖത്തേക്ക് പുരട്ടി...

ഇന്ന് വരെ ചുണ്ടിൽ ലിപ്സ്റ്റിക് ഇടാത്ത എന്റെ ചുണ്ടിലേക്ക് അതെല്ലാം വാരി തേച്ചു... കുറച്ചു മുല്ലപൂവും തലയിൽ വെച്ച് കഴിഞ്ഞപ്പോൾ അവര് പറഞ്ഞു... ഹ.. സുന്ദരി ആയിട്ടോ.... പിന്നീട് ഓരോരുത്തരായിട്ട് വന്നു സെയിം ഡയലോഗ് അടിച്ചിട്ട് പോയി.... മുറ്റത് പന്തല് അതിൽ നിറയെ ആളുകളുടെ ബഹളം... ആ തിരക്കിനിടയിലും ഓരോരുത്തരെ സ്വീകരിക്കുവാൻ ഓടുവാ അച്ഛനും അമ്മയും.. ഏട്ടൻ ആണേ കഴിക്കാൻ വിളമ്പുന്ന ആഹാരത്തിനു പിറകെ... ഇതിലാരും എന്നെ നോക്കുന്നില്ല... ആരൊക്കയോ കല്യാണ പെണ്ണ് എവിടെന്നും ചോദിച്ചു കയറി വരുന്നു.... കഴുത്തിൽ ഇട്ടിരിക്കുന്ന മാലയും കമ്മലിലും ഡ്രെസ്സിലുമാണവരുടെ നോട്ടം...അതിൽ പല ആളുകളുടെയും ചൂഴ്നുള്ള നോട്ടം കണ്ടിട്ട് എന്തെങ്കിലും ചോദിക്കണം എന്നുണ്ടായിരുന്നു.. പിന്നെ വേണ്ടാന്ന് വെച്ചു.. നേരം വീണ്ടും കടന്നു പോയി.. ഇടക്കാരോ വിളിച്ചു പറയുന്നത് കേട്ടു ചെറുക്കൻ വരുന്നുണ്ടന്നു..

പുടവ കൊടുക്കൽ.... മറ്റുള്ളവരുടെ മുന്നിൽ സന്തോഷം അഭിനയിച്ചു അയാളുടെ അടുത്തേക്ക് ചെന്നു നിന്നു.. വന്നപ്പോ മുതലുള്ള അയാളുടെ നോട്ടം എനിക്ക് എന്താന്നില്ലാത്ത ദേഷ്യം തോന്നി.... കല്യാണം കഴിയുമ്പോ ശെരിയാകുമെന്ന് കരുതി... കയ്യിലേക്ക് പുടവ വെച്ച് തരുമ്പോൾ പെങ്ങൾക്കിട്ട വളയിൽ തിരിഞ്ഞും മറിഞ്ഞും നോക്കുന്നുവായിരുന്നവർ.. എത്ര പവൻ ഉണ്ടെന്നു.. അവർ പ്രേതീക്ഷിച്ച അത്രേം ഇല്ലാത്തതു കൊണ്ടാവാം അവരുടെ മുഖം അതിനോടകം തന്നെ മാറിയിരുന്നു ... എന്നാൽ ആരും ശ്രെദ്ധിച്ചില്ലങ്കിലും വെപ്രാളംത്തിനിടയിലും ഞാൻ കണ്ടിരുന്നു.. ഞാൻ എവിടെ നീങ്ങിയാലും അയാൾ കൂടെ കൂടി... ഒടുവിൽ ഏട്ടന്റെ അടുത്തേക്ക് പോയി നിന്നപ്പോഴാ സമാധാനം ആയത്. വന്നവരൊക്കെയും തിരിച്ചു പോയി... ഇത്രയും നേരം മറ്റുള്ളവരുടെ മുന്നിൽ അണിഞ്ഞൊരുങ്ങി നിന്നത് കൊണ്ട് തന്നെ ആകെ ക്ഷീണിച്ചു... അപ്പൊ നാളെയോ.....🙄 അന്ന് രാത്രിയിൽ ഞാൻ ഉറങ്ങിയില്ല... എല്ലാവരേം പോലെ നാളത്തെ ദിവസത്തെ സ്വപ്നം കണ്ടതല്ല... മറിച്ചു ഇവിടം... ഇനി ഒരിക്കലും ഉഇങ്ങോട്ടേക്ക് പഴേ പോലെ കയറി വരാൻ കഴിയില്ല... കൂടെ ആയാളും കാണില്ലേ... അതുവല്ല മറ്റൊരാളുടെ ഭാര്യ പതവിയും.. തലയണയിലേക്ക് മുഖം. പൂഴ്ത്തി എങ്ങലടിച്ചു കരയുമ്പോൾ പുറത്തേക്കു ശബ്ദം വരരുതെന്നവൾ പ്രാർത്ഥിച്ചു ..

