പുനർ വിവാഹം: ഭാഗം 20

punarvivaham

എഴുത്തുകാരി: ആര്യ

ഋഷിയുടെ കാർ വല്യ ഒരു വീടിനു അകത്തേക്ക് ചെന്നു നിന്നതും അവൻ അതിൽ നിന്നും ഇറങ്ങി ദേഷ്യത്തിൽ ആ വീട്ടിലേക്കു കയറി..... വീടിന്റെ കാളിങ് ബെൽ അടിച്ചിട്ട് അവൻ ഡോറിനടുത്തേക്ക് നീങ്ങി നിന്നു.. തന്റെ മുന്നിലേക്ക്‌ ഡോർ തുറന്നു മുന്നിൽ നിക്കുന്ന പെൺകുട്ടിയെ ദേഷ്യത്തിൽ അവൻ നോക്കി.... അവനെ കണ്ടതും പുച്ഛം കലർന്ന ഒരു ചിരിയായിരുന്നു അവളുടെ മുഖത്തു.... ദേഷ്യം വന്ന അവൻ അവളുടെ കയ്യിൽ ബലമായി പിടിച്ചു വലിച്ചു കൊണ്ട് അവരുടെ മുറിയിലേക്ക് പോയി..... മുറിയിൽ ചെന്നതും അവനവവളെ ബെഡിലേക്ക് തള്ളി.. അവളതിലേക്കു വീണതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഭീത്തിയിലേക്ക് ചേർത്ത് പിടിച്ചവൻ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു.. അവന്റെ കയ്യ് ബലമായി പിടിച്ചവൾ മാറ്റുവാൻ നോക്കിയിട്ടും കഴിയുന്നില്ലായിരുന്നു.. അവളാകെ തളർന്നതും പെട്ടെന്നവൻ കയ്യെടുത്തു.... ഡീ..... നി എല്ലാം നശിപ്പിക്കുവോടി..... അവൾ ചുമച്ചു കൊണ്ട് കഴുത്തു തിരുമ്മി.... ഞാൻ എന്ത് ചെയ്തന്ന താൻ പറയുന്നേ... നി ഒന്നും ചെയ്യ്തില്ല അല്ലേടി....

ഇന്നലെ നി കാൾ ചെയ്തപ്പോ ഞാൻ അല്ല ഫോൺ എടുത്തത്.. അവളാരിക്കണം.. പാർവ്വതി അവളെല്ലാം അറിഞ്ഞു കാണും.. അവളറിഞ്ഞിട്ടുണ്ടങ്കിൽ .. നിയാ.. എല്ലാത്തിനും കാരണകാരി....നിന്നെ പിന്നെ ഞാൻ ജീവനോടെ വെച്ചേക്കില്ല.... ഓഹോ... അപ്പൊ അവളറിഞ്ഞു കാണുമോ....അതാരിക്കും ഞാൻ അത്രേ ഒക്കെ സംസാരിച്ചിട്ടും അവളൊന്നും മിണ്ടാഞ്ഞത്.... അറിയണം അവൾ ഇനി എല്ലാം.. അവൾ മാത്രമല്ല നിയും നിന്റെ വീട്ടുകാരും മറ്റുള്ളവരുടെ മുന്നിൽ മാന്യത ചമഞ്ഞു നടക്കുന്നില്ലേ.... അത് എല്ലാവരും അറിയണം നിന്റെ പോയ് മുഖം അവൾ വലിച്ചു കീറും.. നാട്ടുകാരുടെ മുന്നിൽ പോലും നിനക്കൊക്കെ ഇറങ്ങി നടക്കാൻ പറ്റാത്ത വിതം... ച്ചി... നിർത്തടി.... അവളെ പോലൊരു പീറ പെണ്ണ് വിചാരിച്ചാൽ എന്തക്കാനാടി... നി വിശ്വസിച്ചില്ലേ എന്നെ... അത് പോലെ ഞാൻ പലതും പറഞ്ഞു അവളെ വിശ്വസിപ്പിക്കും... ഡി നാട്ടുകാരുടെ മുന്നിലും ബന്തുകളുടെ മുന്നിലും ഞാൻ നല്ലവനാ... എന്റെ തനി രൂപം അറിയവുന്നവർ നിങ്ങളിൽ കുറച്ചു പേര് മാത്രമാ.... പക്ഷെ അത് തെറ്റിയാൽ അവളേം ഞാൻ കൊല്ലും....

