പുനർ വിവാഹം: ഭാഗം 2

punarvivaham

എഴുത്തുകാരി: ആര്യ

ഹലോ..... ശ്രീജിത്ത്‌.... നീ ഇപ്പൊ എവിടാ..... നിന്നോട് ഞാൻ പറഞ്ഞ കാര്യം എന്തായി... എത്രയും പെട്ടെന്ന് അവളെ പറ്റി ഉള്ള സകല കാര്യങ്ങളും എനിക്കറിയണം...ഇല്ലങ്കിൽ തെറിക്കുന്നത് നിന്റെ ജോലി ആരിക്കും പറഞ്ഞില്ലെന്നു വേണ്ട..24 മണിക്കൂറിനുള്ളിൽ എനിക്ക് കിട്ടിയിരിക്കണം.... ഓക്കേ.... ഞാൻ ഫോൺ വെക്കുവ.. എല്ലാം കണ്ട് പിടിച്ചെട്ട് നീ ഷോപ്പിലേക്ക് വാ..... ആ ഫോൺ കാൾ കട്ടായി.. ....ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു..... മിനിറ്റുകൾ കടന്നു പോയി.... കണ്ണുകളടച്ചു വീണ്ടുമവൻ കിടന്നു..... ചില്ലുകൾക്ക് വെളിയിൽ സൂര്യന്റെ പ്രകാശം വന്നു പതിച്ചതും അവന്റെ ആ താടി ഒന്ന് തിളങ്ങി.. ആ ചെമ്പൻ താടി അവന്റെ മുഖത്തെ ഭാവത്തിന് ഒന്ന് കൂടെ അഴക് കൂട്ടി.... ഇടക്കെപ്പോഴോ നിദ്ര ദേവി അവനെ തലോടി പോയി.............. അവന്റെ മുഖത്തിപ്പോൾ ദേഷ്യമല്ല മറിച്ചു വാത്സല്യം കിട്ടാതെ പോയ ഒരു കൊച്ചു കുഞ്ഞിനെ പോലെ ആയിരുന്നു... **************** ഏട്ടാ...... അഹ് എന്താടോ..... താൻ നേരുത്തേ എണീറ്റോ..... അയാൾ അവൾക്കു നേരെ എണീറ്റിരുന്നു...

കയ്യിൽ ഒരു കപ്പ്‌ ചായയുമായി നിറപുഞ്ചിരിയോടെ നോക്കി നിൽക്കുന്ന അവളെ കണ്ടതും ആയാൾ 25 വർഷം പിറകോട്ടു പോയത് പോലെ തോന്നി .... രാവിലെ തന്നെ താൻ അമ്പലത്തിൽ പോയോടോ... ചായ കപ്പ്‌ കയ്യിലേക്ക് വാങ്ങുന്നതിനിടയിൽ അയാൾ ചൊയിച്ചു... അവളുടെ മുഖം ഒന്ന് വാടി.... അഹ് അപ്പോഴേക്കും മുഖം വാടിയോ നിന്റെ ഞാൻ ചോദിച്ചുന്നെ ഒള്ളു... നീ ഇങ്ങനെ അമ്പലവും വഴിപാടുമായി നടക്കുന്നതല്ലാതെ എന്തെങ്കിലും കാര്യം ഉണ്ടോ... ഇത്ര നാളോട് ഇടയ്ക്കു ഇപ്പോളെങ്കിലും..ബാക്കി പറയാൻ വന്നതും അയാളെ അവർ തടഞ്ഞു... ഒന്നും.. ഒന്നും മോഹിച്ചട്ടല്ല ഏട്ടാ ഞാൻ ഈ പടി കയറി വന്നത് എന്നാൽ എന്റെ പ്രാർത്ഥന എന്നെങ്കിലും മോളിൽ ഇരിക്കുന്നവൻ കേൾക്കും നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു... അയ്യോ മറന്നു മോനെണീക്കാൻ സമയം ആയി... ചായ കൊണ്ട് കൊടുത്തിട്ടു വേഗം വരാം....

അയാൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ അവിടെ നിന്നും പോയിരുന്നു.... **************** മോനെ...... മോനെ.........., ചെവിയിലേക്ക് ആ ശബ്ദം കടന്നു വന്നതും അവൻ കണ്ണുകൾ വലിച്ചു തുറന്നു....... ഇത്രയും നേരം അവന്റെ മുഖത്തു ഉണ്ടായിരുന്ന ശാന്തത പെട്ടെന്ന് തന്നെ തന്റെ മുന്നിൽ നിക്കുന്ന സ്ത്രീയെ കണ്ടതും ഒറ്റ നിമിഷം കൊണ്ട് മാറിയിരുന്നു അവനിപ്പോൾ പഴയ സിദ്ധി ആയി മാറി..... മോനെ... ചായ... പറഞ്ഞു തീർന്നതും ഒറ്റ തട്ടായിരുന്നു അതിലേക്കു...... മോനെ...അവരുടെ ശബ്ദം ഇടറിയിരുന്നു... നിങ്ങളോട് പല വെട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങോട്ട് ചായേം കോപ്പെന്നും പറഞ്ഞു കേറി വന്നേക്കല്ലന്ന്.. നിങ്ങളുടെ മുഖം കാണുന്നതേ അറപ്പാ എനിക്ക്... മേലാൽ ഇങ്ങോട്ട് വന്നേക്കരുത്... നിങ്ങളെ കാണാതെ ഇരിക്കനാ എങ്ങോട്ടേലും മാറി താമസിക്കാം എന്ന് പോലും കരുതിയെ അതിനു പോലും സമ്മതിക്കില്ല... ഒന്ന് ഇറങ്ങി പോകാവോ.... നിങ്ങള്ക്ക് ഒരു മോൻ ഇല്ലേ അവനെ പോയി നോക്ക്.. എന്നെ നോക്കാൻ എനിക്കറിയാം.. അതും പറഞ്ഞവൻ ദേഷ്യത്തിൽ മുറിയിൽ നിന്നും ഇറങ്ങി ബാൽകണിയിലേക്ക് നടന്നു....

ഇന്നവർ കരഞ്ഞില്ല എന്നും പതിവായതു കൊണ്ട് അവരുടെ സങ്കടങ്ങൾ മറച്ചു വെച്ച് അവർ മുന്നോട്ടു നടന്നു...... താഴെ എത്തിയതും അയാൾഅവിടെ അവളെയും കാത്തു നിൽപ്പുണ്ടായിരുന്നു......ചുണ്ടിൽ ചെറിയൊരു ചിരിയുമായി ആാ ചിരിയിൽ ഒരുപാട് വേദന ഉള്ളത് പോലെ.... എന്താടോ... ഇന്ന് കരയുന്നില്ലേ.. എന്നും അവിടുന്ന് താൻ കരഞ്ഞോണ്ടല്ലേ ഇറങ്ങി വരുന്നേ...... ചായക്കപ്പ് പൊട്ടുന്നത് ഞാൻ ഇവിടെ നിന്നു കേട്ടു.. അഹ് താനെന്തിനാടോ കണ്ണ് നിറക്കുന്നെ.... അവൻമാറുമെടോ... താൻ വന്നേ.... അയാൾ അവരെയും കൂട്ടി അവിടെ നിന്നും മാറി..... ***************** കുറച്ചു കഴിഞ്ഞു സിദ്ധി മുറിയിലേക്ക് ചെന്നു...... പതിവുപോലെ തന്റെ മുറി അതിനോടകം തന്നെ ചായ വീണിടം ആരോ വന്നു വൃത്തി ആക്കിയിട്ടിരുന്നു... എത്ര പറഞ്ഞാലും അവർ കേൾക്കില്ല അമ്മയാണ് പോലും.... ഇവർ എത്ര ശ്രെമിച്ചാലും എന്റെ സ്വന്തം അമ്മക്ക് തുല്യമാകുമോ..... എന്റെ ശത്രു മാത്രമാ ഇവർ.. അങ്ങനെ മാത്രേ ഇവരെ ഞാൻ കാണത്തൊള്ളൂ.....എന്നും നേരം വെളുക്കുമ്പോ വരും ഒരു കപ്പ്‌ ചായയുമായി....

