പുനർ വിവാഹം: ഭാഗം 22

punarvivaham

എഴുത്തുകാരി: ആര്യ

ഏട്ടാ... അവളോടി വന്നവന്റെ നെഞ്ചിലേക്ക് വീണു..... ഏട്ടാ.. എന്നെ ഇവിടുന്നു കൊണ്ട് പൊ.. ഇല്ലേ ഇവരൊക്കെ ചേർന്ന് എന്നെ കൊല്ലും... കൊണ്ട് പൊ ഏട്ടാ...എനിക്കിവിടെ നിൽക്കണ്ട... അവൾ കരഞ്ഞു കൊണ്ട് അവനെ ഇറുക്കെ പിടിച്ചു... പ്രവീണിന്റെ മുഖത്തു പ്രേത്യേകിച്ചു ഭാവങ്ങൾ ഒന്നും തന്നെ ഇല്ലാരുന്നു ... ഋഷികയും അവളുടെ അമ്മയും ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് പ്രവീണിന്റെ ശാന്തമായ മുഖം കണ്ടതും അവരുടെ ഉള്ളിലെ പേടി മാറി... കേട്ടോ പ്രവീണേ.. രണ്ടൂടെ എപ്പോഴും എന്തെങ്കിലും പറഞ്ഞു വെറുതെ പിണങ്ങും.. ഇപ്പോളും അങ്ങനെ എന്തോ ആ.. അതിന്റെ വേഷമവ... ഈ മോൾടെ ഒരു കാര്യം... ഋഷിയുടെ അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.... അതെങ്ങനാ ഇപ്പോളും കൊച്ചു കുട്ടി ആണെന്ന വിചാരം... പ്രവീണിന് അറിയുവോ.. ഇവിടെ ഇവളെ കൊണ്ട് അമ്മ ഒന്നും ചെയ്യിക്കില്ല... എപ്പോളും മുറിയിൽ ഒരു ജോലിയും ചെയ്യാതെ ഇരുന്നോളും...ആ ......വീട്ടുകാരു പഠിപ്പിച്ചു വിട്ടതിന്റെയാ... വീട്ടിൽ ചെയ്യ്തു പഠിച്ചാൽ അല്ലെ ചെല്ലുന്നിടത്തും ചെയ്യൂ.. ഋഷിക അത് പറഞ്ഞതും പാറു തല ഉയർത്തി അവളെ നോക്കി...

പാറു നോക്കുന്നത് കണ്ടു അവൾ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു.. ഏട്ടാ.... ഏട്ടന്റെ അനിയത്തി കള്ളം പറയുവെന്നു ഏട്ടന് തോന്നുന്നുണ്ടോ .... ഇവര് പറയുന്നതൊക്കെ പച്ച കള്ളമാ ഏട്ടാ.... എന്നെ പട്ടിണിക്കിട്ടു... ഇപ്പൊ മൂന്നാലു ദിവസം കൊണ്ട് ഒട്ടും ആഹാരം തരുന്നില്ല ഏട്ടാ... ജോലി എല്ലാം ഞാനാ ചെയ്യുന്നേ... പച്ച വെള്ളം കുടിച്ച വിശപ്പ്‌ മാറ്റുന്നെ... ഇനി എന്നെ ഇവിടെ നിർത്തിയാൽ കൊല്ലും ഇവരെന്നെ... എന്നെ കൊണ്ട് പൊ ഏട്ടാ... അവൾ അലറി കരഞ്ഞു കൊണ്ടേ ഇരുന്നു.... പ്രവീൺ എന്നിട്ടും ഒന്നും മിണ്ടാത്തത്തിൽ അവളിൽ സംശയം ഉണ്ടാക്കി... കണ്ടോ അമ്മേ.. നിങ്ങളൊക്കെ കൊഞ്ചിച്ചെന്റെയാ കണ്ടില്ലേ ഈ കള്ളി കള്ളം പറയുന്നേ.. എന്തിന്റെ കുറവാടി എന്റെ അനിയൻ നിനക്ക് ഉണ്ടാക്കി തന്നെ.. നി പറയുന്നതൊക്കെ വാങ്ങി തന്നട്ടല്ലേ ഉള്ളു..( ഋഷിക ) ഞാൻ കള്ളിയല്ല.... ഏട്ടാ.. ഇവരാ കള്ളം പറയുന്നേ... എന്നെ ഇവിടുന്നു കൊണ്ട് പൊ..... ഏട്ടാ.... സംസാരം കേട്ടു ഋഷി മുകളിൽ നിന്നും തഴെക്കു വന്നു... പ്രവീണിനെ കണ്ടതും അവനൊന്നു ഞെട്ടി... അപ്പോളേക്കും ഋഷിക കണ്ണടച്ച് കാണിച്ചു...ഋഷി താഴേക്കു ഇറങ്ങി വന്നു... പാറുവിനെ നോക്കിയപ്പോൾ അവൾ പേടിച്ചു അവന്റെ നെഞ്ചിലേക്ക് വീണ്ടും ചാഞ്ഞു.... . പ്രവീണൊ.. ഇതെപ്പോ വന്നു.... എടൊ തന്റെ അനിയത്തി ഇത്തിരി പ്രേശ്നവ ഇവിടെ...