അതിനൊന്നും എനിക്കൊരു മടിയുമില്ലടി... ആരും അറിയാതെ പല തെറ്റും ഞാൻ ചെയ്യുന്നുണ്ട്.... അതൊക്കെ നിന്നെ ബോധിപ്പിക്കണ്ട കാര്യം. എനിക്കില്ല... പണം അത് മാത്രമാ എനിക്ക് വേണ്ടത്.. നിന്റെ തന്ത അങ്ങേരു തരില്ലെന്ന് നന്നായി മനസിലാക്കിയട്ടു തന്നെയടി ഈ കല്യാണം നടത്തിയതും... എല്ലാം അറിഞ്ഞു ഞെട്ടി തരിച്ചു നിൽക്കുവായിരുന്നു അവൾ... നി നോക്കിക്കോടാ.. നി മറച്ചു പിടിച്ചതൊക്കെ എല്ലാരും അറിയും.. നിന്നെ പോലൊരുത്തന്റെ കൂടെ ഞാൻ ആയിട്ട് ഇറങ്ങി വന്നത് കൊണ്ട് മാത്ര ആരോടും ഞാൻ ഒന്നും പറയാത്തത്.. വയികാതെ എല്ലാരും എല്ലം അറിയുമെടാ.. നോക്കിക്കോ.... ആരോടെങ്കിലും നി എന്തേലും പറഞ്ഞ... പിന്നെ നി ജീവനോടെ ഉണ്ടാവില്ല.... ദേഷ്യത്തിൽ ഋഷി അത് പറഞ്ഞതും അവളുടെ ഉള്ളിൽ പേടി ആയി തുടങ്ങി... ആരുമറിയാതെ ഇത്രയൊക്കെ ചെയ്യ്തു കൂട്ടിയവന് ഒരു കൊല ചെയ്യാനാണോ പാട്... അവൾ കയ്യെടുത്തു അവളുടെ വയറിലേക്കു വെച്ച്.. വെറും രണ്ടര മാസം മാത്രം... അതിന്റെ മുഖം പോലും കാണാൻ ഒരു പക്ഷെ ഇവൻ സമ്മതിച്ചെന്നു വരില്ല...

സത്യങ്ങൾ ആ പാവം അറിഞ്ഞെങ്കിൽ തന്നെ ദൈവം ആയിട്ടാ അവളെ അറിയിച്ചത് ... രക്ഷപെട്ടാൽ മതിയായിരുന്നു ആ പാവം.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... എന്തിനാടി ഇങ്ങനെ മോങ്ങുന്നേ..... നിന്റെ ആരേലും ചത്തോ....വീണ്ടും അവൾ കരയുന്നത് കണ്ടു ദേഷ്യത്തിൽ അവനാ മുറിയിൽ നിന്നും ഇറങ്ങി... ***************** അയാളെ ഇത് വരെ താൻ കണ്ടതെ ഇല്ല... പേടിച്ചു വിറച്ചു അവളാ മുറിയിൽ തന്നെ ഇരുന്നു.. മുറിയുടെ പുറത്തു നിന്നു ആരോ വിളിക്കുന്നത്‌ കെട്ടവൾ കതക് തുറന്നു.... മുന്നിൽ ദേഷ്യത്തിൽ ഋഷിക.... എന്താ ചേച്ചി.... അല്ല നി എന്ത് ഉദ്ദേശിച്ച.... ( ഋഷിക ) എന്ത്... ( പാറു ) കല്യാണം കഴിഞ്ഞു വന്ന പെണ്ണുങ്ങൾ ആയാൽ ആ വീട്ടിലെ കാര്യങ്ങൾ ഓരോന്നും കണ്ടറിഞ്ഞു ചെയ്യണം..അല്ല നിന്റെ അമ്മ ഇതൊന്നും നിനക്ക് പറഞ്ഞു തന്നട്ടില്ലേ...ഇന്നലെ പോട്ടെ എന്ന് കരുതി.. ഇന്നെങ്കിലും തമ്പുരാട്ടിക്ക് അടുക്കളേ കേറി കൂടെ... ചേച്ചി.. നേരം വെളുത്തു പോലും ഇല്ലല്ലോ.. അതാ ഞാൻ... ഞാൻ ചെയ്തോളാം.. എനിക്ക് മടി ഒന്നുല്ല..... അഹ്... ചെയ്തോളാം എന്നല്ല ചെയ്തേ പറ്റു... മതി മുറിയിൽ ഇരുന്നത്..

