പുനർ വിവാഹം: ഭാഗം 23

punarvivaham

എഴുത്തുകാരി: ആര്യ

വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ടു കൊണ്ടാണ് ഹരിയും ദിവ്യയും എണീറ്റത്.... ഈ പാതിരാത്രിയിൽ ഇതാരെന്ന് ഉള്ള ചിന്തയിൽ ഹരി ചെന്നു വാതിൽ തുറന്നു.... മുന്നിൽ നിൽക്കുന്നവനെ കണ്ടതും അയാൾ പിറകിലേക്ക് നീങ്ങി.... ദിവ്യയും അതെ സമയം പേടിച്ചു.... ഋഷി.... നി എന്തിനാടാ ഈ പാതിരാത്രി ഇങ്ങോട്ട് വന്നേ.... ഗൗരവം ഒട്ടും കുറക്കാതെ അയാൾ ചോദിച്ചതും ഋഷി ഒന്ന് ചിരിച്ചു.... അതെന്തു ചോദ്യമാ അച്ഛാ.. ഞാൻ ഇങ്ങോട്ടേക്കല്ലേ വരണ്ടേ.... എന്റെ ഭാര്യ ഇവിടല്ലേ ഉള്ളത്.... അച്ഛൻ ദേ അവളെ ഇങ്ങു വിളിച്ചേ.... ഞാൻ ഇവിടെ വന്നിട്ടുണ്ടന്ന് പറ..... ച്ചി.. ഇറങ്ങി പോടാ എന്റെ വീട്ടിനു..... അയാൾ അവനു നേരെ പാഞ്ഞടുത്തു...അപ്പോളേക്കും ഋഷി കയ്യിലിരുന്ന തോക്ക് അയാൾക്ക്‌ നേരെ ചൂണ്ടി.... നി കൊല്ലാട... എന്നാലും എന്റെ കുഞ്ഞിനെ നിനക്ക് ഞാൻ തരത്തില്ല... ഋഷി ഹരിയുടെ നേർക്കു തോക്ക് പിടിച്ചു.... അച്ഛാ.... പാറു കിടന്ന കിടപ്പിൽ നിന്നും ചാടി എണീറ്റു.. അവളുടെ അലർച്ച കേട്ടു മീനുവും... പാറു.. എന്താടി..... വെള്ളം വേണമെന്നവൾ പറഞ്ഞതും മീനു വെള്ളമെടുത്തു കൊടുത്തു...

റൂമിന്റെ വെളിയിൽ നിന്നും വീട്ടുകാരുടെ ശബ്ദം കേട്ടതും മീനു ചെന്നു കതകു തുറന്നു..... എന്താ മോളെ... ശബ്ദം....ദിവ്യ അകത്തേക്ക് കയറി വന്നു അവളുടെ അടുത്തേക്ക് ചെന്നിരുന്നു.... എന്താ മോളെ..... അമ്മേ അവളോരു സ്വപ്നം കണ്ടതാ.. അതങ്ങു മാറി കോളും അമ്മ ഒക്കെ പോയി കിടക്കു.. ( മീനു ) മോളെ.. നി അവനെ തന്നെ അലോചിച്ചു പേടിച്ചു കിടക്കുന്നതു കൊണ്ട ഇങ്ങനെ സ്വപ്നം ഒക്കെ കാണുന്നത് .. അവനെന്തു ചെയ്യാനാ എന്റെ മോളെ.. ഒന്നും ചെയ്യാൻ പോണില്ല... എന്റെ മോളു കിടന്നു ഉറങ്ങു. അവള് തലയാട്ടി.. ബെഡിലേക്ക് പിടിച്ചു കിടത്തി.. അവരവിടെ നിന്നും പോയി... മീനു.... എന്താടാ... എനിക്ക് എന്റെ ഏട്ടനോട് ഒന്ന് സംസാരിക്കണം.. ഉള്ളിൽ എന്തോ ഭയം... ആരെയോ നഷ്ടമായതു പോലെ... ഒന്ന് വിളിക്കുവോടാ.... പാറു പറഞ്ഞപ്പോൾ മറുത്തോന്നും പറയാതവൾ ഫോൺ കയ്യിലെടുത്തു പ്രവീണിനെ വിളിച്ചു.... *****************