ഇതിനെ തിരിച്ചു കൊണ്ട് വിടാൻ വരെ എല്ലാരും പറഞ്ഞു... അതുപോലുള്ള നാശമാ ഇവിടെ ഒപ്പിക്കുന്നെ... വട്ടുള്ളത് പോലെ... നി ഇവളെ ഒന്ന് പറഞ്ഞു മനസിലാക്കു... കണ്ടോ എന്റെ നെറ്റി.. കുപ്പി എടുത്തു എറിഞ്ഞയ....ഞങ്ങൾ ആയതു കൊണ്ടാ ഇവളെ സഹിക്കുന്നെ.... ഋഷി.. കൊച്ചു പിള്ളേരുടെ മനസല്ലേടാ ഇവൾക്ക്..വെറും പത്തൊൻപത് വയസ്സല്ലേ ഉള്ളടോ... പ്രവീൻ അത് പറഞ്ഞതും പാറു ഞെട്ടി പുറകിലേക്ക് നീങ്ങി...പാറു പ്രവീണിനെ നിറക്കണ്ണുകളോടെ നോക്കി നിന്നു... പ്രവീൺ ഒന്നും വിശ്വസിച്ചില്ലെന്നു മനസിലായതും അവരുടെ ചുണ്ടിൽ ചിരി വിടർന്നു..... ഋഷി ക്രൂരമായ ഒരു നോട്ടം അവളെ നോക്കി.... പ്രവീൺ ഋഷിയുടെ അടുത്തേക്ക് നീങ്ങി... ഋഷിയും തന്റെ വീട്ടുകാരും ഒരുപാട് അനുഭവിച്ചില്ലേ എന്റെ അനിയത്തിയെ കൊണ്ട്.. ഇനി ഒന്നും വേണ്ട ഞാൻ കൊണ്ടുപൊക്കോളാം ഇവളെ...( പ്രവീൺ ) പ്രവീൺ അത് പറഞ്ഞതും ഋഷിയുടെ മുഖം മാറി... ഏയ് അതൊന്നും വേണ്ടടോ... ഇത്രേ ഒക്കെ ആയില്ലേ മാറി കോളും ...( ഋഷി ) അതെങ്ങനെ മാറാനാടാ 🤬#&%@ പ്രവീൺ കാലു പൊക്കി അവന്റെ നെഞ്ചിലേക്ക് ചവിട്ടി... പെട്ടന്നായതു കൊണ്ട് അവൻ താഴേക്കു വീണു.. പ്രവീൺ അവന്റെ നെഞ്ചിലേക്ക് കയറി മുഖത്തേക്ക് ആഞ്ഞിടിച്ചു... മൂക്കിന്റെ പാലം തന്നെ ഇടിച്ചു പൊട്ടിച്ചു... മൂക്കിലൂടെ ചോര ഒഴുകി ഇറങ്ങി....