ഈ മുറി അത്രയ്ക്ക് ഓർമ്മകൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട്.... ഓർമ വെച്ച കാലം മുതൽ എന്റേത് മാത്രം ആയ എന്റെ സ്വന്തം കൂട്ടുകാരി... ഭീത്തിയിലെ കലാവിരുതിനു കൂട്ടുനിന്നവൾ... കരച്ചിലുകളിൽ താങ്ങായി നിന്ന തലയിണ. ഞാൻ ഏറെ സ്നേഹിക്കുന്ന ബെഡ്... ഇതിൽ നിന്നു എങ്ങോട്ട് മാറി കിടന്നാലും ഉറക്കം വരാറില്ല . അത്രക്കും ആത്മബന്ധമാ ഉള്ളത് ഇവരോടൊക്കെ.... ഓരോ കാര്യങ്ങളും ഓർക്കും തോറും അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു... ഏട്ടൻ ഇന്ന് മുഴുവനും എന്നോട് ഒഴിഞ്ഞു മാറിയ നടന്നെ എനിക്കറിയാം ആ മനസ് നീറുവാണെന്നു..ഇന്നേ വരെ ഏട്ടൻ എന്നെ പിരിഞ്ഞു ഇരുന്നിട്ടില്ല...എന്നും ഏട്ടന്റെ കുഞ്ഞനുജത്തി അല്ലായിരുന്നോ ഞാൻ.... ഓർക്കുംതോറും കണ്ണിൽ നിന്നും കണ്ണുനീർ ഒഴികി ഇറങ്ങി.... ഇടക്കെപ്പോഴോ മുറിയിലെ ഡോർ തുറന്നു ആരോ അകത്തേക്ക് വന്നു.... എന്റെ അടുത്ത് വന്നു ഇരുന്നതും എനിക്കാളെ പെട്ടെന്ന്‌ മനസിലായി.. എന്റെ ഏട്ടൻ.... തലയിൽ തടവി കുറച്ചു നേരം ഏട്ടൻ അങ്ങനെ ഇരുന്നു... ഞാൻ ഉറങ്ങുവാണെന്നു കരുതി... ഏട്ടന്റെ കരച്ചിലും എന്റെ ചെവിയിൽ മുഴങ്ങി കേൾക്കാം......

കുറച്ചു നേരം ഇരുന്നിട്ട് അവിടുന്ന് എണീറ്റ പ്രവീണിന്റെ കയ്യിൽ പാറു കയറി പിടിച്ചു... പ്രവീൺ തിരിഞ്ഞു നോക്കിയതും അവനെ അവൾ വട്ടം പിടിച്ചിരുന്നു.... അവനവളുടെ അടുത്തേക്ക് ഇരുന്നു... എനിക്കെങ്ങും പോകണ്ട ഏട്ടാ... എനിക്കതിനു പറ്റത്തില്ല... നിങ്ങളൊക്കെയാ എന്റെ ലോകം ആ നിങ്ങളെ വിട്ടിട്ടു എനിക്കെങ്ങും പോകണ്ട... അവരോടു വിളിച്ചു പറ എനിക്ക് ഈ കല്യാണം വേണ്ടാന്ന്... എനിക്ക് എങ്ങും പോണ്ട.... ചത്തു പോകുന്ന പോലെ തോന്നുവ ഏട്ടാ.... നെഞ്ചിലൊരു വിങ്ങല.... ഏട്ടൻ അച്ചയോടും അമ്മയോടും ഒന്ന് പറയുവോ... പെട്ടെന്ന്‌ പ്രവീൺ അവളെ ചേർത്ത് പിടിച്ചു.. കുറച്ചു നേരം അങ്ങനെ ഇരുന്നു രണ്ടു പേരും കരഞ്ഞു.... ദേ നോക്ക് മോളെ... എന്റെ മോൾടെ സങ്കടൊക്കെ മാറുമെടി... അവര് മോന്റെ ശത്രുക്കളല്ല... ഋതി നിന്റെ ഭർത്താവാകാൻ പോകുന്നവനാ... അവന്റെ അച്ഛനും അമ്മയും നിന്റെം അച്ഛനും അമ്മയുമായിട്ട് നി കാണണം...

