പുനർ വിവാഹം: ഭാഗം 19

punarvivaham

എഴുത്തുകാരി: ആര്യ

എല്ലാവരും തിരികെ പോകുവാൻ ഇറങ്ങിയപ്പോൾ ഉള്ളിലൊരു വെപ്രാളം ആയിരുന്നു..എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി...പിടിച്ചു വെച്ച സങ്കടം മുഴുവൻ കരഞ്ഞു തീർത്തു ... എല്ലാവരും ആശ്വസിപ്പിക്കാൻ പലതും പറഞ്ഞു ചേർത്ത് നിർത്തി.......അവര് പോയ്‌ മറയുന്നതും നോക്കി അങ്ങനെ നിന്നു.... മറ്റാരും അതികം മിണ്ടാത്തത് കൊണ്ട് മുറിയിൽ തന്നെ ഞാൻ ഇരുന്നു.... ഡ്രെസ്സ് മാറി ഇടാൻ പോലും അവിടെ ഒന്നും കണ്ടില്ല.... വീട്ടിലെ കാര്യം ഓർമ വരുമ്പോ കരച്ചിലു വന്നു... കുറെ കരഞ്ഞു... ഓരോ കാര്യങ്ങളായി ഓർമ വന്നു കൊണ്ടേ ഇരുന്നു... ഡിഗ്രിക്കു കോളേജ് ഹോസ്റ്റലിൽ നിന്നു പഠിക്കണം എന്ന് ഏട്ടൻ പറഞ്ഞതു കൊണ്ടാ ഡിഗ്രിക്കു ചേരാഞ്ഞത് തന്നെ...എന്നിട്ടിപ്പോ എല്ലാരും കൂടെ എന്നെ ഒറ്റക്കക്കില്ലേ.... മാമി........ ആരോ മുറിക്കു പുറത്തു നിന്നു വിളിക്കുന്നത്‌ കേട്ടു വാതിലിനടുത്തേക്ക് നോക്കി ഒരു പെൺകുട്ടി ... അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഇടക്കെപ്പോഴോ കണ്ട മുഖങ്ങളിൽ ഒരാളായി തോന്നി...

തന്റെ പ്രായം തന്നെ തോന്നിക്കുന്ന ഒരു പെൺകുട്ടി ആ മുറിയിലേക്ക് കയറി വന്നു... മാമി.... മാമൻ ഈ ഫോൺ മാമിടെ കയ്യിൽ തരാൻ പറഞ്ഞു.... അതും പറഞ്ഞവൾ ആ ഫോൺ എന്റെ കയ്യിലേക്ക് നീട്ടി.... ഞാൻ അത് കയ്യിലെക്കു വാങ്ങി... ആരാ...... എന്റെ ചോദ്യം കെട്ടിട്ടാവണം അവൾ സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി.... പിന്നെ ഒന്ന് ചിരിച്ചു... ഞാൻ ഋഷി മാമന്റെ പെങ്ങളുടെ മോളാ....😁 ഞാൻ അവളെ നോക്കി ചിരിച്ചു... പിന്നെ.. ഈ ഡ്രെസ്സ് എന്റെയാ.... കുറച്ചൂടെ കഴിയുമ്പോ ഊരി തന്നേക്കണം..... അവൾ വല്ലാത്തൊരു ദേഷ്യത്തിൽ പറഞ്ഞു നിർത്തി.... അവളതു പറഞ്ഞതും ഞാൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി... ശെരിയാ എന്നേലും വണ്ണവും നീളവും ഉള്ള പെണ്ണ്... അവൾ പറയുന്നത് സത്യമാണെന്നു എനിക്കും തോന്നി.. പെട്ടെന്ന് കയ്യിലിരുന്ന ഫോണിൽ കാൾ വന്നു... അതെടുക്കു മാമിടെ അമ്മയാ.. മാമന്റെ ഫോണിൽ വിളിച്ചപ്പോ മാമന കൊണ്ട് തരാൻ പറഞ്ഞത്.... എന്നാ സംസാരിക്കു ഞാൻ പോകുവാ....