പാറുവിന്റെ കാര്യങ്ങൾ ഓരോന്നായി പ്രവീൻ പറഞ്ഞതും കേട്ടതൊക്കെ വിശ്വസിക്കുവാൻ ആകാതെ ഇരിക്കുവായിരുന്നു ശിവ.... പ്രവീണിന്റെ സംസാരത്തിൽ നിന്നും അവന്റെ അനിയത്തിയെ എന്തുമാത്രം അവൻ സ്നേഹിക്കുന്നുണ്ടന്നു ശിവക്ക് മനസിലായി... അവനെ എങ്ങനെ ആശ്വാസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു..... . പ്രവീണിനോട് ശിവക്ക് വല്ലാത്തൊരു ആത്മബന്ധം തോന്നി... തിരിച്ചും....... പെട്ടെന്ന് പ്രവീണിന്റെ ഫോൺ അടിച്ചു... അവനതു എടുത്തു നോക്കിയതും മീനു.. സംശയത്തോടെ അതിലുപരി വെപ്രാളത്തോടെ അവനാ ഫോൺ എടുത്തു.... ഹലോ.... ഹലോ.. ഏട്ടാ.. എന്താ മോളെ... ഇപ്പൊ വിളിച്ചേ... അറിയില്ല ഏട്ടാ... എന്തോ ഉള്ളിലൊരു പേടി.. വേണ്ടപ്പെട്ട ആർക്കോ എന്തോ പറ്റുന്ന പോലെ.. സ്വപ്നം കണ്ട കാര്യം. അവളവനോട് പറഞ്ഞു... അയ്യേ... ഇത്രേ ഒള്ളോ... വേണ്ടപ്പെട്ട ആർക്കു എന്ത് പറ്റാനാ മോളെ...

അവന്റെ കാര്യം. മോളു ഓർത്തു കിടന്നിട്ട.... അത് മറന്നേക്കൂ അവൻ ഒന്നും ചെയ്യത്തില്ല.... പ്രവീൺ അവളെ ആശ്വസിപ്പിക്കുന്നത് ശിവ ശ്രെധിച്ചു കൊണ്ടേ ഇരുന്നു.... സംസാരത്തിനോടുവിൽ അവൻ ഫോൺ വെച്ചു... എന്താടാ... അവൻ എന്തെലും..... ഏയ് അതൊന്നും അല്ല.. അവളൊരു സ്വപ്നം കണ്ടതാ.... ചെറു ചിരിയോടെ പ്രവീൺ പറഞ്ഞു... ***************** പിറ്റേന്നു തന്നെ ശിവയെ ഡിസ്ചാർജ് ചെയ്യ്തു.... വീട്ടിലേക്കു ചെല്ലുവാൻ പ്രവീൺ നിർബന്ധിച്ചിട്ടും ശിവ കേട്ടില്ല... കാർ പിന്നെ വന്നു കൊണ്ട് വന്നോളാമെന്നും അവൻ പറഞ്ഞു... പക്ഷെ പ്രവീണിന് ശിവയെ ഒറ്റയ്ക്ക് വിടാൻ മനസ് തോന്നിയില്ല .. വീട്ടിൽ കൊണ്ട് വിട്ടേച്ചു തിരിച്ചു പൊക്കോളാമെന്നു അവൻ പറഞ്ഞു.... ആദ്യമൊന്നും ശിവ സമ്മതിച്ചില്ലങ്കിലും പ്രവീൺ നിർബന്ധിച്ചത് കൊണ്ട് അവൻ അനുസരിച്ചു.... വെളിയിലേക്ക് ഇറങ്ങാൻ നേരം ശിവയുടെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടു പ്രവീൺ കാര്യം തിരക്കി... ടാ ഞാൻ കൊണ്ട് വിടുന്നോണ്ടാണോ നിന്റെ മുഖം ഇങ്ങനെ വല്ലാണ്ടിരിക്കുന്നത് ...( പ്രവീൺ ) ഏയ് അതൊന്നും അല്ലടാ...

