പുനർ വിവാഹം: ഭാഗം 21

punarvivaham

എഴുത്തുകാരി: ആര്യ

ദിവസങ്ങൾ ഓരോന്നായി കഴിയും തോറും അവളുടെ സമനില തെറ്റുവാൻ തുടങ്ങി.... ആരോടും ഒന്നും പറയാതെ അതെല്ലാം അവൾ സഹിച്ചു.... മുകളിലത്തെ നിലയിൽ ഒറ്റക്കായിരുന്നു അവൾ... ഒരു ദിവസം വാതിലിൽ ആരോ മുട്ടുന്നത് കെട്ടവൾ ഞെട്ടി എണീറ്റു .. ശബ്ദം ഉണ്ടാക്കാതവൾ പേടിച്ചു നിന്നു... ഈ സമയത്തു ആരവാം... കതകിന്റെ താക്കോൽ ഊരി മാറ്റിയവൾ അതിലൂടെ നോക്കിയതും പേടിച്ചു വാ പൊത്തിപിടിച്ചു കൊണ്ട് നീങ്ങി മാറി ഇരുന്നു.... ഋഷിയുടെ അച്ഛൻ..... അന്നും അവളോറങ്ങിയില്ല.. കുറച്ചു നേരം അയാൾ കൊട്ടി എങ്കിലും പിന്നീട് അനക്കമൊന്നും ഉണ്ടായില്ല.. ഋഷി എവിടുന്ന് നാത്തൂനോട് ചോദിക്കുമ്പോൾ അറിയില്ലെന്ന് പറയും... അവനു തിരിച്ചു പോകുവാൻ ഉള്ള ഡേറ്റ് അടുത്തെന്നും നാത്തൂൻ ഇടയ്ക്കു പറയാറുണ്ടായിരുന്നു... ജോലി എല്ലാം കഴിഞ്ഞു കയറി വന്ന പാറു കാണുന്നത് ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുന്ന ഋഷിയെ ആയിരുന്നു... അവനെ കണ്ടതും അവൾ പേടിച്ചു. മാറി നിന്നു. പ്രാന്തെടുത്തു നടന്ന അവൻ രാത്രി ആകുവാൻ കാത്തു നിന്നു തന്റെ ഇരയെ കിട്ടുമെന്ന് സന്തോഷിച്ചു...

അതിഥിയുടെ ഫോൺ കാൾ അവനു വന്നു കൊണ്ടേ ഇരുന്നു അവനാകെ പ്രാന്ത് പിടിച്ചു... മുറിയിലേക്ക് കയറി ബോധം പോകുന്നത് വരെ കുടിച്ചു.. അങ്ങനെ കിടന്നു മയങ്ങി... നേരം കടന്നു പോകുംതൊറും അവളിലെ പേടി കൂടി വന്നു കൊണ്ടേ ഇരുന്നു....സന്ധ്യ ആയതും ഋഷി എണീറ്റിരുന്നു.. അവനെയും കൊണ്ട് വീട്ടിലുള്ളവർ എല്ലാവരും പുറത്തേക്കു പോയിരുന്നു.... അവളോട്‌ കൂടെ ചെല്ലുവാൻ പറഞ്ഞെങ്കിലും അവൾ കൂട്ടാക്കിയില്ല... അത്രയും നേരം എങ്കിലും സമാധാനത്തോടെ ഇരിക്കാമെന്നവൾ കരുതി...റൂമിൽ ചെന്നു ഇന്നെന്തു ചെയ്യും എന്ന് കരുതിയവൾ ഇരുന്നു. .... അവര് വന്നതും അവളെ ഋഷിക വന്നു വിളിച്ചു... താഴേക്കു ചെന്ന അവളുടെ മുന്നിലേക്ക്‌ കുറച്ചു പയിസ എടുത്തവൾ വെച്ച്... അവളതിലേക്കു സംശയത്തോടെ നോക്കി.... പാറു.. നിന്റെ സ്വർണ്ണമെല്ലാം ഞങ്ങൾ വിറ്റു.....അതവളുടെ ചെവിയിലേക്ക് വന്നു പതിച്ചതും പുറകിലേക്ക് വീഴാൻ പാവിച്ച അവൾ ഭിത്തിയിൽ പിടിച്ചു അങ്ങനെ നിന്നു... കേൾക്കാൻ പാടില്ല എന്തോ കേട്ട പോലെ ആയിരുന്നു... പിന്നീട് അവർ പറഞ്ഞതൊന്നും അവൾ കേട്ടില്ല....