അവൾ പറഞ്ഞതിനൊക്കെ മറുപടിയെന്നോണം ഞാൻ തലയാട്ടി.... ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചതും അങ്ങേ തലക്കൽ അമ്മയുടെ കരച്ചിൽ കേട്ടു... പെട്ടെന്ന് ഏട്ടൻ വാങ്ങി സംസാരിച്ചു.... ഉള്ളിൽ വെഷമം ഉണ്ടങ്കിലും അവർ സംസാരിച്ചപ്പോൾ ഞാൻ കരഞ്ഞില്ല... എല്ലാവരോടും സന്തോഷത്തോടെ സംസാരിച്ചു.. നാളെ വിളിക്കാമെന്ന് പറഞ്ഞു ഏട്ടൻ ഫോൺ വെച്ച്..... വീണ്ടും ഓരോന്നും ആലോചിച്ചു ഇരുന്നപ്പോൾ ഫോണിലേക്കു മറ്റൊരു കാൾ വന്നു.... ആ കാൾ എടുക്കാൻ എന്തോ എനിക്ക് തോന്നിയില്ല.... വീണ്ടും കാൾ വന്നപ്പോ ഞാൻ അതെടുത്തു.... ആരാണെന്നു ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് മറുതലക്കൽ നിന്നും ശബ്ദം വന്നിരുന്നു.... ഋഷി....... നി ഇത്രേം നേരം ആയിട്ടും എന്നെ എന്ത് കൊണ്ട് വിളിച്ചില്ല.... ഏഹ്ഹ്... ഋഷി നി ഇന്ന് അവളുടെ കൂടെ നിക്കാനാണോ പ്ലാൻ... എങ്കിൽ നിന്നെ ഞാൻ വെറുതെ വിടില്ല... നോക്കിക്കോ.. എന്റെ കുഞ്ഞിന്റെ ഉത്തരവാദി നി മാത്രമ.. ഋഷി നി ഇന്ന് എന്റെ കൂടെ വേണം.. ഇല്ലങ്കിൽ... അറിയാലോ എന്റെ ഡാഡിയെ.... നിന്നെ പിന്നെ ജീവനോടെ വെക്കില്ല...

ഞാൻ കാത്തിരിക്കും നി ഇന്ന് വന്നേ പറ്റു.... ആ കാൾ അവിടം കൊണ്ട് കട്ടായി... ചെവിയിൽ ഇരുന്ന ഫോൺ അവളുടെ കയ്യിൽ നിന്നു ബെഡിലേക്ക് വീണു...കുറച്ചു നേരത്തേക്ക് എന്താ നടന്നതെന്നു പോലും അവൾക്കോർമ്മ ഇല്ലായിരുന്നു.... പെട്ടെന്ന് എന്തോ ഓർത്തത്‌ പോലെ അവള ഫോൺ കയ്യിലെടുത്തു .. അപ്പൊ വന്ന നമ്പർ പെട്ടെന്നവൾ ഡിലീറ്റ് ആക്കി... ആ ഫോൺ ലോക്ക് ആയിരുന്നില്ല... അവനാ ഫോൺ ആരുടെ കയ്യിലും കൊടുക്കാത്തതായിരുന്നു അതിനു കാരണം... പെട്ടെന്നവൾ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി.... അതിൽ ഓരോന്നും അവളെടുത്തു നോക്കി.. വാട്സാപ്പിൽ നോക്കിയപ്പോൾ ഇപ്പൊ വന്ന നമ്പറിൽ ഇന്ന് അയച്ച മെസ്സേജ് ഓരോന്നും എടുത്തു നോക്കും തോറും അവൾക്ക് സങ്കടം സഹിക്കാൻ പറ്റാതായി.... തെറ്റ് പറ്റിയല്ലോ ഈശോര...പിന്നീട് ഉള്ള ഫോട്ടോയും കാര്യങ്ങളും ഒക്കെ അവൾ എടുത്തു നോക്കിയതും അവനും കൂടെ ഒരു പെണ്ണും ചേർന്ന് നിക്കുന്ന പല ഫോട്ടോയും അവൾ കണ്ടു...