എണീറ്റത് മുതൽ മനസിന്‌ എന്തോ . അറിയില്ല... എത്രേം പെട്ടെന്ന് വീട്ടിൽ എത്താൻ തോന്നുവാ.... ശിവയുടെ നെഞ്ചിടിക്കാൻ തുടങ്ങി.... പ്രവീൺ അവനെയും കൂട്ടി വീട്ടിലേക്കു തിരിച്ചു.... വീട് അടുക്കാൻ തുടങ്ങിയതും അവിടൊക്കെ ഒരു പാട് വണ്ടികൾ... ആളുകൾ ഒക്കെ.... ... ഇതെന്താടാ.. പതിവില്ലാതെ ഈ റോഡിൽ ഇത്രയും തിരക്ക്....( ശിവ ) അറിയില്ലടാ...... ഭയങ്കര ബ്ലോക്ക്‌.... പ്രവീൺ എങ്ങനൊക്കെയോ അവിടെ നിന്നും മുന്നിലേക്ക്‌ വണ്ടി എടുത്തു... ടാ ..... വണ്ടി നിർത്ത് ... ശിവ പതിയെ അത് പറഞ്ഞതും പ്രവീൺ കാര്യം. തിരക്കി.. എന്നാൽ അനക്കമൊന്നും ഇല്ലാത്തതു കൊണ്ട് അവൻ വീണ്ടും തിരക്കി.... നി വണ്ടി എടുക്കു... ശിവയുടെ ശബ്ദം ഇടറിയിരുന്നു.... അവന്റെ വീട്ടിലേക്കു പോകുംതോറും പ്രവീണിന് സംശയം തോന്നി... ആളുകളൊക്കെ ശിവയുടെ വീട്ടിലേക്ക പോകുന്നതെന്ന് അവനു മനസിലായി.... ബൈക്കു ശിവയുടെ വീട്ടു മുറ്റത്തേക്ക് കയറിയതും വല്യ ഒരു ഫോട്ടോ അവിടെ വെച്ചേക്കുന്നത് പ്രവീൺ ശ്രെദ്ധിച്ചു.... ആ ഫോട്ടോയുടെ താഴെ.. ആദരാഞ്ജലികൾ എന്ന് കൂടെ കണ്ടതും പ്രവീണിന്റെ കയ്യിൽ ബൈക്കു നിന്നില്ല.. അവൻ പെട്ടെന്ന് വെട്ടിച്ചു ബൈക്ക് നിർത്തി... ശിവയെ തിരിഞ്ഞു നോക്കുവാൻ അവനു തോന്നിയില്ല.... അവന്റെ അവസ്ഥ എന്താണെന്നും അവനറിയില്ലായിരുന്നു..

.ശിവയുടെ ദേഹം വിറക്കുവാൻ തുടങ്ങി..... അവൻ ബൈക്കിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു... പ്രവീൺ വിളിച്ചിട്ടും അവൻ നിന്നില്ല... അവനെ ഒറ്റക്കവിടെ ഇട്ടേച് പോകുവാൻ പ്രവീണിനും തോന്നിയില്ല... പ്രവീൺ അവന്റെ കൂടെ അകത്തേക്ക് ചെന്നു... ഹാളിൽ ഒരു മൂലയ്ക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ആ സ്ത്രീയിലേക്ക് അവരുടെ കണ്ണുകൾ ചെന്നു നിന്നു.... ശിവ അവരെ പുച്ഛത്തോടെ നോക്കിട്ടു അവിടെ നിന്നും മാറി....പ്രവീൺ അവനെ പോയി വിളിച്ചു.... അഹ്.. എന്താടാ.... നി പോയില്ലാരുന്നോ... വീട്ടിൽ എല്ലാരും തിരക്കില്ലേ നിന്നെ... ഏഹ്ഹ്... പാറു അവിടെ പേടിച്ചിരിക്കുവായിരിക്കും നി ചെല്ലു.. ടാ... എന്താടാ നി ഇങ്ങനെ...ഞങ്ങളെ ഒക്കെ നി ഇങ്ങനാണോ സിദ്ധി കണ്ടത്.... പ്രവീൺ അങ്ങനെ ചോദിച്ചതും ശിവ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു... അവരുടെ അടുത്തേക്ക് പ്രായം ചെന്ന കുറെ ആളുകൾ വന്നു... ശിവ അവരെ നോക്കുന്നത് കണ്ടാവണം അവരവനെ അവിടെ നിന്നും വെളിയിലേക്ക് കൂട്ടി കൊണ്ട് വന്നു... മോനെ.... നി അല്ലെ എല്ലാത്തിനും മുന്നിൽ നിൽക്കണ്ടത് ഇങ്ങനെ ഒഴിഞ്ഞു മാറി നിന്ന എങ്ങനാ....