പിന്നെ വീടാകുമ്പോൾ പ്രേശ്നങ്ങൾ ഉണ്ടാകാം.. അത് നി ആയിട്ട് പരിഹരിക്കണം... ആരേലും എന്തേലും പറഞ്ഞ മറുപടി കൊടുക്കാൻ പോണ്ട... ഓരോ കാര്യങ്ങളും ആലോചിച്ചു തീരുമാനിക്കണം... അപ്പോൾ എല്ലാം ശെരി ആകും... നിനക്കിപ്പോ പേടിയാ ഈ പ്രായത്തിൽ ഒരു കുടുംബം നോക്കുക എന്നൊക്കെ പറഞ്ഞപ്പോൾ പെട്ടെന്ന്‌ ഉൾക്കൊള്ളാൻ കഴിയുന്നില്ല അത് കൊണ്ടാ നി കരയുന്നത്... പിന്നെ ഋഷിയോടുള്ള മോൾടെ പെരുമാറ്റവും മാറണം... നാളെ മുതൽ ചിരിച്ചു കളിച്ചു അവനോട് സംസാരിക്കണം കേട്ടോ... പ്രവീൺ പറഞ്ഞു കൊടുക്കുന്ന ഓരോന്നും കേട്ടിട്ട് മറുപടിയെന്നോണം അവൾ തലയാട്ടി.... എന്നാ ഉറങ്ങിക്കോ നേരം വെളുക്കുമ്പോൾ എണീക്കണ്ടതല്ലേ.... അവളോട് പറഞ്ഞു കൊണ്ട് പ്രവീൺ അവിടെ നിന്നും ഇറങ്ങി... ആരും കാണാതെ കണ്ണുകൾ തുടച്ചു കൊണ്ട്. ***************** നേരം വെളുത്തതും ഏട്ടൻ എന്നേം കൊണ്ട് അടുത്തുള്ള അമ്പലങ്കിളിൽ എല്ലാം കൊണ്ട് പോയി....

തിരിച്ചു വന്നപ്പോളേക്കും എന്നെ ഒരുക്കാനും ആള് വന്നിരുന്നു... ഒരുക്കി കഴിഞ്ഞതും ഇടാൻ ഉള്ള സ്വാർണ്ണവുമായി അമ്മ വന്നു.. തന്റെ മൂന്നിൽ കൊണ്ട് വെച്ച സ്വർണ്ണത്തിലേക്കു നോക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ഉള്ളിൽ ഏട്ടൻ പറഞ്ഞ വാക്കുകൾ ആയിരുന്നു... കടം മേടിച്ചും അല്ലാതയുമൊക്കെയാ എന്റെ അനിയത്തിയെ പറഞ്ഞു വിടുന്നെ എന്നുള്ള വാക്കുകൾ.. അവളാ സ്വർണ്ണം എടുത്തു നെഞ്ചോടു ചേർത്ത്... അതെ.. എന്റെ അച്ഛനമ്മമാരുടെ ഒരു ആയുസിന്റെ അധ്വവാനത്തിന്റെ വലിയൊരു പങ്ക്.... അവളുടെ കഴുത്തിലേക്കു ആ സ്ത്രീ ഓരോന്നായി ഇട്ടു കൊടുത്തു... ഒരുക്കമെല്ലാം കഴിഞ്ഞു ഇറങ്ങിയ അവളെ കാണുവാൻ തിരക്കിനിടയിൽ ഒന്ന് ഇരിക്കുവാൻ പോലും സമയമില്ലാതിരുന്ന അമ്മയും അച്ഛനും ഏട്ടനും ഓടി വന്നു.. അവളെ ആ രൂപത്തിൽ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു......