വാ നി എന്റെ കൂടെ... അവളുടെ കയ്യിൽ പിടിച്ചവൾ താഴേക്ക് കൊണ്ട് പോയി... അതും മുറ്റത്തേക്കു അടുക്കളയുടെ പിറകിൽ..... ഡി... ആദ്യം നി ആ പാത്രം കഴുകു.. ഇന്നലെ എല്ലാരും കഴിച്ചതാ.... ബെന്തുക്കളൊക്കെ ഇന്നലെ തന്നെ പോയി... എനിക്കാണേൽ ഇത്രയും ദിവസം കൊണ്ട് ജോലി ആരുന്നത് കൊണ്ട് കൈക്കൊക്കെ വല്ലാത്ത വേദന...പാറു തലയാട്ടി ആ പത്രങ്ങളുടെ അടുത്തേക്ക് നീങ്ങി... ഋഷികയുടെ ചുണ്ടിൽ ചിരി വിടർന്നു... കൂന കൂട്ടി ഇട്ടിരുന്ന പത്രങ്ങൾ ഓരോന്നായി അവൾ കഴുകാൻ തുടങ്ങി.... ഉള്ളിൽ നല്ല വിഷമം ഉണ്ടങ്കിലും അവൾ കരഞ്ഞില്ല.... അവനെ അവിടെ എങ്ങും കാണാത്തതും അവളിൽ സംശയം ഉണ്ടാക്കി.... പത്രം കഴുകി തീർന്നതും കൂട്ടി ഇട്ടിരുന്ന തുണിൽ എല്ലാം അവളെ കൊണ്ടവർ നനപ്പിച്ചു... പിന്നീട് ഓരോനോരോന്നായി വന്നതിന്റെ പിറ്റേന്ന് തന്നെ അവളെ കൊണ്ട് അവർ ചെയ്യിപ്പിച്ചു...കഴിക്കാൻ രാവിലത്തെ ആഹാരം എല്ലാവരും കഴിച്ചു കഴിഞ്ഞു അവൾക്കു കൊടുത്തു.... അത്രയും നാളും ഇല്ലാഞ്ഞ ഒരു ആർത്തിയോടെ അവളാ ആഹാരം കഴിച്ചു.....

അവളുടെ വീട്ടിൽ നിന്നും അമ്മ വിളിച്ചതും നാത്തൂൻ അവളുടെ അടുത്ത് തന്നെ നിന്നു... ഋഷിയെ വിളിച്ചപ്പോൾ പുറത്തെവിടെയോ ആ... അവനാ ഋഷികയുടെ നമ്പർ തന്നതെന്നും അമ്മ പറഞ്ഞു... സങ്കടം കടിച്ചമർത്തി അവൾ സംസാരിച്ചു... സത്യം പറയാനായി അവളുടെ നാക്കു പൊന്തിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല കാരണം അവര് കഷ്ടപ്പെട്ട തന്നെ ഇറക്കി വിട്ടത് എന്ന ബോധം അവൾക്കുണ്ടായിരുന്നു..... ഋഷി അവിടെ ഇല്ലന്ന് ഉള്ള കാര്യം അവൾക്കുറപ്പായി.. അവൾക്കൊന്നു ഇരിക്കുവാൻ പോലും അവർ സമയം കൊടുത്തില്ല ... അതിനുപരി സ്വന്തം അച്ഛന്റെ സ്ഥാനത്തു കാണണ്ട വെക്തി( ഋഷിയുടെ അച്ഛൻ ) തന്നെ മറ്റൊരു കണ്ണ് കൊണ്ട് കാണുന്നുണ്ടന്നു വയികാതെ തന്നെ അവൾക്കു മനസിലായി.... അവളുടെ ഉള്ളിലെ ഭയം ഒന്നുകൂടെ കൂടി... ആയി അയാളുടെ ഭാര്യയുടെ അടുത്ത് നിന്നു സംസാരിക്കുന്ന കാര്യങ്ങൾ ഒരു മരുമകളും കേൾക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആയിരുന്നു .... ടീവിയിലെ ചാനലുകൾ തന്നെ കാണിക്കാൻ വേണ്ടി മാത്രം വെക്കുന്നത് പോലെ...