ശിവ ഒന്നും മിണ്ടാതെ നിന്നതും എല്ലാവരും മുഖത്തോട് മുഖം നോക്കി ഓരോന്നും പറയാൻ തുടങ്ങിയപ്പോൾ പ്രവീൺ ഇടപെട്ടു.... കാര്യം അറിയാതെ നിങ്ങള് സംസാരിക്കാതെ... അദ്ദേഹം മരിച്ചത് പോലും ഞങ്ങൾ ഇവിടെ വന്നപ്പോഴാ അറിഞ്ഞേ.. ശിവ ഇത്രേം ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു... എന്താ ഉണ്ടായതെന്നെങ്കിലും പറ... പ്രവീൺ സംസാരിച്ചപ്പോൾ അവർക്കു കാര്യങ്ങൾ മനസിലായി.... മോനെ.. പ്രസാധേട്ടനു അറ്റാക്ക് ആയിരുന്നെന്ന രേണുക പറഞ്ഞത്... അവരിവിടെ ഇല്ലായിരുന്നല്ലോ... രാവിലെയാ ഞങ്ങൾക്ക് ഫോൺ കാൾ വന്നത്.. എല്ലാം കഴിഞ്ഞു ബോഡി നാളെയെ കിട്ടു... കുഞ്ഞിങ്ങനെ ഒഴിഞ്ഞു മാറി നടന്നപ്പോൾ ഞങ്ങൾക്ക് സംശയം തോന്നി ..ഒന്നാമത് ഇവര് മിണ്ടില്ല... ജീവനോടെ ഇല്ലാത്ത ഒരാളോട് എന്തിനാ ദേഷ്യം... അത് കൊണ്ട് ഞങ്ങള് പറഞ്ഞു.. ഇനി മോന്റെ ഇഷ്ടം.. അതും പറഞ്ഞു അവരവിടെ നിന്നും പോയി.... ശിവ ഫോൺ എടുത്തു ശ്രീയെ വിളിച്ചു.... അവൻ ഹോസ്പിറ്റലിൽ ഉണ്ടന്നും ശ്രീ പറഞ്ഞു .. ഒന്ന് കൊണ്ടും പേടിക്കണ്ട അവിടുത്തെ കാര്യങ്ങൾ നോക്കിക്കോണേ എന്നും ശിവയോടവനും പറഞ്ഞു..

ശ്രീലക്ഷ്മിയെ ശ്രീജിത് ഒന്നും അറിയിച്ചട്ടില്ലായിരുന്നു..... ശിവയെ പ്രവീൺ റൂമിൽ കൊണ്ടാക്കി .. അവനത്രത്തോളം തളർന്നിരുന്നു.... എന്നാൽ പുറമെ അവനതു കാണിച്ചില്ലങ്കിലും പ്രവീണിനത് മനസിലായി..... പ്രവീൺ ഫോൺ എടുത്തു ഹരിയെ വിളിച്ചു... കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എല്ലാരും കൂടെ അങ്ങോട്ടേക്ക് വരാമെന്നു പറഞ്ഞു...ആരും ഇപ്പൊ ഒന്നും അറിയണ്ടന്നും പ്രവീൺ പറഞ്ഞിരുന്നു... ശിവയുടെ വീട്ടിലേക്കു അത്യാവശ്യം ആയി പോണം എന്ന് പറഞ്ഞത് കൊണ്ടാണ് എല്ലാവരും ഇറങ്ങിത്.. പാറുവിനു നല്ല സംശയം തോന്നി .. അവൾ പല വെട്ടം ചോദിച്ചെങ്കിലും അയാൾ പറഞ്ഞില്ല... ശിവക്ക് ഒന്നും ആയിരിക്കല്ലേ എന്നവൾ പ്രാർത്ഥിച്ചു ... വീടിനടുത്തുള്ള ആൾക്കൂട്ടം കണ്ടതും എല്ലാവരുടെയും നെഞ്ചിടിക്കാൻ തുടങ്ങി... ഫോട്ടോ കണ്ടതും മീനു ഞെട്ടി പാറുവിന്റെ കയ്യിൽ പിടിച്ചു... അതാരാ.. മീനു.... ( പാറു ) അത്.... ശിവേട്ടന്റെ അച്ഛൻ.... വാക്കുകൾ കിട്ടാതവൾ കരയാൻ തുടങ്ങി.... പാറു അവളെ ആശ്വസിപ്പിക്കുന്നുണ്ടങ്കിലും അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു...വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു അവർ....