പിന്നീട് ഉള്ള ഫോട്ടോ എടുപ്പും ദക്ഷിണകൊടുപ്പും എല്ലാം ഒരു യത്രം കണക്കെ അവൾ നിന്നു കൊടുത്തു... ഇടക്കെപ്പോഴോ ആരോ വിളിച്ചു പറഞ്ഞു.. ഇറങ്ങാൻ സമയം ആയെന്നു.... അത്രയും നേരം മറ്റുള്ളവരുടെ മുന്നിൽ ഒളിപ്പിച്ചു വെച്ച കണ്ണുനീർ വീണ്ടും ഒഴുകി ഇറങ്ങി... അപ്പോളേക്കും ഏട്ടൻ ഓടി വന്നിരുന്നു ... ജനിച്ചു വളർന്ന വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ചങ്കു പൊട്ടുന്നത് പോലെ തോന്നി.... അമ്പലത്തിൽ ചെന്നപ്പോളും ആയാളും വീട്ടുകാരും വന്നെന്നു പറഞ്ഞപ്പോളും ഉള്ളിലെ പേടി ഒന്ന് കൂടെ കൂടി....മണ്ഡപത്തിലേക്കു കൈ പിടിച്ചു നടത്തുമ്പോൾ അവരുടെ വീട്ടുകാരിൽ പലരും പെണ്ണിബിന്റെ ദേഹത്ത് കിടക്കുന്നതു ഒറിജിനൽ തന്നാണോ എന്ന എണ്ണമെടുപ്പ് ആയിരുന്നു . കൊടുത്ത അൻപതു പവനും മുക്കുപണ്ടം ആണെന്ന് അവരൊക്കെ തന്നെ വിധി എഴുതി....കഴുത്തിലേക്കു താലി ചരട് വീഴുമ്പോൾ ഒന്നേ പ്രാർത്ഥിച്ചോള്ളൂ. സമാധാനത്തോടുള്ള ഒരു ജീവിതം തരണെന്നു... പിന്നീട് അങ്ങോട്ടുള്ള ഓരോ കാര്യങ്ങൾക്കും നിന്നു കൊടുത്തു.. അവരുടെ വീട്ടിലേക്കു പോകുവാൻ കാറിൽ കയറിയപ്പോളും ഉള്ളിലെ സങ്കടം പിടിച്ചു നിർത്തുവാൻ കഴിഞ്ഞില്ല.....

ചെറുക്കന്റെ വീടെത്തിയതും ഉള്ളിൽ ശ്വാസം കിട്ടാതെ പിടിയുന്ന മീൻ കുഞ്ഞിന്റെ അവസ്ഥ ആയിരുന്നു.. ചുറ്റിനും അവരുടെ ആളുകൾ... എല്ലാവരുടെയും മുഖത്തു മറ്റെന്തക്കയോ ഭാവം ആയിരുന്നു... അമ്മയും അച്ഛനുമൊക്കെ വന്ന മതിയെന്ന് തോന്നി.... അമ്മായിഅമ്മ എന്ന് പറയുന്ന സ്ത്രിയുടെ കയ്യിലേക്കും ഒരു വള ഊരി ഇട്ടു കൊടുത്തപ്പോൾ എന്റെ കയ്യിൽ കിടന്ന മറ്റു വലിയ വളകളിലേക്കായിരുന്നു അവരുടെ നോട്ടം... അതിന്റെതായ മുഖം വീർപ്പിക്കൽ കലാപരിപാടികൾ അപ്പോൾ തന്നെ തുടങ്ങിയിരുന്നു.... പെങ്ങള് വന്നു കൂട്ടികൊണ്ട് അയാളുടെ മുറിയിലേക്ക് കൊണ്ട് പോകുമ്പോളും ചുറ്റിനും ഞാൻ നോക്കി... വലിയ വീടൊക്കെ തന്നെ പക്ഷെ എന്തോ.. അറിയില്ല... മുറിയിലെത്തിയതും . അതെ.. ഈ മുറിയിൽ അലമാര ഇല്ല... ഈ സ്വർണ്ണമൊക്കെ ഊരി തന്ന താഴെ റൂമില് കൊണ്ട് വെക്കാരുന്നു അവിടെ അലമാര ഉണ്ട്.... സ്വർന്നതിനോടുള്ള അവരുടെ ആർത്തി അതിൽ നിന്നും മനസിലായി.... അപ്പോളേക്കും മുറിയിലേക്ക് അമ്മായിഅമ്മയും കുറച്ചു ആളുകളും കൂടെ വന്നു... അവര് വന്നു എല്ലാം ഊരി ഒരു ചെറിയ ബാഗിൽ വെച്ച്...