ഒരു ചതി കുഴിയിലേക്കാ താൻ വീണതെന്നു മനസിലാക്കുവാൻ അവൾക്കതികം സമയം വേണ്ടി വന്നില്ല.. അമ്മയപ്പന്റെ നോട്ടവും വർത്തമാനവും ശെരി അല്ല എന്ന് അറിഞ്ഞിട്ടും അതിനു കൂട്ട് നിൽക്കുന്ന അമ്മായിഅമ്മ... അവളുടെ സമനില അവിടെ തെറ്റുവാൻ തുടങ്ങി ഇരുന്നു..... ഋഷി അന്നും വന്നില്ല... രാത്രി ആയിട്ടും അവളുടെ ജോലികൾ കഴിഞ്ഞില്ല....ആരോടും പരാതിയും പരിഭവവും പറയാതെ അവളതൊക്കെ ചെയ്യ്തു.... ജോലി കഴിഞ്ഞിട്ടവൾ അവിടെ തന്നെ നിന്നു... എന്താ നിക്കുന്നെ.. നിനക്ക് പോയി കിടന്നൂടെ.... ചേച്ചി അത്... എനിക്ക് മാറി ഇടാൻ ഡ്രെസ്സ് ഒന്നും ഇല്ല.... ഓ അതായിരുന്നോ... നി നിക്ക് ഞാൻ എടുത്തു കൊണ്ട് വരാം...അതും പറഞ്ഞു പോയവൾ തിരിച്ചു വന്നപ്പോൾ കയ്യിലൊരു ബാഗും ഉണ്ടായിരുന്നു..... അവളതിലേക്കു നോക്കിയത് കൊണ്ടാകണം ഋഷിക പറഞ്ഞു തുടങ്ങി... ഡി.. എന്റെ മോൾടെ ഡ്രെസാ... അവളിതൊന്നും ഇടില്ല... ഇനി ഇപ്പൊ നി ഉണ്ടല്ലോ... അവളത് പാറുവിനു നേരെ നീട്ടി.... മാറി ഇടാൻ ഡ്രെസ്സ് ഇല്ലാത്തതു കൊണ്ട് തന്നെ പാറു അത് വാങ്ങിച്ചു.... മുറിയിൽ വന്ന പാറു അതെല്ലാം എടുത്തു നോക്കി.. ഇട്ടു പഴകിയ ഡ്രെസ്സായിയുന്നു മുഴുവനും.. അതിൽ ചിലതു കീറിട്ടും ഉണ്ട്.. രണ്ടാൾക്കു അതിൽ ഒരു പോലെ കയറാമ് അത്രക്കും വണ്ണം...

കയ്യിൽ കിട്ടിയ ഒരു ഡ്രെസ്സും കൊണ്ടവൾ ഫ്രഷ് ആകാൻ കയറി... അതിഥിടെ അച്ഛനെ ബോധിപ്പിക്കാൻ ഋഷിക്കവിടെ നിന്നെ മതിയാകുവായിരുന്നുള്ളു...അവൻ എങ്ങനെ അതിൽ നിന്നും രക്ഷളെടുമെന്ന് ചിന്തിച്ചു കിടന്നു.... ഓരോ ദിവസം കഴിയും തോറും പാറുവിന്റെ ജോലികൾ കൂടി വന്നു.. ആഹാരം കുറഞ്ഞു വന്നു... അവളുടെ വണ്ണമെല്ലാം പോയി. കണ്ണുകൾ താന്നു.... പഴയ ഗ്ലാമർ എല്ലാം അവളിൽ നിന്നും പോയി തുടങ്ങി..... വയറു നിറച്ചു ആഹാരം കഴിക്കുവാൻ അവൾ കൊതിച്ചു... മൂന്ന് ദിവസം കൊണ്ട് അവള്ക്കുണ്ടായ. മാറ്റം അവളിൽ അതിശയം അല്ലായിരുന്നു... വീട്ടിലേക്കു വിരുന്നിനു ചെല്ലാൻ അമ്മയും അച്ഛനും ഏട്ടനും സന്തോഷത്തോടെ വിളിച്ചപ്പോൾ ഋഷിയുടെ ഫ്രണ്ട് മരിച്ചെന്നും അവൻ അവിടെ ആണെന്നും പറഞ്ഞു ഋഷിക വീണ്ടും നീട്ടി... സ്വന്തം വീട്ടിലേക്കു പോകുവാൻ പോലും തനിക്കു പറ്റുന്നില്ല.... അവളാകെ തളർന്നു.... അവരുടെ അവഗണയും വെറുപ്പും അവളിൽ വെഷമം നിറച്ചു....എന്നും ഉറങ്ങാൻ കിട്ടുന്ന കുറച്ചു നേരം കരഞ്ഞു തളർന്നവൾ ഉറങ്ങും... പിറ്റേന്ന് മുറ്റം തൂത്തു വാരുവാൻ ഇറങ്ങിയ അവൾ കാണുന്നത്.