പ്രവീൺ വെളിയിലേക്ക് ഇറങ്ങി വന്നു.... എന്താ പ്രവീണേ ഉണ്ടായേ... അയാൾ വെപ്രാളത്തോടെ ചോദിച്ചു... അറ്റാക്ക് ആരുന്നെന്നു... ഇവരോടൊന്നും ശിവ മിണ്ടുന്നില്ല . അവനോടും ആരും.... അദ്ദേഹം മരിച്ചത് പോലും ആ പാവം അറിഞ്ഞില്ലാരുന്നു... ഇവിടെ വന്നപ്പോഴാ.... പയിസ ഉണ്ടായട്ടെന്താ ബന്ധം എന്ന് പറയാൻ മാത്രം ആരും വന്നട്ടില്ലെന്നു തോനുന്നു... അവനൊറ്റക്ക് എങ്ങനാ കാര്യങ്ങളൊക്കെ അതാ ഞാൻ നിങ്ങളെ വിളിച്ചു വരുത്തിയത്.... എന്നിട്ട് ശിവ എന്തിയെ.... ( അമ്മ ) മുറിയിൽ കൊണ്ടിരുത്തി... ആകെ തളർന്നു ഇരിക്കുവമ്മേ.. വരുന്നവരൊക്കെ ആ സ്ത്രിയെ ആശ്വസിപ്പിക്കുന്നുണ്ടകിലും അവനോടു മാത്രം.. എല്ലാവർക്കും ശിവയുടെ അവസ്ഥ ഒരു വിതം മനസിലായായിരുന്നു....അകത്തേക്ക് ചെന്ന ദിവ്യയും മീനുവും രേണുകയുടെ അവസ്ഥ കണ്ടു അവരെ സമാധാനിപ്പിച്ചെങ്കിലും പാറുന്റെ കണ്ണുകൾ ശിവനെ തേടി ആയിരുന്നു... അവൾക്കാ വല്യ വീട്ടിലേക്കു കയറിയതും തല ചുറ്റി പോയി... ഇതിൽ എവിടെയാ ശിവേട്ടൻ.... അവളോടി മുകളിലെ ഓരോ മുറികളായി തുറന്നു നോക്കി അവിടൊന്നും ശിവ ഇല്ലായിരുന്നു...

ഒടുവിൽ അടഞ്ഞു കിടന്ന മറ്റൊരു മുറിയുടെ വാതിൽ എത്തിയതും അവൾ കതക് തുറന്നു അകത്തേക്ക് ചെന്നു.... കയ്യിൽ ഇരുന്ന കുപ്പി വായിലേക്ക് കമഴ്ത്തുന്നത് കണ്ടതും അവളിൽ ദേഷ്യവും വിഷമവും ഒരു പോലെ കടന്നു വന്നു... മുറിയിലേക്ക് പാഞ്ഞു ചെന്നവൾ..... ഒരു കുപ്പിയുടെ പാതിയും അവൻ കുടിച്ചു തീർത്തിരുന്നു .. ശിവേട്ട.... അലറി അവൾ വിളിച്ചതും അവൻ തിരിഞ്ഞു നോക്കി.... ദേഷ്യത്തിൽ അവളവന്റെ അടുത്തേക്ക് ചെന്നു.... അവന്റെ കയ്യിൽ ഇരുന്ന കുപ്പി പെട്ടെന്നവൾ മേടിച്ചു തറയിലെക്കെറിഞ്ഞു....എറിഞ്ഞ ഏറിൽ അത് പൊട്ടിച്ചിതറി.. അവനതു കണ്ടതും ദേഷ്യം കൊണ്ട് വിറച്ചു... അവളുടെ കരണം നോക്കിയവൻ ഒന്ന് കൊടുത്തു.... വേച്ച് പുറകിലേക്ക് പോയ അവളെ അവൻ താങ്ങി നിർത്തി.... നിന്നോട് പല വെട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ ഇടപെടരുതെന്നു ... എന്താടി നി കേൾക്കത്തെ..... ഇടറിയ ശബ്ദത്തിൽ കുഴഞ്ഞു കൊണ്ട് അവനതു പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു.... എന്റെ സ്വന്തം ചേട്ടന്റെ പ്രായം അല്ലെ ഒള്ളു.... താനിങ്ങനെ നശിക്കുന്നത് കാണുമ്പോ സങ്കടം കൊണ്ട് പറഞ്ഞയ.....