പാറു കരയുവാൻ തുടങ്ങി.... എടി നശിച്ചവളെ... എന്റെ മോനെ കൊല്ലാതെന്നു ആ ഇരണം കെട്ടവനോട് പറയടി... ഋഷിയുടെ അമ്മ അലറി കരയുവാൻ തുടങ്ങി... അടുത്ത വീട്ടിലെ ആളുകൾ ഓടി വന്നു അവനെ പിടിച്ചു മാറ്റി.. വായിൽ നിന്നും മൂക്കിൽ ചോര വരാൻ തുടങ്ങി.. പെട്ടെന്ന് ഋഷിക പോയി അവനെ പിടിച്ചു എണീപ്പിച്ചു...... ടാ നി ഇനി പുറം ലോകം കാണില്ല ഞാൻ ഇപ്പൊ പോലീസിനെ വിളിച്ചു വരുത്തും... നോക്കിക്കോ . ഋഷിയുടെ അമ്മ ഫോൺ കയ്യിലെടുത്തു.... വിളിക്കടി നി.. പോലീസുകാരു നിന്റെ വേലക്കാരല്ലേ. നി വിളിക്കുമ്പോൾ ഓടി വരാൻ..... നി വിളി.. നിന്നെ ഒക്കെ ആയിരിക്കും അവര് വന്നു പൊക്കികൊണ്ട് പോകുന്നെ... നി വിളിക്കണം.. വിളിക്കടി...പ്രവീൺ ദേഷ്യത്തിൽ പറഞ്ഞു... ഋഷിക വേണ്ടാന്നു തല ആട്ടി... ആ സ്ത്രീ നിന്നു പരുങ്ങുന്നത് കണ്ടു പ്രവീൺ ചിരിച്ചു... പിന്നെ പാറുവിനെ ഒന്ന് നോക്കി... അടി കൊണ്ട പാടുകൾ അവളുടെ ശരീരമാകെ ഉണ്ടായിരുന്നു... പ്രവീണിന് അത് കണ്ടപ്പോൾ ദേഷ്യം സഹിക്കാനായില്ല.. അവൻ വീണ്ടും തല്ലാൻ ഓങ്ങിയതും അവരവനെ പിടിച്ചു നിർത്തി.... ടാ...

നി ഒക്കെ മനുഷ്യ ജന്മങ്ങള് തന്നെ ആണോടാ..എത്ര വയസുണ്ടടാ അവൾക്കു... ടി നീയും ഒരു അമ്മ അല്ലെടി നിനക്കും ഒരു മകളില്ലേ.. അവൾക്കാ വന്നതെങ്കിൽ നി സഹിക്കുവോ.... നി ഒക്കെ എന്താ കരുതിയെ ഞാൻ ഒന്നും അറിയില്ലന്നോ... ഇന്നലെ രാത്രി മുഴുവൻ ഈ മഴയത്തു നി ഒക്കെ എന്റെ കൊച്ചിനെ ഇറക്കി വിട്ടതും ആ മഴ മൊത്തം നനഞ്ഞു അവള് നിന്നതും ഞാൻ ഇന്ന് ഇവിടെ വന്നിറങ്ങിയപ്പോ അറിഞ്ഞടാ... അന്നേ എനിക്ക് സംശയം തോന്നിയതാ.. പക്ഷെ എന്റെ അനിയത്തിയെ ഞാൻ വിശ്വസിച്ചു എന്തുണ്ടെലും അവളെന്നോട് തുറന്നു പറയുമെന്ന് കരുതി...പ്രവീൺ അത് പറഞ്ഞപ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു... ഇനി എന്റെ കൊച്ചിനെ ഞങ്ങള് കൊല്ലാൻ തരില്ലടാ . കൊണ്ട് പോകുവാ ഞാൻ ഇവളെ.... പാറു... നിന്റെ ആയിട്ട് ഉള്ള സ്വർണ്ണം അത് പോയി എടുത്തോണ്ട് വാ....വേറെ ഒന്നും വേണ്ട... പ്രവീൺ അത് പറഞ്ഞതും അവൾ തല താഴ്ത്തി നിന്നു കരയാൻ തുടങ്ങി.... വിറ്റു നശിപ്പിച്ചു അല്ലെ.... പ്രവീൺ അത് ചോദിച്ചതും അവൾ തലയാട്ടി.... നിന്നെ കൊന്നില്ലല്ലോ മോളെ ഞങ്ങൾക്ക് അത് മതി.. വാ.. പോകാം...