തറയിലേക്ക് ഊർന്നിരുന്നു പാറു കരയാൻ തുടങ്ങി..... മാമി.... വെളിയിൽ നിന്നും മുൻപ് വന്ന പെൺകുട്ടി വിളിക്കുന്നത് കെട്ട്.. കണ്ണുകൾ തുടച്ചു പാറു എണീറ്റു... മാമി.. മാമൻ വഴക്ക് പറഞ്ഞു.. ഫോൺ മേടിച്ചോണ്ട് വരാനെന്നും പറഞ്ഞു..മാമി വിളിച്ചു കഴിഞ്ഞോ.... ഹ്മ്മ്.... അവളൊന്നു മൂളി.... ആ ഫോൺ തിരിച്ചവൾ കൊടുത്തു..... ആ പെൺകുട്ടി ആ ഫോൺഉം കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി..... അവളുടെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി....ഇന്ന് രാത്രി.... ഇല്ല സത്യം എന്താണെന്നു അറിയണം... എന്നെയും എന്റെ വീട്ടുകാരയും അവനും അവന്റെ വീട്ടുകാരും ചേർന്ന് ചതിക്കുവാരുന്നു.... കരഞ്ഞു കരഞ്ഞു അവളാകെ തളർന്നിരുന്നു...കാലിലേക്ക് മുഖം പൂഴ്ത്തി കണ്ണുകൾ അടച്ചു അങ്ങനെ ഇരുന്നു മുറിലേക്ക് ആരോ കയറി വന്നു കയ്യിൽ പിടിച്ചതും ഞാൻ ഞെട്ടി പുറകിലേക്ക് നീങ്ങി ... നീ എന്തിനാടി ഈ പേടിക്കുന്നെ...വന്നപ്പോളെ വന്നു മുറിയിൽ കേറിയല്ലോ....

താഴെ ഞങ്ങള് ജോലി ചെന്നുന്നത് നി കണ്ടില്ലേ.. നിനക്കും വന്നോന്നു സഹായിച്ചൂടെ... കയ്യിലിരുന്ന പാൽ ഗ്ലാസ്സ് അടുത്ത് കിടന്ന ടേബിളിൽ വെച്ച് കൊണ്ട് ഋഷിക പറഞ്ഞു... പാറു വീണ്ടും പഴയതു പോലെ തന്നെ ഇരുന്നു...അത് കണ്ടതും അവളവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോയി.... **************** ഡാ നി ഒക്കെ എന്ത് പണിയ കാണിച്ചേ... ഇവനെ നി ഒക്കെ കുടിപ്പിച്ചോ.... എന്നും ഇതല്ലേ ചേച്ചി ... പിന്നെ ഇന്നെന്താ ഇത്ര പ്രേത്യേകത ..... ഡാ. എന്നത്തേയും പോലാണോ.. ഇന്ന്....അവന്റെ കല്യാണം കഴിഞ്ഞതല്ലേ.. ( ഋഷിക ) അപ്പോളേക്കും അവന്റെ അമ്മയും ഓടി വന്നു... ഇയ്യോ... ഈ കോലത്തിൽ ഇവൻ എങ്ങനെ മുറിയെക്ക് കയറി ചെല്ലും.. അവളെല്ലാം അറിഞ്ഞ ചിലപ്പോ ഇന്ന് തന്നെ വീട്ടിലേക്കു വിളിച്ചും പറയും... ഋഷികേ നി ഇന്ന് ഈ കോലത്തിൽ ഇവനെ മുറിയിലേക്കു കൊണ്ട് വിടണ്ട... തത്കാലം താഴെ ഉള്ള ഏതേലും മുറിയിൽ കൊണ്ട് കിടത്തു... പാർവ്വതിയോട് ഒന്നും മിണ്ടാൻ പോകണ്ട....

കുറച്ചു നേരം ഇവനെ കാണാതാകുമ്പോൾ കിടന്നു ഉറങ്ങിക്കോളും.. അവന്മാർ അവനേ കൊണ്ട് മറ്റൊരു മുറിയിൽ കൊണ്ട് കിടത്തി... പാറു പേടിച്ചു പേടിച്ചു ആ മുറിയിൽ ഇരുന്നു... അയാൾ ഇടയ്ക്കു എങ്ങാനം കയറി വന്നു തന്നെ ഉപദ്രവിക്കുമോ എന്നാ പേടി കാരണം അവൾ ഉറങ്ങാതെ അങ്ങനെ ഇരുന്നു..... അന്ന് നേരം വെളുക്കുന്നത് വരെ... നേരം വെളുത്തതും തലയിൽ എന്തോ ഭാരം ഉള്ളത് പോലെ അവൾക്കു തോന്നി.... കണ്ണുകൾ വീർതിരിക്കുന്നു... മുഖമെല്ലാം നീര് വെച്ചിരുന്നു.... പതിയെ അവൾ എണീറ്റു... ഇന്നലെ തനിക്കെടുത്തു തന്ന ഡ്രെസ്സും കയ്യിലെടുത്തവൾ ബാത്‌റൂമിലേക്ക് കയറി പെട്ടെന്ന് കുളിച്ചിറങ്ങി... അമ്മയെ വിളിച്ചു എല്ലാം പറയണമെന്നുണ്ട്... പക്ഷെ ഏട്ടനറിഞ്ഞാൽ.... ഒന്നും പറ്റുന്നില്ല.. ഞാൻ എന്താ ചെയ്യുക... ഇത്രയൊക്കെ മുടക്കി അല്ലെ ഒരു കല്യാണം നടത്തി എടുത്തത്.. അതിന്റെ പിറ്റേന്ന് തന്നെ ഞാൻ തിരികെ ചെന്ന എല്ലാവർക്കും സഹിക്കാൻ പറ്റില്ല.... *****************