എന്റെ പേരിൽ അമ്പലം തോറും നടക്കുന്നു എന്ന് പറയുന്നു.. അച്ഛന്റെ കയ്യിനു സ്നേഹവും വിശ്വാസവും കിട്ടുവല്ലോ അതിനാവും.... സിദ്ധിക്ക് ആരുടേം സ്നേഹം വേണ്ട.. സിദ്ധി എന്നും ഇങ്ങനെയാ.... ആരും സിദ്ധിയെ മാറ്റാനും നോക്കണ്ട....... അവൻ വേഗം തന്നെ റെഡി ആയി... വൈറ്റ് ഷർട്ടും ബ്ലാക്ക് കളർ ജീൻസും ആയിരുന്നു അവന്റെ വേഷം... അവനെന്നും സിമ്പിൾ ആയി നടക്കാനാണ് ഇഷ്ടം.. അതിന്റെ അലങ്കാരമായി ആണ് ആ കട്ട താടി പോലും.... തന്റെ ചെമ്പൻ മുടികൾ അലസമായി നീക്കി വെച്ച് കൊണ്ട് ബൈക്കിന്റെ ചാവിയും എടുത്തു കൊണ്ടവൻ മുന്നോട്ടു നടന്നു....... ഇടക്കെപ്പോഴോ ആ സ്ത്രീയെ കണ്ടങ്കിലും അവൻ മൈൻഡ് ചെയ്യാതെ മുന്നോട്ടു നടന്നു..... ബൈക്കിന്റെ ശബ്ദം ശ്രീനിലയം എന്ന വീടിന്റെ ഗേറ്റ് കടന്നു റോഡിലേക്കിറങ്ങി....... ഇത് സിദ്ധി.... ശിവസിദ്ധി... പ്രസാദ് വർമ്മയുടെയും രേവതിയുടെയും ഒരേ ഒരു മകൻ... അവന്റെ ഒന്നര വയസിൽ ഒരു ആക്‌സിഡന്റിൽ അവന്റെ അമ്മയെ നഷ്ടമായി... മരവിച്ച മനസുമായി തന്റെ അച്ഛന്റെ അടുത്ത് ചെന്ന അവനു എന്താണ് തനിക്കു ചുറ്റും നടക്കുന്നതെന്നോ തന്റെ അമ്മ എവിടാണെന്നോ ഒന്നും അറിയില്ലായിരുന്നു അച്ഛനോട് ചേർന്ന് ആ കുഞ്ഞി കൈകൾ കൊണ്ട് കണ്ണ് നീര് തുടച്ചു കൊടുക്കുമ്പോൾ അവനറിയുന്നില്ലായിരുന്നു അവനവന്റെ അമ്മയെ എന്നുന്നേക്കുമായി നഷ്ടമായി എന്ന്....