അമ്മ സൂക്ഷിച്ചോളാം മോളെ എന്ന് ചെറു ചിരിയോടെ പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടന്നു... മറ്റൊരു ബാഗിൽ നിന്നും ഒരു ലോങ്ങ്‌ ടോപ്പുമായി അയാളുടെ പെങ്ങൾ എന്റെ അടുത്തേക്ക് വന്നു... ദേ കുളിച്ചിട്ടു നി ഈ ഡ്രെസ്സ് ഇട്ടോണ്ട് ഇറങ്ങു . നിന്റെ വീട്ടുകാരൊക്കെ വരുമ്പോൾ വേറെ ഡ്രെസ്സ് എടുത്തു തരാം...അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു... പാറു ആ ഡ്രസ്സിലേക്ക് നോക്കി.... നി എന്തിനാ അതിലോട്ടു തന്നെ നോക്കികൊണ്ട് നിൽക്കുന്നെ... പോയി കുളിക്കുവോ എന്താണെന്ന്‌ വെച്ച ചെയ്യ്.. ഞാൻ ഇപ്പൊ വരാം.. അവളവിടെ നിന്നും ഇറങ്ങിയതും പാറു ആ ഡ്രെസ്സ് നിവർത്തി നോക്കി.... ഒറ്റ നോട്ടത്തിൽ ഇത് ആരോ വീട്ടിൽ ഇട്ടിരുന്ന ഡ്രെസ്സ് ആണോ എന്നവൾക്ക് തോന്നി .... താൻ ഇന്ന് വരെ ഇട്ടിരുന്ന ഡ്രെസ്സിൽ നിന്നു ഏറ്റവും മോശവും വൃത്തി ഇല്ലാത്തതും ആയ ഡ്രെസ്സ് ആരുന്നു അത്.. ആരോ വലിച്ചെറിഞ്ഞ തുണിയുടെ കൂട്ട് ... പ്രവീൺ കഴിഞ്ഞ ദിവസം രാത്രിൽ പറഞ്ഞതൊക്കെ അവളോർത്തു..

പിന്നെ ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് കയറി... തലയിലേക്ക് വെള്ളം കോരി ഒഴിക്കുമ്പോൾ ഒരു ആശ്വാസം ആയിരുന്നു.... ഇത്രയും നേരം കല്യാണ വേഷത്തിൽ നിന്നത് കൊണ്ട് തന്നെ അവളാകെ ക്ഷീണിച്ചിരുന്നു..... ഹലോ. നി ഇറങ്ങാറായില്ലേ.. നീരാട്ടൊക്കെ ഇനിയുമാകാം സമയമുണ്ട്.... വെളിയിൽ നിന്നും ഋഷിയുടെ പെങ്ങളുടെ ഇനി അങ്ങനെ പറയുന്നില്ല ഇടക്കാരോ പുള്ളിക്കാരിടെ പേര് വിളിക്കുന്നത് കേട്ടു.. ഋഷിക... അന്ന് അവരൊക്കെ പറഞ്ഞ കൂട്ടത്തിൽ ഞാൻ ഇതൊന്നും ശ്രെദ്ധിച്ചില്ല...പെട്ടെന്ന് തന്നെ ആ ഡ്രെസ്സും എടുത്തിട്ട് ഞാൻ ഇറങ്ങി ... ബെഡിൽ ഇരിക്കുന്ന മറ്റൊരു ഡ്രസ്സിലേക്ക് എന്റെ കണ്ണുകൾ പോയി.... ദേ.. പെണ്ണെ ഇതെടുത്തു ഇട്... എന്നിട്ട് താഴേക്കു വാ.. എല്ലാവരും നിന്നെ നോക്കി ഇരിക്കുന്നുണ്ട്... അതും പറഞ്ഞവൾ വീണ്ടും പോയി... ഒരു ലഹങ്ക ആയിരുന്നു അത്.. എടുത്തിട്ടപ്പോൾ എന്നെ പോലെ ഒരാളുടെ കയ്യും കൂടെ അതിൽ കയറും എന്നു തോന്നി..താഴേക്കു ഇറങ്ങി ചെന്നപ്പോൾ പലരും എന്റെ കോലം കണ്ട് കളി ആക്കി ചിരിക്കുന്നത് പോലെ എനിക്ക് തോന്നി... തോന്നിയതല്ല അതാണ് സത്യം....