എന്താ... എന്താ നിങ്ങള് പറഞ്ഞെ സ്വർണ്ണം വിറ്റന്നോ...അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി.... നിങ്ങള് സൂക്ഷിച്ചോളാമെന്നു പറഞ്ഞിട്ടല്ലേ ഞാൻ അത് തന്നെ... എന്നട്ടിപ്പോ.... എന്നോടോ എന്റെ വീട്ടുകാരോടോ പോലും പറയാതെ....അവളെങ്ങി കരഞ്ഞു.... നി എന്തിനാ ഇതൊക്കെ പറയുന്നേ... ഞങ്ങളുടെ കടം വീട്ടാൻ വിൽക്കേണ്ടി വന്നു... പിന്നെ കമ്മലും രണ്ടു വളയും മാറ്റി ഇല്ലേ... അത് പിന്നെ നിന്റെ കയ്യിൽ ആരുന്നത് കൊണ്ട്.. മിക്കവാറും അതും വിൽക്കേണ്ടി വരും ഇത് തികഞ്ഞില്ല... എന്റെ അച്ഛനമ്മമാരുടെ കഷ്ടപ്പാടാ അത്... എന്നോട് പറയാതെ... കല്യാണം കഴിഞ്ഞിട്ട് പോലും അധിക സമയം ആയില്ലല്ലോ ചേച്ചി... അവൾക്കു സങ്കടം പിടിച്ചു നിർത്താൻ പറ്റിയില്ല... കല്യാണത്തിന് മുന്നേ നിങ്ങള്ക്ക് ഇതൊക്കെ പറഞ്ഞൂടാറ്റുന്നോ.... ഓഹോ.. കല്യാണത്തിന് മുന്നേ പറയണ്ട കാര്യമൊന്നും. ഞങ്ങൾക്കില്ലടി.... എന്റെ മോനു ഉള്ളതാ അതൊക്കെ... അവന്റെ ഇഷ്ടമാ.. പിന്നെ ഞങ്ങളുടെയും.. നി അതൊന്നും അറിയാണോന്ന് ഇല്ല.. പിന്നെ ഇപ്പൊ പറഞ്ഞത് പോലും ഞങ്ങളുടെ മര്യാദ...

ഋഷിയുടെ അമ്മയുടെ വാക്കുകളായിരുന്നു അത്... ഇനി പറഞ്ഞിട്ട് കാര്യമില്ലന്ന് മനസിലാക്കിയ അവൾ മുറിയിലേക്ക് ചെന്നു മരവിച്ച മനസുമായി.... മരിക്കണം എന്ന് തോന്നിപോയ നിമിഷം.. കണ്ടു കൊതി പോലും തീർന്നില്ല... കല്യാണത്തിന്റെ അന്ന് മാത്രം കുറച്ചു നേരത്തേക്ക് ആ സ്വർണ്ണം താൻ അണിഞ്ഞു..... മുട്ടിലേക്കു തല താഴ്ത്തി അവളിരുന്നു കരഞ്ഞു..... തല പൊട്ടി പോകുന്ന വേദന അവള്ക്കു തോന്നി.... അലറി കരയാൻ പോലും ആ പാവത്തിന് കഴിഞ്ഞില്ല...... താഴെ അവർ വയറു നിറയെ ആഹരം കഴിക്കുമ്പോൾ അവളവിടെ പട്ടിണി ഇരുന്നു.. ആരും തന്നെ അവളോട്‌ കഴിക്കുവാൻ പറഞ്ഞില്ല... ഋഷിയുടെ ഉള്ളിലെ പേടി കാരണമാണ് അവൻ അവളിൽ നിന്നു ഒഴിഞ്ഞു നടന്നത് ..... ഇടക്കെപ്പോഴോ മുറിയിലേക്ക് കയറി വന്ന അവന്റെ മുഖത്തു അവളെ കണ്ടതും പുച്ഛം കലർന്ന ചിരി ആയിരുന്നു... പക്ഷെ അത് പുറമെ കാണിക്കാതെ അവനവളെ പിടിച്ചു എണീപ്പിച്ചു.... അയ്യോ.. പാറു .. നി കരയുവാണോ... എന്താ ഇത്.. അവളൊരു ശവം കണക്കെ നിന്നു.. അവന്റെ മുഖത്തെക്കും നോക്കി....