ഋഷികയുടെ കരണത്ത് ഋഷിയുടെ കൈ പതിഞ്ഞിരുന്നു.... നിന്നോടാരടി പറഞ്ഞെ എന്നെ ഈ മുറിയിൽ കൊണ്ട് കിടത്താൻ. ഡാ.നി ഇന്നലെ അവളുടെ അടുത്തേക്ക് പോയിരുന്നെങ്കിൽ ഇന്നലെ കൊണ്ട് എല്ലാരും എല്ലാം അറിഞ്ഞേനെ... നി മണ്ടൻ ആണോടാ... ദേ തള്ളേ മിണ്ടാതെ ഇരുന്നോ... ഈ നിക്കുന്ന എന്റെ പെങ്ങളെന്നു പറഞ്ഞ മഹതിയുടെ ഭർത്താവ് അതായതു എന്റെ അളിയൻ... അവനാ എന്നെ കുടിപ്പിച്ചേ.. അത്രേം നേരം ഞാൻ കുടിക്കാതെ നിന്നതാ... അവനത്രയും പറഞ്ഞിട്ട് മുറിയിൽ നിന്നും ദേഷ്യത്തിൽ ഇറങ്ങി മോളിലെ മുറിയിലേക്ക് നടന്നു.. പെട്ടെന്നവന്റെ ഫോൺ ബെല്ലടിച്ചു... അവനാ ഫോൺ കയ്യിലെടുത്തു.. ആ നമ്പറിൽ നോക്കിയതും അവന്റെ മുഖം. വലിഞ്ഞു മുറുകാൻ തുടങ്ങി... കാൾ എടുത്തു ഫോൺ ചെവിയിലേക്ക് വെച്ചു.... എന്താടി...😡 നി എന്നെ പറ്റിച്ചു അല്ലേടാ.... ഇന്നലെ ഞാൻ നിന്നോട് പറഞ്ഞതല്ലേ നി ഇവിടെ വേണമെന്ന്.. എന്നിട്ട് നി വന്നില്ല...

ഞാൻ ഡാഡിയോട് എല്ലാം പറയും . നിന്നെ അവരൊന്നും വെറുതെ വെക്കില്ല.... അവളത് പറഞ്ഞതും അവനെന്തോ സംശയം തോന്നി.... നി ഇന്നലെ ഇതിലേക്ക് വിളിച്ചിരുന്നോ ... ഹ്മ്മ് വിളിച്ചു.. നി അല്ലെ ഫോൺ എടുത്തേ . ഞാൻ പറഞ്ഞതല്ലേ എല്ലാം... അവനൊന്നു ഞെട്ടി.... ഋഷി... നിന്റെ അച്ഛനും അമ്മയിക്കും പയിസ കൊടുക്കാതെ ഒരു വേലക്കാരിയെ വേണമെന്നും നിന്റെ കടങ്ങൾ വീട്ടാൻ കുറച്ചു പയിസ വേണമെന്ന് പറഞ്ഞത് കൊണ്ട് മാത്ര ഞാൻ എല്ലാത്തിനും സമ്മതിച്ചത്.. അതിനും നി എന്നെ പറ്റിച്ചു.. കല്യാണത്തിന് രണ്ട് ദിവസം മുന്നേ അങ്ങോട്ടേക്ക് വരാൻ നേരമാ നി എന്നോട് സത്യങ്ങൾ പറയുന്നത് ഏഴു മാസങ്ങൾക്കു മുന്നേ നി നാട്ടിൽ വന്നതും എന്നെ എന്റെ ഡാഡി അറിയാതെ കല്യാണം കഴിച്ചതും ഒക്കെ... നമ്മളാഗ്രഹിച്ച ജീവിതം നയിക്കാനാ.. അല്ലാതെ വേറൊരുത്തിയേം കേട്ടി നിന്നെ സുഖവായിട്ടു ജീവിക്കാൻ അല്ല... ഇന്നിപ്പോ നി എന്റെ കൂടെ വേണം ഋഷി അല്ലങ്കിൽ.. ഇപ്പൊ തന്നെ എന്റെ ഡാഡി അങ്ങോട്ടേക്കു വരും...