അവനവളുടെ കയ്യിൽ പിടിച്ചു അവിടെ നിന്നും കൊണ്ട് പൊയി.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരായിരം പ്രതിക്ഷകളോടെ കയറി വന്ന പടികൾ അവളിറങ്ങി..... വീടിന്റെ വെളിയിൽ പ്രവീണിനെ കാത്തു ഇരിക്കുവായിരുന്നു അവന്റെ അച്ഛനും അമ്മയും... പ്രവീണിന്റെ ബൈക്കു ഗേറ്റ് കടന്നു വന്നതും അവര് എണീറ്റു... ബൈക്കിനു പിറകിൽ പാറുനെ കണ്ടതും അവളുടെ അമ്മ സന്തോഷത്തോടെ ഓടി ചെന്നു....അവരെ കണ്ടതും കരഞ്ഞു കൊണ്ടവൾ അവരെ കേട്ടി പിടിച്ചു.. എന്താമോളെ... എന്തിനാ കരയുന്നെ..... എന്താ പ്രവീണേ.. എന്തിനാ എന്റെ കുഞ്ഞു കരയുന്നെ.... പ്രവീൺ കരഞ്ഞു കൊണ്ട് ഓരോന്നും അവരോടു പറഞ്ഞു... ഇവൾക്ക് നേരുത്തേ എല്ലാം പറയരുതാരുന്നോ അമ്മേ... നോക്ക് അവളുടെ കോലം... കൊല്ലാഞ്ഞത് ആരോ ചെയ്ത പുണ്യം കൊണ്ടാ.. എന്റെ ഭഗവാനെ ആ ദുഷ്ടൻ എന്റെ കൊച്ചിനോട് തന്നെ ഈ ചതി ചെയ്തല്ലോ... ( കരഞ്ഞു കൊണ്ട് അവളുടെ അച്ഛൻ തറയിലേക്ക് ഇരുന്നു ) അമ്മ അവളെയും കൊണ്ട് അകത്തേക്ക് പൊ... പ്രവീൺ പറഞ്ഞതും അവരകത്തേക്ക് പോയി... പ്രവീൺ അച്ഛനെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.. അവളുടെ കരച്ചിൽ മാറി ഇല്ലായിരുന്നു... അവളുടെ കോലം കാണുംതോറും അവർക്കു സങ്കടം പിടിച്ചു നിർത്തുവാൻ ആയില്ല...