പാറു നി വിഷമിക്കണ്ട സ്വർണ്ണം വയികാതെ നമുക്കെടുക്കാമ്... ചേച്ചി ആള് എന്തുണ്ടെലും വെട്ടി തുറന്നു പറയും... പിന്നെ കടം കുറച്ചുണ്ട്.. ഒരു അൻപതു ലക്ഷം... പിന്നെ പുറത്തു ഒരു 5... നിന്റെ വീട്ടുകാര് സഹായിക്കുമല്ലോ അല്ലെ.... എനിക്കറിയാം.. ചോദിക്കുന്ന ക്യാഷ് അവര് തരുമെന്ന്.... ഒരു ഉളുപ്പും കൂടാതെ അവളുടെ മുഖത്തു നോക്കി അവൻ പറഞ്ഞത് കേട്ടു അവൾക്കു പുച്ഛമാണ് അവനോടു തോന്നിയത്.... പാറു... നി എത്ര സുന്ദരി ആണ്.... എന്ത് ചെയ്യാനാ.. അത്യാവശ്യം ആയതോണ്ടാ മാറി നിക്കണ്ടി വന്നത് എന്നോട് ക്ഷമിക്ക് നി.....അവളെ ഇറുകെ പുണരുവാനായി കൈ കൊണ്ട് വന്നതും അവൾ പിറകിലേക്ക് മാറി... തോട്ടു പോകരുതെന്നെ....... എന്താ.. പാറു... ഞാൻ.. ഞാൻ നിന്റെ ഭർത്താവല്ലേ.... എനിക്കും ഇല്ലേ നിന്നിൽ അവകാശങ്ങൾ........ അവൻ മുഖത്തു വിഷമം കലർത്തി സംസാരിച്ചു.... നിങ്ങള് നല്ലവൻ ആരുന്നെങ്കിൽ ഒരിക്കലെങ്കിലും എന്റെ അവസ്ഥ ഒരു ഭർത്താവെന്ന നിലയിൽ നിങ്ങള് തിരക്കിയേനെ.... ഞാൻ അനുഭവിക്കുന്ന മാനസിക സംഘർഷം എത്ര ആണെന്ന് അറിയുമോ നിങ്ങള്ക്ക്...