മുന്നിൽ സ്നേഹത്തോടെ നിക്കുന്ന തന്റെ വീട്ടുകാരെ ആയിരുന്നു.. കണ്ടതും അവളവരെ ഓടി ചെന്നു കേട്ടി പിടിച്ചു.. കൈ നിറയെ അവൾക്കു ഇഷ്ടമുള്ളതൊക്കെ അവർ മേടിച്ചു കൊണ്ട് വന്നു... എല്ലാവർക്കും അവളുടെ കോലം കണ്ട് വിഷമം ആയി... മോളെ നി എന്താഡി ഒന്നും കഴിക്കില്ലേ... (അമ്മ ) അത് അമ്മേ... നിങ്ളെ ഒക്കെ കാണാത്തതിന്റെ വിഷമം... ഒന്നും ഇറങ്ങുന്നില്ല... അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറിയിരുന്നു.... എടി.. നിനക്ക് എപ്പോ വേണേലും അങ്ങോട്ട്‌ വരരുതോ അതിനു ഇങ്ങനെ .. വാക്കുകൾ മുഴവൻ ആക്കാതെ പ്രവീൺ അവളെ കേട്ടി പിടിച്ചു .. നി ഇല്ലാത്തോണ്ട് എനിക്കാകെ വെഷമം ആടി.. അടി ഇടാൻ ആരൂല്ലല്ലോ.. അവനതു പറഞ്ഞതും അവള് പൊട്ടിക്കരഞ്ഞിരുന്നു... അവരെയും വിളിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി ഇരുന്നു.... എല്ലാവരെയും കണ്ട വെപ്രാളത്തിൽ ആധ്യം ഋഷിയുടെ വീട്ടുകാർ പേടിച്ചെങ്കിലും പിന്നീട് അവർക്കു മനസിലായി പാറു ഒന്നും പറഞ്ഞിട്ടല്ല അവർ വന്നതെന്ന്... അതിനിടയിൽ പാറുവിന്റെ അമ്മ അവളെയും കൊണ്ട് മുറിയിലേക്ക് പോയതും ഋഷിക അവരുടെ പിറകെ കൂടി...

അവളുടെ മുറി ആകെ പാറുവിന്റെ അമ്മ നോക്കി.. കേട്ടോ.. പാറുന്റമ്മേ പാറുനെ ഞങ്ങൾ ഇവിടെ പൊന്നു പോലാ നോക്കുന്നെ.. പക്ഷെ ആഹാരം അവള് കഴിക്കുന്നില്ല... പിന്നെ ഇവിടെ ജോലി എല്ലാം ഞങ്ങൾ തന്നെയാ ചെയ്യുന്നേ . പാറു റൂമിൽ തന്നെ ഇരിക്കും.. ഇന്ന് വെളിയിലൊക്കെ ഇറങ്ങാൻ പറഞ്ഞു ചൂലെടുത്തു കയ്യിൽ കൊടുത്ത ഞാൻ... ഋഷികയുടെ സംസാരം ആർക്കും ഇഷ്ടല്ലായിരുന്നു.... ആഹാരം പോലും കഴിക്കാതെ തിരിച്ചവർ പോയി..... അവൾക്കാതോക്കെ വിഷമം ആയെങ്കിലും അമ്മ ഒക്കെ തന്നെയാ ഒന്നും വേണ്ടാന്ന് സ്നേഹത്തോടെ പറഞ്ഞതും... അമ്മ ഒക്കെ എന്താ കൊണ്ട് വന്നതെന്ന് അറിയാൻ കവറു എടുത്തതും ഋഷികയുടെ മക്കൾ അതെന്റെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പോയി...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story