ഇടക്കാരോ കയ്യിലേക്ക് ഒരു ചീപ്പു കൊണ്ട് തന്നിട്ട് പറഞ്ഞു തലമുടി കെട്ടാൻ... ആ മുറിയിൽ ഇങ്ങനുള്ളതൊന്നും ഞാൻ കണ്ടില്ലലായിരുന്നു... അമ്മയും അച്ഛനും വന്നെന്നു അറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം ആയി... പെട്ടെന്ന് ചാടി തുള്ളി അങ്ങോട്ടേക്കൊടി.... ഇതിനിടക്ക് ഒരിക്കൽ പോലും ഞാൻ എന്റെ ഭർത്താവിനെ കണ്ടില്ല...അമ്മയുടെ മുന്നിലേക്ക്‌ ചെന്നു നിന്നതും അമ്മ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി.. പിന്നെ കയ്യിൽ പിടിച്ചു മുറിയിലേക്ക് കൊണ്ട് പോയി... ഇതാരാ മോളെ നിനക്ക് ഉടുപ്പിച്ചു തന്നെ.... അല്ല ഇത് നിനക്ക് തന്നെ എടുത്തതാണോ.... അറിയില്ലമേ... ഇത് കൊണ്ട് തന്നട്ടു പറഞ്ഞു ഇടാൻ... അമ്മ ഡ്രെസ്സൊക്കെ നേരെ ആക്കി ഇട്ടു തന്നിട്ടാണ് പിന്നെ എന്നേം കൊണ്ട് താഴേക്കു ചെന്നത്....

എന്താ അമ്മേം മോളും ഒരു സംസാരം... ഋതികയുടെ അടുത്ത ചോദ്യവും എത്തിയിരുന്നു.... അത് പിന്നെ.. ഈ ഡ്രെസ്സിന്റെ കയ്യൊക്കെ.. വലുത് നിങ്ങള് അളവ് മേടിച്ചതല്ലേ... പക്ഷെ ഇതൊത്തിരി വലുതാ... അയ്യോ... അത് വേറെ ഒന്നും കൊണ്ടല്ല... ഞങ്ങൾ തയ്യ്ക്കാൻ കൊടുത്തയ.. പക്ഷെ അവര് തയ്ച്ചില്ല... മറന്ന്‌ അതാ.... ഇനിയും നിന്ന കുഴപ്പമാകും എന്ന് കരുതി അമ്മയേം കൊണ്ട് ഞാൻ അവിടെ നിന്നും മാറി.... അമ്മയുടെ കൂടെ തന്നെ ഞാൻ നിന്നു... അച്ഛനും ഏട്ടനും ഒരുപാട് സന്തോഷം ആയിരുന്നു എന്നെ ചിരിച്ച മുഖത്തോടെ കാണുമ്പോൾ.... ഇടക്കെപ്പോഴോ അയാൾ ഓടി വന്നു... എല്ലാവരോടും നല്ല രീതിയിൽ സംസാരിച്ചു...... എനിക്കും അതൊരു ആശ്വാസം ആയിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story