അല്ല ഭർത്താവിന്റെ ഉത്തരവാദിത്തം എന്താണെന്നു അറിയുവോ നിങ്ങള്ക്ക്... എന്റെ അച്ഛനും അമ്മയും എനിക്കൊരു കുറവും വരുത്തായാ എന്നെ വളത്തിയത്.... ഉടുക്കാൻ തുണിയില്ല.. കഴിക്കാൻ ആഹാരമില്ല.. നിങ്ങളുടെ പെങ്ങളുടെ മോൾ ഇട്ടു തള്ളിയ വസ്ത്രമാ ഞാൻ ഇടുന്നത് പോലും.... ഞാൻ ഇത്രയും നാളും ആരോടും ഒന്നും പറഞ്ഞില്ല.. നോക്കിക്കോ എല്ലാവരും എല്ലാം അറിയും. ഞാൻ പറയും നോക്കിക്കോ....അല്ലങ്കിൽ നിങ്ങള് നന്നാവണം.. നന്നായിട്ടു മതി നമുക്കിടയിൽ ഒരു ജീവിതം പോലും..... ഇല്ലങ്കിൽ അത് മറികടന്നു നിങ്ങളെന്തെങ്കിലും എന്നെ ചെയ്താൽ നിങ്ങളൊരു ഭീരു ആണെന്ന് ഞാൻ കരുതും എന്നെ നിങ്ങള് കീഴടക്കുമായിരിക്കാം പക്ഷെ ഒരിക്കലും ഞാൻ നിങ്ങളുടെ ഭാര്യ ആയി നിങ്ങളെ സ്നേഹിക്കില്ല......അവളന്റെ മുന്നിലേക്ക്‌ ഒന്ന് കൂടെ ചേർന്ന് നിന്നു.... അവന്റെ മുഖത്തിനടുത്തേക്ക് മുഖം. വെച്ച് കൊണ്ട് പറഞ്ഞു.... അവന്റെ മുഖം. മാറുന്നതവൾ ശ്രദ്ധിച്ചു...അവളുടെ ഉള്ളിൽ ഭയം ഉണ്ടങ്കിലും അവളത് പുറമെ കാണിച്ചില്ല.... മറിച്ചു അങ്ങനെ പറഞ്ഞ എങ്കിലും അവനവിടെ നിന്നു പോയ മതിയന്നവൾ പ്രാർത്ഥിച്ചു...

അവൻ മുറിക്കു വെളിയിൽ ഇറങ്ങി..... അവളരോടെങ്കിലും എന്തെങ്കിലും പറഞ്ഞ.. എന്റെ പ്ലാനിങ് എല്ലാം തെറ്റും...... അവളുടെ മനസ്സിൽ എങ്ങനെ എങ്കിലും കയറി പറ്റിയെ. മതി ആകു... അവൻ അടുത്ത മുറിയിലേക്ക് ചെന്നു .... ബാഗിൽ നിന്നും ചെറിയ ഒരു സിറഞ്ചും അതിലെക്കു മരുന്നും അവനെടുത്തു കയ്യിലെ ഞരമ്പിലേക്കു അത് കുത്തിയതും.. അവൻ മറ്റൊരു ലോകത്തു എത്തിയിരുന്നു ... പാർവ്വതിയോടുള്ള അവന്റെ ദേഷ്യം പുറത്തു വന്നിരുന്നു..... അവനെണീറ്റു അവളുടെ മുറിയിലേക്ക് ചെന്നു..... അവളുടെ ഡോറിൽ തട്ടി അവളെ വിളിച്ചു.... പേടിച്ചു പേടിച്ചു അതിൽ ഇരുന്ന പാറു അവന്റെ നിർത്താതെ ഉള്ള വിളി കേട്ടതും കതകു തുറന്നു.... തുറന്നതും വയിറ്റിലേക്കു എന്തോ വന്നു ഇടിച്ചതും അവൾ തറയിലേക്ക് വീണു... അമ്മേ.... വയറിൽ ചുറ്റി പിടിച്ചു കണ്ണുകളടച്ചു അവൾ കരയാൻ തുടങ്ങി..... ശ്വാസം നിന്നു പോകുന്നതായി അവൾക്കു തോന്നി... കതകു തുറന്നതും അവനവളെ കാലു പൊക്കി ചവിട്ടിയതായിരുന്നു ....അവളുടെ അടുത്ത് വന്നവൻ ഇരുന്നു...കരഞ്ഞു കൊണ്ടിരിക്കുന്ന അവളുടെ തലയിൽ അവൻ തലോടി....