അമ്മേ.. ഞങ്ങൾക്ക് തെറ്റ് പറ്റിയല്ലോ മോളെ... അറിഞ്ഞിരുന്നു കൊണ്ട് മോളോട് ഞങ്ങൾ ഒരിക്കലും ഈ ദ്രോഹം ചെയ്യുമെന്ന് മോൾക്ക്‌ തോന്നുന്നുണ്ടോ.... എനിക്കറിയാമ്മേ... ആരോടും എനിക്ക് ദേഷ്യമില്ല... എന്റെ വിതിയ ഇത്.. രക്ഷപെട്ടല്ലോ എനിക്കതു മതി അമ്മേ.... അവളത് പറഞ്ഞതും അവരവളെ കേട്ടി പിടിച്ചു കുറെ നേരം കരഞ്ഞു. ഓരോരുത്തരായി അവളെ അശ്വസിപ്പിച്ചു... അമ്മേ..... എന്താ മോളെ... വിശക്കുവമ്മേ.. കൊറേ നാളായി വല്ലതും നേരെ കഴിച്ചിട്ട്... ചിരിച്ചു കൊണ്ട് അവളത് പറഞ്ഞതും ഒരു പോലെ അവരുടെ എല്ലാവരുടേം നെഞ്ച് നീറി.... അവൾക്കുള്ള ആഹാരം എടുത്തു കൊണ്ട് വന്നപ്പോൾ ആർത്തിയോടെ അവളത് വാങ്ങി കഴിച്ചു. ആ കാഴ്ച കാണാൻ വയ്യാതെ പ്രവീൺ അവിടെ നിന്നും മാറി.... പിന്നീട് അങ്ങോട്ട്‌ കേസും മറ്റുമായി പോയി...ബന്തുകൾ എല്ലാവരും കൂടി ഇരിന്നു സംസാരിച്ചിടത്തു പാറുവിനെ അവർ കള്ളി ആക്കി...പോലീസ് അവനെ പിടിച്ചെങ്കിലും കരഞ്ഞും കൂവിയും വന്ന അവന്റെ അച്ഛനേം അമ്മയേം ഓർത്തു പാറു കേസ് മുന്നോട്ടു കൊണ്ട് പോകണ്ടാന്നു തീരുമാനിച്ചു... എന്നാൽ ഡിവോഴ്സ് വേണമെന്ന് അവൾ തറപ്പിച്ചു പറഞ്ഞു..സ്വർണ്ണവും .അവൾക്കു തിരികെ കിട്ടി.. ആറു മാസം കൊണ്ടവർ പിരിഞ്ഞു... ****************

ഇപ്പൊ ഒന്നര കൊല്ലം കൊണ്ട് ഞങ്ങൾ ഇവിടാ... പ്രവീൻ കഴിഞ്ഞതൊക്കെ പറഞ്ഞപ്പോളേക്കും ഞെട്ടി തരിച്ചിരിക്കുവായിരുന്നു... ശിവ....... അവന്റെ കണ്ണിൽ നിന്നും അന്നദ്യമായി ഒരു തുള്ളി കണ്ണുനീർ ഒഴുകി ഇറങ്ങി... പ്രവീൺ കാണാതെ അത് അവൻ തുടച്ചു നീക്കി... ഒരു പെണ്ണിന് ഇത്രയൊക്കെ സഹിക്കാൻ പറ്റുവോടോ.... ( ശിവ ) ഹ്മ്മ്... പറ്റുമോന്നോ.... പറ്റും... കടം മേടിച്ചും വീട് വിറ്റും പണയം വെച്ചുമൊക്കെയാ ഓരോ പെണ്ണിനേയും അവരുടെ അച്ഛനമ്മമാർ കെട്ടിച്ചു കൊടുക്കുന്നത്.. എന്നിട്ടോ കിട്ടാൻ ഉള്ളത് കിട്ടി കഴിമ്പോ ഇതിൽ ചിലതൊക്കെ തനി സ്വഭാവം പുറത്തെടുക്കും.... പാമ്പിനെ വിട്ടു കടിപ്പിച്ചും കെട്ടി തൂക്കിയും കിണറ്റിൽ തള്ളി ഇട്ടും കഴുത്തറത്തും കൊല്ലുന്നില്ലേ നമ്മുടെ നാട്ടിൽ.. അവരൊക്കെ സത്യം വിളിച്ചു പറഞ്ഞാലും പെണ്ണാണ് അവൾ അഹങ്കാരി ആണെന്ന് പറഞ്ഞു ഉണ്ടാക്കും സമൂഹം... സ്വന്തം വീട്ടിൽ നിന്നു കല്യാണം കഴിച്ചു വിടുമ്പോളേ പറയും അവിടെ വഴക്കിട്ടു ഇങ്ങോട്ട് കയറി വരരുതെന്നു....വീട്ടുകാർക്കും സമൂഹത്തെ പേടിയാ...