വളർച്ചയുടെ ഓരോ ഘട്ടവും അവൻ ഒരു അമ്മയുടെ സ്നേഹം കൊതിച്ചു..... മുത്തശ്നും മുത്തശിയും അവനെ ചേർത്ത് പിടിച്ചു... വാത്സല്യം എന്തെന്ന് അവരിൽ നിന്നും കുറച്ചൊക്കെ അവൻ അനുഭവിച്ചു... എന്നാൽ അതിനും ആയുസ്സില്ലാരുന്നു അവന്റെ രണ്ടാമത്തെ വയസിൽ അവരും അവനു നഷ്ടമായി... മുത്തശ്ശി മരിച്ചതിൽ പിന്നെ മുത്തശനും കിടപ്പിലായി.... തന്റെ മകനും കൊച്ചു മകനും ഇനി ആരും ഇല്ലന്ന് ഉള്ള തോന്നൽ അയാളിൽ ആദി പടർത്തി.....തന്റെ മകനെ വിളിച്ചു ഇനി ഒരു കല്യാണം കഴിക്കണം എന്നയാൾ ആവശ്യപ്പെട്ടു എന്നാൽ അയാൾക്ക്‌ പറ്റില്ലെന്നു തീർത്തു പറഞ്ഞു......വീണ്ടും മാസങ്ങൾ കഴിഞ്ഞു പോയി... അവന്റെ മൂന്നാമത്തെ വയസു എത്തി.. മുത്തശ്ശൻ ആരോഗ്യം വീണ്ടെടുത്തു... ബർത്തഡേ ദിവസം അച്ഛൻ കേക്ക് ഉം വാങ്ങി എത്തുമെന്ന് പറഞ്ഞു പോയ അയാളെ നോക്കി അവര് ഇരുന്നു.. സമയം കടന്നു പോയി നോക്കി ഇരിക്കുന്നതല്ലാതെ തന്റെ അച്ഛൻ വരുന്നില്ലെന്ന് അവനു മനസിലായി കണ്ണിലേക്കു ഉറക്കം കയറിയതും അവൻ ഉറങ്ങി... രാവിലെ അവൻ എണീറ്റപ്പോ മുത്തച്ഛന്റെ സംസാരവും തലയിൽ കൈ വെച്ചിരിക്കുന്ന അച്ഛനെയും തൊട്ടടുത്തു കൈയിൽ ബാഗും പിടിച്ചു തലയും താഴ്ത്തി നിൽക്കുന്ന ആ സ്ത്രിയെ അവൻ കണ്ടു....

മുത്തശ്ശനെ നോക്കിയപ്പോ അയാൾ ഉറക്കെ അവരെ വഴക്ക് പറയുന്നത് മാത്രമായിരുന്നു കണ്ടത്... അവനു ഒന്നും മനസിലായില്ല..... അവൻ മുത്തച്ഛന്റെ അടുത്തേക്ക് ഓടി.. അയാൾ അവനെ എടുത്തു.... ഈ കുഞ്ഞിനെ ഓർത്തു ഞാൻ ഒന്നും പറയുന്നില്ല... രണ്ടും എന്റെ മുന്നിനു പോകു.... ആ വാക്ക് മാത്രം അവന്റെ ചെവിയിൽ അടിച്ചു.... പിന്നീട് അങ്ങോട്ട് അവൻ ആരോടും മിണ്ടാതായി.... തന്റെ അച്ഛനെ അവൻ ശത്രു ആയി കാണാൻ തുടങ്ങി ....കൂടെ വന്ന സ്ത്രിയെ അവൻ ഒരിക്കലും അമ്മയായി കണ്ടട്ടെ ഇല്ല..... ***************** സിദ്ധിയുടെ ബൈക്ക് ഷോപ്പിന്റെ മുന്നിൽ വന്നു നിന്നു..... അതിൽ നിന്നും അവനിറങ്ങി മുന്നോട്ടു നടന്നു... അവിടെ ജോലി ചെയ്യുന്നവരൊക്കെ ഒരു ബഹുമാനത്തോടെ അതിനുപരി പേടിയോടെ ആണ് അവനെ നോക്കിയത്.. പലരും അവിടെ അതികം ജോലി ചെയ്യില്ലാരുന്നു... ചെയ്യിപ്പിക്കില്ലന്ന് പറയുന്നതാകും ശെരി....ജോലിക്ക് കയറുന്നവരെ അവന്റെ ദേഷ്യം കാരണം അവൻ തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടുമായിരുന്നു.... അവൻ ചെയറിൽ വന്നിരുന്നു....