മര്യാദക്ക് എനിക്ക് വഴങ്ങി തന്ന പോരാരുന്നോ മോളെ.... അവന്റെ ചിരിച്ച മുഖം ക്രൂരത നിറഞ്ഞതകുവാൻ അതികം സമയം. വേണ്ടി വന്നില്ല.... പാറുവിനു തിരിച്ചൊന്നും ചോദിക്കുവാൻ പോലും കഴിയുന്നില്ല... അവൾ മരിച്ചെന്നു തോന്നിയ നിമിഷം... അവളവളെ തറയിൽ നിന്നും വലിച്ചെടുത്തു.... കൂനി പോയ അവൾ എങ്ങനെയോ എണീറ്റു നിന്നു.... ഇനി നിന്നെ ഞാൻ ഒന്നും ചെയ്യില്ല... പക്ഷെ നി തന്നെ എന്റെ അടുത്ത് വരണം അത് വരെ എനിക്ക് തോന്നുമ്പോളൊക്കെ നിന്നെ ഞാൻ ഉപദ്രവിക്കും.... ഞാൻ ഇന്ന് വരെ ഒരു പെണ്ണിന്റേം സമ്മതത്തിന് വേണ്ടി കാത്തു നിന്നട്ടില്ല... പക്ഷെ നിന്റെ ഈ തന്റേടം അതെനിക്കിഷ്ടായി പെണ്ണെ... ദേ... അതോണ്ട് നി ആയിട്ട് എന്റെ അടുത്ത് വരണം... അപ്പൊ എങ്ങനാ തുടങ്ങാം... അവളളുടെടെ ഇരുകവിളിലും അവൻ മാറി മാറി തല്ലി.. അടിച്ച അടിയിൽ ചുണ്ടുകൾ പൊട്ടി ചോര വരുവാൻ തുടങ്ങി... എന്നിട്ടും അവൾ അവനു താണ് കൊടുത്തില്ല....അവളുടെ കാൽ വിരലുകളിൽ കയറി ചവിട്ടി നിന്നു... അലറി വിളിച്ചു പോയവൾ.....

പല ദിവസങ്ങളിലും രാത്രി ഉള്ള അവന്റെ ഉപദ്രവം കൂടിയിട്ടും അവളരയും ഒന്നും അറിയിച്ചില്ല... സന്തോഷത്തോടെ വീട്ടുകാർ വിളിക്കുമ്പോൾ സംസാരിച്ചു...എന്നാൽ ദിവസം കഴിയുമ് തോറും അവളുടെ വിളിയും. പറച്ചിലും കുറഞ്ഞു വന്നു... അത് അവളുടെ വീട്ടുകാരിൽ സംശയം ഉണ്ടാക്കി...ഇടയ്ക്കു അവളെ കാണുവാൻ വീട്ടുകാർ ഇറങ്ങുമ്പോൾ വിരുന്നിനു പോകുവാ ഒരാഴ്ച കഴിഞ്ഞേ വരു എന്നൊക്കെ ഋഷിക കള്ളം പറയുവാൻ തുടങ്ങി.... ഋഷിയുടെ അമിത മയക്കുമരുന്ന് ഉപയോഗം മൂലം കണക്കു കൂട്ടലുകൾ തെറ്റുമോ എന്ന പേടി ആയിരുന്നു ഋഷിയുടെ അമ്മക്ക്.... ഒരു രാത്രി മുറിയിൽ ചെന്ന അവന്റെ ഉപദ്രവം താങ്ങാൻ കഴിയുന്നതിനും അപ്പുറം ആയിരുന്നു അവൻ അവളുടെ നെറ്റി പിടിച്ചു ഭിത്തിയിൽ ഇടിച്ചതും അവൻ തിരിഞ്ഞു മാറി പോയതും അടുത്തിരുന്ന ഗ്ലാസ്‌ ജഗ് അവളെടുത്തു അവന്റെ നെറ്റിയിലെക്കു എറിഞ്ഞു. ... കറക്ട് ആയി കൊണ്ടതും അവൻ നെറ്റി പൊത്തി പിടിച്ചു.... ആ മുറിയിൽ നിന്നു ഇറങ്ങി ഓടി അവൾ താഴേക്കു വന്നതും ഹാളിൽ നിക്കുന്ന അവളുടെ ചേട്ടനെ അവൾ കണ്ടു.... ഏട്ടാ.... അവളോടി വന്നവന്റെ ഞെഞ്ചിലേക്ക് വീണു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story