അതും പറഞ്ഞവളാ ഫോൺ വെച്ചു.... അവനു നല്ല ദേഷ്യം വന്നു... ഇന്നലെ ആരോ കാൾ എടുത്തു.... പാർവ്വതി ആയിരിക്കുമോ... മോളിലെ മുറിയിലേക്ക് ചെന്ന അവൻ പെട്ടെന്ന് താഴേക്കു വന്നു കാറും എടുത്തു പുറത്തേക്കു പോയി... അവനാകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. അതിഥി അതായിരുന്നു അവളുടെ പേര് ... അവന്റെ കാമുകിമാരിൽ ഒരാൾ മാത്രം.... ക്യാഷ് ഉള്ള വീട്ടിലെ പെണ്ണായതു കൊണ്ട് തന്നെ അവനവളെ വല്യ സ്നേഹം ആയിരുന്നു. അതും അഭിനയം.... അവളുടെ ഡാഡി അവൾക്കു വേണ്ടി കല്യാണം ഉറപ്പിക്കുന്നത് അറിഞ്ഞു 7 മാസം മുന്നേ അവൻ നാട്ടിൽ വന്നു.. ചതിയാണന്നു അറിയാതെ അവൾ എല്ലാരേയും കളഞ്ഞു അവന്റെ കൂടെ ഇറങ്ങി ചെന്നു... കയ്യിൽ കിട്ടിയ സ്വർണ്ണവും പയിസയുമെല്ലാം അവൾ എടുത്തിരുന്നു... പോകുന്ന വഴിയിൽ കണ്ട അമ്പലത്തിൽ വെച്ച് അവനവളുടെ കഴുത്തിൽ താലി അണിയിച്ചു.... അവിടുന്നവർ കയ്യിലുള്ള പയിസയും സ്വർണ്ണവും തീരുന്നതു വരെ കറങ്ങി നടന്നു...

ഒടുക്കം എല്ലാം തീർന്നപ്പോൾ അവൻ തന്നെ അവളെറിയാതെ അവരെവിടെ ഉണ്ടന്ന് അവളുടെ ഡാഡി യെ വിളിച്ചു അറിയിച്ചു.. അതിൻ പ്രകാരം അയാൾ അവിടെ വന്നു.. എന്നാൽ അവന്റെ എല്ലാ നീക്കങ്ങളും തെറ്റിച്ചുകൊണ്ട് അവനെയും അവിടെ നിന്നു അയാൾ കൂട്ടി കൊണ്ട് വന്നു... അവൻ വെളിയിയിലാണെന്നു എല്ലാവരും കരുതി എന്നാൽ അവൻ അവളുടെ കൂടെ ഉണ്ടായിരുന്നു.. പണം അവനെ ആകെ തളർത്തിയിരുന്നു... കള്ളും കഞ്ചാവും പെണ്ണും അതായിരുന്നു അവന്റെ ലോകം... എന്നാൽ അവളൊന്നും അറിയിരുന്നില്ല... അതിനിടയിൽ അവളൊരു അമ്മയാകാൻ പോകുന്നു എന്നത് അവനെ തളർത്തി...കല്യാണത്തിന് രണ്ടു ദിവസം മുന്നേ അവൻ ഇറങ്ങി...

അതിൽ നിന്നും സംശയം തോനിയ അവൾ ചോദിച്ചു.. അവൻ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നെങ്കിലും. അവളിലെ അഹങ്കാരി ഉണർന്നിരുന്നു.. ഒരു പെണ്ണിന്റെ ജീവിതം എന്ന് കൂടെ ഓർക്കതെ അവളും കൂട്ട് നിന്നു.. അതിന്റെ മറ്റൊരു കാരണം അവൾക്കറിയാമായിരുന്നു അവനു കൂട്ട് നിന്നില്ലങ്കിൽ അവലെ ഉപേക്ഷിച്ചു അവൻ എന്നുന്നേക്കുമായി പോകുമെന്ന് അവന്റെ വായിൽ നിന്നും വീണിരുന്നു.... തന്റെ കുഞ്ഞിനെ ഓർത്തു അവൾ കൂട്ട് നിന്നു .. പാറുനെ ഒരിക്കലും ഭാര്യ ആയി കാണില്ലെന്നും അവൻ പറഞ്ഞു ..ആ വിശ്വാസം കൊണ്ടാണവൾ എല്ലാത്തിനും സമ്മതിച്ചത്.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story