രണ്ട് ദിവസം മുൻപ് ഉണ്ടായ കാര്യം ഓർത്തപ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകി. ആരാ അവൾ........പല വെട്ടം അവന്റെ മനസ്സിൽ ആ മുഖം മിന്നി മറഞ്ഞു....... ഉണ്ടക്കണ്ണുകളുമായി തന്നെ നോക്കി നിന്നവൾ....അവളെ പറ്റി ഓർക്കുമ്പോൾ തന്നെ എന്താന്നില്ലാത്ത ദേഷ്യം.... എന്നത്തേയും പോലെ ഷോപ്പിലേക്ക് ഇറങ്ങാൻ നേരമാണ് ആ കാൾ എന്നെ തേടി വരുന്നത്.... മറുവശത്തു നിന്ന് അവർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എന്താന്നില്ലാത്ത ദേഷ്യം ആയിരുന്നു ഉള്ളിൽ... ദേഷ്യത്തിൽ വണ്ടി ഓടിച്ചു വന്നപ്പോളാണ് ഒരത്തൻ വന്നു വണ്ടിക്കു വട്ടം വെച്ചത്... എന്റെ ഭാഗത്താണ് തെറ്റ് എന്നറിഞ്ഞിട്ടും ആ ദേഷ്യത്തിൽ കാറിൽ നിന്നു ഇറങ്ങി അയാളുടെ അടുത്തേക്ക് ചെന്നു വായിൽ തോന്നുന്നേ എല്ലം വിളിച്ചു കൂവി... വണ്ടിയിൽ നിന്നു പ്രായമായ ഒരു സ്ത്രീ ഓടി എന്റെ അടുത്തേക്ക് വന്നു.. ദേഷ്യത്തിൽ ഞാൻ അയാളുടെ ഷർട്ടിൽ കയറി പിടിച്ചു... അവര് വന്നു കയ്യില് പിടിച്ചതും ഞാൻ ആ ദേഷ്യത്തിൽ കൈ പിറകിലേക്ക് തള്ളിയതും അവര് വീണതും ഒരുമിച്ചാരുന്നു.... ആരുടെയോ കൈ കരണത്തു വന്നു പതിച്ചപ്പോഴാണ് ഞാൻ അങ്ങോട്ടേക്ക് നോക്കിയത്.... രണ്ട് ഉണ്ട കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കുന്നു....... ഡീ.. ഒരു അലർച്ചയായിരുന്നു.... അവളുടെ കവിളിൽ കുത്തി പിടിക്കുമ്പോൾ ഞാൻ കണ്ടു ആ കണ്ണുകളിൽ ഭയമില്ല....

ഡോ... വിടടോ.... വിടാൻ... അവൾ സർവ്വ ശക്തിയും എടുത്തു കുതറിമാറുവാൻ ശ്രെമിക്കുന്നുണ്ട്..... വിടാടാ പട്ടി എന്നെ..... ഇതെന്ത് ജീവി 🙄....... പബ്ലിക് ആയിട്ട് നീ എന്നെ പട്ടിനു വിളിക്കുന്നോടി ചൂലേ...... ഓ പബ്ലിക് ആയിട്ട് പെണ്ണുങ്ങളുടെ കവിളിൽ കുത്തിപിടിക്കുന്നേനും പ്രായം ചെന്ന അമ്മേനെ തെള്ളി ഇടുന്നേനും തനിക്കു കൊഴപ്പം ഇല്ല അല്ലെടോ...... വിടടോ എന്നെ..... അവൾ വീണ്ടും അവന്റെ കൈ വിടുവിക്കാൻ നോക്കികൊണ്ടേ ഇരുന്നു...... അയ്യോ മോനെ... ആ കൊച്ചിനെ ഒന്നും ചെയ്യല്ലേ.... ആ അമ്മ ഇടയ്ക്കു കയറിയതും അവൻ അവളെ വിട്ടു..... പിന്നെ കണ്ടില്ലേ ഇവളുടെ നാക്കിന്റെ നീളം... ഇവര് പറഞ്ഞോണ്ട് മാത്രമാ നിന്നെ ഇപ്പൊ വിടുന്നെ.. മോളെ... നിനക്കുള്ള പണി അതെവിടെ ആയാലും ഈ ശിവസിദ്ധി തന്നിരിക്കും...നോക്കിക്കോ... ആദ്യമായിട്ടാ ഒരുത്തി എന്റെ കവിളിൽ തലോടി പോകുന്നത്... ഇതിനുള്ളത് ഞാൻ തന്നിരിക്കും.... തലോടലോ.... എന്റെ സവർവ്വ ശക്തിയും എടുത്തല്ലേ അങ്ങേർടെ കരണത്തു ഞാൻ പൊട്ടിച്ചേ 🙄... ഇങ്ങേർക്ക് അത് തലോടലോ.. പുച്ഛം തോനുന്നു പാറു നിന്നെ തന്നെ....