തിരിച്ചവൾ വീട്ടിൽ വന്നാലോ കുത്തുവാക്കുകൾ കൊണ്ടവളെ പറയാൻ ഒന്നും ബാക്കി വെക്കില്ല... അതൊക്കെ പേടിച്ച പല പെൺകുട്ടികളും എല്ലാം സഹിച്ചു അവിടെ തന്നെ കഴിയുന്നത്... ചിലതൊക്കെ നാട്ടുകാരല്ല ചിലവിനു കൊടുക്കണ്ടത് ഞങ്ങളുടെ സ്വന്തം മകളാ അവളെ ഞങ്ങൾ രക്ഷിക്കും എന്നും പറഞ്ഞു തിരികെ വീട്ടിലേക്കു കൊണ്ട് വരുന്നു.... ഇവിടെ പാറു ജീവനോടെ ഉണ്ടായതു തന്നെ ഞങ്ങൾ അവളുടെ കൂടെ ഉണ്ടന്നുള്ള ധൈര്യത്തില.. ഞങ്ങളും കൂടെ തള്ളി പറഞ്ഞിരുന്നേ ഇന്നവൾ ഈ ഭൂമില് തന്നെ ഉണ്ടാകില്ലായിരുന്നു.... പല വെട്ടം ജീവിതം അവസാനിപ്പിക്കാൻ നോക്കിയപ്പോളും അവൾ ഞങ്ങളെ ഓർത്തു...അതുകൊണ്ട് ഇന്ന് അവൾ എന്റെ കൂടെ സന്തോഷത്തോടെ ഉണ്ടടോ... നിറഞ്ഞു വന്ന കണ്ണുകൾ അവൻ തുടച്ചു കൊണ്ട് ശിവയെ നോക്കിയവൻ ചിരിച്ചു... നിങ്ങള് എന്തിനാ ഈ നാട്ടിലേക്ക് വന്നത്.... ( ശിവ ) അവിടെ നിൽക്കാൻ അവൾക്കു താല്പര്യം ഇല്ലാരുന്നടാ... വീട്ടിൽ വന്നു കുറച്ചു നാളത്തേക്ക് അവൾ വെളിയിൽ ഇറങ്ങില്ലായിരുന്നു...

ഓരോരുത്തരോക്കെ അവളെ എന്തോ ഭീകര ജീവിയെ പോലെയാ കാണുന്നെ... വീട്ടിലെ പ്രായം ചെന്ന ആളുകൾക്കൊക്കെ ഈ ഡിവോഴ്സ് എന്ന് പറയുന്നത് ലോകത്തെ നടക്കാത്ത കാര്യമായിട്ടാ... ഞങ്ങളവളെ ചേർത്ത് പിടിച്ചു.... പക്ഷെ അവളെരോടും മിണ്ടാതായി... ഇടക്കൊക്കെ അവനെ പേടിച്ചു ഉറങ്ങാറ് പോലും ഇല്ല... ഒരിക്കൽ വെളിയിലേക്ക് ഇറങ്ങിയ അവളെ ഋഷിയുടെ അച്ഛനും അമ്മയും വണ്ടി കൊണ്ട് ഇടിപ്പിക്കാൻ നോക്കി.. അന്നും ഞാൻ ചോദിക്കാൻ ചെല്ലാൻ പവിച്ചപ്പോൾ അവൾ തടഞ്ഞു.... പിന്നീട് ഞങ്ങൾക്ക് അവളെയും കൊണ്ട് അവിടെ നിൽക്കാൻ തോന്നിയില്ല... പോനു ഇങ്ങോട്ടേക്കു.... ഇവിടെ വന്നു ഒറ്റക്കിനി ഇരിക്കേണ്ടന്നു കരുതി അവളെ ലാബിൽ കെറ്റി... മീനു.. പാറുവിന്റെ ജീവിതത്തിൽ അവൾക്കും ഒരു സ്ഥാനം ഉണ്ടടോ... മീനുനെ കിട്ടിയതിൽ പിന്നെ അവളെല്ലം മറന്നു തുടങ്ങിയതാ..... പക്ഷെ വീണ്ടുമവൻ...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story