ഞാൻ നശിച്ച നിനക്കെന്താടി..... നിങ്ങളുടെ സ്വന്തം അച്ഛനല്ലേ മരിച്ചേ... നിങ്ങൾക്ക് ഒരു വിഷമവും ഇല്ലേ...മനുഷ്യനണോടാ താൻ... ച്ചി.. നിർത്തടി... അയാളെന്റെ അച്ഛനല്ല... അങ്ങനെ വിശ്വസിക്കനാ എനിക്ക് ഇഷ്ടം... അവനവിടെ നിന്നും മാറി അടുത്ത കുപ്പി എടുക്കുവാനായി നടന്നതും അവളവനെ തടഞ്ഞു... നിങ്ങളെന്തിനാ ശിവേട്ട ഈ അഭിനയിക്കുന്നത്... നിങ്ങള് ഉള്ളിൽ കരയുവാ... പുറമെ ആരും അറിയരുതെന്നു വാശി പിടിക്കുവാ.... നോർമൽ ആയി നിന്ന ഉള്ളിലുള്ളതൊക്കെ പുറത്തു വരും.. ബോധം പോകുന്നത് വരെ കുടിച്ചാൽ സങ്കടൊന്നും ആരും അറിയില്ലല്ലോ.... എന്തിനാ ശിവേട്ട.... എത്ര ദേഷ്യം ഉണ്ടങ്കിലും മരിച്ചു പോയില്ലേ... ഇനി എങ്കിലും ഇപ്പൊ ഉള്ള ഈ വാശി കളഞ്ഞൂടെ.... അവൻ അനങ്ങാതെ നിക്കുന്നത് കണ്ടു അവൾക്കാകെ ദേഷ്യമായി... അവളവന്റെ ഷർട്ടിൽ പിടിച്ചു താഴേക്കു ഇരുത്തി... തളർന്നു നിന്ന അവൻ അവൾ പറഞ്ഞതൊക്കെ കേട്ടു ആകെ വിരണ്ടു... തറയിലേക്ക് വീണ അവന്റെ അടുത്തേക്ക് മറ്റൊരു കുപ്പി എടുത്തവൾ കൊടുത്തു... അവളവന്റെ അടുത്തേക്ക് ചെന്നിരുന്നു....

ഇന്നാ.. കുടിക്കു.... അവനവളെ ദേഷ്യത്തിൽ നോക്കി... കുടിക്കാനല്ലേ നിങ്ങളോട് പറഞ്ഞെ.... പറ്റുന്നില്ലടി... എടുത്തോണ്ട് പൊ... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... പറ്റുന്നില്ലടി... അയാളെ ഞാൻ സ്നേഹിച്ചട്ടില്ല... അയാളുടെ സ്നേഹം എനിക്ക് വേണ്ടായിരുന്നു.. പക്ഷെ.. മരിക്കുന്നതിന് മുൻപ് ഒന്ന് കാണാൻ പോലും അവരെന്നെ സമ്മതിച്ചില്ലല്ലോടി....അവനെങ്ങി കരയുവാൻ തുടങ്ങി...... നി പറഞ്ഞത് സത്യമാ... എനിക്ക് സങ്കടം സഹിക്കാൻ പറ്റത്തില്ല... എല്ലം മറക്കാനാ ഞാൻ കുടിച്ചു നശിക്കുന്നെ... പക്ഷെ അയാള് മരിച്ചന്നറിഞ്ഞപ്പോ സഹിക്കാൻ പറ്റുന്നില്ല.... കള്ളിന്റെ പുറത്താണെങ്കിലും അവൻ പറയുന്നതൊക്കെ ഉള്ളിൽ തട്ടിയാണെന്നു അവൾക്കു മനസിലായി..... പാറു..... പുറകിൽ നിന്നും ഏട്ടന്റെ വിളി കേട്ടതും ഞാൻ തിരിഞ്ഞു നോക്കി ഏട്ടനും അച്ഛനും അങ്ങോട്ടേക്ക് കയറി വന്നു... തറയിൽ പൊട്ടി കിടക്കുന്നാ കുപ്പിയിലേക്കവർ ശ്രെധിച്ചു.... ഹരിയും പ്രവീണും അവരുടെ അടുത്തേക്ക് വന്നു.... ഹരി ശിവയുടെ അടുത്തേക്ക് ചെന്നിരുന്നു.... ശിവയെ ചേർത്ത് പിടിച്ചതും അവൻ അയാളെ കെട്ടി പിടിച്ചു .........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story