എന്താടി.. നീ നിന്ന് ആലോചിക്കുന്നേ.. നീ എന്റെ കരണത്തു തന്നില്ലേ.... അതിനുള്ളത് നീ അനുഭവിക്കും ഇല്ലേ ഈ ശിവ അനുഭവിപ്പിക്കും.... നിർത്തടോ താൻ കൊറേ ആയല്ലോ കിടന്ന് കാറുന്നു.... താൻ പ്രീതികാരം തീർക്കാൻ ഒന്ന് വന്നു നോക്ക്... അപ്പൊ അറിയാം. ഞാൻ ആരെന്ന്.... അവന്റെ ഒരു പ്രതികാരം.... അവൾ മോന്ത ഒറ്റ വെട്ടിരാരുന്നു... അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... ഡീ....😡😡 അയ്യോ.. മോനെ.... മോന്റെ അമ്മേടെ സ്ഥാനത്തു കണ്ടങ്കിലും ഇവിടുന്നു മോൻ പോ....മോളെ മോളും പോ.... അവരത് പറഞ്ഞതും അവന്റെ ഉള്ളൊന്നു തണുത്തു....... ദേ നോക്ക്... ഞാൻ വേണോന്ന് വെച്ചിട്ട് തെള്ളി ഇട്ടതല്ല കൈ വലിച്ചപ്പോ നിങ്ങള് ബാലൻസ് തെറ്റി വീണതാ.. സോറി.... അവരോടു മാപ്പും പറഞ്ഞവൻ വണ്ടിയിൽ കയറി..... അവനെ ഒന്ന് നോക്കി പുച്ഛിച്ചു കൊണ്ട് ആ സ്ത്രിയെ നോക്കി അവൾ ചിരിച്ചു......

മോളെന്തിനാ ആ കൊച്ചനെ അടിക്കാൻ പോയത്.... പ്രശ്നം ആകില്ലാരുന്നോ മോളെ... ഏയ് അങ്ങനൊന്നും ഇല്ല.... ഞാൻ നിങ്ങളുടെ വണ്ടിടെ purake ഉണ്ടാരുന്നു അപ്പോള അയാൾ റോങ്ങ്‌ സൈഡ് ഇൽ കൂടെ വന്നതും നിങ്ങളുടെ അടുത്ത് വഴക്കിനു വന്നതും ഒക്കെ കാണുന്നെ അപ്പോളെ രണ്ട് പറയണം എന്ന് കരുതിയതാ പക്ഷെ അമ്മ വീഴുന്നത് കണ്ടപ്പോ സഹിച്ചില്ല അതാ അടിച്ചേ.... സോറി... എന്ന ശെരി ഞാൻ പോകുവാ... ഇവിടെ അടുത്ത് ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ.. ശെരി എന്ന... മോളെ... സൂക്ഷിച്ചോനെ....... ഹ്മ്മ്.. സൂക്ഷിച്ചോളന്നെ... അതും പറഞ്ഞവൾ മുന്നോട്ടു നീങ്ങി...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story